മഴ മേഘം: ഭാഗം 2

mazha megam

രചന: മുല്ല

മിത്ര...... B. Sc. ബോട്ടണി സ്റ്റുഡന്റ്..... അച്ഛൻ രമേശൻ ... അമ്മ മനീഷ ..... ഇരുവരും വിദേശത്താണ്....... അമേരിക്കയിൽ കാശുണ്ടാക്കാൻ വേണ്ടി അവർ പരസ്പരം മത്സരിച്ചപ്പോൾ ഒരേ ഒരു മകൾ നാട്ടിൽ മുത്തശ്ശിയുടെ ഒപ്പം നിന്നു.... അച്ഛന്റെയും അമ്മയുടെയും സ്നേഹം കിട്ടാതെ.... അവരുടെ സ്നേഹത്തിനായി കൊതിച്ചു കൊണ്ട് ..... പുതിയ അക്കാഡമിക് ഇയർ..... ഒരു മഴയുള്ള ദിവസം അവളുടെ ജീവിതത്തിലേക്ക്.... അവളുടെ സ്വപ്നങ്ങളിലേക്ക് കടന്നു വന്നു..... അവൻ........ അവളുടെ മനസ്സിലേക്ക് ഒരു കുളിർമഴ പോലെ കടന്നു വന്നവൻ.... ധ്രുവ് ബാലചന്ദ്രൻ ..... ഫൈനൽ ഇയർ സ്റ്റുഡന്റ്സിന്റെ ഇടയിലേക്ക് പുതുതായി വന്ന സർ.....

സുമുഖനും മൃദുഭാഷിയുമായ ധ്രുവിനെ കുട്ടികൾക്ക് ഇഷ്ടപ്പെടാൻ അധികം സമയം വേണ്ടി വന്നില്ല..... പ്രത്യേകിച്ച് പെൺകുട്ടികൾക്ക്......വേറെ ആരുടെ ക്ലാസ്സിൽ ഇരുന്നില്ലെങ്കിലും ധ്രുവിന്റെ ക്ലാസ്സ്‌ എല്ലാവരും അറ്റൻഡ് ചെയ്യാൻ തുടങ്ങി..... അതിലൊരാളായിരുന്നു മിത്രയും..... പോകെ പോകെ അവളുടെ മനസ്സിനെ അവൻ കീഴടക്കാൻ തുടങ്ങുകയായിരുന്നു...... ആരാധനയിൽ തുടങ്ങിയ പ്രണയം പിന്നേ ഭ്രാന്തായി മാറി അവൾക്ക് .....ഒരു തരം ലഹരി പോലെ...... കോളേജും ക്ലാസും അത്‌ വരെ ആരോചകമായിരുന്ന അവൾക്ക്‌ ഇപ്പോൾ തന്റെ ഏറ്റവും പ്രിയപ്പെട്ട ഇടമായി മാറിയിരുന്നു അവിടം......

അവനെ കാണാൻ വേണ്ടി മാത്രം ക്ലാസ്സിൽ മുടങ്ങാതെ വരാൻ തുടങ്ങി അവൾ..... അവന്റെ സംസാരം കേൾക്കാൻ.... അവന്റെ ചിരി കാണാൻ..... വിടർന്ന കണ്ണുകളോടെ കാത്തിരുന്നു അവൾ..... അവൻ തന്നെ ശ്രദ്ധിക്കാൻ വേണ്ടി ഒരുപാട് സംശയങ്ങളുമായി അവനരികിൽ ചെന്നു അവൾ.... അത് മനസ്സിലായത് കൊണ്ടോ എന്തോ അവളിൽ നിന്നും അകലം പാലിച്ചു അവൻ..... അത് സഹിക്കാൻ കഴിയാതെ ഒടുവിൽ ഇഷ്ട്ടം പറഞ്ഞെങ്കിലും അവന്റെ ഉത്തരം നോ എന്നായിരുന്നു.... എങ്കിലും നിരാശപ്പെട്ടില്ല അവൾ.....

വീണ്ടും വീണ്ടും ശല്യപ്പെടുത്തി കൊണ്ടിരുന്നു......ഇതുവരെയും ആരെയും ഒന്നിനും നിർബന്ധിക്കാത്ത അവൾ ആദ്യമായി ഒരാളെ ശല്യപ്പെടുത്താൻ തുടങ്ങി..... തന്റെ പ്രണയത്തിനു വേണ്ടി അവനോട് യാചിച്ചു......അപ്പോഴെല്ലാം അവനത് തള്ളി കളഞ്ഞു കൊണ്ടിരുന്നു..... അവനോടുള്ള അവളുടെ ഇഷ്ട്ടം അറിയുന്നവരെല്ലാം അവളെ പുച്ഛിച്ചു....... കളിയാക്കി.... അവൾ എന്നിട്ടും തളർന്നില്ല.....വീണ്ടും വീണ്ടും തന്റെ ഇഷ്ട്ടം അവനെ അറിയിച്ചു കൊണ്ടിരുന്നു.... ഒരു തരം വാശി പോലെ.......

