മഴപോൽ: ഭാഗം 36

mazhapol thasal

രചന: THASAL

"നിനക്ക് ആഗ്രഹിക്കാം... പക്ഷെ... അത് മോൾക്ക്‌ താല്പര്യം ഇല്ല എന്ന് അറിയുമ്പോൾ അവിടെ വിടണമായിരുന്നു... അല്ലാതെ ഇങ്ങനെ ഫോഴ്സ് ചെയ്യുകയല്ല വേണ്ടത്.... ആ ഒരൊറ്റ കാരണത്താൽ ആണ് അവൾ ഇന്ന് നമ്മളെ തിരിഞ്ഞു പോലും നോക്കാത്തത്.... " പപ്പയുടെ ശബ്ദം ഉയർന്നു... വാക്കുകൾ കൊണ്ട് മകൾക്കു താങ്ങായി നിൽക്കുമ്പോഴും ആ പപ്പയുടെ ഉള്ളിൽ വലിയ രീതിയിൽ തന്നെ നീറുന്നുണ്ടായിരുന്നു.... മകളെ കാണാൻ കഴിയാത്ത സങ്കടവും.... മമ്മയുടെ ഭാഗം നിഷബ്ദമായതും ഇനി നാവ് ഉയർത്തില്ല എന്നറിഞ്ഞു കൊണ്ട് പപ്പ പുറത്തേക്ക് ഇറങ്ങി പോയി.... മമ്മയെ ഒന്ന് നോക്കി കൊണ്ട് ജോണും.... മമ്മ സങ്കടം അടക്കി പിടിച്ചു കൊണ്ട് ഉള്ളിലേക്ക് കയറി പോയി.... അപ്പോഴും എല്ലാം കണ്ടു കൊണ്ട് നിസ്സഹായാതയോടെ നിറവയറോടെ നിൽക്കുന്ന ഒരു പെണ്ണിന്റെ സങ്കടമോ...വേദനയോ കാണാൻ ആരും ഉണ്ടായിരുന്നില്ല.... __________ "ഇനി ഞാൻ പോകില്ല പപ്പായി....ഇത് വാശി ആയിട്ട് കാണേണ്ട.... എനിക്ക് പറ്റില്ല.... എത്ര എന്ന് വെച്ചിട്ടാ അവൾക്ക് മുന്നിൽ ഇങ്ങനെ താഴ്ന്നു കൊടുക്കുക.... " ജോണിൽ വാശിയല്ല ഒരുതരം നിസ്സഹായത....അവൾ വരില്ല എന്ന് ആരെക്കാളും നന്നായി അറിയാവുന്നത് ജോണിന് തന്നെയാണ്.... "ശരിയാണ് മമ്മ അവളോട്‌ തെറ്റ് ചെയ്തു.... ആ പേരിൽ അവൾ എന്തിനാ നമ്മളെ രണ്ടു പേരെയും ശത്രുക്കളെ പോലെ ട്രീറ്റ്‌ ചെയ്യുന്നത്... സത്യം പറഞ്ഞാൽ മടുത്തു...ആരോടോ എന്തോ വലിയ തെറ്റ് ചെയ്തിട്ടുണ്ട്.... ഒരു സമാധാനം കിട്ടാതെ.... "

