മഴപോൽ: ഭാഗം 23

mazhapol thasal

രചന: THASAL

അവളുടെ ഫോട്ടോ കണ്ടു അർജുൻ ചിരിയോടെ ബാൽകണിയിലേക്ക് ചാരി നിന്നു... #കുടിയിൽ ആണോഡി ഇവാമ്മോ... # അവന്റെ മെസ്സേജ് കണ്ടു അവളുടെ ചുണ്ടിൽ പുഞ്ചിരി തിളങ്ങി... #ഞാൻ ഇമ്മാതിരി ഐറ്റങ്ങൾ കുടിക്കാറില്ല... എന്റെ റേഞ്ച് വേറെയല്ലേ.... ഇന്ന് ടച്ചിങ്‌സ് മാത്രം ഒള്ളൂ... # കൂടെ കപ്പലണ്ടിയുടെ ഫോട്ടോയും... അവനും പുറത്ത് പെയ്യുന്ന മഴയും കൂടെ ബാൽകണിയുടെ കൈ വരിയിൽ വെച്ച ഒരു ഗ്ലാസ്‌ മദ്യവും വീഡിയോ എടുത്തു അയച്ചു.... #ഒറ്റയ്ക്ക് മദ്യസേവ ആണല്ലേ.... അരുൺ എവിടെ...!?# #അവന്റെ വീട്ടിൽ നിന്നും ഒരു വിളി...ഇപ്പോൾ ഇറങ്ങി...# പറയുമ്പോൾ അവൾക്ക് മനസ്സിലായിരുന്നു അവൻ അനുഭവിക്കുന്ന ഒറ്റപെടൽ.... എങ്കിലും അതിലോട്ടു മൂഡ് മാറ്റാതെ അവൾ വേറെ ഓരോന്നും സംസാരിച്ചു കൊണ്ടിരിക്കുന്നു..... ഇടക്ക് പുഞ്ചിരിയോടെ ഫോണിലേക്ക് നോക്കുന്ന ഇവയെ അമനും അലനും നോക്കുന്നുണ്ടായിരുന്നു... അവളിൽ അങ്ങനെ ഒരു ഭാവം അവർ കണ്ടിട്ടില്ല എന്നത് ഒരു സത്യമായിരുന്നു... _________ "നീ എവിടെ പോയതായിരുന്നു... " ചുറ്റും ഉള്ളവരെ ഒന്ന് നോക്കി കണ്ണ് തുറുപ്പിച്ചു ഇവയിലേക്ക് നോട്ടം മാറ്റി കൊണ്ട് മമ്മ ചോദിക്കുമ്പോൾ ഇവ അലസമായി കയ്യിലെ ഫോൺ പാന്റിന്റെ പോക്കറ്റിലേക്ക് തിരുകി...

