മഴപോൽ: ഭാഗം 1

mazhapol thasal

രചന: THASAL

"മമ്മ ഇനി എന്തൊക്കെ പറഞ്ഞാലും എനിക്ക് ഇപ്പോൾ ഒരു മാര്യേജിന് ഇന്ട്രെസ്റ്റ് ഇല്ല.... എനിക്ക് എന്റേതായ ഒരുപാട് കാര്യങ്ങൾ മുന്നിൽ കിടപ്പുണ്ട്..... അത് എല്ലാം നേടി എടുക്കാതെ ഞാൻ ഒരു കമ്മിറ്റ്മെന്റ്സിനും ഇല്ല..... " ഇവശക്തമായി തന്നെ മമ്മയെ എതിർത്തു... മമ്മയുടെ മുഖം ദേഷ്യത്താൽ വീർത്തു കെട്ടിയിരുന്നു.... "അല്ലേൽ തന്നെ നീ ഞാൻ പറഞ്ഞ ഏതു കാര്യമാ കേട്ടിട്ടുള്ളത്.... എല്ലാം സ്വന്തം ഇഷ്ടമല്ലേ..... അതിനനുസരിച്ച് തുള്ളാൻ നിന്റെ പപ്പയെ നോക്കിയേച്ചാൽ മതി..... എന്നെ കിട്ടില്ല..... നാളെ അവര് കാണാൻ വരും.... ആ സമയം നീ ഇവിടെ ഉണ്ടായിരിക്കണം.... " മമ്മയും വിട്ട് കൊടുക്കാതെ പറഞ്ഞതും കയ്യിൽ ഉണ്ടായിരുന്ന ഫോർക്ക് അവൾ പ്ലേറ്റിലേക്ക് ശക്തിയിൽ വലിച്ചെറിഞ്ഞു.... "എന്നാൽ മമ്മ തന്നെ കെട്ടി ഒരുങ്ങി നിന്ന് കൊടുക്കേണ്ടി വരും.... ഈ വക ചീപ്പ്‌ പരിപാടിക്ക് ഒന്നും എന്നെ കിട്ടില്ല..."

ഇവയുടെ ശബ്ദം ഉയർന്നു... "ആരോടാണ് സംസാരിക്കുന്നത് എന്ന ബോധം നിനക്ക് നല്ലതാ... " "എനിക്ക് നല്ല ബോധ്യം ഉണ്ട് മമ്മ... ആരോടാണ് എന്താണ് സംസാരിക്കുന്നത് എന്ന്... അവരോടു വരാൻ പറഞ്ഞത് ആരോട് ചോദിച്ചിട്ടാ... എന്നോട് ചോദിച്ചോ.... ഇല്ലല്ലോ.... എന്നോട് ചോദിക്കാതെ എനിക്ക് മാര്യേജ് പ്രൊപോസൽ കൊണ്ട് വരാൻ മമ്മയോട് ആരാ പറഞ്ഞത്...." ഇവയുടെ നോട്ടം കടുത്തു... "നീ എന്റെ മകൾ ആണ് ഇവ.... " "അല്ലാതെ അടിമയല്ലല്ലോ.....നിങ്ങൾ പറഞ്ഞത് മുഴുവൻ വെള്ളം തൊടാതെ വിഴുങ്ങാൻ... എനിക്ക് ഇന്ട്രെസ്റ്റ് ഇല്ല എന്ന കാര്യം ഞാൻ ആദ്യം തന്നെ പറഞ്ഞത് ആണ്.....അതിൽ കൂടുതൽ എനിക്ക് പറയാൻ ഇല്ല.... നാളെ ഞാൻ ഇവിടെ ഉണ്ടാകും എന്ന് കരുതി ഒരുത്തനോടും വരാൻ പറയണ്ട.... " അവൾ ഇരുന്നിടത്ത് നിന്നും കസേര വലിച്ചിട്ടു കൊണ്ട് എഴുന്നേറ്റു.... "പിന്നെ എല്ലാ കാലത്തും വീട്ടിൽ ഇരിക്കാം എന്നാണോ നീ കരുതി വെച്ചേക്കുന്നേ....ഇവിടെ നീ മാത്രമല്ല ഉള്ളത് എന്ന ബോധം വേണം... "

