മഴപോൽ: ഭാഗം 18

mazhapol thasal

രചന: THASAL

"അജു..... താൻ പോകുമ്പോൾ എടിഎംൽ നിന്നും കുറച്ചു ക്യാഷ് എടുക്കാമോ.... " അർജുന്റെ കയ്യിൽ എടിഎം കാർഡ് വെച്ചു കൊടുത്തു കൊണ്ട് ഇവ ചോദിച്ചതും അവൻ കുഞ്ഞ് ചിരിയോടെ അവളുടെ കയ്യിൽ തന്നെ അത് കൊടുത്തു ഒന്ന് കണ്ണ് ചിമ്മി ചിരിച്ചു... "ഡാ... " "No... ഇവ... താൻ എന്റെ ഫ്രണ്ട് ആണ്....തനിക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നോട് പറയാം... " "But... ഇത് എന്റെ മാത്രം ആവശ്യം അല്ലേ... താൻ പോയി ഇതിൽ നിന്നും ഒരു 10000 എടുക്കണം...അത് മാത്രമേ കാണൂ.... But ഇപ്പോഴത്തേ ആവശ്യം കഴിയട്ടെ... " അവൾ ചിരിയോടെ അവന്റെ കയ്യിൽ തന്നെ അത് ബലമായി പിടിപ്പിച്ചു... അവന് താല്പര്യം ഇല്ല എങ്കിൽ കൂടി അവളുടെ വാശിക്ക് മുന്നിൽ മുട്ടു മടക്കേണ്ടി വന്നു.... "തനിക്ക് വേറെ വല്ലതും വേണോ.... " "ഒരു പാക്കറ്റ് സാനിറ്ററി പാട് കൂടി വേണം.... " അവൾ ഒരു കൂസലും കൂടാതെ പറഞ്ഞു... ശേഷം അവന്റെ മുഖത്ത് ഭാവമാറ്റങ്ങൾ ഉണ്ടോ എന്ന് ഒന്ന് പരതി എങ്കിലും ഒരു കുഴപ്പവും കൂടാതെ പുഞ്ചിരിയോടെ പോകുന്നവനെ കണ്ടു ഒരു സമാധാനം നിറഞ്ഞു... ________

"പിന്നെ അവൾ എവിടെ പോകാനാ... അവരുടെ കൂടെ ഇല്ല എന്ന് തന്നെയാണ് അവര് പറയുന്നത്.... ഇന്നലെ എന്തോ ആക്‌സിഡന്റ് ആയി എന്നോ കൈക്ക് ഫ്രാക്ച്ചർ ഉണ്ട് എന്നോ എന്തൊക്കെയോ പറയുന്നതും കേട്ടു... പരിജയം ഉള്ള ഇടത്ത് ഒക്കെ അന്വേഷിക്കുകയും ചെയ്തു..... " ജോൺ സമാധാനം ഇല്ലാതെ പപ്പായിയെ നോക്കി ആധിയോടെ പറഞ്ഞു... പപ്പായി ഒന്നും മിണ്ടിയില്ല... പകരം മമ്മയെ കടുപ്പിച്ചു ഒരു നോട്ടം നോക്കി..... "സഫിയ... " ആ വിളിയിൽ അവരുടെ ഉള്ളിൽ ഒരു പേടി നിറഞ്ഞിരുന്നു... "റൈജനെ വിളിച്ചു നീ നിന്റെ വീട്ടിലേക്ക് പൊയ്ക്കോ.... ഇനി ഇവ എന്ന് ഇവിടെ തിരിച്ചു വരുന്നോ... അന്ന് നീ വീടിന്റെ പടി ചവിട്ടിയാൽ മതി.... " കടുപ്പം നിറഞ്ഞത് ആയിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ... മമ്മയുടെ മുഖം ചുവന്നു... ദേഷ്യവും സങ്കടവും കൂടിയ എന്തോ ഒരു ഭാവം... മകളെ കാണുന്നില്ല എന്ന ടെൻഷനോടൊപ്പം വേറൊന്നു കൂടി... "എന്നെ ഇവിടുന്ന് ഇറക്കി വിട്ടിട്ട് നിങ്ങൾക്ക് എന്ത് നേട്ടമാ... എന്റെ കൊച്ചിനെ കാണാതായിട്ട്.... " "മിണ്ടരുത് നീ... നിനക്ക് അതിനുള്ള ഒരു അവകാശവും ഇല്ല... അവൾ വെറുതെ പോയതല്ല.... നീ ചെയ്യുന്ന ക്രൂരതകൾ സഹിക്കാൻ വയ്യാതെ ഇറങ്ങി പോയതാ.... " "അവളൊരു പെൺകുട്ടിയാണ് ഇച്ചായാ... അവളുടെ എല്ലാ വാശിയും നടത്തി കൊടുത്താൽ... "

