♥️ മയിൽ‌പീലി ♥️ ഭാഗം 8

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

യെസ്, കം ഇൻ.... മിത്തുവിനെ ആകെയൊന്നു നോക്കിയിട്ട് വിനയ് ചോദിച്ചു. മിതു... ഓഫീസ് ടൈം എത്രയാ? 10 സർ താൻ വന്നത് എപ്പോഴാ? 10.15 സർ... 😟 ഓഹ് അപ്പോ അറിയാം .എന്നിട്ടും മനഃപൂർവം താമസിച്ചുവരുന്നതാണല്ലേ? ടേബിളിൽ ഇരുന്ന ഗ്ലാസ്‌ ബോൾ കറക്കിക്കൊണ്ടു വിനയ് ചോദിച്ചു. സോറി സർ ബസ് കിട്ടിയില്ല. 😔 ഷട്ട് അപ്പ്‌ മിതു... ഇതെന്താ കുട്ടിക്കളിയാണോ.? ഇതൊക്കെ ഒരു പ്രൊഫഷണൽ പറയേണ്ട എസ്ക്യൂസ്‌ ആണോ? ടേബിളിൽ ആഞ്ഞടിച്ചുകൊണ്ടവൻ ചോദിച്ചു. പെട്ടെന്നുള്ള വിനയുടെ പ്രതികരണത്തിൽ പീലിയും മിതുവും ഒരുപോലെ ഞെട്ടി ഒരടി പുറകിലേക്കു മാറി. ലുക്ക്‌ മിതു... ഇതുവരെ താൻ എങ്ങനായിരുന്നെന്നു അറിയില്ല.. ബട്ട്‌ ഇനി ഇത് നടക്കില്ല. പങ്‌ചലിറ്റി എനിക്ക് മസ്റ്റ് ആണ്. സൊ ട്രൈ ടു കം ഓൺ ടൈം.. ദിസ്‌ ഈസ്‌ ഒൺ ആൻഡ് ലാസ്റ്റ് വാണിംഗ്... മനസ്സിലായോ? യെസ് സർ ഐ നെവർ റിപീറ്റ് ദിസ്‌.... സോറി... മിതു ഇടറിയ ശബ്ദത്തിൽ പറഞ്ഞു. പിന്നേ ഇന്ന് ഈവെനിംഗ് 15 മിണ്ടാതെ എക്സ്ട്രാ വർക്ക്‌ ചെയ്തിട്ടു പോയാല് മതി. ഓക്കേ യു ക്യാൻ ഗോ നൗ... വിനയ് പറഞ്ഞു.

വിനയ് പോകാൻ പറഞ്ഞെങ്കിലും പീലിയെ നോക്കി പോകണോ നിക്കണോയെന്ന സംശയത്തിൽ ആയിരുന്നു മിതു.. തനിച്ചാക്കി പോകല്ലേയെന്ന അപേക്ഷ അവളുടെ കണ്ണുകളിൽ കാണാമായിരുന്നു. മിതു... ഇയാൾക്ക് ചെവി കേട്ടൂടെ.. പോയി ഇയാടെ പണി നോക്ക്.. പീലിയോട് കുറച്ചു ഡൌട്ട് ക്ലിയർ ചെയ്യാനുണ്ട്... അവൾ പോകുന്നില്ലന്നു കണ്ടപ്പോൾ വിനയ് പറഞ്ഞു. ഒന്നുകൂടി പീലിയെനോക്കി കന്നുകാണിച്ചു മിതു പുറത്തേയ്ക്കിറങ്ങി. ഒന്നും മിണ്ടാതെ ടേബിളിലെ ബോൾ കറക്കിയിരിക്കുന്ന വിനയെക്കണ്ടപ്പോൾ പീലിക്കാകെ ശ്വാസംമുട്ടുന്ന പോലെതോന്നി. അവസാനമായി അവനെക്കണ്ടതാണ് അപ്പോൾ മനസിൽ ഓടിയെത്തിയത്. കൈയിൽ ബലമായിപിടിച്ചു അണിവിരലിൽ നിന്നും അവനണിയിച്ച മോതിരം ഊരിമാറ്റുമ്പോൾ കണ്ണുകളിൽ കണ്ടത് ഇതേ അഗ്നിയായിരുന്നു. ഓർമകൾക്ക് വിരാമം നൽകികൊണ്ട് കൈയിലെ ഹാൻഡ് കർചീഫ് വെച്ചു മുഖത്തൂടെ ഒഴുകിയിറങ്ങിയ വിയർപ്പുകണങ്ങൾ തുടച്ചുകൊണ്ട് അവൾ ചോദിച്ചു. സർ,.. എന്തിനാണ് വിളിപ്പിച്ചത്?

