മഴ മേഘം: ഭാഗം 15

mazha megam

രചന: മുല്ല

 മിത്ര സംശയത്തോടെ നോക്കി അവളെ..... ""അതേ.... മിത്രയാണ്......"" ""എന്നെ മനസ്സിലായോ....."" ചിരിയോടെ ചോദിച്ചു ആ പെണ്ണ്.... ""ഇല്ല... എനിക്കങ്ങോട്ട് മനസ്സിലായില്ല ..... സോറി.... കോളേജിലെങ്ങാനും എന്റെ കൂടെ ഉണ്ടായിരുന്നതാണോ....."" ""അതേ.... തന്റെ ക്ലാസ്സിൽ ആയിരുന്നു ഞാൻ.....തനിക്കെന്നെ മനസ്സിലായില്ലേ.... എങ്ങനെ മനസ്സിലാവാനാ.... താൻ ആരുമായിട്ടും കൂട്ട് ഉണ്ടായിരുന്നില്ലല്ലോ....."" ചിരിയോടെ ആ പെണ്ണ് പറയെ മങ്ങിയ മുഖത്തോടെ തല താഴ്ത്തി അവൾ..... ശെരിയാണ്.... തന്റെ കൂടെ പഠിച്ചവരെ പോലും തനിക്കറിയില്ല..... തന്നെ പലർക്കും അറിയാം....തന്നോട് ആരും അടുക്കാത്തത് കൊണ്ട് താൻ ആരെയും ശ്രദ്ധിച്ചിട്ടില്ല...... അല്ല... തന്റെ ശ്രദ്ധ ഒരാളിൽ മാത്രം ആയിരുന്നല്ലോ.... ഒരേ ഒരാളിൽ മാത്രം...... ""ഇങ്ങനെ തല കുനിച്ചു നിൽക്കല്ലേ മിത്രാ....."" മുഴക്കമുള്ള ആ ശബ്ദം....ആ വാക്കുകൾ.....ചുറ്റും തനിക്ക് പരിചിതമായ ആ ഗന്ധം..... തന്റെ മനസ്സിൽ നിന്നുമാണോ അത്‌.....തനിക്ക് തോന്നുന്നതാണോ..... അല്ല.... തന്റെ തൊട്ടടുത്തു നിന്നുമാണ്...... ഞെട്ടലോടെ കണ്ണുകൾ ഉയർത്തി നോക്കി അവൾ.... അവൾക്ക് മുന്നിലായി നിന്നിരുന്നു ധ്രുവ്..... മിത്രയുടെ പ്രിയപ്പെട്ടവൻ...... അമ്പരന്ന് കൊണ്ട് നോക്കി അവൾ...കണ്ണുകൾ വിടർന്നു.....പിന്നെ ആ മുഖത്ത് വേദന നിറഞ്ഞു......

പഴയതിലും ക്ഷീണിച്ചിരുന്നു.... നീളമുള്ള മുടി പിന്നിലേക്ക് ജെൽ വെച്ച് ഒതുക്കിയിരിക്കുന്നു.... താടിയൊക്കെ വളർത്തിയിട്ട്.....മറ്റൊരു രൂപം.... അന്നെല്ലാം എപ്പോഴും ഷേവ് ചെയ്ത് സുന്ദരനായിട്ടാണ് ക്ലാസ്സിൽ വരാറുള്ളത്.... ഇടയ്ക്ക് കുറ്റിരോമങ്ങൾ ഒക്കെ താടിയിൽ കാണാമായിരുന്നു.... മിത്രയ്ക്കും ആ ലുക്ക്‌ ആയിരുന്നു ഇഷ്ട്ടം..... അവന്റെ മുഖത്തേക്ക് നോക്കി എന്തോ ആലോചിച്ച് നിൽക്കുന്നവളെ കൈ ഞൊടിച്ചു കൊണ്ട് വിളിച്ചു അവൻ.... പെട്ടെന്ന് ഞെട്ടി കൊണ്ട് അവൾ അവനെ നോക്കി.....മുഖത്ത് ജാള്യത നിറഞ്ഞു..... ചമ്മലോടെ തല താഴ്ത്തിയപ്പോഴാണ് കണ്ടത് അവൻ നിൽക്കുന്നത് ഒരു വോക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ ആണ്..... അവളുടെ കണ്ണുകൾ നിറഞ്ഞു....എന്താ ഇങ്ങനെ..... അവനടുത്തേക്ക് ഓടി അടുത്തു അവൾ....അവന്റെ മുഖം കോരി കയ്യിലെടുത്തു...... ""ഇത്... ഇതെന്ത് പറ്റിയതാ ധ്രുവ്.... കാലിന്..... എന്താ ഞാൻ ഈ കാണുന്നെ.... ഈശ്വരാ.....എനിക്ക്‌...എനിക്ക്‌ സഹിക്കാൻ പറ്റണില്ല..... എന്താ പറ്റിയെ......"" ഉള്ളു നിറഞ്ഞ വിഷമത്തോടെ അവൾ ചോദിക്കുമ്പോൾ അവന്റെ നോട്ടം അടുത്തു നിൽക്കുന്ന ആ പെണ്ണിലേക്കായിരുന്നു....

