♥️ മയിൽ‌പീലി ♥️ ഭാഗം 66

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

അപ്പോൾ രാത്രി യാത്രയില്ല ... മിക്കവാറും നാളത്തോടെ ഡിവോഴ്സ് കിട്ടും ... കാരണം അത്യാവശ്യം പബ്ലിസിറ്റി ഉള്ള കേസ് ആയതുകൊണ്ട് ന്യായം എന്റെ ഭാഗത്താണെന്നു കോടതിക്കേതാണ്ട് ബോധ്യമായിട്ടുണ്ട് ... അതുകൊണ്ടുതന്നെ ഇനി കാണുമ്പോൾ ഞാൻ സ്വാതന്ത്രനായിരിക്കും ... നിറമിഴികളോടെ തലകുലുക്കുമ്പോൾ ഉള്ളവും നിറഞ്ഞിരുന്നു സന്തോഷത്താൽ .... ഈ രാത്രിതന്നെ തിരിക്കണോ അമ്മേ ..? ഒന്നു നന്നായി കാണാൻ കൂടി പറ്റിയിട്ടില്ല ... ഇറങ്ങാൻ നേരം സുഭദ്രയോടായി പീലീ ചോദിച്ചു .. ആഗ്രഹമുണ്ടായിട്ടല്ല മോളേ .. നിനക്കറിയാല്ലോ മാസങ്ങൾക്കു മുൻപേ ചാർട്ട് ചെയ്ത പല സർജറി കേസുകളും ഉണ്ട് .... നമ്മുടെ സൗകര്യത്തിനുവേണ്ടി അവരെ വലയ്ക്കണോ ? പ്രഭാകറാണ് മറുപടി പറഞ്ഞത് ... അതേ മോളേ പോയിട്ട് വരാം ... സമയം പോലെ രണ്ടാളും അങ്ങോട്ടിറങ്ങു .... സുഭദ്ര ഭവിയെയും പീലിയെയും ക്ഷണിച്ചു ... പിന്നേ അമ്മയും മകളും കൂടെ വരണം കേട്ടോ ? സുചിത്രയുടെ കൈയിൽ പിടിച്ചുകൊണ്ടവർ മായയെ നോക്കി പറഞ്ഞു ... ഇരുവരും മറുപടി ഒരു പിഞ്ചിരിയിലൊതുക്കി ...

പ്രഭു പീലിയെ ഒന്നു ചേർത്തുപിടിച്ചുകൊണ്ടു നെറുകയിൽ മുത്തി ... എല്ലാവരെയും ഒന്നുനോക്കിയശേഷം കാറിനടുത്തേക്ക് നടന്നു ... ഡോർ തുറന്നു കയറും മുന്നേ മായയെ ഒന്നുനോക്കി കൺചിമ്മി ... അവർക്കു പുറകെത്തന്നെ പീലിയും ഭവിയും വീട്ടിലേയ്ക്കു തിരിച്ചു .. വിവാഹം ലളിതമായിരുന്നെങ്കിലും ചടങ്ങുകളൊന്നും തെറ്റിക്കേണ്ട .... ദാ ഈ ഗ്ലാസ്‌ പിടിച്ചേ ... സുചിത്ര കൈയിൽ ഒരുഗ്ലാസ്സ് പാലുമായി റൂമിലേയ്ക്ക് വന്നു .. സുചിത്രയുടെ റൂമിൽ പീലിയെ സെറ്റ് സാരി ഉടുപ്പിക്കുകയായിരുന്നു മായ ... ദേ ..നോക്കിയേ സുചിക്കുട്ടി ... ഇവളോട് ഞാൻ ഒത്തിരി പറഞ്ഞതാ ഈ വേഷംകെട്ടൊന്നും വേണ്ടാന്ന് ... അയ്യേ ..ഈ പാതിരാത്രി ഈ സാരിയൊക്കെയുടുത്തു ... ഭവി എന്നേ കളിയാക്കിക്കൊല്ലും ... പീലീ നാണത്തോടെ പറഞ്ഞു .. അയ്യോ ...പെണ്ണിന്റെ നാണം നോക്കമ്മേ ... നീ ഒരു അൺറോമാന്റിക് മൂരാച്ചിയാണെങ്കിലും എന്റെ പാവം ഏട്ടനും കാണില്ലേ ആശിച്ചു കിട്ടിയ ആദ്യരാത്രിയെക്കുറിച്ചു സങ്കൽപ്പങ്ങൾ ... മായ പീലിയുടെ കവിളിൽ പിടിച്ചു വലിച്ചുകൊണ്ടു ചിരിച്ചു .. സുചിത്രയും അവരുടെ ചിരിയിൽ പങ്കുചേർന്നു .. ആഹ് ... പിന്നേ സുചിക്കുട്ടി അധികം ചിരിച്ചു മയക്കേണ്ട ... നേരമെത്രയായെന്നാ വിചാരം ... പോയിക്കിടക്കാൻ നോക്ക് .. രണ്ടുദിവസമായി ഓട്ടമല്ലായിരുന്നോ ...?

