മഴപോൽ: ഭാഗം 28

mazhapol thasal

രചന: THASAL

"Dance.... അതും ഞങ്ങൾ..... നീ നടക്കുന്ന കാര്യം വല്ലതും പറ ഇവ.... " അമനും അലനും എബിയും ആന്റിമാരും എല്ലാം കൂടി ഇരുത്തത്തിൽ ആണ്... "ഡേയ്... വല്ലാതെ ജാഡ ഇറക്കല്ലേ.... സിമ്പിൾ ആയിട്ട് മതിയടാ.... " ഇവയും അവരെ വിടാതെ പിടിച്ചു... "എന്റെ പൊന്നു കൊച്ചേ...എന്നിട്ട് വേണം നിന്റെ അമ്മാമ്മ ഈ വീട് തല കുത്തനെ വെക്കാൻ... " ചെറിയ ആന്റിയാണ്... ഇവ ചെന്നു അവർക്ക് മുന്നിൽ ആയി നിന്നു... "അതിനു നമ്മൾ അവരോട് പറയുന്നില്ലല്ലോ... " "പറഞ്ഞിട്ട് വേണമല്ലോ അറിയാൻ... കളിക്കുമ്പോൾ കാണില്ലേഡി... " "അത് അപ്പോൾ അല്ലേ... ഏതായാലും മാര്യേജിനിടയിൽ ബഹളം വെക്കില്ല... അഭിമാനിയല്ലേ.... ഒരു ചെറിയ ഡാൻസ് അത് വേണം... ദേ... ഇങ്ങനെ ഒക്കെ മതി... " രണ്ട് സ്റ്റെപും ഇട്ടു കൊണ്ട് അവൾ പറയുന്നത് കേട്ടു എല്ലാവരും ചിരിച്ചു... "നീ മരിയയോട് ചോദിച്ചോ... " "അവള് ചെക്കനെ ഒന്ന് കാണാൻ ഉള്ള പോക്കാ... അവൾ പോയി വന്നിട്ട് അവളുടെത് ഞാൻ സെറ്റ് ആക്കിക്കോളാം.... ഇപ്പൊ നിങ്ങള് വാ... " അവൾ ആന്റിമാരുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു... "ഡി... പെണ്ണെ... ഞാൻ പെണ്ണിന്റെ അമ്മയാണ്.. " "അതിനെന്താ... ചർമം കണ്ടാൽ പ്രായം തോന്നിക്കുവോ എന്റെ കൊച്ചേ... വാന്നേ... " വലിയ ആന്റിയെ കൊഞ്ചിച്ചു പറഞ്ഞു കൊണ്ട് അവൾ അവരെയും പിടിച്ചു നടന്നു...

"ടാ... വാടാ... " സെറ്റിയിൽ ഇരിക്കുന്ന അമനെയും അലനെയും എബിയെയും കൈ മാടി വിളിച്ചു... "ഇവള് ഇവിടെ ഒരു ശവം വീഴ്ത്തും... " മെല്ലെ ശബ്ദം താഴ്ത്തി കൊണ്ട് അലൻ പറഞ്ഞു പോയി... സാധാരണ തറവാട്ടിൽ ഒരു വിവാഹം എന്നാൽ പള്ളിയിൽ വെച്ചു ഒരു കെട്ടും... ഒരു ഭക്ഷണത്തിലും ഒതുങ്ങും... ഇപ്രാവശ്യം... അങ്കിളിന്റെ നിർബന്ധത്തിന് റിസപ്ഷനും കുറച്ച് മോഡേൺ പാർട്ടികളും കൂട്ടിയിട്ടുണ്ട്.... അതിനു പിന്നിൽ ഇവയാണോ എന്ന് പലർക്കും സംശയം ഉണ്ടെങ്കിൽ കൂടി അങ്കിൾ വിട്ടു പറഞ്ഞിട്ടില്ല... ഈ ഡാൻസ് പ്രാക്ടീസ് കൂടി ആയപ്പോൾ ചിലർക്ക് എങ്കിലും മനസ്സിലായിരുന്നു... സംശയം ശരിയാണ് എന്ന്... ആരും അത്ര വേഗം ശ്രദ്ധിക്കാത്ത മുറ്റത്ത്‌ ഒരു ഇടം കണ്ടു പിടിച്ചു പാട്ടിട്ട് ഓരോ സ്റ്റെപ് വീതം അവർക്ക് കളിച്ചു കാണിച്ചു കൊടുത്തു... ആദ്യം ചമ്മി നിന്നു എങ്കിലും ചെറിയ ആന്റിക്ക് പിന്നെ ആവേശം ആയി... അവരുടേത് കണ്ടു ബാക്കി ഉള്ളവർക്കും.... എന്ത് സ്നേഹം കൊണ്ടോ കരുതൽ കൊണ്ടോ ആണെങ്കിൽ കൂടി നിഷേധിക്കുന്ന സ്വാതന്ത്ര്യം എന്നും ഒരു വേദന തന്നെയാണ്... കൂട്ടിൽ അടക്കപ്പെട്ട കിളികളെ പോലെ കഴിയുന്ന മനുഷ്യർ നിർഭാഗ്യവാൻമാരും.... ആ കൂടു പൊട്ടിച്ചു പുതിയ ആകാശം തേടി അലയാൻ.... എല്ലാ ബന്ധത്തിന്റെയും കെട്ടു പൊട്ടിച്ചു തനിയെ നടക്കാൻ.....

ആഗ്രഹിക്കുന്നവരാണ് സ്വാതന്ത്ര്യം നിഷേധിച്ച ഓരോ മനുഷ്യരും... പരസ്പരം കളിയാക്കിയും പുഞ്ചിരിച്ചും തങ്ങളുടെതായ ലോകം പണിയുന്ന ആന്റിമാരെ കണ്ടു ഇവക്ക് സങ്കടം ആണ് തോന്നിയത്.... അവർ കൊതിച്ച ജീവിതം അല്ല മുന്നിൽ... സന്തോഷങ്ങൾക്ക് മേലെ വേറൊരാളുടെ കൈകൾ അമർന്നു കിടക്കുന്നു... ഇവയുടെ ഫോൺ റിങ് ചെയ്തതും അവൾ ട്രാക്കിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു.... "നിങ്ങള് കാണിച്ചു തന്ന സ്റ്റെപ് ഒന്ന് കൂടെ നോക്ക്.... ഞാൻ ഇപ്പൊ വരാം... " ഇവ ഫോൺ എടുത്തു കൊണ്ട് അല്പം മാറി നിന്നു.... ഫോണിൽ സംസാരിക്കുമ്പോഴും ഇവയുടെ കണ്ണുകൾ അവർക്ക് മേലിൽ ആയിരുന്നു... അമന്റെ മമ്മ... അതായത് മമ്മയുടെ അനിയത്തിയും ഇടക്ക് പമ്മി അവർക്ക് ഇടയിലേക്ക് വന്നിരുന്നു... ആള് അല്പം സീരിയസ് ആണെങ്കിലും ഇതൊക്കെ കാണുന്നത് ഇഷ്ടം ആണ്..... ഇവക്ക് ചിരിയാണ് വന്നത്.... "No.....അത് എനിക്ക് ok അല്ലെങ്കിലോ.... ഞാൻ എനിക്ക് അവകാശപ്പെട്ട എമൗണ്ട് ആണ് ചോദിക്കുന്നത്.....നിങ്ങൾ ആയിട്ട് സൈൻ ചെയ്തു തന്ന അഗ്രിമെന്റിൽ പറയുന്ന തുക...നിങ്ങൾ ഒക്കെ എന്താണ് കരുതി വെച്ചേക്കുന്നത്....ഞങ്ങളെ ഒക്കെ അങ്ങ് പറ്റിക്കാം എന്നോ....എനിക്ക് പറഞ്ഞ ക്യാഷ് തന്നെ വേണം.... അതിനിടയിൽ ഒരു കോംപ്രമൈസും ഇല്ല.....