കണ്ണീരോടെ അവനെ നോക്കെ അവന്റെ നോട്ടം തന്നിലേക്കല്ല എന്ന് ഞെട്ടലോടെ അറിഞ്ഞു മിത്ര.....അവന്റെ കൂടെയുള്ള ആ പെണ്ണ് പല്ലവി ആണെന്നും..... ധ്രുവിന്റെ ഭാര്യ..... കുഞ്ഞ്.......താൻ അവർക്ക് മുന്നിൽ ഒരു അന്യ സ്ത്രീ ആണ്...... താൻ എന്താണ് ചെയ്തത് എന്ന ബോധത്തിലേക്ക് തിരികെ വന്നു കൊണ്ട് അവന്റെ അടുക്കൽ നിന്നും കൈകൾ പിൻവലിച്ചു കൊണ്ട് പിടഞ്ഞു മാറി നിന്നു അവൾ..... പല്ലവിയെ നോക്കാൻ അവൾക്ക് പേടി തോന്നി...... ""ഞാൻ... സോറി... പെട്ടെന്ന് കണ്ടപ്പോ.....ഒന്നും ഓർക്കാതെ... സോറി......."" വാക്കുകൾ കിട്ടാതെ ഉഴറി അവൾ .... മ്....... കനപ്പിച്ചൊന്നു മൂളി അവൻ..... ""See.....മിത്ര.... This is പല്ലവി..... ആരാണെന്ന് അറിയാലോ തനിക്ക്....."" പല്ലവിയെ അടുത്തേക്ക് നിർത്തി കൊണ്ട് അവൻ പറഞ്ഞു....തികച്ചും അപരിചിതമായ ഭാവത്തിൽ.... ഗൗരവമുള്ള ശബ്ദത്തിൽ......ഒരു അന്യനെ പോലെ...... അതേ.... ധ്രുവ് മിത്രയ്ക്ക് തികച്ചും അന്യനായി മാറിയിരിക്കുന്നു.... മറ്റൊരു പെണ്ണിന്റെ ഭർത്താവ്..... ഒരു കുഞ്ഞിന്റെ അച്ഛൻ..... മിത്രയുടെ പ്രണയമല്ല അവനിപ്പോൾ...... വേദനയോടെ അവൾ ഇരുവരെയും നോക്കിയൊന്ന് ചിരിച്ചു......

