മഴപോൽ: ഭാഗം 13

mazhapol thasal

രചന: THASAL

"നീ എനിക്ക് തല്ലു വാങ്ങി തരോ ഇവാമ്മോ... " അവന്റെ ചോദ്യത്തിന് അവന്റെ കയ്യിൽ അവൾ മെല്ലെ ഒന്ന് കുത്തി... "ഒരു തല്ലു കിട്ടിയാലും പിടിച്ചു നിൽക്കാൻ ഉള്ള ബോഡി ഉണ്ടല്ലോ നിനക്ക്.... കയറി വാഡോ... " ഷൂ ഒന്ന് ഊരി വെച്ചു കൊണ്ട് അവൾ പറഞ്ഞതും അവനും അവളോടൊപ്പം തന്നെ ഉള്ളിലേക്ക് കയറി... സെറ്റിയിൽ ഇരിക്കുന്നു ടീവി കാണുന്ന പപ്പായിയെ കണ്ടു അവൾ ഒരു നിമിഷം അവനെ നോക്കി ചുണ്ടോട് വിരൽ ചേർത്ത് മിണ്ടല്ലേ എന്ന് പറഞ്ഞു മെല്ലെ പമ്മി പമ്മി മുന്നോട്ട് നടന്നു.... അവളുടെ കാട്ടായങ്ങൾ കണ്ടു അത്ഭുതത്തോടെ നോക്കി നിൽക്കുകയായിരുന്നു അർജുൻ.... പക്വത എത്തിയ പെണ്ണിൽ നിന്നും വളരെ വലിയൊരു മാറ്റം തന്നെ... അവൾ മെല്ലെ പിന്നിൽ നിന്നും പപ്പയുടെ കണ്ണ് ഒന്ന് പൊത്തി... "ഇവ കൊച്ചേ....." ആളെ അറിഞ്ഞ പോലുള്ള അദ്ദേഹത്തിന്റെ വിളിയിൽ അവൾ ചുണ്ട് കോട്ടി കൊണ്ട് കൈ എടുത്തു മാറ്റി... മെല്ലെ അദ്ദേഹത്തിന്റെ നര ബാധിച്ച മുടിയിൽ ഒരു ഉമ്മ കൊടുത്തു... അദ്ദേഹവും ഒന്ന് പുഞ്ചിരിച്ചു... "How are you my dear... " പിന്നിലൂടെ തന്നെ ചുറ്റി പിടിച്ച കയ്യിൽ മെല്ലെ ഒന്ന് തട്ടി കൊണ്ട് അദ്ദേഹം ചോദിച്ചു... "美好的" (Měihǎo de) (Fine) "你工作怎么样了?) (Nǐ gōngzuò zěnme yàngle?) (നിന്റെ ജോബ് ഒക്കെ...

!!?) "我下个月二号出发) (Wǒ xià gè yuè èr hào chūfā) (അടുത്ത മാസം 2th ന് ഞാൻ പോകും) അദ്ദേഹത്തിന്റെ മുടിയിൽ താടി മുട്ടിച്ചു വെച്ചു കൊണ്ട് തന്നെ അവൾ പറഞ്ഞു... അദ്ദേഹത്തിൽ ഒരു ഞെട്ടൽ കാണാമായിരുന്നു.....എങ്കിലും അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു... " 这么快" (Zhème kuài) (ഇത്ര വേഗം) അദ്ദേഹം അവളുടെ കയ്യിൽ പിടിച്ചു തനിക്ക് അരികെ ഇരുത്തി കൊണ്ട് ചോദിച്ചു... "ആഹ്.. " അവൾ ഒന്ന് മൂളിയതെയൊള്ളു... അപ്പനും മകളും തമ്മിൽ ഉള്ള സംഭാഷണത്തിന്റെ പൊരുൾ എന്താണ് അറിയാതെ നില്ക്കുന്ന അർജുനിലേക്ക് അവളുടെ കണ്ണുകൾ എത്തി... എന്തോ ഓർത്ത പോലെ എരിവ് വലിച്ചു കൊണ്ട് അവന്റെ അരികിലേക്ക് ഓടി ചെന്ന് കൊണ്ട് അവന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അപ്പയുടെ അടുത്തേക്ക് നടന്നു... "പപ്പായി ഇത് അർജുൻ... My new friend... " അവൾ പരിജയപെടുത്തിയതും പപ്പയുടെ നോട്ടം അവനിൽ എത്തി... അദ്ദേഹം ചെറു പുഞ്ചിരിയോടെ അവന് നേരെ കൈ നീട്ടി... "ഞാൻ ഇവയുടെ പപ്പയാണ്.... സാമുവൽ... " "Hy sir.... ഞാൻ അർജുൻ... " "അർജുൻ എന്താണ് ചെയ്യുന്നത്... !!?" "ഞാൻ... " അവൻ എന്ത് പറയണം എന്നറിയാതെ ഒന്ന് കുഴങ്ങി നിന്നു... "He is voice acter പപ്പായി... " മറുപടി പറഞ്ഞത് ഇവ ആയിരുന്നു..അവൾ അവനെ നോക്കി ഒന്ന് കണ്ണിറുക്കി ചിരിച്ചു...