ഇനി ക്യാഷ് റെഡി ആയാൽ എന്നെ വിളിച്ചാൽ മതി... അല്ലേൽ എങ്ങോട്ടാണ് പോകേണ്ടത് എന്ന് എനിക്കറിയാം...... " ഇവ അല്പം ദേഷ്യത്തോടെ ഫോൺ വെച്ചു.... "Raskel... " ഉള്ളിൽ തോന്നിയ ദേഷ്യം വാക്കുകളിൽ ഒതുക്കി..... റെക്കോർഡർ എടുത്തു റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണം അരുണിന്റെ wtspലേക്കും വിട്ടു കൊടുത്തു.... "ഞാൻ വരുന്നതിന് മുന്നേ ഇതിനൊരു തീരുമാനം ഉണ്ടായിരിക്കണം.....ഇനിയും കാല് പിടിക്കാനോ... പിന്നാലെ നടക്കാനോ ഒന്നും എനിക്ക് പറ്റില്ല... അയാൾക്ക്‌ ഇതിന് പോലും പൈസ ഇല്ലേൽ പിന്നെ എന്തിനാ ഈ പണിക്ക് ഇറങ്ങിയെക്കുന്നെ.....നീ തന്നേ പറഞ്ഞു കൊടുത്തേക്ക്... " അവൾ വോയിസും ഇട്ടു കൊണ്ട് ഫോൺ ഒന്ന് ഓഫ് ചെയ്തു പോക്കറ്റിൽ ഇട്ടതും കണ്ടു അല്പം മാറി ഇരിക്കുന്ന ജെനിയെയും അവളുടെ ഭർത്താവ് റോയിയെയും.... തന്നെ നോക്കി എന്തോ സംസാരത്തിൽ ആണ്... കണ്ടാൽ തന്നെ അറിയാം വിഷയം താൻ ആണെന്ന്... അവൾ കണ്ടു എന്ന് മനസിലായതും റോയ് ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കൈ വീശി... അവളും ചെറുതിലെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഡാൻസ് പ്രാക്ടീസ് ചെയ്യുന്നവർക്കിടയിലേക്ക് ചെന്നു... പിന്നെയും ഓരോന്ന് അവർക്ക് പറഞ്ഞു കൊടുത്തും കൂടെ കളിച്ചും നിൽക്കുമ്പോൾ അമൻ കളിയാലെ അവളുടെ വീഡിയോ എടുത്തു...

