മഴപോൽ: ഭാഗം 2

mazhapol thasal

രചന: THASAL

"ഇവ....." ലാംബിന്റെ വെളിച്ചത്തിൽ പ്രൊജക്റ്റും കാര്യങ്ങളും എല്ലാം ഡയറിയിൽ കുത്തി കുറിക്കുമ്പോൾ ആണ് മമ്മയുടെ വിളി.... അവൾ തല ചെരിച്ചു വാതിലിന്റെ അരികിലേക്ക് നോക്കിയതും കണ്ടു വാതിൽക്കൽ നിൽക്കുന്ന മമ്മയെ.... അവൾ നോക്കുന്നത് കണ്ടതും അവർ ഉള്ളിലേക്ക് കടന്നു... ഇവ ഡയറി അടച്ചു വെച്ചു കൊണ്ട് മുഖത്ത് നിന്നും ഗ്ലാസ്‌ എടുത്തു ടേബിളിൽ വെച്ചു.... അപ്പോഴേക്കും മമ്മ അവൾക്ക് അടുത്തായി ഒരു ചെയർ വലിച്ചു ഇരുന്നിരുന്നു.... "എന്താ മമ്മ... എന്തെങ്കിലും പറയാൻ ഉണ്ടോ... !!?" കണ്ണുകൾ ലാമ്പിന്റെ ചുറ്റും പാറി നടക്കുന്ന ചെറു വണ്ടുകളിലേക്ക് നാട്ടി....വെറുതെ ലാമ്പിന്റെ സ്വിച്ചിൽ തൊട്ടു കളിച്ചു കൊണ്ടായിരുന്നു അവളുടെ ചോദ്യം.... മമ്മയുടെ കണ്ണുകൾ ഒരു വേള പോലും അവളിൽ നിന്നും മാറിയില്ല.... "എനിക്ക് പറയാൻ ഉള്ളത് കുറെ കാലമായി ഞാൻ ആവർത്തിക്കുന്നു ഇവ....." "മമ്മ പ്ലീസ്... അത് പറയാൻ ആണെങ്കിൽ ഇവിടെ ഇരിക്കണം എന്നില്ല.... ഞാൻ കുറച്ചു ബിസിയാണ്.... " അവൾ അത് മാത്രം പറഞ്ഞു കൊണ്ട് ഉള്ളിലെ ദേഷ്യം പല്ലിൽ കടിച്ചമർത്തി... "നീ ജോണിന്റെ അവസ്ഥ ഒന്ന് മനസിലാക്ക്.... സ്റ്റെല്ല എത്ര കാലം ഇത് ഒളിച്ചു വെക്കും... സ്റ്റെല്ലയുടെ വീട്ടുകാര് നിർബന്ധം പിടിച്ചു തുടങ്ങി.... " മമ്മയുടെ വാക്കുകൾക്ക് കത്തുന്ന ഒരു നോട്ടമായിരുന്നു അവളുടെ മറുപടി....

