മഴപോൽ: ഭാഗം 25

mazhapol thasal

രചന: THASAL

"പോയവളെ കാണാൻ ഇല്ലല്ലോടാ.... " ഫോണിൽ തോണ്ടി മടുത്തതോടെ പ്രാക്ടീസ് റൂമിന്റെ പുറത്തേക്ക് ഇറങ്ങിയതാണ് എല്ലാം കൂടി.... പറയാതെ വന്ന ടെൻഷൻ മരിയയുടെ മുഖത്ത് മാത്രം തെളിഞ്ഞു കാണാം... ഇടയ്ക്കിടെ വീട്ടിലെ ലാൻഫോണിൽ നിന്നുമുള്ള വിളി വരുമ്പോൾ എല്ലാരും ഫോൺ സൈലന്റ് ആക്കി വെക്കും.... "ദേടാ വരുന്നു... " അമൻ ഒരു ഭാഗത്തേക്ക് കണ്ണ് കാണിച്ചു കൊണ്ട് പറഞ്ഞതും എല്ലാവരുടെയും നോട്ടം ഒരുപോലെ അങ്ങോട്ട്‌ നീങ്ങി... അർജുന്റെ തോളിലൂടെ കയ്യിട്ടു പിടിച്ചു വരുന്ന ഇവ.... "നമ്മുടെ അളിയൻ ആയിട്ട് വരും എന്ന് തോന്നുന്നു.... " എബി ചെറു ചിരിയോടെ പറഞ്ഞു... "വേണ്ടാത്തരം പറയാതെടാ... അവള് കേട്ടാൽ പിന്നെ നിന്നെ വിറകിന് പകരം അടുപ്പത്തു വെക്കാൻ മത്രേം ഉപകാരം ഉണ്ടാകൂ... വെച്ചു കീറി കളയും... " അലൻ എബിയുടെ തലയിൽ ഒന്ന് മേടി കൊണ്ട് പറഞ്ഞു... മരിയയും അവരെ നോക്കുകയായിരുന്നു... തനിക്ക് ഇന്ന് വരെ ലഭിക്കാത്ത ഭാഗ്യങ്ങളിൽ പെട്ടതാണ് ഇങ്ങനെയുള്ള സൗഹൃദങ്ങൾ... അവളുടെ ചുണ്ടിൽ വേദനയിൽ കലർന്ന ഒരു പുഞ്ചിരി നിറഞ്ഞു... "ടാ... അജു.... ഇത് എന്റെ കസിൻസ്... മരിയ... എബി... അലൻ.... അമൻ.... " അർജുന് അവരെ പരിജയപ്പെടുത്തി കൊടുത്തു കൊണ്ടായിരുന്നു പറഞ്ഞത്... അർജുൻ പുഞ്ചിരിയോടെ ഓരോരുത്തർക്കായി കൈ കൊടുത്തു... "ഇത്... എന്റെ... അല്ലേൽ വേണ്ടാ.... അർജുൻ....

ആള് വലിയ വോയിസ്‌ ആക്ടർ ആണ്....ആക്ടർ ആണ്... സിങ്ങർ ആണ്... മോഡൽ ആണ്... ഗിറ്റാറിസ്റ്റ് ആണ്.... അസിസ്റ്റന്റ് ഡയറക്ടർ ആണ്... ഇനി ഡയറക്ടർ ആകാൻ പോകുന്ന ആളാണ്‌... മതിയോട... " ആദ്യം അവരോട് ആണ് പറഞ്ഞത് എങ്കിലും അവസാനം ആയതോടെ അർജുനിലേക്ക് നോട്ടം തെറ്റിച്ചു ചിരി കടിച്ചു പിടിച്ചു കൊണ്ട് ഇവ ചോദിക്കുമ്പോൾ അവൻ ചുണ്ട് കടിച്ചു കൊണ്ട് അവളുടെ തലയിൽ ഒന്ന് മേടി... "പോടീ... " അവൻ ചുണ്ട് അനക്കി കൊണ്ട് വിളിച്ചു... അവൾ ചിരിയോടെ അവന്റെ തോളിൽ ഒന്ന് തട്ടി.... അവനും ബാക്കി ഉള്ളവരെ നോക്കി ഒന്ന് ചിരിച്ചു... അവരും ഒരു പുഞ്ചിരി അവന് നേരെ നൽകി.. അപ്പോഴേക്കും ഏതനും റയാനും ജോയും പീറ്ററും എത്തിയിരുന്നു... അവരെ പരിജയപ്പെടുത്തുമ്പോൾ അവളിൽ വല്ലാത്തൊരു അഭിമാനം ആയിരുന്നു... "Time 2 കഴിഞ്ഞില്ലേ... എന്തെങ്കിലും കഴിക്കണ്ടെ.... " ഏതൻ ആയിരുന്നു ചോദിച്ചത്... "ആടാ....കഴിക്കണം... " "എന്നാ നമുക്ക് കഫെയിൽ പോകാം... അവിടെ ആകുമ്പോൾ.... " ഏതൻ എന്തോ പറയാൻ നിന്നതും ഇവ അവന്റെ വാ പൊത്തി എല്ലാവരെയും നോക്കി ഒന്ന് ഇളിച്ചു... മെല്ലെ ഏതനെ പിടിച്ചു തന്നെ മുന്നോട്ട് നടന്നു... അവർക്ക് പിറകെ ആയി ബാക്കി ഉള്ളവരും.. "ടാ... പുല്ലേ..... ഇവർക്ക് മുന്നിൽ ഞാൻ റിച്ചാ... പറ്റിനുള്ള കഴിപ്പ് ആണെന്ന് അറിയിക്കാതെടാ... " അവൻ ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞു... ഏതനും കാര്യം മനസ്സിലാക്കിയ മട്ടേ ഒന്ന് എരിവ് വലിച്ചു... "Oh.... i see....

