മഴപോൽ: ഭാഗം 30

mazhapol thasal

രചന: THASAL

അവൾ റാക്കിൽ നിന്നും ഒരു കപ്പ്‌ എടുത്തു അവൻ ഉണ്ടാക്കി വെച്ച കോഫി അതിലേക്കു പകർന്നു മെല്ലെ ചുണ്ടോട് ചേർത്തു... അതോടൊപ്പം അവളുടെ മുഖവും വിടർന്നു വന്നു... "കൊള്ളാലോ.... " ഒരിക്കൽ കൂടി കപ്പ്‌ ചുണ്ടോട് ചേർത്ത് പറഞ്ഞു കൊണ്ട് അവൾ പുറത്തേക്ക് നടന്നു... _________ "നീ പോയേ..... നിന്റേതു കഴിഞ്ഞിട്ട് ഇവനെ വട്ടാക്കാൻ.... " റെക്കോർഡിങ് കഴിഞ്ഞിട്ടും ഡയലോഗ്സ് എല്ലാം നോക്കി ഇരിക്കുന്ന ഏതനെ ശല്യം ചെയ്തു ഇരിക്കുന്ന ഇവയെ അരുൺ കണ്ണുരുട്ടലോടെ പറഞ്ഞു... ഇവ അതൊന്നും വലിയ മൈൻഡ് നൽകിയില്ല.. "ടാ... കോപ്പേ..... മര്യാദക്ക് വന്നോ.... നീ ഒറ്റ ഒരുത്തൻ കാരണം കമ്മിറ്റ് ചെയ്ത പ്രൊജക്റ്റ്‌ ആണ്... അവന്മാര് എന്നെയാടാ വിളിക്കുന്നെ... നോക്കടാ... വീണ്ടും വിളിക്കുന്നു... " ഫോൺ റിങ് ചെയ്തതും അത് പോക്കറ്റിൽ നിന്നും എടുത്തു ഏതന് നേരെ നീട്ടി കൊണ്ട് അവൾ പറഞ്ഞു.... ഏതൻ അതിലേക്കു ഒന്ന് എത്തി നോക്കി... പിന്നെ അത് മൈന്റ് ചെയ്യാതെ നോട്ടം നോട്ട് പാടിലേക്കും.... "ഡാാ.... നിന്നോടാ ഞാൻ പറയുന്നത്.... " " പൊന്നു ഇവ.....ഒന്ന് മെല്ലെ... " ഇപ്രാവശ്യം അരുൺ ആയിരുന്നു... ഇവയുടെ ഒറ്റ അലറലിൽ സ്റ്റുഡിയോയിൽ ഉള്ളവർ മുഴുവൻ അവരെ ശ്രദ്ധിച്ചു കഴിഞ്ഞിരുന്നു... അതോടെ ഇവയുടെ മുഖം ഒന്ന് കൂർത്തു..... എല്ലാവരെയും കണ്ണുഴിഞ്ഞു കൊണ്ട് ഏതനെ അല്പം ഒന്ന് കടുപ്പത്തിൽ നോക്കി കൊണ്ട് അവൾ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു.... "നിന്നെ പിന്നെ കണ്ടോളാടാ പട്ടി......നീ നോക്കിക്കോ... കർത്താവാണെ ഇതിനുള്ള പണി ഞാൻ തന്നിരിക്കും.... "