"നീ നോക്കണ്ട.... അവൻ എന്റെ മോനാ... അവനെ പ്രൊട്ടക്റ്റ് ചെയ്യേണ്ടത് എന്റെ കടമയാണ്.... " മമ്മയുടെ വാക്കുകൾ അവളുടെ ഉള്ളിൽ ഒരു വേദന നിറച്ചു... ഹൃദയത്തിൽ നിന്നും തുടങ്ങി തൊണ്ട കുഴി വരെ നിറയുന്ന ഒരു വേദന... കരയാൻ തോന്നി എങ്കിലും കണ്ണുകൾ ചെറുതിലെ നിറഞ്ഞു എങ്കിലും അവൾ അതെല്ലാം ഉള്ളിൽ തന്നെ ഒതുക്കി... "പിന്നെ ഞാൻ ആരാ മമ്മ..... !!?" അവളുടെ ചോദ്യത്തിൽ തന്നെ ഉണ്ടായിരുന്നു അവളിലെ വേദന... മമ്മ ഒരു നിമിഷം നിശബ്ദമായി.... "മകന്റെ ജീവിതം പ്രൊട്ടക്റ്റ് ചെയ്യാൻ വേണ്ടി ആർക്കോ മുന്നിൽ ജീവിതം അടിയറവു വെക്കാൻ പറയുന്ന ഈ ഞാൻ മമ്മയുടെ ആരാ........ " "നിന്റെ കൂടി നല്ലതിന് അല്ലേ.... " "Enough.....കേട്ടിടത്തോളം മതി..... എന്റെ നല്ലതിന്.... do you know... എനിക്ക് ആകെ 23 ആയിട്ടുള്ളൂ.... ഈ age ൽ നിങ്ങളുടെ മകന് ഒരു മാര്യേജ് പ്രൊപോസൽ വന്നിരുന്നെങ്കിൽ നിങ്ങൾ അത് നോക്കുമായിരുന്നോ.... " അവളുടെ ചോദ്യം മമ്മയെ കൂടുതൽ ദേഷ്യത്തിൽ ആഴ്ത്താനെ സഹായിച്ചുള്ളൂ... "അവൻ ആൺകുട്ടിയാണ് ഇവ...." "Oh... Really... !!?... ആൺകുട്ടിക്ക് എന്താ കൊമ്പുണ്ടോ.... അതോ ഈ മെചുരിറ്റി എന്ന് പറയുന്നത് ആൺകുട്ടികൾക്ക് മാത്രം ആവശ്യം ഉള്ളതാണോ.....

ഈ age ൽ മമ്മ പറയും പോലെ ഒരു മാര്യേജ് കഴിച്ചു ഭർത്താവിനെയും കുട്ടികളെയും നോക്കി കഴിയാൻ എനിക്ക് സമയം ഇല്ല മമ്മ....അങ്ങനെയുള്ള commitments എനിക്ക് ഇപ്പോൾ കഴിയില്ല....എനിക്ക് വേണമെന്ന് തോന്നുമ്പോൾ ഞാൻ തന്നെ ഒരാളെ കണ്ടെത്തിക്കോളാം... അതിനുള്ള എല്ലാ അനുവാദവും പപ്പായി എനിക്ക് നൽകിയിട്ടുണ്ട്..... " അവൾ അല്പം തറപ്പിച്ചു തന്നെ പറഞ്ഞതും മമ്മ ദേഷ്യത്തോടെ ടേബിളിൽ ഇരുന്നിരുന്ന ബുക്സ് എല്ലാം കൈ കൊണ്ട് തട്ടി താഴെ ഇട്ടു.... എല്ലാം വീഴുന്ന ശബ്ദം കാതുകളിൽ തളച്ചു കയറിയിട്ടും അവൾ ഒരു അക്ഷരം പോലും മിണ്ടാതെ കൈ കെട്ടി അവരെ നോക്കി നിന്നു... "സ്വയം കണ്ടെത്താൻ ആണെങ്കിൽ പിന്നെ ഇവിടെ ഞങ്ങൾ എന്തിനാഡി.... ഞങ്ങൾക്ക് അറിയാം നിനക്ക് ആരാണെന്ന് ചേരുക എന്ന്... " "എന്നിട്ട് ഈ വക സംസാരമോ പൊട്ടിത്തെറിയോ ഒന്നും മോന്റെ കാര്യത്തിൽ കണ്ടില്ലല്ലോ.... " അവരിൽ നിന്നും കണ്ണുകൾ എങ്ങോട്ടോ മാറ്റി കൊണ്ടുള്ള അലസമായ അവളുടെ വാക്കുകൾ... അവർ അവളെ തല്ലാൻ കയ്യോങ്ങി എങ്കിലും അവളുടെ കൂസൽ ഇല്ലാത്ത നോട്ടത്തിൽ അവർ ദേഷ്യം കടിച്ചു പിടിച്ചു.... ദേഷ്യം കൊണ്ട് മൂക്കിൻ തുമ്പ് വരെ വിറ കൊള്ളുന്നുണ്ടായിരുന്നു.... "അവൻ... " "ആണാണ് ഇവ എന്നല്ലേ....കേട്ടു കേട്ടു മടുത്തു... എന്താ മമ്മയുടെ വിചാരം.... ഈ പറയുന്ന പ്രണയവും ഡ്രീംസും.... ഹാപ്പിനെസും എല്ലാം ആണിന് മാത്രം അവകാശപ്പെട്ടത് ആണെന്നോ....!!?...

