മഴ മേഘം: ഭാഗം 10

mazha megam

രചന: മുല്ല

ഉച്ചയായിട്ടും മിത്രയേ കാണാതെ അവളുടെ മുറിയിലേക്ക് അന്വേഷിച്ചു വന്നു മുത്തശ്ശി....... കട്ടിലിൽ ചുരുണ്ടു കൂടി കിടന്നിരുന്നു അവൾ...... ചുറ്റും പേപ്പറുകൾ വിതറി കിടക്കുന്നു......എന്തോ ഒന്ന് നെഞ്ചിലേക്ക് അടക്കി പിടിച്ചിട്ടുണ്ട്..... ഇടയ്ക്കിടെ ഉയരുന്ന തേങ്ങലിന്റെ ശബ്ദം..... മുത്തശ്ശി ആ റൂമിലേക്ക് കടന്ന് വന്നത് പോലും അറിയാതെ മറ്റൊരു ലോകത്തായിരുന്നു അവൾ..... അവളും ധ്രുവും മാത്രം നിറഞ്ഞു നിന്നിരുന്ന ഓർമകളുടെ ലോകത്ത്..... അവർ അവൾക്കടുത്തായി ഇരുന്നതും കണ്ടു..വിതറി കിടക്കുന്ന കടലാസ് കഷ്ണങ്ങളിൽ ഒക്കെയും ധ്രുവിന്റെ ചിത്രം........അവളുടെ ജീവനേക്കാൾ തന്റെ കൊച്ചുമോൾ സ്നേഹിക്കുന്നവൻ....അവളുടെ ജീവശ്വാസമായിരുന്നവൻ...... നെഞ്ച് തേങ്ങി പോയ്‌ ആ വൃദ്ധയുടെ.......... ""മോളെ........"" അവളുടെ മുടിയിൽ തഴുകി കൊണ്ട് അലിവോടെ അവർ വിളിക്കെ ഞെട്ടി എഴുന്നേറ്റു അവൾ...... അവളുടെ മുഖം കണ്ട് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല അവർക്ക്.... കരഞ്ഞത് കൊണ്ട് തടിച്ചു വീർത്തിരിക്കുന്ന കൺപോളകൾ.....മുഖമാകെ ചുവന്നു ഇരുന്നിരുന്നു......

അവളനുഭവിക്കുന്ന വേദന എടുത്തു കാണിക്കുന്ന മുഖം........ ""മുത്തശ്ശീ....... ധ്രുവ്......."" വിതുമ്പി കൊണ്ട് പറഞ്ഞു അവൾ..... ""പോയി മോളെ..... കാലത്തെ തന്നെ എണീറ്റ് വന്നിരുന്നു..... മോളെ വിളിക്കട്ടെ എന്ന് ഞാൻ പറഞ്ഞപ്പോ വേണ്ട ഉറങ്ങിക്കോട്ടെ എന്ന് പറഞ്ഞു....... ഞാനും വിചാരിച്ചു ആ കുട്ടി പോകുന്നത് കണ്ട് നിൽക്കാൻ എന്റെ മോൾക്കും കഴിയില്ലെന്ന്.... അതുകൊണ്ടാ വിളിക്കാഞ്ഞത്......."" അവളിൽ നിന്നും ധ്രുവ് അകന്നു പോയെന്നറിയെ പൊട്ടിക്കരഞ്ഞു പോയിരുന്നു അവൾ...... അവളുടെ ഹൃദയം വിണ്ട് കീറുന്നത് അറിഞ്ഞു അവളെ എങ്ങനെ സമാധാനിപ്പിക്കും എന്നറിയാതെ നിസ്സഹായയായി പോയി അവർ....... ***** കണ്ണുകൾ അടച്ചു ചെയറിൽ ചാരി ഇരിക്കുന്നവനെ കണ്ട് അലൻ അവന്റെ അടുത്തേക്ക് പാഞ്ഞു വന്നു ..... ""എടാ ധ്രുവേ ...... ഇന്നലെ എവിടെ പോയി കിടക്കായിരുന്നെടാ പുല്ലേ.......ഞാൻ വന്നിട്ട് എന്തോരം വിളിച്ചു നോക്കി നിന്നെ....അപ്പൊ നിന്റെ ഫോൺ ഉണ്ട് ഇവിടിരിക്കുന്നു.... എവിടെങ്കിലും പോകുമ്പോ ഫോൺ എടുത്തിട്ട് പൊയ്ക്കൂടേ നിനക്ക്.....