നീ വെറും തെണ്ടിയാണെന്ന് ഞാൻ ഇപ്പൊ അവരെ അറിയിച്ചാൽ... " "നിന്റെ കയ്യും കാലും ഒടിച്ചു ഞാൻ സൂപ്പ് വെക്കും... " "എന്നാ വേണ്ടാലേ... " അവന്റെ സംസാരം കേട്ടു അവൾക്ക് ചിരി പൊട്ടിയിരുന്നു... _________ വലിയ ഭക്ഷണപ്രിയർ അല്ലാത്തത് കൊണ്ടും പലർക്കും ഡയറ്റ് ഉള്ളത് കൊണ്ടും സിമ്പിൾ ആയി മാത്രമായിരുന്നു അവർ ഓർഡർ ചെയ്തത്.... ഉച്ചക്ക് സ്കൂൾ വിട്ടു വന്ന സ്കൂൾ പിള്ളേർ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു അവിടം.. ഒരു ബർഗർ വാങ്ങി അതും കഴിച്ചു പൊട്ടിചിരിയോടെ സംസാരിക്കുന്ന ഇവയെ കാണും തോറും അമനും ബാക്കി ഉള്ളവർക്കും അത്ഭുതം ആയിരുന്നു... ഇത്രയും സന്തോഷത്തിൽ ഇതിന് മുന്നേ അവളെ കണ്ടിട്ടില്ല എന്നത് തന്നെയായിരുന്നു കാരണം... പലപ്പോഴും കൂട്ടം കൂടി ഇരിക്കുമ്പോൾ പോലും അവളുടെ കണ്ണുകൾ ഫോണിൽ ആയിരിക്കും... ഒരു നോട്ടിഫിക്കേഷൻ വന്നാൽ പോലും അവളുടെ ശ്രദ്ധ അതിലേക്കു നീളും... ഇന്ന് ഒന്നിലേക്കും ശ്രദ്ധ നൽകുന്നില്ല... ഇന്ന് അവൾക്ക് വാക്കുകൾക്ക് ക്ഷാമം ഇല്ല... ആരോടും ദേഷ്യം ഇല്ല... വാശിയില്ല.... ഇങ്ങനെ ഒരു ഇവയെ അവർക്ക് അറിയുമായിരുന്നില്ല.... "എങ്ങനെ സഹിക്കുന്നു ഈ സാധനത്തിനെ.... " കളിയാക്കലിന്റെ കടുപ്പം കൂടിയപ്പോൾ ഏതൻ ചുണ്ട് കോട്ടി അവരോട് ആയി ചോദിച്ചു... അവർ ഒന്ന് ചിരിച്ചു എങ്കിലും ഇവയുടെ കൈ അവന്റെ പുറത്ത് പതിഞ്ഞു... അർജുൻ പുഞ്ചിരിയോടെ കൈ കെട്ടി അവളെ നോക്കി ഇരിക്കുകയായിരുന്നു.... എന്തോ ഉള്ളിൽ ഒരുപാട് ഇഷ്ടം തോന്നുന്നു....

