മഴ മേഘം: ഭാഗം 20 || അവസാനിച്ചു

mazha megam

രചന: മുല്ല

""എങ്ങനെയാ ധ്രുവ് ഞാൻ ഇവിടെ ഉണ്ടെന്ന് അറിഞ്ഞേ......."" അത്‌ വരെ ഉണ്ടായിരുന്ന നിശബ്ദതയെ അവസാനിപ്പിച്ചു കൊണ്ട് അവന്റെ നെഞ്ചിൽ നിന്നും മുഖം ഉയർത്തി അവനെ നോക്കി കൊണ്ട് അവൾ ചോദിച്ചു...... ""ഇവിടെ മിത്രയേ കണ്ടുപിടിക്കാൻ എനിക്ക്‌ ബുദ്ധിമുട്ടായിരുന്നു..... പക്ഷെ അവളുടെ മുൻ ഭർത്താവ് പുനീത് ശർമ്മയെ കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടായില്ല....."" ചിരിയോടെ അവൻ പറയെ അവളുടെ മിഴികൾ വിടർന്നു..... ""പുനീത് ആണോ ധ്രുവിനെ ഇവിടേക്ക് എത്തിച്ചേ...."" ""മ്..... ഒരാഴ്ചയായി ഞാൻ വന്നിട്ട്.... അലന്റെ കസിന്റെ വീട്ടിലായിരുന്നു.... അതിനിടയിൽ നിന്നെ അന്വേഷിച്ചു ഇറങ്ങി.... രണ്ട് ദിവസം മുൻപ് പുനീതിനെ കണ്ടെത്തി അയാളോട് മിത്ര എന്ന് പറഞ്ഞപ്പോഴേക്കും എന്നോട് ചോദിച്ചു ധ്രുവ് അല്ലേ ന്ന്.... എന്നെ പറ്റി ഒക്കെ പറഞ്ഞിട്ടുണ്ടല്ലേ......."" ""മ്..... പുനീതിനു അറിയാം.... കല്യാണം കഴിഞ്ഞ അന്ന് മുതൽ ധ്രുവിനെ പറ്റി കേൾക്കുന്നതല്ലേ..... ഞാൻ ധ്രുവിന്റെ കൂടെ ജീവിക്കണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് പുനീത് ആണ്......""

"" Thanks to him... പുനീത് കാരണം അല്ലേ എനിക്ക്‌ എന്റെ മിത്രയേ കിട്ടിയത്......."" ചിരിയോടെ ധ്രുവ് പറയെ അവന്റെ നെഞ്ചിലേക്ക് ചേർന്ന് കിടന്നു മിത്ര.......... ""ഞാനും thanks പറയുന്നത് പുനീതിനോടാണ് ധ്രുവ്...... ഇന്ന് കാണുന്ന മിത്ര... അത്‌ പുനീതിന്റെ സപ്പോർട്ടിൽ ഉയർത്തെഴുന്നേറ്റവളാണ്...... ആൾടെ സ്ഥാനത്തു വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ..... അതെനിക്ക് ഓർക്കാൻ കൂടെ വയ്യ ധ്രുവ്......."" അവൾ പറയെ അവളെ തന്നിലേക്ക് ഒന്ന് കൂടെ ചേർത്ത് പിടിച്ചു ധ്രുവ്....... ""ദൈവത്തിന്റെ തീരുമാനം..... അത്‌ മിത്ര ധ്രുവിനുള്ളതാണ് എന്നാണ്.... മിത്രയുടേതാണ് ധ്രുവ് എന്നുള്ളതാണ്..... അത്കൊണ്ട് തന്നെയാണ് മിത്ര നമ്മുടെ ജീവിതത്തില് ഇങ്ങനെ ഒക്കെ സംഭവിച്ചത്......."" അവൻ പറയെ അവളൊന്ന് മൂളി..... ""മുത്തശ്ശി മരിച്ചത് അറിഞ്ഞിരുന്നോ ധ്രുവ്....."" കുറച്ചു കഴിഞ്ഞു അവൾ ചോദിച്ചതും അവന്റെ മുഖം മങ്ങി.... ""മ്..... പക്ഷെ ഞാൻ എത്തുമ്പോഴേക്കും ഒക്കെ കഴിഞ്ഞിരുന്നു..... ഒന്ന് കാണാൻ കഴിഞ്ഞില്ല......"" അവന്റെ വാക്കുകളിൽ ഇപ്പോഴും ആ നിരാശ ഉണ്ടായിരുന്നു....