അവളുടെ അടുത്ത് ഇരുന്നിരുന്ന ചേട്ടൻ ജോൺ അലറിയതും അവൾ അവനെ പുച്ഛത്തോടെ ഒന്ന് നോക്കി.... "നിനക്ക് കെട്ടണമെങ്കിൽ കെട്ടാം....അതിലേക്കു എന്നെ വലിച്ചിടണ്ടാ.... " അവൾ അലസമായി തന്നെ പറഞ്ഞു... "പത്തിരുപത്തി മൂന്ന് വയസ്സുള്ള ഒരു പെൺകൊച്ചു വീട്ടിൽ ഇരിക്കുമ്പോൾ എനിക്ക് അതിന് കഴിയുവോ.....അങ്ങനെ കെട്ടുകല്യാണം നടത്തിയാൽ നാട്ടുകാര് എന്താ പറയുക എന്ന ബോധ്യം നിനക്ക് ഉണ്ടോ.... ഞാൻ അവസാനമായി പറയുകയാ.... ഈ മാര്യേജ് നീ സമ്മതിക്കണം.... സ്റ്റെല്ലയെ അധിക നാൾ വെയിറ്റ് ചെയ്യിപ്പിക്കാൻ കഴിയില്ല.... " അവന്റെ സ്വരത്തിൽ വല്ലാത്തൊരു അധികാരം കലർന്നിരുന്നു... "ഡി.... സമ്മതിച്ചെക്ക്.... ആ കൊച്ചിനെ എത്രയും പെട്ടെന്ന് കൂട്ടി കൊണ്ട് വരാൻ ഉള്ളതാ...... " മമ്മയും പറഞ്ഞതോടെ അവളുടെ നോട്ടം മെല്ലെ ജോണിലേക്ക് നീങ്ങി... "എനിക്ക് സൗകര്യം ഇല്ല...

നീ പോടാ കോപ്പേ.... നിന്നോട് ഞാൻ പറഞ്ഞിട്ട് ആണോ കെട്ടിന് മുന്നേ ആ കൊച്ചിനെ പ്രെഗ്നന്റ് ആക്കിയത്... ഇത്രയും ഉണ്ടാക്കി വെച്ചത് നീ... എന്നിട്ട് നിനക്ക് വേണ്ടി എന്റെ ജീവിതം ഞാൻ കളയണം അല്ലേ.... അത് പള്ളിയിൽ പോയി പറഞ്ഞേച്ചാൽ മതി.....വേണേൽ നിനക്ക് അവളെ കെട്ടിക്കൊണ്ട് വരാം... അല്ലാതെ എന്റെ മാര്യേജ് കഴിഞ്ഞിട്ട് അവളെ കൊണ്ട് വരാൻ ആണെങ്കിൽ നിന്റെ കൊച്ച് നിന്നെ അപ്പാ എന്നെ വിളിക്കുന്ന കാലം ആകും.... " തന്നെ ദേഷ്യത്തോടെ നോക്കുന്ന മമ്മയെയും ജോണിനെയും അവഗണിച്ചു കൊണ്ട് അവൾ വാഷ് ബേസിന്റെ അടുത്തേക്ക് നടന്നു കൈ ഒന്ന് കഴുകി കൊണ്ട് ടേബിളിൽ വെച്ചിരിക്കുന്ന one side ബാഗ് കഴുത്തിലൂടെ ക്രോസ്സ് ആയി ഇട്ടു... "ഇനി അധികം എന്നെ ഫോഴ്സ് ചെയ്താൽ ഞാൻ എന്തായാലും പപ്പായിയോട് പൊന്നു മോന്റെ വീര കൃത്യങ്ങൾ പറയും....