പ്രകടിപ്പിക്കാൻ തോന്നുന്നു... പക്ഷെ അവന് ഭയമായിരുന്നു.... ഒരുപാട് സ്വപ്നങ്ങൾ ഉള്ള... എന്തിനും ഉറച്ച തീരുമാനം ഉള്ള ഇവയോടുള്ള ഭയം.... ഇവ പെട്ടെന്ന് അവന് നേരെ തിരിഞ്ഞതും അവൻ കണ്ണുകൾ പിൻവലിക്കാൻ ശ്രമിച്ചു... ഇവ മെല്ലെ ഒന്ന് പിരികം പൊക്കി... അവൻ പുഞ്ചിരിയോടെ ഒന്നും ഇല്ല എന്ന് കാണിച്ചതും അവൾ മെല്ലെ അവന്റെ അടുത്തേക്ക് തല മാത്രം ചെരിച്ചു കൊണ്ട് പോയി... "അധികം വായ നോക്കാൻ നിൽക്കണ്ട.... ചോദിക്കാൻ ഉള്ളവൻമാരാ മുന്നിൽ ഉള്ളത്..." അവൾ തമാശയോടെ പറയുമ്പോൾ അവന് തിരികെ പലതും പറയണം എന്നുണ്ടായിരുന്നു... പക്ഷെ അധികം പരിജയമില്ലാത്തവരെ കണ്ടു കൊണ്ട് തന്നെ അവൻ മൗനം പാലിച്ചു.... അവൻ അങ്ങനെയാണ്... അറിയാത്തവരോട് എന്നും ഒരു ഡിസ്റ്റന്റ്സ് കീപ് ചെയ്യാൻ അവൻ ശ്രമിച്ചിരുന്നു... "എന്നാൽ ഓക്കേ.... ഞങ്ങൾ അങ്ങ് വിട്ടു... " അല്പം ഒന്ന് കൂട്ടായപ്പോൾ അമൻ അവരോട് സംസാരിക്കാൻ ഒക്കെ തുടങ്ങിയിരുന്നു... പക്ഷെ ജോലിയും മറ്റും സംസാരത്തിൽ ഒതുങ്ങി... ഇറങ്ങാൻ നേരം അമൻ അർജുന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു അർജുനും ഒരു പുഞ്ചിരി നൽകി... "മിന്നു കെട്ടിന് ഞങ്ങളെ ഒന്നും വിളിക്കുന്നില്ലേ... " ഏതൻ വെറുതെ ഒന്ന് ചോദിച്ചു... ഇവ അവനെ നോക്കി കണ്ണുരുട്ടുന്നുണ്ടായിരുന്നു... "അതിനെന്താ... എല്ലാരും വരണം.... ലൊക്കേഷൻ ഒക്കെ ഇവ അയച്ചു തരും... " മരിയ തിരികെ ഒരു മറുപടി നൽകി... നിനക്ക് കിട്ടിയത് ഒന്നും പോരെ എന്ന പോലെ റയാൻ അവന്റെ തലയിൽ ഒന്ന് മേടി... "ഒയ്യോ.... ഞാൻ വെറുതെ ഒരു തമാശ പറഞ്ഞതാ കൊച്ചേ... ഞങ്ങൾ വന്നിട്ട് വേണം നിന്റെ കല്യാണത്തിന്റെ അന്ന് തന്നെ അവിടെ പടക്കം പൊട്ടാൻ...

