മഴപോൽ: ഭാഗം 20

mazhapol thasal

രചന: THASAL

"ഒരു ഫോട്ടോ എഡിറ്റ്‌ ചെയ്യാൻ തന്നിട്ട് എത്ര നേരം ആയി.... ഇത് വരെ കഴിഞ്ഞില്ലേ.... " ബെഡിൽ ഇരുന്നു കാര്യപ്പെട്ട പണിയിൽ ഏർപ്പെട്ടു ഇരിക്കുന്ന ഏതന്റെ തലയിൽ ഒന്ന് തട്ടി കൊണ്ട് അവൾ ചോദിച്ചു....ഏതൻ അവളെ നോക്കി കണ്ണുരുട്ടി വീണ്ടും ലാപ്പിലേക്ക് കണ്ണ് മാറ്റി... "ഞാൻ ഇതിനകത്ത് കയറിയല്ല എഡിറ്റ്‌ ചെയ്യുന്നത്.... നിന്റെ മോന്തായം അല്ലേ.... അതിൽ കുറച്ചു കൂടുതൽ പണി എടുത്തില്ലാച്ചാൽ കാണാൻ ഭംഗി ഇല്ല എന്നും പറഞ്ഞു നീ തന്നെ എന്നെ ഓടിച്ചിട്ട് അടിക്കും... " ഏതനും വിട്ടു കൊടുത്തില്ല... "അത് ശരിയാ.... ആക്‌സിഡന്റ് പറ്റി കയ്യും കാലും ഒടിഞ്ഞു പണ്ടാരമടങ്ങി നിൽക്കുമ്പോഴും അവളുടെ ഒരു റീൽസും ഫോട്ടോയും.... " ഏതന് അടുത്ത് തന്നെ ഫോണിൽ തോണ്ടി ഇരുന്നിരുന്ന പീറ്ററും അത് ഏറ്റു പിടിച്ചു... അവൾ മുറിവ് ഇല്ലാത്ത കാൽ വെച്ചു അവനെ ഒന്ന് ചവിട്ടി കൊണ്ട് ബെഡിലേക്ക് കയറി ഇരുന്നു.... ഇടക്ക് ഏതന്റെ നോട്ടം അവളിലേക്ക് പാറി വീണിരുന്നു... "എന്നാ നീ fm ൽ റിജോയിൻ ചെയ്യുന്നത്.... " "Next week മുതൽ....മോർണിംഗ് ഷോ നല്ല dull ആണെന്നാണ് മാനേജർ വിളിച്ചപ്പോൾ പറഞ്ഞത്.... " "യാ... ഞാനും യൂട്യൂബിൽ comments കണ്ടിരുന്നു... പഴയ രസം ഇല്ല... ഇവ ചേച്ചി തിരികെ വരണം എന്നൊക്കെ.... എവിടെ പോയാലും നിനക്ക് ഫാൻസ്‌ ആണ്.... നമ്മൾ എന്തിനെങ്കിലും പോയാൽ ഒറ്റ കുട്ടി തിരിഞ്ഞു നോക്കില്ല.....എങ്ങനെയാടെ ഇത് സാധിക്കുന്നത്..." റയാനും തമാശ പോലെ പറഞ്ഞു...