അവൻ എടുക്കുന്നു എന്ന് കണ്ടതും അവളും തമാശയോടെ മുഖത്ത് പല എക്സ്പ്രഷനും ഇട്ടതോടെ ബാക്കിയുള്ളവർ ചിരിക്കാനും തുടങ്ങി... "നോക്കടാ.... ഡാൻസ് മാസ്റ്റർ ഇവ...." ഫോണും ഉയർത്തി പിടിച്ചു ഉറക്കെ ചിരിക്കുന്നവനെ കണ്ടു ഇവക്കും ചിരി പൊട്ടിയിരുന്നു..... തമാശകൾ നിറഞ്ഞ അല്പ നേരം....ആ സമയം നന്നായി എൻജോയ് ചെയ്യുകയായിരുന്നു ബാക്കി ഉള്ളവർ... __________ ജീവയുടെ മിന്ന് കഴുത്തിൽ വീണതും കണ്ണടച്ച് പ്രാർത്ഥിക്കുകയായിരുന്നു മരിയ.... അല്പം മാറി ഇവയും അത് കണ്ടു കുഞ്ഞ് ചിരിയോടെ നിന്നു.... പോക്കറ്റിൽ നിന്നും ഫോൺ വൈബ്രേറ്റ് ചെയ്തതും ആദ്യം ഒന്ന് ഓഫ് ചെയ്തു എങ്കിലും പിന്നെയും നിർത്താതെ വൈബ്രേറ്റ് ചെയ്യുന്നത് കണ്ടു അവൾ ആളുകൾക്കിടയിലൂടെ പിന്നിലേക്ക് നടന്നു പള്ളിയുടെ പുറത്തേക്ക് കടന്നു.... അപ്പോഴേക്കും പള്ളിയിൽ നിന്നും ഗാനം ഉയർന്നു കെട്ടു തുടങ്ങിയിരുന്നു.... "ഹലോ.... ടാ... ഞാൻ ഇപ്പോൾ കുറച്ചു തിരക്കിൽ ആണ് പിന്നെ വിളിക്ക്....ആ... ഇപ്പോൾ കഴിയില്ല... ഞാൻ പള്ളിയിൽ ആണ്... Ok...." ഫോൺ ഓഫ് ചെയ്തപ്പോഴേക്കും കെട്ടും കഴിഞ്ഞു പെണ്ണും ചെക്കനും പള്ളിയിൽ നിന്നും പുറത്ത് ഇറങ്ങി തുടങ്ങിയിരുന്നു...മമ്മയുടെ കണ്ണുകൾ ഉരുണ്ടു.... ഇവ അതൊന്നും മൈന്റ് ചെയ്യാതെ ആന്റിയുടെ അടുത്തേക്ക് ചെന്നു....

ആന്റി കൈ കൊണ്ട് എവിടെ പോയതായിരുന്നു എന്ന് ചോദിച്ചതും ഇവ മെല്ലെ ഫോൺ കാണിച്ചു കൊടുത്തു...ആന്റി അറിഞ്ഞു ഒന്ന് തലയാട്ടി.. കാറിൽ കയറും മുന്നേ മരിയ അവളുടെ മമ്മയെയും പപ്പയെയും എന്ന് വേണ്ടാ അമ്മാമ്മയെ പിടിച്ചു വരെ ഭയങ്കര കരച്ചിൽ....ഇവയും അമനും അലനും എബിയും ചിരി കടിച്ചു പിടിച്ചു നിൽക്കുന്നു... "രണ്ട് മണിക്കൂർ കഴിഞ്ഞു റിസപ്ഷൻ എന്നും പറഞ്ഞു ഇങ്ങോട്ട് തന്നെ വരുന്ന ഇവൾ എന്തിനാ ഇങ്ങനെ കിടന്നു കാറുന്നത് എന്ന് ഇത് വരെ എനിക്ക് മനസ്സിലായില്ല... " എബി ആയിരുന്നു.... ഇവ ചിരിയോടെ അവനെ ചാരി നിന്നു... "വെറുതെ ഒരു ഷോക്ക്.... ഫോട്ടോ കിട്ടുമ്പോൾ അടിപൊളി ആകുമടാ.... " ഇവയും തമാശയോടെ പറഞ്ഞു... "അയ്യോ എന്റെ പെങ്ങളെ.... " അതോടെ ചുറ്റും നിന്നിരുന്ന മൂന്നും ഒരേ കരഞ്ഞു വിളിച്ചു പോക്ക്.... അത് കണ്ടതോടെ കരഞ്ഞു നിന്നിരുന്ന മരിയ പോലും ചിരിച്ചു പോയി... "ചിരിക്കാതെ കരയഡി... " മെല്ലെ കാതോരം ചെന്ന് പറഞ്ഞു ഇറുകെ പുണർന്നു നിൽക്കുന്ന എബിനെ അവൾ കണ്ണുനീർ കലർന്ന പുഞ്ചിരിയോടെ ഒന്ന് തട്ടി.... ഒന്ന് ചേർത്ത് പിടിക്കാൻ മനസ്സ് വെമ്പുന്നുണ്ടായിരുന്നു.... കൂടപിറപ്പുകൾ ആണ്... പക്ഷെ അമ്മാമ്മയുടെ കണ്ണുരുട്ടലിൽ അവൾ മെല്ലെ അവരെ പിടിച്ചു മാറ്റി....