പിന്നെ എന്തിനാണാവോ കർത്താവ് പെണ്ണ് എന്നും പേരിട്ടു കുറച്ചു എണ്ണത്തിനെ ഭൂമിയിലേക്ക് യാത്ര ആക്കിയത്.. ഇവന്മാരെ തൃപ്തിപെടുത്താനോ.... മുന്നിൽ മമ്മ ആയതു കൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല.... മമ്മയെ ഇങ്ങോട്ട് അയച്ചില്ലേ... മമ്മയുടെ ജോൺ മോൻ അങ്ങേരോട് പറഞ്ഞേക്ക്... മോന്റെ പൂതി മനസ്സിൽ ഇരിക്കത്തേ ഒള്ളൂ എന്ന്...... ഇനി മമ്മയല്ല സാക്ഷാൽ ദൈവം തമ്പുരാൻ ഇറങ്ങി വന്നു പറഞ്ഞാലും ഇവ കേൾക്കാൻ പോകുന്നില്ല.... മമ്മ ചെല്ല്.... " കടുപ്പിച്ച വാക്കുകൾ തന്നെ ആയിരുന്നു... അവർ ദേഷ്യത്തോടെ ഒരു നോട്ടം അവളിലേക്ക് എറിഞ്ഞു കൊണ്ട് പിന്തിരിഞ്ഞു നടന്നു.... "ഇനി നീ കഴിക്കാൻ കുടിക്കാൻ എന്നും പറഞ്ഞു ഇങ്ങ് വാടി...." "അതിന് ഞാൻ മമ്മയുടെ മകൻ ഉണ്ടാക്കി കൊണ്ട് വരുന്നത് അല്ലല്ലോ.... എന്റെ കൂടി അധ്വാനത്തിന്റെ പങ്ക് അതിൽ ഉണ്ട്... അത് കൊണ്ട് ഞാൻ വരും... കഴിക്കും.... " ഒരു ചിരിയോടെ അവൾ മറുപടി കൊടുത്തു... ആഗ്രഹിച്ചത് ലഭിക്കാതെ വരുന്നതിന്റെ സങ്കടവും ദേഷ്യവും അവരുടെ മുഖത്ത് വ്യക്തമായിരുന്നു... "പിന്നെ മമ്മ തോന്നുമ്പോൾ തോന്നുമ്പോൾ ദേഷ്യം കാണിക്കാൻ എന്റെ ബുക്കിന്റെ അടുത്തേക്ക് വരണ്ട...... തട്ടി ഇടാനും ചവിട്ടി കൂട്ടാനും വേറെ വല്ലതും വാങ്ങിയാൽ മതി... " താഴെ നിന്നും പുസ്തകങ്ങൾ എടുത്തു വെച്ചു കൊണ്ട് അവൾ പറഞ്ഞു...

