മഴപോൽ: ഭാഗം 33

mazhapol

എഴുത്തുകാരി: മഞ്ചാടി

""നിങ്ങളേം നിങ്ങടെ തള്ളയേയും വെട്ടി നുറുക്കാൻ എനിക്കറിയാഞ്ഞിട്ടല്ല....ജീവിതം ഉഴിഞ്ഞു വെച്ച് എനിക്ക് വേണ്ടി കാത്തിരിക്കുന്നൊരു പെണ്ണുണ്ട്... നിങ്ങളെല്ലാവരും കൂടി ചേർന്ന് ആട്ടിയോടിച്ച ഒരുത്തിയില്ലേ... ന്റെ അമ്പിളി... അവളെ ഓർത്തു കൊണ്ട് മാത്രം നിങ്ങളെ ഞാൻ വെറുതെ വിടുന്നു..."" ചോര തുള്ളികൾ പറ്റി പിടിച്ചിരുന്ന വടി വാൾ ഉണ്ണിയേട്ടൻ ദേഷ്യത്തിൽ കറക്കി എറിഞ്ഞു.... കുപ്പി ചില്ല് ചിതറുന്നത് പോലുള്ള ശബ്ദത്തോടെ തറവാടിന്റെ അകത്തളങ്ങളിൽ എവിടെയോ അത് തെറിച്ചു വീണിരുന്നു.... •`´• ഉയർത്തി കെട്ടിയ പടിക്കെട്ടുകളോരൊന്നും ഉണ്ണിയേട്ടൻ ചാടി ഇറങ്ങുമ്പോൾ ഉള്ളിൽ ആളി കത്തിയിരുന്ന കോപ്പാഗ്നി മെല്ലെ അണയുന്നുണ്ടായിരുന്നു.... ദേഷ്യവും പകയും എല്ലാം വിട്ടൊഴിയുന്ന പോലെ.... പകരം ആ പെണ്ണിന്റെ ഏറെ ചേലുള്ള മുഖം മനസ്സിൽ കുടിയേറി... പീലികൾ തിങ്ങി നിറഞ്ഞ വിടർന്ന കണ്ണുകളും കുറുമ്പോടെ കൂർപ്പിച്ചിരിക്കുന്ന തത്തമ്മ ചുണ്ടും അഴകേറിയ ഒറ്റക്കൽ മൂക്കുത്തിയും പിന്നെയാ ഒത്തിരി ചന്തമുള്ള കുപ്പിവളകളും....ഓർക്കും തോറും ശരീരത്തിന്റെ ഓരോ അണുവിലും സുഖമുള്ളൊരു തണുപ്പ് പടർന്നു...അവന്റെ ചൊടികളിൽ ഒരു കുഞ്ഞിച്ചിരി ഇടം പിടിച്ചിരുന്നു.... അങ്ങാത്ത പ്രണയത്താൽ നെഞ്ചിലെ മാംസ കഷ്ണം ഉച്ചത്തിൽ മിടിക്കുകയായിരുന്നപ്പോൾ....ആ പെണ്ണിനെ ഒന്ന് കാണാൻ, നെഞ്ചോട് ചേർത്തണക്കാൻ, നെറ്റിയിൽ പ്രേമത്തോടെ ചുണ്ട് ചേർക്കാൻ വല്ലാത്ത കൊതി തോന്നുന്നു...

