മഴപോൽ: ഭാഗം 27

mazhapol thasal

രചന: THASAL

ഒന്ന് ഫ്രഷ് ആയതും പുറത്തേക്ക് ഒന്നും ഇറങ്ങുക പോലും ചെയ്യാതെ അമന്റെ റൂമിൽ തന്നെ കിടക്കുകയായിരുന്നു ഇവ..... നനഞ്ഞ മുടി ബെഡിൽ പരത്തി ഇട്ടു കൊണ്ട് മെല്ലെ കണ്ണുകൾ അടച്ചു കിടന്നു... എന്തോ ഇവിടെ നിൽക്കാൻ മനസ്സ് ഇഷ്ടപ്പെടാത്ത പോലെ... എന്തോ ഒരു മിസ്സിംഗ്‌ അവളിൽ വല്ലാതെ വേദന തീർക്കുന്നു.... കണ്ണുകൾ വെറുതെ നിറഞ്ഞു.... പല തവണ വന്നു നിന്ന ഇടം ആണ്.... പക്ഷെ ഇന്ന് വരെ അവളെ അലട്ടാത്ത ഒരു ശൂന്യത ചുറ്റും പരന്ന പോലെ.... അടുത്ത് അമൻ വന്നു കിടന്നത് അറിഞ്ഞിട്ടും അവൾ കണ്ണുകൾ തുറന്നില്ല.... "ഡി... നീ ജെനിയെ കണ്ടോ..!!?" "മ്മ്മ്.. " ചോദ്യത്തിന് അവൾ അലസമായി ഒന്ന് മൂളിയതെയൊള്ളു... "റോയിച്ചായൻ പറഞ്ഞു നീ ഒന്നും മിണ്ടിയില്ല എന്ന്... " അവൻ വീണ്ടും പറഞ്ഞതോടെ ഇവ മുഖം ഉയർത്തി അവനെ ഒന്ന് സംശയത്തോടെ നോക്കി... "ഓഹ്... ജെനിയുടെ ഹസ്ബൻഡ് ആണ്... നിന്നെ ഇൻസ്റ്റയിലൂടെ ഒക്കെ കണ്ടിട്ടുണ്ട്... ഇടക്ക് നിന്നെ ചോദിക്കും.... ഒരു പാവം ആണ്... " അവൻ അവൾക്ക് ക്ലിയർ ചെയ്തു കൊടുത്തു കൊണ്ട് പറഞ്ഞു... ഇവ കേൾക്കാൻ താല്പര്യം ഇല്ലാത്ത കണക്കെ ബെഡിൽ കൈ ഒന്ന് പരതി ഫോൺ തപ്പി പിടിച്ചു കൊണ്ട് അതിലേക്കു ശ്രദ്ധ തിരിച്ചു.... അമനും അവളുടെ പ്രവർത്തിയുടെ അർത്ഥം മനസ്സിലാക്കിയ കണക്കെ അവളെ കൂടുതൽ ചൊടിപ്പിക്കാൻ നിന്നില്ല.... ഉള്ളിൽ തോന്നിയ ദേഷ്യം എന്തിനാണ് എന്ന് പോലും അറിയില്ല.... ഇവിടെ ഓരോരുത്തരും അവളെ അത്രയും ശ്വാസം മുട്ടിച്ചു തുടങ്ങിയിരുന്നു....