അവൾ ചിരിയോടെ ഏതന്റെ കാലിൽ ഒന്ന് തല വെച്ചു കിടന്നു കൊണ്ട് ഫോൺ എടുത്തു ഇടതു കൈ കൊണ്ട് അതിൽ മെല്ലെ സ്ക്രോൾ ചെയ്തു... "അതിനു ഒരു യോഗം വേണം.... നിന്നെ ഒക്കെ പോലെ എല്ലാ പ്രോഗ്രാമിലും ചെന്ന് തല വെക്കാതെ നല്ല പ്രോഗ്രാംസ് നോക്കി ചെയ്യണം.... പിന്നെ ആ കമന്റ്‌സ് ഒന്നും കാര്യം ആക്കണ്ടാ.. നാളെ എന്റെ കയ്യീന്ന് ചെറിയ ഒരു അബദ്ധം പറ്റിയാൽ കാണാം ഇതിന്റെ ഡബിൾ സ്ട്രോങ്ങിൽ നെഗറ്റീവ് വരുന്നത്.... " ഒന്നിലും അവൾക്ക് സന്തോഷം കണ്ടെത്താൻ സാധിക്കുന്നുണ്ടായിരുന്നില്ല.... "ഇങ്ങനെ ഒക്കെ ഇരുന്നാൽ മതിയോ നമുക്കും ഫാൻസ്‌ ക്ലബ്‌ ഒക്കെ തുടങ്ങണ്ടെ... " മൂഡ് മാറ്റാൻ എന്ന കണക്കെ ഏതൻ ചോദിച്ചതും റയാൻ കണ്ണുരുട്ടലോടെ അവന്റെ കാലിൽ ഒന്ന് തട്ടി... ബാക്കി ഉള്ളവർ ചിരിയും... "ചെയ്യുമ്പോൾ ഇവനെ പോലെ ചെയ്യണം... സ്വന്തമായി ഫാൻസ്‌ അസോസിയേഷൻ തുടങ്ങി.... അതിന്റെ ഫ്ലെക്സും വീട്ടിൽ കൊണ്ട് വന്നു വെച്ചു ഫോട്ടോ എടുത്തു ഇൻസ്റ്റയിൽ ഇട്ടവനാ...." ജോ കളിയാക്കലോടെ പറഞ്ഞു.... റയാൻ ചിരിക്കുന്ന എല്ലാവരെയും നോക്കി ദേഷ്യത്തോടെ ഇറങ്ങി പോയി... "ഡാ... ഫേമസ് സിങ്ങർ റയാൻ ഫിലിപ്പെ...ഒരു ഓട്ടോഗ്രാഫ് താടാ... " വെറുതെ ചൊറിയാൻ എന്ന പോലെ ഇവയും വിളിച്ചു പറഞ്ഞു... "വെറുതെ അല്ലടി... കോപ്പേ.. കയ്യും ഒടിഞ്ഞു മുക്കിൽ കിടക്കുന്നത്... " പുറത്ത് നിന്നും റയാന്റെ വാക്കുകൾ കേൾക്കുന്നുണ്ടായിരുന്നു.... _________ പിന്നീടുള്ള ദിനങ്ങൾ വളരെ വേഗത്തിൽ ആയിരുന്നു....

ഒരാഴ്ച കൊണ്ട് തന്നെ കാലിന്റെ മുറിവ് ഭേദപ്പെട്ടു അവൾ വീണ്ടും fmൽ റിജോയിൻ ചെയ്തു.... ഇടക്ക് ജോണിന്റെയും സ്റ്റെല്ലയുടെയും വിളി ഉണ്ടാകും എങ്കിലും എന്തോ അവൾ അറ്റന്റ് ചെയ്തില്ല... പപ്പായിയോട് മാത്രം കുറച്ചു സംസാരിക്കും.... വീട്ടിലെ കാര്യങ്ങൾ ഒന്നും ചോദിക്കാനോ കേൾക്കാൻ താല്പര്യം പ്രകടിപ്പിക്കുകയോ ചെയ്തില്ല.... ഉള്ളിൽ ഒരു തരം വാശി... തോൽപ്പിക്കാൻ ശ്രമിക്കുന്നവരുടെ മുൻപിൽ നിവർന്നു നിൽക്കാനും ജയിച്ചു കാണിച്ചു കൊടുക്കാനും ഉള്ള വാശി... ഇടയ്ക്കിടെ ഉള്ള അർജുന്റെ വിസിറ്റിംഗ് മാത്രം ആയിരുന്നു ഫ്ലാറ്റിന്റെ ഒറ്റ പെടലിൽ നിന്നും രക്ഷപ്പെടാൻ ഉള്ള ഏക ആശ്രയം.... ഒരു മാസം കൊണ്ട് തന്നെ കയ്യിന്റെയും പ്ലാസ്റ്റർ ഊരിയിരുന്നു.... ചെറിയതും വലുതുമായ വർക്കുകളും കാര്യങ്ങളും ആയി പിന്നെയും ജീവിതത്തിന്റെ താളം കണ്ടെത്തി തുടങ്ങിയിരുന്നു അവൾ.... *welcome back... Iva's mrng show.... ഇന്ന് നമുക്ക് ഒരു gest ഉണ്ട്.... നമ്മുടെ എല്ലാം പ്രിയപ്പെട്ട director anoop satyan.... Welcome sir..... * പതിവ് പോലെ മോർണിംഗ് ഷോയിൽ ആയിരുന്നു ഇവ... ചർച്ചകളും വിശേഷങ്ങളും മുറുകുമ്പോൾ ഗാർഡനിൽ ഇരുന്നു fm കേട്ടു കൊണ്ടിരുന്ന പപ്പായിയുടെ ചുണ്ടിൽ കുഞ്ഞ് ചിരി ഉണ്ടായിരുന്നു.... അർജുൻ കാറിൽ fm ന്റെ സൗണ്ട് അല്പം ഒന്ന് കൂട്ടി വെച്ചു... "അവള് പൊരിക്കുവാണല്ലോഡാ.... " അരുൺ ചിരിയോടെ ചോദിച്ചു... "ജീവിതം അല്ലേഡാ... അവള് വീണ്ടും ഒന്ന് പറന്നുയരാൻ ഉള്ള തയ്യാറെടുപ്പാ.... " അർജുനും തിരികെ മറുപടി നൽകി...

