മഴപോൽ: ഭാഗം 14

mazhapol thasal

രചന: THASAL

"താൻ വരുന്നോ.... !!?" പള്ളിയിൽ കയറും മുന്നേ ഒരു വട്ടം കൂടി തിരിഞ്ഞു നിന്നു പുറത്തു അവളെയും നോക്കി നിൽക്കുന്ന അജുവിനോട് ആയി ചോദിച്ചു.. അവൻ കണ്ണും തള്ളി അവളെ നോക്കി... "ഞാനോ... !!?" അവൻ അന്തം വിട്ടിരുന്നു... "ഡോ... മനുഷ്യർ ഉണ്ടാക്കിയതല്ലേ ഈ മതം ഒക്കെ.... ദൈവത്തിന് എന്ത് മതം... താൻ വാടോ... " അവൾ ചെറു ചിരിയോടെ അവനെ കൈ മാടി വിളിച്ചു... അവളുടെ വാക്കുകൾ അവന് പുതുമ ഏറിയത് ആയിരുന്നു... അവൻ കയ്യിലെ ഫോൺ പാന്റിന്റെ പോക്കറ്റിലേക്ക് തിരുകി കയറ്റി കൊണ്ട് അവൾക്കൊപ്പം പള്ളിയിലേക്ക് കടന്നു... വലിയ ഹാളിൽ നിരത്തിയിട്ട ഇരുപ്പിടത്തിൽ ഒന്നിൽ രണ്ട് പേരും ഇരുന്നു... അവൾ കണ്ണുകൾ അടച്ചു പ്രാർത്ഥിക്കുകയായിരുന്നു... അവൾക്കൊപ്പം ഇരിക്കുമ്പോൾ തന്നെ അവനിൽ എന്ത് ചെയ്യണം എന്നൊരു ചോദ്യം ഉയർന്നു... അവൻ മെല്ലെ ക്രിസ്തുവിന്റെ ക്രൂശിത രൂപത്തിലേക്ക് കണ്ണുകൾ മാറ്റി... മെല്ലെ ഉള്ളിൽ ഒന്നും ഇല്ലെങ്കിലും കൈകൾ കൂട്ടി പിണച്ചു വെറുതെ കണ്ണടച്ച് ഇരുന്നു.... "ഡോ.... വാടോ... " അവൾ തട്ടി വിളിച്ചപ്പോൾ ആണ് അവൻ കണ്ണ് തുറന്നത്.... മെല്ലെ അവളെ നോക്കി ഒന്ന് ചമ്മി ചിരിച്ചു... അവളും ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി.... പുറത്ത് ഉള്ള രൂപകൂടിന്റെ മുൻപിൽ മെഴുകുതിരി കത്തിച്ചു കൊണ്ട് അവൾ അവനെ ഒന്ന് തിരിഞ്ഞു നോക്കി...

"ഉള്ളിൽ എന്തെങ്കിലും സങ്കടമോ....ആഗ്രഹങ്ങളോ ഉണ്ടെങ്കിൽ ഞാൻ ആദ്യം വരുക ഇവിടെക്ക് ആണ്.....ഒരു ആശ്വാസം ആണ് ഇവിടം.... " അവൾ മെല്ലെ താഴേക്ക് ഉള്ള പടികളിൽ ഒന്നിൽ ഇരുന്നു... അവളുടെ ഒരു പടി മുകളിൽ ആയി അവനും... "തനിക്ക് സങ്കടങ്ങൾ ഒന്നും ഉണ്ടാകാറില്ലേഡോ... " ചിരിയോടെ മുകളിലെ പടിയിൽ പുറം തിരിഞ്ഞു കൊണ്ട് തന്നെ കൈ മുട്ട് കുത്തി വെറുതെ ആ മുഖത്തേക്ക് നോക്കിയുള്ള ചോദ്യം... അവൻ അതിനും ഒന്ന് പുഞ്ചിരിച്ചു... "എനിക്ക് ഇതാ പറ്റാത്തത്..കാര്യം ചോദിക്കുമ്പോൾ ഒരു ഇളി... " "എടോ.... ആരും ഇല്ലാത്തവർ എന്തിന്റെ പേരിൽ സങ്കടപ്പെടണം എന്റെ ഇവാമ്മോ.... " "നിനക്ക് നിന്റെ പേരെന്റ്സിനെ കാണണം എന്ന് തോന്നിയിട്ടില്ലേ... " "ജനിച്ച ഇടം ശരിയാകാഞ്ഞിട്ടോ... ജനിച്ച സമയം ശരിയാകാഞ്ഞിട്ടോ അനാഥത്വം അനുഭവിക്കുന്നവരാ എന്നെ പോലുള്ളവർ എല്ലാം.... ജനിച്ച ഉടനെ കൊല്ലാതെ ഉപേക്ഷിക്കാൻ എങ്കിലും മനസ്സ് തോന്നിയല്ലോ...അത് തന്നെ ഞങ്ങൾക്ക് അവരിൽ നിന്നും കിട്ടിയ ഏറ്റവും നല്ല കാര്യം ആണ്... അതിനിടയിൽ അവരെ കാണാനോ മിണ്ടാനോ ഒന്നും ആഗ്രഹം തോന്നില്ലഡോ... I think... നല്ല രീതിയിൽ എവിടേലും അവർ ജീവിക്കുന്നുണ്ടാവും.... എന്നെ വേണ്ടാത്തവരെ എനിക്ക് എന്തിനാ.... " അവൻ ചിരിയോടെ പറഞ്ഞു...

