മഴപോൽ: ഭാഗം 19

mazhapol thasal

രചന: THASAL

"Surprice....... " ഫ്ലാറ്റിന്റെ ഡോർ തള്ളി തുറന്നു കൊണ്ട് ഏതൻ പറഞ്ഞതും ഉള്ളിൽ നിൽക്കുന്ന അരുണും അജുവും ഞെട്ടി.... ഇവ അതൊന്നും വലിയ കാര്യം അല്ലാത്ത മട്ടെ ഷെൽഫിൽ പുസ്തകങ്ങൾ വെക്കുക ആയിരുന്നു... പെട്ടെന്ന് അരുണിനെയും അജുവിനെയും കണ്ട ചമ്മൽ ഏതന്റെ മുഖത്ത് വ്യക്തമായിരുന്നു... "ചമ്മണ്ടാ... കയറി വാടാ... അവന്മാരെയും കൂട്ടി രാവിലെ എത്താം എന്നും പറഞ്ഞിട്ട് ഒരുത്തൻ കയറി വന്ന സമയം കണ്ടില്ലേ... Shǎzi (fool)" "ഡി... കോപ്പേ നിർത്തിക്കോ നിന്റെ കോപ്പിലെ ചൈനീസ്... കേൾക്കുമ്പോൾ മനുഷ്യന്റെ കാലിന്റെ അടിയിലൂടെ തരിച്ചു കയറുകയാ... " ഉള്ളിലേക്ക് ധൃതിയിൽ വരുന്നതിനിടയിൽ റയാൻ ഗൗരവത്തോടെ പറഞ്ഞു... ശേഷം അവളുടെ കൈ മെല്ലെ പിടിച്ചു പൊള്ളിയ ഭാഗം നോക്കി.... "ഇത്രയും പൊള്ളിയിട്ട് ആണോടി... ഒന്നും ഇല്ലാന്ന് പറഞ്ഞത്... " പീറ്ററും കണ്ണുരുട്ടി... "ഒന്ന് പോടാപ്പാ.... എനിക്ക് കുഴപ്പം ഒന്നും ഇല്ല... " "ഒറ്റ ഒന്ന് കൈ വീശി തന്നാൽ ഉണ്ടല്ലോ... കണ്ടിടത്ത് എല്ലാം ഡാമേജ് ആണ്... എന്നിട്ടാ അവൾക്ക് കുഴപ്പം ഒന്നും ഇല്ലാന്ന്..... " ജോയും ദേഷ്യം കൊണ്ട് വിറച്ചു... "ടാ... കോപ്പൻമാരെ അവൾക്ക് ഇച്ചിരി സമാധാനം കൊടുക്ക്.... അവള് മനഃപൂർവം തീയിലേക്ക് ചാടിയത് ഒന്നും അല്ലല്ലോ.... "

ഏതൻ അവരെ കണ്ണുരുട്ടി നോക്കി കൊണ്ട് പറഞ്ഞു...ഇവ ഏതന്റെ തോളിലൂടെ ഇടതു കൈ കൊണ്ട് ചുറ്റി പിടിച്ചു... "ഇവനെ കണ്ടു പഠിക്കഡാ... " "മ്മ്മ്...ഇവനെ കണ്ടു പഠിച്ചാൽ 360 ദിവസത്തിൽ 359 ദിവസവും ബെഡ് റസ്റ്റ്‌ ആകും.... നിന്നോട് ഒന്നും പറഞ്ഞിട്ടും കാര്യം ഇല്ല... " പീറ്റർ ആയിരുന്നു... എല്ലാം കണ്ടു സ്റ്റെക്ക് ആയി നിൽക്കുകയായിരുന്നു അർജുൻ... അരുണിനെ ആദ്യം തന്നെ അറിയാവുന്നത് കൊണ്ട് അരുൺ പോലും അവരോടൊപ്പം കൂടിയിരുന്നു... പെട്ടെന്ന് ഇവയുടെ നോട്ടം അർജുനിൽ എത്തിയതും അവൾ മെല്ലെ ഏതന്റെ തോളിൽ നിന്നും കൈ മാറ്റി അവന്റെ അരികിലേക്ക് നടന്നു... "ഡാ... ഇവനെ അറിയില്ലേ... " ബാക്കി ഉള്ളവരെ നോക്കി കൊണ്ട് ഇവ ചോദിച്ചു... "പിന്നെ.... അർജുൻ... അർജുന് ഞങ്ങളെ ഓർമ്മ ഇല്ലേ... കോളേജിൽ തന്റെ ജൂനിയർ ആയി പഠിച്ചിട്ടുണ്ട്.... കോളേജിൽ വെച്ചു ഒന്ന് രണ്ട് തവണ മീറ്റ് ചെയ്തിട്ടും ഉണ്ട്... " അർജുന് അവരോട് ഇടപഴുകാൻ ബുദ്ധിമുട്ട് തോന്നി എങ്കിലും ഒന്ന് പുഞ്ചിരിച്ചു... "ഡാ... നിങ്ങൾ സംസാരിച്ച് ഇരിക്ക്... ഏതാ... വാടാ... ഒന്ന് രണ്ട് റീൽസ് എടുക്കാൻ ഉണ്ട്... " ഏതന്റെ കയ്യിൽ തട്ടി കൊണ്ട് ഇവ വിളിച്ചു.. "ഈ ഡാമേജ് വെച്ചു കൊണ്ടോ... " "രണ്ട് ദിവസം കൊണ്ട് അക്കൗണ്ട് ടൾ ആയിട്ടുണ്ട്... കയറ്റി കൊണ്ട് വന്നാലേ എനിക്ക് ഉപകാരം ഒള്ളൂ മോനെ... നീ വന്നേ... ഡാ... നിന്റെ ഫോൺ എടുത്തിട്ടുണ്ടെ... " അർജുന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു പോകുന്നതിനിടയിൽ അവൾ വിളിച്ചു പറഞ്ഞു...