"പെൺകുട്ടികൾ രാത്രി പുറത്ത് ഇറങ്ങരുത് എന്ന് ഞാൻ പറഞ്ഞിട്ടില്ലേ ഇവ...." പതുക്കെ ആണെങ്കിൽ പരുക്കൻ ശബ്ദത്തിൽ പറഞ്ഞു ഇവയുടെ കയ്യിൽ പിച്ചി കൊണ്ട് മമ്മ പറഞ്ഞത് അവൾ മുഖം ഒന്ന് ചുളിച്ചു ദേഷ്യത്തോടെ കൈ ഒന്ന് കുടഞ്ഞു അവരുടെ കൈ മാറ്റി... "ഛേ... " അവൾക്ക് എന്തോ അപമാനം ആയാണ് തോന്നിയത്... "ഞാൻ... " "ദേ.. ഒരു കാര്യം ഞാൻ പറഞ്ഞേക്കാം... ഞാൻ വന്നത് നിങ്ങളുടെയോ നിങ്ങളുടെ മമ്മയുടെയോ ചീത്ത കേൾക്കാനോ കാൽകീഴിൽ കിടക്കാനോ അല്ല....എന്നെ മരിയ വിളിച്ചത് കൊണ്ട് മാത്രം ആണ്... അത് കഴിഞ്ഞാൽ ഞാൻ അങ്ങ് പോകും... വെറുതെ ആളുകൾക്കിടയിൽ ഷോ കാണിക്കാനോ...മമ്മ എന്ന അധികാരം കാണിക്കാനോ വരരുത്... അത് എനിക്ക് ഇഷ്ടം അല്ല... " വാക്കുകൾ പതുക്കെ ആണെങ്കിൽ പോലും അതിലെ ദേഷ്യവും വാശിയും അവർക്കും അറിയാൻ സാധിച്ചിരുന്നു.... അവളുടെ നോട്ടം കണ്ടു കൊണ്ട് അങ്കിൾ അവളുടെ തോളിൽ ഒന്ന് തട്ടി... "ഇവ മോളെ.... മോള് പോയി കിടക്കാൻ നോക്ക്..സമയം ഒരുപാട് ആയില്ലേ... " മമ്മയും മോളും തമ്മിൽ ഇനി ഒരു യുദ്ധം നടക്കുന്നതിനെ തടയും മട്ടിൽ ആയിരുന്നു അദ്ദേഹം ഇടപെട്ടത്...അവൾ മമ്മയെ ഒരിക്കൽ കൂടി ദഹിപ്പിച്ചു നോക്കി കൊണ്ട് ഉള്ളിലേക്ക് കയറി പോയി... അവരുടെ ഉള്ളം ഒന്ന് വേദനിച്ചിരുന്നു... അവൾ പറഞ്ഞ വാക്കുകൾ വല്ലാതെ അവരെ വേദനിപ്പിച്ചു എന്ന് പറയുന്നതാകും ശരി... "ഞാനും ഉണ്ട് നിന്റെ കൂടെ.... "

റൂമിലേക്ക് കടന്നതും മരിയ ഓടി വന്നു ബെഡിൽ കിടന്നിരുന്നു... ഇവ പിന്നെ അധികം ബലം പിടിക്കാതെ ഡോർ അടച്ചു കുറ്റിയിട്ടു ലൈറ്റ് ഓഫ് ചെയ്തു കൊണ്ട് അവൾക്കരികിൽ ചെന്ന് കിടന്നു.... സാധാരണ പോലെ ഫോൺ എടുത്തു അതിലേക്കു കണ്ണ് നട്ടു... മരിയ അവളെ ശല്യം ചെയ്യാതെ തന്നെ ഇവയെ ചുറ്റി പിടിച്ചു കിടപ്പായിരുന്നു.... "ജോബ് ഒക്കെ എങ്ങനെയുണ്ടഡി... " "All good...." ഇവ ഫോണിൽ നിന്നും കണ്ണ് മാറ്റാതെ തന്നെ പറഞ്ഞു... "ചൈന.... !!?" "No... ഈ year പോകുന്നില്ല... " അവളുടെ ലക്ഷ്യങ്ങളിൽ പെട്ട അതും മരിയക്ക് അറിയാമായിരുന്നു... ഉത്തരം അവൾ നിസ്സാരവൽകരിച്ചു എങ്കിൽ പോലും അവളുടെ ഉള്ളിൽ ഇപ്പോഴും ആ സങ്കടം മാറിയിരുന്നില്ല.. അതോടൊപ്പം മമ്മയോടുള്ള ദേഷ്യവും... "How is your life... നീ പൂർണമായും സാറ്റിസ്ഫൈട് ആണോ... !!?" ഫോണിൽ നിന്നും കണ്ണ് മാറ്റി തല താഴ്ത്തി മരിയയെ നോക്കിയതും മരിയ അവളെ ഒന്ന് കൂടെ ചുറ്റി പിടിച്ചു അവളിലേക്ക് മുഖം പൂഴ്ത്തി കിടന്നു... "മ്മ്മ്... " നേർത്ത ഒരു മൂളൽ... "നീ കെട്ടാൻ പോകുന്നവനെ കണ്ടിട്ടുണ്ടോ... " "ഫോട്ടോ കണ്ടിട്ടുണ്ട്... " മരിയയുടെ പ്രതികരണം ഇവയെ ഞെട്ടിച്ചിരുന്നു... "What... !!?...നേരിട്ട് ഒന്ന് കാണാതെ... ഫോട്ടോ കണ്ടു വിവാഹം കഴിക്കാനോ.... അറ്റ്ലീസ്റ്റ് ഒന്ന് സംസാരിക്കുക പോലും ചെയ്യാതെ... No way... "

