മഴപോൽ: ഭാഗം 34

mazhapol thasal

രചന: THASAL

ഇവ അങ്ങനെയാണ്.... ദേഷ്യം കൊണ്ട് ഒരു നിമിഷം പലതും വിളിച്ചു പറയും എങ്കിലും ഏതൊരു പിണക്കവും ഒരു രാത്രിക്കപ്പുറം അവളുടെ മനസ്സിൽ ഉണ്ടാകില്ല..... അതാണ്‌ അവളിലെ ഗുണവും.... അത് പോലെ ദോഷവും....എല്ലാവരും മുതലാക്കുന്ന അവളുടെ ബലഹീനതയും.... __________ "വന്നല്ലോ വനമാല...... എന്തെ കുറെ ദിവസമായി ഈ വഴിയൊന്നും ഇല്ലല്ലോ.... " ഇവയുടെ സ്കൂട്ടി വീടിന് മുന്നിൽ ചെന്ന് നിന്നതും ഉമ്മറത്തു തന്നെ പത്രവും പിടിച്ചു ഇരിക്കുന്ന പീറ്റിന്റെ ചോദ്യം.... ഇവ ഒരു ചിരിയോടെ ഹെൽമെറ്റ്‌ ഊരി ഹാൻഡിലിൽ തൂക്കി വെച്ചു കൊണ്ട് സ്കൂട്ടിയിൽ നിന്നും ഇറങ്ങി.... "പോടാ പട്ടി.... കണ്ടില്ലേൽ വിളിക്കാൻ ഉള്ള ഉത്തരവാദിത്തം നിങ്ങൾക്കും ഉണ്ടല്ലോ.....നാലെണ്ണം ഉണ്ടല്ലോ.... ഒറ്റ ഒന്ന്... ഏഹേ....എന്നിട്ട.... " വീട്ടിലേക്ക് കയറുന്നതിനിടയിൽ ഇവ അവനെ നോക്കി പുച്ഛിച്ചു.... പീറ്റ് കയ്യിലെ പത്രം ഒന്ന് മടക്കി കൊണ്ട് ചിരിച്ചു.... "നിന്റെ വർക്ക്‌ ഞങ്ങൾക്ക് അറിയില്ലേ.... അതിനിടയിൽ വിളിച്ചു ചീത്ത കേൾക്കാൻ ഞങ്ങൾക്ക് എന്താ ഭ്രാന്ത് ഉണ്ടോ.... " അവന്റെ വാക്കുകളിൽ തന്നെ ഇവ വീണു.... ഇവയെ നന്നായി അറിയാവുന്നവർ ആണ്.... കോളേജ് കാലം മുതൽ നിഴൽ പോലെ കൂടെ നടക്കുന്നവർ.... മുന്നിൽ കാണുമ്പോൾ എത്ര ഫ്രണ്ട്ലി ആണ് എന്ന് പറയുമ്പോഴും സോഷ്യൽ മീഡിയ വഴിയുള്ള ബഹുലമായ സംഭാഷണം ഇന്നും ഇവക്ക് പരിജയമുള്ളതല്ല..... "ബാക്കി ഒക്കെ എവിടെടാ..... ഒന്നിനേം പുറത്ത് കണ്ടില്ലല്ലോ..... "