"ഒരു പുല്ലും ഉണ്ടാകില്ല സഫിയ... കാരണം അത് എന്റെ മകളാ...ഒരു പക്ഷെ ഈ നിൽക്കുന്ന നമ്മുടെ മകനെക്കാൾ വിശ്വാസിക്കാൻ കഴിയുന്നവൾ... അത്രയും സ്നേഹിക്കാൻ കഴിയുന്നവൾ.... ഇന്ന് വരെ നീ എന്തൊക്കെ ചെയ്തിട്ടും അവളുടെ ഫ്രണ്ട്‌സിനെ പോലും ഇൻസെൾട്ട് ചെയ്തു ഇറക്കി വിട്ടിട്ടും ആ ഒരു ദേഷ്യം കഴിഞ്ഞാൽ വീണ്ടും നിന്നെ മമ്മ എന്നും വിളിച്ചു വന്നിരുന്നത് അവളിലെ നന്മ ആയിരുന്നു..... നീ ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കിയില്ലേ... അത് വർഷങ്ങളോളം അവൾ കണ്ട സ്വപ്നത്തേയാണ്...... നീ ഇത് ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത്...... ഇനി നിന്റെ വായയിൽ നിന്നും ഇങ്ങനെ എന്തെങ്കിലും വന്നാൽ.... ഇന്ന് തന്നെ ഇവിടുന്ന് പൊക്കോണം.... " ആദ്യമായി ആയിരുന്നു അദ്ദേഹത്തിൽ നിന്നും ഇത്രയും കടുപ്പം ഏറിയ വാക്കുകൾ... അവരുടെ കണ്ണുകളും നിറഞ്ഞു... അവരെ ഒന്ന് മൈന്റ് പോലും ചെയ്യാതെ അദ്ദേഹം ഉള്ളിലേക്ക് നടന്നു... ജോണിന്റെ മുഖത്തും ഇഷ്ടകേട് നന്നായി കാണാൻ കഴിയുന്നുണ്ടായിരുന്നു.... അവൻ മുഖം വെട്ടി തിരിച്ചു കൊണ്ട് ഉള്ളിലേക്ക് പോയി.. അവർക്ക് ചെയ്തത് തെറ്റായി തോന്നിയിരുന്നില്ല... അത് അവരുടെ തെറ്റല്ല... പെണ്ണ് എന്നാൽ വീട്ടിൽ നിൽക്കാനും ആണിന് വെച്ചു വിളമ്പി കൊടുക്കാനും.. അവന്റെ ആവശ്യങ്ങൾ നിറവേറ്റാനും ഉള്ള ഉപകരണങ്ങൾ മാത്രമാണ് എന്ന് പഠിപ്പിച്ചു കൊടുത്ത സൊസൈറ്റിയുടെ തെറ്റ്.... നിറമുള്ള വർണങ്ങളിൽ പെണ്ണ് എന്നും ആണിന് താഴെ ആണ് എന്ന് വീണ്ടും വീണ്ടും എഴുതി പിടിപ്പിച്ചവരുടെ തെറ്റ്....