മുഖവും കൂർപ്പിച്ചു ദേഷ്യത്തോടെ പറയുന്നവളെ കാണും തോറും ഏതൻ ചിരിച്ചു പോയിരുന്നു....പിണങ്ങി പോകാൻ നിന്നവളുടെ കയ്യിൽ അവൻ മെല്ലെ പിടിച്ചു... "എന്റെ പൊന്നു ഇവ....നീ ഇങ്ങനെ കിടന്നു തിളക്കാതെ....അത് നമുക്ക് ശരിയാക്കാന്നേ... " "നീ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത് ഏതാ..... ഈ മാസം തീർത്തു കൊടുക്കാം എന്ന് പറഞ്ഞ വർക്ക്‌ ആണ്.... നീ ഒരൊറ്റ ആള് കാരണം ഇത്രയും delay ആയത്..... എന്നിട്ട് മറ്റേടത്തെ വർത്തമാനം പറഞ്ഞാൽ ഉണ്ടല്ലോ... " ഇവക്ക് ദേഷ്യം ആയിരുന്നു... അവൾ ഏതന്റെ കൈ തട്ടി എറിഞ്ഞു കൊണ്ട് പുറത്തേക്ക് നടന്നു... "ഡി... ഇവ..." ഏതൻ പിന്നിൽ നിന്നും ഉറക്കെ വിളിച്ചു... "നീ പോടാ പട്ടി... " പറ്റും വിധം ഒക്കെ ദേഷ്യം വാക്കുകളിൽ ഒതുക്കി കൊണ്ട് അവൾ പുറത്തേക്ക് നടന്നു... "ടാ... നിന്റെ ഇടയിൽ ഒക്കെ അവള് വന്നത് വലിയ അത്ഭുതം തന്നെയാണ്.... " അരുൺ പറഞ്ഞതും അത് വരെ ഇവ പോകുന്നതും നോക്കി നിന്ന ഏതന്റെ കണ്ണുകൾ അരുണിലേക്ക് ചുരുങ്ങി... "നിന്നെ ഒക്കെ പോലെ ഇത്രയും മടിയുടെ സാധനങ്ങളെ ഞാൻ ഇന്ന് വരെ കണ്ടിട്ടില്ല.... അതിലേക്ക് ആണ്.... ഇത്രയും പാഷനെറ്റ് ആയ ഒരാൾ....അത്ഭുതം തന്നെ... " അവൻ പറയുന്നത് കേട്ടു ഏതൻ ഒന്ന് ചിരിച്ചു... "അവളല്ലേ......!!....മ്മ്മ്.... "

ചെറു ചിരിയോടെ അമർത്തിയൊരു മൂളൽ നൽകി കൊണ്ട് ഏതൻ വീണ്ടും തന്റെ ജോലി തുടർന്നു... അവനും അറിയാമായിരുന്നു അവൾ ജോബിന്റെ കാര്യത്തിൽ എത്ര പാഷനെറ്റ് ആണെന്ന്.....അത്രയും ഇഷ്ടത്തോടെ ആസ്വദിച്ചു തന്റെ ജോബ് ചെയ്യുന്ന ഒരാളെ ഇന്ന് വരെ അവൻ കണ്ടിരുന്നില്ല.....ആഗ്രഹിച്ചു നേടിയത് കൊണ്ടാകാം.... ഈ പ്രൊഫഷൻ എന്നാൽ അവൾക്ക് സ്വന്തം ജീവിതം തന്നെ ആയിരുന്നു... "കോപ്പ്.... " ദേഷ്യത്തോടെ സ്കൂട്ടിയുടെ കീ പോക്കറ്റിൽ നിന്നും എടുത്തു വളരെ വേഗത്തിൽ ഇവ സ്റ്റുഡിയോയിൽ നിന്നും ഇറങ്ങി..... "ഔ...." ഇറങ്ങുന്നതിനിടെ ആരെയോ തട്ടിയതും അയാളിൽ നിന്നും വേദന കൊണ്ട് അങ്ങനെ ഒരു ശബ്ദം ഉയർന്നപ്പോഴും ഇവ യാതൊരു മയവും കൂടാതെ അയാളെ ഒന്ന് നോക്കി....മുന്നിൽ നിൽക്കുന്ന റയാനെ കണ്ടു ദേഷ്യം ഏറിയതെയൊള്ളു.... "നീ കൊല്ലുവോഡി..... " റയാൻ ഇടിച്ച ഷോൾഡർ ഒന്ന് തടവി കൊണ്ട് ചോദിച്ചതും ഇവ അവന്റെ ഷോൾഡറിൽ പിടിച്ചു പിറകിലേക്ക് തള്ളി കൊണ്ട് പുറത്തേക്ക് നടന്നു...... "ഡി... " അവളുടെ പോക്ക് പന്തി അല്ല എന്ന് കണ്ടതും അവൻ ഒന്ന് പിറകിൽ നിന്നും വിളിച്ചു... "പോടാ... " ദേഷ്യം മുഴുവൻ അതിൽ ഒതുക്കി കൊണ്ട് പോകുന്നവളെ ഒന്നും മനസ്സിലാകാതെ അവൻ നോക്കി നിന്നു... "ഇവൾക്കിത് എന്തോന്ന്.... " സ്വയമെ ഒന്ന് ചോദിച്ചു കൊണ്ട് അവൻ സ്റ്റുഡിയോയുടെ ഉള്ളിലേക്ക് നടന്നു.... _________ "ഇന്ന് ആരോട് പിണങ്ങിയുള്ള വരവാ...."