"Sir... ഒരുപാട് വിവാദങ്ങളിൽ പെട്ടു പോയ ആളാണല്ലോ..... What you think about it... !!?" ഇവയുടെ ചോദ്യം ആയിരുന്നു... അയാൾ അതിന് ഒന്ന് ചിരിച്ചു... പക്ഷെ അതിൽ ഉള്ള പുച്ഛം അവൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു.... "വിവാദങ്ങൾ.... ഞാൻ പറഞ്ഞത് എന്റെ അഭിപ്രായങ്ങൾ ആയിരുന്നു.... എനിക്ക് ശരിയാണ് എന്ന് തോന്നിയത്.....പെൺകുട്ടികൾ വീട്ടു ജോലികൾ പഠിക്കണം എന്ന് പറഞ്ഞതിൽ എവിടെയാണ് തെറ്റ്.....സ്ത്രീകൾ സ്വന്തം കുഞ്ഞുങ്ങൾക്ക് വേണ്ടി ജീവിക്കണം എന്ന് പറയുന്നതിന് എന്താണ് തെറ്റ്.... നിങ്ങൾക്ക് തന്നെ പറയാം....ഒരു ജോലി പെൺകുട്ടികൾക്ക് വേണം എന്ന് എവിടെ എങ്കിലും പറഞ്ഞിട്ടുണ്ടോ.... ഉണ്ടെങ്കിൽ തന്നെ കുടുംബത്തേക്കാൾ പ്രാധാന്യം നൽകണം എന്ന് എവിടെ എങ്കിലും പറഞ്ഞിട്ടുണ്ടോ.... " അയാളുടെ ചോദ്യം കേട്ടു ഇവയുടെ ഉള്ളിൽ ദേഷ്യം നിറഞ്ഞു.... "Oh... God... " അർജുൻ അറിയാതെ പറഞ്ഞു പോയി... "Iva... Please... Dont said anything.... " ചെവിയിൽ വെച്ച ഹെഡ്ഫോണിലൂടെ ഹെഡിന്റെ വാക്കുകൾ... അവൾ ദേഷ്യം കടിച്ചു പിടിച്ചു നിന്നു... അയാളെ രണ്ട് തെറി വിളിക്കാൻ ആയിരുന്നു അവൾക്ക് തോന്നിയത്... "ഓക്കേ സർ.....Thankyou sir for corparation...Today we are stopping for a moment ... we will see these tomorrow through the Morning Show...See you soon.... Bye... Bye ...." ശബ്ദത്തിൽ നന്നേ മാറ്റം വരുത്തി കൊണ്ട് അവൾ പറഞ്ഞു അവസാനിപ്പിച്ചു.... ഷോ തീർന്നതും അവൾ ഉള്ളിലെ ദേഷ്യം കടിച്ചു പിടിച്ചു കൊണ്ട് ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു...