വേണ്ടാ... വേണ്ടാത്തോണ്ടാ... " ഏതൻ പറയുന്നത് കേട്ടു എല്ലാവർക്കും ചിരി പൊട്ടി എങ്കിലും ഇവ അവനെ കടുപ്പിച്ച് ഒന്ന് നോക്കി... അവിടെ ഉള്ള എല്ലാവർക്കും അറിയാവുന്നത് ആയിരുന്നു അവളുടെ മമ്മയുടെ സ്വഭാവം... അതിനേക്കാൾ മൂത്ത ഇനം വീട്ടിൽ വേറെ ഉണ്ടെന്ന് അറിയില്ലെങ്കിൽ കൂടി... ഈ മമ്മയുടെ മമ്മയല്ലേ കുറച്ചു എങ്കിലും കയ്യിൽ ഉണ്ടാകും എന്ന് അവർക്ക് ഊഹിക്കാവുന്നതെ ഒള്ളുവായിരുന്നു... അവർ വണ്ടിയിൽ കയറും മുന്നേ ഇവ പുഞ്ചിരിയോടെ അർജുനെ ഒന്ന് ഹഗ് ചെയ്തു... "ഫ്ലാറ്റിന്റെ കീ നിന്റെ അടുത്തില്ലേ... ഇടക്ക് തുറന്ന് ഒന്ന് വൃത്തി ആക്കിക്കോണെടാ... " കുസൃതിയോടെ അവൾ പറയുമ്പോൾ അർജുൻ ചിരിച്ചു കൊണ്ട് അവളുടെ തലയിൽ ഒന്ന് തട്ടി.. "ഞാനും കരുതി പതിവ് ഇല്ലാത്ത സ്നേഹം എന്താണെന്ന്..." "കാര്യം നേടാൻ കഴുതകാലും പിടിക്കണം എന്നാണല്ലോ... " "കഴുത നിന്റെ... " അവൻ പറയാൻ വന്നത് പാതി വഴിയിൽ നിർത്തി... ഇവയും പുഞ്ചിരിയോടെ അവന് ഒരു ഹാഫ് ഹഗ് നൽകി കൊണ്ട് കാറിൽ കയറി... _________ "ഇത് വരെ വന്നതല്ലേ... മാളിൽ കയറിയിട്ട് പോകാം... " അമൻ ആയിരുന്നു... ഇവയും എന്തോ ഓർത്ത കണക്കെ ഡ്രൈവിങ്ങിനിടെ ഫോണിലേക്ക് ഒന്ന് നോക്കി... "യാ... എനിക്ക് കുറച്ചു ഷോപ്പിങ്ങും ഉണ്ട്...." ഇവയും സമ്മതം അറിയിച്ചു...

മരിയക്ക് പേടി തോന്നി എങ്കിലും അവരോട് പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് അറിഞ്ഞു കൊണ്ട് അവൾ മിണ്ടാതെ ഇരുന്നു... വീട്ടിൽ പോയാൽ എന്തായാലും ഒരു വെടിക്കെട്ടിനുള്ള ചാൻസ് ഉണ്ട്... അവളുടെ പേടി അറിഞ്ഞ പോലെ ഇവ തന്നെ കാര്യം പപ്പായിയെ വിളിച്ചു പറഞ്ഞു... വീട്ടിൽ ഒന്ന് അറിയിക്കാനും ഏൽപ്പിച്ചു.... മാളിൽ കയറി കൂൾ ആയി ഷോപ്പിൽ എല്ലാം കയറി പോകുന്ന ഇവയെ കൊതിയോടെ ആയിരുന്നു മരിയ നോക്കിയത്... വീട്ടിനകവും കോളേജും മാത്രം കണ്ടു വളർന്ന അവൾക്ക് എല്ലാം അപരിചിതമായിരുന്നു... ഒന്ന് രണ്ട് തവണ ഇവയുടെ കൂടെ വന്നിട്ടുണ്ട് എങ്കിലും വീട്ടിൽ അറിയുമോ എന്നുള്ള പേടി കൊണ്ട് ഒന്നും ആസ്വദിക്കാനോ ഒന്നും അവൾക്ക് ആകുമായിരുന്നില്ല.... രണ്ട് പേരും രണ്ട് എക്സ്ട്രീമിൽ കിടക്കുന്നവർ ആയിരുന്നു.... "ഇത് കൊള്ളാം... " ഒരു ക്രോപ് ടോപ് മരിയയുടെ ദേഹത്തേക്ക് ചേർത്ത് വെച്ചു കൊണ്ട് ഇവ പറഞ്ഞു... മരിയ ചുറ്റും ഒന്ന് കണ്ണ് പായിച്ചു.. "ഞാൻ ഇതൊന്നും ഇടില്ലഡി... " മരിയ മെല്ലെ പറഞ്ഞു... അതോടെ ഇവയുടെ മുഖവും വീർത്തു കെട്ടി.. ഇവക്ക് അറിയാമായിരുന്നു അത് അവൾക്ക് ഇഷ്ടം അല്ലാത്തത് കൊണ്ടല്ല എന്ന്.... വീട്ടിലുള്ളവരുടെ ഇഷ്ടമാണ്.... ഇവയും അവളെ നിർബന്ധിച്ചില്ല....ഇഷ്ടപ്പെട്ട രണ്ട് ക്രോപ് ടോപ്പും ജീനും അവൾ സെലക്ട്‌ ചെയ്തു....