അവൾ ഒന്ന് കൈ ഉയർത്തി അവന്റെ കയ്യിൽ മെല്ലെ ഒന്ന് തട്ടി ശേഷം ഒന്ന് പുഞ്ചിരിച്ചു... "അല്ലേൽ തന്നെ നമുക്ക് ചുറ്റും ഒരുപാട് ബന്ധുക്കൾ ഉണ്ടായിട്ടും കാര്യം ഇല്ലല്ലോ.... നമ്മുടെ കൂടെ നിൽക്കുന്ന ഒരൊറ്റ ആൾ പോരെ..." അവൾ പറയുന്നത് കേട്ടു അവൻ ചെറിയൊരു ചിരി അവൾക്ക് നൽകി... "You are self lover.... തനിക്ക് തന്നെ കഴിഞ്ഞിട്ടേ വേറെ ആരും ഒള്ളൂ... " "Its ok... അത് ഞാൻ ഒരു കോംപ്ലിമെന്റ് ആയി എടുക്കുന്നു... ഇന്നത്തെ കാലത്തു മറ്റുള്ളവരെ സ്നേഹിക്കാൻ നിന്നാൽ അവസാനം നമ്മളെ സ്നേഹിക്കാൻ ആളില്ലാതെയായി പോകും... " അവൾ അത് മാത്രം പറഞ്ഞു കൊണ്ട് എഴുന്നേറ്റു... "ടാ... വാ... " ഇരിക്കുന്ന അവന് നേരെ കൈ നീട്ടി... അവൻ പുഞ്ചിരിയോടെ അവളുടെ കൈ പിടിച്ചു എഴുന്നേറ്റു.... "തന്നെ എവിടെയാ ഡ്രോപ്പ് ചെയ്യേണ്ടത്... " "ഞാൻ പറയാം താൻ വണ്ടി എടുക്ക്.... " അവൾ അവന് പിന്നിൽ കയറി ഇരുന്നു കൊണ്ട് പറഞ്ഞു...അവൻ വണ്ടി മുന്നോട്ട് എടുക്കുമ്പോൾ മുതൽ വീട്ടിൽ എത്തും വരെ ഇരു വരും സംസാരം ആയിരുന്നു... പ്രിയപ്പെട്ട എന്തിനെയോ നേടി എടുത്ത ഒരു സന്തോഷം ആയിരുന്നു അവർക്ക് ഇരുവർക്കും... "നാളെ ഞാൻ വീട്ടിലേക്ക് തിരിച്ചു പോകും...എന്നാൽ... ബൈ... " അവൾ മെല്ലെ അവനെ ഒന്ന് ഹഗ് ചെയ്തു കൊണ്ട് പറഞ്ഞു.....

