മഴപോൽ: ഭാഗം 26

mazhapol thasal

രചന: THASAL

"അവളുടെ വാക്കും കേട്ടു നിന്നോട് ആരാ തുള്ളി കൊണ്ട് ചെല്ലാൻ പറഞ്ഞത്... നിന്റെ കെട്ടുകല്യാണം ആണ് നടക്കാൻ പോകുന്നത് എനിക്ക് നിനക്ക് അറിയില്ലായോ... അതെങ്ങനെയാ... ആ താന്തോന്നിയോടെ കൂട്ട് അല്ലേ നടക്കുന്നെ.... പെണ്ണ് ആയാൽ അച്ചടക്കം വേണം.... അല്ലാതെ അവളെ പോലേ.... " അമ്മാമ്മയുടെ അലറി കൊണ്ടുള്ള ശബ്ദം കേട്ടാണ് ഇവ ഉറക്കത്തിൽ നിന്നും ഉണർന്നത്...അവൾ തല വഴി മൂടിയ പുതപ്പ് മാറ്റി കൊണ്ട് ഇഷ്ടകേടോടെ മുഖം ചുളിച്ചു... "ഈ കിളവിയെ കൊണ്ട്... !!?" ദേഷ്യം കലർന്ന ഒരു സ്വരം പുറത്തേക്ക് വന്നു... മെല്ലെ കൈ എത്തിച്ചു ഫോൺ എടുത്തു നോക്കി.... 6 മണി ആകുന്നതെയൊള്ളു... "8 മണിക്കൂർ ഉറക്കം പോയിട്ട് നേരാം വണ്ണം അഞ്ച് മണിക്കൂർ പോലും കിട്ടില്ല... രാവിലെ തന്നെ തുടങ്ങും..." അവൾ പിറു പിറുത്തു കണ്ണ് തിരുമ്മി കൊണ്ട് എഴുന്നേറ്റു... നിലത്ത് വീണ പുതപ്പ് കാല് കൊണ്ട് തന്നെ തട്ടി ബെഡിലേക്ക് കയറ്റി ഇട്ടു.... താഴെ നിന്നും ചീത്ത മുറുകുന്നുണ്ട്... എങ്കിലും അതൊന്നും മൈന്റ് ചെയ്യാതെ അവൾ ബാത്‌റൂമിലേക്ക് കയറി മുഖം ഒന്ന് കഴുകി കൊണ്ട് ഇറങ്ങി.... ഡ്രസ്സ്‌ ഒന്ന് ചേഞ്ച്‌ ചെയ്തു ജോഗിങ്ങ് ഡ്രസ്സ്‌ ഇട്ടു കൊണ്ട് താഴേക്ക് നടക്കുമ്പോൾ സ്റ്റയറിൽ തന്നെ പതുങ്ങി നിൽക്കുന്ന കുഞ്ഞി ചെക്കനെ കണ്ടിരുന്നു...