"ഡാ.... മാര്യേജിന്റെ അന്ന് എല്ലാവരും ഫ്രോക് ആണ്.." "ഞാൻ ഇടുന്നില്ല.... " നേരത്തെ മരിയ പറഞ്ഞത് ഇഷ്ടപ്പെടാഞ്ഞത് കൊണ്ട് തന്നെ ഇവയുടെ ഉള്ളിലും ചെറിയ ഒരു പിണക്കം ഉടലെടുത്തിരുന്നു... "വീട്ടിൽ നിന്നും ചീത്ത കേൾക്കും... " "അതിന്... !!!?... എനിക്ക് ചിലവിനു തരുന്നത് അവർ അല്ലല്ലോ... " ദേഷ്യം കൊണ്ട് അറിയാതെ ശബ്ദം ഉയർന്നു... സത്യം പറഞ്ഞാൽ ഇവക്ക് സങ്കടം ആയിരുന്നു...മരിയയെ കാലിൻ ചുവട്ടിൽ ഇട്ടു തട്ടുന്നത് കണ്ടുള്ള സങ്കടം... സ്ത്രീയാണ് എന്ന കാരണം മുൻ നിർത്തി സ്ത്രീകൾ തന്നെ അടിച്ചമർത്തുന്നു... ചുറ്റും ഉള്ളവരുടെ നോട്ടം അവളിൽ എത്തി എന്നറിഞ്ഞതും ഉള്ളിലെ ദേഷ്യം കടിച്ചു പിടിച്ചു കൊണ്ട് അവൾ കയ്യിലെ ഡ്രസ്സുമായി ബില്ലിംഗ് സെക്ഷനിലേക്ക് പോയി.... ക്യാഷ് ഗൂഗിൾ pay ചെയ്യുമ്പോഴും മരിയയുടെ നോട്ടം അവളിൽ ആയിരുന്നു... അവൾ സ്കാൻ ചെയ്തു ക്യാഷ് അടച്ചു കൊണ്ട് ഫോൺ പോക്കറ്റിലേക്ക് തന്നെ വെച്ചു... മരിയക്കും അറിയാമായിരുന്നു എന്ത് പറഞ്ഞാലും ഇപ്പോൾ അവളുടെ തലയിൽ കയറില്ല എന്ന്... പാക്ക് ചെയ്തു കൊണ്ട് കൊടുത്ത ഡ്രസും വാങ്ങി പുറത്തേക്ക് പോകുന്നവൾക്ക് പിന്നാലെ തന്നെയായി അവളും നടന്നു... _________ കഫെയിൽ ഇരുന്നു ഐസ് ക്രീം കഴിക്കുമ്പോഴും എല്ലാവരുടെയും നോട്ടം കുറച്ചു മാറി നിന്ന് ആരോടോ സംസാരിക്കുന്ന ഇവയിൽ എത്തി നിന്നു... സംസാരം അല്ല തർക്കം ആണ് നടക്കുന്നത്... എന്തോ ക്യാഷ് അയാൾ നീട്ടിയതും അവൾ വാങ്ങാൻ കൂട്ടാക്കാതെ മുഖം കടുപ്പിക്കുന്നുണ്ട്...