"ഓഹ്... Nice... " "പപ്പായി കുറച്ചു പേപ്പഴ്സ് എടുക്കാൻ വന്നതാ ഞാൻ...അത് എടുത്തിട്ട് ഞങ്ങൾ അങ്ങ് പോകും.... വാ അജു... " അവന്റെ കയ്യിൽ നിന്നും പിടി വിടാതെ തന്നെ അവൾ പറഞ്ഞു കൊണ്ട് അവനെയും വലിച്ചു പോകുന്നതിനിടയിൽ പപ്പായി അവളെ നോക്കി ചിരിച്ചു കൊണ്ട് വീണ്ടും ടീവിയിലേക്ക് നോട്ടം മാറ്റി... പപ്പായിക്ക് അറിയാമായിരുന്നു അവളുടെ സൗഹൃദ വലയവും... ആ സൗഹൃദത്തിന് അവൾ നൽകുന്ന വാല്യൂവും... "കയറി വന്നോ ഊര് തെണ്ടി... " സ്റ്റയർ കയറി തുടങ്ങിയതും മമ്മയുടെ വാക്കുകൾ കേട്ടു അവൾ രൂക്ഷമായ നോട്ടത്തോടെ തിരിഞ്ഞു... "ഇത് പോലത്തെ കോലം കെട്ടി നടക്കുന്നവനെ ഒക്കെ നിനക്ക് എവിടുന്നു കിട്ടുന്നഡി... " മമ്മയുടെ വാക്കുകളിൽ ഇത് വരെ അവളോടുള്ള ദേഷ്യം വ്യക്തമായിരുന്നു...ഇവ മെല്ലെ ഒന്ന് അജുവിനെ നോക്കിയപ്പോൾ അവന്റെ മുഖത്ത് കേട്ടതിന്റെ ഞെട്ടലിന് പുറമെ അഭിമാനത്തിന് വിള്ളൽ വീണ ദേഷ്യവും ഉണ്ടായിരുന്നു... അവൾ ചുണ്ട് ഇളക്കി സോറി പറഞ്ഞു... അവൻ ഉള്ളിലെ ദേഷ്യം കടിച്ചു പിടിച്ചു ഇവിടെ നിന്നും ഇറങ്ങാൻ നിന്നതും ഇവ അവന്റെ കയ്യിൽ പിടിച്ചു... അവൻ അവളെ ഒന്ന് നോക്കിയതും ആ കണ്ണിലെ ദയനീയത കണ്ടു അവൻ എല്ലാം ഉള്ളിൽ കടിച്ചു പിടിച്ചു കൊണ്ട് നിന്നു...

