മഴ മേഘം: ഭാഗം 3

mazha megam

രചന: മുല്ല

 പിറ്റേന്ന് ക്ലാസ്സിലേക്ക് നേരം വൈകി വന്ന അവളെ വരവേറ്റത് അവനായിരുന്നു...... ധ്രുവ്...... രൂക്ഷമായി തന്നെ നോക്കുന്നവനെ കാണെ തല താഴ്ത്തി കൊണ്ട് അവൾ തന്റെ സീറ്റിലേക്ക് ചെന്നു ഇരുന്നു...... ക്ലാസ്സിലെ കുട്ടികൾ പലരിലും പരിഹാസച്ചിരി വിരിഞ്ഞു.... അവ പതിയെ പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു...... കേൾക്കുന്നുണ്ടെങ്കിലും അവളത് ശ്രദ്ധിച്ചില്ല..... ഉറക്കമില്ലാത്ത രാത്രിയെ സൂചിപ്പിക്കുന്ന പോലെ അവളുടെ കൺതടങ്ങൾ കറുത്ത് ഇരുന്നിരുന്നു..... കരഞ്ഞത് പോലെ വീർത്തിരിക്കുന്ന കൺപോളകൾ..... മുഖമാകെ ചുവന്നു ഇരുന്നിരുന്നു..... ഒരു നിമിഷം അവളെയൊന്ന് സംശയത്തോടെ നോക്കി വീണ്ടും ക്ലാസ് എടുക്കാൻ തുടങ്ങി അവൻ..... അവളെ തെല്ലുമേ ശ്രദ്ധിക്കാതെ ക്ലാസ് എടുക്കുന്നവനെ കണ്ടതും ക്ലാസ്സിലെ പലരും അവളെ ഒളികണ്ണിട്ട് നോക്കി കൊണ്ട് ചിരി അമർത്തുന്നുണ്ടായിരുന്നു...... അതൊന്നും ശ്രദ്ധിക്കാതെ അവളുടെ മിഴികൾ അവനിൽ തന്നെ ആയിരുന്നു.....തന്നെ ഒരിക്കൽ പോലും ശ്രദ്ധിക്കാത്ത അവനിൽ..... അവിടെ അവളും അവനും മാത്രമേ ഉണ്ടായിരുന്നുള്ളൂ......

അവന്റെ കടും കാപ്പി മിഴികളിൽ കുടുങ്ങി കിടന്നു അവളുടെ മനസ്..... താപത്താൽ പൊള്ളുന്ന മനസ്സിലേക്ക് ഒരു കുളിർമഞ്ഞു വീഴും പോലെ അവന്റെ ശബ്ദം...... അവളൊരു സ്വപ്നലോകത്തായിരുന്നു..... പെട്ടെന്നായിരുന്നു ധ്രുവ് ഒരു question അവളോട് ചോദിച്ചത്.... ഉത്തരം പറയാൻ കഴിയാതെ അവൾ തല താഴ്ത്തി നിൽക്കെ അവനിൽ ഒരു പുച്ഛച്ചിരി വിരിഞ്ഞു.... ""ഗെറ്റ് ഔട്ട്‌........"" ശാന്തനായി കൈ കെട്ടി നിന്ന് കൊണ്ട് തന്നെ നോക്കി പറയുന്നവനെ കണ്ണ് മിഴിച്ചു നോക്കി അവൾ..... ""പറഞ്ഞത് മനസ്സിലായില്ലേ മിത്രയ്ക്ക്..... പഠിക്കാൻ വേണ്ടി അല്ലാതെ മറ്റു പല ഉദ്ദേശത്തോടെയാണ് നീ ക്ലാസ്സിൽ വരുന്നതെങ്കിൽ എന്റെ ക്ലാസിൽ ഇരിക്കാൻ പറ്റില്ല...... ഇനി നീ എന്റെ ക്ലാസ്സിൽ കയറണം എന്നും എനിക്കില്ല......"" ഒരു പുച്ഛചിരിയോടെ തന്നോട് പറയുന്നവനെ കണ്ണ് മിഴിച്ചു കൊണ്ട് നോക്കി അവൾ..... തനിക്ക് മാത്രം കാണാൻ കഴിയുന്ന അവന്റെ മുഖത്തെ അവജ്ഞ നിറഞ്ഞ നോട്ടത്തെ നേരിടാൻ കഴിയാതെ തല താഴ്ത്തി പിടിച്ചു കൊണ്ട് മിത്ര പുറത്തേക്ക് കടന്നു.... അവൻ അത്‌ നോക്കി കൊണ്ട് വീണ്ടും ക്ലാസ് എടുക്കാൻ തുടങ്ങി...