കാല് മടക്കി തൊഴിക്കാൻ എന്നും പറഞ്ഞു പെണ്ണിനെ കൂടെ വിളിക്കുന്നവർ തുടങ്ങി അനാവശ്യ വാക്കുകളിൽ പോലും നായകനെ ഉയർത്തി കാണിക്കാനും... നായകന്റെ മാസ്സ് ഡയലോഗ് കേട്ടു കയ്യടിക്കാനും ഒരു ദയയും കൂടാതെ പെണ്ണിനെ താഴ്ത്തി കെട്ടുന്നവരുടെ തെറ്റ്... പലരുടെയും ഉള്ളിൽ പെണ്ണ് വെറും പുഴുവായി മാറുകയായിരുന്നു.... അത് അവളുടെ ഉള്ളിലും നിറഞ്ഞു... അവളും പറഞ്ഞു തുടങ്ങി.... ഞങ്ങളെ കൊണ്ട് അതെ സാധിക്കൂ... കാരണം ഞങ്ങൾ സ്ത്രീകൾ ആണ്.... അല്ല സമൂഹം അവളെ കൊണ്ട് പറയിപ്പിച്ചു.... _________ "ആര് പറഞ്ഞിട്ടും കാര്യം ഇല്ല.... ഞാൻ വീട്ടിലേക്ക് പോകത്തില്ല... വേണ്ടാ... ആർക്ക് സങ്കടം ആയാലും... ആരുടേ ഉള്ളം നീറിയാലും അത് എന്നെ സംഭന്തിക്കുന്ന വിഷയം അല്ല..... ഏതൻ...വേണ്ടാ... വരണ്ട.... ഞാൻ നാളെ ഫ്ലാറ്റ് മാറും....അങ്ങോട്ട്‌ വന്നാൽ മതി... ഇവിടെ ഇവർക്ക് ശല്യം ആകും... ആരോടും പറയണ്ട നീ... പറഞ്ഞാൽ എന്റെ സ്വഭാവം ശരിക്ക് അറിയും.... " ഭീഷണിയായിരുന്നു അവളുടെ സ്വരത്തിൽ... "എന്നാ ബൈ....മറ്റന്നാൾ മുതൽ ഞാനും സ്റ്റുഡിയോയിലേക്ക് വരാം... മ്മ്മ്...ഓക്കേ....എന്നാ ഞാൻ പിന്നെ വിളിക്കാം... ഇവിടെ ആരോ വന്നിട്ടുണ്ട്... ബൈ... " പുറത്ത് കാളിങ് ബെല്ലിന്റെ ശബ്ദം കേട്ടു അവൾ ഫോൺ കട്ട്‌ ചെയ്തു കൊണ്ട് പ്രയാസപ്പെട്ടു ബീൻബാഗിൽ നിന്നും എഴുന്നേറ്റു...

ആക്‌സിഡന്റിൽ നെറ്റിയിലെയും കയ്യിലെയും മുറിവിന് പുറമെ കാലിന്റെ നെരിയാണി മുകളിലും നീര് കെട്ടിയിട്ടുണ്ട്... നടക്കുമ്പോൾ വേദന ഉണ്ടെങ്കിൽ കൂടി അവൾ കഷ്ടപ്പെട്ടു നടക്കാൻ നോക്കി.... കാലിലൂടെ വേദന അരിച്ചു കയറുന്നത് അവൾ അറിയുന്നുണ്ടായിരുന്നു... അത് സഹിക്കാൻ കഴിയാതെ വന്നപ്പോഴും അവൾ മെല്ലെ കൊക്കി ഉള്ളിലേക്ക് നടന്നു... ഡോർ തുറന്നതും മുന്നിൽ നിൽക്കുന്ന zomato ഡെലിവറി ബോയിയെ കണ്ടു അവളുടെ കണ്ണുകൾ ഒന്ന് കുറുകി... "സോറി മാഡം... വഴിയിൽ ട്രാഫിക് ആയിരുന്നു... ഇവിടെ വന്നപ്പോൾ ലിഫ്റ്റ് ജാമും... അതാണ്‌ ലേറ്റ് ആയത്... " അവളുടെ മുഖഭാവം കണ്ടു അല്പം പേടിയോടെ പറയുന്നുണ്ടായിരുന്നു പയ്യൻ.... മുഖത്ത് പറ്റി പിടിച്ചു നിൽക്കുന്ന വിയർപ്പു കണ്ടാൽ തന്നെ അറിയാം ഈ കണ്ട നിലകൾ എല്ലാം സ്റ്റെപ് കയറി വന്നതാണ് എന്ന്... ആദ്യം ഒന്ന് സംശയിച്ചു എങ്കിലും പിന്നീട് പിസ്സ ഓർഡർ ചെയ്യാം എന്ന് രാവിലെ അജുവിന്റെ വാക്കുകൾ ഓർമ്മ വന്നതോടെ അവൾ എന്തോ ഓർത്ത കണക്കെ തലയാട്ടി... "Its ok... പേയ്‌മെന്റ് ചെയ്തതല്ലേ... " "Yes madam.... " "Ok..." പിസ്സയുടെ പാക്കറ്റ് കയ്യിൽ വാങ്ങി കൊണ്ട് അവൾ ഒന്ന് പുഞ്ചിരിച്ചു... പയ്യൻ തിരിഞ്ഞു നടക്കാൻ ഒരുങ്ങി... "Excuse me.... " അവൾ പെട്ടെന്ന് വിളിച്ചതും ആ പയ്യൻ പെട്ടെന്ന് തിരിഞ്ഞു നോക്കി... "എന്താ മാഡം... " "Wait few minuts.... " അവൾ അതും പറഞ്ഞു കൊണ്ട് കൊക്കി ഉള്ളിലേക്ക് നടന്നു... പിസ്സ ടേബിളിൽ വെച്ചു കൊണ്ട് ഫ്രിഡ്ജിൽ നിന്നും ഒരു കുപ്പി ബോട്ടിൽ എടുത്തു ആ പയ്യന്റെ അടുത്തേക്ക് വന്നു

