മഴപോൽ: ഭാഗം 22

mazhapol thasal

രചന: THASAL

കണ്ണുകൾ നിറയുന്നത് അറിഞ്ഞു അവൾ കണ്ണുകൾ അടച്ചു ഹെഡ് ബോഡിൽ ചാരി ഇരുന്നു.... _________ "I think അവൾ ഹാപ്പിയല്ല.... " സ്റ്റയർ ഇറങ്ങുന്നതിനിടയിൽ ടീഷർട്ടിന്റെ സ്ലീവ് മുകളിലേക്ക് കയറ്റി വെച്ചു കൊണ്ട് അവൾ പറഞ്ഞു.... അമൻ ഇവയെ ഒന്ന് നോക്കി... "ഇവ വേണ്ടാ.... " "ഞാൻ അതിന് കൂടുതൽ ഒന്നും പറഞ്ഞില്ലല്ലോ.. " "നിന്റെ സ്വഭാവം നല്ലത് പോലെ അറിയുന്നത് കൊണ്ട് തന്നെയാ... എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ അവൾ പരിഹരിച്ചോളും... കഴിഞ്ഞ തവണ ജെനിക്ക് വേണ്ടി വാദിച്ചതിന് ജെനി പോലും നിന്നെ തള്ളി പറഞ്ഞില്ലേ... ഇനിയും വെറുതെ വേണ്ടാത്ത പരിപാടിക്ക് നിൽക്കണ്ട... " അമൻ അല്പം ദേഷ്യത്തോടെ ആയിരുന്നു പറഞ്ഞത്... ഇവയും എന്തോ ഓർത്ത കണക്കെ തലയാട്ടി... മരിയയുടെ സിസ്റ്റർ ആണ് ജെനി... ഇത് പോലൊരു വിവാഹം അവൾക്കും ഉറപ്പിച്ചു...ഇവ മാര്യേജ് കൂടാൻ വന്ന സമയം....ഇഷ്ടമല്ലാത്തത് ആയത് കൊണ്ട് തന്നെ എന്തോ ഉള്ളിലെ സങ്കടത്തിന്റെ ആധിക്യത്തിൽ അവൾ ഇവയെ കെട്ടിപിടിച്ചു കരഞ്ഞു.... കാര്യങ്ങൾ ചോദിച്ചു അറിഞ്ഞ ഇവ അവൾക്ക് വേണ്ടി വീട്ടുകാരോട് സംസാരിച്ചു.... അത് പതിവ് പോലെ വാക്കേറ്റത്തിലേക്കും അടിയിലേക്കും വഴി മാറി... പക്ഷെ.. ഒട്ടും പ്രതീക്ഷിക്കാതെ ജെനി തന്നെ കാല് മാറി......

അത് പക്ഷെ ഒന്നും ചെയ്യാൻ കഴിയാത്തവളുടെ നിസ്സഹായത ആയിരുന്നു...അനുസരിക്കാൻ മാത്രം ശീലിച്ചവൾ അവിടെയും അനുസരിച്ചു... തന്റെ ജീവിതം വെച്ചു തന്നെ.... ഇന്ന് വേറൊരുത്തി... അവൾക്ക് വേണ്ടി പ്രതികരിച്ചാലും നടക്കാൻ പോകുന്നത് ഇതൊക്കെ തന്നെയാകും എന്ന് ഇവക്ക് ഉറപ്പ് ഉണ്ടായിരുന്നു... "Iva babe..... " പന്ത്രണ്ട് വയസ്സ് തോന്നിക്കുന്ന ഒരു പയ്യൻ വന്നു അവളെ ഒരു കൈ കൊണ്ട് ഒന്ന് ചുറ്റി പിടിച്ചു.. അവന്റെ ഒരു കയ്യിൽ ഫോൺ ആണ്... അവളും ചിരിയോടെ അവനെ മെല്ലെ ഹഗ് ചെയ്തു... "ഇപ്പോൾ അല്പം ബിസിയാണ്.... പിന്നെ കാണാം... " അവൻ അതും പറഞ്ഞു പോയതും ഇവയുടെ നോട്ടം അമനിൽ ആയി.. അമൻ ആണെങ്കിൽ ചിരി കടിച്ചു പിടിച്ചു നിൽക്കുന്നു... "പിള്ളേര് ഒക്കെ ഒരുപാട് വളർന്നു അല്ലേ... " "ആ വളർച്ച കാണാൻ എങ്കിലും ഇടക്ക് ഇത് വഴി ഇങ്ങ് വരാം.... " അവനും വിട്ടു കൊടുക്കാതെ ഒരു ചിരിയോടെ പറഞ്ഞു....ഇവ അവന്റെ കയ്യിൽ ഒന്ന് തട്ടി... " i am a famous voice acter....you know....അങ്ങനെ കണ്ട ഇടത്ത് ഒക്കെ അങ്ങ് നിരങ്ങി നടക്കാൻ കഴിയുമോ... എന്റെ ഫാൻസ്‌ കണ്ടാലോ.... " അവൾ വലിയ ആറ്റിട്യൂടിൽ പറയുന്നത് കേട്ടു അമൻ അവളുടെ തലയിൽ ഒന്ന് മേടി വിട്ടു... "പട്ടി.... " അവൾ എരിവ് വലിച്ചു കൊണ്ട് അവന് നേരെ പായാൻ ഒരുങ്ങിയതും ഹാളിൽ നിന്നും കയറി വരുന്ന അമ്മാമ്മയെ കണ്ടു അവൾ ഒന്ന് അടങ്ങി... അവളുടെ ഉള്ളിൽ ഒരു ദേഷ്യം നുരഞ്ഞു പൊങ്ങി എങ്കിലും മുഖത്ത് ഒരു ചിരി നിറച്ചു....