ഇവ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു... ഇവക്ക് ഉൾകൊള്ളാൻ ആകുന്നില്ലായിരുന്നു... ഒരു മുൻപരിജയവും ഇല്ലാത്ത ഒരാളെ ജീവിതത്തിലേ ഇമ്പോര്ടന്റ് പൊസിഷനിലേക്ക് കൊണ്ട് വരുക എന്നത്... മരിയ ഉള്ളിലെ സങ്കടങ്ങൾ അവിടെ തന്നെ ഒതുക്കി ഒന്ന് പുഞ്ചിരിച്ചു... "വീട്ടുകാര് കണ്ടിട്ടുണ്ടല്ലോ.... എന്റെ നല്ലതിന് ആകും... " മരിയയുടെ സംസാരം വെറുപ്പോടെ തന്നെ ആയിരുന്നു ഇവ കേട്ടത്... ജീവിതത്തിൽ ഒരു തീരുമാനം പോലും എടുക്കാൻ കെൽപ്പില്ലാത്തവൾ.... "ഇതിനും ഭേദം കെട്ടി തൂങ്ങി ചാവുന്നതല്ലേടി.... കോപ്പേ... അവളുടെ ഒരു... ആര് പറഞ്ഞാലും അനുസരിച്ചോണം.... എല്ലാവരുടെയും അനുസരണ ഏറിയ കുഞ്ഞ് വാവയല്ലേ... ഒറ്റ ഒന്ന് വെച്ചു തരാത്തതിന്റെ കേടാ... നീ എന്താണ് എന്ന് വെച്ചാൽ ചെയ്യ്... ഒരു പക്ഷെ നിന്റെ ജീവിതം നീ പറഞ്ഞത് പോലെ നല്ലതായിരിക്കാം... അങ്ങനെ അല്ലെങ്കിലോ... നീ എന്ത് കോപ്പാ ചെയ്യാൻ ഉദ്ദേശിക്കുന്നത്...അല്ലേൽ തന്നെ ഞാൻ ആരോടാ പറയുന്നത്... " ഇവക്ക് നല്ലോണം ദേഷ്യം തോന്നിയിരുന്നു... അവൾ പിന്നേ ഒന്നും മിണ്ടാതെ മറുവശത്തേക്ക് ചെരിഞ്ഞു കിടന്നു... എന്തോ അവൾ പറഞ്ഞത് accept ചെയ്യാൻ കഴിയുന്നില്ല... ഇപ്രാവശ്യം മരിയയുടെ ചുണ്ടുകൾ ഒന്ന് വിതുമ്പി.... ആരും മനസ്സിലാക്കുന്നില്ല...

