♥️ മയിൽ‌പീലി ♥️ ഭാഗം 59

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

റോയി പറഞ്ഞവിവരമനുസരിച്ചു ഡീൽ നടക്കുമ്പോൾ പാർട്ണരോടൊപ്പം പൊക്കാനായിരുന്നു പ്ലാൻ... പക്ഷേ.... റോയിക് കിട്ടിയിരുന്നത് തെറ്റായ വിവരമായതിനാൽ നകുലനു രാഹുലിനെയും സുദീപിനെയുമെ കിട്ടിയുള്ളൂ... വിധു അപ്പോഴേയ്ക്കും പോയിരുന്നു... നിങ്ങൾ എന്തു ചെയ്തിട്ടും കാര്യമില്ല മിസ്റ്റർ ഓഫീസർ... ഞങ്ങളെ ഭീഷണിപ്പെടുത്തി കുറ്റമേൽപ്പിക്കാമെന്നു കരുതേണ്ട... അല്ലെങ്കിൽത്തന്നെ ഇത്ര വലിയൊരു കേസ് ഞങ്ങളെ മാത്രം കുടുക്കി തെളിയിക്കാമെന്നു കരുതേണ്ട... രാഹുൽ നകുലിനോടായി പറഞ്ഞു... ശരിയാണ് രാഹുൽ.... നീ പറഞ്ഞതുപോലെ നാട്ടിലും വിദേശത്തുമായി പടർന്നു പന്തലിച്ചു കിടക്കുന്ന ഈ ബിസ്സിനെസ്സ് നിങ്ങൾ രണ്ടുപേരെ കുടുക്കിയെന്നു കരുതി തെളിയിക്കാമെന്നു ഒരു വ്യാമോഹവും ഞങ്ങൾക്കില്ല... അല്ലേടാ അലെക്സിയെ ? നകുൽ ചിരിച്ചുകൊണ്ട് അലെക്സിയോട് തിരക്കി... പിന്നല്ലാതെ.... തക്കതായ തെളിവുകളില്ലാതെ ഞങ്ങൾ ഈ തീക്കളിക്കിറങ്ങുമെന്നു തോന്നുന്നുണ്ടോടാ..?

ആ .......വിധു രക്ഷപ്പെട്ടെന്നു കരുതി അധികം നികളിക്കണ്ട രണ്ടും.... പൊക്കിയിരിക്കും.... പൊക്കി ദേ... നിന്റെയൊക്കെ മുൻപിൽ കൊണ്ടിടും.. അപ്പോഴും ഈ കോൺഫിഡൻസ് ഉണ്ടല്ലോ.. അതിങ്ങനെത്തന്നെ കാണണം.... കേട്ടോടാ രാഹുൽ മോനെ.... അനങ്ങാൻ പോലുമാകാതെ തങ്ങളെനോക്കിയിരിക്കുന്ന രാഹുലിനെയും സുദീപിനെയും നോക്കി അലക്സി പറഞ്ഞു... ഓഹ്... അവളെ കിട്ടുമെന്ന കണക്കുകൂട്ടലിലാണോ നിങ്ങൾ ഈ സാഹസത്തിനിറങ്ങിയത് ? ഹേ... എന്നാല് കാതുകൂർപ്പിച്ചുകേട്ടോ? മഷിയിട്ടു നോക്കിയാലും അവളെയിനി കിട്ടത്തില്ല.... അതിനുള്ള ഉശിരു നിങ്ങളുടെ ഈ ശരീരത്തിനുമില്ല.... അതുകൊണ്ട് ഈ വെല്ലുവിളി ഓവർ കോൺഫിഡൻസ് ആണെന്നെ ഞാൻ പറയുള്ളു.... സുദീപ് ഗൂഢസ്മിതത്തോടെ പറഞ്ഞു... ഡാ....