അവനെയാണ് ചീത്ത വിളിക്കുന്നത് എന്ന് തോന്നലിൽ ഉള്ള പതുങ്ങി നിൽപ്പ് ആണ്... താഴേക്ക് ഇറങ്ങുന്നതിനിടയിൽ അവന്റെ തലയിൽ മെല്ലെ ഒന്ന് തട്ടി... "Iva babe.... അങ്ങോട്ട്‌ പോകണ്ട... ഡാകിനി ഗ്രാനി ചൂടിൽ ആണ്... " ആളുടെ സംസാരം കേട്ടപ്പോൾ തന്നെ ഇവക്ക് ചിരി പൊട്ടിയിരുന്നു... "ഡാകിനിയെ നമുക്ക് കുറച്ചു കൂടി ചൂട് കയറ്റാന്നേ... വാടാ... " അവന്റെ കയ്യും പിടിച്ചു ഇവ താഴേക്ക് ഇറങ്ങി.... അടുക്കള ഭാഗത്തു നിന്നാണ് ചീത്ത വിളി എന്ന് അറിഞ്ഞതും ഹാളിലേക്ക് നടക്കാൻ ഒരുങ്ങിയ ഇവ മെല്ലെ അങ്ങോട്ട്‌ വെച്ചു പിടിച്ചു... ഇടക്ക് ചെക്കൻ കുതറി ഓടാൻ നോക്കുന്നുണ്ട് എങ്കിലും ഒരു ധൈര്യത്തിന് എന്ന പോലെ അവന്റെ കയ്യും വിടാതെ പിടിച്ചിരുന്നു അവൾ... കിച്ചണിൽ കയറിയതും കണ്ടു എന്തോ പണിയിൽ ഏർപ്പെട്ടു നിൽക്കുന്ന മരിയയെ... അമനും എബിയും രാവിലത്തേ കാപ്പി കുടിയിൽ ആണ്.... അമ്മാമ്മ വായ വിടാതെയുള്ള ചീത്ത വിളിയിലും.... ഇന്നലെ പോയ ദേഷ്യം മുഴുവൻ വാക്കുകളിൽ ഒതുക്കുന്നുണ്ട്... "ആഹ്... വന്നല്ലോ.... എല്ലാത്തിനെയും വഴി തെറ്റിക്കാൻ വേണ്ടി കെട്ടി എഴുന്നള്ളിയവൾ...." ഇവയെ കണ്ടതും അമ്മാമ്മ ഇവക്ക് നേരെ ആയി... ഇവ മെല്ലെ ഒന്ന് ചിരിച്ചു കൊടുത്തു കൊണ്ട് അമന്റെ അടുത്തേക്ക് നടന്നു... "നിനക്ക് ഇത് വേണോടാ... "

ബാക്കറി പാത്രം തുറന്ന് ഒരു ബിസ്കറ്റ് എടുത്തു പയ്യന്റെ നേരെ നീട്ടി കൊണ്ട് അവൾ യാതൊരു കൂസലും കൂടാതെ ചോദിച്ചതും ചെറുക്കൻ അമ്മാമ്മയെ ഒന്ന് എത്തി നോക്കി അവളുടെ കയ്യിൽ നിന്നും ബിസ്കറ്റും വാങ്ങി ഉള്ളിലേക്ക് ഒറ്റ ഓട്ടം.... അവളുടെ കൂസൽ ഇല്ലായ്മ കണ്ടു ദേഷ്യത്തോടെ അമ്മാമ്മ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്... കൂടുതലും പഴയ ചിന്താഗതിയിൽ നിന്നും ഉടലെടുത്ത ആചാരങ്ങൾ തന്നെ... അമൻ മെല്ലെ കണ്ണ് കൊണ്ട് ഇവയോട് പോകാൻ കാണിക്കുന്നുണ്ട്... ഇവ ആരേയും മൈന്റ് ചെയ്യാതെ ഒരു ഗ്ലാസ്‌ എടുത്തു ജെഗിൽ നിന്നും വെള്ളം അതിലേക്കു പകർന്നു കൊണ്ട് കുടിച്ചു.... വേറൊരു ഗ്ലാസിലും വെള്ളം പകർന്നു അമ്മാമ്മക്ക് അടുത്തേക്ക് ചെന്നു അവരുടെ അടുത്ത് വെച്ചു കൊടുത്തു... "കുടിച്ചോ... തല ഒന്ന് തണുക്കട്ടെ... " ഇത് വരെ പറഞ്ഞതിനെ എല്ലാം ഒന്നുമല്ലാതാക്കി കൊണ്ടായിരുന്നു അവളുടെ വാക്കുകൾ... ഒരു നിമിഷം അവർ നിശബ്ദമായി.... അമനും മരിയയും സ്റ്റെല്ലയും അടക്കം എല്ലാവരും ഞെട്ടലോടെ അവളെ നോക്കുകയായിരുന്നു... ആന്റി ഇപ്പോൾ ചിരിക്കും എന്ന മട്ടേയും... അടുക്കളയിൽ ജോലിക്ക് നിൽക്കുന്ന സിസിലി ചേച്ചി വരെ ചിരി ഒതുക്കുന്നുണ്ട്...മമ്മ കണ്ണുരുട്ടലിലും.... ഇവ അതൊന്നും കാര്യമാക്കാതെ ഹാളിലേക്ക് തന്നെ നടന്നു..

