മഴ മേഘം: ഭാഗം 12

mazha megam

രചന: മുല്ല

ഒരു തൂവല് പോൽ താഴേക്ക് പതിക്കേ അവളുടെ കണ്മുന്നിൽ തെളിഞ്ഞത് അവൻ മാത്രം....... ധ്രുവ്......... ചുറ്റും ചോര പരക്കെ അവളുടെ ചുണ്ടിൽ നിറഞ്ഞ പുഞ്ചിരി ആയിരുന്നു........തനിക്ക് സ്നേഹം ലഭിക്കാത്ത ഈ ലോകത്ത് നിന്നും വിട പറഞ്ഞതിൽ അവൾ സന്തോഷിച്ചുവോ......... ""മിത്രാ..........."" അലറി വിളിച്ചു കൊണ്ട് കരഞ്ഞു ധ്രുവ്........ വിശ്വസിക്കാൻ കഴിയുന്നില്ല..... തന്റെ മിത്ര.......... വിയർത്തു കുതിർന്നിരുന്നു അവൻ..... കിതക്കുന്നുണ്ടായിരുന്നു....... താൻ കണ്ട സ്വപ്നത്തിൽ നിന്നും മോചിതനാകാൻ അവന് ഇനിയും കഴിഞ്ഞിരുന്നില്ല....... അത്‌ സ്വപ്നമാണെന്ന് വിശ്വസിക്കാനും വയ്യ.......... താഴേക്ക് പതിക്കുന്ന തന്റെ മിത്ര....... ചോരയിൽ കുളിച്ചു ജീവൻ വെടിയുമ്പോഴും അവളിലെ പുഞ്ചിരി...... തനിക്കായി മാത്രം വിടരാറുള്ള ...തന്റെ അടുത്ത് നിൽക്കുമ്പോൾ മാത്രം താൻ അവളിൽ കാണാറുള്ള പുഞ്ചിരി...... അവന് പരവേശം തോന്നി....തൊണ്ടയെല്ലാം വറ്റി വരണ്ടത് പോലെ...... അവൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചുവോ........ ചുറ്റും നോക്കി കൊണ്ട് ക്ലോക്കിൽ സമയം നോക്കി അവൻ.......

5 മണി..... നേരം വെളുത്തു വരുന്നതേ ഉള്ളൂ........ ഇന്നൊരു ദിവസമേ തനിക്ക് ഇനി തീരുമാനമെടുക്കാൻ ബാക്കിയുള്ളൂ....... നാളെ തന്റെ വിവാഹമാണ്...പല്ലവിയോടൊപ്പം... പക്ഷെ തനിക്ക് സ്നേഹിക്കാൻ കഴിയുമോ അവളെ....... ഒരു ഭാര്യയായി എങ്ങനെ അംഗീകരിക്കും താൻ...... മനസ് മുഴുവൻ മിത്ര നിറഞ്ഞു നിൽക്കുന്നു...... അവളിലെ നനുത്ത പുഞ്ചിരി..... അവളിലെ സങ്കടം നിറഞ്ഞ മുഖം...... അവളുടെ വേദന..... കണ്ണുനീർ...... കഴിയുന്നില്ല മിത്രാ നിന്നെ മറക്കാൻ.......നെഞ്ച് കുത്തിക്കീറുന്ന വേദന അനുഭവിക്കുന്നുണ്ട് ഞാൻ.....ആ മുറിവിൽ നിന്നും രക്തം കിനിയുന്നുണ്ട്....... ഇത് ഞാനായിട്ട് വരുത്തി വെച്ച സങ്കടമാണ്.... നിനക്കും എനിക്കും...... ഒരു തവണ എങ്കിലും നിന്നെ ഇഷ്ട്ടമാണ് എന്ന് ഞാൻ നിന്നോട് പറഞ്ഞിരുന്നെങ്കിൽ...... നിന്റെ സ്നേഹം ആത്മാർഥമാണ് എന്ന് ഞാൻ അറിഞ്ഞിരുന്നെങ്കിൽ..... ഈ അവസ്ഥ നമുക്കുണ്ടാകില്ലായിരുന്നു മിത്രാ.... വിഷമത്തോടെ ഓർക്കേ ആ സ്വപ്നം വീണ്ടും തെളിഞ്ഞതും അവന്റെ നെഞ്ച് പിടഞ്ഞു...... അവളെയൊന്ന് കാണണം എന്ന് തോന്നി അവന്.....

