മഴപോൽ: ഭാഗം 16

mazhapol thasal

രചന: THASAL

"എന്നാ വണ്ടി വിട്ടോ മോനെ.... " സ്കൂട്ടിയിൽ കയറി ഇരുന്നു ഹാൻഡിലിലേക്ക് ചാഞ്ഞു അജുവിനെ നോക്കി കൊണ്ട് അവൾ പറഞ്ഞു... "എന്താ പ്ലാൻ....കണ്ടിട്ട് കാര്യമായി എങ്ങോട്ടോ ഉള്ള പോക്ക് ആണല്ലോ... " "പ്ലാൻ... സ്റ്റുഡിയോയിൽ നിന്നും ഇറങ്ങിയ ശേഷം ഒരു വർക്ക്‌ പോലും ഇല്ല... ഇപ്പോൾ ഞാൻ ഫ്രീ ബെർട് അല്ലേ... ഇഷ്ടത്തിന് എങ്ങോട്ട് വേണേലും പോകാം... അടുത്ത ആഴ്ച പോവുകയല്ലേ... അതിനു വേണ്ടി കുറച്ചു ഷോപ്പിങ് ഉണ്ട്.... ... ഒരു ഫ്രണ്ടിനെ മീറ്റ് ചെയ്യണം....അവന്മാരുടെ അടുത്തേക്ക് പോകണം... ഞാൻ ചെന്നില്ലേൽ വൈകീട്ട് ഉള്ള വർക്ക്‌ അവർ അങ്ങ് മറക്കും..... പിന്നെ നേരെ വീട്ടിലേക്ക്.... സ്റ്റെല്ല ഉള്ളതാ... ആ കൊച്ചിനെ ഒറ്റയ്ക്ക് ഇട്ടാൽ ശരിയാകത്തില്ല.... അതാണ്‌ ഇന്നത്തെ പ്ലാൻ.... തന്റെ പ്ലാൻ എന്താ... " "ഇവിടുന്ന് നേരെ സ്റ്റുഡിയോ... അത് കഴിഞ്ഞു ഒരു ലഞ്ച് ഒക്കെ കഴിച്ചു കമ്പനിയിൽ കയറണം... അവിടുന്ന് ഒരു 6.30 ഇറങ്ങിയാൽ ചെറിയൊരു പാർട്ടി... അത് കഴിഞ്ഞു ഫ്ലാറ്റ്..." അവനും അവളുടെ രീതിയിൽ തന്നെ പറഞ്ഞു... "ഇന്ന് വീശുന്നുണ്ടാവും അല്ലേടാ... " ഒരു പ്രത്യേക ഈണത്തിൽ ഉള്ള അവളുടെ ചോദ്യത്തിൽ അവൻ ഒന്ന് ചിരിച്ചു.... "പിന്നെ ഇല്ലാതിരിക്കോ... " അവനും കണ്ണ് ചിമ്മി കൊണ്ട് പറഞ്ഞു... അവൾ ചുണ്ട് കടിച്ചു കൊണ്ട് അവനെ ഒന്ന് നോക്കി...