അവൻ വല്ലാതെ അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങി.... ഇന്ന് വരെ എതിർക്കാൻ കഴിയാത്തവൻ എല്ലാവരും ഒന്നിക്കാൻ കഷ്ടപ്പെട്ടവൻ ഇന്ന് തളർന്നു പോയിരിക്കുന്നു... തെറ്റ് ആരുടേ ഭാഗത്ത് ആണ് എന്ന് പോലും തിരിച്ചറിയാൻ കഴിയാതെ... പപ്പക്ക് അറിയാമായിരുന്നു മമ്മക്ക് പറ്റിയ തെറ്റുകൾ... അത് പോലെ ജീവൻ പോയാലും തന്റെ തീരുമാനത്തിൽ നിന്നും അണുവിട മാറാത്ത ഇവയുടെ സ്വഭാവവും.... പപ്പ ആദ്യം ഒന്ന് മൗനമായി ഇരുന്നു.... "ഞാൻ അവളോട്‌ സംസാരിക്കണോ...." പപ്പയുടെ ചോദ്യത്തിന് വാക്കുകൾ കൊണ്ട് ഉത്തരം നൽകാൻ ജോൺ തയ്യാറായില്ല.... മൗനമായി തന്നെ ഇരുന്നു... മകൾക്കു മുന്നിൽ യാചനയുമായി പോകാൻ മാത്രം വലിയ തെറ്റുകൾ ഒന്നും അദ്ദേഹം ഈ ജന്മം ചെയ്തിട്ടില്ല.... "പപ്പായി ഇതിൽ ഇടപെട്ടാൽ അത് അവൾക്കും സങ്കടം ആകും.... " തെല്ലു നേരത്തിനു ശേഷം ജോൺ ശബ്ദം നന്നേ താഴ്ത്തി തന്നെ പറഞ്ഞു.... പപ്പായിക്കും ഒന്നും പറയാൻ ഉണ്ടായിരുന്നില്ല... എന്ത് പറയാൻ... ഈഗോ കൊണ്ട് അകലുന്ന ഭാര്യക്കും മകൾക്കും ഇടയിൽ കുടുങ്ങി കിടക്കുകയായിരുന്നു അദ്ദേഹത്തിന്റെ മനസ്സ്... __________ "അജു....നിനക്ക് കഴിയുമെങ്കിൽ എന്നെ ഒന്ന് fm ൽ ആക്കി തരോ.... എന്റെ സ്കൂട്ടി ഒന്ന് പണി മുടക്കി.... " പാർക്കിംഗ് ഏരിയയിൽ സ്കൂട്ടിയിൽ ചാരി നിന്ന് കൊണ്ട് ഇവ അർജുന് വിളിച്ചു...

മറുവശത്ത് ഉറക്ക ചടവോടെയുള്ള ഒരു മൂളൽ മാത്രം കേട്ടു എങ്കിലും പ്രതീക്ഷിച്ച പോലെ തന്നെ കക്ഷി അഞ്ച് മിനിറ്റ് പോലും വൈകിക്കാതെ ഇറങ്ങി വന്നു... "ആ പല്ല് എങ്കിലും ഒന്ന് തേച്ചിട്ട് വാടാ... " കണ്ണും തിരുമ്മി വരുന്ന അർജുനെ കണ്ടു ഇവ ചിരിയോടെ പറഞ്ഞു... അവനും ചമ്മിയ ഒരു ചിരിയോടെ ബുള്ളറ്റിൽ കയറി ഇരുന്നു ബുള്ളറ്റ് ഒന്ന് തിരിച്ചതും ഇവയും അവന്റെ പിന്നിൽ കയറി ഇരുന്നു... "നിന്നെ കൊണ്ട് പോവാൻ അല്ലേ... അപ്പൊ ഇത് തന്നെ ധാരാളം ഇവാമ്മോ..... " ബുള്ളറ്റ് മുന്നോട്ട് എടുക്കുന്നതിനിടയിൽ അർജുൻ തമാശയോടെ പറഞ്ഞു... "എന്താ... !!?" പറഞ്ഞത് പൂർണമായും കേട്ടു എങ്കിലും ഒരു തല്ലിനുള്ള സ്കോപ്പ് കണ്ടു കൊണ്ട് ഇവ ഒന്നൂടെ അവനിലേക്ക് ചാരി കൊണ്ട് ചോദിച്ചു... "ഒന്നും ഇല്ലേ.... എനിക്ക് നിന്നെ പോലെ തല്ലു കൂടാൻ ഒന്നും കപ്പാസിറ്റി ഇല്ലേ... എന്നെ വെറുതെ വിട്ടേക്ക്... " തമാശ എന്നോണമുള്ള അവന്റെ മറുപടിക്ക് അവൾ ഒന്ന് ചിരിച്ചു... ഇപ്പോൾ ഇത് പറയുന്നത് വീട്ടുകാർ ആരെങ്കിലും ആണെങ്കിൽ ഒരു തല്ലു തുടങ്ങിയിട്ടുണ്ടാകും... "ഡാ...അജു... ഞാൻ ബോർ ആണോടാ... " എന്തോ അറിയാൻ ഉള്ള കൊതി ആയിരുന്നു അവളിൽ... അർജുൻ എല്ലാം കേട്ടു എങ്കിലും ഒരു മറുപടി നൽകിയില്ല... "ഡാാ... പൊട്ട നിന്നോടാ... " ഇവ അവന്റെ പുറത്ത് ഒന്ന് അമർത്തി നുള്ളി... "എല്ലാ മനുഷ്യരും ബോറൻമാർ ആണെടി കോപ്പേ.... അത് നീ മാത്രം അല്ല... " അവനും ഇന്നും വിട്ടു കൊടുക്കാത്ത മട്ടെ പറയുമ്പോൾ ഇവ എന്തോ ആലോചനയിൽ എന്ന പോലെ ഇരിക്കുകയായിരുന്നു.... __________