അവർ ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ പുറത്തേക്ക് ഇറങ്ങി പോയതും അവളുടെ കണ്ണുകൾ ഒരു വേള അവർക്ക് പിന്നാലെ പാഞ്ഞു... അവളുടെ കണ്ണുകൾ നിറഞ്ഞു.... ഉള്ളിലെ സങ്കടവും ദേഷ്യവും തീർക്കും രീതിയിൽ കൈ തണ്ടയിൽ തന്റെ നീണ്ടു വളർന്ന നഖങ്ങൾ ആഴ്ത്തി.... ആ വേദനക്ക് പോലും മനസ്സിന് ഉണ്ടായ വേദനയുടെ ആഴം ഇല്ല എന്ന് അവൾക്ക് തോന്നി പോയി.... പെട്ടെന്ന് ടേബിളിൽ ഇരുന്നിരുന്ന ഫോൺ റിങ് ചെയ്തതും അവൾ ഒരു ഞെട്ടലോടെ ഇരു കൈകൾ കൊണ്ടും കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് താഴെ നിന്നും എഴുന്നേറ്റു ഫോൺ എടുത്തു അറ്റന്റ് ചെയ്തു.... "ഹെലോ.... ഇവ സാമുവൽ സ്പീകിങ്ങ്..... who is this... !!?... oh സർ.... ന്യൂ പ്രൊജക്റ്റ്‌ ആണോ.... ഓക്കേ സർ.... ഞാൻ നാളെ വന്നു നോക്കാം.... നോ സർ recent ആയി ബിഗ് പ്രൊജക്റ്റ്‌സ് ഒന്നും Commit ചെയ്തിട്ട് ഇല്ല.... Thankyou somuch.... ഓക്കേ സർ..... " ഒരു നിമിഷം കൊണ്ട് തന്നെ എല്ലാ വേദനയും അവൾ മറന്നു പോയിരുന്നു....ഉള്ളിൽ പ്രതീക്ഷയുടെ പുതു നാമ്പുകൾ തളിരിട്ടു... __________ 🎶 FAKE LOVE....FAKE LOVE....🎶 ചുണ്ടിൽ കുഞ്ഞ് മൂളലുമായി ഇവ കയ്യിൽ ഹെൽമെറ്റും പിടിച്ചു സ്റ്റയർ ഇറങ്ങി താഴെക്ക് ഇറങ്ങിയതും പെട്ടെന്ന് സോഫയിൽ തിരിഞ്ഞു ഇരുന്നു ന്യൂസ്‌ പേപ്പർ വായിക്കുന്ന ആളെ കണ്ടു ഒരു നിമിഷം ഒന്ന് നിന്നു...

പിന്നെ പുഞ്ചിരിയോടെ ഓടി പോയി പിന്നിലൂടെ അദ്ദേഹത്തിന്റെ കഴുത്തിലൂടെ കയ്യിട്ടു പിടിച്ചു... "പപ്പായി.... " അവളുടെ ചുണ്ടുകൾ നര ബാധിച്ച അയാളുടെ മുടി ഇഴകളിൽ പതിഞ്ഞു... അദ്ദേഹം പുഞ്ചിരിയോടെ തല ചെറു രീതിയിൽ ഉയർത്തി കൈകൾ നീട്ടി അവളുടെ കവിളിൽ ഒന്ന് തലോടി.... "ഇവ കൊച്ച് ഇവിടെ ഉണ്ടായിരുന്നോ.... എങ്ങോട്ടുള്ള പോക്കാണ്... !!?" "New project കിട്ടിയിട്ടുണ്ട്.... അല്ല എപ്പോഴാ സഫിയ കൊച്ചിന്റെ കെട്ടിയോൻ ലാൻഡ് ആയത്.... നേരിട്ട് കൊച്ചിയിൽ വന്നു ഇറങ്ങിയതാണോ... അതോ ഡൽഹി വഴിയോ.... " അവൾ മെല്ലെ അവിടേ നിന്നും അദ്ദേഹത്തിന്റെ അടുത്തേക്ക് നടന്നു കൊണ്ട് ചോദിച്ചതും അദ്ദേഹം ഒന്ന് ചിരിച്ചു... "ഡയറക്റ്റ് ലാൻഡിംഗ് ആയിരുന്നു.... വെളുപ്പിനെ വന്നില്ലേൽ എന്റെ കൊച്ചിനെ കാണാൻ കിട്ടില്ലല്ലോ തിരക്ക് ഉള്ള voice acter അല്ലേ.... " അദ്ദേഹം പറഞ്ഞതും അവൾ കാൽ രണ്ടും സെറ്റിയിലേക്ക് കയറ്റി വെച്ചു കൊണ്ട് അദ്ദേഹത്തിനരികേ കയറി ഇരുന്നു.... "അപ്പന്റെ ഒപ്പം ആണോടി കാലും കയറ്റി വെച്ചു ഇരിക്കുന്നത്.... " അപ്പോഴേക്കും വന്നു മമ്മയുടെ അലർച്ച.... മമ്മ ചായ കപ്പ്‌ അദ്ദേഹത്തിന്റെ അടുത്ത് വെച്ചു കൊണ്ട് അവളെ നോക്കി കണ്ണുരുട്ടിയതും അവൾ ഇഷ്ടപ്പെടാത്ത പോലെ കണ്ണ് ചുളിച്ചു കൊണ്ട് എരിവ് വലിച്ചു..