"എന്നാ ശരി..... പോകാൻ നോക്ക്... ഇനി ഒരിക്കെ പറയരുതല്ലോ... ഇവ കാരണം വർക്ക്‌ പോയീന്ന്... " അവളുടെ വാക്കുകളോട് പോലും അവന് വല്ലാതെ ഒരു സ്നേഹം തോന്നി... അവൻ ഒന്ന് തലയാട്ടി ചിരിച്ചു വണ്ടി മുന്നോട്ട് എടുക്കുമ്പോഴും കണ്ണാടിയിലൂടെ കാണുന്ന അവളുടെ പ്രതിബിംബത്തിലേക്ക് ഒരു വേള നോക്കി... വല്ലാത്തൊരു ഇഷ്ടമാണ് അവളോട്‌.... എന്തോ എത്ര അകലാൻ ശ്രമിക്കുമ്പോഴും കൂടുതൽ അവളിലേക്ക് അടുക്കും പോലെ.... എല്ലാം കൊണ്ടും പെർഫെക്ട് അല്ല എങ്കിലും.... അവളുടെതായ ഒരു പെർഫെക്ട് സൈഡ് എല്ലാ കാര്യങ്ങളിലും കൊണ്ട് വരാൻ ശ്രമിക്കുന്നവൾ.......വാക്കുകൾ കൊണ്ടും പുഞ്ചിരി കൊണ്ടും വല്ലാതെ പിടിച്ചു കുലുക്കുന്നവൾ .... അവളെ പിരിയുക എന്ന് പറഞ്ഞാൽ തന്നെ ഉള്ളിൽ ഒരു അസ്വസ്ഥത... നെഞ്ചിൽ ഒരു പെരുപ്പം... പക്ഷെ അവളുടെതായ ആഗ്രഹങ്ങളും... ലക്ഷ്യങ്ങളും ഉള്ള ഒരു individual person ആണ് അവളും... മറ്റു എന്തിനെക്കാളും തന്റെ ഡ്രീംസിന് വാല്യൂ കൊടുക്കുന്നവൾ.... ആ അവളോട്‌ സ്നേഹം കൊണ്ട് പോലും എതിർക്കാൻ താൻ ആളല്ല എന്ന് അവനും തോന്നി പോയിരുന്നു....

♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "ഒന്നവിടെ നിന്നെ.... " വീട്ടിലേക്ക് കയറി വന്ന പാടെയുള്ള മമ്മയുടെ വാക്കുകൾ... അവൾ നെറ്റി ഉഴിഞ്ഞു കൊണ്ട് അടുത്ത് ഇരിക്കുന്ന പപ്പായിയെ ദയനീയമായി നോക്കി.... "സഫിയ..." അദ്ദേഹം ശാസനയോടെ വിളിച്ചു... "ഞാൻ ഒന്ന് പറഞ്ഞോട്ടെ ഇച്ചായാ..." "മമ്മ.... പ്ലീസ്... നല്ല തല വേദനയുണ്ട്... ഒരു തല്ലിനുള്ള കപ്പാസിറ്റി എനിക്കിപ്പോൾ ഇല്ല... എന്തായാലും നമുക്ക് നാളെ സംസാരിക്കാം... " അവൾ അതും പറഞ്ഞു കൊണ്ട് നെറ്റി തടവി കൊണ്ട് സ്റ്റയർ കയറാൻ തുടങ്ങി... "അവൾക്ക് മനസ്സിലായി കാണും എന്താ കാര്യം എന്ന്... ഏതോ ഒരുത്തന്റെ പിന്നാലെ നാട്ടുകാരെ കാണിച്ചു കൊണ്ട് കൊഞ്ചി പോവാ അവൾ.... എത്ര ആൾക്കാരാ നോക്കി നിൽക്കുന്നെ എന്ന് അറിയാവോ.... " മമ്മയുടെ പരാതി കെട്ടുകൾ അഴിയാൻ തുടങ്ങിയപ്പോൾ തന്നെ പപ്പായി കാറിന്റെ കീയും എടുത്തു പുറത്തേക്ക് ഇറങ്ങി... സ്റ്റെല്ല മെല്ലെ എഴുന്നേറ്റു റൂമിലേക്കും.... എന്തോ ഫയൽ നോക്കുകയായിരുന്ന ജോൺ അവരെ നോക്കി പിന്നെയും നോട്ടം ഫയലിലേക്ക് ആക്കി... "ഞാൻ ആരോട് പറയാൻ.... തന്തയും കണക്കാ മോളും കണക്കാ... " പറഞ്ഞു തീരും മുന്നേ മുകളിൽ നിന്നും എന്തോ ഒന്ന് ശക്തിയിൽ താഴേക്ക് പതിച്ചിരുന്നു...ജോണും മമ്മയും ഒരു നിമിഷം ഞെട്ടി പോയി...

