മഴ മേഘം: ഭാഗം 5

mazha megam

രചന: മുല്ല

പിറ്റേന്ന് ക്ലാസ്സിലേക്ക് കേറി വരുന്ന ധ്രുവിനെ കാണെ മിത്ര ക്ലാസ്സിൽ നിന്നും പോകാനൊരുങ്ങി..... അത് സ്വന്തം ഇഷ്ടപ്രകാരം ആയിരുന്നില്ല..... അവനിൽ നിന്നും അകലാൻ അവൾ ആഗ്രഹിച്ചിരുന്നില്ല..... അവൻ ഇന്നലെ അങ്ങനെ പറഞ്ഞത് കൊണ്ട് മാത്രം.... തന്റെ സാന്നിധ്യം അവനെ അലോസരപ്പെടുത്തും എന്ന് കരുതി.... ക്ലാസ്സിൽ ശ്രദ്ധിക്കാതെ അവനെ ശ്രദ്ധിച്ചു താൻ ഇരിക്കുന്നത് അവന് ബുദ്ധിമുട്ടുണ്ടാക്കും എന്ന് കരുതി.... ""മിത്രാ.....where are you going....."" അവനരികിലൂടെ തല താഴ്ത്തി കടന്നു പോകെ അവൻ ചോദിച്ചതും അവൾ തിരിഞ്ഞു നിന്ന് മിഴിച്ചു നോക്കി അവനെ..... ""താൻ സീറ്റിൽ ചെന്നു ഇരിക്കൂ..... ക്ലാസ്സിൽ എടുക്കുന്നത് ശ്രദ്ധിച്ചാൽ മതി.....മറ്റൊന്നും ഓർക്കണ്ട..... ഞാൻ ഇന്നലെ പറഞ്ഞത് വെച്ച് എഴുന്നേറ്റ് പോകണ്ട കാര്യമില്ല....."" അവളുടെ മുഖത്തേക്ക് നോക്കി അവൻ പറയെ അവൾ സന്തോഷത്തിലായിരുന്നു..... അതേ സന്തോഷത്തോടെ അവനൊരു പുഞ്ചിരി നൽകി കൊണ്ട് അവൾ വീണ്ടും സീറ്റിലേക്ക് ചെന്നു ഇരുന്നു..... കുട്ടികൾ അത്ഭുതത്തോടെ പരസ്പരം നോക്കി.....

ക്ലാസ്സിൽ മുറുമുറുപ്പ് ഉയർന്നെങ്കിലും അവളത് ശ്രദ്ധിച്ചില്ല...... ചിരിയോടെ അവനെ നോക്കിയിരിക്കെ അവന്റെ ക്ലാസുകൾ അവൾ വീണ്ടും മിസ് ചെയ്യാൻ തുടങ്ങി.... വീണ്ടും സ്വപ്നലോകത്തേക്ക് ചേക്കേറി അവൾ..... ഒരു നെടുവീർപ്പോടെ അവളെ നോക്കി പിന്നീട് അവളെ ശ്രദ്ധിക്കാതെ ക്ലാസ് എടുക്കാൻ തുടങ്ങി അവൻ...... ലഞ്ച് ടൈമിൽ ആണ് മിത്രയെ ധ്രുവ് സർ വിളിക്കുന്നു എന്ന് ഒരു കുട്ടി വന്നു പറയുന്നത്..... അത്ഭുതത്തോടെ ആ വാർത്ത കേട്ടു അവൾ.....ഒരിക്കലും തന്നെ അവനടുത്തേക്ക് വിളിപ്പിച്ചിട്ടില്ല...ഇത് ആദ്യമായിട്ടാണ്.... സ്റ്റാഫ് റൂം അടുക്കും തോറും എന്തായിരിക്കും അവന് പറയാൻ ഉള്ളത് എന്ന ചിന്തയിലായിരുന്നു അവൾ..... തന്നെ ചീത്ത പറയാൻ ആകുമോ..... വീണ്ടും താൻ ഒന്നും ശ്രദ്ധിച്ചില്ലല്ലോ..... അതോർത്തു കൊണ്ട് അവൾ സ്റ്റാഫ് റൂമിന്റെ വാതിൽക്കൽ എത്തി അകത്തേക്ക് നോക്കി.... തന്റെ വരവും കാത്തു അവിടെ ടേബിളിലായി ചാരി നിൽക്കുന്നവനെ കാണെ ഒരു പുഞ്ചിരി അവനായി നൽകി അവൾ..... ""മിത്ര..... Yes.... Come inside.....""