. വയ്യ.... ഇനിയും വയ്യ...... കാണാതെ ചങ്ക് പൊടിയുന്നത് പോലെ...... ""മിത്രാ......"" 💔💔 മുടിയിൽ പിടിച്ചു വലിച്ചു അലറി കരഞ്ഞു അവൻ........ വാതിൽ പടിയിൽ അവന്റെ സങ്കടം കണ്ട് നിന്നിരുന്ന ആ അമ്മയുടെ കണ്ണുകൾ ഈറനായി...... അവരൊന്നും മിണ്ടാതെ മുറിയിലേക്ക് പോയി..... അവിടെ അവന്റെ അച്ഛൻ ഉറങ്ങിയിരുന്നില്ല....... ""എന്താ..... എന്താ അവന്റെ മുറീന്ന് ശബ്ദം കേട്ടെ..."" വേവലാതിയോടെ ചോദിക്കുന്നുണ്ടായിരുന്നു അയാൾ...... ""എന്തോ സ്വപ്നം കണ്ടതാന്ന് തോന്നുന്നു......."" മങ്ങിയ മുഖത്തോടെ പറഞ്ഞു അവർ...... ""എന്താടോ തന്റെ മുഖം വല്ലാതെ......"" ""ഒന്നുല്ല ബാലേട്ടാ...... അവൻ... ആ പെൺകുട്ടിയുടെ പേര് പറഞ്ഞു കരയുന്നുണ്ട്...... സഹിക്കാൻ വയ്യ അവന്റെ കരച്ചില് കാണുമ്പോ...... അവനാ കുട്ടിയെ ഒരുപാട് സ്നേഹിക്കുന്നുണ്ട് ന്ന് തോന്നുന്നു..... നമ്മള് ചെയ്തത് തെറ്റായി പോയോ ബാലേട്ടാ......അവന്റെ മനസ്സറിയാതെ ഒക്കെ തീരുമാനിച്ചു കൂട്ടി...... ഇതവന്റെ ജീവിതമല്ലായിരുന്നോ....."" വിഷമത്തോടെ അവർ ചോദിക്കേ അയാളും അതേ ചിന്തയിലായിരുന്നു.....

""തെറ്റായോ എന്ന് എനിക്കും തോന്നുന്നുണ്ട് രമേ...... അവൻ... പക്ഷെ നമ്മളെ എതിർത്തൊന്നും പറഞ്ഞില്ല.... അതാ എനിക്ക്‌ സങ്കടം...... നമ്മള് വിഷമിക്കരുതെന്ന് കരുതിയിട്ടാവും ല്ലേ അവൻ.......ഒക്കെത്തിനും മറുത്തു പറയാതെ നിന്നു തന്നത്....നമ്മുടെ ഒക്കെ സന്തോഷത്തിനു വേണ്ടി.....ആ കുട്ടിയുടെ കണ്ണീരിന്റെ ശാപം നമ്മുടെ മോന്റെ ജീവിതത്തില് ഉണ്ടാകോ രമേ........"" അയാൾ ചോദിക്കേ അവർ ഒന്നും പറയാതെ അയാളെ നോക്കി..... ""അവന്റെ ഇഷ്ടത്തിന് നിന്നാല് പല്ലവി മോള്..... അവളുടെ കണ്ണീര് കാണേണ്ടി വരും...... തല്ക്കാലം നമുക്ക് നമ്മുടെ മോന്റെ സങ്കടം കണ്ടില്ലെന്ന് നടിക്കാം അല്ലേ രമേ ....... കല്യാണം ഒക്കെ കഴിയുമ്പോ അവൻ മറന്നോളും എല്ലാം...... സ്നേഹിച്ചോളും പല്ലവിയെ...... അവളും നിറയെ സ്നേഹം ഉള്ള കുട്ടിയാ..... അവന് തിരിച്ചു സ്നേഹിക്കാതിരിയ്ക്കാൻ കഴിയില്ല അവളെ......."" സ്വയം പറഞ്ഞു സമാധാനിച്ചു കൊണ്ട് ബാലൻ കിടന്നു...... ആ അമ്മയുടെ മനസ് അപ്പോഴും അസ്വസ്ഥമായിരുന്നു..... മിത്രാ എന്ന് അലറി വിളിച്ചു കൊണ്ട് കരയുന്ന തന്റെ മോന്റെ മുഖം.....