"കർത്താവെ.... എന്റെ ക്ലോക്ക് പൊട്ടിച്ചല്ലോഡി നീ... " ചിതറി കിടക്കുന്ന ക്ലോക്കിന്റെ ചില്ലിലേക്ക് നോക്കി കൊണ്ട് മമ്മ പറയുന്നതും മുകളിലേക്ക് കയറി പോകുന്നതും കണ്ടു... മുകളിൽ നിന്നും ഒരു ഡോർ കൊട്ടി അടക്കുന്നതും... "തലക്ക് ഒരു സ്വസ്ഥത ഈ രണ്ടെണ്ണത്തിനെയും കൊണ്ട് ഉണ്ടാകില്ലല്ലോ കർത്താവെ... " ജോൺ ദേഷ്യം കൊണ്ട് പറഞ്ഞു പോയി... മുകളിൽ നിന്നും മമ്മയുടെ ശബ്ദം ഉയർന്നു കേൾക്കുന്നുണ്ട്... അതിനു മറുപടി എന്ന പോലെ അവളുടെ ദേഷ്യം നിറഞ്ഞ വാക്കുകളും.... ജോൺ തലയിൽ കൈ വെച്ചു സെറ്റിയിൽ ഇരുന്നു പോയി... _________ "ഇവ....നിനക്ക് കുറച്ചു കൂടുന്നുണ്ട്.... എന്തെങ്കിലും ഒന്ന് പറയുമ്പോഴേക്കും വീട്ടിലെ സാധനങ്ങൾ ആണോ നശിപ്പിക്കുന്നത്..... കഷ്ടപ്പെട്ടു അധ്വാനിച്ചു തന്നെയാ ഇവിടുള്ള ഓരോ സാധനങ്ങളും ഞാൻ വാങ്ങി വെച്ചേക്കുന്നത്....നിന്റെ എല്ലാത്തിനും കൂട്ട് നിൽക്കുമ്പോൾ ഇതിനും കൂട്ടു നിൽക്കും എന്ന് നീ കരുതരുത്... " ദേഷ്യം കൊണ്ട് വിറച്ച പപ്പായുടെ വാക്കുകൾക്ക് മുന്നിൽ സങ്കടം വന്നു എങ്കിലും തലയും താഴ്ത്തി നിന്നു ഇവ.... "അപ്പോഴത്തേ ദേഷ്യത്തിൽ... " "ദേഷ്യം... നിനക്കും നിന്റെ മമ്മക്കും മാത്രമേ ഈ പറയുന്ന ദേഷ്യം ഒള്ളൂ എന്ന് കരുതരുത്... ഒരു നേരം സ്വസ്ഥത തരാതെ....തമ്മിൽ കണ്ടാൽ രണ്ടും കടിച്ചു കീറിക്കോണം.....

ഇനി മേലാൽ ഒറ്റ ഒന്നിന്റെ ശബ്ദം പൊങ്ങരുത്....." പപ്പായി അത്രയും ദേഷ്യത്തിൽ ആണെന്ന് അവൾക്ക് അറിയാമായിരുന്നു... കാര്യമായ കാരണങ്ങൾ ഇല്ലാതെ ഇന്ന് വരെ വഴക്ക് പോയിട്ട് നോട്ടം കൊണ്ട് പോലും നോവിച്ചിട്ടില്ല... പക്ഷെ ഇന്ന്....തന്റെ സങ്കടം കൊണ്ടാണ് താൻ അങ്ങനെ ഒരു പ്രവർത്തി ചെയ്തത് എങ്കിലും അതൊരു തെറ്റാണ് എന്ന് അവൾക്കും ബോധ്യം ഉണ്ടായിരുന്നു... "സോറി... " അവൾ ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞു...ശേഷം വേഗം തന്നെ പുറത്തേക്ക് ഇറങ്ങി പോയി.. പപ്പായി നെറ്റിയിൽ കൈ വെച്ചു തടവി കൊണ്ട് അവിടെ തന്നെ ഇരുന്നു... മമ്മയുടെയും മകളുടെയും ചിന്താഗതികളും ആശയങ്ങളും എല്ലാം വ്യത്യസ്തമാണ്...ഒരിക്കലും ചേരാത്തവ... ആളുകളെ പേടിച്ചു ആണ് മമ്മ നടക്കുന്നതെങ്കിൽ.... അതിന്റെ ആവശ്യം ഇവയുടെ ജീവിതത്തിൽ അവൾ നൽകുന്നില്ല... മാന്യമായ വേഷം എന്നാൽ ചുരിദാറിലോ സാരിയിലോ ഒതുക്കി കളയുന്ന മമ്മയിൽ നിന്നും ഏറെ വ്യത്യസ്തമായി തന്റെ മാത്രം കൺഫേർട്ട്... അത് തിരഞ്ഞു എടുക്കുന്നവളാണ് ഇവ....മറ്റു എന്തിനെക്കാൾ ഏറെ ഡ്രീംസിന് ഇവ വാല്യൂ നൽകുമ്പോൾ അതിനേക്കാൾ വാല്യൂ കുടുംബത്തിനും കുട്ടികൾക്കും ആണെന്ന് തിരുത്തുന്ന മമ്മ... പറഞ്ഞു വരുമ്പോൾ രണ്ട് തലയിൽ ഉള്ള ചിന്താഗതികൾ....

