മഴപോൽ: ഭാഗം 3

mazhapol thasal

രചന: THASAL

"നാളെ fm മിൽ സ്പെഷ്യൽ പ്രോഗ്രാം ആണ്..." അവൾ ജ്യൂസ് നുണഞ്ഞു കുടിച്ചു കൊണ്ട് പറഞ്ഞതും ഒപോസിറ്റ് ഇരിക്കുന്നു പീറ്റർ ഒന്ന് പുഞ്ചിരിച്ചു... "നിന്റെ ഷോ തന്നെയല്ലേ... " "Yes... But gest ഉണ്ട്...." അവൾ അതിനൊരു മറുപടി നൽകി കൊണ്ട് ഫോണിലേക്ക് ഒന്ന് നോക്കി കൊണ്ട് ജൂസ് കുടിക്കാൻ തുടങ്ങി... പീറ്റർ അല്പം ഒരു ടെൻഷനോടെ തന്റെ പോക്കറ്റിൽ നിന്നും ഒരു കുഞ്ഞ് ബോക്സ്‌ പുറത്തെക്ക് എടുത്തു കൊണ്ട് മെല്ലെ ടേബിളിലൂടെ നീക്കി അവളുടെ അടുത്തേക്ക് വെച്ചു... അവന്റെ ഉള്ളിൽ കുഞ്ഞ് പേടി ഉണ്ടായിരുന്നു... അവൾ എങ്ങനെ പ്രതികരിക്കും എന്നോർത്ത് കൊണ്ടുള്ള പേടി... ഇവ ഫോണിൽ നിന്നും ശ്രദ്ധ മാറ്റി കൊണ്ട് മെല്ലെ ബോക്സിലേക്കും അവനെയും ഒന്ന് മാറി മാറി നോക്കിയതും അവൻ മെല്ലെ ബോക്സ്‌ തുറന്നതും അതിലെ റിങ് അവളെ ആദ്യം ഒന്ന് ഞെട്ടിച്ചു എങ്കിലും അത് മെല്ലെ പുഞ്ചിരിയിലേക്ക് വഴി മാറി.... അവൾ ഫോൺ ഓഫ് ചെയ്തു കൊണ്ട് പോക്കറ്റിലേക്ക് വെച്ചു... "ഇവ.....എനിക്ക് എങ്ങനെ പറയണം എന്ന് അറിയില്ല... Becouse... " "പീറ്റ്... " അവളുടെ ആ വിളിയിൽ തന്നെ അവൻ മൗനം ആയിരുന്നു... അവൾ ബോക്സിന് മേലെ ഉള്ള അവന്റെ കയ്യിൽ കൈ ചേർത്ത് കൊണ്ട് ബോക്സ്‌ മെല്ലെ അടച്ചു...

"You are my amazing friend.... Life long ആ പൊസിഷനിൽ താൻ ഉണ്ടാകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.... " അവൾ മെല്ലെ പുഞ്ചിരിച്ചു... ആദ്യം ഒരു സങ്കടം തോന്നി എങ്കിലും അവനും മെല്ലെ ഒന്ന് തലയാട്ടി കൊണ്ട് ബോക്സ്‌ മെല്ലെ പിൻവലിച്ചു... "I am sorry..." "സോറി പറയേണ്ട ആവശ്യം ഇല്ല പീറ്റ്.... തനിക്ക് തന്നെ അറിയാവുന്ന കാര്യം അല്ലേ... എന്റെ ലൈഫിലെക്ക് കടന്നു വരുന്ന ആളെ പറ്റിയുള്ള എന്റെ ഇഷ്ടങ്ങൾ..... എനിക്ക് ഒരു പാർട്ണറെയോ ഹസ്ബൻഡിനെയോ അല്ല ആവശ്യം.... I want a SOULMATE...എനിക്കൊപ്പം നിൽക്കാനും എന്നെ മനസ്സിലാക്കാനും കഴിവുള്ള ഒരു soulmate... അതൊരു മാര്യേജിൽ അവസാനിക്കും എന്ന് പോലും എനിക്ക് പറയാൻ കഴിയില്ല..... താൻ അങ്ങനെയല്ല എന്നല്ല ഞാൻ പറഞ്ഞു വരുന്നത്........ But.... ഉള്ളിൽ ഒരു ഫീലിംഗ്സ് കൂടി വേണ്ടേ... " അവളുടെ മറുപടിയിൽ യാതൊരു പരിഭവവും കൂടാതെ അവൻ ഒന്ന് പുഞ്ചിരിച്ചു... അവൾ ചിരിയോടെ മുഷ്ടി ചുരുട്ടി അവന് നേരെ നീട്ടിയതും അവനും മുഷ്ടി ചുരുട്ടി അതിൽ ഇടിച്ചു.... "അപ്പൊ ഓക്കേ മച്ചാനെ.... കുറച്ചു തിരക്ക് ഉണ്ട്...