ബാലേട്ടൻ പറയുന്നത് പോലെ സ്നേഹിക്കാൻ കഴിയുമോ അവന് പല്ലവിയെ......അത്രമേൽ ആഴത്തിൽ മിത്രയേ സ്നേഹിക്കുന്നത് കൊണ്ടാവില്ലേ അവൻ ദിവസവും ആ കുട്ടിയുടെ പേരിൽ ഇങ്ങനെ വിഷമിക്കുന്നത്....കല്യാണം കഴിഞ്ഞാൽ പല്ലവി അറിയാതിരിക്കുമോ അവന്റെ ഉള്ള്..... അതോടെ അവനെ വെറുക്കുമോ അവള്..... അവരുടെ ജീവിതം തകരുമോ.... ഉത്തരം കിട്ടാത്ത ഒരു നൂറു ചിന്തകളോടെ അവർ അടുക്കളയിലേക്ക് നടന്നു..... ധ്രുവിന്റെ മുറിയുടെ അടുത്തൂടെ പോയപ്പോൾ അവന്റെ മുറിയിൽ നിന്നും തേങ്ങലുകൾ കേൾക്കുന്നുണ്ട്....... ആ അമ്മമനം തേങ്ങി....... അവനിങ്ങനെ കരയണമെങ്കിൽ അവന്റെ മനസ്സിൽ എത്രമാത്രം മിത്ര പതിഞ്ഞിട്ടുണ്ടായിരിക്കും...... കണ്ണീരോടെ.... നെടുവീർപ്പോടെ അവർ അടുക്കളയിലേക്ക് നടന്നു..... ഇഷ്ടമില്ലാത്തൊരു ജീവിതത്തിലേക്ക് മകനെ തള്ളി വിടുന്നു എന്നൊരു ആധി അവരെ മൂടിയിരുന്നു...... നേരം വെളുത്തതും കണ്ണ് തിരുമ്മി എഴുന്നേറ്റു അവൻ....വെയിൽ കണ്ണിലേക്കു അടിക്കുന്നുണ്ട്.... സമയം നോക്കി അവൻ.....10 മണി കഴിഞ്ഞിരിക്കുന്നു.....

അവന് അത്ഭുതം തോന്നി.. ഇത്രയും നേരമായിട്ടും അമ്മ തന്നെ വിളിക്കാഞ്ഞതിൽ........ പറമ്പിൽ നിന്നും തട്ടും മുട്ടും കേൾക്കുന്നുണ്ട്...... പന്തലിൽ പണിക്കാരുണ്ടെന്ന് തോന്നുന്നു...... നാളെ തന്റെ വിവാഹമാണ്..... അതോർക്കേ അവന്റെ മനസ്സിൽ തെളിഞ്ഞത് മിത്ര ആയിരുന്നു..... കുറച്ചു നേരം എന്തോ ആലോചിച്ച് ഇരുന്നു അവൻ...... പിന്നെ എഴുന്നേറ്റ് കൊണ്ട് പുറത്തേക്കിറങ്ങി.... അടുക്കളയിൽ നോക്കിയപ്പോൾ അമ്മ തിരക്കിട്ട പണികളിലാണ്....... പന്തലിലെ പണിക്കാർക്ക് നിർദേശങ്ങൾ നൽകുന്ന അച്ഛന്റെ അടുത്തേക്ക് ചെന്നു അവൻ...... ""അച്ഛാ........"" അവന്റെ വിളി കേട്ട് ബാലൻ തിരിഞ്ഞു നോക്കി..... ""അച്ഛാ.... എനിക്ക്‌.... എനിക്കൊരാളെ കാണാൻ പോണം...."" അവൻ പറയെ അയാളുടെ നെറ്റി ചുളിഞ്ഞു..... ""ഇപ്പോഴോ.... നാളെ നിന്റെ കല്യാണമാണ് ധ്രുവ്......."" ""അറിയാം..... പക്ഷെ... ഞാൻ..... എനിക്ക്‌ കണ്ടേ പറ്റൂ......"" ""ആരാ ആ ആൾ......"" അവനൊന്നും മിണ്ടാതെ തല താഴ്ത്തി...... ""മിത്രയാണോ ധ്രുവ്......."" അയാൾ ചോദിക്കെ പകച്ചു കൊണ്ട് തല ഉയർത്തി നോക്കി അവൻ......