ഇഷ്ടപ്പെട്ട ചിലർ ഒഴികെ ബാക്കി എല്ലാവരോടും ഒരു അപരിചിതത്വം.... എത്രയൊക്കേ ബുദ്ധി അവർ സ്വന്തം ആണെന്ന് വാദിക്കുമ്പോഴും മനസ്സ് അത് തെറ്റാണ് എന്ന് പറയുന്നു.... ചിന്തകൾക്കിടയിലും അവൾ ഫോൺ മെല്ലെ സ്ക്രോൾ ചെയ്തു.... വെറുതെ ഇൻസ്റ്റ എടുത്തതും ആദ്യം തന്നെ കണ്ടത് അർജുന്റെ ഫോട്ടോ ആയിരുന്നു... അവളുടെ കണ്ണുകൾ ഒന്ന് വിടർന്നു... ഇത് വരെ ഗൗരവം നിറച്ച മുഖത്ത് കുഞ്ഞ് പുഞ്ചിരി.... അത് തന്നെ മതിയായിരുന്നു അവളുടെ ഉള്ളിൽ അർജുനുള്ള സ്ഥാനം മനസ്സിലാക്കാൻ.... Desterbed ആയ മൈന്റിനെ calm ആക്കാൻ അവന് വല്ലാത്തൊരു കഴിവാണ്.... അതിനു അവൻ ആശ്വസിപ്പിക്കണം എന്നോ വാക്കുകൾ കൊണ്ട് മായാജാലം തീർക്കണം എന്നോ ഇല്ല... ചെറിയ നോട്ടം.... ആ ചുണ്ടിൽ നിറഞ്ഞ കുഞ്ഞ് പുഞ്ചിരി....അത് മതിയാകും.... "ഒന്ന് വിളിച്ചാലോ.... " ഉള്ളിൽ വെറുതെ ഒരു ചിന്ത.... അതെ സമയം അവളുടെ ഫോണിലേക്ക് കാൾ വന്നതും ഒരുമിച്ച് ആയിരുന്നു... അജു ഫോണിലെ പേര് കണ്ടു അവളുടെ കണ്ണുകൾ അത്ഭുതത്തോടെ വിടർന്നു... ആഗ്രഹിച്ചത് എന്തോ തേടി എത്തിയ കണക്കെ... അമന്റെ കണ്ണുകൾ അവളെ അത്ഭുതത്തോടെ തേടി എത്തുമ്പോൾ ഇവ പുഞ്ചിരിയോടെ ഫോൺ അറ്റന്റ് ചെയ്തു.... "ഇവാമ്മോ...."

ഒരു ഹെലോയുടെ പോലും ആവശ്യം ഇല്ലായിരുന്നു ഇരുവർക്കും ഇടയിൽ.... "എന്താടാ.... " അവൾ വെറുതെ ഒരു തമാശയോടെ ചോദിച്ചു... അവനും മറുവശത്ത് ചിരിക്കുകയായിരുന്നു... "ഒന്നും ഇല്ലടി... നിന്നെ ഓൺലൈനിൽ കണ്ടപ്പോൾ വെറുതെ വിളിച്ചെന്ന് ഒള്ളൂ... " ഇവ മെല്ലെ തല ചെരിച്ചു അമനെ നോക്കി... അവൻ കണ്ണടച്ചുള്ള കിടപ്പ് ആണ്... ഇവ അവിടെ നിന്നും എഴുന്നേറ്റു ബാൽകണിയിലേക്ക് നടന്നു... "ഇന്ന് വർക്ക്‌ ഒന്നും ഇല്ലേടാ.... " "വർക്ക്‌..... ആണ്ടിൽ ഒന്ന് കിട്ടും.... ഇപ്പോൾ ഭയങ്കര കോമ്പറ്റീഷൻ ആണെടി.....കിട്ടിയത് പോലും പോകുന്ന അവസ്ഥയാ.... " "നീ ഫ്ലാറ്റിൽ ആണോ... " "മ്മ്മ്.... വെറുതെ മാനവും നോക്കിയുള്ള കിടപ്പാ.......അരുണിന്റെ ഫാമിലി വരുന്നുണ്ട്.....അവൻ അവരെ പിക് ചെയ്യാൻ പോയേക്കുവാ.... വെറുതെ ഇരുന്നു ബോർ അടിച്ചു... " അവനിൽ സദാ ഒരു പുഞ്ചിരി ഉണ്ടായിരുന്നു... അവൻ മെല്ലെ എഴുന്നേറ്റു ബാൽകണിയിലേക്ക് നടന്നു.... അടുത്ത ഫ്ലാറ്റിന്റെ ബാൽകണിയിൽ ഒരു പെൺകുട്ടി മുന്നിലേക്ക് നോക്കി ഫ്ലൈയിങ്ങ് കിസ്സ് പറത്തി വിടുന്നുണ്ട്.... അർജുന്റെ കണ്ണുകളും അവൾക്ക് പിന്നാലെ പോയതും ഓപ്പോസിറ്റ് ഫ്ലാറ്റിൽ ബാൽകണിയിൽ അത് പോലെ തന്നെ ഒരു ചെറുക്കനും നിൽക്കുന്നുണ്ട്.. രണ്ടാളുടെയും കയ്യിൽ ബുക്ക്‌ ഉണ്ട്....