കരഞ്ഞു കൊണ്ട് ചിരിക്കുന്നവളെ തമാശയോടെ അവർ ഒന്ന് തട്ടി... ഇടക്ക് ഇവയെ തിരഞ്ഞ കണ്ണുകൾക്ക് ഇവ മെല്ലെ ഒന്ന് കണ്ണ് ചിമ്മി കാണിച്ചതെയൊള്ളു... അല്ലേൽ തന്നെ തന്റെ വേഷത്തേ ചൊല്ലി ഒരു വഴക്ക് തന്നെ നടന്നതെയൊള്ളു... ഇനി മുൻപിലോട്ട് കൂടി പോയിട്ട് കണ്ണുരുട്ടലിനും.... കൈകളിൽ പതിയുന്ന കുഞ്ഞ് നുള്ളലിനും വയ്യ..... ജീവയുടെ കൂടെ കാറിൽ കയറുന്ന മരിയയെ നോക്കി അവർ ഒരു നിമിഷം നിന്നു... "ഇനി അടുത്ത കല്യാണം നമ്മുടെ ഇവയുടേത് ആകുംലെ.... " കുടുംബക്കാർക്കിടയിൽ അടക്കിയ ചിരിയോടെ വരുന്ന ചർച്ചകൾക്ക് ചെവി കൊടുക്കാതെ ഇവ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു പുറത്തേക്ക് നടന്നു... __________ "നിനക്കുള്ള ആലോചനയാണ് ഇന്നത്തെ വിഷയം.... " റിസപ്ഷൻ കഴിഞ്ഞു ക്ഷീണത്തോടെ ബെഡിൽ ഒന്ന് കിടന്നതെയൊള്ളു ജെഗിൽ വെള്ളവും എടുത്തു വന്ന ആന്റി പറഞ്ഞു.... അല്ലെങ്കിൽ തന്നെ ഒരു വഴക്ക് കഴിഞ്ഞുള്ള വരവാണ്.... ഇന്നത്തെ ഡാൻസ് തന്നെയാണ് വിഷയം... ആന്റിമാർക്കും ആകുന്നതും കിട്ടിയിട്ടുണ്ട്.... ഇപ്പോൾ അതെല്ലാം ശീലമായ കണക്കെ ഒന്നിനും മൈന്റ് ഇല്ല... ആന്റിയുടെ വാക്കുകൾ കേട്ടു ഇവ മെല്ലെ കണ്ണുകൾ തുറന്നു ഒന്ന് നോക്കി... "റിസപ്ഷന് നിന്റെ പേര് ചോദിച്ചില്ലേഡി... അവൻ തന്നെ.... " ആന്റി അവളുടെ മുഖത്തെ സംശയം കണ്ടു പറഞ്ഞു...

