മഴപോൽ: ഭാഗം 24

mazhapol thasal

രചന: THASAL

♡കണ്ണവീസി കണ്ണവീസി കട്ടി പോധും കാതലി... കണ്ണ് രണ്ടും മുത്തം കേക്കുതെ..... കൊഞ്ചി പേസി കൊഞ്ചി പേസി... കൂറു പൊട്ടു പോറഡി... തുണ്ട തുണ്ട ആസൈ കൂടുതെ.... ♡ പാട്ടിനോടൊപ്പം മെല്ലെ മൂളി കൊണ്ട് അവളുടെ വിരലുകൾ സ്റ്റിയറിങ്ങിൽ താളം പിടിച്ചു കൊണ്ടിരുന്നു... മരിയ പുറത്തെ കാഴ്ചകൾ ആസ്വദിക്കുകയായിരുന്നു... എബി പിന്നിൽ ഇരുന്നു ഫോണിൽ തോണ്ടുന്നുണ്ട്.... അമനും അലനും എന്തോ സംസാരത്തിൽ ആണ്.... "ഡി.... ഇത് നിന്റെ ന്യൂ വർക്ക്‌ ആണോ..." എബി കയ്യിലെ ഫോൺ മുന്നിലേക്ക് നീട്ടി കൊണ്ട് ചോദിച്ചു.... ഇവ മെല്ലെ ഒന്ന് ഫോണിലേക്ക് എത്തി നോക്കിയ ശേഷം വീണ്ടും ഡ്രൈവിങ്ങിൽ ശ്രദ്ധ നൽകി... അമൻ ഫോൺ വാങ്ങി നോക്കുന്നുണ്ട്.... "അല്ലടാ.... ഞാൻ two month മുന്നേ ചെയ്തതാ....ഫിലിം റിലീസ് ആയിട്ടില്ല... എന്താവുമോ എന്തോ... " എന്നോ ചെയ്തു വെച്ച സോങ്ങിന്റെ കവർ പിക്ക് ആണ്.... "ഈ ഡബ്ബിങ് ഭയങ്കര പാട് ആണോടി... " അലൻ ആണ്.... അതിനു ഇവ ഒന്ന് ചിരിച്ചു... "പാട് ആണോന്ന് ചോദിച്ചാൽ എല്ലാ ജോലിക്കും അതിന്റെതായ കഷ്ടപ്പെട്ട് ഉണ്ടാകില്ലേ.... But... എനിക്ക് കൺഫേർട്ട് ആണ്.... " അവൾ പാട്ടിനോടൊപ്പം ഒരു തലയാട്ടലോടെ പറഞ്ഞു.... മരിയ അവരുടെ സംസാരം കേട്ടു ഇരിക്കുകയായിരുന്നു...

എബി എന്തിനോ എന്ന പോലെ മരിയയുടെ തലയിൽ ഒന്ന് മേടി...മരിയ അവനെ നോക്കി കണ്ണുരുട്ടുമ്പോഴും എബിയും അമനും ഒരുപോലെ അവളെ നോക്കി കണ്ണുരുട്ടുന്നുണ്ടായിരുന്നു.... പാട്ട് പകുതിയിൽ മുറിച്ചു കൊണ്ട് ഫോൺ റിങ് ചെയ്തതും ഇവ സംശയത്തോടെ ഫോൺ ഒന്ന് എടുത്തു നോക്കി.... അരുണിന്റെ കാൾ ആണെന്ന് കണ്ടതും അവൾ അല്പം പോലും കാത്തു നിൽക്കാതെ കണക്ഷൻ ഓഫ് ചെയ്യാതെ തന്നെ കാൾ അറ്റന്റ് ചെയ്തു ഫോൺ അവിടെ തന്നെ വെച്ചിരുന്നു... "പട്ടി.... തെണ്ടി... ചെറ്റേ.... കോപ്പേ.... " പെട്ടെന്ന് അലറി കൊണ്ടുള്ള വിളികൾ ഉയർന്നതും ഇവ മാത്രം അല്ല കാറിൽ ഇരുന്നിരുന്ന എല്ലാവരും ഒരുപോലെ ഞെട്ടിയിരുന്നു....ഇവ പല്ല് കടിച്ചു കൊണ്ട് ഫോൺ എടുക്കാൻ നോക്കിയതും അപ്പോഴേക്കും അലൻ ഫോൺ കൈക്കലാക്കിയിരുന്നു... ഇവ കണ്ണുരുട്ടി എങ്കിലും കൊടുത്തില്ല.... "എന്താടാ കോപ്പേ.... നീ എന്തിനാടാ അരുണിന്റെ ഫോണിൽ നിന്നും വിളിക്കുന്നത്..." ശബ്ദം കേട്ടു ഏതൻ ആണെന്ന് തിരിച്ചറിഞ്ഞതും അവൾ അല്പം ദേഷ്യം കലർത്തി കൊണ്ട് ചോദിച്ചു..... "ആഹാ... ഞാൻ വിളിച്ചതായി പ്രശ്നം... നീ പോകുന്ന വിവരം ആരോടെങ്കിലും പറഞ്ഞോഡി നീ.... " "അത് ടാ.... " "നീ ഒന്നും പണയണ്ടാ.... ഞാൻ പാവം....