മനുഷ്യനെ ആധി പിടിപ്പിക്കാൻ ആയിട്ട്...... ഇന്നലെ ആയിരുന്നെങ്കിൽ നല്ല ദിവസോം..... പോലീസ് സ്റ്റേഷനിൽ കംപ്ലയിന്റ് കൊടുക്കാൻ പോയതാ ഞാൻ...."" അവൻ എന്തൊക്കെയോ അലറിയതും ധ്രുവ് കണ്ണുകൾ തുറന്നു അവനെ നോക്കി...... അലൻ ഞെട്ടിപ്പോയിരുന്നു അവന്റെ കണ്ണുകൾ കണ്ട്...... കരഞ്ഞത് പോലെ ചുവന്നു കലങ്ങി ഇരിക്കുന്നു..... വീങ്ങി ഇരിക്കുന്ന കൺപോളകൾ.... ""ധ്രുവ്.... എന്താടാ.... എന്താ പറ്റിയെ നിനക്ക്..... എന്തിനാ കരയുന്നത് നീ.....എന്തേലും കുഴപ്പമുണ്ടോ....."" ആ നിമിഷം അലനെ ചുറ്റിപ്പിടിച്ചു പൊട്ടി കരഞ്ഞു പോയി ധ്രുവ്...... ഞെട്ടി പോയിരുന്നു അലൻ..... ഇത് വരെ ഇങ്ങനെ ഒരു വിഷമത്തിൽ അവനെ കണ്ടിട്ടില്ല..... എന്ത് വിഷമം ഉണ്ടെങ്കിലും ഉള്ളിൽ ഒതുക്കുന്നവൻ ആണ്....... ധ്രുവിനെ തന്നിൽ നിന്നും അകറ്റി അവൻ..... ""ധ്രുവ്.... എന്താ ഇത്...... ഇന്നലെ എവിടെ ആയിരുന്നു നീ..... ഇങ്ങനെ കരയാൻ മാത്രം എന്താ ഉണ്ടായത്...."" ധ്രുവ് കണ്ണുകൾ തുടച്ചു അവനെ നോക്കി.... പിന്നെ തല താഴ്ത്തി ഇരുന്നു....... ധ്രുവിന്റെ ഈ മൗനം സഹിക്കാവുന്നതിനും അപ്പുറമായിരുന്നു അലന്.....