ഉള്ളിലേക്ക് ഒന്ന് ഏന്തി നോക്കി കൊണ്ട് ഇവ ചോദിച്ചു.... "ഇന്ന് ഉച്ചക്ക് ശേഷം ആണ് വർക്ക്‌.... എല്ലാം എണീറ്റു വരാൻ തന്നെ സമയം എടുക്കും... " അവൻ അത് പറഞ്ഞതും ഇവ മെല്ലെ ഉള്ളിലേക്ക് നടന്നു... "ഡി.... നിനക്ക് ഇന്ന് വർക്ക്‌ ഇല്ലേ.... " "No.....ഇന്ന് ചെറിയ ഒരു ഇന്റർവ്യൂ ഉണ്ട്.... അതിനു ലീവ് ആക്കിയതാ...." ഉള്ളിലേക്ക് നടക്കുന്നതിനിടയിൽ അവൾ വിളിച്ചു പറഞ്ഞു... ഉള്ളിലേക്ക് കടന്നതും കണ്ടു റൂമിന്റെ ഡോറിനരികേ തന്നെ ബെഡ് ഷീറ്റും പൊതിഞ്ഞു കിടക്കുന്ന ജോയെ.... "ഇവനെ ഇന്നും പുറത്താക്കിയോ.... " ഇവ ചിരിയോടെ അവന്റെ മേലിൽ കാല് കൊണ്ട് മെല്ലെ ഒന്ന് തട്ടി... "ടാ.... ജോ..." അവൾ വിളിച്ചതും അവൻ ഒന്ന് കമിഴ്ന്നു കിടന്നു.... ഇവ അവനെ കടന്നു ഉള്ളിലേക്ക് കയറിയതും കണ്ടു താഴെ ബെഡ് ഇട്ടു നല്ല സ്റ്റഡിയായി കിടക്കുന്ന റയാനെ.... അവൻ അങ്ങനെയാണ്...എത്ര ഉറക്കത്തിൽ ആണെങ്കിലും കാല് പോലും ഒന്ന് മടങ്ങില്ല.... തമാശയോടെ അവനെയും ഒന്ന് തട്ടി.... റയാന്റെ മുഖം ഒന്ന് ചുളുങ്ങി എങ്കിലും പൊസിഷനിൽ വലിയ മാറ്റം ഒന്നും ഉണ്ടായില്ല.... പ്രതീക്ഷിച്ച പോലെ തന്നെ മുകളിലെ ബെഡിൽ ഏതൻ കമിഴ്ന്നു കിടപ്പുണ്ട്.... മറുവശത്തേക്ക് ചെരിഞ്ഞു മുഖം തലയണയോട് ചേർത്ത് വെച്ചത് കാരണം തന്നെ മുഖം വ്യക്തമായി കാണാൻ സാധിക്കില്ല.... അവൾ പുഞ്ചിരിയോടെ അവന്റെ മുകളിലൂടെ തന്നെ മറുവശത്തേക്ക് കടന്നു അവന്റെ അരികിൽ തന്നെ കിടന്നു....

മുഖം പാതി തലയണയോട് ചേർത്ത് ഉറങ്ങുന്ന ഏതനെ കണ്ടു വെറുതെ ഒന്ന് ചിരിച്ചു കൊണ്ട് അവന്റെ മേലിലൂടെ കയ്യിട്ടു പിടിച്ചു അവന്റെ അടുത്ത് തന്നെ തല ചേർത്ത് കണ്ണുകൾ അടച്ചു കിടന്നു.... എല്ലാവരോടും ഒരുപോലെ അടുപ്പം സൂക്ഷിക്കുമ്പോഴും പലപ്പോഴും ഇവയുടെ ഫേവറെറ്റ് ഏതൻ തന്നെയാണ്.... അവളെ ഒരുപാട് സ്നേഹിക്കുന്ന.... അവളുടെ സ്വന്തം കൂട്ടുകാരൻ..... ഏതൻ ഉറക്കം മാറാത്ത കണക്കുകൾ പാതി തുറന്നു... ഇവയെ മനസ്സിലാക്കിയ മട്ടെ കണ്ണുകൾ അടച്ചു... "നീ എപ്പോഴാ വന്നേ.... " ഉറക്കം മാറാത്ത അടഞ്ഞ ശബ്ദം മാത്രം... "ഇപ്പൊ..... എനിക്ക് ഉറക്കം വരുന്നുണ്ട്.... " അവളും കണ്ണുകൾ അടച്ചു കൊണ്ട് മറുപടി പറഞ്ഞു.... മെല്ലെ ഉറക്കത്തിലേക്ക് വീഴുമ്പോൾ അവളുടെ ഉള്ളിൽ മനസമാധാനം ആയിരുന്നു... ഇത് വരെ മനസ്സിലുണ്ടായിരുന്ന ഭാരങ്ങൾ എല്ലാം അഴിഞ്ഞു വീഴും പോലൊരു സമാധാനം.... എന്തോ പറയാൻ ആയി റൂമിലേക്ക്‌ വന്ന പീറ്റ് കാണുന്നത് ഏതനോട് ചേർന്നു കിടക്കുന്ന ഇവയെയാണ്.... പീറ്റ് ഒന്ന് പുഞ്ചിരിച്ചു.... ആരോടും പറഞ്ഞില്ല എങ്കിലും എല്ലാർക്കും അറിയുന്ന പരസ്യമായ രഹസ്യം തന്നെയാണ്.... ഇവയുടെയും ഏതന്റെയും സ്പെഷ്യൽ ബോണ്ട്‌.... __________ "എല്ലാം കൂടി കിടന്നു ഉറങ്ങിക്കോ.....ഒന്നിനും വർക്കിന് പോകണ്ടല്ലോ.... ഇവ....ഏതാ.... ടാ... " മുടി ചീകി ഒതുക്കുന്നതിനിടെ പീറ്റ് ഇവയെയും ഏതനെയും മാറി മാറി വിളിച്ചു.... രണ്ടും കേട്ട ലക്ഷണം പോലും ഇല്ലാത്ത കിടത്തം ആണ്... "ഡാാ... റയാനെ... "