നാളെ 8.30 പ്രോഗ്രാം മറക്കണ്ടാ.... You're listning iva's morning show.....its me iva samual...." Rj സ്റ്റൈലിൽ ഉള്ള അവളുടെ സംസാരം കേട്ടു പീറ്റർ ചിരിച്ചു....അവളും പുഞ്ചിരിയോടെ അവന്റെ തലയിൽ ഒന്ന് തട്ടി കൊണ്ട് ടേബിളിൽ ഇരുന്നിരുന്ന ചെറിയ ബാഗ് കഴുത്തിലൂടെ ക്രോസ്സ് ആയി ഇട്ടു കൊണ്ട് അവിടെ നിന്നും എഴുന്നേറ്റു... "ഓക്കേ ടാ.... പപ്പായി ലാൻഡ് ആയിട്ടുണ്ട്... കുറച്ചു നേരം മൂപ്പരുടെ കൂടെ സ്പെൻഡ്‌ ചെയ്യണം....നമുക്ക് നാളെ കാണാം... ബൈ... " അവന് ഒന്ന് കൈ വീശി കൊണ്ട് തിരിഞ്ഞു നടക്കുന്നവളെ അവൻ ഒരു നിമിഷം നോക്കി നിന്നു.... ഉള്ളിൽ പ്രണയം തോന്നിയവൾ ആണ്... പക്ഷെ അവളുടെ ഡ്രീമിനും വിഷിനും തന്റെ പ്രണയത്തേക്കാൾ വാല്യൂ ഉള്ളതാണ് എന്ന് അവന് അറിയാമായിരുന്നു.... __________ "നാളെ ഏർലി മോർണിംഗ് ഞാൻ എത്തിയെക്കാം... Ofcouse... ഞാൻ prepared ആണ്... ടെൻഷനോ.... ഏയ്‌... Its ok അതിന്റെ ആവശ്യം ഇല്ല.... " ഒരു കയ്യിൽ ഹെൽമെറ്റ്‌ പിടിച്ചു മറു കൈയിൽ ഫോണും കാതോട് ചേർത്ത് കൊണ്ട് ഇവ ഹാളിലേക്ക് കടന്നതും കണ്ടു സെറ്റിയിൽ ഇരുന്നു സംസാരിക്കുന്ന പപ്പയെയും മമ്മയെയും ജോണിനെയും... പപ്പ അവളെ നോക്കിയതും അവൾ കൈ കൊണ്ട് ഒരു മിനിറ്റ് എന്ന് കാണിച്ചു ഫോണിലേക്ക് ശ്രദ്ധ മാറ്റി... "എന്നോട് sir പറഞ്ഞിരുന്നു.... എനിക്ക് മനസ്സിലാകും ആദി.... Yea.... ഞാൻ നേരത്തെ ഇറങ്ങാം.... മ്മ്മ്.. ഓക്കേ... ബൈ.... ഗുഡ്‌നൈറ്റ്... "