""എന്താടാ ഉണ്ടായേ.... വായ തുറന്നൊന്നു പറ നീ ധ്രുവ്......"" ധ്രുവ് അലനെ ഒന്ന് നോക്കി...... ""ഇന്നലെ..... മിത്രയുടെ വീട്ടിലായിരുന്നു ഞാൻ......."" അവൻ പറയെ അവിശ്വസനീയതയോടെ നോക്കി അലൻ അവനെ....... ""മിത്രേടെ വീട്ടിലോ...."" ""മ്.......അവള് ബസ് സ്റ്റോപ്പിൽ ഒറ്റക്കായിരുന്നു.... കൊണ്ട് വിടാൻ പോയതാ ഞാൻ..... കാറ്റും മഴയും കണ്ടപ്പോ... അവളുടെ മുത്തശ്ശി പോകേണ്ടെന്ന് പറഞ്ഞു..... ഇന്നലെ... ഇന്നലെ അവളോടൊപ്പമായിരുന്നു ഞാൻ.... എന്റെ ഈ നെഞ്ചിൽ ചാരിയാ മിത്ര ഉറങ്ങിയത് ...... അവളെ ചേർത്ത് പിടിച്ചാ ഞാൻ ഉറങ്ങിയത് ...... "" ഒന്നും വിശ്വസിക്കാനാവാതെ അലൻ ധ്രുവിനെ നോക്കി.... ""എന്നിട്ട്..... നിങ്ങള് തമ്മിൽ... അരുതാത്ത എന്തെങ്കിലും......"" ""No അലൻ......."" അവനെ മുഴുമിപ്പിക്കാൻ സമ്മതിക്കാതെ ധ്രുവ് ഒച്ച ഉയർത്തി....... ""മിത്ര.... അവൾ അങ്ങനെ ഒരു പെണ്ണല്ല..... പാവമാ..... ഒരുപാട് വേദന അനുഭവിക്കുന്നവൾ..... സ്വന്തം അച്ഛനും അമ്മയ്ക്കും പോലും വേണ്ടാത്തവൾ.....ഒറ്റപ്പെട്ടു പോയവൾ......"" ""ധ്രുവ്.... നീ എന്തൊക്കെയാ ഈ പറയുന്നത്.........""

അലൻ ചോദിക്കേ ധ്രുവ് അവനെ നോക്കി...... ഇന്നലെ അവൾ പറഞ്ഞ കാര്യങ്ങൾ പറയെ അലനും വിഷമം തോന്നി പോയി അവളെ ഓർത്ത്..... ""സഹതാപം കൊണ്ടാണോ ധ്രുവ് നിനക്കിപ്പോ അവളോട്....."" ""നിനക്ക് അങ്ങനെ തോന്നുന്നുണ്ടോ അലൻ...... സിംപതി അല്ല എനിക്കവളോട്.....ഉള്ളു നിറഞ്ഞ സ്നേഹം തന്നെയാ..... പക്ഷെ ഞാൻ........ഞാനും ഒറ്റപ്പെടുത്തുകയല്ലേ ആ പാവത്തിനെ....."" ""ഇഷ്ടമാണെങ്കിൽ നിനക്ക് അവളെ വിളിച്ചൂടെ നിന്റെ ജീവിതത്തിലേക്ക് അവളെ...."" ""അവൾ വരില്ല അലൻ..... എന്നെ സ്നേഹിക്കുന്നവരുടെ..എന്നെ കാത്തിരിക്കുന്ന ആ പെൺകുട്ടിയുടെ..കണ്ണീരിന്റെ ശാപം ഏറ്റു വാങ്ങേണ്ടി വരും അവളെന്ന്.... ഞാൻ... ഞാനെന്താ ഡാ ചെയ്യണ്ടേ......"" ധ്രുവിന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു...... ""ഞാൻ.... ചതിക്കുകയാണ് എല്ലാവരെയും അല്ലേ..... എന്റെ അച്ഛനെ.... അമ്മയെ.... പല്ലവിയെ..... എന്റെ... എന്റെ മിത്രയേ........."" വിങ്ങി പൊട്ടി ധ്രുവ് പറയെ നിസ്സഹായനായി നോക്കി നിൽക്കാനേ അലന് കഴിഞ്ഞുള്ളൂ.... അവനെയൊന്ന് നോക്കി നെടുവീർപ്പിട്ട് കൊണ്ട് അലൻ തന്റെ മുറിയിലേക്ക് പോയി.... ധ്രുവ് അപ്പോഴും മിത്രയേ കുറിച്ചുള്ള ഓർമയിൽ ആയിരുന്നു... വെളുപ്പിനെ എഴുന്നേൽക്കുമ്പോൾ തന്റെ നെഞ്ചോട് ചേർന്നിരുന്നു ഉറങ്ങുന്നവളെ കാണെ അവിടെ വിട്ടിട്ടു പോരാൻ തോന്നുന്നുണ്ടായിരുന്നില്ല.....

