♥️ മയിൽ‌പീലി ♥️ ഭാഗം 9

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

പീലു എന്താടാ? പോയിട്ട് കുറേനേരമായല്ലോ ? എന്തേലുമൊന്നു പറയെടി മനുഷ്യനെ ടെൻഷൻ ആക്കാതെ? ഭവി ഓരോന്ന് ചോദിച്ചുകൊണ്ടേയിരുന്നു.... മിതുവും ആകെ ടെൻഷനിൽ ആയിരുന്നു. കാര്യം അത്ര പന്തിയല്ലെന്ന് എന്റെ മുഖം കണ്ടാലേ അറിയാം.. ഇവരോട് എന്തുപറയുമെന്ന ചിന്തയിലിരുന്നപ്പോഴാണ് വിനയ് അവിടേയ്ക്കു കയറിവന്നത്. വന്നതേ ഫയൽ എന്റെ നേരെ വലിച്ചെറിഞ്ഞു. എന്താടോ ഈ ചെയ്തുവെച്ചിരിക്കുന്നത്? ഒരു വർക്ക്‌ തന്നാൽ അത് നന്നായി ചെയ്യണം. അല്ലാണ്ട് എന്തേലും പേരിനു കാട്ടിക്കൂട്ടിയാല് പോരാ.. അതെങ്ങനാ ജോലിക്ക് തന്നാണോ വരുന്നത്? പീലിയെയും അവളുടെ ചുമലിൽ ഇരിക്കുന്ന ഭവിയുടെ കൈയും sradhichaanu അവനതു പറഞ്ഞത്. സർ, പ്ലീസ്..... ഫയലിൽ വന്ന മിസ്റ്റെയ്ക്കിന് പീലിയല്ല ഞാൻ ആണ് കാരണം. അവൾ ജസ്റ്റ് അറേഞ്ച് ചെയ്തതേയുള്ളു. ഫുൾ ചെക്ക് ചെയ്തു സോർട്ട് ആക്കിയത് ഞാനാ . പുറമേ ശാന്തനായിരുന്നെങ്കിലും ഉള്ളിലെ ദേഷ്യത്തിൻ്റെ ആഴം തൻ്റെ തോളിലിരുന്ന ഭവിയുടെ കൈകളുടെ മുറുക്കത്തിൽ നിന്നും മനസ്സിലായി.. 'ഭവിയുടെ വാക്കുകൾ കേട്ട് വിശ്വസിക്കാനാകാതെ ഞാനവനെ നോക്കി. .

കണ്ണടച്ച് സമാധാനമായിരിക്കാൻ മൗനമായി പറയുമ്പോൾ ഏതോ ഒരു സുരക്ഷാ കവചം തന്നെ പൊതിയുന്നതായവൾക്കു തോന്നി. i'm sorry... bhavan...ബട്ട്‌ ഈ ഫയൽ ഈവെനിംഗ് 5ന് മുൻപ് എന്റെ ടേബിളിൽ എത്തിയിരിക്കണം. ഭവിയുടെ മറുപടി കേട്ടായിരിക്കാം കുറച്ചൊന്നടങ്ങിയപോലെ പറഞ്ഞൊപ്പിച്ചവൻ പോയി. ഭവി.. നീയെന്തിനാടാ എന്റെ കുറ്റമേറ്റെടുത്തേ.? വെറുതെ സർ നെ പിണക്കണ്ട.. തറപ്പിച്ചൊരു നോട്ടമായിരുന്നതിനുള്ള മറുപടി. അവള് പറഞ്ഞത് ശരിയാടാ.. ഒന്നുമില്ലേലും നിന്റെ ജോബ് അപ്പ്രൂവൽ ടൈം ആണ്. കിട്ടാനുള്ള പ്രൊമോഷൻ കളയണ്ട. മിതുവും പീലിയെ പിന്താങ്ങി. പിന്നേ ഒരു പ്രൊമോഷനുവേണ്ടി അയാള് പറയുന്നതെന്തും കേട്ടുനിക്കണമായിരുന്നോ? നേരത്തെ അയാളുടെ ക്യാബിനിൽ നിന്നും നീ കരഞ്ഞോണ്ട് ഇറങ്ങിവരുന്നത് ഞാൻ കണ്ടായിരുന്നു. എന്തിന്റെ പേരിലായാലും ഇങ്ങനൊക്കെ നിന്നെ പറയുന്നത് എനിക്ക് കേട്ടുനിൽക്കാൻ പറ്റില്ല. ഇതെന്തൊ മനസ്സില് വെച്ചിട്ട് പറയുംപോലെ.. ഭവിയുടെ പറച്ചില് കേട്ടു ഞാനും മിതുവും അവനെത്തന്നെ നോക്കി. അല്ല വെറുതെ ഇങ്ങനെ ഒരാളെ നിർത്തിപൊരിക്കുന്നത് എനിക്ക് കേട്ടുനിൽക്കാൻ പറ്റില്ലാന്ന് പറഞ്ഞതാ..