എക്സാം കാലം ആയത് കൊണ്ട് തന്നെ പഠിക്കാൻ ഉള്ള പേരിൽ വന്നതാണ് എന്ന് ഒറ്റ നോട്ടത്തിൽ അവന് മനസ്സിലായിരുന്നു.... കൈ കൊണ്ട് മൗനമായി എന്തൊക്കെയോ പറയുന്നുണ്ട്... കൂടെ ചിരിക്കുന്നുമുണ്ട്...അവരുടെ കാട്ടായങ്ങൾ കണ്ടിട്ട് അവിടെ നിന്നും എടുത്തു ചാടും എന്നാണ് തോന്നുന്നത്... അർജുൻ അവരെ ശല്യം ചെയ്യാതെ അല്പം ഒന്ന് മാറി ചുമരിനരികേ നിൽപ്പ് ഉറപ്പിച്ചു... "പോയോ നീ... " മറുവശത്ത് നിന്നും ഇവയുടെ ശബ്ദം കേട്ടതും അവൻ ഒന്ന് കൂടെ ഫോൺ ചെവിയിലേക്ക് ചേർത്ത് വെച്ചു... "ഇല്ല.... ഇവിടെ രണ്ടു കമിതാക്കളെ കണ്ടു നിന്നതാ.... നാളെ ഒരു മരണത്തിന് സാക്ഷി ആകേണ്ടി വരും എന്ന തോന്നുന്നത്... " ബാൽകണിയുടെ ഹാഫ് ഗ്രില്ലിൽ താഴെയുള്ള പടിയിൽ കയറി നിന്നു എന്തൊക്കെയോ കാട്ടുന്ന പെൺകുട്ടിയെ ഇടം കണ്ണാൽ നോക്കി കൊണ്ട് അർജുൻ പറഞ്ഞു... ഇവ ഒന്ന് മുഖം ചുളിച്ചു... "അയ്യേ.... നീ എന്താ അതെല്ലാം നോക്കാൻ പോകുന്നത്.... അവർക്ക് പ്രൈവസി കൊടുത്തു ഉള്ളിൽ പോടാ... " ഇവ പറഞ്ഞു... അപ്പോഴും അർജുന്റെ കണ്ണുകൾ ആ പെൺകുട്ടിയിൽ ആയിരുന്നു... രണ്ടാമത്തേ പടിയിലും കയറാൻ ഉള്ള തയ്യാറെടുപ്പാണ് ആള്... "ഡി... " അർജുൻ ഒന്ന് ശബ്ദം ഉയർത്തി വിളിച്ചതും ആ പെൺകുട്ടി ഞെട്ടി ബാൽകണിയിലേക്ക് തന്നെ ചാടി ഇറങ്ങിയതും ഒത്തായിരുന്നു...

കയ്യിലെ പുസ്തകം മടക്കി പിടിച്ചു കൊണ്ട് ആ കുട്ടി അവനെ നോക്കി... "ചാവാൻ വല്ലതും ആണേൽ വീടിനുള്ളിൽ ഒരു കയറും കെട്ടി ആടിക്കോ... അല്ലേൽ വല്ല വിഷവും വാങ്ങി തരാൻ വീട്ടുകാരോട് പറ.... അല്ലാതെ ബാക്കി ഉള്ളവരെ ബുദ്ധിമുട്ടിക്കാൻ അതിന്റെ മണ്ടേൽ കയറണ്ടാ.... " അവൻ ഒരു ശാസന കണക്കെ പറഞ്ഞു കൊണ്ട് ഓപ്പോസിറ്റ് ഫ്ലാറ്റിൽ നിൽക്കുന്ന പയ്യനെയും നോക്കി കൊണ്ട് ഫോൺ ചെവിയോട് അടുപ്പിച്ചു ഉള്ളിലേക്ക് കയറി പോയി... "ബാൽകണിയുടെ ഗ്രില്ലിൽ കയറിട്ടാ അവറ്റകളുടെ ഒരു പ്രേമം.... " അവൻ ആരോടെന്നില്ലാതെ പറഞ്ഞു... "പ്രേമം അല്ലേടാ... അപ്പോൾ ഒരു പിരി ലൂസ് ആകും.... വിട്ടു കള.... " ഇവ ചിരിയോടെ പറഞ്ഞു... "പക്വത ഇല്ലാത്തതിന്റെ കേടാ.....ഇത്ര വലിയ പ്രേമം ആയിരുന്നേൽ ആ ചെറുക്കന് പറഞ്ഞു കൊടുത്തൂടെ കയറണ്ട എന്ന്... എവിടെ... !!?" അവനിലെ ആധി കണ്ടു അവൾക്ക് ചിരിയാണ് വന്നത്... അവന്റെ കാര്യത്തിൽ പോലും ഇത്രയും ഉദ്ഗണ്ട കണ്ടിട്ടില്ല.... "നീ എന്തിനാടാ അവരുടെ കാര്യത്തിൽ ഒക്കെ ഇടപെടുന്നത്.... " "ബെസ്റ്റ്......ഡി പുല്ലേ....ആ പെണ്ണ് എങ്ങാനും അവിടെ നിന്നു വീണിരുന്നെങ്കിലെ സാക്ഷി എന്നൊക്കെ പറഞ്ഞു ഞാൻ പോലീസ് സ്റ്റേഷൻ കയറി ഇറങ്ങിയേനെ..... അല്ലേൽ തന്നെ ഞാൻ ആരോടാ പറയുന്നേ... " അവനിലും തമാശ...