അതോടെ കുറച്ചു ദിവസത്തിനു അവനെ കാണാതായി.... അവനെ കാണാതെ ആയതോടെ അസ്വസ്ഥയായി അവൾ..... ഉറക്കമില്ലാത്ത രാത്രികൾ.....ആ മുത്തശ്ശിക്കും സാന്ത്വനിപ്പിക്കാൻ കഴിയാതെ പോയി അവളെ...... ഒടുവിൽ ഒരാഴ്ച്ചത്തെ ഇടവേളക്ക് ശേഷം അവൻ വന്നത് അവളെ തകർക്കാൻ മാത്രം കഴിവുള്ള ഒരു വാർത്തയും ആയിട്ടാണ്...... ധ്രുവിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്നു..... അവന്റെ അച്ഛന്റെ അടുത്ത സുഹൃത്തിന്റെ മകളുമായി.....വിവാഹം ഉടനെ ഉണ്ടാകും.... ഒപ്പം അവൻ ഇവിടന്ന് ട്രാൻസ്ഫർ വാങ്ങി പോകുകയും ചെയ്യും..... അവളെ നോക്കി ഒരു പുച്ഛിച്ചു ചിരിച്ചു കൊണ്ട് ക്ലാസ്സിൽ അവനത് പറയെ ആ വാർത്ത വിശ്വസിക്കാനാവാതെ ഇരുന്നു മിത്ര.......

.തളർന്നു പോയി അവൾ.... കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ആരും കാണാതിരിയ്ക്കാൻ മുന്നിലുള്ള ഡെസ്കിലേക്ക് മുഖം അമർത്തി അവൾ...... ചുറ്റും കൂടി നിന്ന് എല്ലാവരും പരിഹസിക്കുന്നത് പോലെ തോന്നി അവൾക്ക് ......എല്ലാവരിലും പുച്ഛച്ചിരി...... ഒടുവിൽ അവസാന ശ്രമം എന്നോണം അവൾ അവനെ സമീപിക്കുകയായിരുന്നു ... അപ്പോഴും ദേഷ്യത്തോടെ തന്നെ നോക്കിയവനെ കാണെ അവൾ ഭയന്ന് പോയിരുന്നു.... എങ്കിലും ധൈര്യം സംഭരിച്ചു അത്രയും പറഞ്ഞു തീർത്തു അവൾ......

എന്തൊക്കെയോ പുലമ്പി...... പക്ഷെ അത്‌ കേൾക്കെ ധ്രുവ് തന്നെ കൂടുതൽ വെറുക്കുകയാണ് എന്നറിഞ്ഞതോടെ തകർന്നു പോയി അവൾ...... ഒരിക്കലും ധ്രുവ് തന്നെ ഇഷ്ടപ്പെടില്ലെന്ന് ഓർക്കേ..... അവന്റെ ജീവിതത്തിലേക്ക് മറ്റൊരു പെണ്ണ് കടന്നു വരാൻ പോകുകയാണ് എന്നോർക്കേ സ്വയം പുച്ഛം തോന്നാൻ തുടങ്ങിയിരുന്നു അവൾക്ക്.....ആർക്കും വേണ്ടാത്ത ഈ ജന്മത്തോട് വെറുപ്പ് തോന്നി തുടങ്ങിയിരുന്നു....... കോളേജ് കഴിഞ്ഞു വീട്ടിലേക്ക് ചെന്ന് മുത്തശ്ശിയോട് പതം പറഞ്ഞു കരയേ അവരും നിസ്സഹായയായി കണ്ണീർ വാർത്തു.... കൊച്ചു മകളുടെ ഇഷ്ടം അറിയാവുന്നത് അവർക്കായിരുന്നു..... തന്റെ മകനും മരുമകളും അവളോട് കാണിക്കുന്ന അകൽച്ചയിലും അവൾക്കായി സ്നേഹം ചൊരിഞ്ഞവർ....

.തന്റെ മക്കളെക്കാൾ കൂടുതൽ ഒറ്റപ്പെട്ടു പോയ മിത്രയേ ജീവനെ പോലെ സ്നേഹിച്ചു അവർ....അവളുടെ ഇഷ്ടത്തിനെല്ലാം കൂട്ട് നിന്നു.... അവൾ എല്ലാ കാര്യവും മുത്തശ്ശിയോട് തുറന്നു പറഞ്ഞിരുന്നു.....ധ്രുവിനെ പറ്റിയും അവർക്ക് അറിയാമായിരുന്നു.... ഇന്ന് നടന്ന കാര്യം പറയെ ആദ്യമായി മുത്തശ്ശി അവളെ വഴക്ക് പറഞ്ഞു..... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കാണെ അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു പോയിരുന്നു അവർ....നിസ്സഹായതയോടെ.... ആഗ്രഹിച്ചതെല്ലാം നിഷേധിക്കപ്പെടുന്ന..... സ്നേഹം നിഷേധിക്കപ്പെടുന്ന മിത്രയേ ഓർത്ത് അവർക്കു സങ്കടം തോന്നുന്നുണ്ടായിരുന്നു....... .....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story