എന്തോ അബദ്ധം പറ്റിയതുപോലെ അവൻ പറഞ്ഞു. ആ ഇനി രണ്ടാളും പോയെ.. ഞാൻ ആ ഫയൽ ശരിയാക്കി അയാളുടെ മുന്നില് കൊണ്ട് വയ്ക്കട്ടെ. പതിയെ ഒരു കുസൃതിച്ചിരിയോടെ അവൻ സീറ്റിലേയ്ക് പോയിരുന്നു. വൈകുന്നേരം 5 മണിക്കുതന്നെ ഭവി വർക്ക്‌ കംപ്ലീറ്റ് ആക്കി വിനയെ കാണിച്ചു. പാവം മിത്തുവിന് 15 മിനിറ്റ് കൂടി അധികം വർക്ക്‌ ചെയ്യേണ്ടിവന്നു. ഓഫീസിനു പുറത്തേയ്ക്കിറങ്ങി മിത്തുവിനെ കാത്തു നിൽക്കുകയായിരുന്നു പീലി. ഓഫീസ് കോമ്പൗണ്ടിലെ ഗാർഡനിലേയ്ക് കണ്ണുംനട്ട് നിക്കുന്ന അവളുടെ അടുത്തേയ്ക്കു ഭവി വന്നു. പീലു... ചുമലിൽ തട്ടിയവൻ വിളിച്ചു. മം.. പോകാനായില്ലേടാ? ഒരു ചെറു പുഞ്ചിരിയോടെയവൾ ചോദിച്ചു. പോകണം.. പിന്നെ.... പീലു.... എന്തോ പറയാൻ വന്നിട്ട് നിർത്തുംപോലെയവൻ നിന്നു പരുങ്ങി. എന്താണ് ഭവി ഒരു കള്ളലക്ഷണം? .. നിനക്ക് എന്തേലും പറയാനുണ്ടോ? അവന്റെ പരുങ്ങല് കണ്ട് പീലി ചോദിച്ചു. അതുപിന്നെ... നിനക്ക് നാളെ എവിടേലും പോകാനുണ്ടോ? നാളെ സൺ‌ഡേ അല്ലെ അതാ ചോദിച്ചേ? ഇല്ലടാ സ്പെഷ്യൽ പ്രോഗ്രാം ഒന്നുമില്ല. എന്താ ഭവി? നാളെ അമ്മയുടെ പിറന്നാളാണ്. അങ്ങനെ ആഘോഷിക്കൊന്നുമില്ല..