പക്ഷെ രണ്ട് പേരെയും കുറ്റം പറയാൻ സാധിക്കില്ല... രണ്ട് പേരും ജീവിക്കുന്നത് അവനവൻ ജനിച്ചു വളർന്ന സാഹചര്യത്തിൽ ആണ്... തങ്ങളെ പഠിപ്പിച്ചു വെച്ച ജീവിതത്തിൽ...അതിനെ എതിർക്കുമ്പോൾ ദേഷ്യം വരും... വാശി കാണിക്കും....അത് മനുഷ്യ സഹജം.... വെറുതെ ഗാർഡനിലെ സിമെന്റ് ബെഞ്ചിൽ അവൾ ഇരുന്നു... മനസ്സിൽ എന്തോ ചെയ്ത തെറ്റിനെ പറ്റി ഒരു കുറ്റബോധം... "ച്ചെ... അത് ചെയ്യണ്ടായിരുന്നു.... " അവൾ സ്വയം പറഞ്ഞു... പക്ഷെ... സ്വയം എന്തൊക്കെയോ പറഞ്ഞു ആശ്വസിപ്പിച്ചു... ആരും ഒരു സമാധാന വാക്ക് കൊണ്ട് പോലും അവളുടെ അരികെ വരില്ല എന്ന് അവൾക്ക് അറിയാമായിരുന്നു... അത് താനും ആഗ്രഹിക്കുന്നില്ല.... സങ്കടം വരുമ്പോഴും ഉള്ളിൽ നിറയെ വേദന തോന്നുമ്പോഴും വെറുതെ ഡോർ കൊട്ടി അടച്ചു കരയുക.... അല്ലാതെ ആർക്ക് മുന്നിലും ആ കണ്ണുകൾ നിറക്കില്ല എന്നൊരു വാശി.... തന്റെ സങ്കടങ്ങൾ പോലും മറ്റൊരാളിൽ സിംബതി നേടി എടുക്കണ്ട.... അത് അവൾക്ക് ഇഷ്ടമല്ലായിരുന്നു.... ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന സെൽഫ്റെസ്‌പെക്ട് അവളെ വല്ലാതെ വലിഞ്ഞു മുറുക്കിയിരുന്നു.... _________ "നീ തോമസിനെ വിളിച്ചു എല്ലാം റെഡി ആക്കിയില്ലേ....അവിടെ നമ്മുടെ ഫ്ലാറ്റ് തന്നെ കൊടുക്കാൻ പറഞ്ഞാൽ മതി.... ഇനിയും സമയം ഇല്ല... എല്ലാം ഫാസ്റ്റ് ആക്കണം.... " സെറ്റിയിൽ ഇരുന്നു ലാപ്പിൽ എന്തൊക്കെയോ നോക്കുന്നതിനിടയിൽ തല ഉയർത്തി കൊണ്ട് അടുത്ത് ഇരിക്കുന്ന ജോണിനോട് ആയി പപ്പായി പറഞ്ഞു....

