♥️ മയിൽ‌പീലി ♥️ ഭാഗം 6

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

എന്താടോ? താനിതെവിടെയാ? സ്വപ്നം കാണുവാണോ? മുഖത്തിന്‌ നേരെ കൈകൾ വീശി ഭവി ചോദിച്ചു. വിനയിനെ പെട്ടെന്ന് ഇവിടെ കണ്ടപ്പോൾ ഒന്നു പകച്ചുപോയി. മറക്കാൻ ശ്രമിക്കുന്ന പലതും, ഞാൻ ഓടിയൊളിക്കുന്ന പലരും പഴയതിനേക്കാൾ തെളിമയിൽ മുന്നിൽ വരുവാണല്ലോ ദൈവമേ. ഇനി വിനയെങ്ങാനും എന്നെക്കണ്ടു കാണുമോ? എന്തായാലും കണ്ടുകാണില്ല കണ്ടിരുന്നേല് ഇപ്പൊ മാക്സിമം നാണംകെടുത്തിയേനെ. ഇവിടെവെച്ചു ഒരു കൂടിക്കാഴ്ച നല്ലതാകില്ല. അല്ലേലും ഞാൻ വിനയിനെ കാണേണ്ട ആവശ്യമില്ലല്ലോ? പ്രണയിച്ചുനടക്കുകയോ അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. വീട്ടുകാർ ആലോചിച്ചെടുത്ത തീരുമാനം സാധാരണ ഒട്ടുമിക്ക പെൺകുട്ടികളും ചെയ്യുമ്പോലെ ഞാനും അനുസരിച്ചു. നിശ്ചയവും നടത്തി. എന്നാൽ..... പീലി നീ ഏതുലോകത്താടി? ഇങ്ങനെ ഇരുന്നാല് പോകാൻ പറ്റില്ല. എന്റെ ഇരുപ്പു കണ്ടിട്ട് മായ ചോദിച്ചു. എന്താ പീലു കണ്ണൊക്കെ നിറഞ്ഞിരുക്കുവാണല്ലോ? വയ്യേ? ഭവി ആകാംക്ഷയോടെ തിരക്കി.

ഇപ്പൊ ഇവരൊന്നും അറിയാതിരിക്കുന്നതാണ് നല്ലത്. ചിലപ്പോൾ സ്വാർത്ഥതയാകാം ഭവി എല്ലാമറിഞ്ഞാൽ ഈ സൗഹൃദം നഷ്ടപ്പെടുത്താൻ വയ്യ. നിറഞ്ഞുവന്ന കണ്ണുകൾ തൂവാലയാൽ തുടച്ചുകൊണ്ട് അവർക്കു മുഖം കൊടുക്കാതെ പറഞ്ഞു. എന്താന്ന് അറിയില്ലെടാ... നല്ല തലവേദന.. നമുക്ക് പെട്ടെന്ന് പോയാലോ.? നന്നായിട്ട് വയ്യേ പീലു? കണ്ണൊക്കെ ചുമന്നിട്ടുണ്ടല്ലോ? സുഖം തോന്നിയില്ലെങ്കിൽ എന്തിനാ ഇങ്ങോട്ട് വന്നേ..? വാ ഹോസ്പിറ്റലിൽ പോകാടാ.. ഭവിയാകെ ടെൻഷനിൽ പറഞ്ഞു. ഏയ്‌ ! അതിന്റെയൊന്നും ആവശ്യമില്ല ഭവി.. ഒന്നു കിടന്നാൽ മാറും. അതുനീയാണോ തീരുമാനിക്കുന്നത്.. നോക്കട്ടെ? ഭവി നെറ്റിയിൽ തൊട്ടു നോക്കി. എന്നിട്ടും പതിയെ ഉള്ളംകൈയിലേയ്ക് കൈ ചേർത്തു. പെട്ടെന്നുള്ള അവന്റെ പ്രവർത്തിയിൽ ഞാൻ ഒന്നുപരിഭ്രമിച്ചു.