"Behave your self mamma.... He is my friend arjun... " അവൾ ഉള്ളിലെ ദേഷ്യം കടിച്ചു പിടിച്ചു... കാരണം അവൾക്ക് അടുത്ത് അർജുൻ നിൽപ്പുണ്ട്... തങ്ങൾക്കിടയിലെ പ്രശ്നത്തിലേക്ക് വേറൊരു ആളെ വലിച്ചു ഇടാൻ അവൾക്ക് താല്പര്യം ഇല്ലായിരുന്നു... "ഫ്രണ്ട്.... ഇത് പോലത്തെ കുറച്ചെണ്ണം കൂടി ഉണ്ടല്ലോ... അവരോടൊപ്പം ആയിരുന്നല്ലോ താമസം....എന്തെ കയ്യിലെ പൈസ കഴിഞ്ഞപ്പോൾ ഉള്ള വരവാണോ... " അവരുടെ മുഖത്ത് പുച്ഛം... "പൈസ കഴിയുമ്പോൾ വരാൻ ഞാൻ സഫിയ അല്ല... ഇവയാണ്.... ഇവ സാമുവൽ... " അവളുടെ ഭാവമാറ്റം കണ്ടു പകച്ചു നിൽക്കുകയായിരുന്നു അർജുൻ... ഒരേ സമയം സൗമ്യമായും കടുത്ത വാക്കുകളും എയ്യാൻ കെൽപ്പുള്ളവൾ... "പിന്നെ ഞാൻ ഇങ്ങോട്ട് സുഖവാസത്തിന് വന്നതല്ല... എന്റെ കുറച്ചു സിർട്ടിഫിക്കറ്റും പേപ്പഴ്സും ഉണ്ട്... അത് എടുത്തിട്ട് ഞാൻ അങ്ങ് പോകും.... ഞാൻ അധ്വാനിച്ചു തന്നെയാ മമ്മ ജീവിക്കുന്നത്... " "ഇവാ.... " ശാസന നിറഞ്ഞ പപ്പായിയുടെ ശബ്ദം... എപ്പോഴും അങ്ങനെയാണ്.... മമ്മക്ക് നേരെ ശബ്ദം ഉയർത്തുമ്പോൾ അത് തടയാൻ പപ്പായി ഉണ്ടാകും... അത് അവർ പറയുന്നത് ശരിയായിട്ടൊ അവരെ അനുകൂലിച്ചോ അല്ല... അത് നിന്റെ മമ്മയാണ് എന്ന് മകൾക്കു സ്വയം ബോധ്യപെടുത്തേണ്ടത് ഒരു പപ്പയുടെ കടമ ആയത് കൊണ്ട് തന്നെ...

അദ്ദേഹത്തിന്റെ കണ്ണുകൾ അപ്പോഴും ടീവിയിൽ ആയിരുന്നു... അവൾ വാശിയോടെ ഒരിക്കൽ കൂടി അവരെ നോക്കി അജുവിന്റെ കയ്യിൽ പിടി മുറുക്കി കൊണ്ട് മുകളിലേക്ക് കയറി പോയി... "കണ്ടോ അവളുടെ അഹങ്കാരം... " മമ്മയുടെ മുന്നിൽ മമ്മയുടെ ശരികൾ മാത്രം.. "സഫിയ... ആ ചെറുക്കന്റെ മുന്നിൽ ഇനിയും നാണം കെടണ്ടാ എന്ന ആഗ്രഹം ഉണ്ടെങ്കിൽ എന്റെ മുന്നിൽ നിന്നും പൊയ്ക്കോ.... " പപ്പയുടെ വാക്കുകളിൽ ദേഷ്യം കലർന്നു... അവർ പപ്പയെ മുഖം വീർപ്പിച്ചു കൊണ്ട് നോക്കി.. "ഇതാണ് എന്റെ റൂം... " റൂമിലെ ഡോർ കീ ഉപയോഗിച്ച് തുറന്ന് ഉള്ളിലേക്ക് കയറി കൊണ്ട് ഇവ പറഞ്ഞതും അവന്റെയും കണ്ണുകൾ അവിടം ആകെ പാഞ്ഞു നടന്നു... അത്യാവശ്യം വലിയത് എന്ന് പറയാൻ പറ്റിയ റൂം തന്നെ... ഒരുപാട് ആഡംബരം ഒന്നും ഇല്ല എങ്കിലും വലിയ പ്രൗഡി തോന്നിക്കുന്നു... റൂമിന്റെ ചുമരിൽ കൊളാശ് രൂപത്തിലും ഫ്രെയിം ആയിട്ടും അവളുടെ ഫോട്ടോകൾ ആണ്.... ബെഡിന്റെ മുകളിലെ വാളിൽ വലുതാക്കി ഫ്രെയിം ചെയ്ത റെക്കോർഡിങ്ങ് റൂമിൽ ഹെഡ് സെറ്റ് വെച്ചു ചിരിയോടെ നിൽക്കുന്ന അവളുടെ ഫോട്ടോയും ഉണ്ട്... അവൻ എല്ലാം ഒന്ന് കണ്ണുഴിഞ്ഞു കൊണ്ട് ബെഡിൽ ചെന്ന് കിടന്നു... "എന്റെ ഇവാമ്മോ... ഇത്രയും വലിയ വീട് വിട്ടിട്ടു ആണോഡി... നീ ഇറങ്ങി പോയത്...

