മഴപോൽ: ഭാഗം 34

mazhapol

എഴുത്തുകാരി: മഞ്ചാടി

""പിന്നെന്തിനാ... ആദ്യം ന്നെ അമ്പിളീന്ന് വിളിച്ചത്....ഇനി ഉണ്ണിക്കുട്ടാ ന്ന് വിളിക്കരുത് എന്നും പറഞ്ഞില്ലേ...നിക്ക് ന്തോരം നൊന്തു... ന്നറിയോ"" കൊച്ചു കുഞ്ഞിനെ പോലെ പതം പറഞ്ഞ് ഏങ്ങി കരയുന്നവളെ അടങ്ങാത്ത പ്രേമത്തോടെ നോക്കുകയായിരുന്നവൻ....ആ പെണ്ണിന്റെ ഇരു കണ്ണിലും അവൻ ചുണ്ട് ചേർത്തു.... ""എടി പെണ്ണെ... നീ എന്നെ ഉണ്ണിയേട്ടാന്നോ... ഉണ്ണിക്കുട്ടാന്നോ എന്ത് വേണേച്ചാലും വിളിച്ചോ....പക്ഷെ എന്നും ദേ ഇതേ പോലെ ഒട്ടും കളങ്കമില്ലാതെ എന്നെ അങ്ങ് സ്നേഹിക്കണം ഒരുപാടൊരുപാട് സ്നേഹിക്കണം....നിക്ക് ചിലപ്പോ ഇനിയും ഭ്രാന്ത് വരും പെണ്ണെ...ന്നാലും ഈ ഭ്രാന്തന്റെ കൂടെ ന്റെ അമ്പൂട്ടി ഉണ്ടാവണം..."" പ്രണയം നിറഞ്ഞു തുളുമ്പുന്നതായിരുന്നു അവന്റെ വാക്കുകൾ.... ഒരു കുളിർ മഴ പോലെ ആ പെണ്ണിലത് പൊഴിഞ്ഞു വീണു...അവന്റെ ഇടനെഞ്ചിൽ ഒന്ന് കുറുകി കൊണ്ട് കൂടുതലായ് പറ്റി ചേർന്നവൾ... മൗനം വാചാലമായിരുന്ന നിമിഷങ്ങൾ....ഹൃദയ രാഗങ്ങൾ പരസ്പരം അലിഞ്ഞു ചേർന്നു... ""ഉണ്ണിയേട്ടാ.... ന്തേ ഇത്രീം ദിവസം ന്നെ കൂട്ടാൻ വരാഞ്ഞേ... ഞാൻ എന്നും കാത്തിരിക്കും.... ഡിവോഴ്സിന് കൊടുത്തിട്ടുണ്ട് എന്ന് അപ്പച്ചി പറഞ്ഞപ്പോ നിക്ക് ചത്ത് പോയാ മതി എന്ന് തോന്നി പോയി... ന്തിനാ ന്നെ ഇവിടെ കൊടുന്നു വിട്ടേ..."" അമ്പൂട്ടി അവന്റെ നെഞ്ചിൽ അമർത്തി വെച്ചിരുന്ന വീർത്ത മുഖം മെല്ലെ ഉയർത്തി പിടിച്ചു.... ഉണ്ണിയേട്ടൻ ആ പെണ്ണിന്റെ നിറഞ്ഞൊഴുകുന്ന കണ്ണുകളെ തുടച്ചു കൊടുക്കുന്ന തിരക്കിലായിരുന്നു...