നിനക്ക് വേണ്ടി ബർഗറും വാങ്ങി ഫ്ലാറ്റിലേക്ക് വന്നപ്പോൾ കാണുന്നത് ഫ്ലാറ്റ് പൂട്ടി കിടക്കുന്നതാ... " "എന്നിട്ട്... !!?" ഇവ സംശയത്തോടെ ചോദിച്ചു... "അത് ഞാൻ തന്നെ തിന്നു... അല്ലാതെന്താ... " അവന്റെ സംസാരം കേട്ടു ഇവക്ക് ചിരി പൊട്ടിയിരുന്നു... "പോടാ... പട്ടി.... ഞാൻ റയാനോട് പറഞ്ഞിരുന്നു... അവൻ നിന്നെ മനഃപൂർവം അറിയിക്കാഞ്ഞത് ആകും.... നീ അവനോട് ചോദിച്ചു നോക്ക്... " ഇവ പുഞ്ചിരിയോടെ തന്നെ പറഞ്ഞു.... ബാക്കിയുള്ളവർ അവളുടെ സംസാരം കേട്ടു ഇരിക്കുകയായിരുന്നു... ഇവയോട് ഇങ്ങനെ ഫ്രീ ആയിട്ട് ഇടപഴുകുക എന്ന് പറയുന്നത് പോലും വലിയ ടാസ്ക് ആണ്....പക്ഷെ അവർ തമ്മിൽ ഉള്ള ബോണ്ട്‌ അവരുടെ സംസാരത്തിലൂടെ തന്നെ അറിയാൻ സാധിച്ചിരുന്നു... "ടാ... അതിനു ആണോ അവളെ വിളിച്ചത് നീ ഇങ്ങ് തന്നെ.... " ഇടക്ക് അരുണിന്റെ ശബ്ദവും കേട്ടു... "ഹലോ.... ഇവാ... " "പറയടാ അരുണേ.... " അവളും അതെ രീതിയിൽ മറുപടി നൽകി.. "ഡി... നല്ലൊരു പ്രൊജക്റ്റ്‌ ഒത്തു വന്നിട്ടുണ്ട്... " "ടാ... ഞാനിപ്പോ... " "പറയുന്നത് മുഴുവൻ കേൾക്കഡി... " അരുൺ പറഞ്ഞതും ഇവ വണ്ടി ഒന്ന് ഒതുക്കി വെച്ചു... "മ്മ്മ്... പറയടാ... " "നമ്മുടെ ഡയറക്ടർ സിദ്ധാർഥ് ഇല്ലേ... " "ആാ..." "അങ്ങേരുടെ ന്യൂ ഫിലിമിന് വേണ്ടി ഒരു തീം സോങ്....