എന്നാലും ഞങ്ങള് ചെറിയൊരു സദ്യയും പായസവുമൊക്കെ പ്ലാൻ ചെയ്തിട്ടുണ്ട്. താൻ കൂടി വരുകയാണെങ്കിൽ അമ്മയ്ക്കുംസന്തോഷമായേനെ.. വരുമോ? ഇത്രയും പറഞ്ഞു പ്രതീക്ഷയോടെ നോക്കുന്ന ഭവിയെ വിഷമിപ്പിക്കാൻ തോന്നിയില്ല. അതേസമയം പോകണോയെന്ന ഒരു വെല്ലുവിളിയും ഉള്ളിലുണ്ടായിരുന്നു. നാളെ അമ്മയുടെ പിറന്നാളാണ്. അങ്ങനെ ആഘോഷിക്കൊന്നുമില്ല.. എന്നാലും ഞങ്ങള് ചെറിയൊരു സദ്യയും പായസവുമൊക്കെ പ്ലാൻ ചെയ്തിട്ടുണ്ട്. താൻ കൂടി വരുകയാണെങ്കിൽ അമ്മയ്ക്കുംസന്തോഷമായേനെ.. വരുമോ? ഇത്രയും പറഞ്ഞു പ്രതീക്ഷയോടെ നോക്കുന്ന ഭവിയെ വിഷമിപ്പിക്കാൻ തോന്നിയില്ല. അതേസമയം പോകണോയെന്ന ഒരു വെല്ലുവിളിയും ഉള്ളിലുണ്ടായിരുന്നു. ഭവി ഞാൻ ഒറ്റയ്ക്കല്ലേയുള്ളു?... മായയാണെങ്കിൽ ഇന്ന് കമ്പനി ട്രിപ്പ്‌ പോയി. നാളെക്കഴിഞ്ഞേ വരുള്ളൂ.. അതിനെന്താടാ ഞാൻ വന്നു കൊണ്ടുപോകാം. എന്തായാലും നീ ഒറ്റയ്ക്കല്ലേയുള്ളു നാളെക്കഴിഞ്ഞു വരാം. ഒറ്റയ്ക്ക് നിൽക്കണ്ട...

അതുപറയുമ്പോൾ ഒരു പ്രത്യേക തിളക്കം അവന്റെ മിഴികളിൽ നിറഞ്ഞു നിന്നു. അയ്യോ ഭവി.. അതൊന്നും വേണ്ടാ.. ഞാൻ നാളെ വരാം വൈകിട്ട് ഇങ്ങു പോന്നോളാം.. എനിക്ക് ഒറ്റയ്ക്കു നിൽക്കാൻ പേടിയൊന്നുമില്ല. മനസ്സിലെ പതർച്ച വാക്കുകളിൽ വരാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ടവൾ പറഞ്ഞു. പെട്ടെന്ന് ഭവിയുടെ മുഖത്ത് തെളിച്ചം കുറഞ്ഞു. എന്നിട്ട് പറഞ്ഞു. സോറി പീലു ഞാൻ ഓർക്കാതെ പറഞ്ഞുപോയതാ... അല്ലേലും എന്ത് ധൈര്യത്തിലാ ഒരു പെൺകുട്ടി വരണേ.. അതും കുറച്ചു മാസങ്ങൾ മാത്രം പരിചയമുള്ള എന്റെ കൂടെ.. സാരമില്ല ഞാൻ രാവിലെ വരാം.. വൈകിട്ട് തിരികെ കൊണ്ടാക്കാം. മിതു വരട്ടെ അവളെക്കൂടി വിളിക്കണം. കണ്ണുകളിലെ നീർതിളക്കം ഞാൻ കാണാതിരിക്കാൻ തിരിഞ്ഞുകൊണ്ടു അവൻ പറഞ്ഞു. അപ്പോഴേയ്ക്കും മിതു അവരുടെ അടുത്തേയ്ക്കു വന്നു. പരസ്പരം തിരിഞ്ഞു നിൽക്കുന്ന പീലിയെയും ഭവിയെയും ഒന്നു നോക്കി. ഇതെന്താ രണ്ടും പുറംതിരിഞ്ഞു നില്കുന്നെ അവാർഡ് ഫിലിം പോലെ... മിതു വന്നതറിഞ്ഞു ഇരുവരും അവളുടെ അടുത്തേയ്ക്കു വന്നു. ആ പിശാശ് എന്നെ പതിനഞ്ചു മിനിറ്റ് എന്നും പറഞ്ഞു അരമണിക്കൂർ അവിടെ പോസ്റ്റ്‌ ആക്കി. ദുഷ്ടൻ..