അത് അവന് നേരെ നീട്ടി.... "ഇത് താൻ വെച്ചോ.... " അവൾ കുഞ്ഞ് പുഞ്ചിരിയുമായി ആയിരുന്നു പറഞ്ഞത്... അവൻ ഒരു നിമിഷം മടിച്ചു നിന്നു... എന്തോ ഒരു അത്ഭുതം... "വാങ്ങഡോ... " അവളുടെ അടുത്ത വാക്കുകളിൽ അവൻ അത് വാങ്ങി... അവൻ തിരിഞ്ഞു നടക്കുന്നത് അറിഞ്ഞു കൊണ്ട് അവൾ ഡോർ ക്ലോസ് ചെയ്തു.... അവളുടെ ഉള്ളിൽ ഒരു നിമിഷം ആ പയ്യനിൽ അവൾ കണ്ടത് അവളെ തന്നെ ആയിരുന്നു... ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്നവരാ.... അടുപ്പത്തോടെ ഒരുപാട് സംസാരിക്കേണ്ട എങ്കിലും ഇടക്ക് എങ്കിലും അവരോട് പുഞ്ചിരിക്കാം.... ഈ പൊരി വെയിലത്ത് കഷ്ടപ്പെടുന്നവർക്ക് ഒരു കുപ്പി വെള്ളം എങ്കിലും നൽകാം.... _________ "*പോലീസുകാരും പത്രക്കാരും കെട്ടി ചമച്ചു ഉണ്ടാക്കിയ ഒരു കേസ്.... അതിന്റെ പേരിൽ ഞങ്ങളുടെ പാർട്ടിക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല...... നിങ്ങൾക്ക് തെളിയിക്കാൻ കഴിയുമോ... ഞങ്ങൾ കുറ്റക്കാർ ആണെന്ന്.... നിങ്ങളിൽ ഒരാൾ അത് തെളിയിച്ചാൽ ഞാൻ എന്നെന്നേക്കുമായി എന്റെ രാഷ്രീയ ജീവിതം വേണ്ടാന്നു വെക്കും..... *" ടീവിയിൽ ന്യൂസ്‌ ചാനെലിൽ കത്തി കയറുന്ന ചർച്ച കേട്ടു കൊണ്ട് ഇരിക്കുകയാണ് അർജുനും അരുണും.... ഇവ കൊക്കി ചാടി വന്നതും അർജുൻ അരുണിന്റെ അരികിലേക്ക് ഒന്ന് കൂടെ ചേർന്നു ഇരുന്നു കൊടുത്തതും അവൾ അവിടെ കയറി ഇരുന്നു... "ഇങ്ങേർക്ക് ഇതിന്റെ വല്ല ആവശ്യവും ഉണ്ടോ.... മിണ്ടാതെ ഇരുന്നാൽ പോരെ... " "ഡാ... അത് തെളിയിക്കാൻ കഴിയില്ല

