മഴപോൽ: ഭാഗം 21

mazhapol thasal

രചന: THASAL

"എന്താടാ... !!?" ആകെ കൈ വിട്ട കണക്കെ ഇരിക്കുന്ന അരുണിനെ കണ്ടു അവൻ ചോദിച്ചതും അരുൺ കയ്യിലെ ഫോൺ അവന് നേരെ നീട്ടി.... അതിലെ ട്രോൾ കണ്ടു അവന്റെ കണ്ണുകളും ഞെട്ടലോടെ വിടർന്നിരുന്നു.... _________ "ഇല്ലടാ.... നീ ഇപ്പോൾ അയച്ചു തന്നപ്പോഴാ കാണുന്നത്.... ഞാൻ ഈ തിരക്കിൽ ഒന്നും ശ്രദ്ധിച്ചിരുന്നില്ല.... " വീടിന് അകത്തേക്ക് കയറുന്നതിനിടയിൽ അവൾ വെപ്രാളത്തോടെ ഫോണിൽ പറഞ്ഞു... "ഇവ...മോളെ... ഇപ്പോഴാണോ വരുന്നത്... " ചെറിയ ആന്റി ഉണ്ടാക്കിയ സ്വീറ്റ്സിൽ നിന്നും ഒന്ന് എടുത്തു അവളുടെ വായിൽ വെച്ചു കൊടുത്തു അവൾ അത് കഴിച്ചു കൊണ്ട് അവരെ നോക്കി ചിരിച്ചു... "ഞാൻ ഇപ്പോൾ വരാം ആന്റി... " അത് മാത്രം പറഞ്ഞു കൊണ്ട് അവൾ ഉള്ളിലേക്ക് നടന്നു... "അജുവും വിളിച്ചിരുന്നു.... ഒരുപാട് ഉണ്ട് എന്നാ പറഞ്ഞത്... ഷോക്ക് എതിരായും എന്തൊക്കെയോ കണ്ടു... " അവൾ സ്റ്റയർ കയറുന്നതിനിടയിൽ പറഞ്ഞു... "ഇവ ബേബി വന്നേ... " പിള്ളേര് ആരൊക്കെയോ അവളെ കണ്ടതും വിളിച്ചു പറഞ്ഞു കൊണ്ട് മുകളിലേക്ക് ഓടി... അത് കേട്ടതും മമ്മ വന്നു നോക്കി എങ്കിലും അവൾ അപ്പോഴേക്കും മുകളിലേക്ക് കയറി പോയിരുന്നു... "ഇവാ.... " മരിയയും കൂടെ ഒരു മുപ്പതു വയസ്സ് തോന്നിക്കുന്ന ചെറുക്കനും ഒരുപോലെ വന്നു അവളെ കെട്ടിപിടിച്ചു....

അവൾ അവരെ തന്നിൽ നിന്നും അകറ്റി... ഫോൺ കാണിച്ചു കൊടുത്തു കൊണ്ട് മുന്നോട്ട് നടന്നു.... പിന്നെ എന്തോ ഓർത്ത പോലെ ആ ചെറുക്കന്റെ കയ്യിൽ പിടിച്ചു ആദ്യം കണ്ട റൂമിലേക്ക് നടന്നു... ഇടക്ക് തിരിഞ്ഞു മരിയയെ നോക്കി ഒന്ന് കണ്ണ് ചിമ്മി... "ശരിഡാ.... ഞാൻ നോക്കിക്കോളാം... ഞാൻ ഇപ്പോൾ തന്നെ വീഡിയോ ഇട്ടേക്കാം.... പ്രോബ്ലം ഒന്നും ഇല്ല... ഇത് ഞാൻ ആദ്യമേ പ്രതീക്ഷിച്ചതാ... " അത് പറയുമ്പോഴും അവളുടെ ഉള്ളിൽ നേരിയ അളവിൽ ഒരു പേടി ഉണ്ടായിരുന്നു... ഫോൺ വെച്ചതും കണ്ടു തന്നെ അന്തം വിട്ടു നോക്കുന്ന ചെക്കനെ... അവൾ മെല്ലെ ഒന്ന് ചിരിച്ചു... അതോടെ അവനും പ്രയാസപ്പെട്ടു കൊണ്ട് കൂടെ ചിരിച്ചു.. "Aman.... I need your help.." അല്പം സീരിയസ് മുഖത്ത് വരുത്തി കൊണ്ടായിരുന്നു അവൾ പറഞ്ഞത്... "ഇത് ഒരുപാട് ഉണ്ടല്ലോഡി.... ഇവ കൊച്ചേ... ഒരൊറ്റ പകല് കൊണ്ട് ഇത്രയും ട്രോൾസോ..." ലാപ്പിൽ സ്ക്രോൾ ചെയ്തു കൊണ്ട് അമൻ ചോദിച്ചതും ഓരോന്നും വായിച്ചു നോക്കുന്ന തിരക്കിൽ ആയിരുന്നു ഇവ.... "ഡാർക്ക്‌ ആണല്ലോഡാ.... കുലസ്ത്രീ മുതൽ എല്ലാം ഉണ്ടല്ലോ..." "ഇതിനും മാത്രം നീ എന്തോന്നാഡി ചെയ്തത്... സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുന്നത് നീയും ആ ഡയറക്ടറും ആണ്...." "ഞാൻ എന്ത് ചെയ്യാൻ... അങ്ങേര് പെണ്ണുങ്ങളെ അനാവശ്യ പറഞ്ഞപ്പോൾ ഞാൻ കേട്ടു കൊണ്ട് നിന്നു എന്നാണ് പറയുന്നത്... എന്താണ് നടന്നതെന്ന് പോലും അന്വേഷിക്കാൻ ഉള്ള മാന്യത ഇല്ലാത്തവൻമാര്.... " അവൾ ദേഷ്യം പല്ലിൽ കടിച്ചമർത്തി...