ഒരു നിമിഷം അവന്റെ ഉള്ളിലൂടെ ഒരു വിറയൽ കടന്നു പോയി എങ്കിലും അടുത്ത നിമിഷം ഹൃദയം ശാന്തമാകുന്നതും ഒരു കൺഫേർട്ട് ഫീൽ ചെയ്യുന്നതും അവൻ അറിയുന്നുണ്ടായിരുന്നു... അവൾ മെല്ലെ ഒന്ന് മാറി നിന്ന് കൊണ്ട് അവന് നേരെ ഒന്ന് കൈ വീശി കാണിച്ചു കൊണ്ട് പോയതും അവൻ സ്വയം നെഞ്ചിൽ കൈ ചേർത്ത് പോയി... ചുണ്ടിൽ പുഞ്ചിരി... അവൻ മെല്ലെ അവൾ പോയ വഴിയേ നോക്കി തന്നെ വണ്ടി എടുത്തു പോയതും അതെല്ലാം കണ്ടു കൊണ്ട് പിറകിൽ നിൽക്കുന്ന ഏതന്റെ നെറ്റി ചുളിഞ്ഞു.... _________ "ടാ...കോപ്പൻമാരെ ഞാൻ നാളെ പോകുംന്ന്... " പോകുന്ന കാര്യം പറഞ്ഞിട്ടും ഒരു ഞെട്ടലും ഇല്ലാതെ ടീവിയും കണ്ടു ഇരിക്കുന്നവൻമാർക്ക് നേരെ ഇവ അലറി... "ഇതിനെ കൊണ്ട്.... ഡി... നീ പോകുന്നതിന് ഞങ്ങൾ എന്താ തലയും കുത്തി നിൽക്കണോ... !!?" പീറ്റർ ചെവി പൊത്തി കൊണ്ട് ചോദിച്ചു... "അപ്പൊ നിങ്ങൾക്ക് ഒരു സങ്കടവും ഇല്ലേ.. " "പിന്നെ പോകുന്നത് എന്റെ കെട്ടിയോൾ ആണല്ലോ... ഒന്ന് പോയേഡി... ടാ കുറച്ചു പിന്നിലേക്ക് അടിച്ചു കള....

ഈ കോപ്പിന്റെ അലറലിൽ ആ ഡയലോഗ് കേൾക്കാൻ കഴിഞ്ഞില്ല.... " ഏതൻ അതും പറഞ്ഞു കൊണ്ട് ടീവിയിലേക്ക് നോട്ടം മാറ്റിയതും ഇവ സെറ്റിയിൽ വെച്ച പില്ലോ എടുത്തു അവന്റെ തലക്ക് ഒന്ന് കൊടുത്തു കൊണ്ട് അവർക്കിടയിൽ തന്നെ കയറി ഇരുന്നു... "പോടാ പട്ടികളെ.... അല്ലേൽ തന്നെ തലക്കകത്ത് ഒന്നും ഇല്ലാത്തവരോട് എന്ത് പറഞ്ഞിട്ട് എന്താ... " അവൾ ഇച്ചിരി ശബ്ദം താഴ്ത്തി പറഞ്ഞു കൊണ്ട് ഫോണിൽ തോണ്ടാൻ തുടങ്ങിയതും ഏതനും റയാനും പരസ്പരം മുഖത്തോട് മുഖം നോക്കി ചിരിച്ചു... പീറ്ററിന്റെ മുഖത്തും ജോയുടെ മുഖത്തും ഒരു സങ്കടം കാണാമായിരുന്നു... _________ "ഞാൻ വീട്ടിൽ വന്ന് കയറിയതെയൊള്ളു... ഇല്ലടാ... മമ്മ വരും മുന്നേ റൂമിൽ എത്തണം...വലിയ ആവേശത്തിൽ ഇറങ്ങി പോയതല്ലേ... വണ്ടി നീ സ്റ്റുഡിയോയിൽ എത്തിച്ചാൽ മതി... അല്ലേൽ വേണ്ടാ... നീ വീട്ടിലേക്ക്... ഹെലോ. .ഹെലോ... " പറഞ്ഞു തുടങ്ങും മുന്നേ കാൾ കട്ട്‌ ആയി... തോളിൽ ഉള്ള ബാഗ് ഒന്ന് കയറ്റി ഇട്ടു കൊണ്ട് അവൾ പമ്മി പമ്മി ഉള്ളിലേക്ക് കയറി.... ഹാളിൽ നിന്നും മുകളിലേക്ക് ഓടി പോയതും റൂമിൽ നിന്നും തലയിട്ട് നോക്കുന്ന മമ്മയിലും ഒരു ചിരി വിരിഞ്ഞു.... "കള്ളതിരുമാലി... " പുഞ്ചിരി തങ്ങിയ ചുണ്ടുകൾ മെല്ലെ ഒന്ന് മന്ത്രിച്ചു.... ഇവ ഓടി റൂമിൽ കയറാൻ നിന്നതും കണ്ടു ജോണിന്റെ റൂമിൽ നിന്നും ഇറങ്ങി വരുന്ന സ്റ്റെല്ലയെ...