അത്രേക്കുറപ്പു പറയാൻ നീയൊക്കെ അവളെ കൊന്നുകെട്ടിത്താഴ്ത്തിയോ? ഹേ... പറയെടാ..... നകുൽ സുദീപിന്റെ മുടിയിൽ കുത്തി തല പുറകിലേക്കു തള്ളിപ്പിടിച്ചുകൊണ്ടു തിരക്കി... രാഹുലിനെ നോക്കിയൊന്നു കണ്ണടച്ചതല്ലാതെ സുദീപ് മറ്റൊന്നും പറഞ്ഞില്ല.... ഡാ.... പറയെടാ.... നീയൊക്കെ അവളെയെന്തു ചെയ്തു.... നകുൽ കൈയുടെ ബലം ഒന്നുകൂടി കൂട്ടി... നകുൽ പറഞ്ഞതനുസരിച്ചു പ്രഭുവും ഭവിയും വിനയ്‌ക്കൊപ്പം അവിടേയ്ക്കു വന്നു.. അവിടെ പ്രഭുവിനെ കണ്ട സുദീപ് ഒന്നു പരുങ്ങി... എന്താ ഡോക്ടർ സുദീപ് ഗോയൽ... ഇവിടെ ഈ പ്രഭു പ്രഭാകറിനെ ഒട്ടും പ്രതീക്ഷിച്ചില്ലയല്ലെ....? ഓർഗൻ ട്രാൻസ്‌പ്ലാനറ്റേഷനുമായി ബന്ധപ്പെട്ടു എന്നെ കുടുക്കാനായി വിധു കാട്ടിയ ഫയലുകൾ സത്യത്തിൽ എന്നെ ഞെട്ടിച്ചു.. ഒറ്റനോട്ടത്തിൽ കണ്ടാൽ ആരും മറുത്തൊന്നും സംശയിക്കാതെ എന്നെ പിടിച്ചകത്തിടും .. ആത്മാർത്ഥമായി സേവനം ചെയ്തിട്ട് ഇങ്ങനൊരു പേരുദോഷം...

ജീവിതം അവസാനിച്ചെന്നുറപ്പിച്ചാണ് ഇവിടെ നിന്നും ട്രിവാൻഡ്രം ഹോസ്പിറ്റലിൽ പോയി ജോയിൻ ചെയ്തത്... കുറച്ചുനാളെങ്കിലും എന്റെ പെങ്ങളോടൊപ്പം ചിലവഴിക്കാൻ നീയൊക്കെ ഒരുക്കിയ ചതിയിൽ ഒരുകിക്കഴിയുന്ന അവളെ ചേർത്തുപിടിക്കാൻ... എന്തായാലും ഇത്രയും കറക്റ്റ് ആയി രേഖകൾ ഉണ്ടാക്കണമെങ്കിൽ അവിടെത്തന്നെ വർക്ക്‌ ചെയ്യുന്ന ഒരു എഫിഷിയൻറ് ഹാൻഡ് ഇതിനു പിന്നിലുണ്ടാകുമെന്നു ഉറപ്പായിരുന്നു... എങ്കിലും അതിനുപിന്നിൽ പോയിട്ടും നീതികിട്ടില്ലെന്നുറപ്പായതുകൊണ്ടാണ് ചെയ്യാതിരുന്നത്.. എന്നാൽ ഇതിനൊക്കെ പിന്നിൽ നീയാണെന്നു തിരിച്ചറിഞ്ഞ ആ നിമിഷമുണ്ടല്ലോ സുദീപ്... എന്റെ തോന്നലുകൾ യാഥാർഥ്യമാകുകയായിരുന്നു... പ്രഭു സുദീപിനടുത്തായി തലകുനിച്ചുകൊണ്ടു പറഞ്ഞു.. അതേടോ... എല്ലാം വെൽ പ്ലാൻഡ് ആയിരുന്നു... കോടികൾ വിലമതിക്കുന്ന ഡീലുകൾ ഒരു താളപ്പിഴയുമില്ലാതെ നടത്തുമ്പോൾ അതെല്ലാം നിന്റെ പേരിലാക്കാൻ മറന്നിട്ടില്ല...

