മഴപോൽ: ഭാഗം 32

mazhapol thasal

രചന: THASAL

"മുങ്ങി ചാവാൻ നിൽക്കുമ്പോൾ കയ്യും കാലും ഇട്ടു അടിക്കില്ലേ..... ഇതിനെ അങ്ങനെ കണ്ടാൽ മതിയടാ.....എനിക്ക് അത്യാവശ്യം ആയി കുറച്ചു ക്യാഷ് ആവശ്യം ഉണ്ട്.... അതിനു വേണ്ടി ഞാൻ എന്തും ചെയ്യും.... ഇത് അതിനുള്ള ഒരു മാർഗം മാത്രം ആണ്..... എന്റെ ലൈഫ് സെറ്റ് ചെയ്യാൻ ഉള്ള അവസാന ശ്രമം..." അവളുടെ വാക്കുകളിലെ അർഥം പൂർണമായും മനസ്സിലായില്ല എങ്കിൽ കൂടി ജോ ഒന്ന് അമർത്തി തലയാട്ടി.... "ക്യാഷ്.... ക്യാഷ്.... ആ ചിന്ത മാത്രേ ഉള്ളൂ..... ഉറക്കം പോലും ഇല്ലാത്ത ജോബ് ആകുമടി പിശാശ്ശെ..... ഏതു സമയവും അങ്ങേരുടെ ഫോഴ്സിങ്ങും.... " "ഡേയ്.... കാശിനു വേണ്ടി തന്നെയല്ലേ നീയും ഇവനും ഒക്കെ ജോലി ചെയ്യുന്നത്... അല്ലാതെ ചെയ്ത ജോലിക്ക് ഒരുത്തന്റെ താങ്ക്സും വാങ്ങി നീ വരോ.... ഇവൻ വരോ.... ഇവിടെ ആരേലും വരോ.... ഇല്ല.... പിന്നെ അധികം നല്ല പിള്ള ചമയണ്ടാ.... എനിക്ക് വലുത് ക്യാഷ് തന്നെയാണ്..... അതില്ലേൽ ഇവിടെ ഒരു വിലയും ഉണ്ടാകില്ലടാ.... " ഇവ സെറ്റിയിലേക്ക് ചാരി കിടന്നു കൊണ്ട് പറഞ്ഞു.... ജോ ചിരിയോടെ അവളുടെ മുടിയിൽ കൈ എത്തിച്ചു ഒന്ന് തലോടി.... "കുറച്ചു ദിവസം ആയിട്ട് നിനക്ക് നല്ലോണം മാറ്റം ഉണ്ടല്ലോടി.... " "എനിക്ക് രക്ഷപെടണം ജോ....... ഇവിടെ നിന്ന് എങ്ങനെ എങ്കിലും രക്ഷപെടണം.....

ഒന്നും ചെയ്യാൻ കഴിയില്ല എന്ന് പുച്ഛിച്ചവരുടെ മുന്നിൽ തല ഉയർത്തി നിൽക്കണം...... രക്ഷപെടണം....... " അവളുടെ വാക്കുകളിൽ പല അർഥങ്ങൾ ഒതുങ്ങിയിരുന്നു.....ഈ ജീവിതത്തോടുള്ള തൃപ്തി ഇല്ലായ്മയും..... മറ്റുള്ളവർക്ക് മുന്നിൽ തോൽക്കാൻ ഉള്ള മടിയും തെളിഞ്ഞു നിന്നു.... ജോ ഒന്നും മിണ്ടിയില്ല...... അവന്റെ നോട്ടം ടീവിയിൽ പതിഞ്ഞു.... ഏതന്റെ ശ്രദ്ധയും അവരിൽ ആയിരുന്നു എങ്കിൽ കൂടി ഒരു ആശ്വാസവാക്കിനോ ഉപദേശത്തിനോ അവൻ മുതിർന്നില്ല... അവർക്ക് അറിയാമായിരുന്നു ഇവ മനസ്സിൽ കെട്ടി പൊക്കിയ അവളുടെ ലോകം ഇതിനേക്കാൾ എത്രയോ ഉയർന്നത് ആണ് എന്ന്..... അവൾ കുന്നോളം തന്നെ സ്വപ്നം കണ്ടവൾ ആണ്.... കുന്നികുരുവോളം ലഭിച്ചാൽ ഒരിക്കലും അവൾ തൃപ്തയാകില്ല..... _________ "സാമെ......ആ മൈക്ക് ഒന്ന് സെറ്റ് ചെയ്തെ.... Voice clear അല്ല.... " സൗണ്ട് സിസ്റ്റം ഒന്ന് ശരിയാക്കി കൊണ്ട് അരുൺ പറഞ്ഞതും റെക്കോർഡിങ് റൂമിൽ നിൽക്കുന്ന സാം ഒരു പതർച്ചയോടെ മൈക്ക് ശരിയാക്കാൻ ഒരു ശ്രമം നടത്തി....അതിനിടയിൽ അറിയാതെ കൈ തട്ടി മൈക്ക് സ്റ്റാൻഡ് മുഴുവൻ മറിഞ്ഞു വീണതും അവൻ വല്ലാത്തൊരു വെപ്രാളത്തോടെ എല്ലാം എടുക്കാൻ ശ്രമിച്ചു.... "ടാ.... നീ ഇത് എന്തോന്നാടാ കാണിക്കുന്നേ....

