മഴ മേഘം: ഭാഗം 19

mazha megam

രചന: മുല്ല

  ഞെട്ടികൊണ്ട് തിരിഞ്ഞു നോക്കെ തന്റെ അടുത്തു നിൽക്കുന്നവനെ കണ്ട് അവളുടെ കണ്ണുകൾ പുറത്തേക്ക് തള്ളി....... "'ധ്രുവ്.........."" അറിയാതെ ആ പേര് അവളുടെ നാവിൽ നിന്നും വീഴേ ആ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയിരുന്നു...... പൂർണ ആരോഗ്യവാനായി രണ്ട് കാലിൽ തന്റെ മുന്നിൽ നിവർന്നു നിൽക്കുന്നവനെ കാണെ അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി........പണ്ടത്തെ ധ്രുവ് തന്നെ ആയി മാറിയിരുന്നു അവൻ..... ""ധ്രു......വ്...."" വീണ്ടും വിളിച്ചു മുഴുവനാക്കും മുന്നേ അവളെ വലിച്ചു ബലമായി ചുവരിലേക്ക് ചേർത്ത് നിർത്തി കൊണ്ട് അവളുടെ അധരങ്ങളെ കവർന്നെടുത്തിരുന്നു അവൻ..... മിത്രയുടെ കയ്യിൽ ഉണ്ടായിരുന്ന കോഫി മഗ് നിലത്ത് വീണു ചിന്നി ചിതറി...... അവളുടെ കണ്ണുകൾ മിഴിഞ്ഞു..... ബലമായി അവളെ അമർത്തി പിടിച്ചു കൊണ്ട് അവൻ അവളുടെ ചുണ്ടുകളെ കടിച്ചു വലിക്കാൻ തുടങ്ങി..... അവന്റെ ദേഷ്യവും സങ്കടവും എല്ലാം അതിൽ അറിയാൻ കഴിയുന്നുണ്ടായിരുന്നു..... മിത്രയ്ക്ക് ദേഹം വേദനിക്കാൻ തുടങ്ങിയിരുന്നു.....

ഒന്ന് കുതറാൻ പോലും സമ്മതിക്കാതെ മുറുകെ പിടിച്ചിരുന്നു അവൻ അവളെ..... എങ്കിലും ഒന്ന് കുതറിയതും അവളുടെ അരക്കെട്ടിലൂടെ ചേർത്ത് പിടിച്ചു കൊണ്ട് അവന്റെ ദേഹത്തേക്ക് അമർത്തി ധ്രുവ് അവളെ .... എങ്കിലും അവളുടെ അധരങ്ങളെ മോചിപ്പിച്ചില്ല അവൻ .....ഒരു തരം വാശിയോടെ അവളുടെ ചൊടികളെ നുകർന്നു കൊണ്ടിരുന്നു അവൻ.... നോവുന്നുണ്ടെങ്കിലും സുഖമുള്ളൊരു നോവായിരുന്നു മിത്രയ്ക്ക് അത്‌......അവളുടെ കൈകൾ അവന്റെ തോളിൽ മുറുകി...... അതിൽ ലയിച്ചു പോയിരുന്നു അവൾ.... കണ്ണുകൾ മെല്ലെ കൂമ്പിയടഞ്ഞു....ഇടയ്ക്ക് ചുംബനത്തിന്റെ തീവ്രത ഏറുമ്പോൾ കൈവിരലുകൾ അവന്റെ മുടിയിൽ കോർത്തു വലിച്ചു...... വായിൽ ഇരുമ്പിന്റെ ചുവ കലർന്നിട്ടും അവൻ വിട്ടില്ല...... ശ്വാസം എടുക്കാൻ കഴിയാതെ മിത്ര അവനെയൊന്ന് തള്ളിയതും അവളുടെ ചൊടികളെ വിട്ടു അവളെ രൂക്ഷമായിട്ട് നോക്കി അവൻ.....

അറിയാതെ മിത്രയുടെ തല താഴ്ന്നു....അവന്റെ കോപം നേരിടാൻ കഴിയുന്നില്ല...... അതേ സമയം തന്നെ അവളെ കൈകളിൽ കോരിയെടുത്തിരുന്നു ധ്രുവ്...... പകച്ചു കൊണ്ട് അവൾ നോക്കിയപ്പോഴേക്കും അവളെയും കൊണ്ട് അവൻ അവന്റെ റൂമിലേക്ക് കടന്നു ബെഡിലേക്കിട്ടിരുന്നു അവളെ.... പകപ്പോടെ ബെഡിൽ നിന്നും ചാടി എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും ഷർട്ടിന്റെ ബട്ടൺ അഴിച്ചു കൊണ്ട് തന്റെ അടുക്കലേക്ക് വരുന്നവനെ കാണെ ഭയന്നു പോയിരുന്നു മിത്ര...... അവൾക്ക് തെന്നി മാറാൻ കഴിയുന്നതിനു മുൻപ് തന്നെ അവളുടെ ദേഹത്തേക്ക് ചാഞ്ഞിരുന്നു അവൻ........ ""ധ്രു.....വ്....... വേ....ണ്ട......."" വാക്കുകൾ ചിതറി പോയിരുന്നു അവളുടെ......... തന്നിലേക്ക് അടുത്തു വരുന്ന അവന്റെ മുഖം കാണെ കണ്ണുകൾ ഇറുകെ പൂട്ടി അവൾ....... നെറ്റിയിലായി ഒരു നനുത്ത ചുംബനം ഏൽക്കെ അവൾ ചുണ്ടുകൾ വിതുമ്പി.....