എനിക്ക് ഇപ്പോൾ വലിയ സെന്റിമെന്റ്സ് ഒന്നും ഒരുത്തനോടും തോന്നുന്നില്ല.... " അവർക്ക് നേരെ കത്തുന്ന ഒരു നോട്ടം കൂടി എറിഞ്ഞു കൊണ്ട് അവൾ പുറത്തേക്ക് നടന്നു.... അവളുടെ ഉള്ളിൽ ദേഷ്യം ഏറി വരുന്നുണ്ടായിരുന്നു....തന്നെ മാത്രം ആരും മനസ്സിലാക്കാത്ത പോലെ.... "ഇങ്ങനെ ഇറുക്കിയ ഡ്രെസും ഇട്ടു പുറത്തേക്ക് പോകരുത് എന്ന് എത്ര പറഞ്ഞാലും കേൾക്കില്ല... കുടുംബത്തേ പറയിപ്പിക്കാൻ.... " പുറത്തേക്ക് നടക്കുന്നതിനിടയിൽ മമ്മയുടെ വാക്കുകൾ കാതുകളിൽ പതിയുന്നുണ്ടായിരുന്നു... പക്ഷെ അതൊന്നും അവൾക്ക് വലിയ കാര്യം ആയിരുന്നില്ല... ചെറുപ്പം തൊട്ടേ കേൾക്കുന്നതാണ്.... നീ ഒരു പെണ്ണാണ്... അത് ചെയ്യരുത്... ഇത് ചെയ്യരുത്.....ഉറക്കെ സംസാരിക്കരുത്....ചിരിക്കരുത്... ആദ്യം കേൾക്കുമ്പോൾ സങ്കടം തോന്നിയിരുന്നു എങ്കിലും പിന്നീട് അതിലേക്കു ശ്രദ്ധ കൊടുക്കാതെ ആയി....

അവൾ അവരുടെ ചീത്തയോ വാക്കുകളോ മുഖവുരക്ക് എടുക്കാതെ ഫോൺ എടുത്തു ആർക്കോ കാൾ ചെയ്തു ചെവിക്കും തോളിനും ഇടയിൽ ബാലൻസ് ചെയ്തു വെച്ചു കൊണ്ട് sitout ന്റെ മൂലയിൽ ഒതുക്കി വെച്ച വൈറ്റ് ഷൂ എടുത്തു ഇടാൻ തുടങ്ങി.... "ഹെലോ.... ഡാ കോപ്പേ എണീക്കഡാ....ഞാൻ സ്റ്റുഡിയോയിലേക്ക് ഇറങ്ങാൻ നില്ക്കുവാ... ഞാൻ അവിടെ എത്തും മുന്നേ എല്ലാവൻമാരും ഉണ്ടായിരിക്കണം... എനിക്ക് വെയിറ്റ് ചെയ്യാൻ കഴിയില്ല.... " ഫോണിൽ കാര്യമായ സംസാരത്തിൽ ആയിരുന്നു ഇവ.... "പറഞ്ഞാൽ അനുസരണ വേണ്ടേ... അതെങ്ങനെയാ... താടിയും മുടിയും വളർത്തി കോലം കെട്ടു നടക്കുന്ന കുറച്ചു കുരുത്തം കേട്ട ചെക്കന്മാരുടെ കൂടെയല്ലെ ചങ്ങാത്തം.... ഏതു നേരത്ത് ആണ് കർത്താവെ...." അപ്പോഴേക്കും പുറത്തേക്ക് ഇറങ്ങി വന്ന മമ്മയുടെ വാക്കുകൾ.... അവൾ പല്ല് കടിച്ചു കൊണ്ട് ഫോൺ മെല്ലെ ഒന്ന് പൊത്തി പിടിച്ചു... "ദേ...മമ്മ... മിണ്ടാതെ പോയേ... " "നിനക്ക് ഇപ്പോൾ ഞാൻ സംസാരിക്കുന്നത് പോലും കുഴപ്പം...."