അവൾ കുഞ്ഞ് ചിരിയോടെ ഫോൺ ഓഫ് ചെയ്തു തന്നെ നോക്കി ഇരിക്കുന്നവർക്കടുത്തേക്ക് നടന്നു... "ഇവള് ആകെ ബിസി ആണല്ലോ സഫിയ... " ഒരു തമാശ കണക്കെ പപ്പ പറഞ്ഞതും അവൾ അദ്ദേഹത്തിനരികിൽ ഒരു കാൽ സെറ്റിയിൽ കയറ്റി വെച്ചു ഇരുന്നു കൊണ്ട് അദ്ദേഹത്തിന്റെ കവിളിൽ അമർത്തി ഉമ്മ വെച്ചു... "എന്റെ പപ്പായി.... ആരുടെയെങ്കിലും കയ്യും കാലും പിടിച്ച ഒരു വർക്ക്‌ ലഭിക്കുന്നത്... പപ്പായി ആയി അതിന് കണ്ണ് വെക്കല്ലേ... " അവളുടെ വാക്കുകൾക്ക് അദ്ദേഹം ഒന്ന് പൊട്ടി ചിരിച്ചു... "നീ എന്തിനാ വല്ലവരുടെയും കയ്യും കാലും പിടിക്കാൻ പോകുന്നത്.... നമ്മുടെ കമ്പിനിയിൽ ജോയിൻ ചെയ്യാലോ.... " കയ്യിലെ പുസ്തകത്തിലേക്ക് മുഖം താഴ്ത്തി കൊണ്ടായിരുന്നു ജോണിന്റെ ചോദ്യം... മമ്മയും ശരിയാണ് എന്ന അർത്ഥത്തിൽ തലയാട്ടുന്നുണ്ട്... "നമ്മുടെ കമ്പിനി എന്ന് പറഞ്ഞാൽ ബിസിനസ്‌ അല്ലേ... ഡബ്ബിങ്ങിന്റേതു ഒന്നും അല്ലല്ലോ.... I am a voice actor.... എനിക്ക് എന്റെ ശബ്ദം കൊണ്ട് ജീവിക്കാൻ ആണ് ഇഷ്ടം.... " "അതെല്ലാം നടക്കുന്ന കാര്യം ആണോ......ഒന്നാമതെ നമ്മുടെ നാട്ടിൽ ആർട്ടിസ്റ്റ് തന്നെ ഡബ് ചെയ്യുന്നുണ്ട്..... പിന്നെ എങ്ങനേലും കിട്ടുന്ന ഒന്ന് രണ്ട് പ്രൊജക്റ്റ്‌ അല്ലേ.... അതെല്ലാം വിടാൻ നോക്ക്... "