മിതു ചുണ്ട് പിളർത്തി കൊണ്ട് പറഞ്ഞു. അപ്പോൾ ഇനി മോള് രാവിലെ ഫസ്റ്റ് ബസിന് ഇങ്ങു പോന്നോളൂ. അല്ലേല് അയാള് നിന്നെ ലാസ്റ്റ് ബസിനെ വിടുള്ളൂ.. ഭവി പറഞ്ഞു. പിന്നേ മിതു നാളെ അമ്മയുടെ പിറന്നാളാണ്. അപ്പോൾ രാവിലെ അങ്ങ് വന്നേക്കണം. അയ്യോ ഭവി നാളെ എനിക്ക് വരാൻ പറ്റില്ലെടാ. അച്ഛനെ ഹോസ്പിറ്റലിൽ ചെക്കപ്പിന് കൊണ്ടുപോകേണ്ടത് നാളെയാ. എനിക്ക് ലീവ് ഉള്ളപ്പോഴല്ലേ പറ്റുള്ളൂ.. അതാ അല്ലേല് വന്നേനെ.. മിതു പറഞ്ഞു. ഓഹ് സാരമില്ലടാ.. വേറെ ആരുമില്ല.. ഈ പ്രാവശ്യം നിങ്ങളെ വിളിക്കാംന് കരുതി. അല്ലെങ്കിലും ഞങ്ങൾ രണ്ടുപേരല്ലേ ഉള്ളൂ.. ഭവി മിത്തുവിന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു. അവസാനം അവൻ പറഞ്ഞിട്ടു നോക്കിയത് പീലിയുടെ മുഖത്തേയ്ക്കായിരുന്നു. എന്തോ എപ്പഴും ചിരിച്ചും കളിച്ചും മാത്രം കണ്ടിട്ടുള്ള അവനെ ഇങ്ങനെ വിഷമിച്ചു കാണുമ്പോൾ ഹൃദയം പൊള്ളുന്നപോലെ... ഓക്കേ ഗയ്‌സ്... അപ്പോൾ ഞാൻ പോകാ.. പീലു ഞാൻ രാവിലെ വരാം.. റെഡി ആയിട്ട് നിൽക്കണേ... പിന്നേ നമുക്കൊന്ന് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽകൂടി പോകാട്ടോ.. ഭവി ബൈക്കിൽ കയറുന്നതിനിടയ്ക്കു പറഞ്ഞു. ഞാൻ ചിരിച്ചുകൊണ്ട് തലകുലുക്കി.

അതുകണ്ടിട്ട് ഭവി ആശ്വാസം എന്നപോലെ നെഞ്ചിൽ കൈചേർത്തു കാണിച്ചു. എന്നിട്ട് വിരലുകൊണ്ട് ചുണ്ടിലേയ്ക് ചേർത്തു ചിരിക്കാൻ എക്സ്പ്രെഷൻ കാട്ടി. ഞാൻ നല്ല ഒരു നൂറു വാൾട് ചിരി പാസ്സാക്കി. അവന്റെ കുസൃതിനിറഞ്ഞ നോട്ടം കാണുമ്പോൾ ഉള്ളിൽ മഞ്ഞുകോരിയിടുന്ന ഫീലാണ്. വീട്ടിൽ എത്തിയപ്പോൾ വല്ലാത്ത ഒരു വീർപ്പുമുട്ടലായിരുന്നു. മായയില്ലാതെ ആദ്യമായാണ് ഇവിടെ ഒറ്റയ്ക്ക്. അല്ലെങ്കിൽ വന്നയുടനെ വിശേഷം പറച്ചിൽ തുടങ്ങുന്നതാണ്. പാവം എന്നെ സന്തോഷിപ്പിക്കാൻ എന്തേലുമൊക്കെ പറഞ്ഞോണ്ടിരിക്കും.. എല്ലാം ഞാൻ അതിലും സന്തോഷത്തോടെ കേട്ടിരിക്കും. ഒപ്പം കൂടും. എന്റെ ഉള്ളിലേതിനേക്കാൾ വലിയൊരു സങ്കടക്കടലാണ് അവളുടെ ഉള്ളിലെന്നു എന്നേക്കാൾ നന്നായി ആർക്കാണ് അറിയുക. രാത്രി മായ വിളിച്ചിരുന്നു. ഞാൻ ആണ് നിർബന്ധിച്ചു അവളെ ട്രിപ്പിന് വിട്ടത്. അങ്ങനെയെങ്കിലും കുറച്ചു ആശ്വാസം കിട്ടട്ടെയെന്നു കരുതിയാണ്. നാളെ ഭവിയുടെ വീട്ടിൽ പോകുന്ന കാര്യം പറഞ്ഞപ്പോൾ അവൾക്കും സന്തോഷായി. ഞാൻ ഇവിടെ തനിച്ചേ ഉള്ളുവെന്ന ടെൻഷൻ അവൾക്കുണ്ട്. നാളെ അവിടെ നിൽക്കാനും പറഞ്ഞു.