നിനക്ക് എന്താ കണ്ണ് കണ്ടൂടെ.... എത്ര രൂപയുടെ മുതലാ അതെന്ന് അറിയാവോ.... അപ്പോഴേ പറഞ്ഞതാ... വേണ്ടാത്ത ഓരോ ഏടാകൂടങ്ങൾ........ " അരുണിന് എന്തെന്നില്ലാത്ത ദേഷ്യം തോന്നിയിരുന്നു... ഒന്നാമതെ രാവിലെ തൊട്ടുള്ള കൊണ്ട് പിടിച്ച പണിയാണ്.... ഒരു ബ്രേക്ക്‌ കിട്ടി എന്ന് കരുതിയ സമയത്ത് ആണ് ഇങ്ങനെ ഒരു റെക്കോർടിങ്ങും.... "സോറി... സോറി.... " സാം വെപ്രാളം നിറഞ്ഞ സ്വരത്തിൽ പറഞ്ഞു... "ഇപ്പൊ സോറി പറഞ്ഞിട്ട് കാര്യം ഉണ്ടോ.... ഓരോന്ന്.... " അരുൺ വീണ്ടും എന്തോ പറയാൻ നിന്നതും അടുത്ത് ഇരുന്നു റെക്കോർടിങ്ങിനുള്ള നോട്ട്സ് നോക്കുന്ന ഇവയും തല ഉയർത്തി നോക്കിയിരുന്നു..... തെറ്റ് ചെയ്തവനെ പോലെ തല കുമ്പിട്ട് നിൽക്കുന്ന ചെറുക്കനെ കണ്ടു അവളുടെ നെറ്റി ഒന്ന് ചുളിഞ്ഞു.... കണ്ടാൽ തന്നെ അറിയാം ട്രെയിനിയാണ്.... ഏതോ കമ്പനിയുടെ സ്പോൺസർഷിപ്പിൽ ജോബ് ചെയ്യുന്ന ചെറുക്കൻ.....പ്രാക്ടീസിനുള്ള വരവാണ്..... അതാണ്‌ ഈ പേടിയും വെപ്രാളവും.... ഇവക്ക് എന്തോ പാവം തോന്നി ആ മുഖം കണ്ടിട്ട്.... പിന്നെയും എന്തോ പറയാൻ ഒരുങ്ങുന്ന അരുണിന്റെ കയ്യിൽ അവൾ മെല്ലെ തട്ടി... "മിണ്ടാതിരിയടാ... " അവൾ കണ്ണ് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു... "നിനക്ക് അങ്ങനെ പറയാം.... പക്ഷെ.... " "എന്താടാ കോപ്പേ.....

