മഴപോൽ: ഭാഗം 11

mazhapol thasal

രചന: THASAL

"കൊതിപ്പിക്കല്ലേ... " തമാശ എന്നോണം പറഞ്ഞു... അവൻ ചുണ്ട് കടിച്ചു കൊണ്ട് അവളെ നോക്കുകയായിരുന്നു... "എന്നാ ശരി മോനെ.... ഞാൻ ഇറങ്ങി... ഇങ്ങനെ എവിടേലും വെച്ചു കാണാം... " ചിരിയോടെ കൈ പൊക്കി കാണിച്ചു കൊണ്ട് അവൾ പറഞ്ഞു... "അഞ്ച് മിനിറ്റ് വെയിറ്റ് ചെയ്താൽ നല്ലൊരു കോഫി തരാം... വീട്ടിൽ ഒരു അഥിതി വന്നിട്ട് ഒന്നും തരാതെ പറഞ്ഞയക്കുന്നത് മോശമല്ലേ... " അവൻ കള്ള ചിരിയോടെ ചോദിച്ചു... അവളും എന്തോ ആലോചിച്ച പോലെ ഒന്ന് തലയാട്ടി.. "ഏതായാലും പോയിട്ട് വലിയ പണി ഒന്നും ഇല്ല... പോയി പല്ല് തേച്ചു മിനുക്കിയിട്ട് ചേച്ചിക്ക് കടുപ്പത്തിൽ ഒരു കോഫി ഇട്ടോണ്ട് വാ... " അവളും അതെ സ്വരത്തിൽ പറഞ്ഞു... ചിരിയോടെ പോകുന്നവനെ കണ്ടു മെല്ലെ ഫ്ലാറ്റ് മൊത്തം കണ്ണു ഉഴിഞ്ഞു കൊണ്ട് അവൾ ബാൽകണിയിലേക്ക് ഉള്ള ഗ്ലാസ്‌ ഡോർ നീക്കി പുറത്തേക്ക് കടന്നു.... വെറുതെ കൈ വരിയിൽ കൈ ചേർത്ത് ദൂരെക്ക് നോക്കി നിന്നു.... ഇടക്ക് നോട്ടം ബാൽകണിയിൽ തൂക്കി ഇട്ട ചെടികളിലേക്കും മറ്റും പടർന്നു... കുപ്പിയിലെ വെള്ളത്തിൽ വളർന്നു ചുമരിൽ പടരുന്ന മണി പ്ലാന്റിൽ മെല്ലെ ഒന്ന് തലോടി... "അരുണിന്റെ അനിയത്തിയുണ്ട് ആഷിക അവളുടെ പണിയാണ്... " രണ്ട് കപ്പിൽ പകർത്തിയ കോഫിയുമായിവരുന്ന അർജുൻ പറഞ്ഞതും അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അതിൽ നിന്നും കൈ വേർപെടുത്തി... "Xièxiè" നിറഞ്ഞ പുഞ്ചിരിയോടെ അവൾ കപ്പ്‌ എടുത്തു കൊണ്ട് പറഞ്ഞു...

