മഴ മേഘം: ഭാഗം 11

mazha megam

രചന: മുല്ല

തന്നെ രൂക്ഷമായി നോക്കുന്ന അച്ഛനെയും അമ്മയെയും കണ്ട് തല താഴ്ത്തി നിന്നു അവൾ...... ""How is your study മിത്ര......"" അച്ഛന്റെ ഗൗരവമാർന്ന ശബ്ദം..... ""കു....കുഴപ്പമില്ല......"" താഴ്ന്ന ശബ്ദത്തിൽ അവൾ പറഞ്ഞതും അയാൾ കനപ്പിച്ചൊന്നു മൂളി...... ""കോളേജിൽ നിന്നു വന്നതല്ലേ..... പോയി കുളിച്ചു ഡ്രെസ് ഒക്കെ മാറി വാ മിത്രാ......"" അമ്മയുടെ ശബ്ദം കേട്ട് തലയാട്ടി അവൾ അകത്തേക്ക് പോയി..... റൂമിലേക്ക് കേറവേ അവളിൽ സങ്കടം തിങ്ങി........ രണ്ട് വർഷത്തിന് ശേഷം കാണുന്നതാണ്..... നിനക്ക് സുഖമാണോ എന്നൊരു വാക്ക് അവർ ചോദിച്ചില്ല...... ആദ്യം ചോദിച്ചത് പഠിപ്പിനെ പറ്റി...... അവൾ സ്വയം പുച്ഛിച്ചോന്ന് ചിരിച്ചു... ഇവരിൽ നിന്നും താൻ എന്തിനാണ് അത്‌ പ്രതീക്ഷിക്കുന്നത്..... ഇത് ആദ്യമായിട്ടൊന്നും അല്ലല്ലോ തന്നോട് ഇങ്ങനെ...... കുളി കഴിഞ്ഞു ചായ കുടിയ്ക്കാൻ ചെല്ലുമ്പോഴും എല്ലാം അസുഖകരമായ ഒരു മൗനം അവിടം തളം കെട്ടി നിന്നിരുന്നു..... മുത്തശ്ശിയോട് പോലും ഫ്രീ ആയി സംസാരിക്കാൻ കഴിയാത്തത് പോലെ... അച്ഛനും അമ്മയും വന്നു കഴിഞ്ഞാൽ എപ്പോഴും ഇങ്ങനെ തന്നെ ആണ്........എല്ലാവർക്കും അച്ഛൻ അമ്മ... ഇവരൊക്കെ ഉള്ളയിടം സ്വർഗ്ഗതുല്യമായിരിക്കും..... പക്ഷെ തനിക്ക്.....

തനിക്ക് മാത്രം എന്തിനാണ് ഇങ്ങനെ ഒരു വിധി...... താൻ എന്ത് തെറ്റാണ് ചെയ്തത്....... സ്നേഹം ലഭിക്കാതെ തീർന്നു പോകാൻ ഒരു ജന്മം...... ഉള്ളു നിറയെ സ്നേഹിച്ചവനെ പോലും തനിക്ക് നിഷേധിക്കപ്പെട്ടു...... വീണ്ടും ധ്രുവിന്റെ ഓർമകളിലേക്ക് പോകെ അവളുടെ മിഴികൾ നിറഞ്ഞൊഴുകാൻ തുടങ്ങി...... രാത്രി ഭക്ഷണം കഴിച്ചു റൂമിൽ ഇരിക്കുമ്പോഴാണ് മനീഷ ( മിത്രയുടെ അമ്മ ) അങ്ങോട്ട് കേറി വരുന്നത്........ ""മിത്ര..... കിടന്നോ നീ......"" മയമില്ലാതെ അമ്മയുടെ ശബ്ദം..... ഇല്ലെന്ന് തലയാട്ടി അവൾ..... ""മ്..... നിന്റെ സാധനങ്ങൾ എന്താണെന്ന് വെച്ചാൽ എടുത്തു വെക്ക്..... നാളെ നമ്മൾ പോകുകയാണ് U.S. ന്......."" അമ്മ പറഞ്ഞത് കേൾക്കെ ഞെട്ടി പിടഞ്ഞു അവൾ....അവിശ്വസനീയതയോടെ അവരെ നോക്കി..... ""ഞാ..ൻ... ഞാൻ.... വരു...ന്നില്ല...."" വിറച്ചു കൊണ്ട് അത്രയും പറഞ്ഞതും അവളുടെ കവിളിൽ ഒരു പ്രഹരം ഏറ്റിരുന്നു....... കവിൾ പൊത്തിപ്പിടിച്ചു നോക്കിയപ്പോൾ ദഹിപ്പിക്കും പോലെ നോക്കി കൊണ്ട് രമേശൻ (അച്ഛൻ )..... ""നീ നാളെ ഞങ്ങളുടെ കൂടെ വരും..... മറുത്തൊന്നും പറയണ്ട നീ.......""