. "കള്ള തിരുമാലി..... താന്തോന്നി.... മൂത്തവരോട് എങ്ങനെ പെരുമാറണം എന്ന് പോലും അറിയില്ലേഡി നിനക്ക്.... " അമ്മാമ്മ അലറി ചോദിക്കുമ്പോഴും അവൾ ഒരു കൂസലും കൂടാതെ പുറത്തേക്ക് നടന്നു... "Goodmorning.... " പുറത്ത് ഗാർഡനിൽ പത്രവും വായിച്ചു ഇരിക്കുന്ന അങ്കിളിനെ നോക്കി അവൾ കൈ പൊക്കി കൊണ്ട് പറഞ്ഞു.. അങ്കിളും അവളെ നോക്കി ചിരിച്ചു... "Goodmorning dear.... ജോഗിങ്ങിന് ആണോ... !!?" "Yaa... uncle join ചെയ്യുന്നോ... " അവൾ ഒന്ന് സ്ട്രെക്ച്ച് ചെയ്തു കൊണ്ട് ചോദിച്ചു.... അദ്ദേഹം പുഞ്ചിരിയോടെ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു... "Sure.... " ആ ഗ്രാമ വീതിയിലൂടെ പരസ്പരം പലതും സംസാരിച്ചു കൊണ്ട് ഓടുമ്പോഴും ഇവയുടെ ചിന്തയിൽ വേറെ പലതും ആയിരുന്നു... അദ്ദേഹത്തോടെ സംസാരിക്കണം എന്ന് കരുതിയ പല കാര്യങ്ങളും... "Uncle dont feel bad.... i want to talk you something... " അവൾ എന്തിന്റെയോ തുടക്കം എന്ന പോലെ പറഞ്ഞു... അദ്ദേഹത്തിന്റെ കാലുകളുടെ വേഗതയും കുറഞ്ഞിരുന്നു... കിതച്ചു കൊണ്ട് ഇവ മുട്ടിന് കൈ കൊടുത്തു ഒരു നിമിഷം നിന്നു... അദ്ദേഹവും അവളുടെ പുറത്ത് ഒന്ന് തട്ടി കൊണ്ട് അല്പം മാറി ഒരു ബസ് സ്റ്റോപ്പിൽ കയറി ഇരുന്നു... ഇവയും അദ്ദേഹത്തിന്റെ അടുത്ത് തന്നെ ഇരിപ്പുറപ്പിച്ചു.... "പറ... " അദ്ദേഹം ആയിരുന്നു... അവൾ ഒന്ന് പുഞ്ചിരിച്ചു...

"ഞാൻ എന്താണ് പറയാൻ പോകുന്നത് എന്ന് അങ്കിളിന് നല്ല പോലെ അറിയാം.... " അവൾ ചെറിയ ഒരു മൗനം മുന്നേ നൽകി കൊണ്ടായിരുന്നു പറഞ്ഞത്.. അദ്ദേഹം അവളിലേക്ക് നോട്ടം പായിച്ചു... "മരിയ.... ഞാൻ പറയുന്നത് മരിയയെ പറ്റിയാണ്.... I know.... അവളുടെ സമ്മതം ചോദിച്ചിട്ട് തന്നെയാണ് അങ്കിൾ ഈ മാര്യേജ് ഫിക്സ് ചെയ്തത് എന്ന്... പക്ഷെ... അത് ആരുടേയെങ്കിലും നിർബന്ധം കൊണ്ട് അവൾക്ക് സമ്മതം മൂളെണ്ടി വന്നതാണോ എന്ന് കൂടി അങ്കിൾ അന്വേഷിക്കണം.... എനിക്ക് പറയാൻ ഉള്ള അധികാരം ഉണ്ടോ എന്ന് അറിയില്ല..." അടുത്ത കാര്യം പറയാൻ അവൾക്ക് അല്പം മടി ഉണ്ടായിരുന്നു... അങ്കിൾ തലയാട്ടലോടെ അവളെ ഒന്ന് ചേർത്ത് പിടിച്ചു... "ഇന്ന് വരെ കാണാത്ത മിണ്ടാത്ത ഒരുത്തനോടൊപ്പം ജീവിക്കുക എന്ന് പറഞ്ഞാൽ ബുദ്ധിമുട്ട് ആണ് അങ്കിൾ.... One day എങ്കിലും അവർക്ക് പരസ്പരം മനസ്സിലാക്കാൻ ഉള്ള ഒരു സിറ്റുവേഷൻ ഉണ്ടാക്കി കൊടുക്കണം...... ആരുടേയും വാശിയിൽ അവളുടെ ജീവിതം ഇല്ലാതാകുന്നത് അങ്കിൾ സമ്മതിച്ചു കൊടുക്കരുത്..... ഇത് എന്റെ ഒരു റിക്വസ്റ്റ് ആയി കണ്ടാൽ മതി.... ഈ കാര്യങ്ങൾ എനിക്ക് തറവാട്ടിൽ ആരുടേ മുന്നിലും പറയാൻ സാധിക്കില്ല... I hope u understand... " അവൾ പുഞ്ചിരിയോടെ പറയുമ്പോഴും അവളുടെ വാക്കുകളിളെ സത്യത്തേ തേടുകയായിരുന്നു അദ്ദേഹം....