. വേദനയോടെ അവളെ ബെഡിലേക്ക് കിടത്തുമ്പോൾ പോലും തന്റെ ഡ്രെസ്സിൽ ഉള്ള പിടി വിട്ടിരുന്നില്ല അവൾ...... ഉണർന്നാൽ തന്റെ വിടപറയൽ അവളെ വിഷമിപ്പിക്കും എന്നതിനാൽ വിളിക്കാൻ മുതിർന്നില്ല..... കൊച്ചു കുഞ്ഞിനെ പോൽ നിഷ്കളങ്കമായി ഉറങ്ങുന്നവളെ പുതച്ചു കൊടുത്തു അവളുടെ നെറ്റിയിൽ പ്രണയത്തോടെ ഒന്ന് ചുംബിച്ചപ്പോൾ തന്റെ കണ്ണുനീർ വീണു അവൾ എഴുന്നേൽക്കരുതേ എന്നായിരുന്നു പ്രാർത്ഥന...... ആ പെണ്ണിന്റെ മനസ് വേദനിപ്പിച്ചതിന്റെ.... കണ്ണുനീരിന്റെ ശാപം..... അത് തന്റെ മേൽ എന്നുമുണ്ടാകില്ലേ....... അവളുടെ മനസ് കാണാതെ എന്തെല്ലാം താൻ വിളിച്ചു പറഞ്ഞു........ അവളുടെ ഈ അവസ്ഥയിൽ നിന്ന് അവളെ രക്ഷിക്കാൻ പോലും തനിക്കായില്ലല്ലോ....... അവളെ പറ്റി ഓർക്കേ അവന്റെ കണ്ണുകൾ പെയ്തു കൊണ്ടിരുന്നു അന്ന് വൈകീട്ട് ധ്രുവ് അവിടം വിട്ടു.....

തന്റെ മിത്രയുടെ ഓർമ്മകൾ പേറുന്ന മനസ്സോടെ.... അന്ന് രാത്രി അവൻ ഇട്ടിരുന്ന ടി ഷർട്ട്‌ നെഞ്ചോടടുക്കി പിടിച്ചു കിടന്നു അവൾ..... അവളുടെ തലയിണ കണ്ണുനീരിൽ കുതിർന്നു..... അവൾക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചു കൊണ്ട് ദിവസങ്ങൾ കടന്നു പോയി...... അവനെ പറ്റി ആർക്കും ഒന്നും അറിയില്ലായിരുന്നു....വിവാഹം പോലും ആരെയും ക്ഷണിച്ചിരുന്നില്ല അവൻ...... ധ്രുവ് ഇല്ലാത്ത ദിവസങ്ങൾ.... അവന്റെ ശബ്ദം ഉയരാത്ത ക്ലാസ് റൂമുകൾ...... വിരസമായി അവളുടെ ദിനങ്ങൾ നീങ്ങി..... സഹപാഠികളുടെ കളിയാക്കലുകൾ അവൾ കേട്ടില്ലെന്ന് നടിച്ചു...... ഒരു ദിവസം വീട്ടിലേക്ക് ചെന്നു കയറുമ്പോൾ അവിടെ വന്നിരിക്കുന്നവരെ കണ്ട് അവളുടെ കണ്ണുകളിൽ ഭയം നിറഞ്ഞു...... ""അച്ഛൻ...... അമ്മ........"" അറിയാതെ അവളുടെ വായിൽ നിന്നും ആ വാക്കുകൾ വീഴേ അവരും തല തിരിച്ചു അവളെ നോക്കിയിരുന്നു...... അവരുടെ നോട്ടത്തിലെ രൂക്ഷത താങ്ങാൻ കഴിയാതെ അവൾ തല കുനിച്ചു...... ഒപ്പം വിറയൽ അവളുടെ ശരീരത്തെ ബാധിച്ചു..... മുത്തശ്ശി കണ്ണുകൾ നിറച്ചു അവളെ നോക്കുന്നുണ്ടായിരുന്നു................കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story