പിന്നെ വീണ്ടുമാ കുഞ്ഞു മുഖത്തെ കൈകുമ്പിളിൽ കോരിയെടുത്തു.... സിന്ദൂര ചുവപ്പുള്ള നെറ്റിയിൽ ഒത്തിരി ഇഷ്ടത്തോടെ ചുണ്ടമർത്തി...ആ പെണ്ണിന്റെ കൺപോളകൾ കൂമ്പിയടഞ്ഞിരുന്നു....ചൂണ്ട് വിരൽ കൊണ്ടവന്റെ ഷർട്ടിൽ നാണത്തോടെ കോറി വരച്ചവൾ... മാനത്തുദിക്കുന്ന നക്ഷത്രങ്ങളെ പോലെ ആ പെണ്ണ് ആകെയൊന്ന് പൂത്തുലഞ്ഞു... അരയിലൂടെ ചുറ്റിയെടുത്തവൻ അമ്പിളി പെണ്ണിനെ ഉമ്മറത്തിണ്ണയിലിരുത്തി....അടുത്തായി അവനും സ്ഥാനമുറപ്പിച്ചിരുന്നു.... അവന്റെ തോളിൽ തല ചായ്ച്ചു കിടക്കുമ്പോൾ അവനിലെ പ്രണയത്തെ.... വാത്സല്യത്തെ... കരുതലിനെ...ആവോളം ആസ്വദിക്കുകയായിരുന്നു....ഒട്ടും കൊതി തീരുന്നില്ല... ഇത്രയും നാൾ കാത്തിരുന്നതും മോഹിച്ചതും ഇതിന് വേണ്ടി മാത്രമായിരുന്നു... അവന്റെ ചെറു വിരലിനോട് വിരലിനെയൊന്ന് കോർത്ത് പിടിച്ച് കുറച്ച് കൂടെ അവനോട് ഒട്ടി ചേർന്നു... പിന്നീട് ഒത്തിരി നേരം എന്തൊക്കെയോ പരസ്പരം സംസാരിച്ചു.... ഇടയ്ക്കിടെ മൗനത്തെ കൂട്ട് പിടിച്ച് വെറുതെ ഉള്ള് തുറന്ന് പ്രണയിച്ചിരിക്കും... പത്മാവതിയുടേയും മനക്കലെ തറവാട്ടുകാരുടേയും പകയുടെ കഥകളൊക്കെയും വിവരിച്ചു കൊടുക്കുമ്പോൾ അവളിൽ അതിശയമായിരുന്നു....ഇത്രയും നാൾ ചതിക്കപ്പെട്ടല്ലോ എന്നോർത്തു കണ്ണിൽ നീർ മുത്തുകൾ പൊടിഞ്ഞിരുന്നു.... വല്യമ്മക്കും മുത്തശ്ശിക്കും ഒരമ്മയുടെ സ്ഥാനമായിരുന്നു മനസ്സിൽ... എന്നിട്ടിപ്പോൾ അവരുടെ സ്നേഹവും വാത്സല്യവും വെറും കാപട്യമാണെന്നറിഞ്ഞപ്പോൾ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല....

നെഞ്ച് വല്ലാതെ നീറി പുകഞ്ഞു... പക മനുഷ്യനെ എത്രത്തോളം മൃഗീയമാക്കുന്നു...ഉണ്ണിയേട്ടനോടവർ ചെയ്ത ക്രൂരതകൾ ഓർക്കേ ഉള്ളിൽ ദേഷ്യം കുമിഞ്ഞു കൂടി.... ""അവരെല്ലാവരും കൂടി ന്നെ ഒരു വിഡ്ഢിയാക്കി.... ന്റെ കുടുംബത്തെ നശിപ്പിച്ചു... ഒറ്റപ്പെട്ടില്ലെടി ഞാൻ... ന്റെ കുഞ്ഞോൾ...."" അവസാനമെത്തിയപ്പോഴേക്കും വിങ്ങി പൊട്ടിയവൻ....കവിളിൽ നുണക്കുഴി തെളിഞ്ഞുള്ള ചിരിയോടെ മുടി രണ്ട് ഭാഗം പിന്നിയിട്ട് നിൽക്കുന്ന തന്റെ കുസൃതിക്കാരി കുഞ്ഞു പെങ്ങളുടെ മുഖം മനസ്സിലേക്ക് ഓടിയെത്തുന്നുണ്ടായിരുന്നു .... അമ്പിളിക്ക് കണ്ട് നിൽക്കാൻ കഴിഞ്ഞില്ല..... വിതുമ്പുന്നവനെ മാറോടടക്കി പിടിച്ചു.... പുറം തോളിൽ സാന്ദ്വനമെന്നോണം മെല്ലെ തട്ടി കൊടുത്തു... കാതിൽ അവനു വേണ്ടി നേർത്ത ചുംബനങ്ങൾ സമ്മാനിച്ചു... ""ഉണ്ണിയേട്ടാ... ആരാ പറഞ്ഞേ ഉണ്ണിയേട്ടൻ തനിച്ചാണെന്ന്...