മഴ മേഘം: ഭാഗം 17

mazha megam

രചന: മുല്ല

""പക്ഷെ നിങ്ങൾക്ക് എന്നെ ഇഷ്ട്ടാണെന്ന് അറിഞ്ഞപ്പോ.... എനിക്ക്‌ നിങ്ങൾക്ക് വേണ്ടി വാശി പിടിക്കാൻ കഴിയാതായി പോയി..... ഈ ജന്മം മുഴുവൻ ഓർത്തിരിക്കാൻ നിങ്ങൾ എനിക്ക്‌ കുറച്ചു നല്ല നിമിഷങ്ങൾ തന്നില്ലേ..... മൂന്ന് വർഷങ്ങൾക്ക് മുൻപ്..... അത്‌ മതി ഈ മിത്രയ്ക്ക്..... അത്‌ മാത്രം മതി.... മിത്ര എന്നും ഒറ്റക്കായിരുന്നു.... ഇപ്പോഴും..... ഇനിയും അങ്ങനെ തന്നെ മതി......"" അവൾ പറഞ്ഞ് നിർത്തിയതും ധ്രുവ് അവൾക്കടുത്തേക്ക് വന്നു.... ""എന്തൊക്കെയാ മിത്രാ നീ പറയുന്നേ....... ഇനിയും ഒറ്റയ്ക്ക് കഴിയാനോ...... ഞാൻ അതിന് സമ്മതിച്ചിട്ട് വേണ്ടേ മിത്രാ.... മരണത്തിൽ നിന്ന് ഞാൻ തിരിച്ചു വന്നത് പോലും നിനക്ക് വേണ്ടിയാ.....ഇത് വരെയും നിന്റെ മുഖമേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ......"" അമ്പരപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി മിത്ര.... ""സത്യമാണ്..... നിന്നെ എനിക്ക്‌ ഒരുപാടിഷ്ടം ആയിരുന്നു...... അന്ന് ഞാൻ നിനക്ക് എഴുതി തന്ന വരികളിൽ ഉണ്ടായിരുന്നത് സത്യം തന്നെ ആയിരുന്നു..... ദേഷ്യം തോന്നി ദേഷ്യം തോന്നി പിന്നെ സ്നേഹിച്ചു പോയതാ ഞാൻ....

എന്റെ നിവൃത്തി കേട് കൊണ്ടാ ഞാൻ നിന്നെ വിട്ടിട്ട് പോയത്....എന്റെ തീരുമാനം കൊണ്ട് എന്റെ അച്ഛൻ പല്ലവിയുടെ വീട്ടുകാർക്ക് മുന്നിൽ തല കുനിക്കാതിരിക്കാൻ...... തീരെ പറ്റാഞ്ഞിട്ടാ ഞാൻ നിന്നെ കാണാൻ അന്ന് വന്നത്..... അന്ന് നീ പോയെന്നറിഞ്ഞപ്പോ തകർന്നു പോയി ഞാൻ.... വണ്ടിയോടിക്കുമ്പോ മുന്നിൽ വരുന്നതൊന്നും കണ്ടില്ല ഞാൻ.... എന്നെ ഇടിച്ചതു എന്ത് വണ്ടിയാണ് എന്ന് പോലും ഓർമയില്ല..... അപ്പോഴൊക്കെ എന്റെ കണ്മുന്നിൽ ഉണ്ടായിരുന്നത് നിന്റെ മുഖം മാത്രമാണ് മിത്രാ......"" അവൻ പറയെ പൊട്ടിവന്ന കരച്ചിൽ പുറത്തേക്ക് വരാതിരിയ്ക്കാൻ വായ പൊത്തി മിത്ര..... ഓർക്കാൻ കൂടി കഴിയുന്നില്ല താൻ കാരണം ധ്രുവ് അനുഭവിച്ച വേദന...... ""മിത്ര......"" പെട്ടെന്ന് അലൻ വിളിച്ചു.......അവൾ അവനെ തിരിഞ്ഞു നോക്കി..... ""ധ്രുവിന്റെ നിന്നോടുള്ള ഇഷ്ട്ടം എത്രത്തോളം ഉണ്ടെന്ന് അറിഞ്ഞവനാ ഞാൻ..... അന്നത്തെ ആക്‌സിഡന്റിന് ശേഷം ഒരു മാസത്തിന് ശേഷമാണു ഇവന് ബോധം വീഴുന്നത്..... ഇവൻ ആദ്യം അന്വേഷിച്ചത് നിന്നെ ആയിരുന്നു....