"നീ എനിക്ക് ഒരു വീഡിയോ എടുത്തു തരണം..." "അത് ഇതിനേക്കാൾ പ്രശ്നം ആകില്ലേഡി... " "സത്യങ്ങൾ പറയുമ്പോൾ പ്രശ്നം ആകും എങ്കിൽ ആകട്ടെ... നീ വന്നേ... " ഇവ എന്തോ തീരുമാനിച്ചു ഉറപ്പിച്ച മട്ടെ മുഖം ഇരു കൈകാൾ കൊണ്ടും തുടച്ചു റൂമിൽ അല്പം മാറി നിന്നു.... അമൻ കയ്യിലെ ഫോൺ ഒന്ന് ചെരിച്ചു പിടിച്ചു... "Ok അല്ലേ.... " "മ്മ്മ്....Ok.... 1..2...3..സ്റ്റാർട്ട്‌.. " അവൻ cam ഓൺ ചെയ്ത് കൊണ്ട് മെല്ലെ കൈ കൊണ്ട് കാണിച്ചു... അവൾ ചെറു പുഞ്ചിരി എടുത്തണിഞ്ഞു.... "ഹെലോ.... I am iva samual.... ഞാൻ പരിജയപ്പെടുത്തേണ്ടാ ആവശ്യം ഇല്ല... നിങ്ങളിൽ പകുതി ആളുകൾക്കും ഇപ്പോൾ എന്നെ അറിയുന്നുണ്ടാകും... ഇന്നത്തെ സോഷ്യൽ മീഡിയയുടെ ഇര....." അവൾ ചിരിയോടെ പറഞ്ഞു നിർത്തി.. അമന്റെ ചുണ്ടിലും പുഞ്ചിരി ഉണ്ടായിരുന്നു... അവളുടെ ഉള്ളിൽ എന്താണെന്ന് അറിഞ്ഞു കൊണ്ടുള്ള പുഞ്ചിരി.... "സത്യത്തിൽ ഞാൻ ഇരയാണോ..... മ്മ്ഹ്ഹ്.... ഞാനല്ല നിങ്ങളാണ് ഇരകൾ ആയത്.... തെറ്റിധാരണകളുടെ ഇരകൾ....ഇന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ഒരു വീഡിയോ ഉണ്ട്... ഒരു പ്രമുഖ ഡയറക്ടറുടെ ഇന്റർവ്യൂ... അതിൽ ancher ഈ ഞാനും....ഒരുപാട് ട്രോൾസും കാര്യങ്ങളും... എല്ലാം ഞാൻ നോക്കി വരുന്നതെ ഒള്ളൂ... കണ്ടിടത്തോളം ഗുഡ് വർക്ക്‌.... not bad....ശരിക്കും എനിക്ക് ചിരിയാണ് വരുന്നത്...