അതിനൊക്കെ ചുക്കാൻ പിടിച്ചത് സ്വന്തം ഭാര്യതന്നെയാണ് ഡോക്ടർ പ്രഭു പ്രഭാകർ.... സുദീപ് പുച്ഛത്തോടെ ചിരിച്ചു.. സുദീപിന്റെ വാക്കുകൾ കേൾക്കെ പ്രഭു ഒരുനിമിഷം പകച്ചു... വിനയുടെയും അവസ്ഥ മറിച്ചല്ലായിരുന്നു... നീ പറഞ്ഞപോലെ വിധുവിനെ കണ്ടിട്ടല്ല ഈ കേസ് തെളിയിക്കാമെന്നു ഞങ്ങൾ കരുതിയിരിക്കുന്നത്... വ്യക്തമായ പ്രൂഫ് വിത്ത്‌ ഹൺഡ്രഡ് പെർസെന്റജ് കോൺഫിഡൻസ് ഞങ്ങൾക്കുണ്ട്... എങ്ങനെന്നല്ലേ ? നകുൽ പ്രഭുവിനെനോക്കി പറയാനായി പുരികമുയർത്തി... അന്ന് ഹോസ്പിറ്റലിൽ നിന്നും ജോലി റിസൈൻ ചെയ്തു നാട്ടിൽ വരാനുണ്ടായ കാരണം രേഷ്മ വെളിപ്പെടുത്തിയ ദിവസം പോകാൻ നേരം അവളൊരു കാര്യം കൂടി പറഞ്ഞു... പ്രഭുവിന്റെ മനസ്സ് രേഷ്മയോട് സംസാരിച്ച ദിവസത്തിലെ ഓര്മയിലേയ്ക് പോയി... ഡോക്ടർ.... നാളെ മുതൽ എനിക്ക് നൈറ്റ് ആണ്... ഡോക്ടർക്ക് സഹായമാകുന്ന ഒരു തെളിവ് എന്റെ കൈയിലുണ്ട്...

എപ്പോഴെങ്കിലും ഒന്നു കാണാൻ പറ്റിയാൽ അത് തരാമായിരുന്നു... ഡോർ തുറന്നു പുറത്തേക്കിറങ്ങാൻ തുടങ്ങിയ രേഷ്മ തിരിഞ്ഞു നിന്നു പ്രഭുവിനോടായി ചോദിച്ചു... നാളെ.. സർജറി ഡേ ആണ്.. ഷാർപ് നയന് എനിക്ക് ഒപിയിൽ കയറണം... അതിനു മുൻപ് കാണാൻ പറ്റുമോ..? ഓക്കേ ഡോക്ടർ... എട്ടുമണിക്ക് ചർച് ജംഗ്ഷനിൽ വരുമോ ? ഞാൻ നാളെ ചർച്ചിൽ പോകുന്നുണ്ട്... അവിടാമ്പോ നാളെ തിരക്കില്ല... ഡോക്ടർക്ക് ഹോസ്പിറ്റലിൽ വരാനും എളുപ്പമാണ്... എന്താ ഡോക്ടർ ? അവൾ സമ്മതമറിയാനായി അവനെ നോക്കി.. ഡൺ .... അപ്പോൾ നാളെ കാണാം... പിന്നേ താൻ പേടിക്കണ്ട... എന്റെ പീലിയുടെ സ്ഥാനത്താണ് കാണുന്നത്... നിനക്ക് ദോഷം വരുന്ന ഒന്നും സംഭവിക്കില്ല.. അവൻ രേഷ്മയുടെ മുഖത്തെ പേടി കണ്ടു പറഞ്ഞു.. അറിയാം ഡോക്ടർ... അതുകൊണ്ട് തന്നെയാണ് എല്ലാം പറഞ്ഞതും... അവൾ പുഞ്ചിരിയോടെ പറഞ്ഞു..

ഓര്മയില്നിന്നും അടുക്കിക്കൂട്ടിയ വാക്കുകൾ ഒതുക്കി എല്ലാവരെയും ഒന്നുനോക്കിയ ശേഷം പ്രഭു വീണ്ടും പറഞ്ഞുതുടങ്ങി.. അടുത്ത ദിവസം പള്ളി മുറ്റത്തുവെച്ചു അവളെന്റെ കൈയിലേക്ക് വെച്ചുതന്നതു ശരിക്കും എന്റെ ജീവിതത്തിലേക്കുള്ള താക്കോൽ കൂടിയായിരുന്നു... അതിനൊപ്പം നീയൊക്കെക്കൂടി തകർത്തുകളഞ്ഞ ഒരു പെൺകുട്ടിയുടെ ജീവിതത്തിന്റെ നേർക്കാഴ്ചയും... ഓർമ്മയുണ്ടോ സുദീപ് നിനക്ക്.. ഒരു സിസ്റ്റർ ദേവികയേ... നെഫ്രോളജി ഡിപ്പാർട്മെന്റിൽ നിന്റെ ഒപിയിൽ ഉണ്ടായിരുന്ന ദേവികയെന്ന പാലക്കാട്ടുകാരി പെൺകുട്ടിയെ... പ്രഭു സുദീപിനെ നോക്കി പുച്ഛത്തോടെ തിരക്കി.. എങ്ങനെ ഓർക്കാനാണല്ലേ..... എത്രയോ ദേവികമാർ നിന്റെയൊക്കെ ചതിയിൽ വെണ്ണീറായിരിക്കും. പ്രഭുവിന്റെ ചോദ്യത്തിന് നിസ്സംഗമായ ഭാവമായിരുന്നു സുദീപും രാഹുലും നൽകിയത്... എന്തായിരുന്നു ഏട്ടാ ആ കുട്ടി ഏൽപ്പിച്ചത്..? ഭവി ആകാംക്ഷയോടെ തിരക്കി..