അവളോട് പറഞ്ഞു കൊണ്ട് അവളെ കൈ കെട്ടി നിന്നു നോക്കി അവൻ..... അവനരികിൽ നിൽക്കെ അവളിൽ ഒരു പുഞ്ചിരി വിരിഞ്ഞു...... ആ പുഞ്ചിരിയിൽ ഒരു നിമിഷം സ്വയം മറന്ന് നിന്നു പോയി അവൻ.... പിന്നേ പെട്ടെന്ന് എന്തോ ഓർത്തു കൊണ്ട് തല കുടഞ്ഞു..... അവളൊന്നും കണ്ടിരുന്നില്ല.... മുഖം നിറയെ പുഞ്ചിരിയുമായി അവനരികിൽ തല ഉയർത്താതെ അതേ നിൽപ്പ് തന്നെ ആയിരുന്നു അവൾ...... ""മിത്ര.... See... എന്താണ് തന്റെ ഉദ്ദേശം..."" അവന്റെ ശബ്ദം കേട്ട് തല ഉയർത്തി നോക്കി അവൾ..... ഭാവഭേദമേതുമില്ലാതെ ചോദിക്കുന്നവനെ സംശയ ഭാവത്തിൽ നോക്കി നിന്നു അവൾ... ""മിത്ര.... താൻ ഫൈനൽ ഇയർ ആണ് ഈ കോളേജിൽ..... എക്സാം സിക്സ്ത് സെം അടുക്കാറായി..... ഇനിയും ഇത് പോലെ ഉഴപ്പാൻ ആണോ ഭാവം.....താൻ ക്ലാസ്സിൽ ശ്രദ്ധിക്കുന്നെ ഇല്ല..... എന്റെ ക്ലാസിൽ മാത്രമാണ് ഇങ്ങനെ....എന്താ... ഞാൻ എടുക്കുന്ന സബ്ജെക്ടിനു മാർക്ക്‌ വേണ്ടേ തനിക്ക്.... ആ സബ്ജെക്റ്റിൽ മാർക്ക്‌ കുറഞ്ഞാൽ എനിക്കല്ലേ മോശം...... ഇനി..ഞാനാണോ നിന്റെ പ്രോബ്ലം മിത്രാ.....""

ഗൗരവത്തോടെ അവളിലേക്ക് മിഴികൾ ഊന്നി പറയുന്നവനെ കാണെ അവളുടെ തല താഴ്ന്നു..... ""ഇങ്ങനെ തല കുനിച്ചു നിൽക്കരുത് മിത്ര....... തനിക്കൊരു bright future ഉണ്ട്....... അത് എന്റെ പേരിൽ താൻ തല്ലിക്കെടുത്തി കളയരുത്....."" അവളൊന്നും പറയാതെ നിന്നു.... തല ഉയർത്തിയതും ഇല്ല.....അവനൊന്നു നെടുവീർപ്പിട്ടു.... ""മിത്രാ..... See.... Two വീക്ക്സ് കൂടെയേ ഞാൻ ഇവിടെ കാണൂ.... അത് കഴിഞ്ഞു ഞാൻ പോകും എന്റെ നാട്ടിലേക്ക്.... എന്റെ ലൈഫിലേക്ക്......"" അവൻ പറയെ പിടഞ്ഞു കൊണ്ടവൾ മുഖമുയർത്തി..... വേദന നിറഞ്ഞ അവളുടെ മുഖം കാണെ.... നിറയുന്ന കണ്ണുകൾ കാണെ...അവനിൽ അസ്വസ്ഥത പടർന്നു..... ""നിന്റെ ലൈഫിലേക്ക് എനിക്ക്‌ വരാൻ കഴിയില്ല മിത്രാ.... ഞാനും നീയും തമ്മിൽ ഒരുപാട് അന്തരമുണ്ട്..... എല്ലാ കാര്യത്തിലും....അതുകൊണ്ട് എന്നെ മറക്കണം നീ....."" ഇല്ലെന്ന് തലയാട്ടി അവൾ..... ""മിത്ര.... മനസ്സിലാക്കൂ നീ..... വെറുതെ നടക്കാത്ത സ്വപ്‌നങ്ങൾ കണ്ട് താൻ തന്റെ ലൈഫ് ഇല്ലാതാക്കരുത്......"" ""ഇല്ല സർ..... എനിക്ക്‌... എനിക്ക്‌ സർനെ മറക്കാൻ പറ്റില്ല....