അപ്പൊ ഞാനോ....അമ്പൂട്ടി ഉണ്ടാവൂലോ എന്നും ന്റെ ഉണ്ണിക്കുട്ടന്റെ കൂടെ കുറുമ്പ് കൂടാനും കുസൃതി കാട്ടാനും ഒക്കെ..... അവര് ചെയ്ത തെറ്റിനൊക്കെ നിയമം അവർക്ക് ശിക്ഷ കൊടുത്തോളും... ന്റെ ഉണ്ണിയേട്ടൻ വഴക്കിനൊന്നും പോണ്ടാ... ട്ടോ... നിക്കി നിക്കി വയ്യ ഉണ്ണിയേട്ടാ...ഇനിയും കാത്തിരിക്കാൻ... ഈ ഇട നെഞ്ചിൽ പറ്റി ചേർന്നൊരു ജീവിതം ഞാൻ എന്ന് സ്വപ്നം കാണാൻ തുടങ്ങിയതാന്നറിയോ.... ഇനിയും വയ്യ... നിക്കി... നിക്കി വേണം ന്റെ ഉണ്ണിയേട്ടനെ... ജീവിതം കാലം മുഴുവൻ സ്നേഹിക്കാൻ...

ഒത്തിരി ഒത്തിരി ഇഷ്ടത്തോടെ സ്നേഹിക്കാൻ......"" പറഞ്ഞു മുഴുവിപ്പിച്ചതും അമ്പിളി പെണ്ണവനെ കെട്ടി പുണർന്നു... കഴുത്തടിയിൽ ഓരോ തവണ അവന്റെ നിശ്വാസമേൽക്കുമ്പോഴും അവളൊന്ന് പൊള്ളി പിടയും...മിഴികൾ പതിയെ കൂമ്പിയടയുന്നുണ്ട്.... നാണത്താൽ അവന്റെ നെഞ്ചിലൊന്നവൾ നുള്ളി വലിച്ചു... ""ഹയ്... ന്താ ന്റെ അമ്പൂട്ടീടെ നാണം....ഇങ്ങനെയാണെങ്കി നീ നാണിച്ച് ഒരു പരുവമാകൂല്ലോ പെണ്ണെ..."" കുസൃതി നിറഞ്ഞ നോട്ടത്തിനൊപ്പം ആ കൈവിരലുകൾ അവൾക്ക് മേൽ കുറുമ്പ് കാണിച്ചു കൊണ്ടിരുന്നു... ""അയ്യേ... ഉണ്ണിയേട്ടാ വിട്ടേ...അകത്ത് അപ്പച്ചിയും അപ്പു മോനും ഉള്ളതാ..."" ലജ്ജയോടെ അവനിൽ നിന്നും കുതറി കൊണ്ടവൾ അകന്നു മാറി...എങ്കിലും അവന്റെ കനത്ത കരങ്ങൾ അവളെ വിടാതെ പിടിച്ചിരുന്നു... പുറത്ത് ഇരുട്ട് മൂടിയിട്ടുണ്ട്...പൊടി പൊടിയായ് മഴ തുള്ളികൾ ഭൂമിയെ മുത്തി കൊണ്ടിരുന്നു.... ഇടയ്ക്കിടെ വീശുന്ന കാറ്റിന്റെ കുസൃതിയിൽ കുഞ്ഞു കുഞ്ഞു തുള്ളികൾ അവർക്കു മേൽ പാറി വീഴുന്നുണ്ട്....ഉമ്മറത്തെ മഞ്ഞ ബൾബിന്റെ വെട്ടം കത്തിച്ചിരുന്നില്ല.... ആ ഇരുട്ടത്തവൾ ഉണ്ണിയേട്ടന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു....താടി രോമങ്ങൾക്കിടയിലൂടെ വിരലോടിച്ചു...വീണ്ടും മുഖമുയർത്തിയവൾ.... അവന്റെ പാതിരാ കണ്ണുകളിലേക്ക് അടക്കി വെച്ച പ്രണയത്തെ പുറം തള്ളി കൊണ്ട് ഉറ്റു നോക്കി....പിന്നെ ഏറെ പ്രയാസപ്പെട്ട് കൊണ്ട് മിഴികൾ മാറ്റി സൺ ഷേഡിലൂടെ ഇറ്റി വീഴുന്ന മഴ നീർ കണങ്ങളെ നോക്കി അനങ്ങാതെ നിന്നു...