നിന്റെ കയ്യിൽ നിന്നും ക്യാഷ് എടുത്തു വാങ്ങി വെച്ചത് അല്ലല്ലോ അതൊന്നും.... നീയും ഞാനും എല്ലാം പണിക്കാർ മാത്രം അല്ലേ.... കുറച്ചു മനുഷ്യത്വം ആകാം...... ആ ചെറുക്കൻ മനഃപൂർവം ചെയ്തത് അല്ലല്ലോ... അവന്റെ ഒരു..... നിനക്ക് ബ്രേക്ക് കിട്ടാത്തതിന്റെ ചൊറുക്ക്‌ ആണെന്ന് ഇവിടെ എല്ലാവർക്കും അറിയാം.... വെറുതെ ഷോ ഇറക്കരുത്....." ഇവ അവന് മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു കൊണ്ട് കയ്യിലെ നോട്ട് ടേബിളിൽ തന്നെ വെച്ചു കൊണ്ട് അവിടെ നിന്നും എഴുന്നേറ്റു റെക്കോർഡിങ് റൂമിലേക്ക്‌ കടന്നു... അവളുടെ വരവ് കണ്ടു പേടിയോടെ നിൽക്കുകയായിരുന്നു ആ പയ്യൻ.... "ട്രെയിനി ആണല്ലേ.... " അവനെ ഒന്ന് അടിമുടി നോക്കി മൈക്ക് എല്ലാം എടുത്തു വെക്കാൻ സഹായിച്ചു കൊണ്ടുളള അവളുടെ ചോദ്യത്തിൽ അവൻ മെല്ലെ ഒന്ന് തലയാട്ടി.... "സൂക്ഷിക്കണ്ടേ....." "ഞാൻ അറിയാതെ.... " വേറൊരു മൈക്ക് സെറ്റ് ചെയ്യുന്ന ഇവയെ നോക്കി എന്ത് പറയണം എന്നറിയാതെ അവൻ വിയർത്തു... "മ്മ്മ്.... പെട്ടെന്ന് റെക്കോർഡിങ് തീർത്തിട്ട് പോകാൻ നോക്ക്..... ഇനിയും ആളുകൾ വെയ്റ്റിങ്ങിൽ ആണ്.... " അത് പറഞ്ഞു കൊണ്ട് അവൾ തിരിഞ്ഞു നടന്നു... അവനും ഒരു നിമിഷം അവളെ നോക്കി... അവൾ പെട്ടെന്ന് ഒന്ന് സ്റ്റെക്ക് ആയി പിന്നെയും അവന്റെ അടുത്തേക്ക് ചെന്നു...

"പിന്നെ.... ഫാമിലിയുമായോ ഫ്രണ്ട്‌സുമായൊ എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ അത് റെക്കോർഡിങ്ങ് റൂമിന്റെ പുറത്ത് വെച്ചു കയറിയാൽ മതി.... നിന്റെ സൗണ്ടിൽ അത് നന്നായി മനസ്സിലാകുന്നുണ്ട്.....എപ്പോഴും ആ തന്ന സിറ്റുവേഷന് ആപ്റ്റ് ആകുന്ന തരത്തിൽ സൗണ്ട് മോടുലെറ്റ് ചെയ്യണം.....വെറുതെ അവന്റെ കയ്യിൽ നിന്നും കേൾക്കാൻ നിൽക്കണ്ട.... " അരുണിലേക്ക് നോട്ടം നൽകി കൊണ്ടായിരുന്നു അവൾ പറഞ്ഞത്.... അരുണിന്റെ മുഖത്തും നേരത്തെ പറഞ്ഞത് ഇഷ്ടപ്പെടാത്ത ഭാവം തന്നെ ആയിരുന്നു..... സാം ഉള്ളിലെ പരിഭ്രമം അടക്കാൻ പാട് പെട്ടു ഒന്ന് ഒന്ന് തലയാട്ടി... "Cool man..... Just relax......ഉള്ളിൽ ദേഷ്യവും സങ്കടവും പേടിയും ഒക്കെ കാണും.... പക്ഷെ അത് ശബ്ദത്തിൽ ഉണ്ടാകാൻ പാടില്ല.... ഒരുപാട് ആഗ്രഹിച്ചു ഫീൽഡിൽ വന്നതല്ലേഡോ...... പിടിച്ചു നിൽക്കാൻ നോക്ക്... " അവന്റെ തോളിൽ ഒന്ന് തട്ടി ചെറു പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് ഇവ പുറത്തേക്ക് ഇറങ്ങി.... അപ്പോഴും അരുണിന്റെ മുഖം ഇരുണ്ടു തന്നെ ഇരുന്നു.... ഇവ ചിരിയോടെ അവന്റെ അടുത്തുള്ള സീറ്റിൽ തന്നെ ചെന്നിരുന്നു നോട്ട് കയ്യിൽ എടുത്തു അതിലേക്കു ശ്രദ്ധ മാറ്റി..... "റെഡി....." ഇടക്ക് അരുണിന്റെ പരുക്കൻ ശബ്ദം കേൾക്കാമായിരുന്നു.... ആ ദേഷ്യത്തേ അറിഞ്ഞു കൊണ്ട് തന്നെ ഇവ അവന്റെ തോളിൽ ഒന്ന് തട്ടി....

