മഴ മേഘം: ഭാഗം 18

mazha megam

രചന: മുല്ല

 പിറ്റേന്ന് പോകുവാനായി എല്ലാം റെഡി ആക്കുമ്പോഴും ധ്രുവിന്റെ വാക്കുകൾ ആയിരുന്നു അവളുടെ ഉള്ളു നിറയെ....... സ്നേഹത്തോടെ തന്നെയാണ് അവൻ തന്നെ വിളിച്ചിരിക്കുന്നത്.... പക്ഷെ....... വേണ്ട.... ഇനിയൊരു തിരിച്ചുപോക്ക് ധ്രുവിന്റെ ജീവിതത്തിലേക്ക് വേണ്ട......തന്നെ പോലെ ഒരു ഭാഗ്യം കെട്ടവൾ അവന്റെ ജീവിതത്തിൽ വേണ്ട.... ആദ്യമൊക്കെ അവൻ വേദനിക്കുമായിരിക്കും..... പോകെ പോകെ എല്ലാം ശെരിയാവും..... അവൾക്ക് അത്ഭുതം തോന്നി.... കല്ലായി പോയിരിക്കുന്നോ തന്റെ മനസ്.......തനിക്ക് വേണ്ടി.... താൻ കാരണം ജീവൻ നഷ്ടപെടേണ്ടി വരുമായിരുന്നതാണ് അവന് .....എന്നിട്ടും തനിക്ക് വേണ്ടി കാത്തിരുന്ന ആളെ താനെന്തേ കാണാതെ പോകുന്നത്.... ചിന്തകൾക്കൊടുവിൽ അവൾ പോകാൻ തന്നെ തീരുമാനിച്ചു...... എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ ഇനിയൊരു തിരിച്ചു വരവ് ഇങ്ങോട്ട് ഉണ്ടാകില്ല എന്ന് തന്നെ ആയിരുന്നു മനസ്സിൽ...... വല്യച്ഛന്റെയും വല്യമ്മയുടേം ഒക്കെ സ്നേഹപ്രകടനം കണ്ട് സന്തോഷിക്കാൻ അവൾക്കായില്ല.....

തന്നോട് അവർക്ക് ശെരിക്കുമുള്ള സ്നേഹം കൊണ്ടാണോ ഇതെല്ലാം എന്നുള്ള ആശയക്കുഴപ്പത്തിലായിരുന്നു അവൾ....... പോകാൻ നേരം തന്റെ പ്രിയപ്പെട്ട വീടിനെ ഒന്ന് കൂടെ തിരിഞ്ഞു നോക്കി അവൾ.... അവിടെ എവിടെയോ ഒരു മിത്ര ഉള്ളതായി അവൾക്ക് തോന്നി .....മുത്തശ്ശിയുടെ ചൂടിൽ ചുരുണ്ടു കൂടിയിരുന്ന ഒരു മിത്ര.... അവരുടെ കൈകളുടെ തലോടലിൽ ആശ്വാസം കണ്ടെത്തിയ ഒരു പെൺകുട്ടി..... അവരുടെ സ്നേഹ ചൂടിൽ ജീവിച്ചവൾ.....അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിനായി കൊതിച്ച..... ധ്രുവിനെ പറ്റിയുള്ള സ്വപ്നങ്ങളിൽ മുഴുകിയ തന്നിലേക്ക് മാത്രം ഉൾവലിഞ്ഞു ജീവിച്ച ഒരു മിത്ര...... അവളുടെ രാത്രികൾ കണ്ണീരിൽ കുതിർന്നതായിരുന്നു...... അവസാനം തന്റെ പ്രിയപ്പെട്ടവന്റെ വേർപാടിൽ ജീവൻ പറിഞ്ഞു പോകും പോൽ വേദനയോടെ പിടഞ്ഞ ഒരുവൾ .......കണ്മുന്നിൽ തന്റെ സ്വപ്‌നങ്ങൾ കത്തി ചാമ്പലാകുന്നത് കാണേണ്ടി വന്ന ഒരു പെണ്ണ്....... മിത്രയുടെ കണ്ണുകൾ ഈറനായി.... തന്റെ പ്രിയപ്പെട്ട ഇടത്തെയും തനിക്ക് പ്രിയപ്പെട്ട ഓർമകളെയും ഉപേക്ഷിച്ചു കൊണ്ട് മിത്ര യാത്രയായി.........