മായയും ഒന്നു നോക്കാതിരുന്നില്ല. പനിയൊന്നുമില്ലല്ലോ? ടാബ്ലറ്റ് കഴിച്ചാൽ മതി. കുറഞ്ഞില്ലേല് നാളെ പോകാം. സത്യത്തിൽ നിഷ്കു ആയ അവന്റെ മറുപടി കേട്ടപ്പോൾ സന്തോഷമോ സങ്കടമോ എന്തൊക്കെയോ കൂടിക്കലർന്ന വികാരം നിറഞ്ഞു. പീലി എന്നാൽ നമുക്ക് പോകാം. ഇനിയും ഇരുന്നാല് ലേറ്റ് ആകും. പിന്നേ ബസിലൊക്കെ നല്ല തിരക്കായിരിക്കും. ഭവി ഇറങ്ങാം.. മായ ചോദിച്ചു. എത്രയും പെട്ടെന്നുതന്നെ അവിടുന്ന് രക്ഷപെടണമെന്ന ഒറ്റ വിചാരവുമായിട്ടിരുന്ന എനിക്ക് കിട്ടിയ ഗോൾഡൻ ചാൻസ് ആയിരുന്നു. കേട്ടപാടെ ഞാൻ എഴുന്നേറ്റു. ഭവി യാത്രപറഞ്ഞിറങ്ങി. ഞാനും മായയും ബസ്‌സ്റ്റാണ്ടിലേയ്ക്കും. പീലീ.... എന്താടാ കാര്യം? ഇപ്പോൾ പെട്ടെന്ന് ഡസ്പ് ആകാനും മാത്രം എന്താ ഉണ്ടായേ? ഞാൻ അത്ഭുതത്തോടെ അവളെ നോക്കി. ഇവൾക്കിത്ര പെട്ടെന്നെങ്ങനെ എന്റെ മനസ്സ് വായിക്കാനായിയെന്ന്. നീ നോക്കണ്ട... ഒന്നുമില്ലേലും നീയെന്റെ ബെസ്റ്റ് ഫ്രണ്ടല്ലേ' .. നിന്റെ മനസ്സിലെ വിഷമങ്ങളറിയാൻ എനിക്ക് കവടി നിരത്തുകയൊന്നും വേണ്ടാ.

അതുകൊണ്ട് മോള് പെട്ടെന്ന് കാര്യം പറഞ്ഞോ.. ഇപ്പോഴല്ല വീട്ടിൽ എത്തിയിട്ട്. കേട്ടോടി പീലിപെണ്ണേ? നേർത്ത ഒരു പുഞ്ചിരിയോടെ കണ്ണടച്ച് കാട്ടി അവളുടെ കൈയിൽ ഒന്നുകൂടി മുറുക്കെ പിടിച്ചു നടന്നു. വീട്ടിലെത്തിയപ്പോഴേക്കും സന്ധ്യയായിരുന്നു. കുളി കഴിഞ്ഞു വന്നപ്പോഴേക്കും മായ ചായയുമായി എത്തിയിരുന്നു. ബെഡിലിരിക്കയായിരുന്ന എന്നെയടുത്ത് വന്നിരുന്നു ചായ എനിക്കായി നീട്ടി . ഞാനതു വാങ്ങിക്കുടിച്ചു പതിയെ ഗ്ലാസ് ടേബിളിൽ വച്ചു.. പതിയെ അവളുടെ തോളിലേക്ക് ചാഞ്ഞു. പറഞ്ഞു തുടങ്ങി. ഞാനിന്നു വിനയിനെക്കണ്ടു . ഫുഡ്‌ കോർട്ടിൽ വെച്ചിട്ട്. എന്നിട്ട് നീയെന്താ പറയാഞ്ഞേ? അവൻ നിന്നെക്കണ്ടോ? ഇല്ലടാ. ഞാനും പ്രതീക്ഷിക്കാതെ കണ്ടപ്പോ ആകെ ഷോക്ക് ആയിപ്പോയി. അതാ നടന്നേ. പോട്ടെടാ വിഷമിക്കാതെ എന്നെങ്കിലും നിന്റെ സത്യം മനസ്സിലാക്കുമ്പോൾ അവനും തിരികെ വരും. ഒരുപാട് പ്രതീക്ഷിച്ചതല്ലേ അപ്പോൾ വിഷമം കാണും. മായ പറഞ്ഞു. വിഷമം ഇല്ലെന്നു പറഞ്ഞാൽ കളവാകും.