"അതിന് എന്റെ ലക്ഷ്യം ഇവിടെ നിൽക്കാൻ ആണ് എന്ന് ഞാൻ പറഞ്ഞില്ലല്ലോ.... !!?" അവളുടെ ചോദ്യത്തിൽ മമ്മയും ജോണും ഒരു പോലെ തല ഉയർത്തി നോക്കി.... "പിന്നെ.... !!?" "വൈകാതെ അറിയും.... ഓക്കേ.... ഞാൻ ഫ്രഷ് ആയിട്ട് വരാം.... സാമുവൽ അച്ചായൻ അതിന് മുന്നേ ഡിന്നർ കഴിച്ച് കളയരുത്.... " ചെറിയ കുറുമ്പോടെ അയാളുടെ താടി രോമങ്ങൾ നിറഞ്ഞ കവിളിൽ ഒന്ന് തട്ടി കൊണ്ട് അവൾ പറഞ്ഞതും അദ്ദേഹം ചിരിച്ചു കൊണ്ട് ഒന്ന് കണ്ണടച്ചു കാണിച്ചു.... അവൾ സ്കൂട്ടിയുടെ കീ കയ്യിലിട്ട് കറക്കി കൊണ്ട് സ്റ്റയർ കയറി പോയതും അവൾക്ക് പിന്നാലെ പോകാൻ നിന്ന മമ്മയെ നോട്ടം കൊണ്ട് പപ്പ തടഞ്ഞു.... "അവളുടെ ജീവിതം ആണ് സഫിയ... അത് എവിടെ എങ്ങനെ ജീവിച്ചു തീർക്കണം എന്ന് അവളുടെ മാത്രം തീരുമാനവും..... അതിനെ ചോദ്യം ചെയ്യാൻ.... നിനക്ക് എന്നല്ല ഒരാൾക്കും അധികാരം ഇല്ല... " വാക്കുകൾക്ക് ഗൗരവം കലർത്തി കൊണ്ട് പപ്പ പറഞ്ഞതും മമ്മ ഒന്നും പറയാൻ കഴിയാതെ അവിടെ തന്നെ ഇരുന്നു.... "അവളുടെ പോക്ക് അത്ര ശരിയല്ല പപ്പായി.... അവളുടെ ഫ്രണ്ട്‌സ് എന്നും പറഞ്ഞു വരുന്ന കുറച്ചെണ്ണം ഉണ്ട്..... താടിയും മുടിയും വളർത്തി......കണ്ടിട്ട് അത്ര ക്ലീൻ അല്ല.... " മമ്മക്ക് സപ്പോർട്ട് എന്ന പോലുള്ള ജോണിന്റെ വാക്കുകൾ....

പപ്പ അതിന് ഒന്ന് കോട്ടി ചിരിച്ചു... "എന്റെ മോൻ എന്നാ mr clean ആയി മാറിയത്..... ആരുടെയെങ്കിലും കുറ്റം കണ്ടു പിടിക്കും മുന്നേ അവനവൻ ശരിയാണോ എന്ന് നോക്ക് ജോൺ..... അവള് പരിശ്രമിക്കുന്നത് അവളുടെ ഡ്രീമിന് വേണ്ടിയാ.... നിനക്ക് അവകാശപെടാൻ അങ്ങനെ എന്തെങ്കിലും ഉണ്ടോ.... പിന്നെ ഫ്രണ്ട്‌സ്.... കോലം കൊണ്ട് വിലയിരുത്താൻ അത് നീ ഉണ്ടാക്കി എടുത്ത സൗഹൃദം അല്ല.... കാലങ്ങൾ ആയി അവൾക്ക് മാച്ച് ആകും എന്ന് അറിഞ്ഞു അവൾ കൂടെ കൂട്ടിയത് ആണ്..... നിങ്ങൾക്ക് ഒന്നും അവളെ മനസ്സിലാക്കാൻ ഇത് വരെ സാധിച്ചിട്ടില്ലേ......" പപ്പയുടെ ചോദ്യത്തിന് ഇരുവരുടെയും കയ്യിൽ ഉത്തരം ഇല്ലായിരുന്നു.... രണ്ട് പേർക്കും അവളോട്‌ ഒരുപാട് സ്നേഹം ഉണ്ട്... പക്ഷെ... പഴയ ചിന്താഗതി പുലർത്തുന്ന മമ്മയും അത് കണ്ടു വളർന്ന മകനും... ഹൃദയം ഇടുങ്ങി പോയി.... ഇത് പോലെ മാത്രമേ ചിന്തിക്കാനും പ്രവർത്തിക്കാനും സാധിക്കൂ.... അവരുടെ മുഖത്ത് അല്പം പോലും കുറ്റബോധം ഇല്ല..... ഉള്ളിൽ ഒരു തരം വാശി മാത്രം... __________ "ഞാൻ super excieted ആണടാ.... I dont know how to explain....