റയാന്റെ കാലിൽ ഒരു ചവിട്ട് കൊടുത്തു കൊണ്ട് വിളിച്ചതും അവൻ മെല്ലെ എഴുന്നേറ്റു.... കണ്ണും തിരുമ്മി ഒരു നിമിഷം ബെഡിൽ തന്നെ ഇരുന്നു... "ടാ... ടൈം 11 കഴിഞ്ഞു.... ആ കട്ടിലിൽ കിടക്കുന്ന രണ്ടിനെയും വിളിച്ചു...എഴുന്നേൽപ്പിച്ചു വീട് വൃത്തിയാക്കാൻ നോക്ക്... " അതും പറഞ്ഞു കൊണ്ട് പീറ്റ് ജോയുടെ അടുത്ത് പോയി അവന്റെ കാലിൽ പിടിച്ചു വലിച്ചു എഴുന്നേൽപ്പിക്കാൻ ഉള്ള ശ്രമം തുടങ്ങി... റയാൻ ഉറക്കം മുഴുവൻ മാറാതെ പാതി മന്ദപ്പോടെ കണ്ണും തിരുമ്മി മെല്ലെ ബെഡിന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു കൈ നീട്ടി ഏതനെ തട്ടി വിളിച്ചു... "ഏതാ.... ടാ... " പാതി ഉറക്കം പിടിച്ചു കൊണ്ട് തന്നെ അവന്റെ മേലിലേക്ക് തല വെച്ചു കൊണ്ട് ആയിരുന്നു വിളി... ഏതൻ ഒന്ന് ചെരിഞ്ഞു കിടന്നു.... "പോകാൻ സമയം ആയടാ.... എണീറ്റു വാ.... " മെല്ലെ അവന്റെ മേലിൽ നിന്നും എഴുന്നേറ്റു റയാൻ പറഞ്ഞു.... നിലത്ത് കിടന്നിരുന്ന പുതപ്പ് കാല് കൊണ്ട് തട്ടി മുകളിലേക്ക് കയറ്റി ഇട്ടു കിടന്നിരുന്ന ബെഡും കട്ടിലിന്റെ അടിയിലെക്ക് മടക്കി വെച്ചു.... "ഏതാ..... ടാ.... എണീക്കടാ.... " ബാത്‌റൂമിലേക്ക് കയറും മുന്നേ ഒരു വട്ടം കൂടി വിളിച്ചു... "ഏതവനാടാ അത്.... " ഉറക്കം നഷ്ടപെടുത്തിയ കണക്കെ ഇവ ഒന്ന് പാതി കണ്ണ് തുറന്നു ശബ്ദം ഉയർത്തി... "ഓഹ്... തമ്പുരാട്ടിയും ണ്ടായിരുന്നോ....