മെല്ലെ എഴുന്നേറ്റു മുന്നോട്ടു ഓടുന്നവളെ ഒരു നിമിഷം നോക്കി നിന്നു... ആർക്കും മനസ്സിലാകില്ല അവളെ.... ആർക്ക് മുന്നിലും അഭിനയിക്കാനോ.... ആരെയും സുഖിപ്പിച്ചു സംസാരിക്കാനോ അറിയില്ല... കാര്യങ്ങൾ വ്യക്തമായി മുഖത്ത് നോക്കി പറയും... അത് തന്നെയാണ് പലർക്കും അവൾ ഒരു താന്തോന്നിയായി മാറിയത്.... എങ്കിലും അവൾ ആർക്ക് വേണ്ടിയും മാറുന്നില്ല..... സ്വന്തം ഇഷ്ടങ്ങൾക്കും തീരുമാനങ്ങൾക്കും...എന്തിനേക്കാളും ഏറെ പ്രാധാന്യം നൽകുന്നു... _________ "നോക്കടാ... ഇതാടാ നാട്... അല്ലാതെ നിന്നെ ഒക്കെ പോലെ പൊടിയും പുകയും... ഡാർക്ക്‌... " റോഡിൽ ഒതുങ്ങി നിന്ന് നാടു മൊത്തം ഏതനും ജോക്കും കാണിച്ചു കൊടുക്കുന്ന തിരക്കിൽ ആണ് ഇവ....റയാനും പീറ്ററും ഉണ്ടായിരുന്നു എങ്കിലും അവർക്ക് ഇന്ന് നേരത്തെ സ്റ്റുഡിയോയിൽ എത്തേണ്ടത് കൊണ്ട് അതിന്റെതായ പണിക്ക് പോയതാണ്... എന്നാലും ഇടക്ക് ബ്രെഷും പിടിച്ചു വന്നു നോക്കുന്ന പീറ്ററിനെ കാണാം.... "ഇത് പുല്ലും വൈക്കോലും കാണിക്കാൻ ആണോടി രാവിലെ തന്നെ വിളിച്ചുണർത്തിയത്......" ഏതൻ ഉറക്കം തൂങ്ങി ഇരുന്നു കൊണ്ട് ചോദിച്ചു.....