ബുക്ക്‌ പിടിച്ചു sitout ൽ തന്നെ ഇരിക്കുന്ന പീറ്റ് ഇവയുടെ വരവ് കണ്ടു തമാശയോടെ ചോദിച്ചു... ഇവ കയ്യിലെ ബാഗ് അവന് നേരെ എറിഞ്ഞതും പീറ്റ് ചിരിയോടെ തന്നെ അത് ക്യാച്ച് പിടിച്ചു... ഇവ നേരെ ചെന്ന് അവന് അടുത്ത് തന്നെ കസേര വലിച്ചു ഇരുന്നു... "എന്താടി... കോപ്പേ.... റയാൻ പറഞ്ഞല്ലോ... നല്ല ചൂട് ആണെന്ന്... " പീറ്റ് മെല്ലെ തല ചെരിച്ചു കൊണ്ട് ചോദിച്ചു... ഇവയുടെ മുഖം തെളിഞ്ഞിരുന്നില്ല... "ഏതൻ ആണ് പ്രശ്നം.... ഒരു വർക്ക്‌ ഏറ്റെടുത്താൽ സമയത്തിന് ചെയ്യില്ല.... ബാക്കി ഉള്ളവരെ കൂടി ബുദ്ധി മുട്ടിക്കാൻ.... " അവൾ പിറു പിറുത്തു.... പീറ്റ് ചിരിയോടെ അവളുടെ തലയിൽ ഒന്ന് തട്ടി... "അത് ഇന്നും ഇന്നലേം തുടങ്ങിയത് അല്ലല്ലോ.... നീ കാര്യം പറയടി.... നാട്ടിൽ നിന്നും വന്ന ശേഷം ആണ് നിനക്ക് ഇങ്ങനെ ഒരു മാറ്റം..... എന്താടി... " അവന്റെ ആ ചോദ്യത്തിൽ തന്നെ ഇവക്ക് എന്തിനെന്നു പോലും അറിയാതെയുള്ള തന്റെ ദേഷ്യത്തിന്റെ ഉറവിടം തെളിഞ്ഞിരുന്നു.... അവൾ അല്പ നേരം മൗനമായി ഇരുന്നു....എന്ത് കൊണ്ടോ ഒന്നും അവനോട് വിട്ടു പറയാൻ മനസ്സ് വന്നില്ല.....വാക്കുകൾ കൊണ്ട് തന്റെ അവന് മുന്നിൽ തുറന്നു കാട്ടാൻ ഒരു ബുദ്ധിമുട്ട്... എല്ലാം അവന് അറിയുന്നത് തന്നെയാണ്... വീണ്ടും വീണ്ടും പരാതികൾ ആകുമ്പോൾ ആർക്കായാലും മടുപ്പ് തോന്നാം.....