സമ്പൂർണ സാക്ഷരത നേടി എന്ന് പറയുന്ന കേരളത്തിൽ ആണ് കാര്യങ്ങൾ ഒന്നും അറിയാതെ ഒരാളെ സോഷ്യൽ മീഡിയയിൽ ഇട്ടു നശിപ്പിക്കാനും..... തെറി വിളിക്കാനും നിൽക്കുന്നത്.... തെറി വിളിച്ചവരോട് എനിക്ക് ഒന്നും പറയാൻ ഇല്ല... നിങ്ങൾ പഠിച്ചത് നിങ്ങൾ പാടി... അത് അത്രയേ ഒള്ളൂ... അവരെ ഒന്നും ഞാൻ മൈന്റ് ചെയ്യാനേ നിൽക്കുന്നില്ല....എന്തെങ്കിലും കേട്ടാൽ ഉടനെ ഇന്ന് അയാൾക്ക്‌ നേരെ ആകാം എന്ന് കരുതി വരുന്നവരാണ് അത്.... പ്രത്യേകിച്ച് വിമൻസിനെതിരെ.... Any way... ചിലർ എങ്കിലും കാര്യങ്ങൾ അന്വേഷിച്ചു....അത് അറിയിക്കാൻ കൂടി ആണ് ഞാൻ ഇവിടെ ഇങ്ങനെ ഒരു വീഡിയോ ഇടുന്നത്..... Today fm ൽ എന്റെ പ്രോഗ്രാമിൽ gest ആയി വന്നത് ഒരു പ്രമുഖ ഡയറക്ടർ ആയിരുന്നു... എല്ലാർക്കും അറിയും പോലെ വിവാദങ്ങളിൽ ഇടയ്ക്കിടെ കുടുങ്ങുന്ന ആൾ.... എന്റെ ഷോ ആണെന്ന് കരുതി അതിന്റെ question എല്ലാം തയ്യാറാക്കുന്നത് വേറെ ഒരു ടീം ആണ്... ആ question ഒന്നും എനിക്ക് അത്ര കുഴപ്പം ആയിട്ടും തോന്നിയില്ല..... But അദ്ദേഹത്തിന്റെ ഉത്തരം.... " അവൾ മെല്ലെ ഒന്ന് തല ഒന്ന് കുടഞ്ഞു... "90 th എന്ന് പറയാൻ പോലും ആകില്ല....ജാമ്പുവാന്റെ കാലത്ത് നിന്നും ബസ് കിട്ടാത്തവരെ പോലുള്ള മറുപടി...

ഏതൊരു പെണ്ണിനും ആണിനും ആണെങ്കിലും ഒന്ന് കൊള്ളും.... I know.... അത് തന്നെയാണ് എനിക്കെതിരെയും വന്നത്.... എന്ത് കൊണ്ട് ഞാൻ പ്രതികരിച്ചില്ല..... Becouse.....അതിനുള്ള അധികാരം പോലും ഞങ്ങൾക്ക് ഇല്ല എന്നുള്ളത് കൊണ്ട് ആണ്... ഞാൻ അല്ല ഈ ഷോയുടെ എല്ലാം തീരുമാനിക്കുന്നത്.....പുറമെക്ക് കാണുന്ന ഷോയുടെ മുഖം ഞാൻ ആണെങ്കിലും... ഉള്ളിൽ എനിക്ക് മുകളിൽ ആയി പലരും ഉണ്ട്... അത് കൊണ്ട് അയാൾ പറഞ്ഞത് കേട്ടു ഇളിയോടെ നിൽക്കാൻ മാത്രമേ എനിക്ക് രക്ഷയൊള്ളു.... ഉള്ളിൽ വന്ന ദേഷ്യം ഞാൻ ഒരുപക്ഷെ പുറത്ത് കാണിച്ചാൽ ഓഫ്‌കോഴ്സ്... നാളെ ആ ജോബിൽ ഞാൻ ഉണ്ടാകില്ല.... നിങ്ങൾക്ക് പറയാം ഇട്ടെറിഞ്ഞു പൊയ്ക്കൂടേ എന്ന്... പറയുന്നവർക്ക് എളുപ്പം തന്നെയാണ്... പക്ഷെ.... ഞങ്ങളെ പോലുള്ളവർക്ക് ജീവിക്കാൻ ഇത് പോലൊരു ഷോ അല്ലെങ്കിൽ എന്തെങ്കിലും ഒരു സൗണ്ട് റിലേറ്റഡ് ആയുള്ള ജോബ് ഇന്ന് ഈ നാട്ടിൽ ഉണ്ടോ...ഇല്ല...അത് പോലെ ജീവിക്കാൻ ഉള്ള ക്യാഷ് ആദർഷങ്ങൾ പറഞ്ഞു നടക്കുന്ന നിങ്ങളിൽ ആരും കൊണ്ട് വന്നു തരില്ല... അപ്പോൾ ഇവന്മാരെ ഒക്കെ ഇന്റർവ്യൂ ചെയ്തു കാലം കഴിക്കണം.... " അവളുടെ ചുണ്ടിൽ പുച്ഛത്തോടെ ഒരു ചിരി വിരിഞ്ഞു.... "പിന്നെ ഞാൻ ഒന്നും ചെയ്തില്ല എന്ന് പറയാൻ ആകില്ല....