എല്ലാവരും ഒരു ചമ്മലോടെ അർജുനെ നോക്കുമ്പോൾ അവൻ അതൊന്നും കാര്യമല്ലാത്ത മട്ടെ അവൾ പോയ വഴിയേ നോക്കുകയായിരുന്നു... "ഡാ....ഞാൻ പറഞ്ഞത് എന്തായി.... കിട്ടിയോ.. " ബാൽകണിയിൽ എത്തിയതും അവൾ ഗൗരവത്തോടെ ചോദിച്ചു.... ഏതൻ ഒരു ചെറിയ ബോട്ടിൽ മെഡിസിൻ എടുത്തു അവളുടെ കയ്യിൽ കൊടുത്തു... "ഡി... കോപ്പേ.. ഇതൊക്കെ ഡോക്ടറുടെ പ്രിക്രിപ്ഷൻ ഇല്ലാതെ കിട്ടുന്ന സാധനം അല്ല... എന്നിട്ടും ഞാൻ ഒപ്പിച്ചതാ... ഡോസ് കൂടിയാൽ തട്ടി പോവുമെ.... " "എനിക്ക് അറിയാഡാ....But... എനിക്ക് ഇന്നെങ്കിലും സ്വസ്ഥമായി ഉറങ്ങണം... " അവൾ പോക്കറ്റിൽ നിന്നും ഒരു സിഗ് എടുത്തു കത്തിച്ചു ചുണ്ടിലേക്ക് വെച്ചു... ഏതൻ അവളെ നോക്കി കണ്ണുരുട്ടുകയായിരുന്നു.... "നീ പിന്നേം തുടങ്ങിയോ ഇത്.... " അവൻ ദേഷ്യത്തോടെ ചോദിക്കുമ്പോഴും അവൾ അതൊന്നും വലിയ മൈന്റ് കൊടുക്കാതെ പുക പുറത്തേക്ക് തള്ളി... നോട്ടം ബാൽകണിയിലൂടെ പുറത്തേക്ക് ആയിരുന്നു... "എന്തോ തുടങ്ങണം എന്ന് തോന്നി... തുടങ്ങി... " "ഇത് അത്ര നല്ലതല്ല ഇവ..... ഈ ചെറിയ കാര്യത്തിന് വേണ്ടി പിന്നേം ഈ നശിച്ച ശീലങ്ങൾ ഒന്നും തുടങ്ങണ്ടാ... " അവൻ വാണിംഗ് രൂപത്തിൽ പറഞ്ഞു... ഇവ അവനെ നോക്കി ഒന്ന് ചിരിച്ചു... "ചെറിയ കാര്യം... അത് നിങ്ങൾക്ക് അല്ലേഡാ.... That was my biggest wish.... എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും വലിയ സ്വപ്നം.... Wǒ bùnéng... (എനിക്ക് കഴിയുന്നില്ലഡാ... )" അവസാനത്തെ വരികൾ അവൾ അവന് മനസ്സിലാകാത്ത രീതിയിൽ ഒതുക്കി...