"അതെങ്ങനെയാ തലയിൽ കയറ്റി വെച്ചേക്കുവല്ലേ.... " "സഫിയ... മതി.... അവള് ഇപ്പോൾ വന്നതല്ലേ ഒള്ളൂ....അപ്പോഴേക്കും തുടങ്ങിയോ... " "എങ്ങനെ തുടങ്ങാതിരിക്കും അവൾ.... " "ഒരു പെണ്ണല്ലേഎന്നല്ലേ... എന്റെ കർത്താവെ..... ഏതു നേരത്ത് ആണാവോ ഭൂമിയിലേക്ക് പെണ്ണായി ഇറക്കിയത്..... ഹമ്മോ... എന്ത് പറഞ്ഞാലും പെണ്ണും ആണും.... ഈ ക്ലീശേ ഡയലോഗ് വിട്ട് വേറെ വല്ലതും പിടിക്കാൻ നോക്ക് മമ്മ.... " അവൾ പപ്പയെ നോക്കി ഒന്ന് ചിരിച്ചു കണ്ണടച്ചു കൊണ്ട് പറഞ്ഞതും അദ്ദേഹവും ചിരിച്ചു കൊണ്ട് പേപ്പറിലേക്ക് കണ്ണുകൾ മാറ്റി... "ചിരിച്ചോ....ചിരിച്ചോ.... മോളുടെ കൂടെ നിന്ന് ചിരിച്ചോ.... അല്ലേലും എനിക്ക് ഇവിടെ ഒരു വിലയും ഇല്ലല്ലോ... " മുഖവും ചുവപ്പിച്ചു കൊണ്ടുള്ള മമ്മയുടെ വാക്കുകൾ... "നിന്റെ വില നീ ആയിട്ട് കളയാഞ്ഞാൽ മതി... " പേപ്പറിൽ നിന്നും കണ്ണുകൾ മാറ്റാതെ തന്നെ അദ്ദേഹം പറഞ്ഞു... "എന്ത്... !!?" "给予尊重,它将被退回" (Jǐyǔ zūnzhòng, tā jiāng bèi tuìhuí) (ബഹുമാനം നൽകു...അത് തിരികെ ലഭിക്കും..) പപ്പ ചിരിച്ചു കൊണ്ട് പറഞ്ഞു... "എന്ത് പറഞ്ഞാലും ഇമ്മാതിരി ഭാഷ പറഞ്ഞു എന്നെ ഒതുക്കിയാൽ മതിയല്ലോ....ഹും... " മുഖം കോട്ടി കൊണ്ട് പോകുന്ന മമ്മയെ കണ്ടു പപ്പയും ഇവയും ഒരുപോലെ ചിരിച്ചു... "മാ..." അവളുടെ വിളിയിൽ മമ്മ ഒരുവേള തിരിഞ്ഞു നോക്കി.

