മഴ മേഘം: ഭാഗം 16

mazha megam

രചന: മുല്ല

""സോറി....... ഞാൻ.... അറിയാതെ ആണെങ്കിലും.... എല്ലാത്തിനും കാരണം ഞാനല്ലേ.....സോറി....."" പറഞ്ഞു കഴിഞ്ഞതും അവളുടെ തേങ്ങൽ പൊട്ടിക്കരച്ചിൽ ആയി മാറിയിരുന്നു..... പെട്ടെന്നായിരുന്നു അവളെ ആരോ വലിച്ചു നെഞ്ചിലേക്ക് ചേർക്കുന്നത്..... അമ്പരന്ന് കൊണ്ട് നോക്കിയതും ആ കാപ്പി നിറമുള്ള കണ്ണുകൾ തന്റെ തൊട്ടടുത്തായി കണ്ടു അവൾ.... തന്റെ ധ്രുവിന്റെ നെഞ്ചിലാണ് താൻ ചേർന്ന് നിൽക്കുന്നത് എന്നറിയെ പല്ലവിയെ ഒന്ന് നോക്കി കൊണ്ട് കുതറി അവൾ..... അന്നേരം അവൻ വലത് കൈ കൊണ്ട് അവളെ മുറുക്കി ചുറ്റി പിടിച്ചു .....ഇടത് കൈ കൊണ്ട് വോക്കിങ് സ്റ്റിക്കിൽ ബാലൻസ് ചെയ്ത് നിന്നു..... ""എ... എന്താ ധ്രുവ്... ഇത്..... വിട്... ഞാൻ... ഞാൻ സോറി പറഞ്ഞില്ലേ....."" അവന്റെ നെഞ്ചിൽ പിടിച്ചു തള്ളിയെങ്കിലും അവൻ അനങ്ങിയില്ല...... കുതറി കൊണ്ട് അവൾ പല്ലവിയെ നോക്കിയപ്പോൾ അവളുടെ മുഖത്ത് ചിരിയാണ്.....ആ കുഞ്ഞ് ഒന്നുമറിയാതെ അവരെ നോക്കുന്നുണ്ട്..... ഈ പെണ്ണെന്താ ഇങ്ങനെ...... ഭർത്താവ് മറ്റൊരു പെണ്ണിനെ കെട്ടിപിടിച്ചിട്ട്.... അത്‌ കണ്ട് നിന്ന് ചിരിക്കുന്നോ......

ആലോചിച്ച് കൊണ്ട് വീണ്ടും ഒന്ന് കുതറിയതും ഒന്ന് കൂടെ മുറുകെ അവന്റെ അടുത്തേക്ക് ചേർത്ത് പിടിച്ചു ധ്രുവ് മിത്രയേ..... ""അടങ്ങി നിൽക്ക് മിത്രാ.... ദേ എനിക്ക്‌ അധികം ബലം പിടിയ്ക്കാൻ പറ്റില്ല... കേട്ടോ...."" കുസൃതി ചിരിയോടെ പറയുന്നവനെ അമ്പരന്ന് കൊണ്ട് നോക്കി അവൾ..... എന്താണ് സംഭവിച്ചത് എന്നറിയാത്ത ഒരവസ്ഥ...... ""സോറി മിത്രാ......."" അത്‌ പറയെ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു...... ഒന്നും പറയാൻ കഴിയുന്നില്ല...... പല്ലവിയെ നോക്കിയതും അവൾ ചിരിച്ചു കൊണ്ട് കണ്ണുകൾ അടച്ചു കാണിച്ചു...... ""അപ്പൊ പല്ലവി......."" ""എന്റെ ഭാര്യയല്ല....."" കള്ള ചിരിയോടെ പറഞ്ഞു ധ്രുവ്..... ""നിന്നെ പറ്റിച്ചതാ മിത്രാ.......പക്ഷെ ആക്‌സിഡന്റ് സത്യമാ..... പിന്നെ പറഞ്ഞതൊക്കെ വെറുതെ...സോറി മിത്രാ......"" അവൻ പറയെ ദേഷ്യമോ സങ്കടമോ ഒക്കെ കൂടി വന്നു അവൾക്ക്..... മുഖമടച്ചു ഒറ്റ അടിയായിരുന്നു അവൾ ധ്രുവിനെ...... കവിളിൽ കൈ വെച്ചു കൊണ്ട് അമ്പരന്ന് നോക്കി അവൻ അവളെ...... ചുറ്റും കാഴ്ച കാണാൻ നിന്നിരുന്നവരൊക്കെ സ്ഥലം വിട്ടു തുടങ്ങി...... കവിൾ പൊത്തിപ്പിടിച്ചു പകച്ചു കൊണ്ട് ധ്രുവ് അവളെ നോക്കി....

