മഴ മേഘം: ഭാഗം 8

mazha megam

രചന: മുല്ല

മിത്ര വന്നു വിളിച്ചപ്പോഴാണ് അവൻ ചിന്തകളിൽ നിന്നും ഉണർന്നത്.... മിത്രയുടെയും മുത്തശ്ശിയുടെയും ഒപ്പം ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ ചെറുതല്ലാത്ത ഒരു സന്തോഷം തന്നെ വന്നു മൂടുന്നത് ധ്രുവ് അറിഞ്ഞു....... വിശേഷങ്ങൾ ചോദിക്കുന്നതിനിടയിൽ ധ്രുവിന്റെ കല്യാണ വിശേഷങ്ങളും മുത്തശ്ശി ചോദിക്കേ മിത്രയുടെ മുഖത്തെ തെളിച്ചം മങ്ങിയിരുന്നു..... ഉടനെ തന്നെ ഉണ്ടാകാൻ പോകുന്ന തന്റെ വിവാഹത്തെ പറ്റി പറയെ ധ്രുവിനും അസ്വസ്ഥത തോന്നി..... അത് മിത്രയ്ക്ക് വിഷമമാകും എന്ന് കരുതിയിട്ടായിരുന്നോ.....അതോ തന്റെ മനസ് മിത്രയ്ക്ക് കൊടുത്തു പോയത് കൊണ്ടോ.... മടിയോടെ അവളുടെ മുഖത്തേക്ക് നോക്കിയതും മങ്ങിയ ഒരു ചിരി അവനായി നൽകി അവൾ....അവളെ നിർവികാരതയോടെ നോക്കാനേ അവന് കഴിഞ്ഞുള്ളൂ..... ഭക്ഷണം കഴിച്ചു കിടക്കാൻ പോയെങ്കിലും ഉറക്കം കിട്ടാതെ ആയി അവന്...... ചിന്തകൾ അലട്ടിയതോടെ പുറത്തേക്കായി ഇറങ്ങി അവൻ........ ആ ഹാളിൽ ആയി ഒന്ന് നടന്നതും ഒരു മുറിയുടെ ചാരിയിട്ടിരിക്കുന്ന വാതിലിനരികെ എത്തിയപ്പോൾ ആ മുറിയിൽ ചെറുതായി വെളിച്ചമുണ്ട്.......

അരുതെന്ന് കരുതിയെങ്കിലും എന്തോ പ്രേരണയിൽ അകത്തേക്ക് നോക്കി അവൻ.... അവിടെ ചെറിയ സ്റ്റഡി ടേബിളിന്റെ അരികിൽ ചെയറിൽ ഇരിക്കുന്നത് മിത്രയാണ് എന്നവന് മനസ്സിലായിരുന്നു...... എന്തോ ധൈര്യത്തിൽ വാതിൽ തുറന്നു അവൻ അകത്തേക്ക് കയറിയതും മിത്ര ഞെട്ടി പിടഞ്ഞു എഴുന്നേറ്റു..... ""സർ.... എന്താ.....ഇവിടെ...."" തന്റെ മുറിയിലായി ധ്രുവിനെ കണ്ടതും പതറി കൊണ്ട് അവൾ എന്തോ ഒളിപ്പിക്കാൻ ശ്രമിക്കുന്നത് പോലെ കൈ പിന്നിലേക്ക് പിടിച്ചു കൊണ്ട് ചോദിച്ചു ..... ""ഉറക്കം വന്നില്ല.... അതാ ഒന്ന് പുറത്തിറങ്ങി നിക്കാം ന്ന് വിചാരിച്ചു..... എന്താ മിത്രാ.... എന്താടോ താൻ ഒളിപ്പിക്കുന്നെ....."" അവളുടെ കയ്യിലേക്ക് നോക്കി അവൻ ചോദിച്ചതും അവൾ ഒന്നുമില്ലെന്ന് ചുമല് കൂച്ചി.... പക്ഷെ തന്റെ അടുത്തേക്ക് നടന്നു വരുന്നവനെ കാണെ നേരിയൊരു ഭയവും തോന്നി അവൾക്ക്..... ""മിത്രാ......"" അവളുടെ കണ്ണിലേക്കു നോക്കി കൊണ്ട് അവൻ വിളിച്ചതും തന്റെ പിന്നിൽ ഒളിപ്പിച്ചു പിടിച്ചിരുന്നവ അവൾ അവന് നേരെ നീട്ടി.......