" അവന്റെ ചോദ്യം കേട്ടു ഷെൽഫിൽ എന്തോ തിരയുന്ന ഇവ ഒന്ന് തിരിഞ്ഞു നോക്കി... "വീട് വീടാകണം എങ്കിൽ അല്പം സമാധാനം കൂടി വേണം... വലിയ മാളിക കെട്ടി പൊക്കിയത് കൊണ്ട് കാര്യം ഇല്ല... സമാധാനം ഇല്ലെങ്കിൽ എല്ലാം കഴിഞ്ഞില്ലേ... അതാണ്‌ നീ വരുമ്പോൾ താഴെ ഇരിക്കുന്ന എന്റെ പപ്പായി അനുഭവിച്ചു കൊണ്ടിരിക്കുന്നത്...എന്നെയും മമ്മയെയും കൊണ്ട് മൂപ്പർക്ക് സ്വസ്ഥത ഇല്ലന്നെ...." അവൾ കുസൃതി നിറഞ്ഞ ശബ്ദത്തോടെ പറഞ്ഞു ഷെൽഫിൽ നിന്നും രണ്ട് മൂന്ന് ഫയൽസ് എടുത്തു ബെഡിലേക്ക് ഇട്ടു.....അജു വെറുതെ അതിൽ ഒന്ന് എടുത്തു മറിച്ചു നോക്കി.... "പ്ലസ്ടു 83% wow.... " അവൻ ഒന്ന് പിരികം ഉയർത്തി കൊണ്ട് പറഞ്ഞു... "അതിൽ ഡിഗ്രി കൂടി ഉണ്ട്... നോക്ക്.... എങ്ങനെയാ പാസ്സ് ആയത് എന്റെ കർത്താവിന് അറിയാം... " അവൾ അതും പറഞ്ഞു കൊണ്ട് ബെഡിൽ വന്നിരുന്നു... "ഇവമ്മോ... " ഫയലിലേക്ക് തന്നെ നോക്കി കൊണ്ടായിരുന്നു അവന്റെ വിളി... അവൾ വേറൊരു ഫയൽ മറിച്ചു നോക്കുന്നതിനിടയിൽ മെല്ലെ ഒന്ന് കണ്ണ് ചെരിച്ചു അവനെ നോക്കി... "മ്മ്മ്...... " "I want to tell you something..." അവൻ മെല്ലെ ഒന്ന് ചെരിഞ്ഞു കൊണ്ട് പറഞ്ഞു.... "താൻ പറയടോ... " അവൾ അവനെ നോക്കാതെ തന്നെ പറഞ്ഞു.. "ഇത് ഞാൻ ചിന്തിക്കുന്നത് ആണ്...

നിന്റെ ഫാമിലിയിൽ തലയിടാൻ ഞാൻ ആളല്ല... പക്ഷെ ഇത് പറയണം എന്ന് തോന്നി... " അവന്റെ വാക്കുകൾ കേട്ടു അവൾ സംശയത്തോടെ അവനെ നോക്കി... "നിന്റെ മമ്മയുടെ അടുത്ത് മാത്രമല്ല... നിന്റെ അടുത്തും തെറ്റുണ്ട് ഇവ..." അവൻ പറഞ്ഞതും അവൾ ഒന്ന് നെറ്റി ചുളിച്ചു... പക്ഷെ അവൾ ശബ്ദം ഉയർത്തിയില്ല... "നിന്റെ മമ്മക്ക് പേടിയാണ്.... മകൾക്ക് തെറ്റ് പറ്റുമോ എന്ന പേടി.... നീ ചിന്തിക്കുന്നത് പോലെ അവർക്ക് ചിന്തിക്കാൻ കഴിയില്ല... കാരണം അവർ ഒരു മമ്മയാണ്... എന്നെ പോലെ അറിയാത്ത ഒരാൾ മകളുടെ കൂടെ കയറി വന്നാൽ ഏതൊരു മമ്മയും ഇങ്ങനെയേ പ്രതികരിക്കൂ.... ആ ശാസനയിലും സ്നേഹം ഉണ്ട്... ഇവാമ്മോ.... അത് ഇല്ലാതാകുമ്പോഴേ... അതിന്റെ വേദന അറിയൂ... " അവൻ പറഞ്ഞു നിർത്തി... "പക്ഷെ... മമ്മയുടെ ആ പേടിയിൽ ഈ വീട് എനിക്കൊരു ജയിൽ ആയി മാറുമ്പോഴോ... എന്റെ ഇഷ്ടങ്ങൾക്ക് മേലെ വിലക്ക് കൽപ്പിക്കുമ്പോഴോ.... പറ്റില്ല... അജു... ഏതൊരു ആൾക്കും അതിന് കൂട്ട് നിൽക്കാൻ കഴിയില്ല... ഞാൻ ഒരു പെണ്ണായതിന്റെ പേരിൽ അല്ലേ ഈ കാണുന്നത് മുഴുവൻ അനുഭവിക്കുന്നത്...ഏഹ്...മമ്മയുടെ ചിന്ത മാറണം എന്ന് ഞാൻ പറയില്ല.. പക്ഷെ എന്റെ അവകാശങ്ങൾ എനിക്ക് കിട്ടണം......ഈ വീട്ടിൽ ഒരുമിച്ച് വളർന്നവർ ആണ് ഞാനും ജോണും....