ഇത് വരെ ഇത് പോലൊരു എമണ്ടൻ സാധനത്തിനെ എന്റെ ഷോയിൽ കിട്ടിയിട്ടില്ലല്ലോ.....നാളെ നീ fm ലേക്ക് ഡയറക്റ്റ് വന്നാൽ മതി...മ്മ്മ്... എന്നാൽ ഓക്കേ....ഗുഡ്‌നൈറ്റ്.... " അവൾ തോളിന്റെയും ചെവിയുടെയും ഇടയിൽ ഫോൺ വെച്ചു സംസാരിച്ചു കൊണ്ട് ബോഡി ലോഷൻ കയ്യിലും കാലിലും എല്ലാം ഇടുകയായിരുന്നു.... ഫോൺ കാതിൽ നിന്നും എടുത്തു മിററിന് മുന്നിലെ കുഞ്ഞ് ടേബിളിൽ വെച്ചു കൊണ്ട് രണ്ട് കൈയും അമർത്തി തുടച്ചു സിറം കുറച്ചു എടുത്തു രണ്ട് കൈ കൊണ്ടും റബ് ചെയ്തു മുടിയിൽ തേച്ചു പിടിപ്പിച്ചു.... 🎶മുഴുസാ.... ഉനകെന നാൻ വാഴുറെൻ..... പുദുസാ..... ദിനം ദിനം എന പാക്കുറെൻ.... എഴുത തോഴുല നാൻ സാഞ്ചുപേൻ... അളവില്ലാമ ആസൈ വെക്കുറെൻ..... 🎶 ചുണ്ടിൽ തങ്ങിയ ഗാനം മൂളി കൊണ്ട് അവൾ ഇരു കൈകൾ കൊണ്ടും മുടി ഒന്ന് പൊക്കി കെട്ടി വെച്ചു.... കുറച്ച് ക്രീം എടുത്തു മുഖത്തും ഇട്ടു കൊണ്ട് കണ്ണാടിയിൽ ഒന്ന് നോക്കി....കുഴപ്പമില്ലാ എന്ന് ഉറപ്പിച്ചു കൊണ്ട് ബെഡിൽ ഇരുന്നിരുന്ന ലാപ് എടുത്തു റൂമിലെ ബാൽകണിയിലേക്ക് നടന്നു.... കൈ വരിയിൽ ചാരി ഇരുന്നു ലാപ് ഓൺ ചെയ്തു വൈഫൈ കണകറ്റ് ചെയ്തതും ജിമെയിലിന്റെ നോട്ടിഫിക്കേഷൻ വന്നതും അവൾ ആവേശത്തോടെ അത് ഓൺ ചെയ്തതും അതിൽ വന്ന ഇമെയിൽ കണ്ടു ഒരു നിമിഷം അവളുടെ കണ്ണുകൾ ഒന്ന് വിടർന്നു...ചൈനയിൽ നല്ലൊരു ഡബ്ബിങ് സ്റ്റുഡിയോയിലേക്കുള്ള ഇന്റർവ്യൂന് വേണ്ടിയുള്ള ഇമെയിൽ...