അവളുടെ തോൽവി ആരും അറിയരുത് എന്ന വാശിയോടെ.... ആരെക്കാളും നന്നായി അവളെ മനസ്സിലാക്കാൻ സാധിക്കുമായിരുന്നു ഏതന്... ഒരു കൂടപിറപ്പ് പോലെ കൂടെ കൂടിയിട്ട് വർഷങ്ങൾ കഴിഞ്ഞു... ഏതൻ അവളുടെ പ്ലാസ്റ്റർ ഇട്ട കയ്യിലേക്ക് നോക്കി നിൽക്കുകയായിരുന്നു... "നിന്റെ പൗച്ച് എവിടെ.... " "അതൊന്നു നനഞ്ഞു... " അവൾ ഒഴുക്കൻ മട്ടിൽ ഒന്ന് പറഞ്ഞു... "നീ നിന്നെ ഫോട്ടോ എടുക്കാം... " അവൻ അവളെ ഒന്ന് പുറകിലേക്ക് നീക്കി നിർത്തി കൊണ്ട് പറഞ്ഞു... അവൾ കയ്യിലെ സിഗ് ഒന്ന് കൂടെ ആഞ്ഞു വലിച്ചു അത് പുറത്തേക്ക് ഇട്ടു കൊണ്ട് നേരെ നിന്നു... അവൻ പറഞ്ഞ പോസിൽ നിന്നും റീൽസ് എടുത്തും ചിരിയോടെ നിൽക്കുന്നവളെ ഗ്ലാസ്‌ വാളിന് അപ്പുറം അർജുൻ നോക്കി നിൽക്കുന്നുണ്ടായിരുന്നു.... അവന് അറിയാമായിരുന്നു.... പുറമെ എത്ര ബോൾഡ് ആയി നിന്നാലും ഉള്ളിൽ അവൾ അനുഭവിക്കുന്ന പ്രഷർ.... എല്ലാം ഉള്ളിൽ ഒതുക്കിയുള്ള ആ പുഞ്ചിരിക്കും ഒരു ഭംഗിയാ.... അവളുടെ നോട്ടം മെല്ലെ അവനിലേക്ക് എത്തി... തന്നെ കണ്ണിമ വെട്ടാതെ നോക്കി ഇരിക്കുന്നവന് നേരെ വെറുതെ ഒന്ന് പിരികം പൊക്കിയതും അവൻ ചിരിയോടെ ഒന്നും ഇല്ല എന്ന പോൽ തലയാട്ടി.... അവളും ഒന്ന് ചിരിച്ചു... "ഡി... ഇങ്ങോട്ട് നോക്കഡി... " ഏതൻ വീണ്ടും വിളിച്ചതോടെ അവളുടെ ശ്രദ്ധ ഏതനിലേക്ക് നീണ്ടു.... _________ "ഫുഡ്‌ കഴിച്ചു എല്ലാതും ഇറങ്ങി പൊക്കോണം... ഒരുത്തി താമസം മാറിയപ്പോഴേക്കും വന്നോണം......മുടിപ്പിക്കാൻ... "

ഫുഡ്‌ സെർവ് ചെയ്യുമ്പോൾ ഇവ കണ്ണുരുട്ടി പറയുന്നത് കേട്ടു അർജുന്റെ കണ്ണുകൾ നാല് പാടും പോയി.... ഒറ്റ ഒന്നിന് കൂസൽ ഇല്ല.... ഏതൻ ആണെങ്കിൽ ചിക്കന്റെ ലെഗ് പീസ് കടിച്ചു കൊണ്ട് അവളെ നോക്കി പുച്ഛിച്ചു... "അയ്യടാ... അങ്ങനെ ഇപ്പൊ നീ സ്വസ്ഥമായി ഇരിക്കേണ്ട... ഇന്ന് ഞങ്ങൾ ഇവിടെയാ.... " ഏതൻ പറയുന്നത് കേട്ടു അവൾ അറിഞ്ഞു ഒന്ന് തലയാട്ടി... "ഞങ്ങൾ പോകും.... ഇവ..." അരുൺ ആയിരുന്നു.... അവളുടെ നോട്ടം അർജുനിൽ എത്തി... "ഇവന്മാര് ഇവിടെ ഉള്ളതല്ലേ... നാളെ പോയാൽ മതി.... " അവളും അർജുനിൽ നിന്നും നോട്ടം മാറ്റാതെ തന്നെ പറഞ്ഞു... "മ്മ്മ്... അവര് ഇപ്പൊ നിൽക്കും... നീ എന്ത് വർത്തമാനം ആടി നേരത്തെ പറഞ്ഞത്... ഞങ്ങൾക്ക് നാണം ഇല്ലാന്ന് കരുതി ബാക്കി ഉള്ളവർ അങ്ങനെ ആകണം എന്നുണ്ടോ... " ജോ കഴിപ്പിനിടെ പറഞ്ഞതും എല്ലാവർക്കും ഒരുപോലെ ചിരി പൊട്ടി എങ്കിലും പീറ്റർ അവന്റെ തലക്ക് ഒന്ന് മേടി... "പൊട്ടത്തരം പറയാതെ വാ അടച്ചു വെക്കടാ ശവമെ...." സ്വകാര്യം കണക്കെ അവൻ ജോയുടെ ചെവിയിൽ ആയി പറഞ്ഞു... "അതിനു ആരും പോകുന്നില്ലല്ലോ.... അല്ലേഡാ അജു..." അവൾ ചിരിയോടെ അർജുനോട് ആയി ചോദിച്ചതും ആ പുഞ്ചിരി കണ്ടു അവനും മെല്ലെ ഒന്ന് തലയാട്ടി.... "നീ അവരുടെ കൂടെ കൂടിയില്ലേ.... "

