മഴ മേഘം: ഭാഗം 4

mazha megam

രചന: മുല്ല

ധ്രുവിന്റെ മനസ്സാകെ കലുഷിതമായിരുന്നു..... ദേഷ്യം അടക്കാൻ കഴിയാതെ അവൻ മുഷ്ടി ചുരുട്ടി പിടിച്ചു ഇരുന്നു തന്റെ മുറിയിൽ...... അതിന് കാരണം അവൾ മാത്രം.. മിത്ര....... കോളേജിൽ ജോയിൻ ചെയ്ത കാലം മുതൽ തന്റെ പിറകെ കൂടിയവൾ......വെളുത്തു കൊലുന്നനേ ഉള്ള ഒരു സുന്ദരി പെൺകുട്ടി...... പക്ഷെ അതൊന്നും തന്നെ കീഴ്പ്പെടുത്തിയില്ല..... തന്നെ കാണുമ്പോൾ ആ കണ്ണുകളിൽ കാണുന്ന നക്ഷത്ര തിളക്കം...... അത് വെറും ആരാധന മാത്രമായി താൻ കരുതി..... ആദ്യമൊന്നും ശ്രദ്ധിച്ചിരുന്നില്ല താൻ... പിന്നെയാണ് അറിയുന്നത് തന്റെ പിന്നാലെ കൂടിയിരിക്കുന്ന അവളിൽ നിറഞ്ഞിരിക്കുന്നത് തന്നോടുള്ള പ്രണയമാണെന്ന്.... അപ്പോഴെല്ലാം തമാശയായി തള്ളിക്കളഞ്ഞു.....കാശുള്ള വീട്ടിലെ കുട്ടിയുടെ കുട്ടിക്കളിയായി മാത്രമേ കണ്ടുള്ളൂ...... പക്ഷെ... വീണ്ടും വീണ്ടും അത് പറഞ്ഞു ശല്യപ്പെടുത്താൻ തുടങ്ങിയപ്പോൾ.... അരോചകമായി തോന്നി തുടങ്ങി തനിക്ക്....... പക്ഷെ ഇന്നലെ അവൾ പറഞ്ഞത്..... ഒരു പെൺകുട്ടിയും പറയാൻ ധൈര്യപ്പെടാത്ത ഒരു കാര്യം....

സ്വന്തം മാനമാണ് അവൾ തന്റെ മുന്നിൽ അടിയറവ് വെക്കാൻ പോയത്..... തന്റെ ചോരയിൽ ഒരു കുഞ്ഞിനെ വേണമത്രേ അവൾക്ക്...... ഭ്രാന്താണോ അവൾക്ക്..... അതേ... ഭ്രാന്ത്‌ തന്നെ ആണ്...... പണം ഉണ്ടെന്നുള്ള ഭ്രാന്ത്‌......അവൾ വിചാരിച്ചാൽ എന്തും കിട്ടുമെന്നുള്ള ഭ്രാന്ത്‌...... പല്ല് കടിച്ചു പിടിച്ചു ഇത്രയും കാര്യങ്ങൾ അവൻ പറയെ അവന്റെ കൂട്ടുകാരനായ അലൻ ചിരിച്ചു പോയിരുന്നു...... ""എന്റെ മോനെ.... ഇതിനാണോ നീ ഇങ്ങനെ മസിലു പിടിക്കുന്നെ....അവള് നിന്റെ ഒരു കുഞ്ഞിനെ അല്ലേ ചോദിച്ചുള്ളൂ.... അങ്ങ് കൊടുത്തേക്കേടാ..... നിന്റെ സ്ഥാനത്തു വേറെ വല്ലോരുമായിരുന്നെങ്കിൽ ഇപ്പൊ അവളിപ്പോ പച്ചമാങ്ങ തിന്നു നടക്കുന്നുണ്ടാകും ...."" തമാശയോടെ പറയുന്ന അലനെ തറപ്പിച്ചൊന്ന് നോക്കി അവൻ.... ""നിർത്തെടാ പുല്ലേ.... ഞാൻ അത് പോലെ ഒരുത്തനാണ് എന്ന് നിനക്ക് തോന്നിയോ...."" ""എടാ... ഞാൻ അങ്ങനെ പറഞ്ഞതല്ല......"" ""എങ്ങനെ ആയാലും.... ഇവൾക്കൊക്കെ കാശിന്റെ അഹങ്കാരം ആണ്..."" ""എന്റെ ധ്രുവേ.... കാശിന്റെ അഹങ്കാരം ഉള്ള ഒരു പെണ്ണ് നിന്റെ ഒപ്പം ഒരു രാത്രി വേണം എന്ന് പറയോ...