വീട്ടിൽ ഉള്ളവരും സ്വന്തമായി കരുതിയവരും....ആരും... ഒരു പെണ്ണിന്റെ നിസ്സഹായതയാണ് ഇത്... ഒരുപക്ഷെ ഈ വിവാഹത്തോട് എതിർത്താൽ ഈ വീട്ടിൽ നിന്നും ഇറക്കി വിട്ടു എന്ന് പോലും വരും..... അറിയില്ല... ഒറ്റയ്ക്ക്... ആരുടേയും തുണ ഇല്ലാതെ ജീവിക്കാൻ.... ഈ വീട് വിട്ടൊരു ലോകം ഇന്ന് വരെ സ്വപ്നം കണ്ടിട്ടില്ല.... ഒരിക്കലും ഇവയെ പോലെ ആകാൻ തന്നെ കൊണ്ട് കഴിയില്ല എന്നൊരു ബോധം അവൾക്ക് ഉണ്ടായിരുന്നു.... ആരെയും എതിർക്കാനും... ഇവയോട് എതിർപ്പോടെ ഒരു വാക്ക് പോലും മിണ്ടിയില്ല... തലയണയിൽ മുഖം പൂഴ്ത്തി കിടന്നു... അവൾക്കും അറിയാമായിരുന്നു വിരലിൽ എണ്ണാവുന്ന ദിനങ്ങൾ... ആ ദിവസത്തിൽ തീരുമാനിക്കാൻ പോകുന്നത് തന്റെ ജീവിതം ആണെന്ന്... ഇവയും ഉള്ളിൽ ഒന്ന് വേദനിച്ചു... എങ്കിലും അത് പുറമെ കാണിച്ചില്ല..... അവളുടെ ജീവിതം ആണ്....അവൾക്കില്ലാത്ത വേദന എന്തിനാ എനിക്ക്... സ്വയം ഒന്ന് ചോദിച്ചു.... ആ സമയം അവൾ സ്വാർത്ഥയായിരുന്നു... വേറൊരാൾക്ക് വേണ്ടി വേദനിക്കാൻ പോലും ഇഷ്ടപ്പെടാത്ത സ്വാർത്ഥ.....ആ സ്വാർത്ഥത പോലും അവളിലെ പെണ്ണിന്റെ അവകാശം ആയിരുന്നു.... _________ "ഡാ....ഞാൻ കാർ ഒന്ന് എടുത്തിട്ടുണ്ട്.... കുറച്ചു സാധനം വാങ്ങാൻ ടൗണിലേക്ക് പോയിട്ട് വരാം.... "

അലന്റെ കാറിന്റെ കീ പൊക്കി കാണിച്ചു കൊണ്ട് ഇവ പറഞ്ഞതും അവൻ ആദ്യം ഒന്ന് അവന്റെ തന്നെ പോക്കറ്റ് ഒന്ന് തപ്പി... പിന്നെ ചുണ്ട് കടിച്ചു കൊണ്ട് അവളെ ഒന്ന് നോക്കി... "പോകുമ്പോൾ ഒന്ന് പമ്പിലും കയറ്റിക്കോ... " ചിരി കടിച്ചു പിടിച്ചു കൊണ്ടായിരുന്നു അലൻ പറഞ്ഞത്... ഇവയും ഒന്ന് ചിരിച്ചു കൊണ്ട് തലയാട്ടി... "നീ ടൗണിലേക്ക് അല്ലേ... വരുമ്പോൾ എന്റെ ഡിസൈൻ ചെയ്യാൻ കൊടുത്ത ഗൗൺ കൂടി വാങ്ങി കൊണ്ട് വരണേ... " കയ്യിലെ കാർഡ് അവൾക്ക് നേരെ നീട്ടി കൊണ്ട് മരിയ പറഞ്ഞു... ഇവ അത് വാങ്ങി കൊണ്ട് ഒന്ന് തിരിച്ചും മറിച്ചും നോക്കി... "എടാ... എനിക്ക് ഇത് എവിടെയാണെന്ന് അറിയില്ല... ഒരു കാര്യം ചെയ്യ്.... നീ പോയി റെഡി ആയിട്ട് വാ... നമുക്ക് ഒരുമിച്ച് പോകാം... " ഇവ ആയിരുന്നു... മരിയയുടെ മുഖം ഒന്ന് മാറി... മൗനമായി മെല്ലെ അവളിൽ നിന്നും നോട്ടം മാറ്റി..... "ഞാൻ ഇല്ലടി... ഞാൻ പറഞ്ഞു തന്നാൽ പോരെ.... " "അതൊക്കെ മെനക്കേട് അല്ലേടി.... നീ വാ... എനിക്കും കുറച്ചു സാധങ്ങൾ നോക്കാൻ ഉണ്ട്... നീ ആകുമ്പോൾ സെലക്ട്‌ ചെയ്യാൻ വേറെ ആരെയും നോക്കണ്ടല്ലോ... " ഇവക്ക് പെട്ടെന്ന് അവളുടെ ഭാവം മനസ്സിലായിരുന്നില്ല.... "കല്യാണം അടുത്ത പെൺകുട്ടികൾ ഇങ്ങനെ തെണ്ടി തിരിയാൻ ഒന്നും പോകാൻ പാടില്ല.... " അമ്മാമ്മയുടെ ശബ്ദം ആയിരുന്നു... നിലയുടെ കണ്ണുകൾ ഒരു വേള അവരിലേക്ക് പാഞ്ഞു....അവരെ നോക്കി ഇരിക്കുകയായിരുന്നു അവർ... മുഖം കണ്ടാൽ തന്നെ അറിയാം ഇവ വിളിച്ചത് അത്ര ഇഷ്ടപ്പെട്ടിട്ടില്ല എന്ന്...