തന്റെ കവിളിൽ നനവ് പടരുന്നത് അറിഞ്ഞു കണ്ണുകൾ വലിച്ചു തുറന്നു അവൾ...... അവളുടെ മുഖത്തിന്‌ മുന്നിൽ കരഞ്ഞു കലങ്ങിയ ആ കടും കാപ്പി മിഴികൾ.....മിത്രയ്ക്ക് ഹൃദയം പറിഞ്ഞു പോകും പോൽ വേദനിച്ചു..... അവൾ കണ്ണ് തുറന്ന് നോക്കെ അവളുടെ മുഖമാകെ ചുംബനം കൊണ്ട് മൂടിയിരുന്നു അവൻ......അവന്റെ കണ്ണുനീർ തന്റെ മുഖമെല്ലാം പടരുന്നു....... ""ധ്രുവ്..... കരയല്ലേ.... ധ്രുവ്......."" കണ്ണീരോടെ...വേദനയോടെ അവന്റെ മുഖം പിടിച്ചെടുത്തു ആ കവിളിൽ കൈ ചേർത്ത് അവൾ പറയെ അവളുടെ കൈ പിടിച്ചെടുത്തു ചുംബിച്ചിരുന്നു അവൻ........ ""മിത്രാ.... നിനക്ക്.... നിനക്കെന്നെ വേണ്ടേ ഡീ......"" ഇടറിയ ശബ്ദത്തിൽ അവൻ ചോദിക്കേ പൊട്ടികരഞ്ഞിരുന്നു മിത്ര...... അവളുടെ തോളിലേക്ക് മുഖം പൂഴ്ത്തി കിടന്നു കൊണ്ട് അവനും കരയവേ മിത്രയുടെ കൈകൾ അവനെ ചേർത്ത് പിടിച്ചിരുന്നു.....

""ധ്രുവ് എന്റെയാ.... എന്റെ മാത്രാ....."" അവളുടെ ചുണ്ടുകൾ അപ്പോൾ മൊഴിഞ്ഞിരുന്നു........ ""നിന്നെയെനിക്ക് വേണം ധ്രുവ്..... നീ എന്റെയാ..... എന്റെ മാത്രാ........"" അവളുടെ നാവിൽ നിന്ന് തുടരെ തുടരെ ആ വാക്കുകൾ വീണു കൊണ്ടിരിക്കെ അവൻ അവളെ തല ഉയർത്തി നോക്കി....... കരഞ്ഞു കലങ്ങിയ ആ കണ്ണുകളിൽ പുഞ്ചിരിയോടെ തന്റെ ചുണ്ടുകൾ അമർത്തി ധ്രുവ്....... ""പിന്നെന്തിനാ പെണ്ണേ എന്നെ വിട്ടിട്ട് പോന്നത്......."" അവൻ ചോദിക്കെ മറുപടിയില്ലാതവൾ കണ്ണീർ വാർത്തു..... ""മിത്രാ.... ഇനിയിങ്ങനെ കരയല്ലേ.... എനിക്ക്‌ വേണ്ടി ഒരുപാട് കണ്ണുനീർ ഒഴുക്കിയ ഈ മിഴികൾ ഇനി നിറയാൻ പാടില്ല......"" അവൻ പറയെ കണ്ണുനീരിനിടയിലും പുഞ്ചിരിച്ചു അവൾ......അവളുടെ നെറ്റിയിൽ അരുമയായി ഒന്ന് ചുംബിച്ചു അവൻ...... പിന്നെ അവളിൽ നിന്നും നീങ്ങി ബെഡിൽ മലർന്നു കിടന്നു.....

അവന്റെ നെഞ്ചിലേക്കായി തല ചേർത്ത് വെച്ച് കിടന്നു മിത്ര .... അവളെ ചേർത്ത് പിടിച്ചു ധ്രുവ്..... മൗനമായി നിമിഷങ്ങൾ നീങ്ങി...... അവന്റെ ഹൃദയതാളം ശ്രവിച്ചു കിടക്കെ അവൾക്ക് ഇത് വരെ തോന്നാത്ത സുരക്ഷിതത്വം തോന്നുന്നുണ്ടായിരുന്നു..... സമാധാനവും....... അവളുടെ ഇത് വരെ ഉണ്ടായിരുന്ന നെഞ്ചിന്റെ ആളൽ ഒഴിഞ്ഞു മാറിയത് പോലെ......... ""എങ്ങനെയാ ധ്രുവ് ഞാൻ ഇവിടെ ഉണ്ടെന്ന് അറിഞ്ഞേ......."" അത്‌ വരെ ഉണ്ടായിരുന്ന നിശബ്ദതയെ അവസാനിപ്പിച്ചു കൊണ്ട് കുറച്ചു നേരത്തിനു ശേഷം അവന്റെ നെഞ്ചിൽ നിന്നും മുഖം ഉയർത്തി അവനെ നോക്കി കൊണ്ട് അവൾ ചോദിച്ചു...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story