പല്ലവിയുടെ കണ്ണ് പുറത്തേക്ക് തള്ളി.... വായ പൊത്തി ചിരി അടക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു അവൾ ... "" ഹലോ.. ആരാ ഇപ്പോ ഇവിടെ പടക്കം പൊട്ടിച്ചെ..."" പുറകിൽ നിന്നും ഒരു ശബ്ദം കേട്ട് ധ്രുവും മിത്രയും പല്ലവിയും തിരിഞ്ഞു നോക്കി.... അലൻ ആയിരുന്നു അത്.... കവിളിൽ കൈ വെച്ച് നിൽക്കുന്ന ധ്രുവിനെ കണ്ടു അവന് കാര്യം മനസ്സിലായിരുന്നു.... ""കിട്ടിയോ മോനേ..."" പൊട്ടിച്ചിരിച്ചു കൊണ്ടായിരുന്നു അലൻ ചോദിച്ചതും ധ്രുവ് അലനേ നോക്കി പല്ല് കടിക്കുന്നുണ്ടായിരുന്നു.... ... ""ഇല്ല... ചോദിച്ചു വാങ്ങി..."" ചിരി അടക്കിപ്പിടിച്ച് പല്ലവി പറഞ്ഞു.... ധ്രുവ് തിരിഞ്ഞു ദയനീയമായി മിത്രയേ നോക്കി..... ""നീയെന്തിനാ എന്നെ തല്ലിയത്..."" തറപ്പിച്ചുള്ള ഒരു നോട്ടമായിരുന്നു അതിനുള്ള മിത്രയുടെ മറുപടി... ധ്രുവ് ഒന്നിളിച്ചു കാണിച്ചു.... ""ഞാൻ പറഞ്ഞതല്ലേ ധ്രുവ് വെറുതെ ഡ്രാമയൊന്നും കളിക്കേണ്ടന്ന്... അപ്പോ അവനെ മിത്രയെ കുറച്ച് ടെൻഷൻ ആകണമെന്ന്....

ഇപ്പോ എന്തായി... കിട്ടിയല്ലോ ... മിത്ര പഴയ മിത്രയല്ല... അല്ലേ..."" അലൻ അത് പറയുമ്പോഴും മിത്രയുടെ നോട്ടം ധ്രുവിൽ ആയിരുന്നു..... പക്ഷേ ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു... ധ്രുവ് അവളെ നോക്കിയൊന്ന് ചിരിച്ചു... " മിത്ര... ഇതെന്റെ ഫ്രണ്ട് ആണ്.... അലൻ... പല്ലവി ഇവന്റെ ഭാര്യയാണ്...."" ധ്രുവ് പറഞ്ഞതും മിത്ര അലനെയും പല്ലവിയെയും നോക്കി തെളിച്ചമില്ലാതൊന്ന് ചിരിച്ചു.... ധ്രുവ് പതിയെ അവൾക്കടുത്തേക്ക് നടന്നു വന്നു.... "ഇനി എന്റെ കൂടെ പോരുന്നോ മിത്ര...." അത്‌ ചോദിക്കെ അവന്റെ കണ്ണുകളിൽ നിറയെ തന്നോടുള്ള പ്രണയം നിറഞ്ഞു നിൽക്കുന്നത് കണ്ടു മിത്ര... കണ്ണുകൾ നിറഞ്ഞെങ്കിലും മിത്ര ഇല്ലെന്ന് തലയാട്ടി ... ധ്രുവിന്റെ മുഖം മങ്ങി... അപ്പൊ നിനക്കെന്നെ ഇപ്പോ വേണ്ടേ മിത്ര..... അവന്റെ കണ്ണിൽ നനവൂറി... ""ഓ.. ഞാൻ ഇങ്ങനെ ആയത് കൊണ്ടായിരിക്കും അല്ലേ.... പണ്ടത്തെ പോലെ അല്ലല്ലോ ഞാൻ...."" സ്വയം പുച്ഛിച്ചു കൊണ്ട് പറയെ അവന്റെ കണ്ഠം ഇടറി... രൂക്ഷമായി അവനെ നോക്കി മിത്ര....

""അങ്ങനെ ഞാൻ പറഞ്ഞോ സർ..... നിങ്ങളുടെ സൗന്ദര്യം കണ്ടിട്ടല്ല പണ്ടും ഞാൻ നിങ്ങളുടെ പുറകെ നടന്നിരുന്നത്... നിങ്ങളുടെ സൗമ്യമായ സംസാരവും പെരുമാറ്റവും കണ്ടിട്ടാണ്.... എല്ലാവരോടും സ്നേഹത്തോടെ സംസാരിക്കുന്ന നിങ്ങൾക്ക് എന്നെ സ്നേഹിക്കാൻ കഴിയുമെന്ന് തോന്നി... അതുകൊണ്ടാ നിങ്ങളുടെ സ്നേഹത്തിന് വേണ്ടി ഞാൻ നിങ്ങളുടെ പിന്നാലെ നടന്നത്... വാശി പിടിച്ചത്... നിങ്ങളെ ശല്യപ്പെടുത്തിയത്......"" മിത്ര പറയെ ധ്രുവിന്റെ കണ്ണ് നിറഞ്ഞു..... പല്ലവിയുടെ മുഖം വല്ലാതായി.... താൻ ഇവർക്കിടയിലേക്ക് വന്നത് കൊണ്ട് മാത്രം മിത്രയ്ക്ക് നഷ്ടപ്പെട്ടുപോയ ധ്രുവിന്റെ സ്നേഹം....... ""പക്ഷെ നിങ്ങൾക്ക് എന്നെ ഇഷ്ട്ടാണെന്ന് അറിഞ്ഞപ്പോ.... എനിക്ക്‌ നിങ്ങൾക്ക് വേണ്ടി വാശി പിടിക്കാൻ കഴിയാതായി പോയി..... ഈ ജന്മം മുഴുവൻ ഓർത്തിരിക്കാൻ നിങ്ങൾ എനിക്ക്‌ കുറച്ചു നല്ല നിമിഷങ്ങൾ തന്നില്ലേ..... മൂന്ന് വർഷങ്ങൾക്ക് മുൻപ്..... അത്‌ മതി ഈ മിത്രയ്ക്ക്..... അത്‌ മാത്രം മതി.... മിത്ര എന്നും ഒറ്റക്കായിരുന്നു.... ഇപ്പോഴും..... ഇനിയും അങ്ങനെ തന്നെ മതി......"" ..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story