പുറത്ത് ചർച്ച പൊടി പൊടിക്കുന്നുണ്ട്.... പപ്പായിയും ജോണും റിസപ്ഷൻ കഴിഞ്ഞ പാടെ തിരികെ പോയി... സ്റ്റെല്ലയെ ഒറ്റയ്ക്ക് നിർത്താൻ ധൈര്യം ഇല്ലാത്തതു കൊണ്ട് തന്നെ ജോൺ പിടിച്ച പിടിയാലും കൊണ്ട് പോയി.... തനിക്ക് വേണ്ടി വാദിക്കാൻ ധൈര്യം ഉള്ള ആരും ഇല്ല.... ഇവ ഇടുപ്പ് ഒന്ന് പൊക്കി പോക്കറ്റിൽ നിന്നും ഫോൺ എടുത്തു എന്തോ ഒന്ന് നോക്കി... പിന്നെ പെട്ടെന്ന് തന്നെ എഴുന്നേറ്റു അലമാര തുറന്നു തന്റെ ബാഗ് പുറത്ത് എടുത്തു മേശക്ക് മുകളിൽ വെച്ചിരുന്ന തന്റെ മേക്കപ്പ് ഐറ്റംസും.... ഹാങ്ങ്‌ ചെയ്തു വെച്ച ഡ്രസും എല്ലാം എടുത്തു ബാഗിൽ കുത്തി കയറ്റി... ബാത്റൂമിൽ പോയി ഡ്രസ്സ്‌ ഒന്ന് ചേഞ്ച്‌ ചെയ്തു കൊണ്ട് വേഗം തന്നെ ഇറങ്ങി വന്നു... ബാഗ് തോളിലൂടെ ഇട്ടു... എല്ലാം കണ്ടു അന്തം വിട്ടു നിൽക്കുകയായിരുന്നു ആന്റി... "ഇവ...നീ.... " "ഒന്നും പറയാൻ നേരം ഇല്ല ആന്റി....ഞാൻ പോയത് ആരോടും പറയണ്ട....പ്രത്യേകിച്ച് മമ്മയും അമ്മാമ്മയും... മനസ്സിലായോ.... അടുത്ത പ്രാവശ്യം വന്നിട്ട് ശരിക്ക് ഒന്ന് കൂടാം... " അവൾ അവരുടെ കവിളിൽ ഒന്ന് തട്ടി കൊണ്ട് മെല്ലെ മുന്നോട്ട് ആഞ്ഞു അവരെ ഒന്ന് കെട്ടിപിടിച്ചു... അവരും അവളുടെ പുറത്ത് ഒന്ന് തട്ടി കൊടുത്തു... "Miss u... " അവർക്ക് വല്ലാത്തൊരു സങ്കടം ആയിരുന്നു....ബാക്കി എല്ലാവരിൽ നിന്നും വ്യത്യസ്തമായ....

പെരുമാറ്റമുള്ള അവളെ എന്ത് കൊണ്ടോ അവർക്ക് അത്രമാത്രം ഇഷ്ടമായിരുന്നു എന്ന് പറയുന്നതാകും ശരി.... ഇവ പുഞ്ചിരിയോടെ അവരുടെ തോളിൽ ഒന്ന് തട്ടി കൊണ്ട് ഷൂ കയ്യിൽ പിടിച്ചു കൊണ്ട് ഇറങ്ങി പോകുന്നത് കണ്ടു അവർ ഒരു നിമിഷം നോക്കി നിന്നു.... ഒരു കൂസലും കൂടാതെ മുന്നിലൂടെ തന്നെ ഇവ കൂൾ ആയി ഇറങ്ങി പോയി.... ആ തിരക്കിനിടയിൽ ആരും ശ്രദ്ധിച്ചതും ഇല്ല... ശ്രദ്ധിച്ചവർ തന്നെ തടഞ്ഞതും ഇല്ല.... __________ "ടാ.... ഞാൻ ബസ് കയറിയിട്ടുണ്ട്.... നീ സ്റ്റാൻഡിൽ എന്നെ പിക് ചെയ്യാൻ ഒന്ന് വാ... " ബസ് കയറി ഇരുന്നതും ഇവ ഫോൺ എടുത്തു അർജുനെ വിളിച്ചു... ആദ്യം വിളിക്കാൻ നിന്നത് ഏതനെയായിരുന്നു... പക്ഷെ ബെഡ് കണ്ടാൽ അവന്മാര് ശവം ആയത് കൊണ്ടും നാട്ടിൽ എത്താൻ 12 കഴിയുന്നത് കൊണ്ടും പിന്നെ ധൈര്യമായി വിളിക്കാൻ തോന്നിയത് അർജുനെയാണ്.... അപ്പോഴേക്കും ആരോ ഒരാൾ വന്നു അടുത്ത് ഇരുന്നിരുന്നു... ഇവ മെല്ലെ ഒന്ന് ചെരിഞ്ഞു നോക്കി.... ബാഗ് താഴെ തന്നെ ഒതുക്കി വെക്കുന്ന ഒരു ചെറുപ്പക്കാരനെ കണ്ടു പിന്നെ അധികം മൈന്റ് കൊടുക്കാതെ പുറത്തേക്ക് നോക്കി ഇരുന്നു.... ബസ് മുന്നോട്ട് എടുത്തതും ശക്തിയിൽ തന്നെ കാറ്റ് ഉള്ളിലേക്ക് അടിച്ചു കയറിയിരുന്നു... അത് കൂടെ ഉള്ള ആൾക്കും ശല്യമാണ് എന്ന തോന്നലിൽ ഇവ വിൻഡോ അടച്ചു വെച്ചു....

