♥️ മയിൽ‌പീലി ♥️ ഭാഗം 7

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

പീലീ ഇത്‌ വിനയ് ശങ്കർ. നമ്മുടെ പുതിയ ഡിപ്പാർട്മെന്റ് ഹെഡ് ആണ്. ഭവൻ പറഞ്ഞത് കേട്ടപ്പോൾ ഞാനാകെ തകർന്ന പോലായി . ആരെയാണോ കാണാതിരിക്കാൻ ശ്രമിച്ചത് അവർ വീണ്ടും മുന്നിൽ.... നിന്നനില്പിൽ ഭൂമിയിലേയ്ക്ക് താഴ്ന്നു പോയെങ്കിലെന്നുപോലും ആലോചിച്ചുപോയി.. എന്തായാലും നേരിട്ടേപറ്റുള്ളുവെന്ന ബോധമവളെ ഉണർത്തി. ഗുഡ് മോർണിംഗ് സർ.... വിഷ് ചെയ്തു. വെരി ഗുഡ് മോർണിംഗ് മിസ്സ്‌. പീലീ പ്രഭാകർ... നൈസ് ടു മീറ്റ് യു... ഒരു ഭാവഭേദവുമില്ലാതെയവൻ പറഞ്ഞു. ശേഷം ഹസ്തദാനത്തിനായി കൈനീട്ടി. ഒരുനിമിഷം പകച്ചുപോയെങ്കിലും ഇവിടെ തോറ്റാൽ ഇനി എങ്ങും ഓടിയൊളിക്കാനില്ലെന്ന ചിന്ത അവളിൽ കുറച്ചു ധൈര്യം നൽകി. പതിയെ കൈകൾ നീട്ടി. തന്റെ കൈകളിൽ മുറുകിയ വിനയിന്റെ കൈകൾ ചുട്ടുപൊള്ളിക്കുന്നതായി തോന്നി. ഒരിക്കൽ ചേർത്തുപിടിച്ച കൈകൾ..... മഞ്ഞുവീണ തണുപ്പുപകർന്ന കൈകൾ ഇന്ന് അഗ്നിവർഷിക്കുന്നതിലെ വൈരുധ്യമോർത്തവളുടെ ചുണ്ടിൽ പുച്ഛം കലർന്നൊരു ചിരി വിടർന്നു. തന്നെ പകയോടെ നോക്കുന്ന അവന്റെ കണ്ണുകളിൽ കാണാമായിരുന്നു ഇനിയുള്ള നാളുകളിലെ അവസ്ഥ.

ഭവിൻ ഈ വർഷത്തെ കംപ്ലീറ്റ് ഡീൽസ് ഫയൽ ആക്കിയോ? - വിനയ് യെസ് സർ... എല്ലാം ശരിയാക്കിയിട്ടുണ്ട്. പീലീ ഫയൽ സർ ന് കൊടുക്ക്. ഭവി പറഞ്ഞു. ഇതാ സർ... പീലീ ഫയൽ വിനയിന് നൽകി. ഞാൻ ഇതൊന്നു ചെക്ക് ചെയ്യട്ടെ. എന്തേലും ഉണ്ടെങ്കിൽ വിളിക്കാം. മിസ്സ്‌. പീലിയല്ലേ ഇത്‌ പ്രിപ്പയർ ചെയ്തേ... ഞാൻ വിളിക്കുമ്പോൾ വരണം.. പീലിയോടായി പറഞ്ഞു വിനയ് തന്റെ ക്യാബിനിലോട്ടു പോയി. പീലീ ആകെ തകർന്നതുപോലെ ചെയറിൽ ഇരുന്നു. അപ്പോഴാണ് മിതു എത്തിയത്. അയ്യോ സർ വന്നല്ലേ.. എനിക്ക് ബസ് മിസ്സ്‌ ആയി. ആളെകണ്ടിട്ടു ലുക്ക്‌ ഒക്കെയുണ്ടല്ലേ. പിന്നേ മോള് ലൂക്കും നോക്കിയിരുന്നോ ഇനിയും ഇങ്ങനെ ലേറ്റ് ആകാനാണ് ഭാവമെങ്കില് അങ്ങേര് എടുത്തു വെളിയിൽ കളയും. ഇന്ന് കാണാഞ്ഞത് നിന്റെ ഭാഗ്യം. ഭവി മിത്തുവിനെ നോക്കി ചുണ്ട് കൂർപ്പിച്ചുകൊണ്ടു പറഞ്ഞു. ഇനിയെന്തൊക്കെ ഫേസ് ചെയ്യേണ്ടിവരുമെന്ന ടെൻഷനിൽ ആയിരിന്നു പീലീ. എന്താ പീലു നീയാകെ ഡസ്പ് ആണല്ലോ. വയ്യേ? - ഭവി ഇല്ലടാ... ഫയലിൽ എന്തെങ്കിലും മിസ്റ്റേക്ക് ഉണ്ടോന്ന് പേടിയാകുന്നു... പീലീ പറഞ്ഞൊപ്പിച്ചു. അതിനാണോ എന്റെ പീലു നീയിങ്ങനെ പേടിക്കണേ? ഒരു ഫയൽ അല്ലേ ജീവൻ പോകുന്ന കേസ് ഒന്നുമല്ലല്ലോ? ഇതൊക്കെ ഒരു സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കണ്ടേ.