ഭവിയുടെ വീട്ടിൽ ഞാൻ തികച്ചും സുരക്ഷിതയാണെന്നും അവൻ നല്ല പയ്യനാണെന്നും പറഞ്ഞാണ് ഫോൺ വെച്ചത്. അവളെന്താണ് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് മനസ്സിലായില്ല. എന്നാലും അത് സത്യമാണെന്നു തോന്നി. എന്തോ ഇതുവരെ ആരോടും തോന്നാത്ത...... എന്തോ ഒരു സ്പെഷ്യലിറ്റി അവനു ഉണ്ടെന്നു തോന്നി. രാവിലെ 7 മണി ആയപ്പോഴേക്കും ഭവി വന്നു. ബൈക്കിൽ ആണ് വന്നത്. കൈയിൽ ബാഗും ആയി നില്കുന്നത് കണ്ടപ്പോൾ പുള്ളിക് ആകെ സന്തോഷമായി. ഹായ് പീലു... രാവിലെ അമ്മയെ അമ്പലത്തിൽ കൊണ്ടുപോയി. എന്നിട്ട് നേരെ ഇങ്ങു പോന്നു. കൈയിലെ ബാഗിൽ നോക്കിയിട്ട് kaineetti athuvangi ബൈക്കിൽ ഫ്രണ്ടിൽ വെച്ചു. താങ്ക്സ് പീലു... നീ വരില്ലെന്ന് പറഞ്ഞപ്പോൾ ഒത്തിരി സങ്കടമായി.. പിന്നേ ഓർത്തപ്പോൾ തോന്നി.. നിന്റെ ഭാഗത്താണ് ശെരിയെന്ന്. എന്തായാലും നീ വന്നല്ലോ.. അവൻ സന്തോഷത്തോടെ പറഞ്ഞു. വാ പെട്ടെന്ന് കയറ്... അമ്പലത്തിൽ പോയിട്ട് വീട്ടിൽ പോകണ്ടേ.. അമ്മ കാത്തിരിക്കാ.. അമ്മ ഒരുപാട് സന്തോഷത്തിലാ.. അത് പറയുമ്പോൾ അവന്റെ മുഖത്തെ ആ ഭാവം കണ്ടപ്പോൾ ഓർമവന്നത് ആശിച്ചതുകിട്ടുമ്പോൾ ഉള്ള കുട്ടിയുടെ നിഷ്കളങ്കതയാണ്.