ഒരു ചിരിയോടെ മുന്നിലേക്ക് പാറി വീണ അവളുടെ മുടി ഇഴകളെ ചെവിക്കു പിന്നിലാക്കി ഒതുക്കി വെച്ചു കൊടുക്കുകയായിരുന്നവൻ... ""ഉണ്ണിയേട്ടാ... ന്നെ തിരിച്ചു കൊണ്ട് പോ.."" നേർത്ത ശബ്ദത്തിൽ പറഞ്ഞു കൊണ്ടവളവനെ വിറയാർന്ന കൈകളാൽ പൊതിഞ്ഞു പിടിച്ചു...നെഞ്ചിൽ മെല്ലെ ചുണ്ട് കൂർപ്പിച്ചൊന്ന് മുത്തി... ""അതിന് മുന്നേ...നിക്ക് ഒരു കാര്യം കൂടി ചെയ്യാനുണ്ട്...അമ്പൂട്ടി ഇവിടെ നിൽക്കണേ ഞാൻ ഇപ്പൊ വരാവേ..."" മറുത്തെന്തെങ്കിലും ആ പെണ്ണ് പറയും മുന്നേ അവളിൽ നിന്നും അകന്നു മാറിയവൻ അകത്തേക്ക് നടക്കുന്നത് കണ്ടു.. എന്തോ പൊട്ടുന്നൊരു ശബ്ദവും കൂടെ ഉണ്ണിയേട്ടന്റെ ദേഷ്യം കലർന്ന വാക്കുകളും കാതിലേക്ക് തുളച്ചു കയറി കൊണ്ടിരുന്നു.... ""മൂത്തവരെ അടിക്കാൻ മാത്രം ഞാൻ തരം താഴ്ന്നിട്ടൊന്നുമില്ല... പക്ഷെ ഈ അടി നിങ്ങൾക്ക് നിർബന്ധ... ആരെങ്കിലും കുറച്ച് കാശ് കൊണ്ട് തരുമ്പോഴേക്ക് സ്വന്തം ചോരയെ ദ്രോഹിക്കുന്ന നിങ്ങടെ ഈ സ്വഭാവമുണ്ടല്ലോ അത് മാറ്റാൻ വേണ്ടിയാ ഈ അടി...ഓർത്തോളൂ...ഇനി എങ്ങാനും അമ്പിളിയുടെ പുറകെ വന്നാൽ അറിയാല്ലോ..."" മീശ പിരിച്ചു ഇറങ്ങി വരുന്നവനെ അവളൊന്ന് കെറുവിച്ചു നോക്കി...കണ്ണിറുക്കി കാണിച്ചവൻ അവളെയും വലിച്ച് കുടുകുടുവിൽ കയറിയിരുന്നു...തോളത്തു കൈവെച്ചാണ് ഇരുന്നതെങ്കിലും അവനാ പെണ്ണിന്റെ കയ്യെടുത്ത് വയറിനെ ചുറ്റി പിടിപ്പിച്ചു.... ആരോരും കാണാതെ അവളുടെ മെലിഞ്ഞ വിരൽ തുമ്പുയർത്തി അതിലൊന്ന് ചുണ്ട് ചേർത്തു...