അത് അവളുടെ കയ്യിൽ നിന്നും വാങ്ങി നോക്കിയ അവന്റെ മിഴികൾ വിടർന്നു....... A 4 ഷീറ്റുകളിൽ മനോഹരമായി വരച്ചു ചേർത്തിരിക്കുന്ന അവന്റെ ചിത്രങ്ങൾ.....അവയ്ക്ക് ജീവനുള്ളത് പോലെ...... ""ഇത്..... ഇതെല്ലാം നീ വരച്ചതാണോ മിത്രാ......"" അത്ഭുതം നിറഞ്ഞിരുന്നു അവന്റെ വാക്കുകളിൽ....... മ്...... ചമ്മലോടെ ചെറിയൊരു ഭയത്തോടെ മൂളി അവൾ........ അവന്റെ കണ്ണുകൾ ഈറനായി..... "" അത്രയ്ക്ക് ഇഷ്ട്ടാണോ നിനക്കെന്നെ...... "" മ്..... ചിരിയോടെ മൂളി അവൾ....... ""മിത്രാ.... എന്തിനാ..... എന്തിനാ നീയെന്നെ ഇത്രത്തോളം സ്നേഹിക്കുന്നത്..... കഴിയുന്നില്ലല്ലോ എനിക്ക്‌ നിന്റെ സ്നേഹത്തിന്റെ പകുതിയെങ്കിലും തിരിച്ചു തരാൻ......"" അവനിൽ വാക്കുകൾ ഇടറി വീഴവെ അവളൊന്ന് പുഞ്ചിരിച്ചു...... ""തിരിച്ചു മോഹിക്കുന്നില്ല ഞാൻ സർ..... ഒന്നും തിരികെ പ്രതീക്ഷിച്ചിട്ട്... മോഹിച്ചിട്ട്.... ഒരു കാര്യവും ഇല്ലാത്ത ഒരു ജന്മമാണ് എന്റേത്....."" ""മിത്രാ.... ഞാൻ..."" ""വേണ്ട സർ.... സർന്റെ അവസ്ഥ എനിക്ക്‌ മനസ്സിലാകും..... അന്ന് ഒന്നുമോർക്കാതെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു പോയി.....

സോറി സർ...... സർ തന്നെയാ ശെരി..... ആ അച്ഛനും അമ്മയും ഒന്നും വിഷമിക്കാൻ പാടില്ല..... സർനെ ഒരുപാട് സ്നേഹിക്കുന്ന ആൾക്കാരാ അവര്.... അല്ലാതെ എന്റെ അച്ഛന്റെയും അമ്മയുടെയും പോലെ അല്ല....."" അത് പറയുമ്പോൾ അവളുടെ മുഖത്ത് തന്റെ അച്ഛനമ്മമാരോടുള്ള ദേഷ്യം തെളിഞ്ഞു നിന്നിരുന്നു..... ""മിത്രാ...... ഒരു അച്ഛനും അമ്മയ്ക്കും തങ്ങളുടെ മക്കളെ സ്നേഹിക്കാതിരിക്കാൻ ആവില്ല....നിന്റെ അച്ഛനും അമ്മയുമൊക്കെ ജോലി ചെയ്യുന്നത് നിനക്ക് വേണ്ടി മാത്രമല്ലെ മിത്രാ......നിന്നെ നല്ല നിലയിൽ എത്തിക്കാൻ ആണ്....."" അവൻ പറയെ അവളൊന്ന് പുച്ഛിച്ചു ചിരിച്ചു..... ""ഇല്ല സർ.... അവർ ജീവിക്കുന്നത് അവർക്ക് വേണ്ടി മാത്രമാണ്..... പണത്തെ മാത്രമാണ് അവർ സ്നേഹിക്കുന്നത്..... ഞാൻ അവർക്കിടയിൽ ജനിച്ചത് പോലും അവർക്ക് താല്പര്യമില്ലാതെയാണ്......"" ധ്രുവ് പകപ്പോടെ നോക്കി അവളെ.... ""എന്തൊക്കെയാ മിത്രാ നീ ഈ പറയുന്നേ......."" ""സത്യമാണ് സർ..... കുഞ്ഞിലേ ഒരുപാട് കേട്ടിട്ടുണ്ട് ഞാൻ അവർ തമ്മിൽ പറയുന്നത്.... ഞാൻ കാരണം അവർക്ക് ജോലിക്ക് പോകാൻ കഴിയുന്നില്ല....