ഇവ ഓടി ചെന്നു അവളെ ഒന്ന് ഹഗ് ചെയ്തു കൊണ്ട് മാറി നിന്നു... "നീ എപ്പോഴാ എത്തിയെ... " "ഞാൻ വന്നു കയറിയിട്ടെ ഒള്ളൂഡി... നീ ചെന്ന് മമ്മയോട് പറയാൻ നിൽക്കണ്ട.. കേട്ടല്ലോ.... ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരട്ടെ... " അതും പറഞ്ഞു ലോക്ക് തുറന്നു റൂമിലേക്ക് കയറുന്നവളെ സ്റ്റെല്ല ഒരു നിമിഷം ആരാധനയോടെ നോക്കി... ഇഷ്ടം ഉള്ള പോലെ ആരെയും പേടിക്കാതെ ജീവിക്കാനും ഒരു ഭാഗ്യം വേണം....ജോൺ എത്ര സ്വാതന്ത്ര്യം നൽകിയാലും.... വളർന്നു വന്ന ജീവിതം അത് ഒരിക്കലും സ്വഭാവത്തിൽ നിന്നും പ്രകൃതത്തിൽ നിന്നും പോകില്ല.... ഒന്നിനെയും എതിർക്കാൻ ധൈര്യം ഇല്ലാത്തവൾ... അവൾക്ക് സ്വയം പുച്ഛം തോന്നി... "സ്വാതന്ത്ര്യം അത് ആരും നൽകേണ്ടത് അല്ലല്ലോ... അത് നമ്മുടെ അവകാശം അല്ലേ.... I am so sorry.... ഇത്രയും ചീപ്പ്‌ ആയ ഒരു സബ്ജെക്ട് വെച്ചു സംസാരിക്കാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്....ഇല്ല സർ... ജീവിതത്തിൽ ആണിന് ആയാലും പെണ്ണിന് ആയാലും തുല്യ അവകാശം ഉണ്ട്... അല്ലാതെ പെണ്ണിനെ താഴ്ത്തി കെട്ടേണ്ട ആവശ്യവും ഇല്ല... എനിക്ക് ഈ പ്രൊജക്റ്റിൽ താല്പര്യവും ഇല്ല... വേണ്ടാ...ഇനിയൊരു പ്രൊജക്റ്റ്‌ കിട്ടിയില്ലേൽ തെണ്ടും.. പക്ഷെ ഇത് പോലത്തെ ഒന്ന് എടുക്കില്ല... I am sure...." ഇവ ദേഷ്യത്തോടെ ഫോൺ കട്ട്‌ ചെയ്തു... "Raskel... " ഇഷ്ടകേടോടെ ചുണ്ടുകൾ മന്ത്രിച്ചു..

മെല്ലെ ബെഡിലേക്ക് മലർന്നു കിടന്നു....കണ്ണുകൾ അടച്ചു... എന്ത് കൊണ്ടോ ഉള്ളിൽ തെളിഞ്ഞു വന്നത് അർജുന്റെ മുഖമാണ്... അവൾ ഇടുപ്പ് ഒന്ന് ഉയർത്തി ജീനിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു..... അർജുന്റെ നമ്പർ ഡയൽ ചെയ്തു കാൾ ചെയ്തതും അത് ഒരുപാട് റിങ് ചെയ്തിട്ടും എടുക്കാതെ വന്നതോടെ അവൾ ഫോൺ ഓഫ് ആക്കി വെറുതെ ഇൻസ്റ്റയിൽ കയറി... തുറന്ന പാടെ കണ്ടു ട്രിപ്പ്‌ മൂഡ് എന്നും ക്യാപ്ഷൻ ഇട്ടു ബുള്ളറ്റിൽ ഇരിക്കുന്ന ഏതന്റെ ഫോട്ടോ....ബാക്കി മൂന്നും ഉണ്ടാകും എന്ന് അവൾക്ക് ഊഹിക്കേണ്ട ആവശ്യമെ ഉണ്ടായിരുന്നുള്ളൂ.... "ടാ... പട്ടി തെണ്ടികളെ.... എന്നെ നൈസ് ആയിട്ട് ഒഴിവാക്കിയത് ഒറ്റയ്ക്ക് ട്രിപ്പും അടിച്ചു നടക്കാൻ ആയിരുന്നല്ലേടാ..... നോക്കിക്കോഡാാ ഇതിനുള്ളത് ഇവ വീട്ടിയിരിക്കും.... " അവൾ ആദ്യം തന്നെ ഏതന് വോയിസ്‌ ഇട്ടു... പിന്നെ വേഗം തന്നെ റയാനെ വിളിച്ചു... ഒറ്റ റിങ്ങിൽ എടുക്കാതെ വന്നതോടെ വീണ്ടും വീണ്ടും വിളിച്ചു.... "എന്താടി..." എടുത്ത പാടെ കേൾക്കുന്നത് അലർച്ചയോടെയുള്ള റയാന്റെ ശബ്ദം ആണ്... "പട്ടി തെണ്ടി ചെറ്റേ... " അവളും അലർച്ച ആയിരുന്നു... "എന്നതാഡി... " റയാൻ അടഞ്ഞ ശബ്ദത്തോടെ ചോദിച്ചു... "എന്നോട് പറയാതെ നാലെണ്ണവും കൂടി ട്രിപ്പ്‌ പോയി അല്ലേടാ.... " "മോള് ചെന്നപ്പോൾ തന്നെ ഉറങ്ങിയോ.... !!?"