""അറിയാം......"" ""ഹാ.... പിന്നെ..... എനിക്ക്‌ എന്ത് പറ്റിയതാണെന്ന്.... അത്‌ പറയാം... പറയണമല്ലോ..... കാരണം എനിക്ക്‌ ഇങ്ങനെ സംഭവിക്കാൻ തന്നെ കാരണം നീയാണല്ലോ......"" പുച്ഛത്തിലോ ദേഷ്യത്തിലോ കലർന്ന അവന്റെ വാക്കുകൾ..... ഞെട്ടലിനൊപ്പം മിത്രയ്ക്ക് വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു..... അവളുടെ കണ്ണുകൾ നിറഞ്ഞു.... ""ഞാൻ.... ഞാൻ എന്ത് ചെയ്തിട്ടാ... എനിക്ക്‌ എനിക്കറിയില്ല... ധ്രു....... അല്ല.... സർ........"" ധ്രുവ് എന്ന് വിളിയ്ക്കാൻ തനിക്ക് അർഹത ഇല്ലാത്തത് പോലെ..... അവളെയൊന്ന് തറപ്പിച്ചു നോക്കി അവൻ..... ""നീ കാരണം തന്നെയാണ് മിത്രാ..... നിന്നെ കാണാൻ വേണ്ടി അന്ന്.. എന്റെ കല്യാണ തലേന്ന് വന്നത് കൊണ്ട് എനിക്ക്‌ സംഭവിച്ചതാ ഇത്.... അത്‌ കൊണ്ട് മാത്രം......ഒരു നിമിഷത്തെ എന്റെ തോന്നലിനു.... എന്റെ ബുദ്ധിമോശത്തിന്.. ഞാൻ പകരം വെക്കേണ്ടി വരുമായിരുന്നത് എന്റെ ജീവനാണ്......"" അവൻ പറയുന്നത് കേൾക്കെ മിത്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.... ഈശ്വരാ.... താൻ കാരണമാണോ.... തന്നെ കാണാൻ വന്നത് കൊണ്ടാണോ..... അപ്പൊ തന്നെ കാണാൻ വന്നിരുന്നോ ധ്രുവ്.... താൻ ഇതൊന്നും അറിഞ്ഞില്ലല്ലോ..... എല്ലാം... എല്ലാം അറിയാൻ വൈകി പോയി......താൻ കാരണം തന്റെ ജീവനായവൻ അപകടത്തിൽ പെട്ടു...... അവൾ ദയനീയമായി അവനെ നോക്കി.....

. ""മരണത്തോട് മല്ലിട്ടു ഞാൻ ആഴ്ചകളോളം......ജീവച്ഛവമായിട്ടാ ആ ആക്‌സിഡന്റിൽ നിന്നും ഞാൻ തിരിച്ചു വന്നത്......തളർന്നു കിടപ്പിലായി പോയ എന്നെ ഉയർത്തെഴുന്നേൽപ്പിച്ചത് ഇവളാ....ഈ പല്ലവി..... എന്റെ രണ്ടാം ജന്മത്തിന്റെ അവകാശി ..... ഇവള് കാരണമാ ഞാൻ ഇങ്ങനെ എങ്കിലും ഇപ്പൊ നിൽക്കുന്നത്......."" അവന്റെ വാക്കുകളിൽ വെറുപ്പ് നിറഞ്ഞിരിക്കുന്നുവോ തന്നോട്..... ചുറ്റും നോക്കി മിത്ര..... ബഹളം കേട്ടിട്ട് പലരും നോക്കുന്നുണ്ട്......പലരുടെയും നെറ്റി ചുളിഞ്ഞിരിക്കുന്നു.... സങ്കടം അടക്കാൻ കഴിയാതെ ചുണ്ട് കൂട്ടിപ്പിടിച്ചു അവൾ.... എങ്കിലും കണ്ണുകൾ നിറഞ്ഞൊഴുകി...... വീണ്ടും പഴയ മിത്രയിലേക്കുള്ള മടക്കം..... മനസ് കല്ലാക്കി വെച്ചിരുന്ന മിത്ര ഒരു പൊയ്മുഖമായിരുന്നോ...... അവനെ നോക്കി കൈ കൂപ്പി അവൾ.... ""ഞാൻ... ഞാൻ അറിഞ്ഞില്ല ഒന്നും.... ന്നെ കാണാൻ വന്നതൊന്നും അറിഞ്ഞില്ല.... ആക്‌സിഡന്റ് ആയതൊന്നും ഞാൻ......."" അവൾ തേങ്ങി പോയിരുന്നു.... ""സോറി....... ഞാൻ.... അറിയാതെ ആണെങ്കിലും.... എല്ലാത്തിനും കാരണം ഞാനല്ലേ.....സോറി....."" പറഞ്ഞു കഴിഞ്ഞതും അവളുടെ തേങ്ങൽ പൊട്ടിക്കരച്ചിൽ ആയി മാറിയിരുന്നു..............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story