"ഇതാണോ കാരണം... " ഇവ മരിയയോട് ആയി ചോദിച്ചു... മരിയ ഒന്നും മിണ്ടിയില്ല.... തല ഒന്ന് താഴ്ന്നു... ഇവ കയ്യിലെ കാർഡ് അവളുടെ കയ്യിൽ തന്നെ വച്ചു കൊടുത്തു.... "കല്യാണം അടുത്ത പെൺപിള്ളേര് അല്ലേ പോകാൻ പാടില്ലാത്തത്.....മൂത്ത് നരച്ചു ഇരിക്കുന്ന കുറച്ചെണ്ണം ഉണ്ടല്ലോ... അവർക്ക് പോകാലോ... അവർ തന്നെ വാങ്ങി തന്നോളും... " ദേഷ്യം പരിതി വിട്ടപ്പോൾ അതും പറഞ്ഞു കൊണ്ട് വേഗത്തിൽ പുറത്തേക്ക് ഇറങ്ങി... കേട്ടു ഇരുന്ന അലൻ ചിരിക്കാതിരിക്കാൻ കഷ്ടപ്പെടുന്നുണ്ട്... "ഇവ...." പിന്നിൽ നിന്നും ദേഷ്യത്തോടെ മമ്മ വിളിക്കുന്നുണ്ടായിരുന്നു... അവൾ മൈന്റ് ചെയ്യാതെ കാറിലേക്ക് കയറി....അപ്പോഴേക്കും ഇട്ടിരുന്ന ഡ്രസ്സ്‌ പോലും മാറ്റാതെ മരിയയുടെ കയ്യിൽ നിന്നും കാർഡും പിടിച്ചു വാങ്ങി അലൻ ഓടി കാർ തുറന്ന് കയറിയിരുന്നു.... "ഇവ....പോകല്ലേ ഞാനും വരുന്നു... " കാർ എടുക്കാൻ നിന്നതും ചെറുതിലെ ആരുടേയോ ശബ്ദം കേട്ടു ഇവ ഒന്ന് ഗ്ലാസ്‌ താഴ്ത്തി... വീടിന്റെ ബാൽകണിയിൽ നിന്ന് കൊണ്ട് അമൻ.... "വേഗം വാ... " "ടാ... എന്റെ ഒരു പാന്റ് കൂടി എടുത്തോ... " അലൻ ആയിരുന്നു...