ഇന്ന് വരെ അവന് കിട്ടിയ ഒരു സ്വാതന്ത്ര്യവും എനിക്ക് കിട്ടിയിട്ടില്ല.....പക്ഷെ ആദ്യം എനിക്ക് എതിർക്കാൻ കഴിഞ്ഞിരുന്നില്ല... എതിർത്താൽ തന്നെ കിട്ടുന്ന അടിക്കും തൊഴിക്കും കയ്യും കണക്കും ഉണ്ടായിരുന്നില്ല...കാരണം ഞാൻ ജീവിക്കുന്നത് അവരുടെ ചിലവിൽ ആണ്... പക്ഷെ ഇന്ന് എനിക്ക് അതിനെ എതിർക്കാം.... അത് എനിക്ക് വേണ്ടി മാത്രം അല്ല.... ഈ വീട്ടിൽ ഇനിയൊരു പെൺകുട്ടി പിറക്കുമ്പോൾ ഞാൻ അനുഭവിച്ചത് അവൾ അനുഭവിക്കാതിരിക്കാൻ..... " അവളുടെ ഉള്ളിൽ അവൾ ആയിരുന്നു ശരി... പ്രായത്തിന്റെ ചാപല്യത്തിൽ അവളുടെ മമ്മയെ മനസ്സിലാക്കാൻ അവളും മറന്നു.... അജു ഒന്നും മിണ്ടിയില്ല... വീട്ടിൽ അടക്കി ഒതുക്കി വളർത്തുന്ന ഓരോ പെൺകുട്ടിക്കും ഉള്ളിൽ ഉള്ള കാര്യങ്ങൾ വീർപ്പുമുട്ടൽ തന്നെ ആയിരുന്നു അവൾ പറഞ്ഞു തീർത്തത്... ഈ നാല് ചുമലുകൾക്കും പറയാൻ ഉള്ളതും പറക്കാൻ ആഗ്രഹിച്ച് ചിറകുകളെ വെട്ടി അരിഞ്ഞു കൂട്ടിൽ അടക്കപ്പെട്ടവളുടെ കഥയും... എന്നാൽ അതിനെ സ്വന്തം ആഗ്രഹം കൊണ്ട് മാത്രം മറികടന്നു പുതിയ ആകാശം തേടി പറന്നകലുന്ന കഥയും... അവൻ ചെറുതിലെ ഒന്ന് ചിരിച്ചു....അവളുടെ ശ്രദ്ധ മുഴുവൻ ഫയലിൽ ആയിരുന്നു... "നിന്റെ മമ്മയെ ചൊറിയൻ അല്ലേഡി എന്നെ ഇങ്ങോട്ട് വിളിച്ചു കയറ്റിയത്... " അവനിൽ കുസൃതി...