ഒരു നിമിഷം സ്റ്റെക്ക് ആയി എങ്കിലും എന്തോ ഓർത്ത പോലെ അവൻ ഒന്ന് തല കുലുക്കി കപ്പ്‌ ചുണ്ടോട് ചേർത്തു... "തനിക്ക് എങ്ങനെയാ ചൈനീസ് ഇത്ര നന്നായി അറിയുന്നത്..." "Becouse.... എന്റെ പപ്പായി കുറച്ചു കാലം ചൈനയിൽ ആയിരുന്നു... പപ്പായിക്ക് ചൈനീസ് നല്ല പോലെ അറിയാം... I think എനിക്ക് ഒരു 5 years മുതൽ പപ്പായി എനിക്ക് ചൈനീസ് പ്രാക്ടീസ് ചെയ്യിക്കുന്നുണ്ട്....ഒരു മനുഷ്യൻ കഴിയുന്ന അത്രയും ഭാഷകൾ പഠിച്ചു വെക്കണം എന്നാണ് പപ്പായി പറയുന്നത്.... " അവൾ പറയുന്നത് കേട്ടു അവൻ ഒന്ന് തലയാട്ടി... "തന്റെ ഫാമിലി ഒക്കെ... " "പപ്പായി....മമ്മ.... And ഒരു ബ്രദർ ഉണ്ട്... ജോൺ സാമുവൽ.... " "ഓഹ്... താൻ ഫ്രണ്ട്സിന്റെ കൂടെ ആണെന്ന് അരുൺ പറഞ്ഞിരുന്നു... നാട് ഇവിടെയല്ലേ... " അവന്റെ ചോദ്യത്തിൽ ചായ കുടിക്കുകയായിരുന്നു ഇവ ഒരു നിമിഷം സ്റ്റെക്ക് ആയി... "ഇവിടെ തന്നെയാണ്.... But ഈ വർക്കും കാര്യങ്ങളും ആയി തിരക്ക് ആകുമ്പോൾ വീട്ടിലേക്ക് പോകുന്നത് അല്പം റിസ്ക് ആണ്... അത് കൊണ്ട് ഫ്രണ്ട്സിന്റെ കൂടെ നിന്നു.... " അവൾ എന്ത് കൊണ്ടോ സത്യം പറഞ്ഞില്ല... അവന്റെ ചുണ്ടിൽ എന്ത് കൊണ്ടോ ചിരി നിറഞ്ഞു... "അജുവിന്റെ ഫാമിലി... " "Actually.... i am an orphen... " ഒരു മടിയും കൂടാതെ ആയിരുന്നു അവന്റെ മറുപടി...

ആ വാക്കുകളിൽ തരിച്ചു ഇരിക്കുന്നവളെ നോക്കി മനോഹരമായി പുഞ്ചിരിക്കാനും അവൻ മറന്നില്ല... "പഠിച്ചതും വളർന്നതും എല്ലാം ആർക്കും വേണ്ടാത്ത കുറെ അമ്മമാരുടെ കൂടെയാ...തിരിച്ചറിയാൻ പ്രായം ആയപ്പോൾ അവിടെ നിന്നും ഇറങ്ങി... കോളേജ് കഴിഞ്ഞപ്പോൾ ആണ് അരുണിനെ പരിജയപ്പെട്ടത്.... പിന്നെ അവന്റെ കൂടെ ഇവിടെ കൂടി... " അവന്റെ ചുണ്ടിലെ നിറഞ്ഞ സധാ പുഞ്ചിരിയിൽ അവൻ തന്റെ ദുഃഖങ്ങൾ മറച്ചു പിടിക്കുന്നു എന്ന് അവൾക്ക് തോന്നി... "റയാൻ പറഞ്ഞു കോളേജിൽ... " "എന്ത്... !!?" "അല്ല... ഞാൻ പഠിച്ചത് ക്രിസ്ത്യൻ കോളേജിൽ ആയിരുന്നു... അവിടെ എന്റെ സൂപ്പർ സീനിയർ ആയി താൻ പഠിച്ചിട്ടുണ്ട് എന്ന് എന്റെ ഫ്രണ്ട് റയാൻ പറഞ്ഞിരുന്നു.... അവിടെ ഓരോ കോഴ്സിനും അത്യാവശ്യത്തിൽ കൂടുതൽ ഫീസ് വേണ്ടേ... അതാണ്‌ ചോദിച്ചത്.... " അവളുടെ ചോദ്യത്തിന് മുന്നിൽ അവൻ ഒന്ന് പുഞ്ചിരിച്ചു... "സ്പോൺസർ ഉണ്ടായിരുന്നു... ആരാണെന്നോ എന്താണെന്നോ അറിയില്ല....ആ കോളേജിൽ അഡ്മിഷൻ ശരിയാക്കിയത് ഏതോ ഒരു ഓർഫനെജ് ആയിരുന്നു... " അവന് യാതൊരു സങ്കടവും ഇല്ല... ചെറുപ്പം തൊട്ടുള്ള അനാഥത്വം അനുഭവിക്കുന്നവന്റെ ഉള്ളിലെ ഒരു തരം മരവിപ്പ്... അവൾ കൂടുതൽ ഒന്നും ചികയാൻ നിന്നില്ല...