"അവിടെ ഫെല്ലയും തോമസ് അങ്കിളും ഉണ്ടല്ലോ പപ്പായി.... അവര് നമ്മൾ പറയാതെ തന്നെ എല്ലാം റെഡി ആക്കും.." "എങ്കിലും നമ്മളും ഒന്ന് പറയണം... അവള് നമ്മളോട് ഒന്നും ആവശ്യപ്പെടില്ല... പക്ഷെ നമ്മളായിട്ട് ചെയ്തു കൊടുത്തില്ലേൽ...അത് ശരിയാകത്തില്ല... എനിക്ക് ബ്രേക്ക്‌ കിട്ടിയിരുന്നെങ്കിൽ ഞാനും അവളുടെ കൂടെ പോയേനെ...പക്ഷെ ഇവിടുന്ന് മാറാൻ കഴിയാത്ത സാഹചര്യം ആയി പോയി... " ഉള്ളിലേക്ക് കടക്കുന്നതിനിടയിൽ പപ്പയുടെ വാക്കുകൾ കേട്ടു മമ്മ അവിടെ തന്നെ തറഞ്ഞു നിന്നു... ആര് എവിടെ പോകുന്നതിനെ കുറിച്ചാണ്... !!? അവരുടെ ഉള്ളിൽ സംശയം ഉയർന്നു പൊങ്ങി... "ചൈനയിലേക്ക് അല്ലേ പപ്പായി... അവള് ആദ്യമെ ഒരു തവണ പോയ എക്സ്പീരിയൻസും ഉണ്ടല്ലോ... അവള് പൊയ്ക്കോളും.... പിന്നെ അവൾക്ക് നല്ല കോൺഫിഡന്റ്സ് ഉണ്ട്... ആ ജോബ് കിട്ടും എന്ന്... ഫോറിൻ ആയത് കൊണ്ട് ആണ് സംശയം... എങ്കിലും അവളുടെ കോൺഫിഡന്റ്സ് കാണുമ്പോൾ പോകരുത് എന്ന് പറയാനും സാധിക്കുന്നില്ല...., നല്ലൊരു ജോബ് അല്ലേ.... പോയി കഴിഞ്ഞാൽ two years continues ആയി വർക്ക്‌ ചെയ്യേണ്ടി വരും... " അവൻ സെറ്റിയിലേക്ക് ചാരി കിടന്നു കൊണ്ട് പറഞ്ഞു.. മമ്മ ഞെട്ടി നിൽക്കുകയായിരുന്നു... ഇവ....ചൈനയിലേക്ക് പോകുന്നോ.... അവരുടെ ചിന്തകൾ അതിര് കവിഞ്ഞു...

"കിട്ടിയാൽ നല്ലൊരു ജോബ് ആണെന്ന് ആണ് പറഞ്ഞത്.... മ്മ്മ്... നമുക്ക് നോക്കാം... മമ്മ അറിയണ്ട... അറിഞ്ഞാൽ എന്തൊക്കെയാ ഉണ്ടാവുക എന്ന് പറയാൻ ഒക്കത്തില്ല... നമുക്ക് പതിയെ പറഞ്ഞാൽ മതി.... " പപ്പായിയുടെ വാക്കുകൾ കൂടി ആയതോടെ അവരിൽ സങ്കടവും ദേഷ്യവും വാശിയും കലർന്ന ഒരു ഭാവം ആയിരുന്നു... എന്റെ കൂടി മകൾ അല്ലേ.... അവൾ ഒരു പെൺകൊച്ച് അല്ലേ... ഒറ്റയ്ക്ക് ഇത്രയും ദൂരെക്ക്.... കഴിയില്ല.... അവളെ തനിച്ചു വിടാൻ കഴിയില്ല... അവള് കുഞ്ഞാണ്... അബദ്ധങ്ങളിൽ ചെന്ന് ചാടും.... കുടുംബക്കാരോടും നാട്ടുകാരോടും എന്ത് പറയും.... അവരിൽ വല്ലാതെ വളർന്ന ടോക്സിക് ചിന്താഗതി ആയിരുന്നു.... അവർ നിറഞ്ഞ കണ്ണുകളെ അമർത്തി തുടച്ചു കൊണ്ട് ഒന്നും കേൾക്കാത്ത മട്ടെ ഉള്ളിലേക്ക് കയറി പോയി... _________ "ടാ... മര്യാദക്ക്... എഴുന്നേറ്റു പൊയ്ക്കോ... എന്നെയാണ് ആ ഡയറക്ടർ വിളിക്കുന്നത്... റെക്കോർഡിങ്ങ് ഇന്നത്തെക്ക് മാറ്റിയത് നീ കൂടി പറഞ്ഞിട്ട് അല്ലേ.....ചെല്ലടാ.... ആ... ആ ഏതനെ കൂടി കൂട്ടിന് വിളിച്ചോ....അവൻ ആകുമ്പോൾ അവിടെ നിന്നോളും... എന്റെയോ.... അടുത്ത വീക്ക് 2 th ന്...ഇനി ആകെ 4 days.... ഞാൻ സ്റ്റാൻട് വിടും മോനെ.... ഒരുപാട് ആഗ്രഹിച്ചത് അല്ലേ... കയ്യിൽ കിട്ടുമ്പോൾ ഒരു എക്സൈറ്റ്മെന്റ്......ശരി... ടാ... ഓക്കേ... Bye... നീ ഇനിയും മടി കാണിക്കാതെ പോകാൻ നോക്ക്.... " സ്കൂട്ടിയിൽ ഇരുന്നു കൊണ്ട് തന്നെ അവൾ ഫോൺ കട്ട്‌ ചെയ്തു അവൾ പോക്കറ്റിലേക്ക് വെച്ചു സീറ്റ്‌ തുറന്ന് അതിൽ നിന്നും കുറച്ചു കവറുകൾ എടുത്തു....