പറഞ്ഞെങ്കിൽ പെട്ടെന്ന് പോകാമായിരുന്നു. ടേബിളിൽ ആഞ്ഞൊന്നു അടിച്ചുകൊണ്ടു അയാൾ ചാടി എഴുന്നേറ്റു. അവൾക്കടുത്തേയ്ക് വന്നു. ഓഹ് ! അപ്പോൾ നിനക്ക് നാവൊക്കെയുണ്ടല്ലേ? പെട്ടെന്ന് തന്നെപോകാം.. പോയിട്ട് ഒരുപാട് ജോലിയുള്ള ആളാണല്ലോ? ആരെക്കാണിക്കനാടി ഇങ്ങനെ പാവത്തം അഭിനയിക്കണേ? പെട്ടെന്നുള്ള അവന്റെ ഭാവമാറ്റം ശരിക്കും അവളെ ഞെട്ടിച്ചു. എങ്കിലും സംയമനം പാലിച്ചു നിന്നു. കാരണം ഇപ്പോൾ ഈ ജോലി തനിക്കു ആവശ്യമാണ്. ഇങ്ങനെയൊരു കൂടിക്കാഴ്ച ഒട്ടും പ്രതീക്ഷിച്ചില്ലല്ലേ? ഞാനും... നീയിവിടെ കാണുമെന്നു കരുതിയില്ല. പക്ഷേ നന്നായി.... നീ അനുഭവിക്കണം... എന്നോട് ചെയ്തതിന്.. ഒരുപാട് സ്വപ്നങ്ങളുമായിട്ടാണ് നിന്നെ എന്റെ ജീവിതത്തിലേയ്ക്ക് ക്ഷണിച്ചത്.. എന്നാല് നീയെന്താ ചെയ്തേ..? വിവാഹം ഉറപ്പിച്ച അന്നുതന്നെ എന്നെ ചതിച്ചു. ഭാഗ്യമായി വിധു അന്നു നിന്നെക്കണ്ടത് അല്ലെങ്കിൽ നിന്നെ വിശ്വസിച്ചു ഞാൻ മണ്ടനായേനെ. തോന്നിയപോലെ നടക്കുന്ന നിന്നെ കെട്ടേണ്ടിവന്നേനെ. അന്നു ആ ആൾക്കൂട്ടത്തിൽ തലകുനിച്ചുനിൽക്കേണ്ടിവന്നപ്പോൾ മനസിൽ കുറിച്ചതാ ഇതിനൊക്കെ നിന്നെക്കൊണ്ടു അനുഭവിപ്പിക്കണമെന്ന്... അതിനു കിട്ടിയ അവസരമാണിത് അത് ഞാൻ പാഴാക്കില്ല.

എന്റെ ജീവിതം തകർക്കാൻ നോക്കിയതിനു..., എന്റെ പെങ്ങളുടെ ജീവിതം തകർക്കാൻ നോക്കിയതിന്... എല്ലാത്തിനും നീ ഉത്തരം പറയേണ്ടിവരും.. വിനയ് ആകെ ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു. അവന്റെ ഓരോ വാക്കും കൂരമ്പുകളായാണ് പീലിയുടെ ഹൃദയത്തിൽ കൊണ്ടത്. നഷ്ടത്തിന്റെ കൊടുമുടിയിലാണ് ഞാൻ നില്ക്കുന്നത്... അതും ചെയ്യാത്ത തെറ്റിന്. ആരേക്കാരണമാണോ തനിക്കിത് അനുഭവിക്കേണ്ടിവന്നത് അവരെ ന്യായികരിക്കുന്നു. അവൾക്കു സങ്കടവും ദേഷ്യവും ഒരുപോലെ വന്നു. മതിയാക്ക് സർ.... ഇത്‌ ഒരു ഓഫീസ് ആണ്. നമ്മുടെ ഫാമിലി പ്രോബ്ലം തീർക്കാനുളളിടമല്ല. പിന്നേ പറഞ്ഞതൊക്കെ ഞാൻ ക്ഷമിച്ചിട്ടല്ല.. തെളിവുകളാണല്ലോ പ്രധാനം അത് നിരത്താൻ എനിക്കാകില്ല.. അതുകൊണ്ട് മാത്രം ഒഴിഞ്ഞുമാറുന്നതാ.. പിന്നേ നിങ്ങൾ പറഞ്ഞ ചതിയുടെ കണക്കു നോക്കിയാല് എന്റെ തട്ടായിരിക്കും കൂടിനിൽകുക.. കാരണം.... ഇപ്പോൾ നഷ്ടം എനിക്ക് മാത്രമാണ്. എല്ലാം നഷ്ടപ്പെട്ടത് എനിക്ക് മാത്രമാണ്.. എന്റെ ജീവിതം... കുടുംബം.. എല്ലാം..