അവൾ ഇരു കൈകൾ കൊണ്ടും മുഖം അമർത്തി തുടച്ചു... "മ്മ്ഹ്ഹ്.... ഒന്നും ഇല്ലടാ.....ഡേറ്റും കാര്യങ്ങളും ആലോചിച്ചപ്പോൾ ഉള്ള ദേഷ്യം ആയിരുന്നു... Its ok.... ടാ ഉള്ളിൽ ജോ ഇല്ലേ.... " വിഷയം മാറ്റാൻ എന്ന കണക്കെ ആയിരുന്നു അവളുടെ ചോദ്യം... അവൻ ഒന്ന് തലയാട്ടി... "മ്മ്മ്.....അടുക്കളയിൽ കാണും... ഇന്നത്തെ ഡ്യൂട്ടി അവനാണ്... " "ആഹാ.... എന്നാൽ ഒരു കോഫി കുടിച്ചിട്ട് തന്നെ കാര്യം....ടാ.... ജോ..." ജോയെയും വിളിച്ചു ഉള്ളിലേക്ക് നടക്കുന്നവളെ പീറ്റ് പുഞ്ചിരിയോടെ നോക്കി ഇരുന്നു.... _________ "അർജുൻ..... " റെക്കോർഡിങ് കഴിഞ്ഞു കഫെയിൽ ഒരു കോഫി കുടിക്കാൻ കയറിയതാണ് അർജുൻ... ഫോണിലേക്ക് മാത്രം നോട്ടം ഒതുക്കി ഇരിക്കുമ്പോൾ ആണ് ഒരു വിളി അവനെ തേടി എത്തിയത്.... സംശയത്തോടെ ഒന്ന് തല ഉയർത്തി നോക്കുമ്പോൾ മുന്നിൽ നിൽക്കുന്ന പെൺകുട്ടിയെ കണ്ടു ഒരു നിമിഷം അവന്റെ ഹൃദയം എന്തിനെന്ന് ഇല്ലാതെ മിഡിച്ചു.... ഉള്ളിൽ ഒരു തരിപ്പ് ..... ഒട്ടും പ്രതീക്ഷിക്കാതെ കണ്ടതിന്റെ ഞെട്ടൽ മുഖത്തും വ്യക്തമായിരുന്നു.... "ഹൈ... " കൈ മെല്ലെ ഒന്ന് വീശി പുഞ്ചിരിയോടെ പറയുന്നവളെ കണ്ടു ഒരു നിമിഷം അവൻ അവളിൽ നിന്നും നോട്ടം മാറ്റി... മെല്ലെ ഒന്ന് തല വെട്ടിച്ചു.... ആ ഞെട്ടൽ ഒന്ന് മാറിയതും ഒരു പുഞ്ചിരി അവൾക്ക് സമ്മാനിച്ചു...

"സാനിയ.... വാ... ഇരിക്ക്... " പുഞ്ചിരിയോടെ തന്നെ മുന്നിലെ കസേരയിലേക്ക് ചൂണ്ടി കൊണ്ട് അവൻ പറയുമ്പോൾ ചളിപ്പ് നിറഞ്ഞ ഒരു പുഞ്ചിരിയുമായി അവൾ അവന് ഒപോസിറ്റ് ആയി ഇരുന്നിരുന്നു.... കുറച്ചു നിമിഷങ്ങൾ.... രണ്ട് പേർക്കും ഇടയിൽ മൗനം നിറഞ്ഞ കുറച്ചു നിമിഷങ്ങൾ.... അത് അത്യാവശ്യം ആയിരുന്നു.... എന്തോ വാക്കുകൾ ഉള്ളിൽ തിട്ടപെടുത്തി എടുക്കാൻ വേണ്ട സമയം...... തനിക്ക് വേണ്ടി കൊണ്ട് വന്ന കോഫി അർജുൻ അവൾക്ക് മുന്നിലേക്ക് നീക്കി വെച്ചു... "ഒരു കോഫി കൂടി.... " വെയിറ്ററെ നോക്കി കൊണ്ട് പറഞ്ഞു.... അവൻ നൽകിയ കോഫി കുടിക്കുമ്പോഴും അവൾക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.... എന്തെല്ലാമോ സംസാരിക്കണം എന്ന് മനസ്സിൽ കരുതി വന്നതാണ്... പക്ഷെ വാക്കുകൾ ഇല്ല.... "എങ്ങനെ പോകുന്നു ലൈഫ്... " ചുണ്ടിൽ പുഞ്ചിരി എടുത്തണിഞ്ഞു കൊണ്ട് പുഞ്ചിരിയോടെ തന്നെ അവൻ ചോദിച്ചു....അവളും ഒന്ന് തലയാട്ടി... "All good......വിവേക് കാനഡയിൽ ആണ്..... അധികം വൈകാതെ ഞാനും പോകും.... " അവളുടെ വാക്കുകളിൽ നിന്നു തന്നെ അവൾ സന്തോഷവതി ആണെന്ന് അർജുന് അറിയാൻ കഴിഞ്ഞിരുന്നു... "എടുത്ത ഡിസിഷൻ.... ശരിയായിരുന്നു അല്ലേ... !!?" അവന്റെ ചോദ്യത്തിൽ ചെറു സങ്കടം അവൾ തിരഞ്ഞു....