എന്ന് അങ്ങേര് 100% കോൺഫിഡന്റ് ആണ്....പിന്നെ അങ്ങേര് എന്തിനാ മിണ്ടാതെ നിൽക്കുന്നത്... ഇനി ഇപ്പൊ പോലീസ്കാര് മുതൽ സാക്ഷാൽ സിബിഐ വന്നു അന്വേഷിച്ചാൽ പോലും ഒരു ചുക്കും നടക്കാൻ പോകുന്നില്ല.... " അതിനിടയിൽ രണ്ട് പേരും തമ്മിൽ ചർച്ച തുടങ്ങിയിരുന്നു.... ഒരു രാഷ്ട്രീയ പാർട്ടിയെ പൂർണമായും പിന്താങ്ങുന്നതിന് പകരം നല്ല നേതാക്കളെയും നല്ല ആശയങ്ങളെയും തിരഞ്ഞു പിടിച്ചു പിന്തുടരാൻ ആയിരുന്നു അവർക്ക് താല്പര്യം.... അതിലൊന്നും ഇന്ട്രെസ്റ്റ് ഇല്ലാത്തതു കൊണ്ട് തന്നെ ഇവ മുഖം ചുളിച്ചു കൊണ്ട് ടീവി ഓഫ് ചെയ്തു.... രണ്ട് പേരും ഒരുപോലെ അവളെ നോക്കി... "ഡി... പുല്ലേ... ടീവി ഇട്ടേ... " "മതി...കണ്ടത്... പരസ്പരം ചീത്ത വിളി അല്ലേ.... ആ സമയം വേറെ എന്തേലും ചെയ്യാൻ നോക്ക്... " അവളിൽ യാതൊരു ഭാവവും ഇല്ല.... അജു ഒന്ന് ചിരിച്ചു... "ഓഹ്... ഒരു കാര്യം മറന്നു... ഇവിടെ എന്റെ ഫ്രണ്ടിന്റെ ഒരു ഫ്ലാറ്റ് ഉണ്ട്.... അവള് ഇപ്പോൾ ദുബായ്ലാണ്... ഞാൻ നാളെ അങ്ങോട്ട്‌ മാറും.... " വളരെ സില്ലി ആയിട്ട് ആയിരുന്നു അവൾ പറഞ്ഞത്... അത് കേട്ടതോടെ അജുവിന്റെ മുഖം മാറി വന്നു... "എന്താ പെട്ടെന്ന്.... കൈ ഒക്കെ ഒന്ന് മാറിയിട്ട് പോരെ.. " അരുൺ ആയിരുന്നു.... "No... Arun.... ഇനി ഇങ്ങനെ ഇരുന്നാൽ ശരി ആകത്തില്ല....

Next weak മുതൽ റേഡിയോയിൽ rejoin ചെയ്യണം...പിന്നെ സ്റ്റുഡിയോയിലും വന്നു തുടങ്ങണം.... പിന്നെ robben felix നെ ഒന്ന് കാണണം... അന്ന് എനിക്ക് ഒരു വർക്കിന് താല്പര്യം ഉണ്ടോ എന്ന് ചോദിച്ചിരുന്നു... അന്നത്തെ പോകുന്നതിന്റെ പേരിൽ അത് മുടക്കി...ഒന്ന് ചെന്ന് നോക്കിയാൽ ചിലപ്പോൾ ഇച്ചിരി ചിക്കിലി കിട്ടുന്ന കേസ് ആകും.....ഇവിടെ നിന്നാൽ ഞാൻ മടിച്ചി ആയി പോകും..... അത് കൊണ്ട് ഞാൻ നാളെ തന്നെ അങ്ങ് വിടുവാ....ഏതനോട് കാര്യം പറഞ്ഞിട്ടുണ്ട്.. അവന്മാര് എല്ലാം കൂടി അടുക്കള ആവശ്യത്തിനുള്ളത് കൊണ്ട് തരാം എന്ന് പറഞ്ഞിട്ടുണ്ട്... പിന്നെ ഫർണിച്ചെഴ്സ് എല്ലാം ഫ്ലാറ്റിൽ ഉണ്ട്.... " അവൾ പറഞ്ഞു നിർത്തി... അവൾ ജീവിതം ഒന്നിൽ നിന്നും തന്നെ കെട്ടി പൊക്കുകയായിരുന്നു.... അർജുൻ അവളെ വെറുതെ നോക്കി ഇരുന്നതെയൊള്ളു... അവൾ അവന്റെ നെറ്റിയിൽ ഒന്ന് വിരൽ വെച്ചു തട്ടി കൊണ്ട് മുഖം തിരിപ്പിച്ചു... അവന് ചിരി വന്നിരുന്നു... "താൻ ഇവിടെ നിന്നോഡോ.... " അരുണിന്റെ ചോദ്യത്തിൽ അവൾ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി... "ഞാൻ ഇവിടെ നിന്നാലെ... അതിനു പിറകെ വരുന്ന പൊല്ലാപ്പ് നിനക്ക് ഒന്നും അറിയാത്തത് കൊണ്ട....എന്നെ ഇതിന് മുന്നേ നിർത്തിയവൻമാരോട് ചോദിച്ചാൽ മതി.... പെണ്ണ് പിടിയൻമാർ മുതൽ അനാശാസ്യം വരെ....ഫ്രീ ആയിട്ട് കിട്ടും......"