.. "再见" (Zàijiàn) (Bye) ഒരു പുഞ്ചിരിയോടെ കൈ വീശി കൊണ്ട് അവൾ പറഞ്ഞതും മമ്മ അവൾക്ക് നേരെ കയ്യോങ്ങി... "വേണ്ടാ നിനക്ക്... " മമ്മയുടെ പേടിപ്പിക്കലിൽ അവൾ ഒന്ന് ചിരിച്ചു കൊണ്ട് പപ്പയുടെ കവിളിൽ ചുണ്ടമർത്തി കൊണ്ട് ഓടി... "Bye പപ്പായി.... നൈറ്റ്‌ കാണാം... " "ബ്രേക്ക്‌ ഫാസ്റ്റ് വേണ്ടേഡി... " "വയറ് നിറഞ്ഞു.... " അവളുടെ വിളിച്ചു പറയലിൽ പപ്പ ഒന്ന് പുഞ്ചിരിച്ചു.... അവളുടെ സ്കൂട്ടിയുടെ ശബ്ദം അകന്നു പോകും വരെ ആ പപ്പ മൗനമായിരുന്നു.... അത് അകന്നു പോയതും അദ്ദേഹത്തിന്റെ കണ്ണുകൾ ഒന്ന് കുറുകി... കൂർപ്പിച്ച് ഒരു നോട്ടം മമ്മയിലേക്ക് നീണ്ടു... അദ്ദേഹത്തിന്റെ ഭാവമാറ്റം കണ്ടതും ഒന്നും അറിയാത്ത മട്ടെ മമ്മ ഉള്ളിലേക്ക് വലിയാൻ നിന്നു... "സഫിയ.... " ഒറ്റ വിളിയിൽ അവർ നിശ്ചലമായിരുന്നു.... "ഇവ ഇവിടെ ഉള്ളത് കൊണ്ടാണ് ഞാൻ ഒന്നും പറയാതിരുന്നത്....നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് മക്കളെ തരം തിരിക്കരുത് എന്ന്... " അദ്ദേഹത്തിന്റെ വാക്കുകൾക്ക് ബധിൽ എന്ന പോൽ അവരുടെ മുഖവും വീർത്തു വന്നു... "അവളുടെ നല്ലതിന് വേണ്ടി തന്നെയാ... " "അവൾക്ക് നല്ലത് ഏതാണെന്ന് തിരിച്ചറിയാൻ ഉള്ള പ്രായവും പക്വതയും ഉണ്ട് സഫിയ....ഇനി മേലാൽ നീ ഇത് പോലുള്ള വർത്തമാനം പറഞ്ഞാൽ.... " ആ ഒരു വാക്കിൽ അവർ ഒന്ന് നിശബ്ദമായി... "നീ ഇങ്ങനെ ഓരോന്ന് പറയുമ്പോൾ വേദനിക്കുന്നത് നമ്മുടെ മകൾക്കു തന്നെയാ... നീ കൂടെ കൂടെ പറയാറില്ലേ നിന്നെ അവൾക്ക് ഇഷ്ടം അല്ല എന്ന്... അതിന് കാരണം നിന്റെ പ്രവർത്തി തന്നെയാണ്....