കോഫി കപ്പ്‌ ചുണ്ടോട് ചേർത്ത് എന്തോ ആലോചിച്ച പോലെ തലയാട്ടി..... അവളുടെ നോട്ടം ദൂരെ കാണുന്ന റോഡിലേക്കും കെട്ടിടസമുച്ചയങ്ങളിലേക്കും നീങ്ങുന്നത് കണ്ടു അവനും അങ്ങോട്ട്‌ നോക്കി നിന്നു... ഒരുപാട് നേരം പുഞ്ചിരിയോടെയും ചെറിയ ചെറിയ തമാശകളിലൂടെയും അവളുടെ മനസ്സിൽ ചെറുതല്ലാത്ത ഒരു സ്ഥാനം തന്നെ അവൻ നേടി എടുത്തിരുന്നു... "താൻ പറഞ്ഞത് കള്ളമല്ലേ...." ചെറിയ തമാശകൾക്ക് ഇടയിൽ ഉള്ള അവന്റെ ചോദ്യത്തിൽ അവൾ ഒന്ന് നെറ്റി ചുളിച്ചു... "ഫ്രണ്ട്സിന്റെ കൂടെ നിൽക്കുന്നതിനെ പറ്റി താൻ പറഞ്ഞത് കള്ളമല്ലേ എന്ന്... " അവന്റെ ചോദ്യത്തിന് അവൾ ചെറുതിലെ ഒന്ന് പുഞ്ചിരിച്ചു... പിന്നീട് നോട്ടം മാറ്റി....മെല്ലെ തലയാട്ടി... "മമ്മയുമായി ചെറിയൊരു പ്രശ്നം.... ഇറങ്ങി പോന്നതാ.... " അവളുടെ വാക്കുകളിൽ തന്നെ സങ്കടം നിഴലിച്ചു... അവൻ കണ്ണ് ചുളിച്ചു അവളിൽ നോട്ടം ഒതുക്കി... "Problum.... സാധാരണ വീട്ടിൽ ഉണ്ടാകുന്നത് തന്നെ.... പെൺകുട്ടി ആണ്... 18 കഴിഞ്ഞ നിമിഷം ഒരു വിവാഹം... കുട്ടികൾ... അതിനിടയിൽ അവളുടെ സ്വപ്നത്തിനോ... ആഗ്രഹങ്ങൾക്കോ സ്ഥാനം ഇല്ല....ഇത് ഞാൻ ചെറുപ്പം തൊട്ടേ അനുഭവിക്കുന്നതാ... എങ്കിലും പിടിച്ചു നിന്നത് പപ്പായിയെ ഓർത്താ.... പിന്നെ വല്ലാതെ മെന്റൽ ടോർചർ ആയി തോന്നിയപ്പോൾ ഇറങ്ങി അങ്ങ് പോന്നു ..... " അവളുടെ വാക്കുകൾ മൗനമായി കേൾക്കുകയായിരുന്നു അവൻ... "ഒന്നും ഇല്ലെങ്കിലും തന്റെ മമ്മയല്ലേ... പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചുടെ.... "