സഞ്ചരിച്ചിരുന്ന ബൈക്ക് വേഗത്തിലവൻ ഓടിച്ചു വിട്ടു.... മാനം ഒരു മഴക്കുള്ള തയ്യാറെടുപ്പിലായിരുന്നു...പയ്യെ പയ്യെ ചുറ്റിനുമുണ്ടായിരുന്ന വെളിച്ചത്തെ ഇരുട്ട് വിഴുങ്ങി തുടങ്ങി.... അടിച്ചു വീശുന്ന കാറ്റിനെന്തോ ആ പെണ്ണിന്റെ ഗന്ധമുള്ളത് പോലെ... താനിത്രയും നാൾ മനസ്സിലിട്ട് താലോലിച്ചിരുന്നവൾ തന്റേത് തന്നെയാണെന്നറിഞ്ഞപ്പോൾ ആ ഭ്രാന്തുണ്ടായിരുന്നവൻ വല്ലാതെ അങ്ങ് പൂത്തുലഞ്ഞിരുന്നു... ഓടിട്ട ആ കൊച്ചു വീടിന്റെ മുറ്റത്തേക്ക് വണ്ടി കയറ്റി നിർത്തുമ്പോൾ അവന്റെ ഉള്ളിൽ വല്ലാത്തൊരു പരവേഷമായിരുന്നു....നെറ്റി തടത്തിൽ വിയർപ്പ് തുള്ളികൾ മെല്ലെ പൊടിഞ്ഞു വന്നു...ഒരു ദീർഘ നിശ്വാസത്തിന് ശേഷമായിരുന്നവൻ മുന്നിൽ തൂക്കിയിട്ടിരുന്ന മണിയടിച്ചത്.... മറുപടി കിട്ടാത്തത്തിൽ രണ്ട് മൂന്ന് തവണ വീണ്ടും മണിയിലൊന്ന് തട്ടിയതും കതക് തുറന്നുണ്ട് അപ്പച്ചി ഇറങ്ങി വന്നു...അമ്പിളി പെണ്ണിന്റെ ചെക്കനെ കണ്ടതും ആ സ്ത്രീ തെല്ലൊന്ന് പതറിയിരുന്നു....ഉടുത്തിരുന്ന സാരി തലപ്പ് കൊണ്ടവർ മുഖമൊന്ന് തുടച്ചു... ""എന്താ... എന്തിനാ ഇങ്ങോട്ട് വന്നത്... അമ്പിളിയുമായുള്ള എല്ലാ ബന്ധവും വേർപ്പെടുത്തിയെന്ന് പറഞ്ഞാണല്ലോ തറവാട്ടിലുള്ളവർ അവളെ ഇവിടെ കൊടുന്നു വിട്ടത്..."

" അപ്പച്ചിയുടെ അറുത്തു മുറിച്ചുള്ള സംസാരം വീണ്ടുമവനിലെ അസുരനെ തട്ടി ഉണർത്തുന്നുണ്ടായിരുന്നു.... എങ്കിലും ഉള്ളിലേക്ക് കുതിച്ചു വരുന്ന ദേഷ്യത്തെ കടിച്ചമർത്തിയവൻ സംയമനം പാലിച്ചു... ""അമ്പിളി എവിടെ... അവളെ വിളിക്കൂ... മറുത്തൊന്നും എനിക്ക് കേൾക്കണ്ടാ... എന്റെ ഭാര്യയെ കാണാനാ ഞാൻ വന്നത്..."" ""ആഹാ... ഇതെവിടുത്തെ ന്യായമാ... അവളെ ഇപ്പൊ കാണാൻ പറ്റില്ല...നിങ്ങളും അവളും തമ്മിലുള്ള വിവാഹ മോചത്തിനുള്ള കേസ് ഫയൽ ചെയ്തതല്ലേ... പിന്നെന്താ...ഇപ്പൊ ഒരു വരവ്...പൊയ്ക്കോളൂ അവളെ കാണാൻ പറ്റില്ല...."" '""അമ്പിളിഇഇഇഇഇഇഇഇഇ........ "" ഒരിടി മുഴക്കം പോലുള്ള അവന്റെ വലിയ ശബ്ദം കേൾക്കേ ആ സ്ത്രീ വെട്ടി വിറച്ചു...വല്ലാത്തൊരു ഭീതിയുടെ ഒരു മൂലയിലേക്കവർ ഒതുങ്ങി കൂടി.... തിടുക്കത്തിലാരോ ഗോവണി പടികൾ ഇറങ്ങുന്ന ശബ്ദം കേട്ട് ഉണ്ണിയേട്ടനൊന്ന് എത്തി നോക്കുമ്പോൾ കണ്ടിരുന്നു ഇത്രയും നാൾ തന്റെ ഹൃദയന്തരങ്ങളിലേക്ക് നുണഞ്ഞു കയറി പ്രേമം വിടർത്തിയവളെ.... തന്റെ അമ്പിളി പെണ്ണിനെ... ""ഉണ്ണിയേട്ടൻ...."" വാതിൽ പൊളിയുടെ മറവിൽ തങ്ങി നിൽക്കുമ്പോൾ അവളുടെ ചുണ്ടുകൾ ആവേശത്തോടെ മന്ത്രിച്ചു.... കണ്ണുകൾക്ക് വല്ലാത്ത പിടച്ചിലനുഭവപ്പെടുന്നുണ്ടായിരുന്നു..... മുന്നിൽ കാണുന്നത് വിശ്വസിക്കാൻ അവളിത്തിരി പാട് പെട്ടു....സന്തോഷം അടക്കാനായില്ല...മിഴികൾ എന്തിനോ വേണ്ടി പൊട്ടി ഒലിക്കുന്നുണ്ട്.... പ്രേമത്തോടെ അവളുടെ കണ്ണുകൾ ആ ശരീരത്തെ മുഴുവൻ ഒരു നിമിഷം കൊണ്ട് തഴുകി... അൽപ്പം കൂടി തടിച്ചിട്ടുണ്ട്....