അയാളുടെ വാക്കുകൾ കേൾക്കെ ഇല്ലെന്ന് തല ചലിപ്പിച്ചു അവൾ..... ""ഞാ....ൻ.... ഇ....ല്ല...."" തേങ്ങി പോയിരുന്നു അവൾ..... ""പിന്നെ നിന്നെ നിന്റെ ഇഷ്ടത്തിന് വിടാനോ.... കണ്ടവന്മാരുടെ അഴിഞ്ഞാടാൻ നടക്കുന്നു അവള്...."" അത്‌ പറഞ്ഞത് മനീഷ ആയിരുന്നു..... ""ഞാൻ.... ഞാൻ..... ആരുടേം കൂടെ....."" അത്‌ പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുൻപ് അവൾക്ക് മുന്നിലേക്ക് കുറച്ചു പേപ്പറുകൾ വന്നു വീണു..... അവൾ വരച്ച ധ്രുവിന്റെ ചിത്രങ്ങൾ..... മിഴിച്ചു കൊണ്ട് അതിലേക്ക് നോക്കി അവൾ...... തന്റെ ധ്രുവ്..... തന്റെ പ്രാണൻ...... കണ്ണുകൾ നിറഞ്ഞൊഴുകി........ പിടിയ്ക്കപ്പെട്ടിരിക്കുന്നു...... ""ആരാടീ ഇത്......"" രമേശന്റെ അലർച്ച..... ഒന്നും പറയാനാകാതെ നിന്നു മിത്ര.... ""ചോദിച്ചത് കേട്ടില്ലേ നീ...."" വീണ്ടും രമേശൻ ഒച്ചയിട്ടതും അവൾ തലയുയർത്തി നോക്കി..... മനീഷയുടെ മുഖം വലിഞ്ഞു മുറുകി ഇരിക്കുന്നുണ്ട്..... മിത്ര നോക്കുന്നത് കണ്ടതും വല്യമ്മായി വാതിൽ പടിയിൽ നിന്നും പുറത്തേക്ക് വലിഞ്ഞു... ഒപ്പം അവരുടെ മക്കളും...... മുത്തശ്ശി വിഷമത്തോടെ നോക്കി നിൽക്കുന്നുണ്ട്......