"അതെല്ലാം പണ്ടേക്ക് പണ്ടേ ശ്രമിച്ചു പരാജയപ്പെട്ടതാണ്.... തനിക്ക് അറിയുവോ എന്നറിയില്ല... ഈ മമ്മമാരിൽ കാണുന്ന ഒരു കോംപ്ലക്സ് ഉണ്ട്.... തന്റെ മക്കൾ താൻ വളർന്ന രീതിയിലെ വളരാൻ പാടുള്ളൂ... അതാണ്‌ അവരുടെ ഭാവിക്ക് നല്ലത് എന്നൊരു thought ഉം..... അതാണ്‌ എന്റെ മമ്മക്കും... മമ്മ വളർന്നത് പക്കാ ഓർത്തോഡോക്സ് ഫാമിലിയിൽ ആണ്... പള്ളി കാര്യങ്ങളും നോക്കി നടക്കുന്ന ഒരു ഫാമിലി... രണ്ട് പള്ളലച്ചൻമാർ ഉള്ള ഫാമിലിയാ... അപ്പോൾ തന്നെ മനസ്സിലാകുമല്ലോ.. അവിടുത്തെ സ്ഥിതി...ആ രീതിയിൽ വളർന്നത് കൊണ്ടാണ് തനിക്ക് ഇന്ന് കാണുന്ന സുഖങ്ങൾ ഉണ്ടായത് എന്നാണ് മമ്മയുടെ വാദം....പെണ്ണായാൽ അങ്ങനെ വേണം... ചിരിക്കുമ്പോൾ ശബ്ദം പുറത്ത് വരരുത്... നടക്കുമ്പോൾ ഭൂമി അറിയരുത്.... അറിയാത്തവരെ കാണുമ്പോൾ മിണ്ടരുത്... പപ്പായിയുടെ അടുത്ത് ഇരിക്കരുത്.....വീട്ടിലെ ആണുങ്ങളുടെ എല്ലാം ചെയ്തു കൊടുത്തു വീട്ടിൽ ഇരിക്കണം... ആണുങ്ങൾ എന്ത് പറഞ്ഞാലും കേൾക്കണം... എതിർക്കരുത്... അങ്ങനെ അങ്ങനെ ഒരുപാട് റെസ്ട്രിക്ഷൻസ്.... എന്റെ വോയിസ്‌ ആക്റ്റിനോടും Rj പ്രൊഫഷനോടും എല്ലാം കട്ട പുച്ഛം ആണ്.... ഇനിയും പിടിച്ചു നിൽക്കാൻ സാധിക്കില്ല എന്താ തോന്നിയപ്പോൾ ആണ് ഡിഗ്രി ചെയ്യുമ്പോൾ തന്നെ പ്രൊഫനിലേക്ക് ഇറങ്ങിയത്...

അതൊന്നും ആൾക്ക് അത്ര പിടിച്ചില്ല... പക്ഷെ അതും സ്നേഹം ആണെന്ന് ആണ് ആളുടെ വെപ്പ്..... And ഞാൻ ചൈനയിൽ ജോബ് നോക്കുന്നതും പോകുന്നതും ഒന്നും ആളെ അറിയിച്ചിട്ടില്ല...... പക്ഷെ ഒന്നിനും ഞാൻ മമ്മയെ കുറ്റം പറയില്ല... കാരണം അവർ വളർന്നു വന്ന സാഹചര്യം അതായിരുന്നു... എങ്കിലും എന്റെ life അതിന് വേണ്ടി സ്പോയിൽ ചെയ്യാനും ഞാൻ ഒരുക്കമല്ല....അത് കൊണ്ട് തന്നെ അവിടെ നിന്ന് ഇറങ്ങി പോരുക എന്നൊരു വഴിയെ ഞാൻ കണ്ടുള്ളു....And i know... എന്റെ ഡിസിഷൻ അത് currect ആയിരുന്നു... " അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി.... അവനും അവളെ നോക്കി നിൽക്കുകയായിരുന്നു.... ആ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങൾ തേടുകയായിരുന്നു.... ആ ഉണ്ട കണ്ണുകളിലെ തീഷ്ണത ഉള്ളിലേക്ക് എടുക്കുകയായിരുന്നു... വാക്കുകളിലെ ഉറപ്പ് അവളിലെ ധൈര്യത്തേ... തന്റെ ഡ്രീംസിനോടുള്ള അവളുടെ കമ്മിറ്റ്മെന്റ്സ് വിളിച്ചോതുകയായിരുന്നു... വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാനോ.... ഉപദേശിക്കാനോ തനിക്ക് അർഹതയില്ല... കാരണം അവളിലെ meturity പോലും തന്നിൽ ഇല്ല.... ആ ഒരു ആശ്വാസ വാക്കോ ഉപദേശമോ അവൾ ആഗ്രഹിക്കുന്നുമില്ല.... താൻ തന്നെയാണ് അവൾ... തന്നിലെ മറുപുറം... ആരും ഇല്ലാത്ത എനിക്ക് തോന്നുന്ന അതെ insecurity എല്ലാവരും ചുറ്റും ഉണ്ടായിട്ടും അവൾ അനുഭവിക്കുന്നു...