"ടാ.. ടാ... പുല്ലും വൈക്കോലും അല്ല... അസ്സല് ഹരിതാപയും പച്ചപ്പും..." അവൾ ചുറ്റും ഒന്ന് കാണിച്ചു... "അവളുടെ ഒരു ഹരിതാപ....വെച്ചിട്ട് പോടീ... വേണേൽ ആ അർജുനെ വിളിക്കാൻ നോക്ക്.. അവൻ ആകുമ്പോൾ നിന്റെ അതെ വേവ് ലെങ്ത...എന്തിനും ഇളിച്ചു നിന്നു തന്നോളും... " "ടാ.... " അവൾ എന്തോ പറയാൻ നിന്നപ്പോൾ തന്നെ കാൾ കട്ട്‌ ആയി... ജോക്കും ഏതനും ആഴ്ചയിൽ ആകെ കിട്ടുന്ന ഹോളിഡേ ആണ് ഇന്ന്... അതിനിടയിൽ ഹരിതാപ കാണിക്കാൻ വിളിച്ചാൽ ഇതേ ഉണ്ടാകൂ.... "അജുവിനെ വിളിക്കണോ... " ഇവ ഒരു നിമിഷം ആലോചിച്ചു... "പിന്നെ പന്ത്രണ്ട് മണി ആയാലും എണീക്കാത്ത മുതലിനാ....ഈ നേരത്ത് വിളിക്കുന്നത്... " സ്വയം മനസ്സിൽ പറഞ്ഞു കൊണ്ട് ഫോൺ പോക്കറ്റിൽ ഇട്ടു കൊണ്ട് മുന്നേ ഓടുന്ന അങ്കിളിന്റെ അരികിൽ എത്താൻ എന്ന പോലെ ഓടി... _________ വീടിന്റെ മുറ്റത്ത്‌ എത്തിയതും ഒരു കാർ മുന്നിൽ തന്നെ നിർത്തി ഇട്ടത് കണ്ടു അവളുടെ മുഖം ഒന്ന് ചുളിഞ്ഞു.... "ജെനി വന്നിട്ടുണ്ട് എന്നാ തോന്നുന്നത്... " അങ്കിളിൽ ആവേശം... ഒരു നിമിഷം ഇവയുടെ ഉള്ളിലൂടെ അന്ന് നടന്ന സംഭവങ്ങൾ ഒരിക്കൽ കൂടി കടന്നു പോയി....

അന്ന് താൻ അനുഭവിച്ച അപമാനം.... എല്ലാവർക്കു മുന്നിലും ഒരു തെറ്റ് കാരിയെ പോലെ.... അവളുടെ ഉള്ളിൽ ജെനിയോട് ഒരു തരം പുച്ഛം ആയിരുന്നു.... ഷൂ അഴിച്ചു ഒരു മൂലയിൽ ഒതുക്കി കൊണ്ട് സിറ്റ് ഔട്ടിലേക്ക് കയറിയതും കണ്ടു അമ്മാമ്മക്ക് ഒപ്പം കസേരയിൽ തന്നെ ഇരിക്കുന്ന ചെറുപ്പക്കാരനെ.... അന്നത്തെ വഴക്കിൽ കല്യാണത്തിന് പോലും കൂടാതെ പോയതാണ്... വീട്ടിൽ വിരുന്നിനു വന്നപ്പോഴും തിരക്ക് അഭിനയിച്ചു അവൾ മാറി നിന്നു.... ജെനി പ്രെഗ്നന്റ് ആയപ്പോഴോ കുഞ്ഞ് പിറന്നപ്പോഴോ കാണാൻ ചെന്നില്ല.... അത് കൊണ്ട് തന്നെ അയാൾ ഇവക്ക് ഒരു അപരിചിതൻ മാത്രം ആയിരുന്നു.... "എന്റെ മോളാ... " അയാളുടെ നോട്ടം കണ്ടിട്ട് മമ്മ ആയിരുന്നു പറഞ്ഞത്... അയാൾ മുഖത്ത് ഒരു പുഞ്ചിരി വരുത്തി...താല്പര്യം ഇല്ലെങ്കിൽ കൂടി ഇവയും ഒന്ന് പുഞ്ചിരിച്ചു... അമ്മാമ്മ കണ്ണുരുട്ടലോടെ ഇവയോട് ഉള്ളിലേക്ക് പോകാൻ കാണിക്കുന്നുണ്ട്... ഇവ അവരെ നോക്കി താല്പര്യം ഇല്ലാത്ത മട്ടേ മുഖം തിരിച്ചു കൊണ്ട് ഉള്ളിലേക്ക് നടന്നു... സ്റ്റയർ കയറിയതും മുകളിലെ റൂമിൽ നിന്നും ആരുടേ ഒക്കെയോ സംസാരവും ചിരിയും കുഞ്ഞിനെ കളിപ്പിക്കലും കേൾക്കുന്നുണ്ടായിരുന്നു... എങ്കിലും ഇവ അങ്ങോട്ട്‌ തന്നെ നടന്നു... റൂമിൽ കയറിയതും കണ്ടു ബെഡിൽ കുഞ്ഞിനെ കിടത്തി കളിപ്പിക്കുന്ന ജെനിയെയും മരിയയെയും.... ഇവയെ കണ്ടതും ജെനിയുടെ മുഖം ഒന്ന് വിടർന്നു... "ഇവ...എപ്പോഴാ വന്നേ..."