ഇന്നാണെൽ നേരാംവണ്ണമൊന്നിരുന്നിട്ടുണ്ടോ ? എല്ലാത്തിന്റെയും റിസൾട്ട്‌ പയ്യെയറിയാം .. വന്നേ ...കിടക്കാം ... ആ ...ശരിയന്നെ .... ആദ്യമായിട്ടാ വീട്ടിലൊരു കല്യാണം നടക്കണേ ... ഒരുപാട് തയ്യാറെടുപ്പോടെ സന്തോഷത്തോടെ ഒരിക്കൽ എല്ലാം ഒരുക്കിയതാ ... പക്ഷേ .... ഒന്നിനും യോഗമുണ്ടായില്ല .. സുചിത്ര പഴയതൊക്കെ ഓർത്തു കണ്ണുതുടച്ചു .. ഏയ് ..എന്തായിത് സുചിക്കുട്ടി ... നല്ലൊരു ദിവസായിട്ട് ... മറക്കാൻ പറ്റില്ലാന്നറിയാം ഒന്നും ... എന്നാലും ഈ കരയുന്ന മുഖം ഒരിക്കലും അവരും ആഗ്രഹിക്കില്ല ... ദാ ..ഈ മുഖത്തെ സന്തോഷം ..അതാണ് അച്ഛയുടെയും ശ്രീക്കുട്ടിയുടെയും സന്തോഷം .... പീലീ സുചിത്രയെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു .. അതേയമ്മേ ... വാ ..വന്നു കിടക്ക് .. മായ സുചിത്രയെ പിടിച്ചു കട്ടിലിലിരുത്തി .. പറഞ്ഞത് കേട്ടില്ലേ ... ഞങ്ങള് കിടക്കാൻ പോകാന്നു ... ഇന്ന് മുതൽ നിനക്ക് ഏട്ടന്റെ റൂമിൽ എല്ലാ സ്വതന്ത്രവും തന്നിട്ടുണ്ട് ... അപ്പൊ പോയാട്ടെ ... അല്ലേൽ വേണ്ട . ഞാൻ തന്നെ കൊണ്ടാക്കാം .. മേശപ്പുറത്തുനിന്നും പാൽഗ്ലാസ്സ് പീലിയുടെ കൈയിലേക്ക് എടുത്തുകൊടുത്തുകൊണ്ടു മായ പറഞ്ഞു .

ഇരുവരും പോകുന്നത് ഒരുനിമിഷം നോക്കിയിരുന്നശേഷം സുചിത്ര പതിയെ ലൈറ്റ് അണച്ചുകിടന്നു .. പീലിയെ ഭവിയുടെ റൂമിന്റെ വാതിൽക്കൽവരെ കൊണ്ടുചെന്നാക്കിയശേഷം മായ തിരികെ റൂമിലേയ്ക്ക് പോയി .. ഇതിനുമുന്പൊരിക്കലും തോന്നാത്തൊരു പരിഭ്രമവും സങ്കോചവും ഇന്നാദ്യമായി ഈ മുറിയിലേയ്ക്കു കയറുമ്പോൾ ഉള്ളിൽ നിറയുന്നതായി പീലിയ്ക്കു തോന്നി ... പ്രണയിതാക്കളിൽനിന്നും ഭാര്യയും ഭർത്താവുമെന്ന പവിത്രമായൊരു ബന്ധം തങ്ങൾക്കിടയിൽ ഉരുട്ടിയുറച്ചിരിക്കുന്നു .. കഴുത്തിൽക്കിടക്കുന്ന താലിയിൽ ഒന്നുമുറുകെ പിടിച്ചു .. ചുണ്ടിലൂറിയ പുഞ്ചിരിയോടെ ചാരിയിരുന്ന വാതിൽ തുറന്നകത്തേയ്ക്കു കയറി ... ആദ്യമേ റൂമിൽ ഭവിയ്ക്കായി മിഴികൾ പാഞ്ഞു .. പക്ഷേ ആശിച്ച ആളെ കാണാതെ വീണ്ടും വീണ്ടും മുറിയാകെ കണ്ണുകൾ പരതി ... പാൽഗ്ലാസ്സ് മേശമേൽവെച്ചു ബാത്‌റൂമിലുണ്ടോയെന്നു നോക്കി .. തിരിഞ്ഞപ്പോഴാണ് ഗാർഡനിലേയ്ക്ക് തുറക്കുന്ന വാതിൽ ചാരിയിട്ടേയുള്ളുവെന്നു കണ്ടത് .. പാൽഗ്ലാസ്സ് മൂടിവെച്ചശേഷം റൂമിലെ ലൈറ്റ് ഓഫ്‌ ആക്കി പുറത്തേയ്ക്കിറങ്ങി ...