ഹാളിൽ ആയി ഗിറ്റാറും പാട്ടും ആയി ഇരിക്കുന്നവരുടെ ഇടയിൽ നിന്നും ബാൽകണിയിൽ കൈ വരിയിലും ഇടതു കൈ താങ്ങി പുറത്തെക്ക് നോക്കി നിൽക്കുന്ന ഇവക്കരികിലേക്ക് വന്നു കൊണ്ട് അർജുൻ ചോദിച്ചതും അവൾ മെല്ലെ ഒന്ന് തല ചെരിച്ചു കണ്ണ് ചിമ്മി...വീണ്ടും നോട്ടം ദൂരെ റോഡിലൂടെ പോകുന്ന വാഹനങ്ങളിലേക്കും ഇനിയും ഉറങ്ങാത്ത ടൗണിലേക്കും ആയി.... മൗനം രണ്ട് പേർക്കും ഇടയിൽ തളം കെട്ടി നിന്നു...... അവൾ ഒരു നിമിഷം പോലും നോട്ടം മാറ്റിയിരുന്നില്ല..... "അജു.... " മെല്ലെ ഒരു വിളി...അവൻ സംശയത്തോടെ ഒന്ന് തല ചെരിച്ചു നോക്കി... "മ്മ്മ്.... " "നിനക്ക് ഫ്രീ ആയിട്ട് നടക്കാൻ തോന്നുന്നുണ്ടോ.... " അവളുടെ ചോദ്യം കേട്ടു അവൻ ഒന്ന് നെറ്റി ചുളിച്ചു... "What you mean... !!?" "At first time.... ഞാൻ ഫ്രീ ആണ് അജു... I think എന്റെ ലൈഫിൽ തന്നെ ആദ്യമായി....... ചെറുപ്പം തൊട്ടേ ഞാൻ ഭയങ്കര ബിസി ആയിരുന്നഡാ..." അവൾ കുഞ്ഞ് ചിരിയോടെ മുകളിലേക്ക് മുഖം ഉയർത്തി കണ്ണുകൾ അടച്ചു കൊണ്ട് പറഞ്ഞു...എവിടെ നിന്നോ വീശി അടിച്ച കാറ്റ് അവളുടെ മുടി ഇഴകളെ ചുംബിച്ചു കടന്ന് പോയി... അവൻ അതെല്ലാം അത്ഭുതത്തോടെ നോക്കി നിൽക്കുകയായിരുന്നു... "ചെറുപ്പത്തിൽ നിനക്ക് എന്ത് തിരക്ക്.... " അവൻ സാധാരണ രീതിയിൽ ചോദിച്ചു...