എല്ലാ മനുഷ്യരും അങ്ങനെയാണ്.... പലപ്പോഴും ഉള്ളിൽ കാണുന്നത് പുറമെ പ്രകടിപ്പിക്കാൻ കഴിയാതെ വരും... അത് അവരുടെ ഉള്ളിലെ വിഷം കൊണ്ടോ.... അവർ ഒരു ഫേക്ക് പേർസണാലിറ്റി ആയത് കൊണ്ടോ അല്ല... ജീവിതം അങ്ങനെയാണ്.... വെറുപ്പ് തോന്നുന്നവരോടും ചിരിച്ചു നിൽക്കേണ്ടി വരും... "വന്നോ.... രണ്ട് ദിവസം മുന്നേ വരും എന്നാണല്ലോ നിന്റെ പപ്പ പറഞ്ഞത്.... " അവർ അല്പം കനത്തിൽ ചോദിച്ചു... അപ്പോഴേക്കും മമ്മയും അവരുടെ അടുത്തേക്ക് വന്നിരുന്നു... മമ്മയുടെ നോട്ടം ഇവയിൽ പതിയുമ്പോഴും അവൾക്ക് അങ്ങനെ ഒരാളെ കണ്ടിട്ടില്ല എന്നൊരു ഭാവം ആയിരുന്നു... "വർക്ക്‌ ഉണ്ടായിരുന്നു... " താല്പര്യം ഇല്ലെങ്കിൽ കൂടി ഒരു സീൻ ഉണ്ടാക്കാൻ താല്പര്യം ഇല്ലാത്തതു കൊണ്ട് മാത്രം എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു... "വർക്ക്‌.... ഇവിടെ വേറെ ആരും ജോലിക്ക് ഒന്നും പോകുന്നില്ലല്ലോ... നിനക്ക് മാത്രം ഒള്ളൂ ഇതൊക്കെ.. അത് എങ്ങനെയാ.... പെൺപിള്ളേർ ആയാൽ..... " "ഞാൻ മരിയ വിളിച്ചത് കൊണ്ട് മാത്രം വന്നതാണ്... അല്ലാതെ ആരുടേയും വായിൽ ഇരിക്കുന്ന.... " ദേഷ്യം കൊണ്ട് എന്തോ പറയാൻ വന്നു എങ്കിലും അമൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചതോടെ അവിടെ ഒന്ന് നിർത്തി... "ആരുടേയും വായിൽ ഇരിക്കുന്ന..... എന്താ നിർത്തി കളഞ്ഞത്...