അവൾ അറിയുന്നുണ്ടായിരുന്നു ഇത് വരെ ഉള്ളിൽ നിറഞ്ഞു നിന്ന ഒരു തരം unconfert ഇല്ലാതാകുന്നത്... ഒരു ആശ്വാസം നിറയുന്നത്... അവൾ പുഞ്ചിരിയോടെ കണ്ണുകൾ അടച്ചു നിന്നു.... " I feel better now...Kk.... Bye.... " പറയലും ഫോൺ കട്ട്‌ ആവലും കഴിഞ്ഞിരുന്നു... അർജുൻ സംശയത്തോടെ ഫോണിലെക്ക് ഒന്ന് നോക്കി... "വട്ട്.... " സ്വയം പറഞ്ഞു കൊണ്ട് വീണ്ടും ബാൽകണിയിലേക്ക് നടന്നു... അപ്പോഴേക്കും ഇത് വരെ കുസൃതിയുമായി നിന്നിരുന്ന രണ്ട് പേർ അവിടെ ഉണ്ടായിരുന്നില്ല.... പോക്കറ്റിൽ നിന്നും ഒരു സിഗ് എടുത്തു കത്തിച്ചു ചുണ്ടിൽ വെച്ചു പുകച്ചു കൊണ്ട് അവൻ വെറുതെ പുറത്തേക്ക് നോക്കി നിന്നു.... പാർക്കിൽ കളിക്കുന്ന കുട്ടികളെയും അവരോടൊപ്പം സമയം ചിലവഴിക്കുന്ന സ്ത്രീകളെയും ചെറുതിലെ അവന് കാണാൻ സാധിക്കുന്നുണ്ടായിരുന്നു.... ഇടക്ക് സീസോയിൽ ഇരിക്കുന്ന കുഞ്ഞിനെ പിടിച്ചു കൊണ്ട് തന്നെ താഴേക്ക് വരാൻ സഹായിക്കുന്ന അമ്മയെയും..... ഓടി കളിക്കുന്ന കുഞ്ഞിനെ പിടിച്ചു നിർത്താൻ നോക്കുന്നവരെയും കണ്ണുകൾ ഉഴിഞ്ഞു.... ജീവിതത്തിൽ ഇങ്ങനെ ഒരു അനുഭവമോ.... ഒരു അമ്മയുടെയോ അച്ഛന്റെയോ സ്നേഹമോ ഇത് വരെ അനുഭവിക്കാൻ സാധിച്ചിട്ടില്ല.... അരുണിൽ നിന്നും മറ്റും ചെറുപ്പകാല ഓർമ്മകളും അമ്മയുടെയും അച്ഛന്റെയും വീടും... അവിടുന്ന് ലഭിക്കുന്ന സമ്മാനങ്ങളും.... അവധികാലം ചിലവഴിച്ചതും എല്ലാം കേൾക്കുമ്പോഴും അർജുന്റെ മനസ്സിൽ ബാല്യം എന്നത് ഓർഫനെജിന്റെ ചുമരുകളും.....