പക്ഷെ എന്തോ ഒരു പ്രത്യേകത ആ പെണ്ണിന്റെ മാറ്റി നിർത്തുന്നു... "എന്നാ ശരി... ഞാൻ ഇറങ്ങി.... ഇനിയും താമസിച്ചാൽ.. അവന്മാര് എല്ലാം കൂടി വീട് തല കീഴായി മറിക്കും.... " അവൾ അതും പറഞ്ഞു കൊണ്ട് ധൃതിയിൽ പുറത്തേക്ക് നടന്നു.... "ഇവ... " അവന്റെ വിളിയിൽ അവൾ ഒരു നിമിഷം തിരിഞ്ഞു നോക്കി... മെല്ലെ ഒന്ന് പിരികം പൊക്കി... പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൻ ഒരു ചിരിയോടെ ഒന്നും ഇല്ല എന്നർത്ഥത്തിൽ തലയാട്ടി... കഴിയില്ല... വാക്കുകൾ കൊണ്ട് മായാജാലം തീർക്കാനോ .... തന്റെ ആശയങ്ങൾ അത് പോലെ അവളിൽ എത്തിക്കാനോ.... അവൾ ചുണ്ട് കടിച്ചു പേടിപ്പിക്കും പോലെ ഒന്ന് നോക്കി കൊണ്ട് പിന്നെ ഒന്ന് ചിരിച്ചു... "കിട്ടുന്ന സമയം അരുണിനെയും വിളിച്ചു വീട്ടിലേക്ക് വാ... അവിടെ ഞങ്ങൾ അഞ്ച് പേര് മാത്രം ഒള്ളൂ... നല്ല വൈൻ ഒക്കെ പൊട്ടിച്ചു ആഘോഷിക്കാന്നെ..." ചിരിയോടെ പറഞ്ഞു പുറത്തേക്ക് നടക്കുന്നവളുടെ പിന്നാലെ തന്നെ കൂടി... "നിന്നെ കണ്ടാൽ തന്നെ അറിയാം... വൈൻ അല്ല വേണ്ടി വന്നാൽ സ്കോച്ച് തന്നെ അടിക്കുന്ന പാർട്ടി ആണെന്ന്... " "ടാ... മോനെ... ഞങ്ങൾ അച്ചായത്തിമാർക്ക് അതൊന്നും വലിയ കാര്യം അല്ല.... അപ്പന്റെ കൂടെ ഇരുന്നു കുടിക്കുന്ന ഐറ്റങ്ങളാ... " അവൾ തമാശ രൂപേണ പറഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങി...

അവനും ചിരിക്കുകയായിരുന്നു... ലിഫ്റ്റിൽ കയറി ഫ്ലോർ സെലക്ട് ചെയ്തു ഡോർ അടയും മുന്നേ അവൾ മെല്ലെ ഒന്ന് കൈ വീശി കാണിച്ചു... അവനും പുഞ്ചിരിയോടെ കൈ വീശി.... ഡോർ അടഞ്ഞതും അവൻ നെഞ്ചിൽ കൈ വെച്ചു ഒന്ന് ശ്വാസം വലിച്ചു വിട്ട് പോയി... "ഉഫ്.... " ഫ്ലാറ്റിലേക്ക് കയറി ബാൽകണിയിൽ വെറുതെ താഴേക്ക് നോക്കി നിൽക്കുമ്പോൾ കോമ്പോണ്ടിൽ നിൽക്കുന്ന സെക്യൂരിറ്റിയോട് കൈ വീശി കാണിച്ചു കൊണ്ട് പോകുന്നവളിലേക്കും ശ്രദ്ധ നീണ്ടു.... ഉള്ളിൽ ഹൃദയത്തിൽ ഒരു പിടച്ചിൽ.... ഇന്ന് വരെ അനുഭവിക്കാത്ത ഒരു സുഖം... _________ "ഹെലോ ഗയ്‌സ്..... ഇപ്പോൾ നിങ്ങൾ കണ്ടു കൊണ്ടിരിക്കുന്നത് പൊരിഞ്ഞ പോരാട്ടം ആണ് ഗയ്‌സ്... ഇതിൽ ആര് ജയിക്കും.....ആഹ്... " കാർഡ് കളിക്കുമ്പോൾ മൊബൈലും പിടിച്ചു സെൽഫി കാമിൽ വീഡിയോ എടുക്കുന്ന ഏതന്റെ തലയിൽ ഇവ ശക്തിയായി ഒന്ന് മേടി...അവൻ എരിവ് വലിച്ചു കൊണ്ട് തല ഉഴിഞ്ഞു... "കോപ്പേ എന്റെ തല... " "മര്യാദക്ക് ആ സാധനം ഓഫ് ആക്കി വെച്ചോ... ആകെ കൂടി മുപ്പത് subscribers... അതിൽ പകുതിയും നീ തന്നെ എല്ലാവരുടെ ഫോണിൽ നിന്നും subscribe ചെയ്തത്... എന്നിട്ട് അവൻ ഇവിടെ കിടന്നു കൊണക്കുകയാ.... ഇരുന്നു കളിയടാ.... "