. ""ധ്രുവ് വന്നിരുന്നോ അവിടെ...."" അത്ഭുതത്തോടെ ചോദിച്ചു അവൾ.... ""മ്..... വന്നിരുന്നു..... പക്ഷെ നീയെന്നെ കണ്ടില്ല മിത്രാ..... നിന്റെ അടുക്കൽ വന്നപ്പോ നീ ഉറങ്ങുവായിരുന്നു.... മുത്തശ്ശിയുടെ വേർപാടിൽ കരഞ്ഞു തളർന്നിരിക്കുന്ന നിനക്ക് എന്റെ ആ രൂപവും കൂടെ കാണുമ്പോ സഹിക്കില്ലെന്ന് തോന്നി... അതാ അന്ന് തിരിച്ചു പോയത്.... അപ്പോഴും എല്ലാം പറഞ്ഞു കഴിഞ്ഞു നിന്നെ എന്റെ കൂടെ കൂട്ടാം എന്നുള്ള ഒരു ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു.... പക്ഷെ നീ വന്നില്ല....."" മിത്രയുടെ നെഞ്ച് വിങ്ങി.... ""സോറി ധ്രുവ്... ഞാൻ... എന്റെ ധ്രുവിനെ ഒരുപാട് വേദനിപ്പിച്ചു.... ഞാൻ കാരണം ഒരുപാട് വിഷമിച്ചു ...."" ""സാരല്ല പെണ്ണേ.... എന്തായാലും നീ അനുഭവിച്ചതിന്റെ അത്രയും ഒന്നും വരില്ല അത്‌..... നീ ഇങ്ങോട്ട് തിരിച്ചു പോന്നു ന്ന് അറിഞ്ഞപ്പോ പിന്നെ വാശി ആയിരുന്നു...

ഇനി പൂർണ ആരോഗ്യത്തോടെ അല്ലാതെ നിന്റെ മുന്നിൽ വന്നു നിൽക്കില്ലെന്ന്..... അപ്പൊ എന്റെ മുന്നീന്ന് ഓടാൻ തുടങ്ങിയാൽ എനിക്ക്‌ നിന്നെ പിടിച്ചു നിർത്താലോ...."" പകുതി കളിയായും പകുതി കാര്യമായും അവൻ പറയെ അവൾ പ്രണയത്തോടെ.. പുഞ്ചിരിയോടെ അവന്റെ മുഖം മുഴുവൻ തന്റെ ചുണ്ടുകൾ അമർത്തിയിരുന്നു..... പിന്നെ അവന്റെ നെഞ്ചിലേക്ക് ചേർന്ന് അവനെ മുറുകെ ചുറ്റിപ്പിടിച്ചു കിടന്നു......... അത്രയും ഇഷ്ടത്തോടെ.... ഇനിയും കൈ വിട്ട് കളയില്ല എന്ന് പറയും പോലെ...... ""മിത്രാ....."" മ്..... ""നിനക്ക് എന്റെ കൂടെ ഒരു രാത്രി വേണ്ടേ........"" അവൻ ചോദിക്കേ ഞെട്ടിക്കൊണ്ട് തല ഉയർത്തി നോക്കി അവൾ..... അവന്റെ ചുണ്ടിലൊരു കള്ളച്ചിരി..... ആദ്യത്തെ പകപ്പ് മാറി അവളിൽ നാണം വിരിഞ്ഞു..... അവൻ അവളെയും കൊണ്ടൊന്നു മറിഞ്ഞു..... അവൾക്ക് മുകളിലായി അവൻ വന്നു....

""മിത്രാ... ഈ രാത്രി നമുക്ക് കടമെടുക്കാം ല്ലേ...... എന്നെന്നും നമുക്ക് ഓർമിക്കാനായി....... "" പ്രണയത്തോടെ അവൻ ചോദിക്കേ നാണത്താൽ അവളുടെ കവിളുകൾ ചുവന്നു..... അവന്റെ നോട്ടം അവളുടെ ചുവന്ന ചുണ്ടിലേക്കായി..... തന്റെ ചുണ്ടിനാൽ ചുവന്നവ...... അവനിൽ പ്രണയം നിറഞ്ഞു..... അതിലേക്ക് അവൻ മുഖം അടുപ്പിക്കേ അവളുടെ കണ്ണുകൾ തനിയെ അടഞ്ഞു...... അവളെ നോവിക്കാതെ അവളുടെ ചുണ്ടുകളെ നുകരവേ അവളുടെ കൈകൾ അവനെ ചേർത്ത് പിടിച്ചു....... ശ്വാസം പോലും ഒന്നായി കൊണ്ട് പരസ്പരം മത്സരിക്കെ തങ്ങളുടെ വികാരങ്ങൾ മാറുന്നത് അവർ അറിയുന്നുണ്ടായിരുന്നു....... അവരുടെ ശ്വാസത്തിന്റെ ഗതി മാറി...... അവന്റെ വിരലുകൾ അവളിൽ പലതും അറിയാൻ ആഗ്രഹിച്ചു...... അവനെ തന്നിലേക്ക്‌ ചേർത്ത് കിടത്താൻ അവളും....... ഇരുവർക്കും പുതിയ അനുഭവങ്ങൾ ആയിരുന്നു ഇതെല്ലാം.........