ബാക്കി കൂടി പറയ്... സഫിയ... നിന്റെ മോളെ... " "മതി... മതി... ഇനി തുടങ്ങും... എല്ലാം കൂടി... ഇവ മോളെ നീ പുറത്തേക്ക് ചെല്ല്... നിന്റെ പപ്പായി അവിടെ നോക്കി നിൽപ്പുണ്ട്.... മമ്മ ഇങ്ങ് വന്നേ...എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്... " അപ്പോഴേക്കും അവർക്കിടയിൽ കയറി കൊണ്ട് ഒരു അങ്കിൾ പറഞ്ഞതും ഇവ കനപ്പിച്ചു ഒരു നോട്ടം അമനെ നോക്കി കൊണ്ട് ഇറങ്ങി പോയി... "തള്ള വന്നോളും... ഉള്ള മൂഡ് കൂടി കളയാൻ... " ചുണ്ടിൽ ചേർത്ത് പിറുപിറുത്തു കൊണ്ട് അവൾ ഇറങ്ങി പോയതും അമനും അങ്കിളിനെ നോക്കി അമ്മാമ്മയെ ചൂണ്ടി കാണിച്ചു ഇതെന്തു സാധനമാഎന്ന കണക്കെ ആക്ഷൻ കാണിച്ചു കൊണ്ട് അവൾക്ക് പിറകെ ആയി അവിടെ നിന്നും നടന്നു... "സഫിയ.... മരിയക്കുള്ള ഓർണമെന്റ്സ് എല്ലാം ലോക്കറിൽ നിന്നും എടുത്തിട്ടുണ്ട്... നീ പോയി അതെല്ലാം ഒന്ന് ചെക്ക് ചെയ്യ്... ചെല്ല്... " ഇവ പോയ വഴിയേ നോക്കുന്ന മമ്മയെ നോക്കി അങ്കിൾ പറഞ്ഞു... അവരും ഉള്ളിലെ സങ്കടവും ദേഷ്യവും കലർന്ന അവസ്ഥയിൽ ഉള്ളിലേക്ക് കയറി പോയി... "പാകിസ്ഥാനും ഇന്ത്യയും ഒരു വീടിന് കീഴിൽ ആണ്....

കാത്തോണേ കർത്താവെ... " അമൻ മനസ്സ് ഉരുകി പ്രാർത്ഥിച്ചു... _________ "പപ്പായി... " ജോണിനോട് എന്തോ സംസാരിച്ചു ഇരിക്കുന്ന പപ്പായിയെ കണ്ടു അവരുടെ ഇടയിലേക്ക് കയറി ചെല്ലാൻ ഒരു സ്പേസിന് എന്ന പോലെ അവൾ ഒന്ന് വിളിച്ചു... ഒരു നിമിഷം ജോണും പപ്പായിയും ഒരുപോലെ തിരിഞ്ഞു നോക്കി... ജോണിന്റെ കണ്ണുകൾ ആദ്യം പോയത് അവളുടെ കയ്യിലേക്ക് ആണ്.... ഇപ്പോഴും കാണാം ചെറുതിലെ പൊള്ളിയ അടയാളം... രണ്ട് മാസത്തിനിടെ ഒരിക്കൽ പോലും അവളെ കാണാൻ പോയിട്ടില്ല... അതിനു അവൾ സമ്മതിച്ചില്ല എന്ന് പറയുന്നതാകും ശരി.... അവരുടെ ശ്രദ്ധ പിടിച്ചു പറ്റിയ ശേഷം അവൾ അവർക്കിടയിലേക്ക് നടന്നു പതിവ് കണക്കെ പപ്പായിയുടെ നര ബാധിച്ച മുടിയിൽ ഒന്ന് ചുണ്ട് ചേർത്തു... "Wts up.... " "Cool... " അതും പറഞ്ഞു കൊണ്ട് അവൾ അവർക്കിടയിൽ കയറി ഇരുന്നു... ജോണിനെ നോക്കി പുഞ്ചിരിയോടെ അവന്റെ കാലിൽ ഒന്ന് തട്ടാനും മറന്നില്ല... ജോണും ഒന്ന് പുഞ്ചിരിച്ചു.. "സ്റ്റെല്ല എവിടെ.... " "റൂമിൽ ഉണ്ട്.... റെസ്റ്റിലാ.... " "അപ്പോൾ കേട്ടു കാണുമല്ലോ.... നിന്റെ ഭാര്യ മാത്രമേ പ്രെഗ്നന്റ് ആയിട്ടുള്ളു എന്നൊരു ചോദ്യം... " അവൾ ചിരി ഒതുക്കി കൊണ്ട് ചോദിച്ചതും ജോണും കേട്ട മട്ടെ ഒന്ന് തലയാട്ടി... "ഇവ....വേണ്ടാ... " ചിരി വന്നു എങ്കിലും പപ്പായി അല്പം സീരിയസ് ആയി തന്നെ ഇവയെ വിളിച്ചു... "തമാശയല്ലേ പപ്പായി... " "നമ്മുടെ തമാശ വേറൊരാൾക്ക് അങ്ങനെ തോന്നണം എന്നില്ല... "