അവൾ കണ്ണുരുട്ടി കൊണ്ട് പറഞ്ഞതും ഏതാൻ പല്ല് കടിച്ചു അവളെ നോക്കി കൊണ്ട് ഫോൺ മാറ്റി വെച്ചു കൊണ്ട് കസേര വലിച്ചു അവരുടെ അടുത്ത് ഇരുന്നു... "ടാ കള്ള കളി വേണ്ടാ... " പീറ്ററിന്റെ കയ്യിലെ കാർഡിലേക്ക് ഒളിഞ്ഞു നോക്കുന്ന റയാനെ കണ്ടു ജോ പറഞ്ഞതും റയാൻ ഒന്ന് ഇളിച്ചു കൊണ്ട് നോട്ടം മാറ്റി... "ഇന്ന് നീ സ്റ്റുഡിയോയിൽ നിന്ന് എവിടെ പോയതായിരുന്നു.... ഞാൻ പോകും വഴി സ്റ്റുഡിയോയിൽ കയറിയിരുന്നു... " "ആഹ്ടാ.... കുറച്ചു ക്യാഷിന്റെ പരിപാടി ഉണ്ടായിരുന്നു... അത് വാങ്ങാൻ പോയതാ... അരുണിന്റെ ഫ്ലാറ്റ് വരെ... " "ക്യാഷ് വാങ്ങി വരാൻ മൂന്ന് മണിക്കൂർ... നീ 8.30 ന് സ്റ്റുഡിയോയിൽ നിന്ന് ഇറങ്ങിയെന്ന് ഒക്കെ ഞാൻ അറിഞ്ഞു... എന്നിട്ട് നീ ഇവിടെ എത്തിയത് 12 മണി അടുപ്പിച്ച്.... " റയാൻ ആക്കി കൊണ്ട് ചോദിച്ചതും അവൾ തന്റെ കാർഡിലേക്ക് എത്തി നോക്കുന്ന ഏതന്റെ കഴുത്തിൽ കയ്യിട്ടു പിടിച്ചു തലയിൽ മേടി... "ആ... അവിടെ എത്തിയപ്പോൾ അജുവിനെ കണ്ടു... പിന്നെ ഒരു കോഫി ഒക്കെ കുടിച്ചു അല്പം സംസാരിച്ചു ഇരുന്നു... " അവൾ വലിയ കാര്യം അല്ലാത്ത കണക്കെ പറഞ്ഞതും എല്ലാവരുടെയും നോട്ടം ഒരുപോലെ അവളിൽ പതിഞ്ഞു... ഏതൻ അവളുടെ കൈ വിടിവിച്ചു... "നീ എന്തിനാ അവനോട് സംസാരിച്ചേ.... " "അതെന്താ മിണ്ടാൻ പാടില്ലേ... "