"നമ്മളെ പോലെ തന്നെ ജീവിക്കാൻ വേണ്ടി കോലം കെട്ടുന്നവർ അല്ലേ.....വിട്ടേക്കടാ.... " ശബ്ദം ഒന്ന് താഴ്ത്തി കൊണ്ടായിരുന്നു ഇവ പറഞ്ഞത്.... അരുൺ ഒരു നിമിഷം അവളെ ഒന്ന് നോക്കി.... ഇന്ന് വരെ ആർക്ക് വേണ്ടിയും സംസാരിക്കുന്നത് കേട്ടിട്ടില്ല..... ആരുടേ കാര്യത്തിലും ഇടപെടുന്നതും.... ഇന്ന് ആദ്യമായി ആണ് അവളിൽ നിന്നും ഇങ്ങനെ ഒരു പെരുമാറ്റം... "നോക്കണ്ട.... ഇന്ന് നിന്റെ പെരുമാറ്റം പരമ ബോർ ആയിരുന്നു..... " ബുക്കിൽ നിന്നും കണ്ണ് മാറ്റാതെ തന്നെ ശബ്ദം താഴ്ത്തി പറയുന്നവളെ കണ്ടു അരുൺ ഒന്ന് ചിരിച്ചു.... "പറഞ്ഞ ആളുടെ സ്വഭാവം പത്തരമാറ്റ് തങ്കം അല്ലേ......" അവനും ഒരു ആക്കലോടെ പറഞ്ഞു... _________ "ഡേയ്.... " കഫെയിൽ ഇരിക്കുമ്പോൾ കയറി വരുന്ന ഇവയെ കണ്ടു അർജുൻ ശബ്ദം ഒന്ന് ഉയർത്തി വിളിച്ചു.... ഇവ ഒന്ന് തല ചെരിച്ചു നോക്കി അർജുനെ കണ്ടതും മെല്ലെ ഒന്ന് പുഞ്ചിരിച്ചു.... "ആഹാ.... ഇതാര്..... വലിയ ബിസി മാൻ അല്ലേ........ നമ്മൾ ഒന്നും വിളിച്ചാൽ മൈന്റ് പോലും ഇല്ലല്ലോ.... " അവനരികിലേക്ക് നടന്നു ഒരു ആക്കിയ സ്വരത്തിൽ ആയിരുന്നു ഇവ പറഞ്ഞത്.... അർജുൻ ചെറു ചിരിയോടെ കോഫി ഊതി കുടിച്ചു.... ഇവ അവന് ഒപോസിറ്റ് ഉള്ള ചെയർ പിന്നിലേക്ക് വലിച്ചു അതിലേക്കു ചാരി ഇരുന്നു കൊണ്ട് വെറുതെ സൈഡ് നെറ്റിലൂടെ പുറത്തേക്ക് ഒന്ന് കണ്ണോടിച്ചു....