ആയാലും അവളുടെ കൂടെ എഴുന്നേറ്റു അവൾക്ക് നേരെ കൈ നീട്ടിയതും അവൾ അത്ര പന്തിയല്ലാതെ അയാളെ ഒന്ന് നോക്കി കൊണ്ട് പുറത്തേക്ക് നടന്നു... "പിന്നെ സർ.... താങ്കൾ ഇനിയും വളരെണ്ടിയിരിക്കുന്നു....." വേറൊന്നും പറയാൻ ഇല്ലായിരുന്നു അവൾക്ക്... പുച്ഛത്തോടെ ഒരു നോട്ടം അയാളിലേക്ക് നൽകി കൊണ്ട് പുറത്തേക്ക് നടന്നു... "ഇവ താൻ എന്ത് പണിയാ കാണിച്ചത്...ഇനിയും എത്ര questions പെന്റിങ്ങിൽ ഉണ്ട്... ഇനിയും half hour ടൈമും ഉണ്ട്.... Are you mad... " ഒരുത്തൻ വന്നു കൊണ്ട് അവളോട്‌ ചൂടായി കൊണ്ട് പറഞ്ഞു... "എനിക്ക് സൗകര്യം ഇല്ല.... ഇത് പോലെ toxic ചിന്താഗതി ഉള്ളവന്മാരെ എന്റെ ഷോയിലേക്ക് കൊണ്ട് വരരുത് എന്ന് ഞാൻ പറഞ്ഞതല്ലേ... ഇതിന്റെ പേരിൽ എന്ത് ഉണ്ടായാലും ഞാൻ നോക്കിക്കോളാം....that's none of your business.... " അവൾ ദേഷ്യപ്പെട്ടു കൊണ്ട് ഇറങ്ങി പോയി.... _________ "പിന്നെ അയാളെ ഞാൻ ആ സീറ്റിൽ ഇരുത്തി പതപ്പിക്കാം.... ദേഷ്യം വന്നിട്ട് കണ്ണു കാണാൻ വയ്യായിരുന്നു... എന്ത് ധൈര്യത്തിൽ ആട അയാൾ ഇമ്മാതിരി ചെറ്റത്തരം വിളിച്ചു പറയുന്നത്....ഡാ... നീ ഫോൺ വെക്ക്... ഒരു കാൾ വരുന്നുണ്ട്.... " സ്കൂട്ടി ഒന്ന് സൈഡ് ആക്കി ഇളനീർ കുടിച്ചു കൊണ്ട് റോഡ് സൈഡിൽ ഇരിക്കുകയായിരുന്നു ഇവ... അവൾ ഫോണിലേക്ക് ഒന്ന് നോക്കി ചെറു ചിരിയോടെ കാൾ അറ്റന്റ് ചെയ്തു...

"ഡി... മറിയാമ്മോ... " അവൾ മെല്ലെ ഒന്ന് വിളിച്ചു... "കോപ്പേ... തെണ്ടി.... നീ എന്താടി ഇങ്ങോട്ട് വരാത്തത്...എന്റെ മിന്നു കെട്ടിന് ഒരാഴ്ച തികച്ച് ഇല്ല..നിന്റെ മമ്മ അടക്കം എല്ലാരും വന്നിട്ടുണ്ട്.... നീ എന്താടി വരാത്തത്.... " ഇവയുടെ കസിൻ ആണ് മരിയ.... ഏറ്റവും വലിയ അങ്കിളിന്റെ മകൾ.... ഒരേ പ്രായം ആണ്.... ഇവക്ക് എന്തോ പ്രയാസം തോന്നി... വീട്ടിൽ നടന്നത് ഒന്നും ആരോടും പറഞ്ഞിട്ടില്ല... മമ്മയോടുള്ള പിണക്കം പോലും... "ജോൺ വന്നോ... " "ആ... ജോണും... സ്റ്റെല്ലയും നിന്റെ പപ്പായി അടക്കം വന്നു.... നിനക്ക് മാത്രം ഇങ്ങോട്ട് എഴുന്നള്ളാൻ ആയില്ലേഡി... " "എനിക്ക് ഒരുപാട് വർക്ക്‌ ഉള്ളത് കൊണ്ടല്ലേഡി മറിയാമ്മോ.... ഞാൻ മിന്നു കെട്ടിന് കൃത്യമായി എത്തിയെക്കാം.... " "അതിനും നല്ലത് നീ വരണ്ട.... എല്ലാത്തിനും ഒപ്പം നിന്നിട്ട്.... ഇപ്പോൾ അവൾക്ക് തിരക്ക്.... അല്ലേലും നിനക്ക് ഇപ്പോൾ ജാഡ കൂടുതലാ..." മരിയ സങ്കടത്തോടെ പറഞ്ഞു... ഇവയിലും അതൊരു സങ്കടം ആയി... അവൾ എന്തോ ആലോചിച്ച കണക്കെ ഒന്ന് തല ചൊറിഞ്ഞു... "മ്മ്മ്.... ഇന്ന് രാത്രി ഞാൻ അങ്ങ് എത്തിയെക്കാം... അതിന്റെ പേരിൽ ഇനി ബഹളം വെക്കേണ്ട.... kochi to kanjirapalli രണ്ടര മണിക്കൂറത്തേ യാത്രയുടെ പേരിൽ നിന്റെ കല്യാണം ഞാൻ കൂടിയില്ലാന്ന് വേണ്ടാ... " അവൾ കുഞ്ഞ് പുഞ്ചിരിയോടെ പറഞ്ഞു...