"അല്ല... പരിജയം ഇല്ലാത്ത ഒരാളോട്... " ഏതൻ തല ചൊറിഞ്ഞു കൊണ്ട് ചോദിച്ചതും അവൾ വീണ്ടും കൈ ഉയർത്തി അവന്റെ തലയിൽ ഒന്ന് മേടി... "ഇങ്ങനെ തന്നെയല്ലേടാ പരിജയപെടുന്നത്....He is nice.....പിന്നെ നിന്റെ ഈഗോ മാറ്റി വെക്കുന്നത് നല്ലതാ... ഫ്രണ്ട്സിന്റെ ഇടയിൽ ആണെങ്കിലും പൊസസീവ്നെസ് കൂടിയാൽ പ്രോബ്ലമാ..." വീർത്തു വരുന്ന അവന്റെ മുഖം കണ്ടു അവൾ പറഞ്ഞു... ഏതൻ വലിയ മൈന്റ് ഇല്ലാതെ മുഖം തിരിച്ചു... "ഓഹ് പിന്നെ... " "നീ ഒറ്റയ്ക്ക് ഇനി അങ്ങോട്ട്‌ പോകരുത്...." റയാന്റെ മുഖത്ത് അല്പം ഭയം ഉണ്ടായിരുന്നു... കാലം ഇതാണ്... ആരെ വിശ്വസിക്കും എന്ന് സംശയം ആണ്...അത് അറിഞ്ഞു എന്ന പോലെ അവൾ ഒന്ന് പുഞ്ചിരിച്ചു... "ഡാ....അവൻ കുഴപ്പക്കാരൻ ഒന്നും അല്ലഡാ...ഒരു പാവം... എനിക്ക് എന്തോ കൺഫേർട്ട് തോന്നി... I just like him...." അവൾ എന്തോ ആലോചിച്ചു കൊണ്ട് പറഞ്ഞു......ജോയും റയാനും ഏതനും പീറ്ററും അത്ഭുതത്തോടെ അവളെ നോക്കുകയായിരുന്നു.... അത്രവേഗം ആരോടും അടുക്കുന്നവൾ അല്ല...

എത്രയൊക്കെ കൂട്ട് കൂടിയാലും ഒരു അകൽച്ച അവൾ എല്ലാവർക്കും ഇടയിൽ ഉണ്ടാക്കി എടുക്കും.... തങ്ങളോട് പോലും ഒരുപാട് കാലം കൊണ്ടാണ് അടുത്തത്... അത് കൊണ്ട് തന്നെ അവളുടെ ഫ്രണ്ട്ഷിപ് സർക്കിൾ വളരെ ചെറുതാണ്.... എങ്കിലും ഒരിക്കൽ കൂടെ കൂട്ടിയവരെ ഒരിക്കൽ പോലും അവൾ പറിച്ചു മാറ്റില്ല.... "ഡാ...ഞാൻ പപ്പായിക്ക് ഒന്ന് കാൾ ചെയ്യട്ടെ... നിങ്ങൾ കണ്ടിന്യൂ ചെയ്തോ...." അവൾ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു കൊണ്ട് പറഞ്ഞു... അവൾ പോകുന്നതും നോക്കി അവർ ഇരുന്നു.. "ഡാ... ഇനി അവളോട്‌ അർജുനോട് മിണ്ടരുത് കാണരുത് എന്നൊന്നും പറയരുത്... അവളുടെ മുഖം കണ്ടാൽ അറിയാം അത് ഇഷ്ടപ്പെട്ടിട്ടില്ല എന്ന്... " റയാനെ തട്ടി കൊണ്ട് പീറ്റർ പറഞ്ഞു... "എനിക്കും തോന്നി... അല്ലേലും അവൾക്ക് ഇഷ്ടം ഉള്ളവരെ പറ്റി എന്തെങ്കിലും പറഞ്ഞാൽ അവൾക്ക് ദേഷ്യം വരും... ഇനി അങ്ങനെ ഒന്നും പറയണ്ട... അരുണിന്റെ ഫ്രണ്ട് അല്ലേ... കുഴപ്പം ഒന്നും ഉണ്ടാകില്ല.... " ജോയും ഏറ്റു പിടിച്ചതോടെ റയാൻ ഒരു ദീർഗശ്വാസത്തോടെ തലയാട്ടി........ തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story