മമ്മയുടെ പരാതിയെ അവഗണിച്ചു കൊണ്ട് അവൾ ഫോണിലേക്ക് ശ്രദ്ധ കൊടുത്തു... "അതെല്ലാം ഞാൻ വന്നിട്ട് പറയാം... ഈ സ്റ്റുഡിയോയിൽ എത്താൻ നോക്ക്... ഓക്കേ... ബൈ... " അവൾ അത് മാത്രം പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു കൊണ്ട് മമ്മയെ കൂർപ്പിച്ചു ഒന്ന് നോക്കി... "ഈ വീട്ടില് വെച്ചു നാണം കെടുത്തുന്നത് പോരാഞ്ഞിട്ട് ആണോ നാട്ടുകാരുടെ മുന്നിൽ കൂടി.... അതിനും മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തത്....ഞാൻ എന്റെ ആവശ്യത്തിന് ഉള്ള എന്തിന് വേണ്ടി എങ്കിലും മമ്മയോട് ക്യാഷ് ചോദിച്ചിട്ടുണ്ടോ.... ഇല്ലല്ലോ.... അത് പോലെ എന്റെ ഫ്രണ്ട്‌സ് ആരെങ്കിലും ഈ വീട്ടിലേക്ക് വന്നു മമ്മക്ക് ഒരു ശല്യം ഉണ്ടാക്കിയിട്ടുണ്ടോ.... ഇത് എന്റെ ഡ്രീം ആണ്.... ആ ഡ്രീമിന് വേണ്ടിയാണ് ഞാൻ വർക്ക്‌ ചെയ്യുന്നതും....ആളുകളുടെ സംസാരം കേട്ടു തുള്ളാതെ മമ്മ അവനവന്റെ കാര്യം നോക്ക്.... " "പിന്നെ ഏതവനെങ്കിലും ശബ്ദം കൊടുക്കുന്നതല്ലേ അവളുടെ ഡ്രീം.....ആ സമയം കല്യാണവും കഴിച്ച് സുഖായിട്ട് ജീവിക്കാൻ നോക്ക് കൊച്ചേ.... "

മമ്മയുടെ വാക്കുകൾ കേട്ടു അവൾ ദേഷ്യം ഒന്ന് അടങ്ങാൻ വേണ്ടി ശ്വാസം വലിച്ചു വിട്ട് കൊണ്ട് നിലത്ത് ചവിട്ടി ഷൂ ഒന്ന് കോൺഫെർട് ആക്കി... "മമ്മയോട് ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല.... സദാചാര ബോധം കൂടുതൽ ആയ കേടാ.... " "ഓഹ്... നീ വലിയ ഫെമിനിസ്റ്റ് ആണല്ലോ.... " മമ്മ അവളെ ഒന്ന് പുച്ഛിച്ചു... "കിട്ടുന്ന സമയം ആരോടെങ്കിലും ചോദിച്ചു നോക്ക് ഡ്രീം എന്നാൽ ആണിന് വേണ്ടി മാത്രമുള്ളതാണോ എന്ന്... ചിലപ്പോൾ മമ്മയുടെ തല ഒന്ന് ക്ലീൻ ആകും.... അല്ലേൽ.....പറഞ്ഞിട്ട് കാര്യം ഇല്ല.... " അവൾ അതും വിളിച്ചു പറഞ്ഞു കൊണ്ട് സ്കൂട്ടിയിൽ കയറി ഇരുന്നു... "ഈ കുന്ത്രാണ്ടം വാങ്ങി തന്ന നിന്റെ പപ്പായി ആണാണെന്ന് നീ മറക്കണ്ട.... " "ഇതിലേക്ക് ദിവസം പെട്രോൾ അടിക്കുന്ന ഞാൻ പെണ്ണുമാണ്.... " അവൾ ഹെൽമെറ്റ്‌ ഇടുന്നതിനിടെ ചിരിച്ചു പിരികം പൊക്കി അതിനൊരു ഉത്തരം നൽകിയതും മമ്മ മുഖവും വീർപ്പിച്ചു കൊണ്ട് ഉള്ളിലേക്ക് പോയി... "നായെടെ വാല് പന്തിരാണ്ട് കാലം കുഴലിൽ ഇട്ടാലും അത് വളഞ്ഞു തന്നെ ഇരിക്കും... "