"ചേട്ടാ.... " ഗേറ്റിന്റെ അരികെ നിൽക്കുന്ന സെക്യൂരിറ്റി ചേട്ടനെ വിളിച്ചതും അദ്ദേഹം ഓടി അവളുടെ അടുത്തേക്ക് വന്നു... "എന്താ മോളെ... " "ചേട്ടൻ ഇത് വെച്ചോ... " കയ്യിലെ കവറിൽ നിന്നും ഒന്ന് എടുത്തു അദ്ദേഹത്തിന് കൊടുക്കുന്നതിനിടയിൽ അവൾ പറഞ്ഞു... അദ്ദേഹം സംശയത്തോടെ അവളെ നോക്കുക ആയിരുന്നു... "വാങ് ചേട്ടാ....ഇന്ന് വരെ ആർക്കും ഒന്നും വാങ്ങി തരാൻ ഒന്നും കഴിഞ്ഞിട്ടില്ലല്ലോ... ഇത് എന്റെ ഒരു സന്തോഷത്തിന്..." അദ്ദേഹത്തിന്റെ കൈകളിലേക്ക് നിർബന്ധപൂർവ്വം കവർ വെച്ചു കൊടുത്തു ഒന്ന് കണ്ണു ചിമ്മി കാണിച്ചു കൊണ്ട് അവൾ ഒരിക്കൽ കൂടി അദ്ദേഹത്തേ നോക്കാതെ ഉള്ളിലേക്ക് നടന്നു... അവൾക്ക് ആരുടേയും നന്ദി വാക്കുകളുടെ ആവശ്യം ഇല്ലായിരുന്നു... കാരണം താൻ ചെയ്യുന്ന കാര്യങ്ങൾ തന്റെ മാത്രം സന്തോഷത്തിന് വേണ്ടി ഉള്ളതായിരുന്നു... ഉള്ളിലേക്ക് കയറിയതും സെറ്റിയിൽ ഇരിക്കുന്ന പപ്പയെ കണ്ടു... ഒരു കവർ അവിടെയും വെച്ചു കൊണ്ട് നരബാധിച്ച അദ്ദേഹത്തിന്റെ മുടിയിൽ ഒന്ന് ചുണ്ടമർത്തി കൊണ്ട് അവൾ ഉള്ളിലേക്ക് നടന്നു... മമ്മക്കുള്ളത് റൂമിലും വെച്ചു മുകളിലേക്ക് കയറി.... ജോണിന്റെ റൂമിൽ ഒന്ന് മുട്ടിയതും സ്റ്റെല്ല വന്നു ഡോർ തുറന്നു... രണ്ട് കവർ അവർക്കും കൊടുത്തു അവളെ ഒന്ന് ഹഗ് ചെയ്തു കൊണ്ട് മെല്ലെ തന്റെ റൂമിലേക്ക് നടന്നു... റൂമിന് മുന്നിൽ എത്തിയതും ഡോർ തുറന്ന് മമ്മ ഇറങ്ങി വന്നതും ഒരുമിച്ച് ആയിരുന്നു.... അവളെ കണ്ടതോടെ മമ്മ ഒന്ന് പരുങ്ങി...