""പെണ്ണെ... നീയൊന്നും കഴിക്കാറില്ലേ....മെലിഞ്ഞ് മെലിഞ്ഞ് ഉണക്ക കമ്പ് പോലെ ആയല്ലോ...ന്റെ അമ്പൂട്ടി..."" മണ്ണിലേക്ക് പൊട്ടി വീഴുന്ന മഴ തുള്ളികളുടെ ശബ്ദത്തെ ശ്രവിച്ചിരിക്കുന്നവളെ ഒന്ന് തിരിഞ്ഞു നോക്കി കൊണ്ടവൻ പറഞ്ഞു നിർത്തി... ""മ്മ്... കഴിക്കാറൊക്കെ ഉണ്ട്...പക്ഷെ ഒന്നും ഇറങ്ങാറില്ല... തൊണ്ടകുഴിയില് എന്തോ ഇങ്ങനെ കുടുങ്ങി കിടക്കുന്നത് പോലാ...കഴിച്ചാ ഒരു വറ്റ് പോലും നേരാവണ്ണം ഇറങ്ങില്ല...ഉണ്ണിയേട്ടനെ കാണാതെ നിക്ക് പറ്റില്ല..."" ചെറുതായി ചാറ്റുന്ന മഴയിലൂടെ ഉണ്ണിക്കുട്ടനൊപ്പം വണ്ടിക്ക് പിറകിലിരുന്ന് പോകുമ്പോൾ കഴിഞ്ഞതൊക്കെയും ഓർത്തവൾ കണ്ണ് നിറച്ചു... പിന്നെ ഒത്തിരി കൊതിയോടെ അവന്റെ തോളിൽ തല വെച്ച് കൺപോളകളെ ചേർത്തടച്ചിരുന്നു... ഇരുട്ടിനേയും മൗനത്തേയും പൊഴിയുന്ന മഴയെ പോലും ഇരുവരും പ്രണയിച്ച നിമിഷം... റോഡ് സൈഡിലുള്ള ഒരു കുഞ്ഞു തട്ട് കട എത്തിയതും ഉണ്ണിയേട്ടൻ വണ്ടി ഒതുക്കി നിർത്തി.... അമ്പിളി പെണ്ണിന്റെ കയ്യും പിടിച്ച് അവിടെ ചെന്നിരുന്നു...ചൂടുള്ള തട്ട് ദോശയും ഓംലെറ്റും മുന്നിലേക്ക് കൊണ്ട് വെച്ചതും പണ്ടത്തെ ആ ഭ്രാന്തനെ പോലെ ഒരു കൊച്ചു കുഞ്ഞായി കൊതി വലിച്ചുവിട്ടവൻ.. ""സ്സ്സ്.... അമ്പൂട്ടി തട്ട് ദോശ... ഉണ്ണിക്കുട്ടന് കൊതിയായിട്ട് വയ്യ... വായീല് വെച്ചു തന്നേ...."" അവൾക്ക് മുന്നിൽ വാ തുറന്ന് പിടിച്ചതും കുഴച്ചുരുട്ടിയൊരു കുഞ്ഞുരുളയുടെ സ്വാധവൻ അറിഞ്ഞിരുന്നു...വീണ്ടും വീണ്ടും നിറഞ്ഞ വാത്സല്യത്തോടെ അവനെ ഊട്ടുമ്പോഴും കൊതിയോടെ അമ്പിളിയിൽ നിന്നും ഓരോ ഉരുളയും അവൻ വാങ്ങി കഴിച്ചു.... ""മതി.. മതി ന്നെ തീറ്റിച്ചത്... ഇനി മോള് ചേട്ടന്റെ അടുത്തേക്ക് നീങ്ങി ഇരുന്നേ...