വെട്ടിയൊതുക്കിയ മുടിയും താടിയും.... കണ്ണിമ വെട്ടാതെ...ഏറെ അത്ഭുതത്തോടെ അവനും തന്റെ മുന്നിൽ നിൽക്കുന്ന രൂപത്തെ നോക്കുകയായിരുന്നു... മെലിഞ്ഞ് ഒട്ടി ഉണങ്ങിയ ഒരു പെണ്ണായിരുന്നവൾ...കവിളുകൾ കുഴിഞ്ഞ് കൺ തടത്തിൽ കറുപ്പേറ്റ് ജീവനില്ലാത്ത ഒരു രൂപം... അൽപ്പ നേരം മാത്രമേ ആ പെണ്ണിനെ അവനൊന്ന് കണ്ടൊള്ളു അതിന് മുന്നേ അമ്പിളി ഓടിയിറങ്ങി ആ നെഞ്ചിലേക്ക് പറ്റി ചേർന്നു... വിറക്കുന്ന കൈകളോട് അവനെ പൊതിഞ്ഞു പിടിച്ചു...ഇടയ്ക്കിടെ മുഖത്താകെ തൊട്ട് നോക്കുന്നുണ്ട്.... അപ്പോഴൊക്കെയും ആ പെണ്ണിന്റെ അധരങ്ങൾ അവന്റെ കവിളിൽ പ്രേമത്തോടെ അത്ര തന്നെ കൊതിയോടെ പതിയുന്നുണ്ടായിരുന്നു.... ""ഉണ്ണിയേട്ടാ....ന്തേ ഇത്രീം ദിവസം ന്നെ കൂട്ടാൻ വരാഞ്ഞത്... ഉണ്ണിക്കുട്ടന് അമ്പൂട്ടിയെ വേണ്ടാതായോ... ഉണ്ണിക്കുട്ടാ..."" നെഞ്ചിൽ നിന്നും മുഖമുയർത്തി അമ്പൂട്ടി ഉണ്ണിയേട്ടനെ തന്നെ നോക്കി... ""അമ്പിളി... എനിക്കല്പം സംസാരിക്കണം നമുക്കൊന്ന് പുറത്തേക്കിറങ്ങാം...."" അപരിചിതനെ പോലെ ഇത്തിരി നിഷ്കളങ്കത പോലുമില്ലാത്ത ഉണ്ണിക്കുട്ടന്റെ സംസാരം അവളെ നന്നേ ഭയപ്പെടുത്തി.... അമ്പിളി എന്നുള്ള വിളിയിൽ തന്നെ ഹൃദയം കീറി മുറിഞ്ഞിരുന്നു... അമ്പൂട്ടി എന്നല്ലാതെ ഇത് വരെ ഉണ്ണിക്കുട്ടൻ വിളിച്ചിട്ടില്ല.... ആ ചുണ്ടിൽ നിന്നും അമ്പൂട്ടി എന്നുള്ള കുസൃതിയോടെയുള്ള വിളി കേൾക്കാൻ കൊതി തോന്നി പോയി... രണ്ടിറ്റു കണ്ണുനീർ കവിളിനെ നനച്ചു കൊണ്ട് ഒഴുകി ഇറങ്ങിയിരുന്നു.... മറുപടിയൊന്നും പറയാതെ അവൾ ഉമ്മറ പടിയിൽ തറഞ്ഞു നിന്നു.... അപ്പോഴേക്കും ഉണ്ണിയേട്ടൻ മുറ്റത്തേക്കിറങ്ങിയിരുന്നു... ""എന്താടോ താൻ അവിടെ തന്നെ നിന്നു കളഞ്ഞത്... ഞാൻ പറഞ്ഞത് കേട്ടില്ലേ... ഇങ്ങോട്ട് വരൂ എനിക്ക് സംസാരിക്കണം... നേരം ഇരുട്ടി തുടങ്ങി....""