ഞാൻ സോങ് കേട്ടു... അടിപൊളി എന്ന് വെച്ചാൽ... ഉഫ്.. എന്റെ മോളെ... നീ അങ്ങേരുടെ കൂടെ വർക്ക്‌ ചെയ്തതല്ലേ... അതെ മ്യൂസിക് ഡയറക്ടർ ആണ്... അങ്ങേര് ആണ് നിന്നെ suggest ചെയ്തത്.... കിട്ടിയാൽ ഊട്ടിയാണ് മോളെ... " വല്ലാത്ത ആവേശത്തിൽ ആയിരുന്നു അരുൺ പറഞ്ഞത്... "ടാ...ഞാൻ കാഞ്ഞിരപള്ളിയിൽ ആടാ... " "ഇന്ന് 1 മണിക്ക് ഒരു വോയിസ്‌ ടെസ്റ്റ്‌ പറഞ്ഞിട്ടുണ്ട്.... നിനക്ക് കഴിയുമെങ്കിൽ വാ... റെക്കോർഡിങ്ങ് ഈ month അവസാനം ഉണ്ടാവുകയൊള്ളു എന്നാ പറയുന്നത്...അവിടുന്ന് കുറച്ചു ട്രാവൽ അല്ലേ ഒള്ളൂ... " അരുൺ ആയിരുന്നു... "വാടി കോപ്പേ... " പിന്നെയും റയാന്റെയും ഏതന്റെയും ജോയുടെയും എല്ലാം ശബ്ദം കേൾക്കുന്നുണ്ട്... അവൾ വാച്ചിലേക്ക് ഒന്ന് നോക്കി 8 മണി... "ടാ... ഞാൻ 12.30 ആകുമ്പോഴേക്കും എത്താം...നീ ഫോൺ വെക്ക്.... " അവൾ ധൃതിയിൽ ഫോൺ വെക്കുമ്പോൾ തന്നെ പിന്നെയും പാട്ട് ഉയർന്നു കേട്ടു... അവൾ വോളിയം ഒന്ന് കുറച്ചു കൊണ്ട് കാർ മുന്നോട്ട് എടുത്തു.... "ഡി... ഇവ....കൊച്ചിയിൽ പോകാൻ ആണോ പ്ലാൻ.... " മരിയ മുന്നോട്ട് ഒന്ന് ആഞ്ഞു കൊണ്ട് ചോദിച്ചു..അവൾ മെല്ലെ ഒന്ന് തലയാട്ടി... "ഇതിൽ എണ്ണ ഉണ്ടാകില്ലാട്ടോ.... " അലൻ കൈ ഒഴിഞ്ഞു... "ഞാൻ അടിച്ചു തരാടാ ഭ്രാന്ത.... " ഇവ അവനെ നോക്കി പല്ല് കടിച്ചു...

"അയ്യോ ഞാൻ ഇല്ല... വീട്ടിൽ അറിഞ്ഞാൽ പ്രശ്നമാ..." മരിയക്ക് ഭയം.... എബിയും അമനും വേറെ ഒന്നും നോക്കിയില്ല... അവളെ പിടിച്ചു തങ്ങൾക്കു നടുവിൽ ഒരുത്തി കെട്ടി വെക്കും പോലെ ഇരു തോളിലും കൈ വെച്ചു മുറുക്കി... ഇവ ചിരിക്കുകയായിരുന്നു... "ടാ എബി... വിടടാ... " മരിയ ഒന്ന് കുതറി... "സോറി മോളെ.... ഈ കാര്യത്തിൽ ഞാൻ ഇവരോടൊപ്പം ആണ്... " എബിയും അവളെ കൈ ഒഴിഞ്ഞു... ടൗൺ എത്തിയതും എബി അലന്റെ കയ്യിൽ നിന്നും കാർഡ് വാങ്ങി ഇറങ്ങി ഷോപ്പിൽ നിന്നും ഡിസൈൻ ചെയ്ത ഗൗൺ വാങ്ങി കൊണ്ട് വന്നു... "എന്ത് വെയിറ്റ് ആണെഡി.... ഇതൊക്കെ ഇട്ടാൽ തന്നെ നടു ഒടിയും.... " എബി കയ്യിലെ കവർ അവളുടെ മടിയിലേക്ക് ഇട്ടു കൊടുത്തു കൊണ്ട് പറഞ്ഞു... മരിയ അത് വാങ്ങി കാറിന്റെ പിന്നിലേക്ക് വെച്ചു... "എന്നാ പോവുകയല്ലേ ഗയ്‌സ്.... " ഇവ കണ്ണാടിയിലൂടെ പിറകിലേക്ക് നോക്കി കൊണ്ട് ചോദിക്കുമ്പോൾ എല്ലാവരും സമ്മതം കണക്കെ ഒന്ന് തലയാട്ടി.... _________ "ആ.... എത്തി.... ഞാൻ നേരെ സ്റ്റുഡിയോയിലോട്ട് വരാം... ഇല്ലടാ... ഒരു 10 minuts മതി.... " അവൾ ഫോൺ ഒന്ന് ഓഫ് ചെയ്തു ഡ്രൈവ് ചെയ്യുമ്പോൾ തന്നെ wtsp തുറന്നു അജുവിന്റെ wtsp എടുത്തു.... "ടാ... അജു... ഞാൻ കൊച്ചിയിൽ എത്തിയിട്ടുണ്ട്....