സ്നേഹം കൊടുത്താലേ തിരികെയും കിട്ടൂ......" പപ്പയുടെ വാക്കുകൾക്ക് മുന്നിൽ ഒരു വാശി പോലെ നിൽക്കുന്ന മമ്മയുടെ കണ്ണുകളിൽ കണ്ണുനീർ ഉരുണ്ടു കൂടി.... __________ "Ok ഇവ.....നെക്സ്റ്റ് വീക്ക് നമുക്ക് പ്രൊജക്റ്റ്‌ തുടങ്ങാം..... I think two weaks കൊണ്ട് എല്ലാം കഴിയും..... And ഇത് തന്റെ അഡ്വൻസ്...." ഒരു ചെക്ക് അവൾക്ക് നേരെ നീട്ടി കൊണ്ട് ഡയറക്ടർ പറഞ്ഞതും അവൾ പുഞ്ചിരിയോടെ അത് വാങ്ങിച്ചു കൊണ്ട് ഉള്ളിലെ എക്സൈറ്റ്മെന്റിൽ അതിലേക്കു നോക്കി.... "Thankyou somuch.... " അവൾ അദ്ദേഹത്തെ നോക്കി പറഞ്ഞു... അദ്ദേഹവും ഒന്ന് പുഞ്ചിരിച്ചു.... "I beleave you....താൻ തന്റെ ബെസ്റ്റ് തരും എന്ന്... " "Ofcouse sir.....I will do my best...." അവളിൽ വല്ലാത്തൊരു കോൺഫിഡന്റ്സ് ഉണ്ടായിരുന്നു.... "എന്നാൽ താൻ സ്ക്രിപ്റ്റ് അരുണിന്റെ കയ്യിൽ നിന്നും വാങ്ങിക്കോ.....നമുക്ക് നെക്സ്റ്റ് വീക്ക് കാണാം.." അവൾക്ക് നേരെ കൈ നീട്ടി കൊണ്ട് അദ്ദേഹം പറഞ്ഞതും അവളും മെല്ലെ ഒന്ന് കൈ ചേർത്ത് കൊണ്ട് തലയാട്ടി.... "谢谢你,先生" (Xièxiè nǐ, xiānshēng) (Thankyou sir) അവൾ കുസൃതി കണക്കെ പറഞ്ഞതും അദ്ദേഹവും ഒന്ന് പുഞ്ചിരിച്ചു... "അരുൺ പറഞ്ഞായിരുന്നു തനിക്ക് ഇങ്ങനെ ഒരു അസുഖം ഉള്ളത്.... ഇനി എന്നെ വല്ല ചീത്തയും വിളിച്ചതാണോ..." "No sir... Thankyou പറഞ്ഞതാണ്... "

"തനിക്ക് ചൈനയിൽ ഒന്ന് ട്രൈ ചെയ്തൂടെ.... തനിക്ക് ലാംഗ്വേജ് fluent ആണല്ലോ... അതുമല്ല നമ്മുടെ നാട്ടിൽ ഡബ്ബിങ്ങിന് ഒന്നും വലിയ ക്യാഷ് ഒന്നും ലഭിക്കില്ലല്ലോ.... അവിടെ ആകുമ്പോൾ അതൊരു ജോബ് ആയി തന്നെ തനിക്ക് ചെയ്യാം..... " "Yes sir.... ഞാൻ ശ്രമിക്കുന്നുണ്ട്..... ഒരു ചെറിയ ഓപ്പർചുനിറ്റി ലഭിച്ചിട്ടുണ്ട്.... വോയിസ്‌ ടെസ്റ്റ്‌ തുടങ്ങിയ കുറച്ചു പ്രൊസീജെഴ്സ് ബാക്കിയുണ്ട്.....But... അധികം ലേറ്റ് ആകാതെ ഞാൻ പോകും.... " അവൾ ചിരിയോടെ പറഞ്ഞു നിർത്തി... അദ്ദേഹം മെല്ലെ ഒന്ന് തലയാട്ടി... "All the best....നമ്മുടെ നാട്ടിൽ നിന്നും ഉണ്ടാകട്ടെ ലോകം അറിയുന്ന ഒരു voice actor......." അദ്ദേഹത്തിന്റെ വാക്കുകൾക്ക് അവളുടെ കണ്ണുകൾ ഒന്ന് വിടർന്നു...എന്നോ കണ്ടു തുടങ്ങിയ സ്വപ്നം ആണ്.... ഉള്ളിൽ തറച്ച ഒന്ന്... സോഷ്യൽ മീഡിയ ഇൻഫ്ളുവെൻസർ എന്നാ നിലയിൽ തിളങ്ങി നിൽക്കുമ്പോഴും കൊച്ച് കൊച്ച് വേഷങ്ങൾ സിനിമയിൽ ചെയ്യുമ്പോഴും പാട്ടുകൾ പാടുമ്പോഴും.... ഉള്ളിലെ ആഗ്രഹം ഒരു voice Actor ആവുക എന്നത് തന്നെ ആയിരുന്നു...... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story