ഒരുപാട് കാലമായി ആഗ്രഹിച്ചത് കിട്ടിയ പോലെ അവളുടെ കണ്ണുകളിൽ ചെറുതിലെ നനവ് പടർന്നു.... ഉള്ളിൽ സന്തോഷം നിറഞ്ഞു ഒഴുകുന്നുണ്ട്... പക്ഷെ അമിതമായി സന്തോഷിക്കാൻ വയ്യ....ആരോടും പറയാനും.... മമ്മ എതിർക്കും എന്ന് അവൾക്ക് പൂർണ ബോധ്യം ഉണ്ടായിരുന്നു.... സന്തോഷവും കൺഫ്യൂഷനും ഒരുപോലെ നിറഞ്ഞ സമയം... ഒന്ന് കൂടി ഡേറ്റ് കൺഫോം ചെയ്തു കൊണ്ട് അവൾ മെല്ലെ ലാപ് അടച്ചു വെച്ചു കൈ വരിയിൽ തല പുറകിലേക്ക് ചായ്ച്ചു ചാരി കിടന്നു.... ഉള്ളിൽ എന്ത് ചെയ്യും എന്ന ആലോചന ആയിരുന്നു.... സ്വന്തം ഇഷ്ടത്തിന് ചെയ്ത കാര്യം ആണ്... പപ്പായിയോട് പോലും സമ്മതം വാങ്ങിയിട്ടില്ല... എതിർക്കില്ലായിരിക്കും പക്ഷെ ഉള്ള് തൊട്ടു സമ്മതം ഉണ്ടാകുമോ.... !!?.. ഉള്ളിൽ സംശയങ്ങൾ മാത്രം... ആരുടെയോ ചിരി കേട്ടു അവൾ മെല്ലെ കണ്ണുകൾ തുറന്ന് പുറത്തേക്ക് നോക്കിയതും കണ്ടു ഗാർഡനിൽ സിമന്റ് ബെഞ്ചിൽ ഇരിക്കുന്ന പപ്പായിയെ....അവൾ എന്തോ തീരുമാനിച്ചു ഉറപ്പിച്ച പോലെ അവിടെ നിന്നും എഴുന്നേറ്റു... മമ്മയും അടുത്ത് ഉണ്ട് എന്ന് കണ്ടതും അവൾ ഒന്ന് സ്റ്റെക്ക് ആയി എങ്കിലും എന്തോ ഓർത്ത കണക്കെ താഴേക്ക് നടന്നു... "പപ്പായി.... " അവളുടെ വിളി കേട്ടാണ് പപ്പ തിരിഞ്ഞു നോക്കിയത്....

അല്പം മാറി ചിരിച്ചു നിൽക്കുന്ന ഇവ..... മമ്മയെ ഒപ്പം കണ്ടതിനാൽ ആകാം അങ്ങനെ ഒരു നിർത്തം എന്ന് അദ്ദേഹവും ഊഹിച്ചു.... അദ്ദേഹം ചിരിയോടെ കൈ മാടി വിളിച്ചതും അവൾ വേഗം തന്നെ അവർക്കരികിലേക്ക് വന്നു നിലത്ത് പുല്ലിൽ കാൽ മടക്കി ഇരുന്നു.... "What happend.... !!?" അവളുടെ മുടിയിൽ തലോടി കൊണ്ടായിരുന്നു അദ്ദേഹം ചോദിച്ചത്.... അവളുടെ കണ്ണുകൾ ഒരു വേള മമ്മയിലേക്ക് നീണ്ടു... അവൾ പുഞ്ചിരിയോടെ അവരുടെ കാലിലേക്ക് ചാരി ഇരുന്നു....അവരുടെ കൈകളും അവളുടെ മുടിയിൽ പതിഞ്ഞു കിടന്നിരുന്നു.... "I want talk with you..... " അവളുടെ വാക്കുകളിൽ തന്നെ മമ്മയുടെ കൈകൾ ഒന്ന് നിശ്ചലമായി... അവൾ അവരുടെ കൈകളെ ഒന്ന് തലോടിയതും അവർ വീണ്ടും അവളുടെ മുടി ഇഴകളിലൂടെ വിരലോടിച്ചു.... അവരുടെ കണ്ണുകൾ അപ്പോഴും ആധിയോടെ സാമുവലിനെ തേടി..... ലൈഫിൽ എന്തെങ്കിലും ഇമ്പോര്ടന്റ്റ്‌ തീരുമാനം എടുത്താൽ മാത്രമേ അവൾ ഇങ്ങനെ സംസാരിക്കാൻ പോലും വരുകയൊള്ളു.... "എന്താ കാര്യം.... "