പപ്പ അല്പം കടുപ്പത്തിൽ പറഞ്ഞു അവസാനിപ്പിക്കുമ്പോൾ പ്രായത്തിന്റെ ചാപല്യത്തിൽ അത് മനസ്സിലാക്കാൻ ഉള്ള കഴിവ് ഇവക്കോ ജോണിനോ ഉണ്ടായിരുന്നില്ല.... സംസാരം വീണ്ടും നീണ്ടു പോയി... ഇടക്ക് അങ്കിളും അവരോട് ചേർന്നു എങ്കിലും തിരക്കുകൾ കാരണം അദ്ദേഹത്തിന് പോകേണ്ടി വന്നു... "ഇവ....." എപ്പോഴോ ഉറക്കെയുള്ള മമ്മയുടെ വിളി എത്തി.... അത് കേട്ടു എങ്കിലും ഇവ ആ ഭാവം കാണിച്ചില്ല... ഉള്ളിലെ വാശിയെ മറക്കാൻ പാകത്തിന് ഒന്നും ഇന്ന് വരെ ഉണ്ടായിട്ടില്ല.... "ഇവ നിന്നെയാണ്.... അകത്തു എത്ര പണികളാ ബാക്കി ഉള്ളത് എന്നറിയുവോ....നീ വന്നേ...അതെല്ലാം ഒന്ന് ചെയ്യാൻ സഹായിക്ക്... വെറുതെ ഇങ്ങനെ ഇരിക്കാൻ ആണോ വന്നത്... " മമ്മ ധൃതിയിൽ അവളെ വിളിച്ചു.... ചുറ്റും അറിയാത്ത ആരൊക്കെയോ ഉണ്ട്.... ഇവ എല്ലാവരെയും ഒന്ന് ചുഴിഞ്ഞ് നോക്കി... തിരികെ എന്തെങ്കിലും പറയുമോ എന്ന ഭയത്താൽ പപ്പായി അവളുടെ കയ്യിൽ മെല്ലെ തട്ടി... ഇവ ഒന്നും മിണ്ടിയില്ല.... കുടുംബത്തിൽ ഉള്ള പ്രശ്നങ്ങൾ അവിടെ തീർക്കണം എന്നൊരു ബോധ്യം അവൾക്ക് ഉണ്ടായിരുന്നു... അത് അറിയാത്തവരെ അറിയിക്കാൻ അവൾക്കും ആഗ്രഹം ഇല്ലായിരുന്നു.... അവൾ മെല്ലെ എഴുന്നേറ്റു ഉള്ളിലേക്ക് നടന്നു... അത് കണ്ടതോടെ മമ്മക്കും ഒരു ആശ്വാസം... "എന്റെ മോളാ.... " ആരോടോ വലിയ അഭിമാനത്തിൽ പറയുന്നുണ്ടായിരുന്നു... "ഇതൊന്നു തൊലിച്ചു വച്ചേ.... "