ഇന്ന് ഷോ കണ്ടവർക്ക് മനസ്സിലാകും 2 hours ഉള്ള ഷോ ആണ് 1/2 hours കൂടി ബാക്കി ഉണ്ടായിരുന്നു..... ആ ഒരു ഉത്തരത്തിന് ശേഷം ഞാൻ ഇറങ്ങി പോന്നു...അത് യൂട്യൂബിൽ വന്നപ്പോഴും വ്യക്തമാണ്.... ഞാനും സ്വന്തമായി അധ്വാനിച്ചു ജോബ് ചെയ്തു സിംഗിൾ ആയി കഴിയുന്ന ഒരു വ്യക്തിയാണ്.... ഇന്ന് വരെ എനിക്ക് തോന്നിയിട്ടില്ല ഒരു പെണ്ണും ആണിന് കീഴെ ജീവിക്കേണ്ടവൾ ആണെന്ന്....ആർക്ക് മുന്നിലും അടിമ കണക്കെ നിന്നു കൊടുക്കാതിരിക്കാൻ കഷ്ടപെടുന്നവൾ ആണ്... ഒന്നും അറിയാതെ ചെറിയൊരു ക്ലിപ്പ് വെച്ചു എന്നെയും എന്റെ ഷോയെയും അളക്കാൻ കഴിയുന്ന ചില ആങ്ങളമാരോടും പെങ്ങന്മാരോടും ആണ്.... ഇത് ഇവിടെ വെച്ചു നിർത്തിയെക്കണം.... ഷോയിൽ വരുന്ന ഒരു gest പറയുന്ന തെണ്ടിത്തരത്തിന് ഇമ്മാതിരി പ്രഹസനങ്ങൾ സഹിക്കേണ്ട ആവശ്യവും എനിക്കില്ല.... ഇനി ഞാൻ പ്രതികരിക്കും....നിങ്ങൾക്ക് താങ്ങാൻ ആകാത്ത രീതിയിൽ തന്നെ... പിന്നെ വീട്ടിലെ പെണ്പിള്ളേര് പണി എടുക്കുമ്പോൾ കട്ടിലിൽ നെളിഞ്ഞു കിടന്നു എന്നെ പഠിപ്പിക്കാൻ വരുന്ന കുറച്ചു എണ്ണം ഉണ്ടല്ലോ.... അവരോട് കൂടിയാണ്....മോഡേൺ ചിന്താഗതി സോഷ്യൽ മീഡിയയിലോ വാക്കുകളിലോ മാത്രം പോരാ.... ജീവിതത്തിൽ കൂടി വേണം... ഞാൻ ചെയ്തതിൽ തെറ്റുണ്ടോ ഇല്ലയോ എന്ന് എനിക്കറിയാം..