"ഞാൻ വന്നായിരുന്നഡി.....ഇന്നലെ രാത്രി.... നീ അല്പം ബിസി ആയിരുന്നു.... വെറുതെ ശല്യം ചെയ്യണ്ടല്ലോ എന്ന് കരുതി തിരികെ പോന്നതാഡി ഇവാമ്മോ..... " അവൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായത് പോലെ ഒരു നിമിഷം ഇവയുടെ മുഖം ഒന്ന് വാടി... എത്രയൊക്കെ കുഴപ്പം ഇല്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുമ്പോഴും എന്തോ ഒന്ന് തന്നിൽ നിന്നും നഷ്ടപ്പെടും പോലെ.... "ആഹ്ടാ..... ഇന്നലെ ജോൺ വന്നിരുന്നു.... " "മ്മ്മ്..... " അവന് കൂടുതൽ ചോദിക്കണം എന്നുണ്ടായിരുന്നു എങ്കിലും അത് അവളിൽ ഇഷ്ടകേട് ഉണ്ടാക്കും എന്ന് അറിഞ്ഞു കൊണ്ട് അവൻ വാക്കുകൾ അടക്കി.... ഇവയും ഒരു നിമിഷം നിശബ്ദമായി..... "Any problum.... " അവന് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല... "Nothing daa......ഇതൊന്നും ഒരു പ്രോബ്ലമെ അല്ല.... " അവൾ ചെറു ചിരി എടുത്തണിഞ്ഞു കൊണ്ട് പറഞ്ഞു.... അവൾക്ക് ബോധ്യം ഉണ്ടായിരുന്നു തെറ്റുകൾ തന്റെ ഭാഗത്തും സംഭവിച്ചിട്ടുണ്ട് എന്ന്.... പക്ഷെ അത് അംഗീകരിക്കാൻ അവളിലെ ഈഗോ തയ്യാറല്ലായിരുന്നു..... കാരണം അവൾ ആരെക്കാളും ഏറെ സ്നേഹിക്കുന്നത് തന്നെ തന്നെ ആയിരുന്നു.... "നീ അതൊക്കെ വിട്.... ഡാ എഡിറ്ററെ.... ഞാൻ നിന്റെ ഫോണിലേക്ക് കുറച്ചു വീഡിയോസ് അയച്ചു തന്നിട്ടുണ്ട്.... അതൊന്നു എഡിറ്റ്‌ ചെയ്തു വൃത്തിക്ക് തരണം....

" ഇവ മുന്നോട്ട് ആഞ്ഞു കൊണ്ട് പറഞ്ഞു.... അപ്പോഴേക്കും അവൾ ഓർഡർ ചെയ്ത കോഫിയും എത്തിയിരുന്നു.... അവൾ അതിൽ നിന്നും ഒരു സിപ് കുടിച്ചു.... അർജുൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു അവൾ അയച്ച വീഡിയോ പരിശോധിക്കുന്ന തിരക്കിൽ ആണ്.... "ഒഡിഷൻ ആണോഡി..... " അവൻ ഫോണിലേക്ക് മുഖം താഴ്ത്തി കൊണ്ട് ചോദിച്ചു.... "മ്മ്മ്.... നല്ലൊരു ഓഫർ ഉണ്ട്.... But ആദ്യത്തെത് പോലെയല്ല.... കിട്ടാൻ നല്ല പാടാ... കിട്ടിയാൽ തന്നെ ട്രെയിനിങ്ങ് ഉണ്ടാകും.... അതിൽ നിന്നും സെലെക്ഷൻ കിട്ടണം.... പിന്നെ അറിയാലോ കയ്യിൽ നല്ല തുട്ട് വേണം.... " ചിരിച്ചു കൊണ്ട് തന്നെ ആയിരുന്നു ഇവയുടെ മറുപടി.... അർജുൻ ഒരു നിമിഷം തല ഉയർത്തി അവളെ നോക്കി.... എത്ര ഉയരത്തിൽ നിന്നായാലും നാല് കാലിലെ വീഴു..... പൂച്ചയുടെ ജന്മം തന്നെ... അവൻ ഒന്ന് പുഞ്ചിരിച്ചു..... പക്ഷെ അതിലും ഒരു വേദന ഉണ്ടായിരുന്നു.... ഇവക്കും ആ വേദനയുടെ അർത്ഥതലങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു.... "അജു.... " തന്നിലെക്ക് മാത്രം നോട്ടം ചുരുക്കി ഇരിക്കുന്നവനെ പുഞ്ചിരിയോടെ തന്നെ അവൾ വിളിച്ചു.... "You r a amazing friend......and also......എന്നെ ഏറ്റവും കൂടുതൽ മനസ്സിലാക്കുന്നതും നീയാണ്..........എനിക്ക് നിന്റെ friendship ഒരുപാട് വാല്യൂ ഉള്ളതാണ്..... and thats ok..... Ok.... "