സൂര്യാസ്തമയത്തോട് അടുത്തിരിന്നു... വെളിച്ചം മെല്ലെ മാഞ്ഞ് ചുറ്റും ഇരുട്ട് വീഴുന്നുണ്ട്.... ഉണ്ണിയേട്ടൻ ചുറ്റുമൊന്ന് കണ്ണോടിച്ചു.... ""എന്താ... ന്റെ ഉണ്ണിക്കുട്ടൻ ഇങ്ങനെയൊക്കെ സംസാരിക്കുന്നെ... ന്നെ 'അമ്പിളി ' 'അമ്പിളി ' ന്ന് വിളിക്കണ്ട... നിക്ക് ഇഷ്ട്ടല്ല... ഉണ്ണിക്കുട്ടൻ ന്നെ അമ്പൂട്ടി ന്ന് വിളിച്ചാമതി..."" കുറുമ്പും കുസൃതിയും മാത്രം പറയാൻ വാ തുറന്നിരുന്ന ആ കൊച്ചു ഭ്രാന്തൻ ഇന്ന് പക്വതയോടെ സംസാരിക്കുന്നു...അവളിൽ അത്ഭുതമായിരുന്നു... പിന്നെ ഉണ്ണിക്കുട്ടൻ അമ്പിളി എന്ന് വിളിച്ചത്തിലുള്ള പരിഭവവും.. ചുണ്ട് പുറത്തേക്ക് തള്ളി പിടിച്ചിട്ടുണ്ട്... ""അതെന്താ... അമ്പിളി എനിക്ക് ഇങ്ങനെയൊന്നും സംസാരിക്കാൻ പാടില്ലേ... പിന്നെ താനെന്താ വിചാരിച്ചത് ഞാനിപ്പഴും പഴയെ പോലെ ഭ്രാന്തനാണെന്നോ... എന്ന കേട്ടോ ന്റെ ഭ്രാന്തൊക്കെ മാറി...ഇപ്പൊ പഴയ വട്ടൊന്നും ഇല്ല... പിന്നെ ഉണ്ണിക്കുട്ടനല്ല കാർത്തിക്ക്.... കാർത്തിക്ക് വർമ്മ... അതാണെന്റെ പേര്..."" അമ്പൂട്ടിയുടെ മിഴികൾ അതിശയത്തോടെ വിടർന്നു...എങ്കിലും പിന്നീടുള്ള അവന്റെ വാക്കുകൾ കാര മുള്ള് പോലെയായിരുന്നു ഹൃദയത്തിൽ തറച്ചത്... ""ന്നെ ഒഴിവാക്കാൻ വന്നതാല്ലേ.... നിങ്ങക്ക് ന്നെ വേണ്ടല്ലേ.... നിക്കറിയാം അസുഗം ഭേദമായാൽ മനക്കലെ തറവാട്ടിലെ കാർത്തിക്ക് വർമ്മക്ക് ന്നേക്കാൾ നല്ല പെണ്ണിനെ കിട്ടും... ന്ന്... നിക്കറിയാ ഈ ദാരിദ്ര്യം പിടിച്ച പൊട്ടി നിങ്ങക്ക് ഒട്ടും ചേരില്ലാന്ന്....അത് കൊണ്ടാവും ഒന്നും പറയാതെ നിങ്ങടെ വീട്ടുകാര് ന്നെ ഇവിടെ കൊടുന്നു വിട്ടത്..."" ഏങ്ങി ഏങ്ങി പറയുമ്പോൾ തൊണ്ട പൊട്ടുന്നത് പോലെ തോന്നി... കരച്ചിലിന്റെ ചീളുകൾക്ക് ശബ്ദം കൂടി വന്നു... എങ്കിലും അവൻ മൗനത്തെ കൂട്ട് പിടിച്ചിരുന്നു...