ഇല്ല... ആ മുഖത്ത് പുഞ്ചിരി അല്ലാതെ വേറെ ഒന്നും ഇല്ല..... എവിടെ ഒക്കെയോ വിജയിച്ചവനെ പോലെ.... അവൾ തലയാട്ടി... "Yaa..... And how is your life.... " അവളുടെ ചോദ്യത്തിന് മുന്നിൽ അവന്റെ ഉള്ളിൽ സ്ഥാനം പിടിച്ചത് ഇവ തന്നെ ആയിരുന്നു.... "Good എന്ന് പറയുന്നില്ല...... Amazing..... Life ഒരാളിൽ മാത്രം ഒതുങ്ങി പോകുന്നില്ല.... ഒരുപാട് പേർക്ക് വേണ്ടി എന്തൊക്കെയോ ചെയ്യാൻ കഴിയുന്നു..... I'm happy..... " അവന് എന്തെല്ലാമോ പിടിച്ചു അടക്കിയ സന്തോഷം ആയിരുന്നു.... എത്രയൊക്കെ സാഹചര്യം ആണെന്ന് പറയുമ്പോഴും ഒരു വാക്ക് കൊണ്ട് ഗുഡ്ബൈ പറഞ്ഞു പോകുമ്പോൾ വേദനിച്ചത് തനിക്ക് മാത്രം ആയിരുന്നു......ആ വേദനകൾക്ക് മുന്നിൽ ജയിക്കാൻ ലഭിച്ച ചെറിയൊരു അവസരം.... അവനിത് അതായിരുന്നു..... അവളും ഒന്ന് പുഞ്ചിരിച്ചു...... 50% പോലും പൂർണതയിൽ എത്താത്ത ഒരു പുഞ്ചിരി....അത് പക്ഷെ ഇന്നും അവനോടുള്ള സ്നേഹം കൊണ്ടോ ഇന്നുള്ള ജീവിതത്തോടുള്ള ഇഷ്ടകുറവൊ അല്ല..... തന്നെ പിരിഞ്ഞപ്പോൾ ആണ് ഒരാൾക്ക് സന്തോഷം ഉണ്ടായത് എന്ന് കേട്ടപ്പോൾ ഉള്ള ഒരു സങ്കടം... "അന്നത്തെ സാഹചര്യം..... ഞാൻ പറയാതെ തന്നെ തനിക്ക് അറിയാലോ.... " "Its ok.... നീ ഇപ്പോഴും അത് വിട്ടില്ലേ..... I know........

നിനക്ക് വീട്ടുകാരെ വെറുപ്പിക്കാൻ സാധിക്കില്ലായിരുന്നു....അത് നിന്റെ കുഴപ്പം അല്ലല്ലോ... അതായിരുന്നു വിധി.....And അത് നല്ലതിന് വേണ്ടിയുള്ള തുടക്കം ആയിരുന്നു എന്ന് വേണം കരുതാൻ.... You got your life partner... And i got my happiness.... Life.... Soul everything....... " അവൻ പുഞ്ചിരിയോടെ തന്നെ പറഞ്ഞു..... അവളും ആ നിമിഷം ഒന്ന് പുഞ്ചിരിച്ചു... ശരിയാണ്..... അതൊരു നല്ല തുടക്കം ആയിരുന്നു രണ്ട് പേർക്കും..... Life വേറൊരു റൂട്ടിലേക്ക് കടന്നപ്പോൾ കിട്ടിയത് ജീവിതത്തിൽ തന്നെ ബെസ്റ്റ് എന്ന് പറയാവുന്നവരെയാണ്... "തന്റെ job ഒക്കെ.... " "Everything is ok......... " അവൻ എന്തോ പറയാൻ വന്നതും ഫോൺ റിങ് ചെയ്തതും അവൻ മെല്ലെ അതിലേക്കു നോട്ടം മാറ്റി അതിൽ തെളിഞ്ഞു നിൽക്കുന്ന ഇവയുടെ ഫോട്ടോ കണ്ടു അവന്റെ ചുണ്ടിൽ ഒരു കള്ള ചിരി വിരിഞ്ഞു.... "Excuseme.... " മെല്ലെ അവളോട്‌ ആയി പറഞ്ഞു കൊണ്ട് അവൻ കാൾ അറ്റന്റ് ചെയ്തിരുന്നു..... പുഞ്ചിരിയോടു കൂടിയുള്ള സംസാരവും ഇടക്ക് ഉള്ള കള്ള ചിരികളും സാനിയ കാര്യമായി തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..... മനുഷ്യരാണ്..... മാറും..... എത്ര ഹൃദയത്തിൽ കൊണ്ട് നടന്നു എന്ന് പറഞ്ഞാലും.... അകൽച്ചകൾ മറവികൾ സമ്മാനിക്കും...മറവികൾ പുതിയ സന്തോഷത്തേയും.... "ആഹ്.......ഞാൻ വരാം..... ഒരു ഫ്രണ്ട്ന്റെ കൂടെയാ......