അവളുടെ വാക്കുകളിൽ അടങ്ങിയ അർത്ഥം ഒരു നിമിഷം അർജുനെ വേദനിപ്പിച്ചു.... പക്ഷെ അവനും പ്രണയത്തേക്കാൾ അവളിലെ സൗഹൃദം അത്രയും വിലപ്പെട്ടത് ആയിരുന്നു.... അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ടേബിളിൽ വെച്ച അവളുടെ കയ്യിൽ മെല്ലെ ഒന്ന് തട്ടി... "I know......" അവനും ഒരു ചിരിയോടെ പറഞ്ഞു.... അവളും ഒന്ന് പുഞ്ചിരിച്ചു.... "എനിക്ക് ഇനിയും ഒരുപാട് സഞ്ചരിക്കാൻ ഉണ്ട് അജു......ഞാൻ ആഗ്രഹിച്ച ജീവിതം ഇതൊന്നും അല്ല.....നിനക്ക് അറിയാവുന്നതല്ലേ എല്ലാം......ഞാൻ വെറും വാക്ക് പറയുകയല്ല..... എന്റെ ലൈഫിൽ എനിക്ക് കിട്ടിയ ഏറ്റവും valued ആയ friend ആണ് നീ...... Like a soulmate.... And..... എനിക്ക് ലൈഫ് ലോങ്ങ്‌ ഈ friendship വേണം.... " അവളുടെ സ്വരം ഒരേ സമയം ഉറച്ചതും എന്നാൽ സൗമ്യവും ആയിരുന്നു..... തന്നിൽ നിറഞ്ഞു നിൽക്കുന്ന ചിന്തകളെ അവനിലേക്ക് പകർന്നു കൊടുക്കും പോൽ.... അർജുൻ ഒന്ന് പുഞ്ചിരിച്ചു.....

പുഞ്ചിരിയിൽ വേദനയില്ല..... അവളാണ് ശരി.... തന്നിൽ ഒതുങ്ങി വേറൊന്നും ചെയ്യാൻ ഇല്ലാതെ ഇരിക്കേണ്ടവൾ അല്ല ഇവ.... അവൾക്ക് ലക്ഷ്യങ്ങൾ ഉണ്ട്.... സ്വപ്നങ്ങൾ ഉണ്ട്..... അത് നേടി എടുക്കാൻ ഉള്ള കഴിവും ഉണ്ട്.... അവളായി ഉണ്ടാക്കി എടുത്ത ചിറകുകൾ അവളിൽ മുളച്ചു തുടങ്ങിയിരിക്കുന്നു...... തന്നിൽ ഒരുപാട് പടരും മുന്നേ തന്നെ ആ പ്രണയത്തെ ഇല്ലാതാക്കാൻ.... വേദന കുറക്കാൻ ആണ് അവൾ ശ്രമിച്ചത്.... അർജുൻ പുഞ്ചിരിയോടെ തന്നെ അവളെ നോക്കി കണ്ണ് ചിമ്മി..... അവളും പുഞ്ചിരിച്ചു.... അവൾക്കും അറിയാമായിരുന്നു തന്റെ പേരെന്റ്സിനേക്കാൾ ഏറെ തന്നെ മനസ്സിലാക്കിയവൻ ആണ്..... തന്നിലെ ആഗ്രഹങ്ങൾക്ക് കൂട്ടായി നിന്നവൻ ആണ് മുന്നിൽ എന്ന്.... ഇങ്ങനെ ഉള്ള സൗഹൃദങ്ങൾ കൈ പിടിയിൽ ഒതുക്കാൻ പോലും ഭാഗ്യം വേണം.... "Thankyou somuch..... " അവൾ ഇരു കൈ കൊണ്ടും അവന്റെ വലതു കരത്തേ പൊതിഞ്ഞു പിടിച്ചു.......... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story