"You wrong Mr arjun.... ഇന്ന് വരെ എന്റെ വീട്ടിലേക്ക് എന്റെ ഒരൊറ്റ ഫ്രണ്ട് പോലും കയറിയിട്ടില്ല.... ആ പടി വരെ വന്നു പോകും എന്നല്ലാതെ.... ഒരുത്തനോട് എങ്കിലും വരാൻ പറഞ്ഞാൽ അവന്മാർ ജീവൻ ഉള്ള കാലത്തോളം വരില്ല... അത്രക്ക് കേട്ടിട്ടുണ്ട് എന്റെ മമ്മയുടെ അടുത്ത് നിന്ന്.... പിന്നെ ഒന്നും എക്സ്പീരിയൻസ് ചെയ്യാത്തത് കൊണ്ട് നീ വരും എന്ന് എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു... So നിന്നെ വിളിച്ചു... " അവൾ ഒരു കൂസലും ഇല്ലാതെ പറഞ്ഞു... "എന്നെ പറ്റി എന്ത് അറിഞ്ഞിട്ടാ.... " "നീ അർജുൻ ആണെന്ന് അറിയാം... Voice acter ആണെന്ന് അറിയാം....അരുണിന്റെ കൂടെയാ താമസം എന്ന് അറിയാം... അത് മതിയില്ലേ.... പിന്നെ എനിക്ക് തനിക്കൊപ്പം കൺഫേർട്ട് ഫീൽ ചെയ്യുന്നുണ്ട്.... അതിൽ കൂടുതൽ എനിക്ക് ഒന്നും അറിയുകയും വേണ്ടാ... Becouse you are my friend.... " അവളിലെ സംസാരം അവന് പുതുമ ഉള്ളതായിരുന്നു... അധികം ആരും തന്നോട് അടുക്കില്ല.....അടുത്തവർ എല്ലാം അത് പോലെ തന്നെ പിരിഞ്ഞു പോയിട്ടും ഉണ്ട്... പക്ഷെ ഇവൾ നൽകുന്ന വിശ്വാസം... ... എന്തോ ഒരു സ്നേഹം തോന്നി പോയി അവന്... "എന്നാ വിട്ടാലോ... " കയ്യിലെ ഫയൽ എല്ലാം ഒതുക്കി പിടിച്ചു കൊണ്ട് അവൾ പറഞ്ഞതും അവനും ബെഡിൽ നിന്നും ചാടി എഴുന്നേറ്റു...അടുത്ത പടക്കം പൊട്ടും മുന്നേ ഇവിടെ നിന്നും ഇറങ്ങണം.... അവൾ പുറത്തേക്ക് ഇറങ്ങി റൂം അടച്ചു ലോക്ക് ചെയ്തു കീ പോക്കറ്റിൽ തിരുകി വെച്ചു കൊണ്ട് സ്റ്റയർ ഇറങ്ങി... "പപ്പായി പോയി... " അവൾ ഇറങ്ങുന്നതിനിടെ വിളിച്ചു പറഞ്ഞു...

മമ്മയുടെ മുഖം കൊട്ടക്ക് ഉള്ളത് കൊണ്ട് തന്നെ അങ്ങോട്ട്‌ നോക്കാൻ നിന്നില്ല... "ഇവ....നീ നാളെ തന്നെ തിരികെ വരണം... " പപ്പയുടെ വാക്കുകൾ... തിരിഞ്ഞു നടക്കുകയായിരുന്ന ഇവ ഒന്ന് തിരിഞ്ഞു നോക്കി... "What... !!?" "നാളെ തിരികെ വരണം എന്ന്... ഇനി കുറച്ചു ദിവസം കൂടിയല്ലേ ഒള്ളൂ... ഇവിടെ നിൽക്കാം... ആരും നിന്നെ ഒന്നിന്റെ പേരിലും ശല്യം ചെയ്യില്ല... " പപ്പയുടെ വാക്കുകൾ ധൃഡമായിരുന്നു... "പപ്പായി.... " അവൾ മെല്ലെ ഒന്ന് വിളിച്ചു... "ഞാൻ പറഞ്ഞത് കേൾക്ക് ഇവ..." അദ്ദേഹം കടുപ്പിച്ച് പറഞ്ഞു... അവളുടെ നോട്ടം മമ്മയിൽ എത്തിയതും അവർ ചിരി കടിച്ചു പിടിച്ചിട്ടുണ്ടായിരുന്നു.... കണ്ടപ്പോൾ തന്നെ മനസ്സിലായി അതിന് പിന്നിൽ അവരാണ് എന്ന്... പക്ഷെ പപ്പായി ഒന്നും കാണാതെ വെറുതെ തിരികെ വിളിക്കില്ല.. അവൾ അവരെ നോക്കാതെ തന്നെ പുറത്തേക്ക് ഇറങ്ങി... "പണ്ടാരം വരണ്ടായിരുന്നു... " അജുവിന് പിന്നാലെ ബുള്ളറ്റിൽ കയറി കൊണ്ടായിരുന്നു അവൾ പറഞ്ഞത്... അവന് കാര്യം മനസ്സിലായ പോലെ ഒന്ന് പുഞ്ചിരിച്ചു... ബുള്ളറ്റ് മുന്നോട്ട് എടുത്തതും ഗേറ്റ് കടന്നു വരുന്ന കാർ കണ്ടു ഇവ അവന്റെ തോളിൽ ഒന്ന് തട്ടി... "നീർത്തട... " അവൾ പറഞ്ഞതും അവൻ വണ്ടി നിർത്തി... കാറും അവർക്ക് അടുത്തായി നിർത്തി കൊണ്ട് ഗ്ലാസ്‌ ഒന്ന് താഴ്ത്തിയതും ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ജോണിനെയും കോഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന സ്റ്റെല്ലയെയും കണ്ടു അവൾ ഒന്ന് ചിരിച്ചു...