ഞാൻ റയാനെ വിളിച്ചു എല്ലാം സെറ്റ് ആക്കാം.... എങ്കിൽ ഞാൻ നേരിട്ട് പൊയ്ക്കോളാം... എന്റെ ഇവാമ്മോ.... ചതിക്കല്ലേ.... വരാം.... മ്മ്മ്... വെച്ചിട്ട് പോടീ... ഓക്കേ.... ബൈ..... " കാൾ കട്ട്‌ ചെയ്തു കഴിഞ്ഞിട്ടും അതിലേക്കു നോക്കി പുഞ്ചിരിക്കുന്നവനെ കണ്ടു സാനിയ നോട്ടം മാറ്റി..... അർജുൻ അതെ പുഞ്ചിരിയോടെ സാനിയയെ നോക്കി.... "Your new girl friend.... " സാനിയയുടെ ചോദ്യത്തിന് അവൻ നൽകിയത് ഒരു പുഞ്ചിരി ആയിരുന്നു.... ആണെന്നോ അല്ല എന്നോ അർത്ഥം വരാത്ത ഒരു പുഞ്ചിരി.... "ഇവ സാമുവൽ... A wonder women..... " അവന്റെ വാക്കുകളിൽ ഉണ്ടായിരുന്നു അവനുള്ളിൽ ഇവ കണ്ടെത്തിയ സ്ഥാനം തിരിച്ചറിയാൻ..... പ്രണയിച്ചു നടന്നത് കൊല്ലം രണ്ട് ആണ്.... ഇന്ന് വരെ തന്നെ കാണുമ്പോൾ പോലും അവനിൽ അങ്ങനെ ഒരു ഭാവം അവൾക്ക് കണ്ടെത്താൻ സാധിച്ചിരുന്നില്ല..... വാക്കുകളിൽ സ്നേഹം കാണാം....

പക്ഷെ ഇങ്ങനെ ഒരു respect കാണുന്നത് ഇത് ആദ്യം..... "Oh.... She is lucky.... " അവൾ മെല്ലെ ഒന്ന് പറഞ്ഞു.... "No.... I'm lucky...... !!" അവൻ അവളുടെ വാക്കുകൾ ഒന്ന് തിരുത്തി.... ഉള്ളിൽ സ്നേഹവും പ്രണയവും കടന്നു റെസ്‌പെക്ട് ആയിരുന്നു ഇവ എന്ന പെണ്ണിനോട്..... ആർക്ക് വേണ്ടിയും എന്തിന് വേണ്ടിയും തന്റെ ഡ്രീംമിനെ വേണ്ടാന്ന് വെക്കാത്തവളോട്‌...... സാനിയയുടെ കണ്ണുകൾ ഒന്ന് വിടർന്നു.... വാക്കുകൾ കൊണ്ട് മായാജാലം കാണിക്കാൻ അറിയാത്തവൻ ആണ്.... മിണ്ടാൻ പോലും പലപ്പോഴും മടിക്കുന്നവൻ.... ഇന്ന് ഇങ്ങനെ ഒരു മാറ്റം.... പ്രതീക്ഷിച്ചിരുന്നില്ല..... സാനിയ മെല്ലെ ഒന്ന് തലയാട്ടി.......... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story