നീ ഫ്രീ ആണെങ്കിൽ അരുണിന്റെ സ്റ്റുഡിയോ വരെ ഒന്ന് വാ... " ഒരു വോയിസ്‌ അയച്ചു കൊണ്ട് ഫോൺ ഓഫ് ചെയ്തു വെച്ചു... നല്ലോണം ട്രാഫിക് ഉണ്ടായത് കൊണ്ട് തന്നെ ഇടയ്ക്കിടെ നിർത്തിയിട്ടും പോക്കറ്റ് റോഡ് തപ്പിയും ആയിരുന്നു പോയത്... "ഡോ... താൻ ഒക്കെ.... @%%#@$.." ട്രാഫിക്കിൽ നിർത്തിയതും ഇടയിലൂടെ പാഞ്ഞു പോകുന്ന ബൈക്ക് കണ്ടു ഉള്ളിൽ ഇരുന്നു തന്നെ ഇവ അലറി... ഗ്ലാസ്‌ താഴ്ത്താത്തത് കൊണ്ട് തന്നെ കേട്ടത് ഉള്ളിലെ നാല് പേരും... എല്ലാവരും ഒരുപോലെ മുഖം ചുളിച്ചു... "എന്തോന്നാടി ഇത്.....നാട് മാറിയപ്പോൾ തന്നെ നിന്റെ ഭാഷയും മാറിയല്ലോ... എന്റെ പൊന്നോ... " അലൻ സ്വയം ചെവിയിൽ ഒന്ന് വിരൽ ഇട്ടു കുടഞ്ഞു കൊണ്ട് പറഞ്ഞു... ഇവ നിർത്താതെ ഹോൺ അടിക്കുകയായിരുന്നു.... "കോപ്പ്... ഇന്ന് എങ്ങാനും തീരുവോ ആവോ... " സ്വയം ഒന്ന് പറഞ്ഞു കൊണ്ട് ഗ്ലാസ്‌ ഒന്ന് താഴ്ത്തി പുറത്തേക്ക് തലയിട്ടു നോക്കി... "ആരുടേ അമ്മയെ കെട്ടിക്കാൻ ആണെടി ഹോൺ അടിക്കുന്നത്... " അവളുടെ ശല്യം സഹിക്കാൻ കഴിയാതെ ആകും അടുത്ത് ബൈക്കിൽ ഇരിക്കുന്ന ഒരുത്തൻ അവൾക്ക് നേരെ ചീറി... "നിന്റെ മറ്റവളെ കെട്ടിക്കാൻ...." യാതൊരു വിധ മാറ്റവും ഇല്ലാതെ അതെ ദേഷ്യത്തോടെ അവൾ പറയുമ്പോൾ അലൻ വേഗം തന്നെ അവൾക്ക് അടുത്തുള്ള ഗ്ലാസ്‌ ഉയർത്തി...

അല്ലേൽ അടി വീഴുന്ന വഴി കാണില്ല... "നീ എപ്പോഴും ഇങ്ങനെ ആണോടി... " എബി ആയിരുന്നു... മരിയ ആണേൽ ആകെ കിളി പാറിയ മട്ടിൽ ഇരിപ്പുണ്ട്... ഇവ വീട്ടിൽ വലിയ രീതിയിൽ വഴക്ക് കൂടുകയും സംസാരിക്കുകയും ഒക്കെ ചെയ്യും എന്ന് അറിയുമെങ്കിലും ഒരു പബ്ലിക് പ്ലേസിൽ ഇന്ന് ആദ്യമായി കാണുകയായിരുന്നു... "ഇവന്മാരോട് ഒന്നും മിണ്ടാതിരുന്നിട്ട് കാര്യം ഇല്ല....വായിൽ തോന്നിയത് മുഴുവൻ വിളിച്ചു പറഞ്ഞിട്ട് അല്ലേ... " വീണ്ടും ഒരു മറുപടി കണക്കെ അവൾ പറയുന്നുണ്ടായിരുന്നു... _________ "ടാ... നിങ്ങൾ ഇറങ്ങുന്നുണ്ടോ... " കാറിൽ നിന്നും ഇറങ്ങുന്നതിനിടെ ഇവ ചോദിച്ചു.. അലൻ പാന്റ് വലിച്ചു കയറ്റുന്ന തിരക്കിൽ ആണ്... "ഇവനെ കൊണ്ട്.... ടാ പട്ടി ആളുകൾ കണ്ടാൽ തെറ്റിദ്ധരിക്കും.... " ഇവ ഒരു കണ്ണുരുട്ടലോടെ പറഞ്ഞു... അമനും എബിനും ചിരിയിൽ ആയിരുന്നു.... ഇവ അലന്റെ തലയിൽ ഒന്ന് തട്ടി കൊണ്ട് പുറത്തേക്ക് ഇറങ്ങി... അവൾക്ക് പിന്നാലെയായി ബാക്കി ഉള്ളവരും... "ഡി.... അങ്ങേര് ഉള്ളിൽ വന്നു ഇരിപ്പുണ്ട്.... ഇന്ന് വോയിസ്‌ ടെസ്റ്റ്‌ ആണ് പറയുന്നത്... നീ റെഡിയല്ലേ... " അവളുടെ അടുത്തേക്ക് ഓടി വന്നു കൊണ്ട് അരുൺ ആയിരുന്നു ചോദിച്ചത്.... ഇവയുടെ ഉള്ളിൽ ടെൻഷൻ ഉണ്ടായിരുന്നു എങ്കിലും മെല്ലെ ഒന്ന് തലയാട്ടി...