"അതിനു ഞങ്ങൾക്ക് പ്രശ്നം ഇല്ലെങ്കിലോ.... " "But.... ശരിയാകത്തില്ലഡാ മകനെ.... ഞാൻ ഇവിടെ തന്നെ ഉണ്ടല്ലോ... നമുക്ക് കാണാന്നെ...chill man.... " അവൾ അവന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു... പിന്നെ അവരും അവളെ നിർബന്ധിച്ചില്ല... കാരണം അവർക്ക് അറിയാമായിരുന്നു അവളുടെ തീരുമാനത്തേ മാറ്റാൻ കഴിയില്ല എന്ന്... "എന്നാൽ നിങ്ങൾ കണ്ടോ... " വീണ്ടും ടീവി ഇട്ടു കൊടുത്തു കൊണ്ട് കഷ്ടപ്പെട്ടു എഴുന്നേൽക്കാൻ ശ്രമിക്കുന്ന ഇവയുടെ കയ്യിൽ പിടിച്ചു കൊണ്ട് അർജുൻ എഴുന്നേൽക്കാൻ സഹായിച്ചു... "സൂക്ഷിക്കഡി ഇവാമ്മോ.... ബോഡി മൊത്തം ഡാമേജ് ആയി കിടക്കുവാ.... " അവൻ കുറുമ്പ് നിറഞ്ഞ സ്വരത്തിൽ പറഞ്ഞതും അവൾ ഇടതു കൈ ഉയർത്തി അവന്റെ തലയിൽ ഒന്ന് തട്ടി... "ഇത് വരെ ഒറ്റയ്ക്ക് നടന്നു ശീലിച്ചവൾ അല്ലേടാ... ഒരു വീഴ്ചയിൽ ഒന്നും തളരില്ല... " അത് അവളുടെ കോൺഫിഡന്റ്സ് ആയിരുന്നു... താൻ തിരിച്ചു വരും എന്ന കോൺഫിഡന്റ്സ്... _________ "ഇവാമ്മോ.... കിടക്കാൻ ആയില്ലേ.... " ബാൽകണിയിൽ കൈവരിയിലും ചാരി പുറത്തേക്ക് നോട്ടം എറിഞ്ഞു നിൽക്കുന്ന ഇവയെ അജു ചോദിച്ചതും അവൾ ഒരു നിമിഷം അവനെ തിരിഞ്ഞു നോക്കി... ശേഷം ഒന്നും മിണ്ടാതെ തന്നെ പുറത്തേക്ക് നോക്കി.... അവനും അവൾക്കരികിൽ വന്നു നിന്നു... വാക്കുകൾ കൊണ്ട് അവളെ ശല്യം ചെയ്യാൻ എന്ത് കൊണ്ടോ അവന് തോന്നിയില്ല... അവളുടെ ഉള്ളം അത്ര സമാധാനത്തിൽ അല്ല എന്ന് അവന് അറിയാമായിരുന്നു....