നിനക്ക് കഴിച്ചിട്ട് ഇറങ്ങുന്നില്ലല്ലേ... ഹും ഞാനൊന്ന് നോക്കട്ടെ ഇറങ്ങുന്നുണ്ടോ... ന്ന്....മെലിഞ്ഞ് മെലിഞ്ഞ്...മൂക്ക് പിടിച്ചാൽ ജീവൻ പോകുന്ന കോലായിട്ടുണ്ട്..."" വീണ്ടും അവനിലേക്ക് നീളിയ ഉരുളയെ കുറുമ്പോടെ ഉണ്ണിക്കുട്ടൻ അവളെ കൊണ്ട് തന്നെ കഴിപ്പിച്ചു...കസേര വലിച്ച് അവൾക്കടുത്തേക്ക് നീങ്ങിയിരുന്നു...വലിയൊരുള ചുണ്ടിലേക്ക് മുട്ടിച്ചതും ആ പെണ്ണുണ്ട് നാണത്തോടെ ചുറ്റും നോക്കുന്നു... ""അയ്യേ... വേണ്ട ഉണ്ണിയേട്ടാ.... ഞാൻ തനിയെ കഴിച്ചോളാം ആരെങ്കിലും കാ..."" ബാക്കി പറയാനവൾ വാ തുറന്നപ്പോഴേക്കും ആദ്യത്തെ ഉരുള വായിലേക്ക് വെച്ചു കൊടുത്തു... ""അയ്യടാ... ന്റെ കെട്ട്യോക്കല്ലേ ഞാൻ വാരി കൊടുക്കുന്നത്...അതിന് നാട്ടിലുള്ളോർക്ക് എന്നാ...കിടന്ന് ചിണുങ്ങാതെ ഇങ്ങോട്ട് കാണിക്കെടി..."" സന്തോഷം കൊണ്ടവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... പിന്നീടവൻ ഉരുട്ടി നീട്ടുന്നതൊക്കെയും ഉള്ളിൽ നിറഞ്ഞ സംതൃപ്തിയോടെ അവൾ അകത്താക്കി കൊണ്ടിരുന്നു... കൈ കഴുകി വീണ്ടുമാ രാത്രി മഴയത്തെ യാത്ര തുടരുമ്പോൾ അവനോടാപ്പമുള്ള ഓരോ നിമിഷവും മനസ്സ് തുറന്നവൾ ആസ്വദിച്ചു.... ഇരുവർക്കുമിടയിൽ സുഖമുള്ളൊരു മൗനമായിരുന്നു... തറവാട്ടിലേക്ക് കയറാനുള്ള ഇടവഴി എത്തിയതും ഉണ്ണിയേട്ടൻ വണ്ടി ഓരത്തായി നിർത്തിയിട്ടു...കാര്യമൊന്നും മനസ്സിലായില്ലെങ്കിലും കുടുകുടുവിൽ നിന്നും മെല്ലെ ഇറങ്ങി നിന്നവൾ...

ഒപ്പം അവനും ഇറങ്ങി കൊണ്ട് സീറ്റിൽ ചാരി നിന്നു..കുറച്ച് സമയം ഒന്നും മിണ്ടാതെ, പരസ്പരം കണ്ണെടുക്കാതെ ഉറ്റു നോക്കി കളിച്ചു... അവനിലെ പ്രണയത്തോടെയുള്ള കള്ള നോട്ടം താങ്ങാനാവാതെ വന്നതും അമ്പിളി നിലത്തേക്ക് മിഴികളൂന്നി.... അപ്പോഴേക്കും ഇടുപ്പിലൂടെ വട്ടം ചുറ്റി അവന്റെ കനത്ത കരങ്ങൾ അവളെ ചേർത്തു നിർത്തി.... ചൂണ്ട് വിരൽ കൊണ്ട് മുഖം കുനിച്ച് നിൽക്കുന്നവളുടെ താടി തുമ്പ് പിടിച്ചുയർത്തി... ""അമ്പൂട്ടി... കുറച്ച് കാലം കൂടി ഈ ഉണ്ണിയേട്ടനായി കാത്തിരിക്കണം... ട്ടോ ആദ്യമേ ഞാൻ പറയാഞ്ഞത് ഈ മുഖത്തെ സങ്കടം കാണാനുള്ള ത്രാണി ഇല്ലാത്തത് കൊണ്ടാ... ഇതിപ്പോ ഇരുട്ടല്ലേ... ചെയ്തത് തെറ്റാണെന്നറിയാം... നിയമം കയ്യിലെടുക്കാനുള്ള അവകാശം ആർക്കുമില്ലല്ലോ... പക്ഷെ ഭഗീരൻ കാരണമാണ് നിക്കെന്റെ കുഞ്ഞോളെ നഷ്ട്ടപെട്ടത് എന്ന് കേട്ടപ്പോ നിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല...അവന്റെ കൈ ഞാനങ് എടുത്തു... അത്രയെങ്കിലും ചെയ്തില്ലേൽ നിക്ക് സമാധാനം ഉണ്ടാവില്ല... അത് കൊണ്ട് കുറച്ച് ദിവസം ജയിലിൽ കിടക്കേണ്ടി വരും.... അത് കഴിഞ്ഞാ ഉടനെ ഞാനിങ്ങനെ വന്ന് ന്റെ അമ്പൂട്ടിയെ പൊക്കി കൊണ്ട് പോവും..."" പറഞ്ഞു നിർത്തിയതും ഏങ്ങലിടികൾ ഉയർന്നു കേട്ടു...

വിങ്ങി പൊട്ടി കൊണ്ടവൾ തന്റെ പ്രാണന്റെ നെഞ്ചിലേക്ക് പറ്റി ചേർന്നു...ഇനിയും ഒരു കാത്തിരിപ്പ്... അതാ കൊച്ചു പെണ്ണിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.... ""അമ്പൂട്ടി കരയല്ലേടാ... മുത്തേ... ഉണ്ണിയേട്ടൻ ഉടനെ വരും... ഇച്ചിരി നേരം കൂടി കാത്തിരുന്നാ മതി... ന്റെ പെണ്ണ്..."" തേങ്ങി തേങ്ങി കരയുന്നവളെ നിസ്സംഗതയോടെയായിരുന്നവൻ നോക്കി നിന്നത്... പറയേണ്ടിയിരുന്നില്ല എന്ന് തോന്നി പോയി.... നെഞ്ചിലേക്ക് അടക്കി നിർത്തിയവൻ ആശ്വസിപ്പിച്ചു...ഇടയ്ക്കിടെ അവളുടെ പിൻ കഴുത്തിൽ ചുണ്ട് ചേർത്തു...മൃദുവായി അതിലൂടെ വിരലോടിച്ചു.... ""ഉണ്ണിയേട്ടാ...."" വിങ്ങലോടെ വിളിച്ചതും ആ പെണ്ണിന്റെ വിതുമ്പുന്ന ചുണ്ടുകളെ അവൻ മെല്ലെ കവർന്നെടുത്തു...കണ്ണീരും ചുംബനങ്ങളും മത്സരിക്കുകയായിരുന്നു....ശ്വാസമൊരു വിലങ്ങായി വന്നതും അവൻ അടർന്നു മാറിയിരുന്നു...പിന്നെയും അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളും മൂക്കിൻ തുമ്പും കവിൾ തടങ്ങളും കുഞ്ഞു കുഞ്ഞു മുത്തങ്ങൾ കൊണ്ടവൻ മൂടി പൊതിഞ്ഞു... ""പെണ്ണേ... കരയല്ലേടാ... പിന്നേണ്ടല്ലോ... ഞാൻ വരുമ്പഴും ഇതേ പോലെ... ഉണങ്ങി ഇരിക്കാനാണ് ഭാവതിയുടെ ഭാവമെങ്കിൽ ഞാൻ ഇപ്പഴേ പറഞ്ഞേക്കാം ഫയൽ ചെയ്ത ഡിവോഴ്സിൽ ഞാനങ്ങ് ഒപ്പിടും... എന്നിട്ട് നല്ല തണ്ടും തടിയും ഉള്ള ഒരുത്തിയെ കെട്ടും... കേട്ടോടി തൊട്ടാ വാടി...""......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story