ആരൊക്കെയോ ഔതാര്യം കൊണ്ട് ലഭിക്കുന്ന വസ്ത്രങ്ങളും മാത്രം ആയിരുന്നു.... സന്തോഷങ്ങൾ ഇല്ലായിരുന്നു എന്ന് പറഞ്ഞാൽ നുണയാകും.... ഉണ്ടായിരുന്നു....അവിടുന്ന് ലഭിക്കുന്ന ഭക്ഷണങ്ങൾ കൊതിയോടെ കഴിക്കുമ്പോൾ അതിൽ സന്തോഷം കണ്ടെത്തിയിരുന്നു... ഗേറ്റ് കടന്നു ആരെങ്കിലും വരുന്നത് കണ്ടാൽ അതൊരു സന്തോഷം ആയിരുന്നു... സ്കൂളിൽ നിന്നും ടീച്ചർമാരുടെയും മറ്റുമുള്ള സ്നേഹവാത്സല്യങ്ങൾ സന്തോഷങ്ങൾ ആയിരുന്നു.... അവസാനം ആരും ഇല്ല എന്ന ചിന്ത മനസ്സിനെ കീഴടക്കും വരെ ചുറ്റും സന്തോഷങ്ങൾ തന്നെ ആയിരുന്നു... പക്ഷെ അതും എല്ലാവരുടെയും സഹതാപം ആയിരുന്നു.... ഇന്ന് വരെ കണ്ടവരിൽ കൂടുതൽ പേരും അങ്ങനെ തന്നെ.... അതില്ലാതെ ഭാഗ്യവാൻഎന്നും പറഞ്ഞു ആദ്യമായി ചേർത്ത് നിർത്തിയത് അരുൺ ആണ്.... പക്ഷെ ഇടക്ക് അവന്റെ അമ്മയെ കാണുമ്പോൾ നിറയുന്ന കണ്ണുകൾ മറച്ചു പിടിക്കാൻ പാട് പെടുമ്പോൾ അവനിലും കണ്ടത് സഹതാപം ആണ്... പരിജയപ്പെട്ടു ഇന്ന് വരെ അങ്ങനെ ഒരു നോട്ടം തന്നിലെക്ക് നൽകാതെ.... താൻ ആരെന്നു പോലും അറിയാതെ അവനെ ചേർത്ത് നിർത്തിയത് ഇവ മാത്രം... അവളുടെ സൗഹൃദത്തിന് വല്ലാത്തൊരു ചേല് ആയിരുന്നു... തിരികെ ഒന്നും ആഗ്രഹിക്കാതെ... മതങ്ങൾ നോക്കാതെ... ബന്ധങ്ങൾ നോക്കാതെ... ആരാണെന്നോ ഏതാണെന്നോ നോക്കാതെയുള്ള സൗഹൃദം... പലപ്പോഴും തന്നെ ചീത്ത വിളിക്കുമ്പോൾ പലരും തന്റെ മാതാപിതാക്കളെ ഓർമിപ്പിക്കാതെ ശ്രദ്ധിക്കുമ്പോൾ...

യാതൊരു വിധ കൂസലും കൂടാതെ അച്ഛനെയും അമ്മയെയും വിളിക്കുന്ന ഇവ... അവൾക്ക് യാതൊരു സെന്റിമെന്റ്സും ഇല്ലായിരുന്നു.... സങ്കടങ്ങൾ ഇല്ലായിരുന്നു.. സഹതാപം ഇല്ലായിരുന്നു.... അതായിരുന്നു അവനും വേണ്ടിയിരുന്നത്.... ഇന്ന് അവന് തനിച്ചു ആണെന്ന തോന്നൽ ഇല്ല... ആരൊക്കെയോ ചുറ്റും നിൽക്കും പോലെ... പുഞ്ചിരിയോടെ അവന്റെ നോട്ടം താഴെ മാത്രം പതിഞ്ഞു കിടന്നു... "ചേട്ടാ... " ശബ്ദം നന്നേ താഴ്ത്തിയുള്ള ഒരു വിളി കേട്ടു അവൻ സംശയത്തോടെ ചുറ്റും പരതുമ്പോൾ നേരത്തെ കണ്ട പെൺകുട്ടി ബാൽകണിയിൽ ആയി നിൽപ്പുണ്ടായിരുന്നു..... അവൻ സംശയത്തോടെ ആ പെൺകുട്ടിയെ നോക്കിയതും ആ പെൺകുട്ടി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിക്കുന്നത് കണ്ടു അവൻ ചുണ്ടിൽ നിന്നും സിഗ് എടുത്തു പുക പുറത്തേക്ക് തള്ളി കൊണ്ട് ആ പെൺകുട്ടിയുടെ സൈഡിലെക്ക് നടന്നു... "എന്താ... !!?" അവൻ പിരികം പൊക്കി കൊണ്ട് ചോദിച്ചു.. "ചേട്ടാ.... നേരത്തെ... ഞാൻ അറിയാതെ.. " "എന്ത്.. !!?" "സോറി ചേട്ടാ... അറിയാതെ പറ്റിയതാ... ആരോടും പറയല്ലേ... " ആ കുട്ടിക്ക് അവൾ കയറിയത് കണ്ടതിൽ അല്ല പേടി എന്ന് അവന് മനസ്സിലായിരുന്നു... അർജുന് ചിരിയാണ് വന്നത്... പ്ലസ്ടു ആയി കാണും... അരുണിന്റെ അനിയത്തിയെ പോലെ തന്നെയാണ് ഒറ്റ നോട്ടത്തിൽ....