വെളുത്തുള്ളിയുടെ പത്രം അവളെ ഏൽപ്പിച്ചു കൊണ്ട് അവിടെ ഉള്ള ഏതോ ഒരു സ്ത്രീ പറയുമ്പോൾ അവൾ അതും വാങ്ങി അല്പം മാറി ചെന്നിരുന്നു... "പണ്ടാരം... വല്ല റൂമിലും കയറി ഇരുന്നാൽ മതിയായിരുന്നു.... " അവൾ സ്വയം ഒന്ന് ആലോചിച്ചു... "ഇത് വരെ കഴിഞ്ഞില്ലേ... " ഓരോരുത്തരുടെയും അധികാര സ്വരം ഉയർന്നു വരുന്നുണ്ട്... അവർക്ക് പ്രയാസപ്പെട്ടു ഒന്ന് ചിരിച്ചു കൊടുത്തു ഇപ്പൊ കഴിയും എന്ന് പറയുമ്പോഴും ഉള്ളിൽ അവരെ പ്രാകി കൊല്ലുന്നുണ്ടായിരുന്നു ഇവ.... ചെയ്തു വെച്ചത് പകുതി ആകുമ്പോഴേക്കും ഇവക്ക് മടുത്തു തുടങ്ങിയിരുന്നു... പാതിയിൽ നിർത്തി പോയാൽ ചീത്ത കേൾക്കും.... എങ്കിലും മടുത്തതോടെ അവൾ അത് താഴെ തന്നെ വെച്ചു എഴുന്നേറ്റു... "കഴിഞ്ഞോ... " അപ്പുറത്ത് എന്തോ ചെയ്തു കൊണ്ടിരുന്ന മമ്മ ആയിരുന്നു... അവൾ അവരെ ശ്രദ്ധിക്കാതെ തന്നെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു ആർക്കോ കാൾ ചെയ്തു കൊണ്ട് പുറത്തേക്ക് നടന്നു... "അനുസരണ എന്ന് പറയുന്ന സാധനം ഇല്ല.... ചെയ്ത ജോലി മുഴുവൻ ആക്കില്ല... നിനക്ക് ജെനിയെ കണ്ടു പഠിച്ചുടെടി... ആ വീട്ടിലേ ജോലി ഒക്കെ ഒറ്റക്കാ ആ കൊച്ച് ചെയ്യുന്നത്.... " ആളുകൾ ഉണ്ട് എന്ന് പോലും നോക്കാതെയുള്ള മമ്മയുടെ പ്രസംഗം ആരംഭിച്ചു.... തുടക്കം കിട്ടിയ കണക്കെ അമ്മാമ്മയും ഏറ്റു പിടിച്ചു.... അത് ആദ്യമായി തറവാട്ടിൽ നിന്നും ജോലിക്ക് പോയ ദേഷ്യത്തിൽ തുടങ്ങി.... ഇറങ്ങി പോയതിൽ എത്തി നിന്നു.... ആരും ഇനി ഒന്നും അറിയാൻ ബാക്കിയില്ല....

ഇവ പോയ സ്പീഡിൽ തന്നെ തിരികെ വന്നു... "മമ്മയും മകളും വായയും അടച്ചു അവനവന്റെ കാര്യം നോക്കി നടന്നോണം.... എല്ലാം ഈ രീതിയിൽ വിളിച്ചു കൂവാൻ ആണെങ്കിൽ എനിക്കും പറയാൻ ഉണ്ട് ചിലത്.... എന്നെ കൊണ്ട് പറയിപ്പിക്കരുത്..... " ദേഷ്യം നല്ല പോലെ തന്നെ ഉണ്ട് എങ്കിലും അതൊന്നു ഒതുക്കി ശബ്ദം താഴ്ത്തി കൊണ്ടായിരുന്നു അവൾ പറഞ്ഞത്... മമ്മ അവളെ തുറിച്ചു നോക്കി എങ്കിലും മിണ്ടിയില്ല... അവൾക്കും വലിയ കൂസൽ ഇല്ലായിരുന്നു... വീണ്ടും അമ്മാമ്മയുടെ വഴക്ക് ഉയർന്നു കേൾക്കുന്നുണ്ട്.... ഇവ അവരെ നോക്കി ഉള്ളിലേക്ക് നടന്നു... "ഏതു നേരത്ത് ആണാവോ...." സ്വയം ഒന്ന് പറഞ്ഞു....വെറുതെ മുൻവശത്തേ വാതിലിലൂടെ പുറത്ത് ഇറങ്ങി വീടിന്റെ സൈഡിലേക്ക് വെച്ചു പിടിച്ചു... അവിടെയാണ് തറവാട്ടിലേ കല്യാണങ്ങൾക്ക് സ്ഥിരം ചെറുപ്പക്കാരുടെ താവളം.... ഇരുട്ടിൽ ടോർച് അടിച്ചു കൊണ്ട് മുന്നോട്ട് നടന്നു... "ടാ... ആരോ വരുന്നടാ... കുപ്പി മാറ്റിക്കോ... " ആരുടേ ഒക്കെയോ പതിഞ്ഞുള്ള ശബ്ദം കേൾക്കാമായിരുന്നു... ഇവക്ക് ചിരിയാണ് വന്നത്.... അപ്പന്റെ മുന്നിൽ നിന്നും കുടിക്കുന്നവർക്കാ ഈ പേടി... "പേടിക്കണ്ട മക്കളെ ചേച്ചിയാ... " പ്രത്യേക ഈണത്തിൽ പറഞ്ഞു കൊണ്ട് അവൾ അവർക്കരികിൽ എത്തിയപ്പോൾ ആണ് അവരുടെ നല്ല ജീവൻ അങ്ങ് വന്നത്....