"പ്രോഗ്രാം കഴിഞ്ഞാൽ നേരെ ഒരു വീട് കാണാൻ പോക്കുണ്ട്.... " അർജുന് പിന്നിൽ നിന്നും ഇറങ്ങുന്നതിനിടയിൽ ഇവ പറഞ്ഞു.... അർജുൻ ഒന്ന് നെറ്റി ചുളിച്ചു... "വീട് കാണലോ.... ആരുടേ...!!?" അവൻ സംശയത്തോടെ ചോദിക്കുമ്പോൾ ഇവ പോക്കറ്റിൽ നിന്നും ഒരു 500 ന്റെ നോട്ട് എടുത്തു അവനോട് പോലും ചോദിക്കാതെ അവന്റെ പോക്കറ്റിലേക്ക് വെച്ചു കൊടുത്തു... അർജുൻ ഒരു എതിർപ്പോടെ അത് എടുക്കാൻ ശ്രമിച്ചപ്പോഴേക്കും ഇവ കണ്ണുരുട്ടലോടെ അവനെ തടഞ്ഞിരുന്നു... "വേറെ ആരുടേ...എന്റേത് തന്നെ.... കുറെ കാലത്തിന് ശേഷം വീടൊക്കെ അവിടെ തന്നെ ഉണ്ടോന്ന് ഒന്ന് പോയി നോക്കണം... " അവൾ തമാശയോടെ പറഞ്ഞു... എങ്കിലും അതിനുള്ളിലും ഒരു സങ്കടം അവന് കാണാൻ കഴിയുന്നുണ്ടായിരുന്നു... മമ്മയോട് തോൽക്കുന്നു എന്ന തോന്നൽ ആകാം അത്... അർജുൻ പുഞ്ചിരിയോടെ അവളുടെ കവിളിൽ ഒന്ന് തട്ടി.... "സാമുവൽ ഇച്ചായൻ... നാളെ ചെറിയ ബിസിനസ്‌ ട്രിപ്പിന് പോകുന്നുണ്ട്... അതിനു മുന്നേ കണ്ടെച്ചു വരാം എന്ന് കരുതി.... ആർക്കും പരാതി ഒന്നും പാടില്ലല്ലോ.... എന്നാ... ശരിഡാ...നീ വിട്ടോ... " ഒരു പുഞ്ചിരി അവന് നൽകി തിരിഞ്ഞു നടക്കുന്നവളെ കാണും തോറും അവനുള്ളിൽ അത്ഭുതം ആണ് തോന്നിയത്.... എന്തൊക്കെ പറഞ്ഞാലും അവളുടെ മനസ്സിന്റെ കട്ടിയും....