പക്ഷെ... ഞാൻ... ഞാനൊരിക്കലും സർനെ ശല്യപ്പെടുത്തില്ല.... ഒരിക്കലും സർന്റെ സന്തോഷമുള്ള ജീവിതത്തിലേക്ക് വലിഞ്ഞു കയറി വരില്ല...... അന്ന്.... അന്ന് അറിയാതെ പറഞ്ഞു പോയതാ.... അങ്ങനെ എല്ലാം.... ഇനി.... ഇനി പറയില്ല... സർ.... എനിക്ക്‌ അതിനൊന്നും ഉള്ള അർഹതയില്ല... സർന്റെ കുഞ്ഞിനെ പ്രസവിക്കാനും ഒന്നും..... പക്ഷെ ആഗ്രഹമുണ്ട് സർന്റെ കൂടെ ജീവിക്കാൻ.... സർന്റെ സ്നേഹം അനുഭവിച്ചു ജീവിതകാലം മുഴുവൻ കഴിയാൻ..... പക്ഷെ... വേണ്ട... സർ.....എന്നെ പോലെ ഒരു പെണ്ണല്ല സർന് വേണ്ടത്..... സർ കല്യാണം കഴിക്കാൻ പോകുന്ന കുട്ടി ഭാഗ്യം ചെയ്തവളാ...... പിന്നേ.... പിന്നെ എന്റെ ലൈഫ്....അത് ഇങ്ങനെ പോട്ടെ സർ.....ആർക്കും ശല്യമില്ലാതെ എനിക്ക്‌ സർനെ പ്രണയിക്കാലോ.....എന്റെ മനസ്സിലല്ലേ.... അത് മതി... അത് മതി എനിക്ക്‌.... അതാ എന്റെ ലൈഫ്.... അത് മാത്രം....."" കണ്ണീരോടെ.. ആത്മനിന്ദയോടെ അവൾ പറയെ നിസ്സഹായതയോടെ നോക്കി നിന്നു അവൻ...... തന്നെ പ്രണയിക്കുന്നു എന്ന് പറയുന്നവളെ... തന്നെ മാത്രേ സ്നേഹിക്കൂ എന്ന് വാശി പിടിക്കുന്നവളെ...

അത് കൊണ്ട് തനിക്ക് പ്രശ്നമൊന്നും ഉണ്ടാവില്ല എന്ന് പറയുന്നവളെ ഇനി എന്ത് പറഞ്ഞാണ് പിന്തിരിപ്പിക്കുക..... ഒരാൾക്ക് ഒരാളോട് ഇഷ്ട്ടം തോന്നുന്നതിനെ വഴക്ക് പറഞ്ഞും തല്ലിയും ഇല്ലാതാക്കാൻ കഴിയുമോ.... എന്നെ നീ സ്നേഹിക്കണ്ട എന്ന് താൻ ഇവളോട് പറഞ്ഞാൽ അത് അവൾ അംഗീകരിക്കുമോ.... തനിക്ക് വാശി പിടിക്കാൻ കഴിയുമോ വേണ്ടെന്ന് പറഞ്ഞ്... അതെല്ലാം അവളുടെ ഇഷ്ടമല്ലേ.... ഒരാളെ സ്നേഹിക്കണോ വേണ്ടയോ എന്നത്...... നിസ്സഹായതയോടെ തന്നെ നോക്കി നിൽക്കുന്നവന് ഒരു മങ്ങിയ പുഞ്ചിരി നൽകി കൊണ്ട് അവൾ പിന്തിരിഞ്ഞു നടന്നു...... കാതിൽ അവൻ പറഞ്ഞ വാക്കുകൾ.... ""Two വീക്ക്സ് കൂടെയേ ഞാൻ ഇവിടെ കാണൂ........."" കണ്ണുകൾ നിറഞ്ഞൊഴുകി.... ഹൃദയം വിണ്ട് കീറുന്നു....... പുറത്തേക്ക് വന്ന തേങ്ങൽ കൈകളാൽ തടഞ്ഞു കൊണ്ട് അവൾ പുറത്തേക്ക് പാഞ്ഞു..... ധ്രുവിന്റെ ഹൃദയവും വേദനയാൽ നിറഞ്ഞു..... എനിക്ക്‌ മനസ്സിലാകുന്നു മിത്രാ..... നിന്റെ പ്രണയം സത്യമാണെന്ന്.... പക്ഷെ എന്ത് ചെയ്യുവാൻ കഴിയും എനിക്ക്‌..... നിസ്സഹായനാണ് ഞാൻ.....