"എനിക്ക് ഓർമ്മ വെച്ച കാലം മുതലേ...സ്കൂളിലേ ഹോംവർക്.... എക്സാം എന്നും പറഞ്ഞു ഞാൻ തിരക്കിൽ ആയിരിക്കും...കൂടാതെ കഴുതയെ കൊണ്ട് ഭാരം ചുമപ്പിക്കും പോലെ താങ്ങാത്ത ഓരോന്നും.... ക്ലാസ്സ്‌ ഓരോന്നായി കഴിയും തോറും ഭാരവും ഏറി.... ഡിഗ്രി എത്തിയപ്പോൾ തുടങ്ങി വർക്കിന്റെ പ്രഷറും..... But... ഇന്ന്....ഇതൊന്നും എന്നെ ബാധിക്കുന്നില്ല... എല്ലാ കണക്ഷൻസും ഒഴിവാക്കി പോകാൻ നിന്നത് കൊണ്ട് ഒരു വർക്കും പെൻറ്റിങ്ങിൽ ഇല്ല.... ടെൻഷൻ ഇല്ല... സ്ട്രസ് ഇല്ല... ആകെ കൂടി ഒരു ശാന്തത....ഒരു സമാധാനം... " അവളുടെ സംസാരം കേട്ടു അവൻ ഒന്ന് ചിരിച്ചു... "ബെസ്റ്റ്.... ഡി... കോപ്പേ... അതൊന്നും ഇല്ലാതെ രണ്ട് ദിവസം ഇരുന്നാൽ നിനക്ക് തന്നെ തോന്നും.... എന്തെങ്കിലും ഒന്ന് ചെയ്യാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന്... " "അതൊക്കെ ഓക്കേയാണ്... But ഇപ്പോൾ എനിക്ക് ഇപ്പോൾ ഒരു എക്സാം കഴിഞ്ഞ ഫീൽ ആണ്... " അവൾ ചെറു പുഞ്ചിരിയോടെ പുറത്തേക്ക് നോക്കി.... ഒന്നും ചെയ്യാൻ ഇല്ലാത്തവളുടെ ഉള്ളിലെ ശൂന്യത പോസിറ്റീവ് ആയി അവനെ അറിയിക്കുകയായിരുന്നു അവൾ... അത് അറിയാൻ ഉള്ള കഴിവ് അവനില്ലായിരുന്നു... അവളുടെ നോട്ടം അവനിൽ എത്തി നിന്നു... വെറുതെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് നോട്ടം മാറ്റി... "താൻ ഒരു സ്ട്രൈറ്റ് ഫോർവേഡ് ആണ്... "

അവൾ വെറുതെ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു... "ഓഫ്‌കോഴ്സ്.... എനിക്ക് അറിയാം... അത് കൊണ്ട് തന്നെ ബിസിനസ്‌ എന്നും പറഞ്ഞു കുറച്ചു ക്യാഷ് കയ്യീന്ന് പോയിട്ടുണ്ട്.... " അവൻ മറുപടിയും നൽകി...അവൾ കൂടുതൽ മിണ്ടിയില്ല... നോട്ടങ്ങൾ തമ്മിൽ ഇടഞ്ഞില്ല.... രണ്ട് പേരും അവരുടേതായ ലോകത്ത് ആയിരുന്നു.... അവരായി പണി കഴിച്ച തങ്ങളുടെ സ്വപ്ന ലോകത്ത്..... "ഇവ.... അർജു.... Comeon... " ഉള്ളിൽ നിന്നും പാട്ടിനോടൊപ്പം തന്നെ ജോയുടെ ശബ്ദവും ഉയർന്നു.... അവൾ മെല്ലെ കൈ ഉയർത്തി കുറച്ചു കഴിയട്ടെ എന്നാ കണക്കെ കാണിച്ചു കൊണ്ട് പിന്നെയും പുറം തിരിഞ്ഞു ഇരുന്നു.... പീറ്റർ ഒരു ബിയർ പൊട്ടിച്ചു ബോട്ടിൽ അർജുന് നേരെ കാണിച്ചു കൊടുത്തതും അവൾ മെല്ലെ ഇവയുടെ തോളിൽ തട്ടി കൊണ്ട് അവന്റെ അടുത്തേക്ക് നടന്നു..... ബാക്കി ഉള്ളവരുടെ ഉറക്കെ ഉള്ള ചിരിയും ബഹളവും എല്ലാം കേൾക്കുമ്പോഴും അവൾ പുറത്ത് തന്നെ നിന്നു.... വെറുതെ ഗ്ലാസ്‌ വാളിലൂടെ എല്ലാവരെയും നോക്കി... പോക്കറ്റിൽ നിന്നും ഒരു സിഗാരറ്റ് എടുത്തു കൊണ്ട് കത്തിച്ചു ചുണ്ടോട് ചേർത്തു... ആരെയും ശ്രദ്ധിക്കാൻ തോന്നിയില്ല.... ആർക്ക് മുന്നിലും അഭിനയിക്കാൻ കഴിയും പക്ഷെ സ്വന്തം മനസാക്ഷിക്ക് മുന്നിൽ.... ഉള്ളിൽ ഇപ്പോഴും പഴയത് ആലോചിക്കുമ്പോൾ പോലും നീറ്റൽ ആണ്.... എന്തോ പറഞ്ഞറിയിക്കാൻ ആകാത്ത ദേഷ്യം മമ്മയോട് തോന്നുന്നു... അവൾ സിഗ് ആഞ്ഞു വലിച്ചു...... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story