റയാന്റെ ചോദ്യം കേട്ടു അവൾ ഒന്ന് നെറ്റി ചുളിച്ചു... "വിഷയം മാറ്റുന്നോടാ... " "ഡി... പുല്ലേ... ഉറക്കത്തിൽ അല്ലാതെ ഇമ്മാതിരി സ്വപ്നങ്ങൾ ഒക്കെ കാണോ... മനുഷ്യനെ ഉറങ്ങാനും സമ്മതിക്കാതെ.... നിനക്ക് ഇപ്പൊ എന്താ വേണ്ടേ... " "അപ്പൊ ഏതൻ മാത്രമാണോ ട്രിപ്പ്‌ പോയത്... " "അവൻ ട്രിപ്പോ.... ആ... അവൻ വണ്ടി ഓടിച്ചു ഹിമാലയം വരെ എത്തി കാണും... കോപ്പ്....ഇവിടെ മൂടി പുതച്ചു കിടക്കുന്നവനാ ട്രിപ്പ്‌ പോയത്... മിണ്ടാതെ വെക്കഡി... " പറയലും ഫോൺ കട്ട്‌ ആവലും കഴിഞ്ഞു... അവൾ ചമ്മി ഒന്ന് ചിരിച്ചു... പിന്നെ ഏതന്റെ ഫോണിലെക്ക് നല്ല രണ്ട് ചീത്ത അയച്ചു കൊണ്ട് അവൾ ഫോൺ ബെഡിൽ ഇട്ടു കൊണ്ട് വീണ്ടും മലർന്നു കിടന്നു.... പെട്ടെന്ന് ഫോൺ റിങ് ചെയ്യുന്നത് കേട്ടു അവൾ ഫോൺ കൈ എത്തിച്ചു എടുത്തു കൊണ്ട് ആരാണെന്ന് നോക്കാതെ തന്നെ കാൾ അറ്റന്റ് ചെയ്തു... "ഹലോ... " അപ്പുറത്തെ ശബ്ദത്തിൽ നിന്ന് തന്നെ ആരാണെന്ന് വ്യക്തമായിരുന്നു... "ഹാ... അജു... ഞാൻ വീട് എത്തി... അത് പറയാൻ വിളിച്ചതാ...താൻ തിരക്കിൽ ആയിരുന്നോ.... " അവൾ കണ്ണടച്ചു തന്നെ കിടന്നു... "ചെറിയൊരു റെക്കോർഡിങ്ങിൽ ആയിരുന്നു ഇവാമ്മോ.... " "ആഹാ.... എന്നിട്ട് കഴിഞ്ഞോ... " "മ്മ്മ്ഹും....ഇച്ചിരി വെയിറ്റ് ചെയ്യണം... അതിനിടയിൽ ആണ് തന്റെ കാൾ കണ്ടത്... " "അർജുൻ വാ... "