. ""അ... അത്‌.... എന്റെ.... സർ......"" അവൾ പറഞ്ഞു തീർന്നതും മുഖമടച്ചൊരു അടി കൂടി കിട്ടി അവൾക്ക്.... ""നാണമുണ്ടോടീ നിനക്ക്.... പഠിപ്പിക്കുന്ന സർ നെ പ്രേമിക്കാൻ നടക്കുന്നു..... അതും കല്യാണം ഉറപ്പിച്ച ഒരുത്തന്റെ പിന്നാലെ...... പോരാത്തേന് ഇവിടെ കേറ്റി താമസിപ്പിക്കുകയും ചെയ്തിരിക്കുന്നു മുത്തശ്ശിയും മോളും കൂടെ......എന്തൊക്കെ ഒപ്പിച്ചെന്ന് ആർക്കറിയാം......"" കത്തുന്നൊരു നോട്ടം മുത്തശ്ശിയെ നോക്കി കൊണ്ട് അയാൾ പറഞ്ഞു.....അവരുടെ തല താഴ്ന്നു..... ""ഇതോടെ അവസാനിപ്പിച്ചോ എല്ലാം....... നാളെ തന്നെ നിന്നെ ഇവിടന്ന് കൊണ്ട് പോകുകയാ..... ഇനി പഠിപ്പൊക്കെ അവിടെ മതി.....നിനക്ക് നല്ലൊരു ആലോചനയും വന്നിട്ടുണ്ട് അവിടെ....."" രമേശൻ ഉറപ്പോടെ പറഞ്ഞു... ""എ...നിക്ക്.... ഇഷ്ട്ടല്ല.... ഞാൻ ഇവിടെ.... നിന്നോളാം......"" എങ്ങലടിച്ചു കൊണ്ട് അവൾ പറഞ്ഞൊപ്പിച്ചതും തോളിൽ ഒരടി കിട്ടി മിത്ര കട്ടിലിലേക്ക് വീണിരുന്നു... നോവോടെ അവിടം ഉഴിഞ്ഞു കൊണ്ട് നോക്കിയപ്പോൾ ദേഷ്യത്തിൽ നിൽക്കുന്ന അമ്മയെ ആണ് അവൾ കണ്ടത്......

""മിണ്ടാതിരുന്നോ നീ...... ഇവിടെ നിർത്തി പേരുദോഷം ഉണ്ടാക്കി വെച്ചതൊന്നും പോരാ അവൾക്ക്..... ഓരോരുത്തര് വിളിച്ചു പറഞ്ഞപ്പോ തൊലി ഉരിഞ്ഞു പോയി പിന്നൊള്ളോരുടെ..... അവിടെ നിർത്തിയാൽ ചീത്തയാകും ന്ന് കരുതിയാ ഇവിടെ കൊണ്ടിട്ടത്..... എന്നിട്ട് ഇവിടെ എന്താ നീ കാണിച്ച് കൂട്ടിയത്......."" ""ഞാൻ.....ഒന്നും.... ചെയ്തി....ല്ലമ്മേ......"" കണ്ണീരോടെ അവൾ പറയെ അവജ്ഞയോടെ നോക്കി രമേശനും മനീഷയും അവളെ.... ""അന്നേ ഞാൻ പറഞ്ഞതല്ലേ ഞാൻ നിന്നോട്.. വയറ്റിൽ വെച്ച് തന്നെ കൊന്ന് കളഞ്ഞേക്കാൻ...അപ്പൊ നിനക്ക് ഒരമ്മയുടെ വേദന.....ഇപ്പൊ എന്തായി......."" രമേശൻ മനീഷയോട് പറഞ്ഞതും ചെവി കൊട്ടി അടഞ്ഞത് പോലെ ഇരുന്നു മിത്ര..... എപ്പോഴും കേൾക്കുന്നതാണ് ഇത്..... എങ്കിലും ഓരോ പ്രാവശ്യം കേൾക്കുമ്പോഴും നെഞ്ച് കുത്തി കീറുന്നത് പോലെ..... പേടിയോടെ അച്ഛന്റെ മുഖത്തേക്ക് നോക്കിയപ്പോഴേക്കും അയാൾ ആ കടലാസ് കഷണങ്ങൾ ലൈറ്റർ വെച്ച് കത്തിച്ചിരുന്നു..... മിത്രയുടെ ഹൃദയം പൊള്ളിപ്പിടഞ്ഞു.......