രേഷ്മ പറഞ്ഞ കഥയൊക്കെ പ്രഭു അന്നുതന്നെ അവനെ അറിയിച്ചിരുന്നു... എന്തോ കാര്യമായുള്ള തെളിവും കിട്ടിയെന്നറിയാം.. ബാക്കിയൊന്നും അവനുമറിയില്ല... പറയാം ഭവി... ജീവിതത്തിൽ സംഭവിച്ച ചതിക്കും നഷ്ടങ്ങൾക്കും പുറകെപോയിട്ടു പകരം വീട്ടാൻ സിനിമയല്ലല്ലോ എന്റെ ജീവിതമല്ലേ... അങ്ങനെകരുതി തന്നെയാണ് സമാധാനിച്ചത് ... എന്നാലും ഈശ്വരഹിതമൊന്നുണ്ടല്ലോ ? അതുകൊണ്ടായിരിക്കും രേഷ്മയെ കാണാനും അവളുവഴി ഇതുവരെ എത്താനുമായത്... അതുമല്ലെങ്കിൽ ഒരു കുടുംബത്തിന്റെ അത്താണിയായിരുന്ന ഒരു പെൺകുട്ടിയുടെ... ഇവരൊക്കെച്ചേർന്നു പന്താടിയ ഉയിരുകളുടെ നിയോഗമായിരിക്കാം ഇതിനൊക്കെ എന്നെ നയിച്ചത്... അവൻ പതിയെ നിർത്തിയ ഭാഗത്തുനിന്നും തുടർന്നു... സർ ദാ ഇതിൽ ഒരു പെൻഡ്രൈവ് ഉണ്ട്...

സുദീപ് ഡോക്ടറുടെ കൂടെ ഒപിയിൽ നടന്ന ചില കിഡ്നി ട്രാൻസ്‌പ്ലാനറ്റേഷനിൽ സംശയം പറഞ്ഞപ്പോൾ ഞാൻ കളിയായാണ് അവളോട്‌ ബട്ടൺ ക്യാമറയും കൊണ്ട് പോകാൻ പറഞ്ഞത്... എന്നാൽ ഒരാഴ്ച്ചകഴിഞ്ഞപ്പോൾ ഒരു പെൻഡ്രൈവ് കൊണ്ടുതന്നു കൈയിൽ... നിസ്സാരമായ യൂറിനറി ഇൻഫെക്ഷൻ മുതൽ കിഡ്നി സ്റ്റോൺ പോലെയുള്ള രോഗങ്ങളുമായെത്തുന്ന ആൾക്കാരെ കിഡ്നി ഡാമേജ് ആണെന്നും മാറ്റണമെന്നും പറഞ്ഞു സർജറി നടത്തും... പാവങ്ങൾ അതും വിശ്വസിച്ചു ഇവർക്കുമുന്നിൽ ഹോസ്പിറ്റൽ ബില്ലും കെട്ടി... ഡോക്ടർ ഫീസിന് പുറമെ കൈക്കൂലിയും കൊടുത്തു കിടന്നുകൊടുക്കും .... അങ്ങനെ പ്രധാനപ്പെട്ട പല സർജറി ഡീറ്റൈൽസും ഇതിലുണ്ടെന്നാണ് അവൾ പറഞ്ഞത്... ഒന്നും പുറത്തറിയിക്കാനുള്ള ധൈര്യമൊന്നും ഞങ്ങൾക്കില്ലായിരുന്നു .. എങ്കിലും വെറുതെ കൈയിൽ കരുതി...... .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story