സന്തോഷത്തോടെ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു കൊണ്ട് ജെനി ചോദിക്കുമ്പോൾ ഇവ താല്പര്യം ഇല്ലെങ്കിൽ കൂടി ഒന്ന് പുഞ്ചിരിച്ചു.... മറുപടി നൽകിയില്ല... ദേഷ്യമില്ല....അത് പോലെ അടുപ്പവും... തീർത്തും അപരിചിതരെ പോലെ... കുഞ്ഞിന്റെ അരികിലേക്ക് ചെന്നു കുഞ്ഞിന്റെ ഉണ്ട കവിളിൽ ഒന്ന് തലോടി കൊണ്ട് അവൾ ചെയറിൽ വിരിച്ച ടവ്വൽ എടുത്തു... "ടാ... ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം.... അമന്റെ റൂമിൽ ആരും ഉണ്ടാകില്ലല്ലോ..." ജെനിയിലേക്ക് നോട്ടം നൽകാതെ മരിയയെ നോക്കി കൊണ്ടായിരുന്നു അവളുടെ ചോദ്യം.. "ഇല്ലടാ... പിന്നെ അവിടുത്തെ ഹീറ്റർ കംപ്ലയിന്റ് ആണ് ട്ടോ... " "Its ok... " മറുപടി അതിൽ ഒതുക്കി കൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങുമ്പോൾ ജെനിക്കും മനസ്സിലായിരുന്നു ഇവ തന്നെ മനഃപൂർവം അവഗണിക്കുകയാണ് എന്ന്.... എങ്കിലും അവൾക്കും അതൊരു പ്രശ്നം ആയിരുന്നില്ല... അവൾ ഇഷ്ടകേടോടെ മുഖം തിരിച്ചു... " അഹങ്കാരം കൂടിയിട്ടുണ്ട്.... കുറച്ചു ഫേമസ് ആയതിന്റെതാ...." ജെനി കുഞ്ഞിനെ എടുത്തു കൊണ്ട് മരിയയോട് ആയി പറഞ്ഞു..

.. "കർത്താവിന് നിരക്കാത്തത് പറയല്ലേ നീ... " "പിന്നെ....എന്നെ കണ്ടിട്ട് എന്തെങ്കിലും മിണ്ടിയോ.... അറ്റ്ലീസ്റ്റ്... കുഞ്ഞിനെ ഒന്ന് എടുക്കുക എങ്കിലും ചെയ്തോ... അവളുടെ ഭാവം കണ്ടാൽ തോന്നുമല്ലോ അവളുടെ വീട്ടിൽ വലിഞ്ഞു കയറി വന്നതാ ഞാനെന്ന്.... " ജെനിയുടെ മുഖവും വീർത്തു... മരിയ ഒന്ന് മുഖം ചുളിച്ചു.... "ഇതിനൊക്കെയാ പറയാ....ഒരു അച്ചിൽ വാർത്ത് എടുക്കുക എന്ന്....അതെങ്ങനെ കുടുംബ പാരമ്പര്യം നില നിർത്തണ്ടെ... ഒരു നല്ല ജീവിതം കിട്ടി എന്ന് കരുതി കഴിഞ്ഞത് ഒന്നും മറക്കണ്ട നീ... നീ ചെയ്തത് വെച്ചു നോക്കുമ്പോൾ നിന്നെ കണ്ടാൽ മുഖം അടക്കി ഒന്ന് പൊട്ടിക്കേണ്ടതാ...അവൾ അതൊന്നും ചെയ്തില്ലല്ലോ... മിണ്ടാതെ പോകാൻ നോക്ക്... " മരിയക്ക് ദേഷ്യം വന്നിരുന്നു... മരിയ വേഗം തന്നെ റൂമിൽ നിന്നും ഇറങ്ങി പോയി... ഇപ്രാവശ്യം ജെനി ഒന്ന് വിയർത്തു............ തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story