ആ കത്തി തീരുന്നത് തന്റെ ജീവനാണ്..... തന്റെ സ്വപ്നം.......... കണ്ണുകൾ നിറച്ചു ഇരിക്കുന്ന അവളെ നോക്കികൊണ്ട് എല്ലാവരും പുറത്തേക്ക് പോയി....... മുത്തശ്ശി മാത്രം അവൾക്കടുത്തേക്ക് വന്നു..... ""മോളെ......"" അവർ ദയയോടെ വിളിച്ചതും അവരെ കെട്ടിപ്പിടിച്ചു കരഞ്ഞു പോയി അവൾ....... ""ഞാൻ.... എനിക്ക്‌ വയ്യ മുത്തശ്ശീ അവരുടെ കൂടെ പോകാൻ....അവര്... അവരെന്നെ കൊല്ലും മുത്തശ്ശീ...."" ""മോളെ..... അങ്ങനൊന്നും ഉണ്ടാവില്ല...... മോള് പേടിക്കൊന്നും വേണ്ട..... അത്രക്കൊന്നും ചെയ്യാനുള്ള ധൈര്യമൊന്നും അവർക്കുണ്ടാവില്ല......"" അവർ ദേഷ്യത്തിൽ പറഞ്ഞു...... അവർക്ക് വളരെയധികം ദേഷ്യം തോന്നിയിരുന്നു മകന്റെയും മരുമകളുടെയും വാക്കുകളിലും പ്രവർത്തിയിലും....... ഒപ്പം മിത്രയേ ഇവിടെ നിന്നും പറിച്ചു കൊണ്ട് പോകുന്നതിലുള്ള വിഷമവും....

. ""മുത്തശ്ശീ.....എനിക്ക്‌.... എനിക്ക്‌.... എന്റെ ധ്രുവിനെ ഒന്ന് കാണണം..... അവസാനായിട്ട്........"" അവൾ പറയെ നിസ്സഹായയായി നോക്കി അവരവളെ...... മുത്തശ്ശിയുടെ മടിയിൽ കിടന്നു കരയേ ഒരു പിടി ചാരമായി മാറിയ തന്റെ സ്വപ്നത്തെ.... തന്റെ പ്രണയത്തെ നിർവികാരതയോടെ നോക്കി അവൾ......... വരാനിരിക്കുന്ന ദിവസങ്ങളിലെ ഭീകരത ഓർത്ത് അവൾക്ക് അന്ന് ഉറക്കം നഷ്ട്ടപ്പെട്ടു....... പിറ്റേന്ന് കാലത്ത് ആ വീട്ടിൽ നിശബ്ദത തളം കെട്ടി നിന്നു..... മുത്തശ്ശി മൂത്ത മകനെയും മരുമോളെയും ഒക്കെ ദേഷ്യത്തോടെ ആണ് കണ്ടത്.....അവരായിരുന്നു ഇതെല്ലാം വിളിച്ചു രമേശനോട് പറഞ്ഞത്...... അവർ പക്ഷെ തങ്ങളുടെ അമ്മയുടെ ദേഷ്യം കണ്ടില്ലെന്ന് നടിച്ചു.......... ഉച്ച തിരിഞ്ഞു രമേശനും മനീഷയും എയർപോർട്ടിലേക്ക് പുറപ്പെട്ടു..... മിത്രയെയും കൂട്ടി........ തന്റെ പ്രണയത്തിന്റെ വിരാമം കുറിച്ച് കൊണ്ട്.......

വെറും ശരീരം മാത്രമായി മിത്ര അവരുടെ കൂടെ പോയി........കണ്ണുനീർ വറ്റിയ മിഴികളുമായി...... **** ഉയരമുള്ള ഒരു കെട്ടിടത്തിന്റെ മുകളിൽ നിൽക്കുകയാണവൾ..... താഴേക്ക് നോക്കവേ ഒരു പൊട്ടു പോലെ വാഹനങ്ങൾ പോകുന്നത് കാണാം....... പാരപ്പെറ്റിൽ കയറി നിൽക്കെ അവളുടെ കണ്ണുകൾ നിറഞ്ഞു..... വിതുമ്പി പോകുന്ന ചുണ്ടുകൾ കൂട്ടിപ്പിടിച്ചു അവൾ..... കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് അവിടെ ഉയർന്നു പൊങ്ങി അവൾ..... ഒരു തൂവല് പോൽ കനമില്ലാതെ താഴേക്ക് പതിക്കവേ അവളുടെ കണ്ണുകളിൽ തെളിഞ്ഞു നിന്നത് അവന്റെ മുഖം മാത്രമായിരുന്നു..... അവളുടെ നാവ് ഉച്ചരിച്ചത് ഒരു നാമം മാത്രം....... ധ്രുവ്..................കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story