തളർന്നു കിടപ്പിലായതാ ഇവൻ... പക്ഷെ അവിടന്ന് ഇവൻ ഇങ്ങനെ ഇന്ന് നിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം നീയാണ് മിത്ര..... നിനക്ക് വേണ്ടിയാണ്...... നിന്നെ ഒരു വട്ടമെങ്കിലും ഒന്ന് കാണാൻ വേണ്ടിയാണു ഇവൻ......."" അലൻ അത്‌ മുഴുമിപ്പിക്കാതെ കണ്ണീർ തുടച്ചു.... പല്ലവി അവനെ ഒന്ന് നോക്കി... പിന്നെ മിത്രയുടെ അടുത്തേക്ക് വന്നു..... ""മിത്രാ... ഞാനായിരുന്നു നിങ്ങൾക്കിടയിലെ തടസ്സം.... എനിക്കറിയില്ലായിരുന്നു ഒന്നും..... വീട്ടുകാർ തീരുമാനിച്ച വിവാഹം... ഇഷ്ടക്കുറവൊന്നും തോന്നിയില്ല.... അത്കൊണ്ട് മാത്രം സമ്മതിച്ചു..... പക്ഷെ ധ്രുവിനു ആക്‌സിഡന്റ് ആയത് അറിഞ്ഞപ്പോ വിഷമം തോന്നി..... അതും കല്യാണത്തിന്റെ തലേന്ന്........ഞങ്ങള് എല്ലാരും വിഷമത്തിൽ തന്നെ ആയിരുന്നു..... അബോധാവസ്ഥയിൽ കിടക്കുന്ന ധ്രുവിനെ കാണാൻ ഞാൻ കേറിയപ്പോ അവന്റെ നാവിൽ നിന്നും ഞാൻ കേട്ട പേരാണ് മിത്ര...... അങ്ങനെ ഒരവസ്ഥയിലും അവൻ തന്റെ പേര് പറയണമെങ്കിൽ അറിയാലോ അവന്റെ മനസ്സിലുള്ള തന്റെ സ്ഥാനം എത്രയായിരിക്കും എന്ന്.....

അന്ന് ഞാൻ പിന്മാറി... കല്യാണത്തിൽ നിന്ന്...... അത്‌ ധ്രുവിനോടുള്ള ദേഷ്യം കൊണ്ടായിരുന്നില്ല..... മറിച്ചു ധ്രുവ് സ്നേഹിക്കുന്ന അങ്ങനെ ഒരു കുട്ടിയുണ്ടെങ്കിൽ അവർക്കിടയിൽ ഞാൻ തടസ്സമാകരുത് എന്ന് കരുതിയാണ്..... അത്രത്തോളം തന്നെ സ്നേഹിക്കുന്ന ഈ ധ്രുവിനെ തനക്കിനിയും വേണ്ടെന്ന് വെയ്ക്കാൻ കഴിയുമോ മിത്രാ......."" പല്ലവി ചോദിക്കേ മിത്രയുടെ ഉള്ളം വിങ്ങി.......... ""ഇല്ല...... ധ്രുവിന്റെ ജീവിതത്തിലേക്ക് ഞാൻ ഇനി പോകില്ല..... എന്നെ പോലെ ഒരു പെണ്ണ് ധ്രുവിന്റെ ജീവിതത്തില് വേണ്ട...... ശപിക്കപ്പെട്ട ജന്മമാ എന്റെ..... ആർക്കും വേണ്ടാത്ത ഒരു ജന്മം...... സ്നേഹിക്കപ്പെടാൻ യോഗ്യതയില്ലാത്ത ഒരു ജന്മം..... An unwanted baby of my parents....."" ""മിത്രാ.... എന്തൊക്കെയാ നീ....."" ""വേണ്ട... ധ്രുവ്...... ഞാൻ..... എനിക്ക്‌ കഴിയില്ല......മാത്രല്ല... ഞാൻ ഒരു ഡിവോഴ്‌സി ആണ്.... എന്നെ പോലെ ഒരു രണ്ടാം കെട്ട്കാരി അല്ല ധ്രുവിനു വേണ്ടത്.....

അഥവാ ധ്രുവിന്റെ ജീവിതത്തിലേക്ക് ഞാൻ വന്നാലും ഏതെങ്കിലും കാരണത്താൽ ധ്രുവ് എന്നെ വെറുത്താൽ എനിക്കത് സഹിക്കാൻ കഴിയില്ല ധ്രുവ്.... അത്കൊണ്ട് ഇങ്ങനെ മതി ധ്രുവ്.... നിങ്ങൾ എനിക്ക്‌ തന്ന നല്ല ഓർമ്മകൾ ഉണ്ട്.... അതുമതി.....അതെന്നും അങ്ങനെ തന്നെ ഇരിക്കട്ടെ....പിന്നെ എന്നെ ആ ജീവിതത്തിലേക്ക് ക്ഷണിക്കാൻ തോന്നിയല്ലോ...... നിങ്ങളുടെ നല്ല മനസ്സിന് നന്ദിയുണ്ട്......."" ""മിത്രാ.... പ്ലീസ്‌... എനിക്കറിയുന്ന കാര്യമാണ് നിന്റെ കല്യാണം കഴിഞ്ഞതും ഡിവോഴ്സ് ആയതും എല്ലാം..... എനിക്ക്‌ അതൊന്നും പ്രശ്നമല്ല മിത്രാ....."" അവന്റെ സ്വരത്തിൽ ദേഷ്യം കലർന്നു തുടങ്ങിയിരുന്നു..... ""വേണ്ട ധ്രുവ്.... അത്‌ ശെരിയാകില്ല... ഈ ജന്മത്തിൽ ഒറ്റയ്ക്ക് മതി എന്ന് ഞാൻ തീരുമാനിച്ചതാ.... അതങ്ങനെ തന്നെ മതി.....ഞാൻ പോട്ടെ..... നാളെ തിരിച്ചു പോകുകയാ ഞാൻ....U. S ലേക്ക്.... ഇനി വരില്ല ഇങ്ങോട്ട്......ബൈ......"" അവരെ നോക്കാതെ കടന്നു പോയി അവൾ..... ശില പോലെ അനങ്ങാതെ നിൽക്കാനേ ധ്രുവിനു കഴിഞ്ഞുള്ളൂ..... അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story