അതുകൊണ്ട് മതി.. ഞാൻ ആർക്കും ശല്യമാകാതെ എങ്ങനേലും ജീവിച്ചോളാം.. പ്ലീസ് ലീവ് മി... പ്ലീസ്... കൈകൾ കൂപ്പി അതുപറയുമ്പോൾ ആ നിമിഷത്തെപ്പോലും അവൾ വെറുത്തു. ശല്യമാകാതെ ജീവിക്കുവാണല്ലോ ഇവിടാകുമ്പോ എല്ലാത്തിനും സൗകര്യല്ലേ? ആരെയും ബോധിപ്പിക്കണ്ട... നിന്നെയോർത്തു വിഷമിച്ചു കഴിയുന്ന നിന്റെ വീട്ടുകാരെ പറഞ്ഞാല് മതിയല്ലോ? വിനയ് വീണ്ടും പറഞ്ഞു തുടങ്ങി. നിർത്തൂ.. ഇനി ഇതിനെക്കുറിച്ച് ഒരു വാക്കു പോലും പറയരുത്. നിങ്ങൾക്കു അതിനുള്ള അർഹതയില്ല... പിന്നേ ഇനി ഓഫീസ് കാര്യമല്ലാതെ ഒന്നിനും എന്നെ വിളിക്കരുത്. നിങ്ങൾ പറഞ്ഞപോലെ തോന്നിയപോലെ നടക്കുന്ന ഒരുവൾക്കു എല്ലാം കേട്ടുനിൽക്കേണ്ട ആവശ്യമൊന്നുമില്ല. അതും പറഞ്ഞു ഡോർ വലിച്ചുതുറന്നു പുറത്തേയ്ക്കിറങ്ങി.

നിവർന്നുനോക്കാതെ വാഷ്‌റൂമിലേക്കാണ് നേരെ പോയത്. കൈകുമ്പിളിൽ വെള്ളമെടുത്തു മുഖത്തേയ്ക്കു തളിച്ചു. കണ്ണാടിയിൽ കണ്ട തന്റെ മുഖത്ത് ഒരുനിമിഷം നോക്കി നിന്നു. ഇനിയും ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെടാൻ വയ്യ. ജോലി പോകണെങ്കിൽ പോട്ടെ.. വയ്യ ഇനിയും.... മുഖം അമർത്തിതുടച്ചുകൊണ്ടു ശ്വാസം വലിച്ചെടുത്തു ക്യാബിനിലേയ്ക് പോയി. ക്യാബിനിലേയ്ക് കയറിയപ്പോഴേകണ്ടു എന്തായെന്നറിയാനുള്ള ആകാംക്ഷയോടെ ഇരിക്കുന്ന ഭവിയെയും മിത്തുവിനെയും.. പെട്ടെന്ന് മുഖം കൊടുത്താൽ അവർക്കു എന്തേലും മനസ്സിലായാലോന്നു ഓർത്തു കുനിഞ്ഞു സീറ്റിലേയ്ക് പോയിരുന്നു. പീലു എന്താടാ? പോയിട്ട് കുറേ നേരമായല്ലോ? എന്തേലുമൊന്നു പറയെടി മനുഷ്യനെ ടെൻഷൻ ആക്കാതെ? ഭവി ഓരോന്ന് ചോദിച്ചുകൊണ്ടേയിരുന്നു............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story