U. S ൽ എത്തിയിട്ടും അവളുടെ ഓർമകളിൽ ധ്രുവ് മാത്രം നിറഞ്ഞു നിന്നു...... വിരസമായി പൊയ്ക്കൊണ്ടിരുന്ന അവളുടെ ദിനങ്ങൾക്ക് നിറമേകിയത് പുനീതും അവന്റെ പങ്കാളിയും ആയിരുന്നു...... അവൾക്കായി നല്ലൊരു സൗഹൃദം സൃഷ്ടിച്ചിരുന്നു അവർ...... ധ്രുവിന്റെ കാര്യത്തിൽ മാത്രം അവർ അവളെ കുറ്റപ്പെടുത്തി.......തിരിച്ചു കിട്ടിയ അവനെ...അവന്റെ സ്നേഹത്തെ വിട്ടുകളയരുതായിരുന്നു എന്ന് പറഞ്ഞിട്ട്...... അതിനവൾ മറുപടി പറഞ്ഞത് അവൻ സ്വസ്ഥമായി എവിടെയെങ്കിലും ജീവിച്ചോട്ടെ എന്നായിരുന്നു........ ദിവസങ്ങൾ പോകെ വീണ്ടും പഴയ മിത്രയിലേക്ക് അവളുടെ മനസ് മടങ്ങാൻ ആരംഭിക്കുന്നത് കണ്ട് അവൾ ഭയപ്പെട്ടു...... അവളുടെ മനസ്സിൽ ധ്രുവ് മാത്രമായി....... വീണ്ടും അവളുടെ രാത്രികൾ കണ്ണീരിൽ കുതിർന്നു..... പകലുകളിൽ മനഃപൂർവം തിരക്കുകളിൽ മുഴുകി അവൾ......യാന്ത്രികമായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു അവൾ.... ജീവിതം വിരസമായി തോന്നാൻ തുടങ്ങിയിരുന്നു അവൾക്ക്...... എന്തിന് വേണ്ടി... ആർക്ക് വേണ്ടി ജീവിക്കുന്നു എന്ന ചിന്ത അവളിൽ പിടി മുറുക്കി......

വിഷാദ രോഗത്തിലേക്ക് പോകുകയാണോ താൻ എന്ന് പോലും തോന്നിപോയി അവൾക്ക്...... ഒരു തരം നിരാശ അവളെ ബാധിക്കാൻ തുടങ്ങിയിരുന്നു...... ആറുമാസം കഴിഞ്ഞിരിക്കുന്നു മിത്ര നാട്ടിൽ നിന്ന് വന്നിട്ട്....... ഫ്ലാറ്റിൽ ഒറ്റക്ക് താമസിച്ചിരുന്നത് കൊണ്ട് അധികം ആരുമായും അവൾക്ക് അടുപ്പം ഉണ്ടായിരുന്നില്ല...... അല്ലെങ്കിലും അവൾ ആദ്യമേ അങ്ങനെ ആയിരുന്നല്ലോ...... അച്ഛനും അമ്മയും ഉണ്ടാക്കിയതെല്ലാം അവൾ ഒരു ചാരിറ്റി ട്രസ്റ്റിനു കൈ മാറി.... തനിക്ക് അതൊന്നും വേണ്ടെന്ന് തന്നെ ആയിരുന്നു അവളുടെ തീരുമാനം...... സ്വന്തമായിട്ട് ജോലി ചെയ്ത കാശ് കൊണ്ട് ഒരു ഫ്ലാറ്റ് വാങ്ങി അതിലാണ് അവളുടെ താമസം...... ഏകാന്തത ഇഷ്ടപ്പെട്ടിരുന്നവൾക്ക് ഇപ്പോൾ ആ ഏകാന്തത അസ്സഹനീയമായി തോന്നാൻ തുടങ്ങിയിരുന്നു........ ഫ്ലാറ്റിൽ വേറൊരു ആളെ കൂടെ വെക്കാൻ തീരുമാനിച്ചു അവൾ.....എപ്പോഴെങ്കിലും തമ്മിൽ കാണുകയാണെങ്കിൽ എന്തെങ്കിലുമൊക്കെ സംസാരിച്ചു ഇരിക്കാലോ എന്ന് കരുതി മാത്രം.....

സൗഹൃദങ്ങളിൽ നിന്നെല്ലാം അകന്നു നിന്നിരുന്നവൾ ഇപ്പോൾ അതെല്ലാം കൊതിക്കാൻ തുടങ്ങിയിരിക്കുന്നു..... ആരെങ്കിലും താമസക്കാർ ഉണ്ടോ എന്ന് നോക്കാൻ ഓഫീസിലെ മറ്റുള്ളവരോട് പറയുകയും ചെയ്തു......പുനീതിനോടും.... ഒരു ദിവസം മിത്ര ജോലി കഴിഞ്ഞു വരുമ്പോൾ ഫ്ലാറ്റിലെ ആ റൂമിൽ വെളിച്ചമുണ്ട്....... അത്‌ കണ്ടതും മനസ്സിലായി പുതിയ ആള് വന്നിട്ടുണ്ട് എന്ന്...... പുറത്തൊന്നും കാണാത്തത് കൊണ്ട് പിന്നെ പരിചയപ്പെടാം എന്നും കരുതി...... ഫ്രഷ് ആയി കഴിഞ്ഞു ഒരു കോഫി ഇട്ട് കൊണ്ട് ബാൽക്കണിയിൽ പോയി നിന്നു അവൾ...... പുറത്തെ കാഴ്ചകൾ കണ്ട് കൊണ്ട് പതിയെ കോഫി കുടിച്ചു കൊണ്ടിരിക്കെ അടുത്തായി ഒരു നിഴലനക്കം....... ഒപ്പം മുഴക്കമുള്ള ശബ്ദത്തിൽ ഒരു ഹായ് പറച്ചിലും ..... പരിചിതമായ ആ ശബ്ദം.......ഒപ്പം അവൾക്ക് ചിരപരിചിതമായ ആ പെർഫ്യൂം ഗന്ധം...... ഞെട്ടികൊണ്ട് തിരിഞ്ഞു നോക്കെ തന്റെ അടുത്തു നിൽക്കുന്നവനെ കണ്ട് അവളുടെ കണ്ണുകൾ പുറത്തേക്ക് തള്ളി....... "'ധ്രുവ്.........."".......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story