"അവന്മാര് ഒക്കെ എവിടെ.... !!?" "ഡബ്ബിങ് ഉണ്ട്..... Sub studioയിൽ പോയതാ... നീ വാ.... " അരുൺ വേഗത്തിൽ തന്നെ ഉള്ളിലേക്ക് നടന്നു... "നിങ്ങൾ ഇവിടെ ഇരിക്ക്....ഒരു 30 minuts ഞാൻ വരാം... ജയേട്ടാ.... ഇവരെ ആ പ്രാക്ടീസ് റൂം ഒന്ന് കാണിച്ചു കൊടുക്കാമോ...." അവരെ റെക്കോർഡിങ്ങ് റൂമിന്റെ പുറത്ത് തന്നെ നിർത്തി കൊണ്ട് ഇവ ഒരു ചേട്ടനോട് ചോദിച്ചു... "അതിനെന്താ മോളെ.... " "താങ്ക്സ് ജയേട്ടാ.... ടാ...എല്ലാത്തിനെയും നോക്കിക്കോണം...." അവസാനം അമനോട് ആയിരുന്നു പറഞ്ഞത്... അവൻ പുഞ്ചിരിയോടെ ഒന്ന് തലയാട്ടി... മരിയയുടെ കണ്ണുകൾ അവിടെ ചുറ്റും പരതുകയായിരുന്നു.... _________ വോയിസ്‌ ടെസ്റ്റ്‌ കഴിഞ്ഞു ഇറങ്ങുമ്പോൾ ആ വർക്ക്‌ കിട്ടും എന്ന് ഇവക്ക് പൂർണമായും വിശ്വാസം ഉണ്ടായിരുന്നു... അവളെ വിളിച്ചു അറിയിക്കാം എന്ന് അരുൺ പറഞ്ഞപ്പോൾ അവൾ മെല്ലെ പുറത്തേക്ക് ഇറങ്ങി... "നീ ആ സോങ് കേൾക്കേണ്ടത് ആണ് മോളെ... അടിപൊളി.....അപ്പോഴേ ഞാൻ നിന്നെയാണ് മനസ്സിൽ കണ്ടത്.... പിന്നെ അങ്ങേര് കൂടി പറഞ്ഞപ്പോൾ വിളിച്ചു.... " അരുൺ സംസാരിക്കുന്നത് കേട്ടു ഇടയ്ക്കിടെ ഇവയുടെ നോട്ടം ഫോണിലേക്കും ഗേറ്റിലേക്കും കടന്നു പോയി... അർജുൻ മെസ്സേജ് കണ്ടിട്ടുണ്ട് എങ്കിലും റിപ്ലൈ ഒന്നും വന്നിട്ടില്ല....