അപ്പോഴേക്കും അവനോടൊപ്പം തന്നെ അരുണിന്റെ ശബ്ദവും കേൾക്കാമായിരുന്നു... "എന്നാ ശരി അജു.... തന്റെ ജോലി നടക്കട്ടെ... " അവളും പുഞ്ചിരിയോടെ പറഞ്ഞു... "ഞാൻ ഇത് കഴിഞ്ഞിട്ട് തിരിച്ചു വിളിക്കാം ബൈ..... " ഫോൺ വെക്കുന്നതിന് മുന്നേ അവനും പറഞ്ഞതും അവളുടെ ചുണ്ടിൽ കുഞ്ഞ് പുഞ്ചിരി ഉണ്ടായിരുന്നു.... ഉള്ളം ശാന്തമായ പോലെ....ഒരു ആശ്വാസം.... അവൾ എന്തോ ആലോചിച്ച കണക്കെ ബെഡിൽ മുഖം അമർത്തി കിടന്നു... _________ "മ്മ്മ്... ജോ...ഞാൻ പിന്നെ വിളിക്കാം.... " ടേബിളിൽ ഭക്ഷണം കഴിക്കുന്നതിന് മുന്നേയുള്ള പ്രാർത്ഥനയിൽ ഇരിക്കുന്നവരെ കണ്ടു ഉള്ളിലേക്ക് കടക്കുന്നതിനിടെ അവൾ ഫോണിൽ മെല്ലെ പറഞ്ഞു കൊണ്ട് ഫോൺ ഓഫ് ചെയ്തു ട്രാക്കിന്റെ പോക്കറ്റിലേക്ക് തിരുകി.... മെല്ലെ വാഷ് ബേസിന്റെ അരികിലേക്ക് പോയി വളരെ കുറഞ്ഞ രീതിയിൽ പൈപ്പ് തിരിച്ചു കൊണ്ട് കൈ ഒന്ന് കഴുകി തനിക്ക് വേണ്ടി ഒഴിച്ചിട്ട ചെയർ വലിച്ചു ഇരുന്നു.... മെല്ലെ ഒന്ന് കണ്ണടച്ചു പ്രാർത്ഥിക്കാൻ തുടങ്ങിയപ്പോഴേക്കും ബാക്കിയുള്ളവർ കുരിശ് വരയ്ക്കുന്നത് കണ്ടു അവളും വേഗത്തിൽ കുരിശ് വരച്ചു... തന്നെ നോക്കി കണ്ണുരുട്ടുന്ന മമ്മയെ നോക്കി ഒന്ന് ഇളിച്ചു കൊണ്ട് മെല്ലെ ചുണ്ട് കൂർപ്പിച്ചു ഒരു ഉമ്മയും കൊടുത്തതോടെ മമ്മ ഫ്ലാറ്റ്...

പപ്പ അവളുടെ ചെയ്തികൾ കണ്ടു പുഞ്ചിരിയോടെ ഇരിക്കുകയായിരുന്നു... ചില ബന്ധങ്ങൾ അങ്ങനെയാണ്.... ആശയങ്ങൾ വ്യത്യസ്തമായിരിക്കും... വഴക്കുകൾ പതിവായിരിക്കും... പക്ഷെ...തെറ്റി നിൽക്കാനോ ദേഷ്യം കാണിക്കാനോ അധികം നാൾ കഴിയില്ല.... _________ *തനിക്ക് അറിയാവോ..... ലൈഫിൽ പലപ്പോഴായി ഒരാൾ കൂട്ടിന് വേണമെന്ന് തോന്നിയിട്ടുണ്ട്....ഒരു soulmate...എന്റെ ലൈഫിൽ നടക്കുന്ന good and bad ആയ എല്ലാ കാര്യങ്ങൾക്കും കൂടെ നിൽക്കാനും.... എന്നെ ഒന്ന് cheer ചെയ്യിപ്പിക്കാനും എല്ലാം ഉള്ള ഒരു SOULMATE.... * എപ്പോഴോ ഇവ പറഞ്ഞ വാക്കുകൾ മനസ്സിൽ ഇട്ടു കൊണ്ട് ബാൽകണിയിൽ ബീൻബാഗിൽ ചാരി ഇരിക്കുകയായിരുന്നു അജു... ഉള്ളം എന്തിനോ വേണ്ടി സന്തോഷിക്കുന്നു... തണുത്ത കാറ്റ് അവനെ തട്ടി തഴുകി പോയി.... മെല്ലെ മഴതുള്ളികൾ ഭൂമിയിലേക്ക് പതിച്ചു...ബാൽകണിയിൽ പടർന്ന മണി പ്ലാന്റ് മുതൽ കൈ വരിയിൽ ചേർത്ത് ഉണക്കാൻ ഇട്ട ഡ്രസുകൾ വരെ നനയുന്നുണ്ട്... അവൻ അതെ പുഞ്ചിരിയോടെ തന്നെ എഴുന്നേറ്റു കൈ വരിയിൽ ഒന്ന് ചാരി നിന്നു... കണ്ണുകൾ വെറുതെ ചുറ്റിലും പരതി... *Dear soulmate..... * ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു കൊണ്ടിരുന്നു....... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story