.അത് ചിലപ്പോ നിന്റെ ഗ്ലാമർ കണ്ടിട്ട് പറയുമായിരിക്കും... പോട്ടെ....പക്ഷെ....നിന്റെ കുഞ്ഞിനെ പ്രസവിക്കണം എന്ന് എന്ത് അർത്ഥത്തിലാ അവള് പറയുന്നത്......ഇപ്പോഴത്തെ ഏത് പെണ്ണാ അങ്ങനെ ഒക്കെ പറയാ...."" ധ്രുവ് ചോദ്യ ഭാവേന അവനെ നോക്കി..... ""നീയെന്താ പറഞ്ഞ് വരുന്നത് അലൻ....."" ""എടാ.... നീ പറഞ്ഞത് വെച്ച് ആ കുട്ടിയ്ക്ക് നിന്നോട് ഒടുക്കത്തെ പ്രേമം ആണ്.... അല്ലാതെ നിന്നെ കിട്ടില്ല എന്ന് അറിഞ്ഞിട്ടും പിന്നേ ഇങ്ങനെ ഒക്കെ പറയേണ്ട കാര്യം എന്താ അവൾക്ക്....."" ""അവൾക്ക് ഭ്രാന്താണ് അലൻ...."" ""അത് തന്നെയാ ഞാനും പറഞ്ഞത് ധ്രുവ് ..... അവൾക്ക് പ്രണയം എന്ന ഭ്രാന്ത് തന്നെയാണ്.... നിന്നോട്.....

അല്ലാതെ ഒരിക്കലും ഒരു പെണ്ണ് ഇങ്ങനെ ഒന്നും പറയില്ല..... അതും നീ പറയുന്ന പോലെ ഇട്ടു മൂടാൻ പണമുള്ള ഒരുത്തി...."" ""ആയിക്കോട്ടെ അലൻ..... പക്ഷെ എന്നെ അതിന് കിട്ടില്ല.....അവളുടെ ഇഷ്ടത്തിന് തുള്ളാൻ.... സഹിക്കുകയാ ഞാൻ.... എന്തായാലും ട്രാൻസ്ഫർ ആകുന്നത് വരെ കണ്ടാൽ മതിയല്ലോ ഇവളെ ഒക്കെ..... അതോടെ സ്വൈര്യം കിട്ടും....."" ""എടാ.... എനിക്കെന്തോ.... ആ പെൺകുട്ടി വെറുതെ ഒന്നും ഇങ്ങനെ പറയില്ല എന്ന് തന്നെയാണ് തോന്നുന്നത്...... എന്തോ ആ കുട്ടി നിന്നോട് പറയാൻ ആഗ്രഹിക്കുന്നുണ്ടാവാം......കാശ് ഉണ്ടെന്ന് വെച്ച് എല്ലാം ആകണം എന്നില്ല ധ്രുവ്......"" ചെറു ചിരിയോടെ അവനോട് പറഞ്ഞു കൊണ്ട് അലൻ അവന്റെ റൂമിലേക്കു പോയി.....

വീണ്ടും മിത്രയേ പറ്റിയുള്ള ചിന്തകൾ അവനെ വേട്ടയാടാൻ തുടങ്ങി..... അവളുടെ കരഞ്ഞു കലങ്ങിയത് പോലുള്ള കണ്ണുകളും വീർത്ത കൺപോളകളും മനസ്സിൽ കടന്നു വന്നതും അവന്റെ മനസ് വീണ്ടും അസ്വസ്ഥമാകാൻ തുടങ്ങി.... തന്നെ മിത്ര ശെരിക്കും സ്നേഹിക്കുന്നുണ്ടോ.... അതോ വെറും വാശിയുടെ പുറത്ത് തന്നോട് കാണിക്കുന്ന ഇഷ്ട്ടമോ..... എങ്കിൽ പിന്നേ തന്റെ രക്തത്തിൽ ഒരു കുഞ്ഞിനെ എങ്കിലും മതി എന്ന് അവൾ പറയുന്നത് എന്തിനാണ്...... ഒരു പെണ്ണും തയ്യാറാവാത്ത ഒരു കാര്യം...... ഭ്രാന്ത്‌ പിടിച്ചത് പോലെ എന്തൊക്കെയോ പുലമ്പുന്നവൾ... അവന്റെ കണ്ണുകൾ എന്തിനോ നിറഞ്ഞു......അവളോട് ഉണ്ടായിരുന്ന ദേഷ്യമെല്ലാം അലിഞ്ഞു ഇല്ലാതാകും പോലെ..... കണ്മുന്നിൽ ആ ചുവന്നു കലങ്ങിയ മിഴികൾ മാത്രം തെളിയുന്നു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story