പോകുന്നതിനിടയിൽ മമ്മ പറയുന്നത് അവൾ കേൾക്കുന്നുണ്ടായിരുന്നു.... അവൾ അതിന് ഒന്ന് ചിരിച്ചു.... "മമ്മ... " അവളുടെ വിളി കേട്ടു അവർ ഒന്ന് തിരിഞ്ഞു നോക്കി... "没有梦想,人生就没有意义" (Méiyǒu mèngxiǎng, rénshēng jiù méiyǒu yìyì) (സ്വപ്നങ്ങൾ ഇല്ലെങ്കിൽ ജീവിച്ച് ഇരിക്കുന്നതിന് അർത്ഥം കാണില്ല.... ) അവളുടെ വാക്കുകൾക്ക് അവർ ഒന്ന് ദേഷ്യത്തിൽ നോക്കി... "തുടങ്ങി അവളുടെ മനുഷ്യന് മനസ്സിലാകാത്ത കുനുകുനുപ്പ്...." "ഇത് മനുഷ്യന് മനസ്സിലാകാത്ത കുനുകുനുപ്പ് അല്ല മമ്മ... ചൈനീസ് ആണ്... മമ്മക്ക് അറിയാത്തതു കൊണ്ട... " "ഒരു ചൈനീസ്.... പിള്ളേർക്ക് ഓരോ വേണ്ടാത്ത ഭാഷയും പഠിപ്പിച്ചു വിടുന്ന നിന്റെ ഒക്കെ പപ്പയെ പറഞ്ഞാൽ മതിയല്ലോ.....ഇനി അത് അറിയാത്താ കുഴപ്പമെ ഒള്ളൂ.... പോടീ പെണ്ണെ..." മമ്മ മുഖം കോട്ടി കൊണ്ട് ഉള്ളിലേക്ക് പോയി... "再见" (Zàijiàn) (ബൈ... ) വെറുതെ തമാശ കണക്കെ ഉള്ളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു... "നീ വാങ്ങിക്കും... " ഉള്ളിൽ നിന്നും മമ്മയുടെ അലർച്ച... അതോടെ വേഗം തന്നെ വണ്ടി എടുത്തു... _________

"ഞാൻ ലേറ്റ് ആയില്ലല്ലോ.... " സ്റ്റുഡിയോയിലേക്ക് കയറി കൊണ്ട് അവൾ ചോദിച്ചതും അരുൺ ഒന്ന് ചിരിച്ചു കൊണ്ട് ഇല്ല എന്നർത്ഥത്തിൽ തലയാട്ടി... "നീ ഇന്ന് 30 minuts നേരത്തെ ആണ്.... അവന്മാര് ആരും എത്തിയിട്ടില്ല.... " "ഓഹ്... എന്നാൽ സ്ക്രിപ്റ്റ് ഒന്ന് തന്നെ... നോക്കട്ടെ.... " അവൻ അരുണിന്റെ അടുത്തേക്ക് ചെയർ വലിച്ചിട്ടു കൊണ്ട് പറഞ്ഞതും അരുൺ ടേബിളിൽ ഇരുന്നിരുന്ന കുറച്ചു പേജെസ് എടുത്തു അവളെ ഏൽപ്പിച്ചു..... അവൾ അത് ഒന്ന് മറിച്ചു നോക്കി.... ഇടക്ക് കൊല്ലും വിധമുള്ള അവളുടെ നോട്ടത്തിൽ അരുൺ ചിരിച്ച് കൊണ്ട് നോട്ടം എങ്ങോട്ടെങ്കിലും ആക്കുന്നുണ്ട്.... അവൾ അത് ടേബിളിൽ തന്നെ ഇട്ടു... "എന്തോന്നാടെ ഇത്......ഫുൾ dramatic ഡയലോഗ്സ് മാത്രം ഒള്ളൂ......ഇതെല്ലാം എഴുതിയവൻ ആരെടെ.... " അവളുടെ ചോദ്യം കേട്ടു അരുൺ ഒന്ന് ചിരിച്ചു.... "മെഗാ സീരിയൽ അല്ലേ.... ഇതെല്ലാം പ്രതീക്ഷിച്ചാൽ മതി.... ഞാൻ ഇത് വായിച്ചു ഇത്രയും നേരം ചിരിയിൽ ആയിരുന്നു... അപ്പൊ നീ ഒന്ന് പറയുന്നത് ചിന്തിച്ചെ...." അവൻ ചിരിയോടെ പറഞ്ഞതും ഇവ മെല്ലെ ചെയറിലേക്ക് ചാരി ഇരുന്നു... "കയ്യിൽ അഞ്ച് പൈസ ഇല്ലാത്ത അവസ്ഥയായി പോയി... അത് കൊണ്ട ഇങ്ങനെയുള്ള കൂറ പ്രൊജക്റ്റ്‌സ് ഒക്കെ എടുക്കേണ്ടി വന്നത്....