അമ്മയ്ക്ക് സൗന്ദര്യം നഷ്ട്ടമാകുമോ എന്നുള്ള പേടി.... അങ്ങനെ അങ്ങനെ.....5 വയസ് വരെ ഞാൻ അവരുടെ കൂടെ ആയിരുന്നു......അന്നും എന്നെ നോക്കിയിരുന്നത് ആയമാരായിരുന്നു...... ചെറിയ ചെറിയ ഓർമകളൊക്കെ ഉണ്ട് എനിക്കതെല്ലാം.....എന്റെ അച്ഛന്റെയും അമ്മയുടെയും ഒക്കെ സ്നേഹം ഒരുപാട് കൊതിച്ചിട്ടുണ്ട് ഞാൻ..... അപ്പോഴൊക്കെ എന്നെ അവര് അകറ്റി നിർത്തിയിട്ടെ ഉള്ളൂ......എനിക്കൊരു അനിയത്തി കുട്ടിയെയൊ അനിയൻ കുട്ടനെയോ വേണം എന്ന് പറഞ്ഞതിന് എന്റെ അമ്മ പറഞ്ഞത് എന്താണെന്നറിയോ സർന്.....ഞാൻ തന്നെ ഉണ്ടായത് അവർക്ക് പറ്റിപ്പോയൊരു തെറ്റാണെന്ന്...... എന്റെ കുഞ്ഞു മനസ്സിന് അതൊന്നും അന്ന് മനസ്സിലായില്ല..... പക്ഷെ ഓരോ കുഞ്ഞുങ്ങളെ കാണുമ്പോഴും എന്റെ മനസ്സില് അവർ പറഞ്ഞത് ഓർമ വരും..... വലുതായപ്പോഴാണ് അവർ പറഞ്ഞതിന്റെ ശെരിക്കുമുള്ള അർത്ഥം എനിക്ക്‌ മനസ്സിലാകുന്നത്.....pregnency precausion failure...... അത്തരത്തിൽ ഉണ്ടായതാണ് ഞാൻ..... അന്നെല്ലാം എനിക്ക്‌ എത്ര മാത്രം നൊന്തിട്ടുണ്ട് എന്നറിയോ സർന്.....

."" അവൾ പറയുന്നത് കേട്ടിരിക്കെ ധ്രുവിന്റെ കണ്ണുകൾ നിറഞ്ഞു.... ""അവർക്ക് ഞാനൊരു ശല്യമായിട്ടായിരിക്കും എന്നെ ഇങ്ങോട്ട് കൊണ്ട് വന്നു വിട്ടു.... ഇവിടെ എന്നെ സ്നേഹിക്കാൻ മുത്തശ്ശിയുണ്ട്..... അവര് തരാത്ത സ്നേഹമൊക്കെ ഞാൻ അനുഭവിച്ചത് എന്റെ മുത്തശ്ശിയിൽ നിന്നാണ്...... എന്റെ best ഫ്രണ്ട്...... വല്യച്ഛനും വല്യമ്മക്കും ഒന്നും എന്നെ അത്ര പിടിക്കില്ല.... എന്നാലും കാശ് കിട്ടുന്നത് കൊണ്ടായിരിക്കും അവരും സ്നേഹം ഭാവിക്കുന്നത്.... അച്ഛനും അമ്മയ്ക്കും ഇടയ്ക്ക് മാത്രം വന്നു പോകാനുള്ള ഒരു സ്ഥലമാണ് ഇത്....... കൂടിപ്പോയാൽ ഒരാഴ്ച.... അതിനപ്പുറം അവർ ഇവിടെ നിൽക്കാറില്ല..... പക്ഷെ ആ ഒരാഴ്ച എനിക്ക്‌ പേടിയാണ്..... തൊട്ടതിനും പിടിച്ചതിനും ഒക്കെ എന്നെ വല്ലാതെ ഉപദ്രവിക്കും അമ്മയും അച്ഛനും...... ചെയ്യാത്ത തെറ്റിന്.... എക്സാമിനു മാർക്ക് കുറയുന്നതിനു...... അങ്ങനെ ഞാൻ അവരിൽ നിന്നും ശിക്ഷ വാങ്ങി കൊണ്ടിരിക്കും...... എനിക്ക്‌ പേടിയാണ് അവരെ......അവർ വരുന്നത് എന്നെ സ്നേഹിക്കാനല്ല...... എന്നെ ഉപദ്രവിക്കാനാ......