അപ്പുറത്ത് നിന്നും സന്തോഷത്തോടെ ഉള്ള മരിയയുടെ ശബ്ദം കേൾക്കാമായിരുന്നു.... ഇവക്ക് അത്ര അങ്ങ് സന്തോഷം തോന്നിയില്ല... കാണേണ്ടത് മമ്മയെയാണ്... തന്നെ കാണുമ്പോൾ ഉള്ള മമ്മയുടെ ഭാവം ഊഹിക്കാവുന്നതെയൊള്ളു.... അവൾ വേറൊന്നും പറയാതെ ഫോൺ കട്ട്‌ ചെയ്തു... അല്പനേരം മുന്നിലൂടെ പോകുന്ന വാഹനങ്ങളിലേക്ക് നോട്ടം മാറ്റി കൊണ്ട് അവിടെ തന്നെ ഇരുന്നു..... ഉള്ളം അസ്വസ്ഥത കൊണ്ട് പുകഞ്ഞു... _________ "നീ ഇതെങ്ങോട്ടാഡി.... " ഇവയുടെ ഫ്ലാറ്റിലേക്ക് കയറി ചെന്നതും അജു കാണുന്നത് ട്രാവൽ ബാഗിൽ ഡ്രസ്സ്‌ അടുക്കി വെച്ചു തോളിലും ചെവിയിലും ആയി ഫോൺ ബാലൻസ് ചെയ്ത് വെച്ചിരിക്കുന്ന ഇവയായാണ്... അവൾ മെല്ലെ ചൂണ്ട് വിരൽ ചുണ്ടോട് ചേർത്ത് കൊണ്ട് മിണ്ടല്ലേ എന്ന് കാണിച്ചു.... "Goodafternoon sir..... ഞാൻ ഇവയാണ്... Oh.. Yes...അത് sir... എനിക്ക് one week leave വേണം.....Oh...Its ok.... മ്മ്മ്... Ok...Thankyou.... " അവൾ സംസാരിച്ചു കഴിഞ്ഞതും ഫോൺ കട്ട്‌ ചെയ്തു... "നീ നാടു വിട്ടുള്ള പോക്കാണോടി.... " ഒരു പെർഫ്യൂം ബോട്ടിൽ ബാഗിൽ വെച്ചു കൊടുത്തു കൊണ്ട് അവൻ ചോദിച്ചതും അവൾ ചിരിയോടെ ബാഗ് ഒന്ന് zib ഇട്ടു... "നെക്സ്റ്റ് വെനസ്ഡേ എന്റെ കസിൻന്റെ മിന്നുകെട്ട് ആണെടാ.... കാഞ്ഞിരപ്പള്ളിയിൽ വെച്ച്.... " "നിന്റെ മമ്മയുടെ.... !!?" "ബ്രദറിന്റെ മകൾ ... " അവൾ പൂർത്തിയാക്കും രീതിയിൽ പറഞ്ഞു... അവൾ ഒന്ന് തലയാട്ടി.... "മമ്മ... " "അവിടെയുണ്ട്... But ഞാൻ പോകുന്നത് അവരെ കാണാൻ അല്ലല്ലോ...