പുറത്തെ വാക മരത്തണലിൽ ചെന്നിരിക്കെ അവളുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു...... ആരുടെയും സ്നേഹം കിട്ടാൻ തനിക്ക് ഈ ജന്മം യോഗ്യത ഇല്ലെന്ന് ഓർത്ത്.... താൻ ആഗ്രഹിക്കുന്നതെല്ലാം തനിക്ക് നഷ്ടമാകുന്നത് ഓർത്ത്..... പലരും അവളുടെ മുന്നിലൂടെ കടന്നു പോയി...... ആരെയും അവൾ കാണുന്നുണ്ടായിരുന്നില്ല.... പലരും അവളെ ശ്രദ്ധിച്ചെങ്കിലും അവൾ ആരെയും ശ്രദ്ധിച്ചില്ല....അവളുടെ മനസ്സിൽ അവൻ മാത്രമായിരുന്നു..... അവളുടെ ധ്രുവ്...... അവളുടെ പ്രണയം...... എടുത്തു പറയാൻ ഒരു സൗഹൃദം പോലും ഇല്ലാത്തവൾ..... അവൾക്കായി സൗഹൃദം പകരാൻ ആ ക്ലാസ്സിൽ ആരും തന്നെ ഉണ്ടായിരുന്നില്ല...... എല്ലാവർക്കും അവൾ വലിയ കാശുകാരന്റെ മകൾ ആയിരുന്നു.... വിദേശത്തുള്ള അച്ഛന്റെയും അമ്മയുടെയും മകൾ.... ചോദിക്കുന്നതെന്തും കയ്യിൽ കിട്ടുന്നവൾ.... എന്നും പുതിയ പുതിയ ട്രെൻഡ് ഡ്രെസ്സുകൾ..... വാച്ചുകൾ.....അങ്ങനെ അങ്ങനെ പലതും അവളുടെ കയ്യിൽ ഉണ്ടായിരുന്നു..... അതുകൊണ്ട് തന്നെ എല്ലാവരും അവളിൽ നിന്നും അകലം പാലിച്ചു....

ആരും അവളുടെ സൗഹൃദം ആഗ്രഹിച്ചില്ല...... അത് ചിലപ്പോൾ അസൂയ കൊണ്ടും ആകാം..... എന്നാൽ അവളുടെ നഷ്ടത്തിന്റെ കണക്കുകൾ ആരും അറിഞ്ഞിരുന്നില്ല..... തന്നിലേക്ക് ഒതുങ്ങി കൂടിയ ടൈപ് ആയ അവൾ ആരെയും അറിയിച്ചിരുന്നതും ഇല്ല......അവളെ കേൾക്കാൻ ആരും ഉണ്ടായിരുന്നില്ലല്ലോ...... ഒന്നിന് വേണ്ടിയും വാശി പിടിച്ചിട്ടില്ലാത്ത അവളിൽ നിറഞ്ഞ ഏക വാശി.... അത് ധ്രുവ് മാത്രമായിരുന്നു......തനിക്ക് ഒരിക്കലും കിട്ടാൻ പോകുന്നില്ലെന്ന് അറിഞ്ഞിട്ടും.. അവൻ തന്നെ വെറുക്കുന്നു എന്നറിഞ്ഞിട്ടും.. ഭ്രാന്തമായി പ്രണയിക്കുന്ന അവളുടെ മനസ്സിന്റെ വാശി.....അവളെന്ന പെണ്ണിന്റെ വാശി.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story