അവൾക്കൊരു ചെറു നോവ് സമ്മാനിച്ചു കൊണ്ട് തന്റെ മിത്രയേ എന്നെന്നേക്കുമായി ധ്രുവ് സ്വന്തമാക്കി..... മിത്രയിൽ നിന്നും ഒരു തുള്ളി കണ്ണുനീർ വീണു പൊഴിഞ്ഞു.... താൻ തന്റെ ധ്രുവിന്റെ സ്വന്തമായ ആ രാത്രിയെ അവൾ സ്നേഹിക്കാൻ തുടങ്ങിയിരുന്നു....... ഇനി വരും രാത്രീകളെയും..... മിത്രയേ തന്റെ നെഞ്ചിലേക്ക് ചേർത്ത് കിടത്തി ധ്രുവ്..... അവൾ അപ്പോഴേക്കും അവന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തിയിരുന്നു...... ""I love you ധ്രുവ്......."" ❤️‍🔥❤️‍🔥 അവളിൽ നിന്നും നാണത്തോടെയുള്ള വാക്കുകൾ കേട്ടതും.... അവനിൽ പുഞ്ചിരി വിരിഞ്ഞു...... അവളെ ചേർത്ത് പിടിച്ചു നെറ്റിയിലൊന്ന് ചുംബിച്ചു ധ്രുവ്...... "" Love you too മിത്രാ.... ഈ രാത്രി മാത്രമല്ല......

ഇനി വരും രാത്രികൾ എല്ലാം നമ്മുടേതാണ്...... നമ്മുടേത് മാത്രമാണ്.......... You are not an unwanted child.... നീ ജനിച്ചത് എനിക്ക്‌ വേണ്ടിയാണു മിത്രാ..... ഈ ധ്രുവിനു വേണ്ടി മാത്രം...."" അവൻ മന്ത്രിക്കേ അവനെ മുറുകെ പുണർന്നു മിത്ര........ ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥 ഒരു വർഷത്തിന് ശേഷം കേരളത്തിലെ ഒരു ഹോസ്പിറ്റൽ..... ലേബർ റൂമിന് മുൻപിൽ അക്ഷമയോടെ നിൽക്കുകയാണ് ധ്രുവിന്റെ അച്ഛനും അമ്മയും.... അലനും പല്ലവിയും മിത്രയുടെ വല്യച്ഛനും വല്യമ്മയും എല്ലാം ..... കുറച്ചു കഴിഞ്ഞതും ലേബർറൂമിന്റെ വാതിൽ തുറന്നു കൊണ്ട് പുറത്തേക്കിറങ്ങി ധ്രുവ്..... അവന്റെ കയ്യിൽ ഇളം റോസ് നിറത്തിലെ ടർക്കിയിൽ പൊതിഞ്ഞു ഒരു മാലാഖ കുഞ്ഞ്...... ""പെൺകുട്ടിയാണ് അച്ഛാ......"" നിറഞ്ഞ പുഞ്ചിരിയോടെ അവൻ പറയെ എല്ലാവരിലും സന്തോഷം നിറഞ്ഞു.......... കുഞ്ഞിനെ കൊഞ്ചിക്കാനുള്ള തിരക്കിലായിരുന്നു എല്ലാവരും....... അപ്പോഴും അക്ഷമയോടെ ധ്രുവ് കാത്തു നിന്നത് മയക്കം വിട്ടു തന്റെ മിത്ര വരുന്നത് കാത്തായിരുന്നു..... അന്ന് U. S ൽ നിന്നും ഒരാഴ്ചയ്ക്ക് ശേഷം തിരികെ വന്നു ഇരുവരും....