ഇവ ചിരി കടിച്ചു പിടിച്ചു കൊണ്ട് അവനെ നോക്കി... "പോയി മാറ്റിയിട്ട് വാടാ... " "അത് പാട് ആണ്.. അവൻ കൊണ്ട് വന്നോളും... " അമൻ പാന്റും എടുത്തു വന്നപ്പോഴേക്കും എബിയും ഷർട്ട് ഇട്ടു കൊണ്ട് പിന്നിൽ കയറി ഇരുന്നിരുന്നു.... അമനും പാന്റ് അലന്റെ അടുത്തേക്ക് ഇട്ടു കൊണ്ട് കയറി ഇരുന്നു... ഇവ മെല്ലെ നിസ്സഹായാതയോടെ നോക്കുന്ന മരിയയെ നോക്കി... അവളിൽ ഉള്ള ആഗ്രഹം മുഖം കണ്ടാൽ മനസ്സിലാകുമായിരുന്നു... "വാ... " ഇവ മെല്ലെ വിളിച്ചു... അവൾ പുഞ്ചിരിയോടെ മുഖം വെട്ടിച്ചു... " ചെല്ല് മോളെ.... " എന്തോ പാവം തോന്നിയത് കൊണ്ടാകാം മമ്മ അവളുടെ ഭാഗം നിന്നു... ഒരു നിമിഷം ഇവപോലും സംശയിച്ചു.... മരിയ പേടിയോടെ അമ്മാമ്മയെ നോക്കി... "ഡി... പെണ്ണെ.. വാടി... " അലനും ഉറക്കെ വിളിച്ചു പറഞ്ഞതോടെ മരിയയുടെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു... അവൾ പെട്ടെന്ന് ഉള്ളിലേക്ക് ഓടി... അല്പം കഴിഞ്ഞതോടെ ഇറങ്ങി വന്നു... വേഷം ഒന്ന് മാറ്റിയിട്ടുണ്ട്.... മുടി മുകളിലെക്ക് ഉയർത്തി കെട്ടുയിട്ടും ഉണ്ട്... "മാറി ഇരിക്കടാ അങ്ങോട്ട്‌... " മരിയ എബിയെ തള്ളി മാറ്റി കൊണ്ട് ഉള്ളിലേക്ക് കയറി ഇരുന്നു...

"ഇത് വരെ എന്ത് പാവം ആയിരുന്നു.... ഇപ്പൊ കണ്ടില്ലേ പിശാശ്ശിന്റെ ശരിക്കും ഉള്ള സ്വഭാവം... " എബി പിറുപിറുത്തു... മരിയ ചിരിക്കുകയായിരുന്നു...ഇവയും കണ്ണാടിയിലൂടെ അവളെ നോക്കി ഒന്ന് ചിരിച്ചു... കാർ ഒന്ന് റിവേഴ്‌സ് എടുത്തു മുന്നോട്ട് കുതിക്കുമ്പോൾ കാണുന്നുണ്ടായിരുന്നു മമ്മയെ വഴക്ക് പറയുന്ന അമ്മാമ്മയെ.... ഇവക്ക് എന്തിനെന്ന് ഇല്ലാതെ ദേഷ്യം തോന്നിയിരുന്നു.... പക്ഷെ പ്രകടിപ്പിക്കേണ്ടത് എങ്ങനെയെന്നു മാത്രം അറിയില്ല... "ഇതെന്താ മരണവീട് പോലെ.....എല്ലാം മിണ്ടാതെ ഇരിക്കുന്നത്.... Lets enjoy.... " എബി ആയിരുന്നു....ഫോൺ എടുത്തു ബ്ലൂട്ടുത്ത് ഓൺ ചെയ്തു കാറിൽ song ഇട്ടു.... ♡കണ്ണവീസി കണ്ണവീസി കട്ടി പോധും കാതലി... കണ്ണ് രണ്ടും മുത്തം കേക്കുതെ..... കൊഞ്ചി പേസി കൊഞ്ചി പേസി... കൂറു പൊട്ടു പോറഡി... തുണ്ട തുണ്ട ആസൈ കൂടുതെ.... ♡ ........ തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story