"അർജുന് ഇന്ന് വർക്ക്‌ ഉണ്ടോ... !!?" അവൾ ഫോണിൽ നിന്നും കണ്ണ് മാറ്റാതെ തന്നെ അരുണിനോട് ആയി ചോദിച്ചു... "ഉണ്ടാകും... രാവിലെ പോയതാ... " "അരുൺ... " പിന്നിൽ നിന്നും ആരോ വിളിച്ചതോടെ അരുൺ തിരിഞ്ഞു ഒന്ന് നോക്കി... "ഇവ.... ഞാൻ അങ്ങോട്ട്‌ പോയി... എന്നെ കണ്ടില്ലേൽ അങ്ങേര് വീണ്ടും തുടങ്ങും അലറാൻ.... " "എന്നാ.. ശരി ടാ... ഞാൻ ഇന്ന് തന്നെ തിരികെ പോകും.... പിന്നെ കാണാം... " അവന്റെ വലതു കയ്യിൽ കൈ ചേർത്ത് കൊണ്ട് ഇവ പറഞ്ഞു...അരുണും മുന്നോട്ട് ആഞ്ഞു അവളെ ഒന്ന് ഹാഫ് ഹഗ്ഗ് ചെയ്തു വിട്ടു നിന്നു... "Ok...see you later... " പുഞ്ചിരിയോടെ അതും പറഞ്ഞു അവൻ തിരികെ നടന്നതും അവൾ കയ്യിലെ ഫോണിലേക്ക് ഒന്ന് നോക്കി... ശേഷം അത് വലിയ കാര്യം ആക്കാതെ ഫോൺ ഓഫ് ചെയ്തു പോക്കറ്റിൽ ഇട്ടു കൊണ്ട് പ്രാക്ടീസ് റൂമിലേക്ക് നടന്നു.... "ഡി... " നീളൻ വരാന്തയിലൂടെ മുന്നോട്ട് നടക്കുമ്പോൾ ആണ് ശബ്ദം ഉയർത്തി കൊണ്ടുള്ള വിളി കേൾക്കുന്നത്.... തിരിഞ്ഞു നോക്കാതെ തന്നെ അറിയാമായിരുന്നു ശബ്ദത്തിന്റെ ഉടമയെ... അവളുടെ ചുണ്ടിൽ കുഞ്ഞ് ചിരി മൊട്ടിട്ടു... എങ്കിലും നിന്നില്ല... നടത്തത്തിന്റെ വേഗത കുറച്ചതും അപ്പോഴേക്കും അർജുൻ ഓടി വന്നു അവളുടെ അരികിൽ ആയി എത്തിയിരുന്നു... "Wtsup.... " "Cool... "

ചോദ്യവും പറച്ചിലും ഒരേ വേഗതയിൽ കഴിഞ്ഞു..... "നീ എന്താടാ ഇങ്ങനെ വിയർത്തു കുളിച്ച്.... എവിടുന്നുള്ള വരവാ... " അവന്റെ കോലം കണ്ടു മടങ്ങിയ ഷിർട്ടിന്റെ കോളർ ഒന്ന് ശരിയാക്കി കൊടുത്തു കൊണ്ട് അവൾ ചോദിച്ചു... അവനും കൈ എത്തിച്ചു കോളർ ഒന്ന് ശരിയാക്കി മുഖത്ത് പറ്റിയ വിയർപ്പ് കൈകൾ കൊണ്ട് തുടച്ചു മാറ്റി... "ഒന്നും പറയണ്ട.....ഷൂട്ട്‌ ഉണ്ടായിരുന്നു അതിനു പോയതാ.....ലൊക്കേഷൻ അത്ര വെടിപ്പ് അല്ലായിരുന്നു.... ആളുകളെ മാറ്റാനും മറ്റും കുറച്ചു കഷ്ടപ്പെട്ടു....അതിനിടയിൽ ആണ് നിന്റെ മെസ്സേജ്.... " "ബെസ്റ്റ്.... എന്നാൽ എന്നോട് പറഞ്ഞാൽ പോരായിരുന്നോ... വെറുതെ ഓടി കിതച്ചു വരണോ...." അവൾ കണ്ണുരുട്ടലോടെ ചോദിക്കുമ്പോൾ അവൻ ഒന്ന് ചിരിച്ചു....ആരോടും ഇത് വരെ ഇത്രയും അടുത്ത് ഇടപഴുകിയിട്ടില്ല... കയ്യിൽ എണ്ണാവുന്ന സുഹൃത്തുക്കൾ മാത്രം... അവർക്കിടയിൽ പ്രത്യേക സ്നേഹം തോന്നുന്നവൾ വിളിക്കുമ്പോൾ ഏതു ജോലിക്കിടയിലും വരാതിരിക്കാൻ അവന് ആകില്ലായിരുന്നു.... "ചിരിച്ചോ.... ചിരിച്ചോ... " അവളും പുഞ്ചിരിയോടെ കൈ എത്തിച്ചു അവന്റെ തോളിലൂടെ ഇട്ടു കൊണ്ട് പറഞ്ഞു... അല്പം ഒന്ന് കുനിഞ്ഞ് കൊണ്ട് അവനും അവൾക്ക് ഒരു കൺഫേർട്ട് ആക്കി നൽകി......... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story