"നാളെ ആയിരുന്നു അജു ഞാൻ പോകേണ്ട ഡേറ്റ്..... " തെല്ലു നേരത്തെ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് അവൾ പറഞ്ഞു... അവൻ അവളെ വെറുതെ ഒരു നിമിഷം നോക്കി നിന്നു... മുഖത്ത് ദുഃഖം ഇല്ല... എന്തോ ഒരു വാശി...ഇത്രയും വലിയ ഡ്രീം ഒരു നിമിഷം കൊണ്ട് ഇല്ലാതായാൽ താൻ ആണെങ്കിൽ പോലും തളർന്നു പോകുമായിരുന്നു... തിരിച്ചു വരാൻ സാധിക്കാത്ത രീതിയിൽ തന്നെ... പക്ഷെ അവൾ... തിരിച്ചു വന്നു കഴിഞ്ഞു.... "നീ പാസ്പോർട്ടിന് അപേക്ഷിച്ചില്ലേ.... " "അതിനു വേറെ എന്തൊക്കെയോ നൂലാമാലകൾ ഉണ്ട്.... എല്ലാം ശരി ആക്കണം... " അവളും എന്തോ ആലോചിച്ച കണക്കെ പറഞ്ഞു.... അവൻ മെല്ലെ ഒന്ന് തലയാട്ടി... "അജു........" മൗനം വല്ലാതെ വീർപ്പു മുട്ടിച്ചപ്പോൾ വെറുതെ ഒരു വിളി... അവൻ അത്ഭുതത്തോടെ അവളെ ഒന്ന് നോക്കി... "താൻ റിലേഷനിൽ ആണോ.... " കുസൃതിയോടുള്ള അവളുടെ ചോദ്യം കേട്ടു അവൻ കണ്ണ് ചുളിച്ചു കൊണ്ട് അവളെ നോക്കി... "നോ...തെറ്റിദ്ധരിക്കണ്ട മോനെ... വെറുതെ ഒന്നറിയാൻ... " അവൾ തമാശയോടെ പറഞ്ഞു... "ആയിരുന്നു.... But... " "Break up... !!?" അവൾ സംശയത്തോടെ ചോദിച്ചു... ""മ്മ്മ്.... But തേപ്പ് അല്ലായിരുന്നു....പിജി മുതൽ തുടങ്ങിയ റിലേഷൻ ആയിരുന്നു... തുടക്കത്തിൽ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും പിന്നീട് അവളുടെ വീട്ടിൽ വിവാഹം ആലോചന തുടങ്ങിയപ്പോൾ അവൾ ആകെ depressed ആയി....

വീട്ടിൽ ഞങ്ങളുടെ കാര്യം അവതരിപ്പിച്ചപ്പോൾ സാധാരണ ഉള്ളത് തന്നെ... അമ്മയുടെ ആത്മഹത്യ ഭീഷണി മുതൽ... അച്ഛന്റെ കൊലപാതക ഭീഷണി വരെ... എത്ര ഒക്കെ പറഞ്ഞാലും എന്നേക്കാൾ വാല്യൂ അവൾ നൽകേണ്ടത് ഫാമിലിക്ക് ആണല്ലോ... അവൾ breakup ആകാം എന്ന് പറഞ്ഞു... ഓഫ്‌കോഴ്സ് ആയി... Becouse ഒരു റിലേഷൻ ആകുമ്പോൾ രണ്ട് പേർക്കും താല്പര്യം വേണമല്ലോ....അത് പോലെ വേണ്ടാന്ന് വെക്കാൻ ഉള്ള അവകാശവും രണ്ട് പേർക്കും ഉണ്ടല്ലോ.... ഞാൻ പിന്നെ അതിലേക്കു മനസ്സിനെ വിട്ടില്ല... എന്റെ ജോബ് നോക്കി ഇവിടെ ഒതുങ്ങി.... " അവൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു നിർത്തി... അവളും മെല്ലെ ഒന്ന് തലയാട്ടി... "She was stupid aju.... " ഇവയിൽ ഒരു ഇഷ്ടകേട് കാണാമായിരുന്നു... അജു സംശയത്തോടെ അവളെ നോക്കി... "മറ്റുള്ളവർക്ക് വേണ്ടി എന്തിനാ സ്വന്തം ഇഷ്ടങ്ങൾ വേണ്ടാ എന്ന് വെക്കുന്നത്....Fool... അവന്റെ ഒരു ക്ലീശേ പ്രേമവും....വീട്ടുകാർക്ക് ഇഷ്ടമല്ല എന്നും പറഞ്ഞു ഒരുത്തി ഇട്ടേച്ചു പോയിരിക്കുന്നു.... " മുഖം തിരിച്ചു കൊണ്ട് ഉള്ളിലേക്ക് പോകുന്നവളെ അജു ഒന്നും മനസ്സിലാകാതെ നോക്കി നിന്നു... "ഇവൾക്കിതെന്തോന്ന്.... " അവൻ സ്വയം പറഞ്ഞു പോയി..... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story