വിഷമമുണ്ട്. പക്ഷേ ഇനിയും വിനയെ ഞാൻ പ്രതീക്ഷിക്കുന്നില്ല. എന്നെ അവൻ ഒട്ടും മനസ്സിലാക്കിയിട്ടില്ല. നിനക്കറിയാല്ലോ ഞാൻ പുറകെ നടന്നൊന്നുമല്ല. വീട്ടുകാരായിട്ട് ഉറപ്പിച്ച ബന്ധം. ഏട്ടന്റെ ഭാര്യയുടെ സഹോദരൻ. അടുത്തറിയാവുന്ന ഫാമിലി. ഇഷ്ടപ്പെടാതിരിക്കാൻ കാരണമൊന്നുമില്ലായിരുന്നു. വിവാഹമുറപ്പിച്ചപ്പോൾ മുതൽ കൂടുതൽ അടുത്തു. അപ്പോഴും എനിക്ക് പ്രണയം എന്ന വികാരം അയാളോട് തോന്നിയിട്ടുണ്ടോന്നുപോലും സംശയമാണ്. മനസ്സിൽ പറഞ്ഞു പഠിപ്പിച്ചു സ്നേഹിച്ചുതുടങ്ങിയതാണ്. എന്നിട്ടും നിശ്ചയത്തിന്റെ അന്നുതന്നെ മോതിരം ഇട്ടയാൾതന്നെ അത് ഊരിമാറ്റി. എന്റെ വാക്ക് കേൾക്കാനോ മനസ്സിലാക്കാനോ ശ്രമിച്ചില്ല. എന്നെ വിശ്വാസമില്ലാത്തൊരാളുടെ കൂടെ എങ്ങനെ ജീവിക്കും? ഇപ്പോൾ ഒരുമാസം കഴിഞ്ഞു. ഇന്ന് ഞാനയാളെക്കണ്ടു. കൂടെ ഭാര്യയുമുണ്ടായിരുന്നു. എന്റെ സ്ഥാനം എത്രപെട്ടെന്നാണ് വിനയ് റീപ്ലേസ് ചെയ്തത്? അപ്പോൾ അത്രേള്ളൂ. നമ്മളെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാൾക്ക് ഇത്രപെട്ടെന്ന് പുതിയ ബന്ധങ്ങൾ പടുത്തുയർത്താൻ കഴിയില്ല. ഞാൻ വെറും വിഡ്ഢി.

തോളിൽ നനവുപടരുന്നതറിഞ്ഞപ്പോൾ മായ പതിയെ തലയിൽ തടവി സമാധാനിപ്പിക്കാൻ നോക്കി. എപ്പോഴോ പതിയെ അവർ ഉറക്കത്തിലേക്കു വഴുതിവീണു. രാവിലെ പതിവുപോലെ ഓഫീസിലെത്തി കഴിഞ്ഞദിവസം തയ്യാറാക്കിയ ഫയൽ ഒന്നുകൂടി ചെക്ക് ചെയ്തു. ഭവി എത്തിയിട്ടുണ്ടായിരുന്നില്ല. കുറച്ചുനേരംകൂടി അവൾ ഫയൽ നോക്കിയിരുന്നു. പെട്ടെന്നാണ് ഭാവിയും ഒപ്പം വേറെ ആരോ കൂടി ക്യാബിനിലേയ്ക് കയറി വന്നു. ഫയലിൽ നിന്നും മുഖമുയർത്തിനോക്കിയ ഞാൻ ശരിക്കും ഞെട്ടിപ്പോയി. മുന്നിൽനിക്കുന്ന ആളെക്കണ്ടപ്പോൾ ശരീരം മുഴുവൻ തളരുന്നപോലെ തോന്നി. അപ്പോഴേയ്ക്കും ഭവി അയാളെ പീലിയ്ക്കു പരിചയപ്പെടുത്തി. sir ഇത്‌ പീലീ പ്രഭാകർ. ട്രെയിനീ ആണ്. പീലീ ഇത്‌ വിനയ് ശങ്കർ. നമ്മുടെ പുതിയ ഡിപ്പാർട്മെന്റ് ഹെഡ് ആണ്. ഭവൻ പറഞ്ഞത് കേട്ടപ്പോൾ ഞാനാകെ തകർന്ന പോലായി . ആരെയാണോ കാണാതിരിക്കാൻ ശ്രമിച്ചത് അവർ വീണ്ടും മുന്നിൽ.... നിന്നനില്പിൽ ഭൂമിയിലേയ്ക്ക് താഴ്ന്നു പോയെങ്കിലെന്നുപോലും ആലോചിച്ചുപോയി...........(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story