അല്ലേ മിതു? അടുത്തിരിക്കുന്ന മിത്തുവിനെ നോക്കി കളിയോടെ ഭവി പറഞ്ഞു. ഓഹ് ! ഭവാൻ പാവം ഈ ഭവതിയെ അവസരം കിട്ടിയപ്പോൾ വാരിയതാണെന്നു മനസ്സിലായി. ഇനി ആര് വന്നാലും ഈ മിതു ഇങ്ങനൊക്കെയെ വരത്തൊള്ളു. അതുകൊണ്ടു മോൻ സ്റ്റാൻഡ് മാറ്റിപിടിക്കേ.. ഭവിയെ നോക്കി ചുണ്ട് കോട്ടിക്കൊണ്ട് മിതു പറഞ്ഞു. രണ്ടിന്റെയും അടിപിടി കേട്ടിട്ട് പീലിയ്ക്കു ചിരിവന്നു. അതുകണ്ടപ്പോഴേയ്കും മിതു പുറകിൽകൂടിവന്നു പീലിയെ ചേർത്തുപിടിച്ചു. ഭവിയും ഇതൊക്കെക്കണ്ട് ചിരിച്ചു. അപ്പോഴാണ് ഓഫീസ് ഫോൺ റിങ് ചെയ്തത്. ഭവിയാണ് ഫോൺ എടുത്തത്. ഹലോ ഞാൻ വിനയ് ആണ്. എന്താ അവിടെ ആർക്കും പണിയൊന്നുമില്ലേ... ഈ ഫയൽ ഒന്നും മനസ്സിലാകുന്നില്ലല്ലോ. ഇങ്ങനാണോ ഒരു വർക്ക്‌ ചെയ്യുന്നത്. പീലിയോട് ക്യാബിനിലേയ്ക് വരാൻ പറയു. ആ.. പിന്നേ ഇന്ന് ലേറ്റ് ആയി വന്ന ആളെ എന്നെവന്നുകാണാൻ പറയൂ.. ക്വിക്ക്.. വിനയിന്റെ ശബ്ദം കേട്ടപ്പോഴേ അവൻ കലിപ്പിലാണെന്നു ഭവിക്ക് മനസ്സിലായി. പീലീ നിന്നെ സർ വിളിക്കുന്നുണ്ട്. പുള്ളി ഒത്തിരി കലിപ്പിലാണ്. ബട്ട്‌ യു ഡോണ്ട് വറി. പോയിട്ട് വാ..

പീലീ ആകെ പേടിച്ചിരിക്കുവാണെന്നു അവളുടെ മുഖം കണ്ടപ്പോഴേ അവനു തോന്നി. ആ പിന്നേ പോകുമ്പോ നമ്മുടെ ചാൻസിറാണി മിത്തുവിനെകൂടി കൊണ്ടുപോയ്ക്കോളു സാറിന് പങ്‌ചലിറ്റി കൂടിയ ഇദ്ദേഹത്തെക്കൂടി കാണണമെന്ന് പറഞ്ഞു. അയ്യോ എന്റെ ദേവീ... അയാള് കണ്ടാരുന്നോ ഞാൻ ലേറ്റ് ആയി വന്നത്. ഇന്നൊരു ദിവസം അയാളുടെ കൈയ്യിന്ന് എന്നെ കാത്തോണേ ദേവീ... അതുകേട്ട മിതു നെഞ്ചിൽ കൈവെച്ചു പറഞ്ഞു. പീലു.... ബി കൂൾ... പോയിട്ട് വാടോ.. അവളുടെ ഭാഗത്തുനിന്നും അനക്കമൊന്നുമില്ലാത്തതുകൊണ്ട് പതിയെ ചുമലിൽ തട്ടി ഭവി പറഞ്ഞു. അവനെനോക്കി ഒരു ചെറുചിരി സമ്മാനിച്ചു പീലീ വിനയുടെ ക്യാബിനിലോട്ട് പോയി. മിതുവും കൂടിയുള്ളതു അവൾക്കു ആശ്വാസമായി. പതിയെ ഡോർ തുറന്ന് തല അകത്തേയ്ക്കിട്ടു മിതു ആകെയൊന്നു നിരീക്ഷിച്ചു. പുള്ളി ഏതോ ഫയൽ നോക്കുവാണ്. തൊണ്ടയൊക്കെയൊന്ന് ശരിയാക്കി മെല്ലെ ചോദിച്ചു. സർ, ഷാൾ വി? രണ്ടുപേരെയും ഒന്നു രൂക്ഷമായി നോക്കിയിട്ട് വിനയ് അവരെ അകത്തേയ്ക്കു വിളിച്ചു. യെസ്.. കം ഇൻ..........(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story