"ഡി.... നിനക്ക് ഒന്ന് പറഞ്ഞിട്ട് വന്നാൽ എന്താ... കോപ്പ്...ഒരു കുപ്പിയാ വീണു പൊട്ടിയത്... " അമൻ അവളെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു... അവന്റെ കൂടെ ഇരിക്കുന്ന അലൻ കുപ്പിയിൽ അവസാനം ഉണ്ടായിരുന്നത് കാലിയാക്കുന്ന തിരക്കിൽ ആയിരുന്നു... എബി ഒന്നും മിണ്ടാതെ മൂലയിൽ ഒതുങ്ങി കൂടിയിട്ടുണ്ട്... ഒറ്റ നോട്ടത്തിൽ നിന്ന് തന്നെ ഇവക്ക് മനസ്സിലായി ആള് ഫിറ്റ്‌ ആണ്.... അവൻ തലപ്പത്ത് ഇരുന്നിരുന്ന അമനെ ഒന്ന് തട്ടി നീക്കി കൊണ്ട് എബിന്റെ അടുത്തേക്ക് കയറി ഇരുന്നു... ടച്ചിങ്ങ്സിന് കൊണ്ട് വന്ന കപ്പലണ്ടി കുറച്ചു കയ്യിൽ വാരി എടുത്തു കൊണ്ട് കൊറിച്ചു...ഫോൺ എടുത്തു ഇൻസ്റ്റയിൽ വന്ന കമന്റ്‌സ് എല്ലാം നോക്കാൻ തുടങ്ങി... "ഡി.... നീ ഇങ്ങോട്ട് വന്നത് ആരെങ്കിലും കണ്ടോ..... " "കണ്ടാൽ തന്നെ എന്താ.... !!?" "ഓഹ്... ഒന്നും ഉണ്ടാകില്ല.... ഞങ്ങളെ അങ്ങ് കുരിശിൽ കയറ്റും ഡാകിനി അമ്മൂമ്മ.... " അലൻ ആയിരുന്നു.... അവൾ അതിനു ഒന്ന് പുച്ഛിച്ചു.... "ഇങ്ങ് വരട്ടെ കുരിശിൽ കയറ്റാൻ....നീ ഒക്കെ എങ്ങനെ ഇവിടെ കഴിയുന്നടാ.... ജയിലിൽ പോലും ഉണ്ടാകും ഇതിനേക്കാൾ സ്വാതന്ത്ര്യം... ഒരുത്തി അതിന്റെ വാക്കും കേട്ടു ഇഷ്ടമല്ലാത്ത വിവാഹം കഴിക്കാൻ പോകുന്നു... നിന്റെ എല്ലാം വിധി അത് തന്നെയാവും... അമ്മാമ്മ ധ്യാനം കൂടാൻ പോയപ്പോൾ കിട്ടിയ ഏതെങ്കിലും ഒന്നിനെ കെട്ടേണ്ടി വരും.... " ഇവയുടെ സംസാരം കേട്ടു അമൻ ഒന്ന് ചിരിച്ചു... "അത് അങ്ങ് പള്ളിയിൽ പോയി പറയാൻ പറയും.... അയ്യടാ...കഷ്ടപ്പെട്ട് വളച്ച ഒന്ന് ഇരിക്കുമ്പോഴാ വേറൊരുത്തി....