അവൾ നെറ്റി ചുളിച്ചു കൊണ്ട് അവരെ ഒന്ന് നോക്കിയതും അവർ എന്തോ മറച്ചു വെക്കും രീതിയിൽ കൈ സാരി കൊണ്ട് മറച്ചു അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ പുറത്തേക്ക് ഇറങ്ങി പോകുന്നത് കണ്ടു അവളുടെ ഉള്ളിൽ ഒരു സംശയം ജനിക്കുകയായിരുന്നു.... അവൾ വെപ്രാളപ്പെട്ടു കൊണ്ട് പോകുന്ന അവരെ ഒരിക്കൽ കൂടി നോക്കി കൊണ്ട് മെല്ലെ ഡോർ തുറന്ന് ഉള്ളിലേക്ക് കടന്നു... ഉള്ളിൽ വലിയ വ്യത്യാസം ഒന്നും തോന്നാതായപ്പോൾ അവൾ വെറുതെ ഒന്ന് തല കുടഞ്ഞു കൊണ്ട് ബാക്കി ഉള്ള കവറുകൾ ബെഡിൽ ഇട്ടു ബാഗും അഴിച്ചു ഹാങ്ങ്‌ ചെയ്തു കൊണ്ട് ടവ്വൽ എടുത്തു ബാത്‌റൂമിലേക്ക് കയറാൻ നിന്നതും എന്തോ കണ്ട പോലെ അവൾ ഒരു നിമിഷം സ്റ്റെക്ക് ആയി... പിന്നെ ഓടി കൊണ്ട് ഷെൽഫിന്റെ അരികിലേക്ക് ചെന്നതും ഡോർ പകുതി അടഞ്ഞു കിടക്കുന്നത് കണ്ടു ഡോർ മുഴുവൻ ആയി തുറന്നതും ഉള്ളിൽ അട്ടി ഇട്ടിരുന്ന ഡ്രസ്സ്‌ മുതൽ എല്ലാം താഴെ വീഴുന്നത് അവൾ ഞെട്ടലോടെയാണ് കണ്ടത്...

അവൾ എങ്കിലും എന്തോ ഓർത്ത കണക്കെ ഷെൽഫ് മുഴുവൻ എന്തിനോ വേണ്ടി തിരഞ്ഞതും അത് കണ്ടു കിട്ടാതെ വന്നതോടെ അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു... വെപ്രാളപ്പെട്ടു കൊണ്ട് ബാക്കി ഉള്ള വസ്ത്രങ്ങളും സാധനങ്ങളും എല്ലാം വലിച്ചു വാരി ഇട്ടു കൊണ്ട് അവൾ അതിനു വേണ്ടി അവിടെ മുഴുവൻ തിരഞ്ഞു എങ്കിലും കാണാതെ വന്നതോടെ എന്തോ ഓർത്ത കണക്കെ മുഖം ഒന്ന് അമർത്തി തുടച്ചു കൊണ്ട് റൂമിൽ നിന്നും ഇറങ്ങി ഓടി.... സ്റ്റയർ ഇറങ്ങി വീട് മൊത്തം അവരെ തിരഞ്ഞു എങ്കിലും കാണാതെ വന്നതോടെ അടുക്കള വശത്തേക്ക് ഓടിയതും അടുക്കള വശത്തെ ഡോർ തുറന്നു കിടക്കുന്നത് കണ്ടു അവൾ മെല്ലെ അങ്ങോട്ട്‌ ഇറങ്ങിയതും അവിടെയുള്ള കാഴ്ച കണ്ടു ഒരു നിമിഷം കൊണ്ട് അവളുടെ ഉള്ളിൽ ഒരു കടാര തന്നെ കുത്തി കയറിയിരുന്നു...... "മമ്മാ....."...... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story