ഗതികേട് അല്ലാതെ എന്താ.... " "നിനക്ക് ഇവന്മാരോട് പോയി പണി നോക്കാൻ പറഞ്ഞിട്ട് പൊയ്ക്കൂടേ.... ആകെ കൂടി കണ്ണീർ സീരിയൽ ഡയലോഗും... അതിന്റെ കൂടെ ആ പരട്ട ഡയറക്ട്ടറുടെ മുടിഞ്ഞ ചീത്ത വിളിയും... " "എന്നിട്ട് എന്റെ ചിലവ് നിന്റെ അപ്പൻ നോക്കുവോ...." "വോ....അതിനുള്ള ക്യാഷ് ഒന്നും എന്റെ അച്ഛന്റെ കയ്യിൽ ഇല്ലായെ.... നിന്റെ അപ്പന് പിന്നെ എന്താ പണി... " അവനും തിരികെ ചോദിച്ചതും അവൾ കൂർപ്പിച്ച് ഒരു നോട്ടം അവനിലേക്ക് ഇട്ടു... "എനിക്ക് വയസ്സ് 23 ഉം കഴിഞ്ഞേ... പപ്പായിയോട് ചോദിക്കുന്നത് മോശമല്ലേ....പണ്ടാരം അടങ്ങാൻ നല്ലൊരു പ്രൊജക്റ്റും കിട്ടുന്നില്ല... കർത്താവാണെ ഈ സീരിയൽ കൂടി ഇല്ലായിരുന്നേൽ പിച്ച ചട്ടി എടുക്കേണ്ടി വന്നേനെ... " അവളുടെ വാക്കുകൾ കേട്ടു അവനും ഒന്ന് ചിരിച്ചു... ശരിയാണ്.... എല്ലാവരുടെയും അവസ്ഥ സെയിം ആണ്....intestry യിൽ മുന്നിൽ നിൽക്കുന്ന ആളുകളെയും അവരുടെ അവസ്ഥയും മാത്രമേ എല്ലാവരും അറിയൂ.... പിന്നിൽ നിന്നും പ്രവർത്തിക്കുന്നവരെയോ അവരുടെ ഇന്നത്തെ അവസ്ഥയെയോ അറിയാൻ ആരും ശ്രമിക്കാറില്ല....

"ഗുഡ്മോർണിംഗ്.... " പെട്ടെന്ന് സ്റ്റുഡിയോയിലേക്ക് ഡയറക്ടർ കയറി വന്നതും രണ്ട് പേരും ഒരുപോലെ ചെയറിൽ നിന്നും ചാടി എഴുന്നേറ്റു... "ഗുഡ്മോർണിംഗ്.... " അവരും തിരികെ വിശ് ചെയ്തു... "ഇന്ന് താൻ നേരത്തെ ആണല്ലോ.... എവിടെ അവന്മാര് ഒന്നും വന്നില്ലേ.... " "വന്നിട്ടില്ല.... സർ... " "ഓഹ് എന്നാൽ നമുക്ക് തന്റെ പാർട്സ് എല്ലാം ക്ലിയർ ചെയ്യാം.... അവര് വന്നിട്ട് കോമ്പിനേഷൻ പാർട്സ് നോക്കാം.... ഇവ റെഡി അല്ലേ... " "റെഡി സർ... " "താൻ എല്ലാം വായിച്ചു നോക്കിയില്ലേ....." "നോക്കി സർ... ഞാൻ ഓക്കേയാണ്.... " "എന്നാൽ താൻ ചെല്ല്.... " അദ്ദേഹം പറഞ്ഞതും അവൾ അരുണിനെ നോക്കി കണ്ണ് കൊണ്ട് അങ്ങേരെ കാണിച്ചു ചിരിച്ചു കൊണ്ട് ഉള്ളിലേക്ക് കടന്നു... "എന്റെ കർത്താവെ.... ഇന്നെങ്കിലും ആ മുതലിന്റെ വായിൽ നിന്നും ചീത്ത കേൾക്കാതെ എന്നെ രക്ഷിച്ചെക്കണേ... രണ്ട് കൂട് മെഴുകുതിരി കത്തിക്കാം.... " അവൾ ആദ്യം തന്നെ ഒന്ന് പ്രാർത്ഥിച്ചു... എത്ര എടുത്താലും അങ്ങേർക്ക് തൃപ്തി ആകില്ല... നാടക ഡയലോഗ് ആണെങ്കിലും അതിന്റെ യാതൊരു വിധ അഹങ്കാരവും ഇല്ല... "ഇവ റെഡി... " "റെഡി സർ... " അവൾ head set ചെവിയിലേക്ക് വെച്ചു കൊണ്ട് thumbup ചെയ്തു കാണിച്ചു കൊണ്ട് ഒരു നോട്ടം കൂടി പേപ്പറിലേക്ക് മാറ്റി ഡയലോഗിലൂടെ കണ്ണുകൾ അയച്ചു...