കാര്യങ്ങൾ അറിയാതെ ഒരാളെ ചൊറിയാൻ വരരുത്..... എന്തെങ്കിലും കിട്ടാൻ കാത്ത് നിന്ന പോലെ വായിൽ തോന്നിയത് എല്ലാം വലിച്ചു വാരി അശ്ലീല ചുവയുള്ള ഹ്യൂമറും എഴുതി പിടിപ്പിച്ചു ട്രോൾ ഉണ്ടാക്കി പുരകത്തുമ്പോൾ വാഴ വെട്ട് പോലെ അക്കൗണ്ട് റീച് ആക്കാൻ നോക്കിയ പേജ്കാരെ... നമുക്ക് ഒന്ന് കാണേണ്ടി വരും.... കാണേണ്ടി വരും എന്നല്ല കാണണം... Any way.... ഇന്ന് ഇത് കൊണ്ട് നിർത്തുകയാണ്... i know ഇതിന്റെ കമന്റ്‌ ബോക്സിലും കാണും ഒരുപാട് hate comments.... Its ok... നിങ്ങൾ ഇട്ടോളൂ.... But... അത് ഫേക്ക് id യിൽ നിന്നല്ല.... സ്വന്തം പ്രൊഫൈലിൽ നിന്നും മാത്രം.... എന്നാൽ bye... Take care... " ചിരിയോടെ തന്നെ അവൾ പറഞ്ഞതും അമൻ വീഡിയോ ഓഫ് ചെയ്തു കൊണ്ട് അവളെ നോക്കി ചിരിച്ചു....അവളും കഴുത്തിലെ സ്കാഫ് ഒന്ന് ഊരി കൊണ്ട് അവനെ നോക്കി കണ്ണു ചിമ്മി... _________ ഫോണിൽ നോട്ടിഫിക്കേഷൻ വന്നതും അജു ഫോൺ ഒന്ന് എടുത്തു നോക്കിയതും കാണുന്നത് ഇൻസ്റ്റയിൽ ഇവ പോസ്റ്റ്‌ ഇട്ടതിന്റെ നോട്ടിഫിക്കേഷൻ ആണ്.... അവൻ വേഗം തന്നെ അത് എടുത്തു നോക്കിയതും വീഡിയോ കണ്ടു അവന്റെ ചുണ്ടിൽ കുഞ്ഞ് പുഞ്ചിരി നിറഞ്ഞു... "അവള് വാരി ചുമരിൽ ഒട്ടിച്ചല്ലോഡാ...." അരുൺ ബീൻബാഗിൽ ചാരി കിടന്ന് കൊണ്ട് പറഞ്ഞു... "അവളുടെ നാക്കല്ലേ... ചോദിച്ചു പോയവൻ തേഞ്ഞു എന്നല്ലാതെ....ട്രോൾസ് എല്ലാവരും ഡിലീറ്റ് ആക്കുന്നുണ്ടല്ലോഡാ.... "

ഓരോന്ന് നോക്കി കൊണ്ട് അവൻ പറഞ്ഞു...ശേഷം അതിനു ചെറിയൊരു കമന്റ്‌ കൊടുത്തു കൊണ്ട് ആ വീഡിയോ എടുത്തു സ്റ്റോറി ഇട്ടു... വെറുതെ സ്റ്റോറി എല്ലാം കണ്ടു പോകുമ്പോൾ ഒരു വിധപ്പെട്ടവരുടെ എല്ലാം സ്റ്റോറിയും അത് തന്നെ...എക്സ്പ്ലോറിൽ പോയപ്പോഴും കണ്ടു വീഡിയോ... അതോടെ മനസ്സിലായി വീഡിയോ ക്ലിക്ക് ആയി എന്ന്... "അവൾക്ക് ബുദ്ധി ഉണ്ടട...ഇത് മറ്റേ അടവാ... പശുവിന്റെ കടിയും മാറും.... കാക്കയുടെ വിശപ്പും മാറും.... " "എന്ത്.... " അജു ഒന്നും മനസ്സിലാകാതെ നെറ്റി ചുളിച്ചു... "ഡാ... പൊട്ട... ഈ വീഡിയോ ഇട്ടത് കൊണ്ട് അവൾക്ക് നേട്ടം രണ്ടാ...അവളുടെ മേലിൽ ഉള്ള തെറ്റിദ്ധാരണയും മാറും... And also Accound reach ആകും.... ഇപ്പോൾ തന്നെ നോക്ക്... ഈ ക്ണാപ്പൻമാർ എല്ലാം കൂടി അവൾക്ക് ഉണ്ടാക്കി കൊടുത്തത് എത്ര ഫോളോവേഴ്സിനെ ആണെന്ന്... ഇപ്പോൾ അതൊരു പോസിറ്റീവ് കൂടിയായി.... " അരുൺ പറഞ്ഞപ്പോൾ ആണ് അജുവും ആ കാര്യം ഓർത്തത്... അവൻ അറിഞ്ഞു ഒന്ന് തലയാട്ടി... _________ "ഇതാര്...... കല്യാണപെണ്ണോ.... " ഒന്ന് ഫ്രഷ് ആയി വന്നതും കാണുന്നത് ബെഡിൽ ഇരിക്കുന്ന മരിയയെയാണ്... ഇവ മുടി ഒന്ന് തോർത്തി കൊണ്ട് അവൾക്ക് അടുത്തേക്ക് നടന്നു.... "എത്ര കാലത്തിനു ശേഷം കാണുന്നതാ ... എന്നിട്ട് അവൾക്ക് എന്നോട് സംസാരിക്കാൻ സമയം ഇല്ല... അപ്പോഴും ഫോണും മീഡിയയും... "