എണീക്കാൻ നോക്കടി... ആ ചെക്കന് റെക്കോർഡിങ് ഉള്ളതാ.... " അവളെ കണ്ട ചിരിയോടെ തന്നെ അതും പറഞ്ഞു കൊണ്ട് റയാൻ ബാത്‌റൂമിലേക്ക് കയറി... താല്പര്യം ഇല്ലെങ്കിൽ കൂടി ഇവ ഒന്ന് കണ്ണ് തിരുമ്മി കൊണ്ട് എഴുന്നേറ്റു ഇരുന്നു... "ഏതാ.... എണീക്കടാ..... എല്ലാരും പോകാൻ ആയി.... ടാ... " അവൾ അവനെ ഒന്ന് തട്ടി വിളിച്ചു കൊണ്ട് അവന്റെ കാലിന് ഭാഗത്ത് കൂടി തന്നെ താഴേക്ക് ഇറങ്ങി.... ഏതൻ ഇടക്ക് മൂളി എങ്കിലും അധികം റെസ്പോൺസ് ഒന്നും വന്നില്ല.... "കട്ടില് കണ്ടാൽ ശവമാ.....ടാ... പീറ്റ്.... ഇവനെ ഒന്ന് വന്നു വിളിക്കട.... " പുറത്തേക്ക് നടക്കുന്നതിനിടെ ഇവ വിളിച്ചു പറഞ്ഞു.... ടീവിയുടെ റിമോർട്ട് എടുത്തു ടീവി ഓൺ ചെയ്തു അതിനു മുന്നിൽ ഇരിക്കുമ്പോൾ കേട്ടു അകത്തു പീറ്റിന്റെ ചീത്തയും ഏതന്റെ പരാതിയും.... ഇവക്ക് ചിരിയാണ് വന്നത്....എപ്പോഴും ഇങ്ങനെ തന്നെയാണ്... കാര്യങ്ങളിൽ വലിയ പക്വത കാണിക്കുന്നത് പീറ്റ് മാത്രം ആണ്.... ഇവരെ എല്ലാം ഇത് പോലെ മുന്നോട്ട് നയിക്കുന്നതും അവരുടെ ഡേറ്റിന് റെക്കോർഡിങ്ങിന് പറഞ്ഞയക്കുന്നത് മുതൽ.....എല്ലാം പീറ്റ് ആണ്...... __________ "ഇവന്മാരുടെ കൂടെ നീയും പൊന്നോ.... ഇന്ന് വരുന്നില്ലാന്ന് പറഞ്ഞിട്ട്.... " റെക്കോർഡിങ്ങ് റൂമിൽ നിന്നും ഇറങ്ങി വരും വഴി കാബിനിൽ ഇരിക്കുന്ന ഇവയെ കണ്ടു അരുൺ ചോദിച്ചു....