""ന്നെ വേണ്ടാന്ന് പറയല്ലേ... ഉണ്ണിയേട്ടാ... നിക്ക്... നിക്ക്... ഉണ്ണിയേട്ടാനില്ലാതെ പറ്റില്ല...ചത്ത് പോവും ഈ പെണ്ണ്... സ്നേഹിച്ചു പോയി... ഒത്തിരി ഇഷ്ട്ടപ്പെട്ടു പോയി... ഒത്തിരി ഒത്തിരി ഇഷ്ട്ടപെട്ടു പോയി... ഈ പൊട്ടി പെണ്ണ്... ന്നെ വേണ്ടാന്ന് മാത്രം പറയല്ലേ...."" സങ്കടം സഹിക്ക വയ്യാതെ അവൾ നിലത്ത് പടിഞ്ഞിരുന്നു... ഒരേങ്ങൽ വീണ്ടും കേട്ടതും...നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണുകളിലേക്കവൻ ചുണ്ടിലൊളിപ്പിച്ച ചിരിയോടെ നോക്കി.... പിന്നെ മെല്ലെയാ പെണ്ണിനെ പിടിച്ചെഴുന്നേൽപ്പിച്ചു..... ""അമ്പൂട്ടി..."" നേർത്ത ശബ്ദത്തിൽ വിളിക്കുമ്പോൾ വിട്ട് പോകാൻ കൂട്ടാക്കാത്തത് പോലെ അവന്റെ നെഞ്ചിലേക്കവൾ മുറുകെ ചേർന്നു... ""ന്നെ വേണ്ടാന്ന്... വേണ്ടാന്ന് പറയല്ലേ ഉണ്ണിയേട്ടാ..."" ശബ്ദം വീണ്ടും ചിലമ്പിച്ചു... ""അതിന് ഞാൻ പറഞ്ഞോ അമ്പൂട്ടിയെ ഉണ്ണിക്കുട്ടന് വേണ്ടാന്ന്..."" ഇടുപ്പിലൂടെ ചുറ്റി വരിഞ്ഞ് ചേർത്തണക്കുമ്പോൾ സ്വകാര്യം പോലെ അവന്റെ ശബ്ദം വീണ്ടും കാതിൽ മന്ത്രിച്ചു.... ""പിന്നെന്തിനാ... ആദ്യം ന്നെ അമ്പിളീന്ന് വിളിച്ചത്....ഇനി ഉണ്ണിക്കുട്ടാ ന്ന് വിളിക്കരുത് എന്നും പറഞ്ഞില്ലേ...നിക്ക് ന്തോരം നൊന്തു... ന്നറിയോ"" കൊച്ചു കുഞ്ഞിനെ പോലെ പതം പറഞ്ഞ് ഏങ്ങി കരയുന്നവളെ അടങ്ങാത്ത പ്രേമത്തോടെ നോക്കുകയായിരുന്നവൻ....ആ പെണ്ണിന്റെ ഇരു കണ്ണിലും അവൻ ചുണ്ട് ചേർത്തു.... ""എടി പെണ്ണെ... നീ എന്നെ ഉണ്ണിയേട്ടാന്നോ... ഉണ്ണിക്കുട്ടാന്നോ എന്ത് വേണേച്ചാലും വിളിച്ചോ....പക്ഷെ എന്നും ദേ ഇതേ പോലെ ഒട്ടും കളങ്കമില്ലാതെ എന്നെ അങ്ങ് സ്നേഹിക്കണം ഒരുപാടൊരുപാട് സ്നേഹിക്കണം....നിക്ക് ചിലപ്പോ ഇനിയും ഭ്രാന്ത് വരും പെണ്ണെ...ന്നാലും നീ ഈ ഭ്രാന്തന്റെ കൂടെ ന്റെ അമ്പൂട്ടി ഉണ്ടാവണം...""

...........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story