മിത്ര അവിടത്തെ ജോബ് ഉപേക്ഷിച്ചിരുന്നു....... അന്ന് തന്നെ അമ്പലത്തിൽ വെച്ച് മിത്രയേ താലി കെട്ടി ആധികാരികമായി സ്വന്തമാക്കി ധ്രുവ്...... പിന്നീട് അവരുടെ പ്രണയത്തിന്റെ നാളുകൾ ആയിരുന്നു...... U. S ലെ ദിനങ്ങളെക്കാൾ ആഘോഷമാക്കി അവർ ഓരോ ദിവസവും....... മിത്ര ഒരു I. T കമ്പനിയിൽ ജോയിൻ ചെയ്തു........ ധ്രുവ് കോളേജിൽ പ്രൊഫസർ ആയും...... ധ്രുവിന്റെയും അവന്റെ മാതാപിതാക്കളുടെയും സ്നേഹത്തിൽ മിത്ര മാറുകയായിരുന്നു... അവളിലെ ദുഖഭാവം പൂർണമായും ഒഴിഞ്ഞു...... അവളിൽ സദാ പുഞ്ചിരി വിരിഞ്ഞു...... അവർക്കായി സൗഹൃദം ചൊരിഞ്ഞു കൊണ്ട് അലനും പല്ലവിയും....... മാറി മറിഞ്ഞ വിധിയാൽ ഒന്നിച്ചു ചേർന്നവർ..... തനിക്ക് ഇത് വരെ കിട്ടാത്ത സ്നേഹം വാരിക്കോരി നൽകുന്ന ധ്രുവിന്റെ കുടുംബത്തെയും മിത്ര ഒരുപാട് സ്നേഹിച്ചു.......

ആരോരുമില്ലാതിരുന്ന ഒരുവൾക്ക് ഇന്ന് സ്നേഹിക്കാൻ അവൾക്ക് ചുറ്റും ഒരുപാട് ആളുകളുണ്ട്...... ഒരു തരി സ്നേഹത്തിനു വേണ്ടി കൊതിച്ചിരുന്ന മിത്ര ഇപ്പോൾ ഒരുപാട് സ്നേഹമുള്ളവരുടെ ഇടയിലാണ്........ ഇപ്പോൾ അവൾക്ക് സ്നേഹിക്കാൻ ധ്രുവിന് ഒപ്പം അവൻ അവൾക്ക് സമ്മാനിച്ച ഒരു കുഞ്ഞ് മാലാഖയും...💖💖 മയക്കം വിട്ടു എഴുന്നേറ്റ മിത്ര തിരഞ്ഞത് അവനെയായിരുന്നു..... തന്റെ പ്രാണനെ..... ധ്രുവിനെ...... ഒരു പുഞ്ചിരിയോടെ തനിക്കരികിൽ ഇരിക്കുന്നവനെ കാണെ അവളിലും പുഞ്ചിരി വിരിഞ്ഞു..... തങ്ങളുടെ കുഞ്ഞിനെ മിത്രയുടെ നെഞ്ചിലേക്ക് ചേർത്ത് കിടത്തി കൊണ്ട് അവളുടെ നെറ്റിയിൽ വാത്സല്യത്തോടെ ഒന്ന് ചുംബിച്ചു ധ്രുവ്........ ""മിത്രാ ❤️........."" പ്രണയത്തോടെ വിളിച്ചു അവൻ..... ""എന്റെ ചോരയിൽ ഒരു കുഞ്ഞിനെ പ്രസവിക്കണം എന്ന് പറഞ്ഞില്ലേ നീ....... ദാ നമ്മുടെ മോള്........""

അവൻ പറഞ്ഞതും അവൾ വാത്സല്യത്തോടെ തന്റെ കുഞ്ഞിനെ ചേർത്ത് പിടിച്ചു...... ""ഇനിയും തരാട്ടോ...... "" കുസൃതിയോടെ അവളുടെ കാതിൽ പതിയെ പറഞ്ഞവനെ കുറുമ്പോടെ നോക്കി അവൾ........ പിന്നെ പുഞ്ചിരിച്ചു..... അവനായി ഒരിക്കലും അവസാനിക്കാത്ത പ്രണയം അവളുടെ കണ്ണിൽ വിടരവേ അവനിലും പുഞ്ചിരിയായിരുന്നു.... തന്റെ മിത്രയോടുള്ള ഒരിക്കലും നിലക്കാത്ത പ്രണയത്തിൽ ചാലിച്ച മനോഹരമായ പുഞ്ചിരി..... പുറത്ത് പെയ്യാൻ വെമ്പി നിന്നിരുന്ന മഴമേഘം ☁️☁️ പതിയെ മഴയായി ഭൂമിയിലേക്ക് പതിക്കാൻ തുടങ്ങിയിരുന്നു ....... അവസാനിച്ചു....... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story