"ഞാൻ മാന്യമര്യാദക്ക് വീട്ടിൽ തന്നെ ഇരിക്കുകയായിരുന്നു.... കോപ്പൻമാർ എല്ലാം കൂടി കുത്തി പൊക്കി കൊണ്ട് വന്നതാ.... ടാ.... ഞാൻ പ്രാക്ടീസ് റൂമിൽ കാണും...ഒരു ഇന്റർവ്യൂ ഉണ്ട്.... " അവൾ ജോയുടെ തലയിൽ മെല്ലെ ഒന്ന് തട്ടി കൊണ്ട് എഴുന്നേറ്റു... "ഓഹ്.... ഞങ്ങൾക്കും ഇന്റർവ്യൂ ഒക്കെ ഉണ്ടാകാറുണ്ട്....." തമാശയോടെ അവളെ നോക്കാതെ തന്നെ ഏതൻ പറഞ്ഞു... ഇവക്ക് ചിരി ഇങ്ങ് എത്തിയിരുന്നു.... "ഇതേ നിന്റെ പച്ചമാങ്ങാ കമ്പിനിയിലേക്ക് ഉള്ള തുക്കടാ ഇന്റർവ്യൂ അല്ല.... ചൈനയിലെ തന്നെ ലീഡിങ്ങ് കമ്പിനിയിലേക്ക് ഉള്ളതാണ്...കേട്ടോടാ നരുന്തേ.. " ഇവ അവനെ കളിയാക്കും വിധം ഒന്ന് കൊഞ്ഞനം കാണിച്ചു... "നീ പോടീ.... " അവനും ഒന്ന് മുഖം കോട്ടി... ഇവ ചിരിയോടെ പുറത്തേക്ക് ഇറങ്ങി.... "ഇപ്രാവശ്യം അവള് ശരിക്കും പോവോടാ.... " അരുൺ ആയിരുന്നു.... ജോ ഒന്ന് തലയാട്ടി... "പിന്നെ.... നിന്റെ ഈ സ്റ്റുഡിയോയിൽ കാലം കഴിക്കാനോ.... No way.... " ഒരു പ്രത്യേകം ഈണത്തിൽ പറഞ്ഞു കൊണ്ട് ഏതൻ റെക്കോർഡിങ്ങ് റൂമിനുള്ളിലേക്ക് കയറി പോയി.... "പുറമെ കാണിച്ചില്ലേലും ആ കോപ്പന് സങ്കടം ആണ്.... കഴിഞ്ഞ തവണ ഇന്റർവ്യൂ ലെറ്റർ കിട്ടി എന്ന് അറിഞ്ഞത് മുതൽ ശോകം അടിച്ചുള്ള നടപ്പ് ആയിരുന്നു... ഇപ്രാവശ്യം.... പിന്നെ പറയണ്ട.... കരയുന്നില്ല എന്നൊള്ളു.... "

പീറ്റ് ഒരു ചിരിയോടെ പറഞ്ഞു... "അവിടെയും ഉണ്ട് ഒരാള്..... ഇത് വരെ വീട്ടിൽ വന്നാൽ രണ്ട് വാക്ക് എങ്കിലും മിണ്ടും... ഇപ്പൊ അതും ഇല്ലാതായി....വന്നാൽ പിന്നെ ആകാശത്തും നോക്കി ഒറ്റ നിൽപ്പ....ആ പുല്ല് ഉള്ളിൽ കയറിയാൽ ഇറക്കി വിടാൻ വല്ലാത്ത പാട് ആണല്ലേ.... " അരുൺ ചിരിയോടെ ചോദിച്ചു...എല്ലാവരുടെ ചുണ്ടിലും പുഞ്ചിരി ആയിരുന്നു... എന്നാൽ ഹൃദയത്തിൽ തെല്ലു വേദന.... ശരിയാണ്.... ഹൃദയത്തിൽ നല്ലൊരു സ്ഥാനം തന്നെ നേടി എടുത്തവൾ.... എത്ര ഒക്കെ തല്ലു പിടിച്ചാലും.... വഴക്ക് ഉണ്ടാക്കിയാലും..... എന്ത് തെറ്റ് ചെയ്തു എന്ന് പറഞ്ഞാലും.... അവൾ എന്നും അവർക്ക് ഉള്ളിൽ ഒരു പെർഫെക്ട് തന്നെ ആയിരുന്നു.... അവരുടെ ഉള്ളിലെ ഒരു പെർഫെക്ട് വുമൺ.... ആരുടേയും ഉള്ളിൽ എളുപ്പം കയറാനും.... പടർന്നു പന്തലിക്കാനും കെൽപ്പ് ഉള്ളവൾ................ തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story