ആദ്യം അവന്റെ പുറകിൽ കയറാൻ ഒന്നു മടിച്ചെങ്കിലും പിന്നേ പതിയെ കയറി. ആദ്യമായാണ് ഞാൻ ബൈക്കിൽ കയറുന്നത്. അതിന്റെ പേടി ഉണ്ടായിരുന്നു. പീലു പേടിയുണ്ടേല് എന്റെ തോളിൽ പിടിച്ചോളൂ.. നല്ല തിരക്കായിരിക്കും റോഡിൽ.. മിത്തുകൂടി ഉണ്ടെങ്കിൽ ഫ്രണ്ടിന്റെ കാർ എടുക്കാമെന്ന് കരുതി. ഇപ്പോൾ നീ മാത്രമല്ലേയുള്ളു അതാ അവനെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതിയത്. കണ്ണാടിയിൽ കൂടി എന്നെ നോക്കിയിട്ട് ഭവി പറഞ്ഞു. ബൈക്ക് എടുത്തപ്പോഴേയ്കും ഞാൻ കൈ അവന്റെ തോളിൽ പിടിച്ചു. സത്യായിട്ടും പേടിച്ചിട്ടാ.... ഭവിയുടെ ചുണ്ടിൽ ഒളിപ്പിച്ച പുഞ്ചിരി ഞാൻ കണ്ണാടിയിലൂടെ കണ്ടു. വളരെ ശ്രദ്ധിച്ചാണ് അവൻ വണ്ടി ഓടിച്ചത്. ഇടയ്ക്ക് എന്തൊക്കെയോ പറയുന്നുമുണ്ടായിരുന്നു. എല്ലാത്തിനും മറുപടി ഒരു മൂളലിൽ ഒതുക്കി. അമ്പലത്തിനു അടുത്തായി ബൈക്ക് പാർക്ക്‌ ചെയ്തു. നാളികേരവും വാങ്ങി അമ്പലത്തിനകത്തേയ്ക്കു കടന്നു. പ്രാർത്ഥിച്ചു നിൽകുമ്പോൾ ഇടയ്ക്കു എന്നിലേയ്ക്ക് നോട്ടമെത്തുന്നതറിഞ്ഞു എന്താണെന്ന് പുരികം ഉയർത്തി ചോദിച്ചു.

എന്നാൽ കണ്ണടച്ച് ഒരു പുഞ്ചിരി നൽകി അവൻ പ്രാർത്ഥന തുടർന്നു. നാളികേരമുടച്ചുകഴിഞ്ഞു ചന്ദനം വരയ്ക്കാനായി കയ്യിലെടുത്തപ്പോൾ ഭവി മെല്ലെ എന്റെ കൈ കൊണ്ട് അവന്റെ നെറ്റിയിൽ കുറി വരച്ചു. എനിക്കും തൊട്ടു തന്നു. ഞാൻ കൂർപ്പിച്ചു നോക്കിയപ്പോൾ കവിള് രണ്ടും വീർപ്പിച്ചു കൈകൊണ്ടു ഇടിച്ചുകാട്ടി. ഇറങ്ങാൻ നേരം ഒന്നുകൂടി ഗണേശനെ വണങ്ങി നിന്നപ്പോൾ ഭവി വിളിച്ചു. പീലു... ഞാൻ നിന്നോട് ഇന്നൊരു കാര്യം ചോദിക്കും... അതിനു നീ ദേഷ്യപ്പെടരുത്. അത് കേൾക്കുമ്പോൾ നമ്മുടെ ഈ കൂട്ടും മാറരുത്. ആ വാക്ക് ഗണേശന്റെ മുന്നില് വെച്ചു നീ എനിക്ക് തരണം.. മനസിൽ ഒന്നും ഒളിച്ചുവെച്ചു ശീലിച്ചിട്ടില്ല. അതാ... എന്താ ഭവി.. പറയെടാ.... ഞാൻ ആകാംക്ഷയോടെ ചോദിച്ചു. പറയാം ആദ്യം നീ വാക്ക് താ.. കൈ നീട്ടിക്കൊണ്ടു അവൻ പറഞ്ഞു. ഞാൻ ഒരുനിമിഷം ആലോചിച്ചുനിന്നു.ഗണേശനെ നോക്കി. എന്നിട്ട് മെല്ലെ അവന്റെ കൈയിൽ കൈ ചേർത്തു വാക്ക് കൊടുത്തു...........(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story