അപ്പോഴേക്കും സ്‌ക്രീനിൽ visuals തെളിയാൻ തുടങ്ങിയിരുന്നു... അവൾ head set ഒന്നൂടെ കാതിലേക്ക് അടുപ്പിച്ചു കൊണ്ട് ഡയലോഗ് പറയാൻ തുടങ്ങി.... "അങ്ങനെയല്ല ഇവ.... കുറച്ചു കൂടി ഇമോഷണൽ ആകട്ടെ.... " ഡയറക്ടർ പറഞ്ഞത് കേട്ടു അവൾ സംശയത്തോടെ സ്‌ക്രീനിലേക്ക് നോക്കി... ഈ കുട്ടി ഇമോഷണൽ ആയിരുന്നോ...!!? അവൾക്ക് പിന്നെയും സംശയം... പിന്നെ എന്തെങ്കിലും ആകട്ടെ എന്ന് കരുതി അല്പം ഇമോഷണൽ വാരി വിതറി കൊണ്ട് അങ്ങ് ഡയലോഗ് കാച്ചിയപ്പോൾ അങ്ങേര് ഓക്കേയായി.... അപ്പോഴേക്കും ബാക്കി ഉള്ളവരും എത്തിയിരുന്നു... കോമ്പിനേഷൻ സീൻസും dub ചെയ്തു കഴിഞ്ഞപ്പോഴേക്കും മണിക്കൂർ 5 കഴിഞ്ഞിരുന്നു.... അവൾ ക്ഷീണത്തോടെ രണ്ട് കൈ കൊണ്ടും മുഖം ഒന്ന് അമർത്തി തുടച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി... "ഇനി അടുത്ത monday വന്നാൽ മതി... ഇത് വരെ ഉള്ള എപ്പിസോഡ്സ് എല്ലാം എടുത്തു കഴിഞ്ഞു... " എന്തൊ കുത്തി കുറിച്ച് കൊണ്ടുള്ള ഡയറക്ടറുടെ വാക്കുകൾ കേട്ടു അവൾ അരുണിനെ ഒന്ന് എത്തി നോക്കി കൊണ്ട് അയാളോട് എന്തൊ പറയാൻ ആംഗ്യം കാണിച്ചു..... അരുൺ ഇല്ല എന്ന് തിരികെ കാണിച്ചു എങ്കിലും അവൾ കണ്ണുരുട്ടിയാതോടെ അരുൺ ഒന്ന് തലയാട്ടി... "സർ... "