അവര് പോയി കഴിയുമ്പോ എനിക്ക് കിട്ടുന്ന ആശ്വാസം എത്രയാണെന്ന് അറിയോ സർന് ...... ഞാനൊന്ന് നേരെ ചൊവ്വേ ശ്വാസം വിടുന്നത് അവർ പോയി എന്ന് ഉറപ്പാകുമ്പോഴാ.... അവര് വരുന്നു എന്ന് പറയുന്നത് തന്നെ എനിക്ക്‌ പേടിയാ....."" അത് പറയുമ്പോൾ അവളുടെ കണ്ണുകളിൽ ഭയം നിറഞ്ഞു നിന്നു....ധ്രുവിനു സങ്കടം തോന്നിപ്പോയി അവളുടെ അവസ്ഥയിൽ..... ""ഇപ്പൊ അവരുടെ ലക്ഷ്യം എന്താണെന്ന് അറിയോ.... എന്നെ ഒരു പണച്ചാക്കിനെ കൊണ്ട് കല്യാണം കഴിപ്പിക്കണം.... എന്നിട്ട് ആ പേരിൽ അവർക്ക് സുഖമായിട്ട് കഴിയണം....ഇനിയൊരു വരവിൽ അത് സംഭവിക്കും സർ...... ഞാൻ.....എനിക്ക്‌ ഇഷ്ടമില്ലാത്ത ഒരു ജീവിതം ജീവിച്ചു തീർക്കേണ്ടി വരും......."" ""മിത്രാ......"" അവൻ വിളിക്കെ അവളൊന്ന് പുഞ്ചിരിച്ചു...... ""സർ വിഷമിക്കണ്ട...... സർന് ശല്യമായിട്ട് ഒരിക്കലും ഞാൻ വരില്ല...... വെറുതെ എന്റെ കാര്യങ്ങളൊക്കെ പറഞ്ഞു സർനെ കൂടെ ബോറടിപ്പിച്ചു.....അല്ലേ....."" ""ഇല്ലെടോ.... എനിക്ക്‌ വിശ്വസിക്കാൻ പറ്റണില്ല ഇതൊന്നും.... ഇങ്ങനെയും ആളുകളോ.....

മിത്രാ... എനിക്ക്‌ നിന്നോട് എന്താ പറയണ്ടേ ന്ന് പോലും അറിയുന്നില്ല....."" ""എന്ത് പറയാൻ സർ..... ഞാൻ സ്നേഹിച്ചത് പോലെ എന്നെ സ്നേഹിക്കാൻ പറഞ്ഞാൽ സർന് കഴിയോ.....കഴിയില്ല.... ഞാൻ ആഗ്രഹിച്ചത് സർനെ മാത്രം ആയിരുന്നു..... അത്.... അതെനിക്ക് കിട്ടില്ലെന്ന്‌ അറിയാം സർ.....കാരണം ഞാൻ മാത്രമായിരുന്നു സർനെ ആഗ്രഹിച്ചത്.... അല്ലാതെ സർ എന്നെയല്ല.....എന്നെ പോലെ ഒരു പെണ്ണിന് സർനെ പോലെ ഒരാളെ ആഗ്രഹിക്കാൻ കൂടി ഉള്ള യോഗ്യത ഇല്ല.... എന്നിട്ടും മറക്കാൻ എനിക്ക്‌ കഴിയുന്നില്ല സർ.... എന്റെ ജീവൻ നിലനിൽക്കും വരെയും സർ മാത്രമേ എന്നിൽ ഉണ്ടാകൂ...... മറ്റൊരാൾ എന്നെ സ്വന്തമാക്കിയാലും...."" ""മിത്രാ........."" കണ്ണീരോടെ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തണച്ചിരുന്നു ധ്രുവ്........ ആദ്യത്തെ ഞെട്ടൽ മാറിയതിനു ശേഷം അവളും അവനെ മുറുകെ പുണർന്നു......അവളുടെ കണ്ണുനീരിനാൽ അവന്റെ നെഞ്ചിൽ നനവ് പടർന്നു.................കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story