അവൻ ഒന്ന് തലയാട്ടി.... കൂടുതൽ സംസാരത്തിന് നിൽക്കാതെ തിരികെ നടന്നു... "താങ്ക്സ്... " പിന്നിൽ നിന്നും ആ പെൺകുട്ടിയുടെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു... അവൻ തിരിഞ്ഞപ്പോഴേക്കും കുട്ടി ഉള്ളിലേക്ക് കയറി പോയി.... __________ "എനിക്കുള്ളത് ഞാൻ ഉണ്ടാക്കിക്കോളാം ചേച്ചി...... " സിസിലിയോടായി അതും പറഞ്ഞു കൊണ്ട് അവൾ ആവശ്യം ഉള്ളത് ഓരോന്നായി എടുക്കാൻ തുടങ്ങി... "മോള് ഇതൊന്നും കഴിക്കില്ലേ...." ഉണ്ടാക്കി വെച്ച കള്ളപ്പത്തിലേക്കും ചിക്കൻ കറിയിലെക്കും ആയിരുന്നു അവരുടെ നോട്ടം... "അവൾക്ക് ഡയറ്റിങ്ങ് ആണ് സിസിലി ചേച്ചി... " അടുത്ത് നിന്ന ഏറ്റവും മൂത്ത ആന്റി ആയിരുന്നു... പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന പോലുള്ള സ്വഭാവം ആണ് അവർക്ക്... വലിയ പുരോഗമനം ഒന്നും വന്നിട്ടില്ല എങ്കിലും പറയുന്നത് മനസ്സിലാക്കാൻ ഉള്ള കഴിവ് ഉണ്ട്....ആന്റിമാരുടെ എണ്ണം താഴേന്നു ചെല്ലും തോറും അവരും ഏകദേശം ഇവയുടെ ചിന്താഗതിക്കാരായിരുന്നു... എന്ന് വെച്ചാൽ ഒരു അവസരം കിട്ടിയാൽ പറക്കാൻ തയ്യാറെടുക്കുന്നവർ..... "മോള് അതിന് തടി ഒക്കെ ഉണ്ടോ.... " താടിയിൽ കൈ വെച്ചു കൊണ്ടുള്ള സിസിലി ചേച്ചിയുടെ ചോദ്യത്തിൽ ഇവ ഒന്ന് ചിരിച്ചു... "ഇത് തടി കുറക്കാൻ അല്ല ചേച്ചി.... മൈന്റൈൻ ചെയ്യാനാ..... "