അവസാനം അയാളുടെ പിന്നിൽ നിന്നുമുള്ള വിളി ഒന്നും കൂസാക്കാതെ അവൾ അവരുടെ അടുത്തേക്ക് വന്നിരുന്നു... അവർക്ക് എന്താണെന്ന് ചോദിക്കണം എന്നുണ്ടായിരുന്നു എങ്കിലും അവളുടെ മൂഡ് ശരിയല്ല എന്നറിഞ്ഞു കൊണ്ട് അവർ മൗനം പാലിച്ചു... "ടാ... അരുൺ... ആ പരട്ട പ്രൊഡ്യൂസറോട് മര്യാദക്ക് മുഴുവൻ എമൗണ്ടും തരാൻ പറഞ്ഞോ.... പാതി പോലും ഇല്ലാതെ ഒരുത്തന്റെ കയ്യിൽ കൊടുത്തയച്ചെക്കുന്നു.... അവന് ഞാൻ ആവശ്യത്തിന് കൊടുത്തിട്ടുണ്ട്.... With in two days.... അതിനുള്ളിൽ എന്റെ ബാങ്കിൽ ആ എമൗണ്ട് എത്തിയില്ലേൽ ഞാൻ എന്തായാലും കേസിന് പോകും.... എന്റെ അടുത്ത് അഗ്രിമെന്റ് ഉണ്ട്.....അയാളോട് പറഞ്ഞേക്ക്... അത്... " അവൾ ഫോൺ എടുത്തു അരുണിന് വോയിസ്‌ അയക്കുമ്പോൾ അവർക്ക് കാര്യങ്ങൾ ഏകദേശം മനസ്സിലായിരുന്നു... "പൈസ ഇല്ലേൽ ഈ പണിക്ക് ഇറങ്ങരുതായിരുന്നു.... കോപ്പൻ... " ഉള്ളിലെ ദേഷ്യം അടങ്ങാതെ പിറുപിറുക്കുന്നുണ്ട്... കയ്യിലെ ഫോണിൽ എന്തോ തിരയും പോലെ ശബ്ദം ഉണ്ടാക്കി തന്നെ കുത്തുന്നുമുണ്ട്.... ഇടക്ക് ആർക്കൊക്കെയോ വോയിസ്‌ അയച്ചും വിളിച്ചു ചീത്ത പറഞ്ഞും എല്ലാം ഇരിക്കുന്നവളെ അത്ഭുതത്തോടെ നോക്കുകയായിരുന്നു ബാക്കി ഉള്ളവരുടെ കണ്ണുകൾ... പല സമയത്തും പല ഭാവങ്ങൾ ആണ്... ഇടക്ക് നല്ല സന്തോഷത്തിൽ ആയിരിക്കും... അടുത്ത നിമിഷം അത് ദേഷ്യം ആകും.... _________

ചുറ്റലും കറങ്ങലും ഇവയുടെ ചീത്ത വിളിയും എല്ലാം കഴിഞ്ഞില്ലേ വീട്ടിൽ എത്തിയപ്പോഴേക്കും സമയം 12 കഴിഞ്ഞിരുന്നു... ഡോർ തുറന്നു കൊടുക്കാൻ വന്ന ആന്റിയിലും കണ്ടു അതിന്റെ ദേഷ്യം... നല്ല പോലെ തന്നെ കേട്ടു കാണും... ഇവക്ക് പിന്നെ അത് കാര്യം അല്ലാത്തത് കാരണം മൈന്റ് ചെയ്യാതെ ഉള്ളിലേക്ക് കടന്നു... ഇടക്ക് കേൾക്കുന്നുണ്ടായിരുന്നു ശബ്ദം കുറച്ചു കൊണ്ടുള്ള പിറുപിറുക്കൽ.... മരിയയോട് ആണെന്ന് ഊഹിച്ചു... സ്വന്തം മമ്മ ആയത് കൊണ്ടാകാം അവളും വിട്ടു കൊടുക്കാതെ എന്തൊക്കെയോ പറയുന്നുണ്ട്... ഇവ റൂമിലേക്ക് ചെന്നു ഒന്ന് ഫ്രഷ് ആയി കിടക്കുമ്പോൾ അറിഞ്ഞിരുന്നു അടുത്ത് തന്നെ തന്നോട് ചേർന്നു കിടക്കുന്നവളുടെ കണ്ണുനീര്... ഇവ ആശ്വസിപ്പിച്ചില്ല... അല്ലേൽ തന്നെ ആര് ചത്തിട്ടാ ഇങ്ങനെ കിടന്നു മോങ്ങുന്നത്... _________ "അവളുടെ വാക്കും കേട്ടു നിന്നോട് ആരാ തുള്ളി കൊണ്ട് ചെല്ലാൻ പറഞ്ഞത്... നിന്റെ കെട്ടുകല്യാണം ആണ് നടക്കാൻ പോകുന്നത് എനിക്ക് നിനക്ക് അറിയില്ലായോ... അതെങ്ങനെയാ... ആ താന്തോന്നിയോടെ കൂട്ട് അല്ലേ നടക്കുന്നെ.... പെണ്ണ് ആയാൽ അച്ചടക്കം വേണം.... അല്ലാതെ അവളെ പോലേ.... " അമ്മാമ്മയുടെ അലറി കൊണ്ടുള്ള ശബ്ദം കേട്ടാണ് ഇവ ഉറക്കത്തിൽ നിന്നും ഉണർന്നത്...അവൾ തല വഴി മൂടിയ പുതപ്പ് മാറ്റി കൊണ്ട് ഇഷ്ടകേടോടെ മുഖം ചുളിച്ചു... "ഈ കിളവിയെ കൊണ്ട്... !!?" ദേഷ്യം കലർന്ന ഒരു സ്വരം പുറത്തേക്ക് വന്നു......... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story