"എന്റെ കർത്താവെ... ഇതാരൊക്കെയാ... എവിടെ പോയുള്ള വരവാ..." "ഹോസ്പിറ്റലിൽ പോയതായിരുന്നടി... നാലാം മാസം അല്ലേ... " ജോൺ അല്പം ചളിപ്പിൽ പറഞ്ഞു... "സ്റ്റെല്ല കൊച്ചേ... എന്നിട്ട് എന്ത് പറയുന്നടി എന്റെ കൊച്ചുണ്ണി.... " "എന്ത് പറയാനാ... സുഖായിട്ട് ഇരിക്കുന്നു... അല്ല നീ തിരികെ പോകാണോ... " അത് ചോദിക്കുമ്പോൾ അവളുടെ മുഖം ഒന്ന് വാടി... "ഇപ്പോൾ തിരികെ പോയിട്ട് നാളെ വരാം... വരണം എന്നാണ് കല്പന.... ഇവനെയും ഒഴിവാക്കണ്ടെ... നിങ്ങള് ചെല്ല്.....നാളെ കാണാം..... " ഒന്ന് കൈ വീശി കാണിച്ചു കൊണ്ട് അവൾ പറഞ്ഞപ്പോഴേക്കും അർജുൻ വണ്ടി എടുത്തിരുന്നു... "ജോണെ.....ബൈ... " അവൾ പിന്നിലേക്ക് നോക്കാതെ തന്നെ വിളിച്ചു പറഞ്ഞു... ജോണിന്റെ കണ്ണുകൾ അവരെ പിന്തുടർന്നു... "ഇതാരാപ്പാ പുതിയ അവതാരം... " "അവളുടെ പുതിയ ഫ്രണ്ട് ആയിരിക്കും.... നിങ്ങളായിട്ട് ഇനി അതിനെ ചോദ്യം ചെയ്യാൻ നിൽക്കണ്ട....." സ്റ്റെല്ല പറഞ്ഞതും ജോൺ ഒന്ന് പുഞ്ചിരിച്ചു... "ഞാൻ ചോദ്യം ചെയ്താൽ തന്നെ അവള് വല്ലതും വിട്ടു പറയുവോ എന്റെ സ്റ്റെല്ല കൊച്ചേ... അവൾക്ക് ഫ്രണ്ട്സ് എന്ന് പറഞ്ഞാൽ ഫാമിലിയാ.... ഉള്ളിൽ ഒരു ചോദ്യം ചെയ്യലും പൊട്ടി തെറിയും ഒക്കെ കഴിഞ്ഞിട്ട് ഉണ്ടാകും... പോയി നോക്കാം... " ജോൺ വണ്ടി പാർക്ക്‌ ചെയ്തു കൊണ്ട് പറഞ്ഞു... അത് അറിയാവുന്നത് കൊണ്ട് തന്നെ സ്റ്റെല്ല ഒന്ന് പുഞ്ചിരിച്ചു....... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story