അവളും പുഞ്ചിരിയോടെ പറഞ്ഞു കൊടുത്തു... അവൾ ചെയ്യുന്ന ഓരോ കാര്യങ്ങളും അവർ നോക്കി നിൽക്കുകയായിരുന്നു... "വലിയ രുചി ഒന്നും ഉണ്ടാകില്ല.... ഒന്ന് കഴിച്ചു നോക്കിയെ... " എണ്ണ ഇല്ലാതെ വേവിച്ചു എടുത്ത മീറ്റിലെ ചെറിയ കഷ്ണം അവർക്ക് നേരെ നീട്ടി കൊണ്ട് അവൾ പറഞ്ഞു... അവർ ഒന്ന് മുഖം ചുളിച്ചു... "എനിക്ക് വേണ്ടാ മോളെ.... എനിക്ക് ഇങ്ങനെ ഒന്നും തിന്നു ശീലം ഇല്ലാത്തതാ....മോള് തന്നെ കഴിച്ചോ... " അവർ പറയുന്നത് കേട്ടു ഇവയും ആന്റിയും ഒരുപോലെ ചിരിച്ചു... "ഡി.. പെണ്ണെ മമ്മ വരും മുന്നേ കഴിച്ചു പോകാൻ നോക്ക്... അത് വന്നാൽ പിന്നെ ചെവിക്കു ഒരു സ്വസ്ഥത ഉണ്ടാകില്ല.... " ചിരിച്ചു നിൽക്കുന്ന ഇവയെ കണ്ടു അടുക്കളയിലേക്ക് കയറി വന്ന ചെറിയ ആന്റി ആയിരുന്നു.... ഇവ എന്തോ ആലോചിച്ച കണക്കെ വേഗം തന്നെ എല്ലാം പ്ലേറ്റിലേക്ക് മാറ്റി....... അവൾ അടുക്കളയിലെ ചെറിയ ടേബിളിൽ തന്നെ ഇരിന്നു കഴിക്കുമ്പോൾ ആണ് ജെനി കുഞ്ഞിനെ കൊണ്ട് അങ്ങോട്ട്‌ വന്നത്.... ഇവ ഇടക്ക് അവളെ നോക്കി കൊണ്ട് പ്ലേറ്റും എടുത്തു ഉള്ളിലേക്ക് പോയി.... ജെനി അവളെ ഒന്ന് നോക്കി എങ്കിലും പെട്ടെന്ന് തന്നെ നോട്ടം മാറ്റി....ഹാളിലെ ടേബിളിൽ ചെന്നിരുന്നു കഴിക്കുമ്പോൾ അപ്പോഴേക്കും കുടുംബക്കാർ ഓരോന്നായി എത്താനും തുടങ്ങി..... "പണ്ടാരം അടങ്ങാൻ.... "

ഇവ പിറു പിറുത്തു കൊണ്ട് അവിടെ നിന്നും എഴുന്നേറ്റു.... "നീ കുറെ നേരം ആയല്ലോ പ്ലേറ്റും പിടിച്ചു നടക്കാൻ തുടങ്ങിയിട്ട്.... " എന്തോ ബില്ലുകൾ ഒക്കെ നോക്കുന്നതിനിടയിൽ എബി ആയിരുന്നു.... "കഴിക്കാൻ ഇരിക്കാൻ സ്ഥലം വേണ്ടേ... എവിടെ ഇരുന്നാലും ആരെങ്കിലും ഒക്കെയായി വരും... ഈ പോക്ക് ആണേൽ നാളെ തന്നെ ഞാൻ തിരികെ പോകുന്ന ലക്ഷണമാ..." "അയ്യടാ... അല്ലേൽ തന്നെ എന്തെങ്കിലും കിട്ടാൻ കാത്തു നിൽക്ക...പോകാൻ... അങ്ങനെ ഇപ്പൊ ഇരിക്കാൻ സ്ഥലം കിട്ടിയില്ല എന്ന് പറഞ്ഞു നീ പോകണ്ട.... ഇങ്ങോട്ട് കയറി ഇരിക്ക്.... " കണക്ക് പുസ്തകവും പണവും വെച്ച കുഞ്ഞ് ടേബിളിന്റെ അടുത്തേക്ക് ഒരു ചെയർ കൂടി വലിച്ചു ഇട്ടു കൊണ്ട് അവൻ പറഞ്ഞു.... ഇവ അതിലേക്കു ഒന്ന് കയറി ഇരുന്നു അവൻ നൽകിയ കുറഞ്ഞ സ്പേസിൽ പ്ലേറ്റ് വെച്ചു... കഴിപ്പിനിടയിലും അവൾ കണക്ക് നോക്കാനും തെറ്റുണ്ടെങ്കിൽ തിരുത്താനും അവനെ സഹായിച്ചിരുന്നു.... ഇടക്ക് അവരിലെക്ക് പാറി വീഴുന്ന കണ്ണുകളെ ഇവ മനഃപൂർവം ഒഴിവാക്കി........... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story