""എന്താ നീ നോക്കുന്നത്.... ഞങ്ങൾക്ക് എങ്ങനെ മനസ്സിലായെന്നാണോ....... എന്റെ മോൻ ഏത് നേരവും ഉറക്കത്തിൽ ചൊല്ലി വിളിക്കുന്ന പേര്..... അതൊരു പെണ്ണിന്റെ ആണെന്ന് അറിഞ്ഞത് മുതൽ ശ്രദ്ധിക്കുന്നതാ നിന്നെ ഞങ്ങൾ...... നിന്റെ മുഖത്തെ നിരാശയും സങ്കടവും ഈ കല്യാണത്തോടുള്ള താല്പര്യ കുറവും കാണിക്കുന്നുണ്ട് അവളോട് നിനക്കുള്ള ഇഷ്ട്ടം....... പക്ഷെ......"" അയാളൊന്ന് നിർത്തി.....ധ്രുവിനെ നോക്കി....അവന്റെ മുഖത്ത് വിഷാദം പടർന്നിരുന്നു...... ""എനിക്കറിയാം അച്ഛാ..... അച്ഛൻ വാക്ക് കൊടുത്തതാണ്.... ഞാനത് തെറ്റിക്കില്ല...... പല്ലവിയെ ഞാൻ വിവാഹം കഴിച്ചോളാം..... എന്റെ അച്ഛന്റെ തല ആരുടെ മുന്നിലും താഴാൻ പാടില്ല......"" നെഞ്ച് പിടഞ്ഞു പോയ്‌ ആ അച്ഛന്റെ......... തനിക്ക് വേണ്ടിയാണു... തന്റെ അഭിമാനം കാത്തു സൂക്ഷിക്കുന്നതിനു വേണ്ടിയാണു തന്റെ മകൻ അവന്റെ ഇഷ്ട്ടം വേണ്ടെന്ന് വെക്കുന്നത്...... ""പക്ഷെ... മോനെ..... പല്ലവി മോളെ സ്നേഹിക്കാൻ എന്റെ മോന് കഴിയോ..... ആ കുട്ടിയെ വിഷമിപ്പിക്കരുത്.......

എന്റെ മോന്റെ താലി ഏറ്റു വാങ്ങിയതിന്റെ പേരിൽ ആ കുട്ടിയുടെ കണ്ണുനീർ ഇവിടെ വീഴാൻ പാടില്ല...."" ധ്രുവ് ഒന്ന് പുഞ്ചിരിച്ചു..... വേദനയിൽ ചാലിച്ച പുഞ്ചിരി..... ""ഞാൻ.... ഞാൻ സ്നേഹിച്ചോളാം അച്ഛാ പല്ലവിയെ......"" അത്‌ പറയുമ്പോഴും തനിക്കതിനു കഴിയില്ല എന്ന് അവന്റെ മനസ്സിലിരുന്ന് ആരോ പറയുന്നുണ്ടായിരുന്നു....... "" അച്ഛാ....ഇപ്പൊ എനിക്ക്‌ മിത്രയേ ഒന്ന് കാണണം..... ഇല്ലെങ്കിൽ... ഞാൻ....ഒന്ന് കണ്ടാൽ മാത്രം മതി എനിക്ക്‌..... അവസാനമായിട്ട്....പ്ലീസ് അച്ഛാ.... ഞാൻ... പൊക്കോട്ടെ..... പെട്ടെന്ന് വരാം ഞാൻ........"" തന്നോട് അപേക്ഷിക്കുന്ന മകനെ കാണെ സമ്മതം മൂളാതിരിയ്ക്കാൻ അയാൾക്കായില്ല....... സന്തോഷത്തോടെ തന്റെ മിത്രയേ കാണാൻ പുറപ്പെട്ടു ധ്രുവ്....... അവളെ കാണാൻ പോകുന്നതിന്റെ ആകാംക്ഷയിലും തങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ച ആയിരിക്കും അതെന്ന് ഓർക്കേ അവന്റെ നെഞ്ച് പിടയുന്നുണ്ടായിരുന്നു.... പക്ഷെ...... അവിടന്ന് പുറപ്പെടുമ്പോൾ അവന് അറിയില്ലായിരുന്നു അവന്റെ മിത്ര അവനെ വിട്ടു അകലങ്ങളിലേക്ക് പോയിരുന്നു എന്ന്...............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story