" അലൻ ആയിരുന്നു... "എന്നാ മോൻ വേറെ വീട് നോക്കേണ്ടി വരും... തള്ളക്ക് തീരേ കണ്ണിൽ ചോര ഇല്ല... ഇറക്കി വിട്ടു എന്നും വരും... " അമൻ ഇടയിൽ കയറി... "എന്നാ നീ എന്റെ അടുത്തേക്ക് പോരടാ... " "അവിടെ വന്നിട്ട് നീ ഇവന്റെ ചിലവ് എടുക്കുവോഡി.... " "അയ്യടാ....അധ്വാനിക്കണം.... അല്ലാതെ ഇത്രയും വളർന്ന അവന്റെയും പെണ്ണിന്റെയും ചിലവ് നോക്കാൻ എനിക്ക് തീരേ നാണം ഇല്ലേ... അല്ലേടാ... " എബിയെ ഒന്ന് തട്ടി കൊണ്ട് ഇവ ചോദിച്ചു.... എബി ആണെങ്കിൽ മറുവശത്തേക്ക് ചെരിഞ്ഞു ഉറക്കവും പിടിച്ചു... "ടാ... കോപ്പൻമാരെ എന്ത് വിഷമാടാ ഇതിന് ഒഴിച്ചു കൊടുത്തേക്കുന്നേ.... " "കുപ്പി പകുതി കാലിയാക്കിയതിന്റെ ക്ഷീണമാ അവന്.... ചോദിച്ചിട്ട് പോലും തന്നില്ല പോർക്ക്... " അമൻ പറയുന്നുണ്ടായിരുന്നു... അവർ വീണ്ടും എന്തൊക്കെയോ സംസാരങ്ങളിലേക്ക് നീളുമ്പോൾ ഇവ ഫോണിലേക്ക് തല താഴ്ത്തി ഇരിപ്പായിരുന്നു... #hi..# Wtsp തുറന്നതും അർജുന്റെ ഫോണിൽ നിന്നും വന്നു കിടക്കുന്ന ഒരു മെസ്സേജ് കണ്ടു.... വന്നിട്ട് അത്യാവശ്യം സമയം ആയിട്ടുണ്ട്...

അവളുടെ ചുണ്ടിൽ കുഞ്ഞ് പുഞ്ചിരി നിറഞ്ഞു... #Hlo# തിരികെ റിപ്ലൈ അയച്ചപ്പോൾ തന്നെ ടൈപ്പിംഗ്‌ എന്ന് മുകളിൽ കാണിക്കുന്നുണ്ടായിരുന്നു... "ഇവൻ ഓൺലൈനിൽ ഉണ്ടായിരുന്നോ... !!?" അവൾ സ്വയം ഒന്ന് ചോദിച്ചു... എന്ത് കൊണ്ടോ ബാക്ക് അടിക്കാൻ തോന്നിയില്ല... സാധാരണ ആരെങ്കിലും ടൈപ്പിംഗ്‌ എന്ന് കണ്ടാൽ തിരക്ക് ആണ് എന്ന് അറിയിക്കാൻ ബാക്ക് അടിക്കുകയാണ് പതിവ്.... #എന്താ പരിപാടി..... തിരക്കിൽ ആണോ... # #എനിക്കെന്ത്‌ തിരക്ക്....കസിൻസ് ഒക്കെ ഉണ്ട്... വെറുതെ അവന്മാരോട് കത്തി അടിക്കുന്നു... # അവൻ അയച്ചതും അപ്പോൾ തന്നെ സീൻ ചെയ്തിരുന്നു.... എന്തോ ടൈപ്പ് ചെയ്യുന്നു എന്ന് കണ്ടതും അവൾ അതിൽ തന്നെ ക്യാമറ ഓൺ ചെയ്തു സെൽഫി cam എടുത്തു ഒരു ചിരിയോടെ അവന്മാരോടൊപ്പം ഒരു ഫോട്ടോ എടുത്തു അവന് അയച്ചു കൊടുത്തു.... അപ്പോഴേക്കും കുറച്ചു മെസ്സേജുകൾ വന്നു കിടപ്പുണ്ടായിരുന്നു.... അതെല്ലാം നോക്കി കുഞ്ഞ് ചിരിയോടെ അവൾ അതിനു എല്ലാം റിപ്ലൈ കൊടുത്തു... അവളുടെ ഫോട്ടോ കണ്ടു അർജുൻ ചിരിയോടെ ബാൽകണിയിലേക്ക് ചാരി നിന്നു.......... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story