വാകമരച്ചോട്ടിൽ കറുകപ്പുല്ലുകൾക്കു മീതെ ആകാശം നോക്കിക്കിടക്കുന്ന ഭവിയിൽ മിഴിയുടക്കി ... പീലിയുടെ സാന്നിധ്യം മനസ്സിലാക്കിയെന്നോണം അവൻ പതിയെ എഴുന്നേറ്റിരുന്നു .. അവൾക്കു നേരെ കൈകൾനീട്ടി പിടിച്ചെടുത്തിരുത്തി .. ആഹാ ..കൊള്ളാല്ലോ ... അപ്പോൾ ഫസ്റ്റ് നൈറ്റ് ആഘോഷിക്കാൻ റെഡി ആയി വന്നേക്കല്ലെ ... അവൻ കുസൃതിയോടെ തിരക്കി .. ഒന്നു പോ ഭവി ... ഇതൊക്കെ മായയുടെ പണിയാ .. അല്ലാണ്ട് ഞാൻ ഈവക കോപ്രായങ്ങൾക്കൊക്കെ നിൽക്കുമെന്ന് തോന്നുന്നുണ്ടോ ..? പീലീ നിലത്തുനിന്നും ഒരു വാകപ്പൂവെടുത്തു മൂക്കിലേക്കടുപ്പിച്ചു വാസനിച്ചുകൊണ്ടു പറഞ്ഞു .. മ്മ് ... എന്തായാലും എനിക്ക് ബോധിച്ചു ... അവളുടെ കൈയിൽനിന്നും വാകപ്പൂ തട്ടിപ്പറിച്ചുകൊണ്ടു ഭവി പറഞ്ഞു .. എനിക്ക് വിശ്വസിക്കാനേ കഴിയുന്നില്ല ഭവി ... നിന്നെ പരിചയപ്പെട്ടതും സ്നേഹിച്ചതും ... പിന്നെയിപ്പോൾ നിന്റേതു മാത്രമായതും ... എല്ലാം സ്വപ്നം പോലെ തോന്നുന്നെടാ ... അവൾ ഭവിയോട് ചേർന്നു കൈകൾക്കിടയിലൂടെ ചേർത്തുപിടിച്ചുകൊണ്ടാ തോളിൽ ചാഞ്ഞു .. മ്മ് ..എനിക്കും പീലു ... അന്നാദ്യമായി നമ്മൾ കണ്ടതോർമ്മയുണ്ടോ ..? എന്നേ വഴക്ക് പറഞ്ഞുകൊണ്ടല്ലേ തുടക്കം .. അവൻ ചെറു ചിരിയോടെ തിരക്കി .. ആഹ് ...

അതോർക്കുമ്പോൾ ഇപ്പോളും ചിരിവരും ... അല്ലേലും അന്നാകെ തകർന്നിരിക്കുവല്ലാർന്നോ ..? ഒറ്റക്കായിപ്പോയ നിമിഷങ്ങൾ ... ഈ കൈകൾ ഇങ്ങനെ ചേർത്തുപിടിക്കാൻ ഉണ്ടായില്ലയെങ്കിൽ പീലിയെന്നൊരധ്യായമെ ശേഷിക്കില്ലായിരുന്നു ... നീയെന്റെ ജീവിതത്തിൽ വന്നില്ലായിരുന്നെങ്കിൽ ഇത്രയും പ്രകാശം എന്റെ ജീവിതത്തിലും ഉണ്ടാകില്ലായിരുന്നു പീലു ... ആരോരുമില്ലാതെ പകച്ചുനിന്ന നാളുകളിൽ പരിചിതമായമുഖങ്ങൾ പോലും ... മുഖം തിരിച്ചു നടന്നപ്പോൾ പതിയെ ഞാനും സൂചിക്കുട്ടിയും ഞങ്ങളുടേതായ ഒരു ലോകത്ത് ഒതുങ്ങിക്കൂടി .. ഒരു വിവാഹം സ്വപ്നങ്ങളിൽപോലും ഉണ്ടായിരുന്നില്ല .. പേടിയായിരുന്നു വരുന്ന പെൺകുട്ടി എന്റെ സൂചിക്കുട്ടിയെ എങ്ങനെ സ്വീകരിക്കുമെന്ന് .. നാളെ ഒരു ശല്യമായി കാണുമോയെന്ന് ... പക്ഷേ .. നിന്നിലൂടെ എനിക്ക് കിട്ടിയത് .. നഷ്ടപ്പെട്ടതിനു പകരമാകില്ലെങ്കിലും അതുപോലെ സന്തോഷം നല്കുന്നതല്ലേ ... ഒരു പെങ്ങളും ...ഏട്ടനും ... ഭവിയുടെ വാക്കുകൾ ഇടറി ... ഭവി .... മതികേട്ടോ ഇമോഷണൽ ആയതു ... ഈ നന്ദിപറച്ചിലും സെന്റിയുമൊക്കെ ഇനി വേണ്ടാട്ടോ ...? പീലീ പരിഭവത്തോടെ പറഞ്ഞു .. ഓഹ് ..സോറി ... ഞാനായിട്ട് ഇനി നല്ലൊരു ദിവസം കുളമാക്കുന്നില്ല ... പീലിയെ ചേർത്തുപിടിച്ചു ഭവി മെല്ലെ റൂമിലേയ്ക്ക് നടന്നു ... ഇനിയെന്നും പരസ്പരം ഒന്നെന്നപോലെ പുതിയൊരു തുടക്കം ........... ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story