അവൻ മെല്ലെ ഒന്ന് വിളിച്ചതും അയാൾ ഒന്ന് തിരിഞ്ഞു നോക്കി... "ഇവരുടെ ക്യാഷ് എല്ലാം സെറ്റ് ചെയ്യാൻ ഉണ്ടായിരുന്നു... കഴിഞ്ഞ തവണ വന്നപ്പോഴും പറഞ്ഞു ഇന്ന് ക്യാഷ് കൊടുക്കാം എന്ന്..." അവൻ പറഞ്ഞപ്പോൾ അയാൾ ഓഹ്എന്ന് പറഞ്ഞു ഒന്ന് തലയാട്ടി.... "സോറി.... ഞാൻ അത് അങ്ങ് മറന്നു പോയി... നമുക്ക് അടുത്ത പ്രാവശ്യം എടുക്കാം.... " അങ്ങേരുടെ സംസാരം കേട്ടു ഇവക്ക് നല്ല പോലെ തന്നെ ദേഷ്യം വന്നു എങ്കിലും തന്റെ മാത്രം ആവശ്യം ആയത് കൊണ്ട് പല്ലിൽ കടിച്ചമർത്തി കൊണ്ട് അവൾ ഒന്ന് ചിരിച്ചു.... "我这辈子从没见过这么小气的人" (Wǒ zhè bèizi cóng méi jiànguò zhème xiǎoqì de rén) അവൾ ഇളിയോടെ തന്നെ പറഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങി... അങ്ങേര് ഒന്നും മനസ്സിലാകാതെ അവളെ നോക്കി നിൽപ്പുണ്ടായിരുന്നു... "ടി... ടി... നീ എന്താ അങ്ങേരോട് പറഞ്ഞത്... " അവൾക്ക് പിന്നാലെ തന്നെ ഓടി ഇറങ്ങിയവരുടെ കൂട്ടത്തിൽ ഏദൻ ചോദിച്ചു... "അങ്ങേരെ പോലൊരു എച്ചിയെ ലൈഫിൽ ഞാൻ കണ്ടിട്ടില്ല എന്ന്..." വളരെ കൂൾ ആയി തന്നെ അവൾ പറയുന്നത് കേട്ടു എല്ലാവരും ഒരുപോലെ ചിരിച്ചു... "അത് കലക്കി.... ഡി...എനിക്കും കുറച്ചു ചൈനീസ് പഠിപ്പിച്ച് താടി....എന്നിട്ട് വേണം അങ്ങേരുടെ മുഖത്ത് നോക്കി നാല് തെറി പറയാൻ.." അവൻ തിരികെ പറയുന്നത് കേട്ടു ഇവ ദയനീയമായ ഒരു നോട്ടവും അവന് നൽകി കൊണ്ട് വേഗം തന്നെ മുന്നോട്ട് നടന്നു... _________

"ഇനി എന്താടാ ചെയ്യാ....ഇന്ന് ക്യാഷ് കിട്ടും എന്ന് കരുതിയാ അവന്റെ കയ്യിൽ നിന്നും കടം വാങ്ങിയത്... ഇങ്ങേര് ഇങ്ങനെ പറ്റിക്കും കരുതിയോ.... " ജ്യൂസ് ഒരു സിപ് കുടിച്ചു കൊണ്ട് ഇവ പറഞ്ഞതും റയാനും ഏദനും ജോയും മുഖത്തോട് മുഖം നോക്കി... "എത്രയാണ്.... !!?" "20000...." "20000 രൂപയോ....!!?...നിനക്ക് എന്തിനാഡി ഇത്രയും രൂപ.... " "എനിക്ക് ആവശ്യം ഉണ്ടായിരുന്നു....i dont know എന്താണ് ചെയ്യേണ്ടത് എന്ന്.... " "നീ നിന്റെ പപ്പയോട് ചോദിക്ക്..... വലിയ ബിസിനസ്‌ മാൻ അല്ലേ.... " ഏതൻ പറഞ്ഞതും അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി... "സോറി... അഭിമാനി അല്ലേ.... മനസ്സിലായി... " അവൻ പറയുന്നത് കേട്ടു അവൾ കൈ കെട്ടി ചെയറിലേക്ക് ചാരി ഇരുന്നു... "നെക്സ്റ്റ് വീക്ക് എടുക്കാൻ കുറച്ചു ക്യാഷ് ഉണ്ട് വേണോ.... " റയാൻ ചോദിച്ചതും അവൾ വേഗം തല ഉയർത്തി അവനെ നോക്കി.... "എന്റേത് അല്ല.....ചേട്ടായിയുടേത് ആണ്... നെക്സ്റ്റ് വീക്ക് ലാസ്റ്റ് ഒക്കെ ആകുമ്പോഴേക്കും മതി.... തല്കാലം നിന്റെ കാര്യം നടക്കട്ടെ....ഇങ്ങേരുടെ കയ്യിൽ നിന്നും ക്യാഷ് കിട്ടുമ്പോൾ എനിക്ക് തന്നാൽ മതി.... " അവൻ പറഞ്ഞതും അവൾ ഒന്ന് പുഞ്ചിരിച്ചു.... "കടത്തിന് മേൽ കടമാണ്....എങ്കിലും വേണം..." അവളുടെ സംസാരം കേട്ടു റയാൻ അവളുടെ തലയിൽ മെല്ലെ ഒന്ന് മേടി... തുടരും

Share this story