ബോൾഡ്നെസും വേറെ ആരിലും കാണാൻ കഴിഞ്ഞിട്ടില്ല.... എത്ര വലിയ വിഷയത്തേയാണ് അവൾ ഇത്രയും സിമ്പിൾ ആയി പ്രെസെന്റ് ചെയ്തത്... ഇടക്ക് ഒന്ന് തിരിഞ്ഞു നോക്കിയ ഇവ ഒരു പുഞ്ചിരിയോടെ അവനെ നോക്കി കൈ വീശി കാണിച്ചു... അവനും അതിനു ഒന്ന് പുഞ്ചിരിച്ചു... __________ "ആരോട് ചോദിച്ചിട്ടാണ് എന്റെ വർക്കിംഗ്‌ ഷെഡ്യൂൾ കൂട്ടിയത്.... I want an answer... Tell me.... " കയ്യിലെ പേപ്പറിലേക്ക് ചൂണ്ടി ശബ്ദം ഉയർത്തി കൊണ്ടുള്ള ഇവയുടെ ചോദ്യത്തിൽ വർക്കിംഗ്‌ സ്റ്റാഫ്‌ ഒന്ന് വിരണ്ടു... "ജഗന് ടൈം ഒന്ന് അട്ജെസ്റ്റ് ആക്കാൻ.... " "അവനാരാ ഇവിടുത്തെ ബോസോ....ഞാനും അവനും നീയും എല്ലാം ഇവിടുത്തെ സ്റ്റാഫ്‌ തന്നെയല്ലേ.... 5 hours ഞാൻ ഇവിടെ വർക്ക്‌ ചെയ്യുന്നുണ്ട്... ഒരു സാധാരണ fm നേക്കാൾ 2 hours അപ്പോഴും കൂടുതലാ......അവന് വേണ്ടി ഞാൻ വർക്കിംഗ്‌ ടൈം കൂട്ടണം എന്ന് പറഞ്ഞാൽ... അത് നടക്കില്ല... ഇതിനൊരു പരിഹാരം വേണം... " ഇവക്ക് സകല നിയന്ത്രണങ്ങളും വിട്ടിരുന്നു...ചുറ്റിലും ഉള്ള പല സ്റ്റാഫ്‌സും അവരെ നോക്കാനും തുടങ്ങിയിരുന്നു.... എതിരെ നിന്ന സ്റ്റാഫ്‌ അവളെ ഒന്ന് നിയന്ത്രിക്കാൻ ശ്രമിച്ചു... "Relax....look iva.... ഇത് നമ്മുടെ ഹെഡിൽ നിന്നുമുള്ള തീരുമാനം ആണ്.... " അവൻ അവളെ ദയനീയമായി നോക്കി... "24 മണിക്കൂറും അങ്ങേരുടെ വാലിൽ തൂങ്ങി നടക്കുന്നുണ്ടല്ലോ.... നിനക്ക് ഇത് പരിഹരിക്കാൻ കഴിയുമോ.... " ഇവയുടെ സംസാരത്തിൽ യാതൊരു മയവും ഉണ്ടായിരുന്നില്ല... "ഇവ...പ്ലീസ്...