കാല് രണ്ടും ബെഡിലേക്ക് കയറ്റി വെച്ചു കൊണ്ട് മരിയ പറഞ്ഞതും ഇവ അവളുടെ കാലിൽ ഒന്ന് തട്ടി ടവ്വൽ ചെയറിൽ ഒന്ന് നിവർത്തി ഇട്ടു കൊണ്ട് ബാഗ് തുറന്ന് അതിൽ നിന്നും ക്രീം എടുത്തു കയ്യിലും കാലിലും എല്ലാം തേച്ചു.... മരിയയും ഇടക്ക് കുറച്ചു എടുത്തു കയ്യിൽ തേച്ചു പിടിപ്പിച്ചു.... "നീ തന്നെ കണ്ടതല്ലേടി... ഇച്ചിരി ബിസി ആയി പോയി.... നിന്നെ പോലെ ഡിഗ്രിയും കഴിഞ്ഞു കെട്ടാൻ വേണ്ടി പഠിപ്പും നിർത്തി ജോലിക്കും പോകാതെ വീട്ടിൽ ഇരിക്കുകയല്ലല്ലോ.... " അവൾ തമാശയോടെ പറഞ്ഞതും മരിയയുടെ മുഖം കൂർത്തു... "എനിക്ക് ഇഷ്ടം ഇല്ലാത്തത് കൊണ്ടാ..." "അതേലോ.... നീ പറയുന്നത് മുഴുവൻ ഉടായിപ്പ് ന്യായങ്ങൾ ആണ് മരിയ.... നിനക്ക് പഠിക്കണം എങ്കിലും ജോലിക്ക് പോകണം എങ്കിലും നിനക്ക് ചെയ്യാം... " "അമ്മാമ്മ... " "ആ ഡാകിനിയുടെ പേരകുട്ടി തന്നെയല്ലേ ഞാനും... നിന്നെക്കാൾ മാസങ്ങൾക്ക് മൂത്തതും... എന്നിട്ട് ഞാൻ പോകുന്നില്ലേ.... " അവൾ മരിയയുടെ തലയിൽ ഒന്ന് തട്ടി കൊണ്ട് പറഞ്ഞു... "നിന്നോട് തർക്കിക്കാൻ ഞാൻ ഇല്ല.... എന്തായാലും മാര്യേജ് ഉറപ്പിച്ചു.... ഇനി ഇച്ചായനോട് സമ്മതം ചോദിച്ചിട്ട് പോകാലോ... !!?" അവൾ മെല്ലെ ഒന്ന് നെടുവീർപ്പിട്ടു... ഇവ നെറ്റി ചുളിച്ചു കൊണ്ട് അവളെ നോക്കുകയായിരുന്നു.. "ഒരു കാര്യം ചോദിച്ചോട്ടെ നിന്നോട്... ഇവിടെ എന്താ അടിമ ആകാനുള്ള കോഴ്സ് ആണോ നടക്കുന്നത്.... I shame on you... " അവൾ പുച്ഛത്തോടെ പറഞ്ഞു... മരിയയുടെ മുഖവും വാടി... "ഇതിനും ബേധം നീ കുറച്ച് വിഷം എടുത്തു ചോറിൽ കുഴച്ചു കഴിക്ക്.... അല്ല പിന്നെ... നിന്റെ ലൈഫ് എന്തിനാടി കോപ്പേ അങ്ങേരോട് ചോദിക്കുന്നത്... സമ്മതം ചോദിച്ചു പോകാൻ എന്താ നിന്നെ അയാൾ പൈസ കൊടുത്തു വാങ്ങുന്നതോ...