വിരലിൽ കിടക്കുന്ന എൻഗേജ്മെന്റ് റിങ്ങിലേക്ക് നോക്കി അവൻ.......ഈറനണിഞ്ഞ കണ്ണുകൾ ഷർട്ടിൽ തുടച്ചു കൊണ്ട് ചെയറിലേക്കായി ഇരുന്നു അവൻ.... ഇവിടെ മിത്രയിൽ നിന്നും രക്ഷപ്പെടാനായി നാട്ടിലേക്ക് പോയതായിരുന്നു..... പക്ഷെ ചെന്നത് അബദ്ധത്തിലേക്കായിരുന്നു...... ഇടത്തരം കുടുംബത്തിൽ പെട്ടവനാണ് താൻ.....എല്ലാം അച്ഛന്റെ തീരുമാനത്തിന് വിട്ടു കൊടുത്തിരിക്കുകയായിരുന്നു ഇത് വരെ...... അവിടെ ചെന്നപ്പോൾ അച്ഛനും അമ്മയ്ക്കും ഒരേ നിർബന്ധം.. തനിക്ക് വേണ്ടി ഒരു പെണ്ണുകാണലിന്..... തീരെ താല്പര്യമില്ലാതെ അവരുടെ ഇഷ്ടത്തിന് നിന്നു കൊടുക്കേണ്ടി വന്നു..... പെണ്ണിനെ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞു രക്ഷപ്പെടാം എന്ന് കരുതിയതാണ്.... പക്ഷെ അവിടെ ചെന്നപ്പോൾ അവർ എല്ലാം ഉറപ്പിച്ച മട്ടായിരുന്നു.... അച്ഛനും കൂടെ അറിഞ്ഞു കൊണ്ടാണ് എന്ന് അറിഞ്ഞപ്പോൾ തിരിച്ചൊന്നും പറയാൻ കഴിയാതെ പോയി....

അല്ലെങ്കിലും എന്തിന്റെ പേരിൽ വേണ്ടെന്ന് പറയും .... അച്ഛന്റെ സുഹൃത്തിന്റെ മകൾ......നല്ല കുടുംബത്തിൽ പിറന്ന കുട്ടി.....കാണാനും കൊള്ളാം.... നല്ല വിദ്യാഭ്യാസം.... ജോലി.... സ്കൂൾ ടീച്ചർ ആണ്.....തനിക്ക് ചേരും എന്ന് എല്ലാവരും പറഞ്ഞു..... അവരുടെ എല്ലാം മുഖത്തെ സന്തോഷം കണ്ടപ്പോ ..... വേണ്ടെന്ന് പറയാൻ തോന്നിയില്ല...... എല്ലാവരുടെയും ഇഷ്ടത്തിന് നിന്നു കൊടുത്തു.... എല്ലാവരുടെയും സന്തോഷമാണ് തനിക്ക് വലുത് എന്ന് കരുതി.... ഇങ്ങോട്ട് പോരുന്നതിനു മുൻപ് എൻഗേജ്മെന്റും കഴിഞ്ഞു..... അപ്പോഴെല്ലാം മിത്രയിൽ നിന്നും രക്ഷപെട്ടല്ലോ എന്നായിരുന്നു...... പക്ഷെ..... ഇപ്പോൾ........ മിത്ര തന്റെ ഉള്ളിൽ ഒരു നോവായി പടരുന്നതെന്തേ......... അവളുടെ കണ്ണുകൾ നിറയുന്നത് തനിക്ക് സഹിക്കാൻ കഴിയാത്തത് പോലെ.............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story