വെറുതെ ഗ്ലാസിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു... ബസ് ടൗണിലേക്ക് കയറിയതും വെളിച്ചം നിറഞ്ഞ കടകളും പാതകളും പിന്നിലേക്ക് അതിവേഗം ഓടി മറഞ്ഞു കൊണ്ടിരുന്നു... ഉള്ളിൽ ഒരു തരം വേദന... എത്ര ഒക്കെ തന്റേടം കാണിച്ചാലും.... വേദന താനും അറിയുന്നുണ്ട്... അത്രമാത്രം ഉള്ളം കിടന്നു പിടയുമ്പോൾ ആണ് ദേഷ്യം കാണിക്കുന്നതും ബഹളം വെക്കുന്നതും... മമ്മയിൽ നിന്നും ഇതിലും കൂടുതൽ പരിഗണന താൻ ആഗ്രഹിക്കുന്നു....പെണ്മക്കൾ ഒരു ഭാരമായി കരുതിയവരിൽ നിന്നും മാറി ചിന്തിക്കുന്നവരെ കൊതിക്കുന്നു... എന്തിനും ഏതിനും ഒപ്പം നിൽക്കാൻ ഒരാൾ.... അവളുടെ നെഞ്ചിൽ കുത്തുന്ന ഒരു വേദന.... കണ്ണുകൾ നിറഞ്ഞില്ല.... അല്ല... നിറയാൻ അവൾ അനുവദിച്ചില്ല.... എന്തിന്...!!?..തെറ്റുകൾ ചെയ്തത് താൻ അല്ലല്ലോ.... ഇന്ന് വരെ മനഃപൂർവം ഒരു തെറ്റിലും ചെന്ന് ചാടിയിട്ടും ഇല്ല...... ഫോൺ റിങ് ചെയ്യുന്നത് കണ്ടു അവൾ ജീനിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു നോക്കി... മമ്മയാണ് എന്ന് കണ്ടതും കട്ട്‌ ചെയ്തു... വീണ്ടും വീണ്ടും റിങ് ചെയ്യുന്നുണ്ടായിരുന്നു.. അവസാനം അവൾ സൈലന്റ് ആക്കി കൊണ്ട് സീറ്റിലേക്ക് ചാരി കിടന്നു... അടുത്ത് ഇരിക്കുന്ന ആള് കാര്യമായ ഫോണിൽ തൊണ്ടലിൽ ആണ്...ഇടക്ക് ആരെയോ വിളിച്ചു അടക്കിയ ശബ്ദത്തിൽ വഴക്ക് കൂടുന്നുണ്ട്.... വൈഫിനോട് ആണെന്ന് സംസാരിക്കുന്ന വിഷയങ്ങളിൽ നിന്നും വ്യക്തമായിരുന്നു... ഇവ മെല്ലെ മുഖം മറു വശത്തേക്ക് ചെരിച്ചു വെച്ചു............ തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story