അവളുടെ ശല്യം കാരണമാ....എന്നും വിളിച്ചു ബഹളമാ....പോയി ഒന്ന് കൂടിയിട്ട് വരണം... " അവൾ ബാഗ് തോളിലൂടെ ഇട്ടു കൊണ്ട് പറഞ്ഞു.... കയ്യിലെ സ്കാഫ് കഴുത്തിലൂടെ ചുറ്റി ഇട്ടു... അവനും അവളുടെ കൂടെ എഴുന്നേറ്റു... അവൾ പുറത്തേക്ക് ഇറങ്ങിയതും അവൾക്ക് പിന്നാലെ അവനും ഇറങ്ങി.... ഡോർ ലോക്ക് ചെയ്തു കൊണ്ട് കീ അവന്റെ കയ്യിൽ കൊടുത്തു കൊണ്ട് മുന്നോട്ട് ആഞ്ഞു അവനെ ഒന്ന് കെട്ടിപിടിച്ചു.... അവന്റെ കൈകൾ അവളുടെ പുറത്ത് ഒന്ന് തട്ടിയതും മെല്ലെ മാറി നിന്നു... "പോയിട്ട് വരാഡാ.... നീ അരുണിനോട് ഒന്ന് പറയണം എനിക്ക് വേണ്ടി കുറച്ചു days ന് പുതിയ വർക്ക്‌ ഒന്നും കമ്മിറ്റ് ചെയ്യണ്ടാ എന്ന്....." അവൾ പറഞ്ഞതും അവൻ ഒരു പുഞ്ചിരിയോടെ തലയാട്ടി... "എങ്ങനെയാണ് യാത്ര... " "ബസിന്... സ്കൂട്ടിയിൽ പോയാൽ മുതലാകില്ല... " അവൾ ലിഫ്റ്റിന്റെ അടുത്തേക്ക് നടന്നു.... ബട്ടൺ ഒന്ന് പ്രെസ് ചെയ്തു അവനെ തന്നെ നോക്കി.... "സൂക്ഷിച്ചു പോകണം.... And തന്നെ കസിനോട് ഒരു congrates പറയണം... " അവൻ കൈ കെട്ടി അവളെ നോക്കി നിൽക്കുന്നതിനിടെ പറഞ്ഞു... ലിഫ്റ്റ് ഓപ്പൺ ആയതും അവൾ അതിലേക്കു കയറി.... "എന്തിന്... ഈ ചെറിയ പ്രായത്തിൽ പ്രാരാപ്തം ഏറ്റാൻ പോകുന്നതിനോ... അതിന്റെ ഒന്നും ആവശ്യം ഇല്ലടാ....

bye അജു.... Take care... " ഡോർ അടയാൻ തുടങ്ങിയതും അവൾ ഒന്ന് കൈ വീശി കാണിച്ചു കൊണ്ട് പറഞ്ഞു....അവനും ചിരിയോടെ കൈ വീശി... അതായിരുന്നു ഇവ...തന്നെക്കാൾ ഇമ്പോര്ടന്റ്സ് വേറെ ആർക്കും നൽകാതെ തന്റെ ആഗ്രഹങ്ങൾക്ക് മീതെ ആരുടേയും അഭിപ്രായങ്ങൾക്ക് വില നൽകുകയോ ചെയ്യാത്ത ഇവ... ചിലർക്ക് അവൾ താന്തോന്നി ആയിരിക്കും... അനുസരണ ഇല്ലാത്തവൾ ആയിരിക്കും... പക്ഷെ ഇന്ന് വരെ മനസാക്ഷിക്ക് മുന്നിൽ അവൾ തോറ്റിട്ടില്ല... അത് മതിയായിരുന്നു അവൾക്കും.... അർജുൻ മെല്ലെ തിരിഞ്ഞു നടന്നു....ഫ്ലാറ്റിൽ കയറിയതും അരുൺ ഫോണിൽ നോക്കി വെപ്രാളത്തോടെ സ്ക്രോൾ ചെയ്യുന്നുണ്ടായിരുന്നു.... അവൻ വെറുതെ ഒരു നോട്ടം അരുണിന് നൽകി കൊണ്ട് അവനരികിൽ സോഫയിൽ കയറി ഇരുന്നു... "എന്താടാ... !!?" ആകെ കൈ വിട്ട കണക്കെ ഇരിക്കുന്ന അരുണിനെ കണ്ടു അവൻ ചോദിച്ചതും അരുൺ കയ്യിലെ ഫോൺ അവന് നേരെ നീട്ടി.... അതിലെ ട്രോൾ കണ്ടു അവന്റെ കണ്ണുകളും ഞെട്ടലോടെ വിടർന്നിരുന്നു.......... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story