"我刚在中国面试" (Wǒ gāng zài zhōngguó miànshì) (എനിക്ക് ചൈനയിൽ ഒരു ജോബ് ഇന്റർവ്യൂ ശരിയായിട്ടുണ്ട്.....) തെല്ലും പതർച്ച പോലും ഇല്ലാതെ അദ്ദേഹത്തിന്റെ കൈകളിൽ പിടി മുറുക്കി അദ്ദേഹത്തേ ഉറ്റു നോക്കി കൊണ്ടായിരുന്നു അവളുടെ വാക്കുകൾ.... പപ്പ ആദ്യം ഉള്ളിൽ ഒന്ന് ഞെട്ടി എങ്കിലും അദ്ദേഹം ഗൗരവത്തോടെ തലയാട്ടി... "在哪里" (Zài nǎlǐ) (എവിടെയാണ്.. !?) അദ്ദേഹത്തിന്റെ വാക്കുകളിൽ തെളിയുന്ന പോസിറ്റീവ് മാത്രം അവളുടെ ഉള്ളിൽ ഒരു ആശ്വാസം ആയിരുന്നു... ഒന്നും മനസ്സിലാകാതെ ഇരിക്കുന്ന മമ്മയെ നോക്കി അവൾ ഒന്ന് ചിരിച്ചു കൊണ്ട് അദ്ദേഹത്തിന് നേരെ തിരിഞ്ഞു... "BeiJing..." അത് മാത്രം അറിഞ്ഞ പോൽ മമ്മ നെറ്റി ചുളിച്ചു നോക്കുന്നുണ്ട്.... "如果你去,你确定你会得到它吗?" (Rúguǒ nǐ qù, nǐ quèdìng nǐ huì dédào tā ma?) (പോയാൽ കിട്ടും എന്ന് ഉറപ്പുണ്ടോ... ?) അത് മാത്രം ആയിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്...അവൾ ഒരു പുഞ്ചിരിയോടെ തലയാട്ടി.... "但是来来去去" (Dànshì lái lái qù qù) (എന്നാൽ പോയിട്ട് വാ.. ) കുഞ്ഞ് പുഞ്ചിരി ചുണ്ടിൽ ഒളിപ്പിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ ഒന്ന് തലോടി കൊണ്ട് അദ്ദേഹം പറഞ്ഞതും അവൾ സന്തോഷത്തോടെ ഒന്ന് മുന്നോട്ട് ആഞ്ഞു അദ്ദേഹത്തെ കെട്ടിപിടിച്ചു... "谢谢" (Xièxiè) (Thankyou)

"Thankyou somuch pappaayi....I promiss you I will achieve that....And surely one day you proud of your doughter...." അവൾ സന്തോഷം കൊണ്ട് മതി മറന്നിരുന്നു... അദ്ദേഹവും അവളുടെ പുറത്ത് ഒന്ന് തട്ടി കൊടുത്തു... അവൾ മമ്മയുടെ കവിളിലും കൂടി ഒന്ന് ചുണ്ടമർത്തി കൊണ്ട് ചിരിയോടെ എന്തോ നേടിയ കണക്കെ മുഷ്ടി ചുരുട്ടി ആഹ്ലാദം പ്രകടിപ്പിച്ച് പോകുന്നവളെ പുഞ്ചിരിയോടെ നോക്കി ഇരിക്കുകയായിരുന്നു പപ്പ... "മനുഷ്യ...അവള് എന്തോന്നാ പിറുപിറുത്തിരുന്നത്....." മമ്മ പപ്പയെ തോണ്ടി കൊണ്ട് ചോദിച്ചതും പപ്പ ചിരിച്ച് കൊണ്ട് അവരെ നോക്കി കണ്ണ് ചിമ്മി... "എന്തായാലും ആർക്കും ദോഷം ഉള്ള കാര്യമല്ല....നീ അറിയാൻ സമയം ആകുമ്പോൾ അവള് തന്നെ പറഞ്ഞോളും.... " അദ്ദേഹം പറഞ്ഞതും അവർ ഇഷ്ടകേടോടെ മുഖം വീർപ്പിച്ചു.... അദ്ദേഹം ചിരിയോടെ അവരുടെ തോളിലൂടെ കയ്യിട്ടു......... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story