.എല്ലാത്തിനും കാരണം ആയ ഒരാൾ ഉണ്ടല്ലോ... ഡാകിനി... അതിനെ അങ്ങ് തട്ടി കളഞ്ഞേക്ക് അങ്ങനെ ആണേൽ നിനക്ക് നല്ല പോലെ ജീവിക്കാം... അവള് വന്നേക്കുന്നു... Fool.... 23 തുടങ്ങിയപ്പോഴേക്കും കല്യാണവും കഴിച്ചു ഒതുങ്ങി കൂടാൻ...." ഇവക്ക് വല്ലാതെ ദേഷ്യം വന്നിരുന്നു.. അവൾ മുടി ഒന്ന് കൊതി ഒതുക്കി ഒരു ക്ലിപ്പ് സൈഡിൽ ആയി കുത്തി കൊണ്ട് പുറത്തേക്ക് നടന്നു... "നമ്മൾ പെണ്പിള്ളേര് ഇപ്പോഴല്ലേടി കെട്ടേണ്ടത്...വിവാഹപ്രായം അല്ലേ.... " "വിവാഹത്തിന് അങ്ങനെ പ്രായപരിതി ഇല്ലടി ശവമേ.... നിനക്ക് മെന്റലിയും ഫിസികലിയും ഒരാളെ accept ചെയ്യാൻ എപ്പോൾ കഴിയുന്നോ... അതാണ്‌ വിവാഹപ്രായം.... നിനക്ക് ok ആണെങ്കിൽ ഞാൻ ഒന്നും പറയുന്നില്ല... പക്ഷെ പക്വത എത്താത്ത തീരുമാനം ആയി പോകരുത്....നിന്റെ ഇഷ്ടം ആണ് പ്രധാനം.... " ഇവ അല്പം കടുപ്പത്തിൽ തന്നെ പറഞ്ഞു... "അതിനു മാത്രം പ്രാധാന്യം കൊടുത്താലെ.... ഇന്നലെ നീ അനുഭവിച്ചത് പോലെ ആകും... " മരിയ ചെറിയ കുസൃതിയോടെ പറഞ്ഞു... ഇവക്ക് ദേഷ്യം തോന്നിയിരുന്നു....

"ഒരു പ്രോബ്ലം ഫേസ് ചെയ്തിട്ടുണ്ടെങ്കിൽ അതിനൊരു തീരുമാനം എടുക്കാനും ഉള്ള പക്വത ഇവൾക്കുണ്ട്... അല്ലാതെ വല്ലവരും പറയുന്നത് കേട്ടു തുള്ളാൻ നിൽക്കുകയല്ല.... നീ വന്നേ.... അവളോട്‌ സംസാരിച്ചിട്ട് കാര്യം ഇല്ല... " മുകളിലേക്ക് വന്ന അമൻ അതും പറഞ്ഞു കൊണ്ട് ഇവയുടെ കയ്യിൽ പിടിച്ചു നടന്നു... അത് വരെ ചിരിയോടെ നിന്നിരുന്ന മരിയയുടെ ചുണ്ടിലെ പുഞ്ചിരി അതോടെ മാഞ്ഞു പോയി... ഉള്ളിൽ അടക്കാൻ കഴിയാത്ത സങ്കടം... ഇഷ്ടമല്ലാത്തത് അടിച്ചേൽപ്പിക്കുകയാണ്... ആരാണെന്നോ എന്താണെന്നോ അറിയാത്ത ഒരാളിലേക്ക് മനഃപൂർവം പിടിച്ചു കൊടുക്കുകയാണ്... പക്ഷെ... എതിർക്കാൻ ഉള്ള ധൈര്യം ഇല്ല... തനിക്ക് ആണെങ്കിലും തന്റെ പേരെന്റ്സിന് ആണെങ്കിലും... അപ്പോൾ ഇതേ വഴിയൊള്ളൂ... സന്തോഷം അഭിനയിക്കുക... ഇവയെ പോലെ എതിർക്കാൻ അറിയില്ല... അതിനുള്ള തന്റെടവും ഇല്ല....ഇഷ്ടമുള്ളത് എല്ലാം വിട്ടു കളഞ്ഞേ ശീലമൊള്ളൂ... കണ്ണുകൾ നിറയുന്നത് അറിഞ്ഞു അവൾ കണ്ണുകൾ അടച്ചു ഹെഡ് ബോഡിൽ ചാരി ഇരുന്നു............ തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story