" "YES or NO... " ഇവ അപ്പോഴും ഉറച്ചു തന്നെ നിന്നു... അവൻ ദയനീയമായി ഒന്ന് ഇല്ല എന്നർത്ഥത്തിൽ തലയാട്ടി... "I am sorry.... " "Ok.... Fine..... ഇനി എന്താ ചെയ്യേണ്ടത് എന്ന് എനിക്കറിയാം.... " ഇവ കയ്യിലെ പേപ്പർ ചുരുട്ടി കഴുത്തിൽ ഇട്ടിരുന്ന.ടാഗ് വലിച്ചു ഊരി കൊണ്ട് എംഡിയുടെ റൂം ലക്ഷ്യമാക്കി നടന്നു.... പിന്നിൽ നിന്നും സ്റ്റാഫ്‌ വിളിക്കുന്നുണ്ട് എങ്കിലും അതൊന്നും അവളെ ബാധിക്കുന്നുണ്ടായിരുന്നില്ല... ഡോറിൽ മുട്ടുന്നതും കയറി പോകുന്നതും ശബ്ദം താഴ്ത്തി തുടങ്ങിയ വാക്പോരാട്ടം ഏവർക്കും കേൾക്കാൻ പാകത്തിന് ആകുന്നതും അവർ അറിഞ്ഞു.... "കേരളത്തിൽ ഇത് മാത്രം അല്ലല്ലോ FM ഉള്ളത്... നിങ്ങൾ നോക്കിക്കോ.... Next weak മുതൽ ഇതിനേക്കാൾ വലിയ ഒരു കമ്പിനിയിൽ തന്നെ ഞാൻ സ്റ്റാഫ്‌ ആയി ഉണ്ടാകും.... " ദേഷ്യം കൊണ്ട് കയ്യിൽ ചുരുട്ടിയ ടാഗ് അയാളുടെ ടേബിളിന് മുന്നിലേക്ക് എറിഞ്ഞു കൊടുത്തു കൊണ്ട് ഇവ അയാളെ challenge ചെയ്തു... "ഏയ്‌... ഡോ.. അങ്ങനെ ഒന്നും പറയല്ലേ... നമുക്ക് സംസാരിച്ചു തീരുമാനം ആക്കാം... എടുത്തു ചാടല്ലേ... " ഇറങ്ങി പോകാൻ നിന്ന ഇവയെ അയാൾ പിടിച്ചു വെച്ചു... "എന്ത് തീരുമാനം ആക്കാൻ... ഇത് വരെ പറയുമ്പോൾ ഈ സ്വരം ഒന്നും അല്ലായിരുന്നല്ലോ... പെണ്ണാണ് എന്ന് കരുതി ഒരുത്തന്റെയും കാല് പിടിച്ചു ജീവിക്കേണ്ട ഗതികേട് ഒന്നും എനിക്ക് വന്നിട്ടില്ല...

നല്ല അധ്വാനിച്ചു തന്നെയാണ് ജീവിക്കുന്നത്... " അവളിൽ അയാളോട് അടങ്ങാത്ത പുച്ഛം നില നിന്നിരുന്നു.... "താൻ ഇവിടെ ഇരിക്കഡോ... നമുക്ക് സംസാരിക്കാം... " അയാൾ അവളെ തണുപ്പിക്കാൻ കഷ്ടപ്പെടുകയായിരുന്നു... Fm ലെ one of the best എന്ന് പറയാവുന്ന RJ മാരിൽ ഒരാളാണ് ഇവ...എവിടെ പോയാലും ആ ഒരു സ്വീകരണം ഉണ്ടാകും.... ഒരിക്കലും വിട്ടു കളയാൻ അവർക്കും ആകുമായിരുന്നില്ല.... ഇവ താല്പര്യം ഇല്ലെങ്കിൽ കൂടി മാന്യത മാത്രം കണക്കിൽ എടുത്തു അയാൾക്ക്‌ മുന്നിലെ കസേരയിൽ കയറി ഇരുന്നു... "ഞാൻ പറയുന്നത്... " "ഓവർ ടൈം എനിക്ക് പറ്റില്ല....അതല്ലാതെ എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറ... " അറുത്തു മുറിച്ചു കൊണ്ട് തന്നെ ആയിരുന്നു ഇവയുടെ വാക്കുകൾ... ഒരു തീരുമാനം എടുത്താൽ അതിൽ നിന്നും അണുവിട മാറാത്ത ഇവയുടെ സ്വഭാവം അറിയുന്നത് കൊണ്ട് തന്നെ ആയാലും മൗനമായി................ തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story