മഴപോൽ: ഭാഗം 37

mazhapol thasal

രചന: THASAL

"ഡാ..." സിറ്റ്ഔട്ടിൽ ഇരുന്നു പത്രം വായിക്കുന്നതിനിടെ ആരുടെയോ വിളി കേട്ടു ജോൺ സംശയത്തോടെ ചുറ്റും നോക്കി... "ശ്.... ശ്....ഇവിടെ... ഇങ്ങോട്ട് നോക്കടാ... " പിന്നെയും ശബ്ദം ഉയർന്നതും ജോൺ സംശയത്തോടെ ഒന്ന് എഴുന്നേറ്റു ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി... വീടിന്റെ സൈഡിൽ പമ്മി നിൽപ്പുണ്ട് ഇവ...അവളുടെ നിർത്തം കണ്ടു സെക്യൂരിറ്റി ചേട്ടൻ വരെ ചിരിക്കുന്നുണ്ട്... ജോൺ അന്തം വിട്ടു മുറ്റത്തേക്ക് ഇറങ്ങി... "നീ എന്തിനാടി ഇവിടെ പമ്മി നിൽക്കുന്നെ... " "ഉള്ളിൽ ഒരു ബോംബ് ഉണ്ടല്ലോ... അത് തന്നെ കാരണം... " അവൾ താല്പര്യം ഇല്ലാത്ത മട്ടെ പറഞ്ഞു... "നീ ഇതും പറഞ്ഞു തല്ലു കൂടാൻ വന്നതാണോ.. !!?" പറഞ്ഞത് ഇഷ്ടപെടാത്ത കണക്കെ ജോൺ ചോദിച്ചതും ഇവ അത് അത്ര കാര്യമാക്കാതെ തന്നെ നിന്നു.... "എനിക്ക് പപ്പായിയെ ഒന്ന് കാണണം... കുറച്ചു നേരം ഒരുമിച്ച് ടൈം സ്പെൻഡ്‌ ചെയ്യണം പോകണം... അത്രേ ഒള്ളൂ... " അവൾ അത് പറഞ്ഞു കൊണ്ട് ഷൂ ഒന്ന് ഊരി വെച്ചു ഉള്ളിലേക്ക് കടന്നു... ജോണിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.... ഇവ ഉള്ളിലേക്ക് കടന്നതും പ്രതീക്ഷിച്ച പോലെ തന്നെ സെറ്റിയിൽ എന്തോ ഫയൽ നോക്കി ഇരിപ്പുണ്ട് പപ്പായി.... എന്തോ അവളിൽ ഒരു സങ്കടം അടിഞ്ഞു കൂടി....ഇത്രയും കാലം എല്ലാവർക്കും മുന്നിൽ കല്ല് പോലെ ഉറച്ചു നിന്നത് കൊണ്ടാകാം...

സ്വന്തം എന്ന് തോന്നുന്നവരെ കാണുമ്പോൾ പുറത്ത് വരുന്ന ഈ സങ്കടം.... എങ്കിലും അവൾ അത് പുറമെ പ്രകടിപ്പിക്കാതെ നേരെ ചെന്ന് പപ്പായിയുടെ പിന്നിലൂടെ കഴുത്തിൽ കയ്യിട്ടു പിടിച്ചു തലയിൽ ആയി താടി വെച്ചു.... "I missed you somuch.... " എന്താണ് ഉണ്ടായത് എന്ന് തിരിച്ചറിയും മുന്നേ മകളുടെ ശബ്ദത്തിൽ ഉയർന്ന വാക്കുകൾ ഞെട്ടലും സങ്കടവും സന്തോഷവും ഒരുപോലെ അദ്ദേഹത്തിൽ നിറഞ്ഞു.... "ഇവ...!!?" സംശയത്തോടുള്ള വിളിക്ക് ഇവ അദ്ദേഹത്തിന്റെ നെര ബാധിച്ച മുടിയിൽ ഒന്ന് ചുംബിച്ചു കൊണ്ട് അദ്ദേഹത്തിനരികേ കയറി ഇരുന്നു പുഞ്ചിരിയോടെ അദ്ദേഹത്തിന്റെ മുഖത്തേക്ക് ഉറ്റു നോക്കി.... അദ്ദേഹവും പുഞ്ചിരിക്കുകയായിരുന്നു.... "Are you happy.... " അദ്ദേഹത്തിന് അറിയേണ്ടത് അത് മാത്രം ആയിരുന്നു.... അവൻ ഒന്ന് തലയാട്ടി കൊണ്ട് ആ പപ്പയുടെ നെഞ്ചിൽ ആയി മുഖം ചേർത്ത് കിടന്നു.... ഇത്രയും കാലം അന്യമായ ഒരു സംരക്ഷണം ചുറ്റും പൊതിയും പോലെ... "എന്ത് പറ്റിയഡാ.... !!?" അദ്ദേഹം വാത്സല്യത്തോടെ അവളുടെ മുടിയിൽ തലോടി...

"I missed you..... എനിക്ക്.... ആരും ഇല്ലാ എന്നൊരു.... " എന്ത് പറഞ്ഞു തന്റെ ഫീലിംഗ്സ് അദ്ദേഹത്തിന് മനസ്സിലാക്കി കൊടുക്കണം എന്ന് അവൾക്ക് അറിയില്ലായിരുന്നു... പപ്പായി പുഞ്ചിരിയോടെ അവളുടെ നെറ്റിയിൽ ഒന്ന് തട്ടി... അവൾ മെല്ലെ എഴുന്നേറ്റു മാറി.... "ഇനി എത്ര കാലം നിനക്ക് വേണം നിന്റെ ഡ്രീംസ്‌ ഫുൾ ഫിൽ ചെയ്യാൻ.... " അദ്ദേഹത്തിന്റെ ചോദ്യത്തിന് അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അദ്ദേഹത്തിനരികേ നിന്നും എഴുന്നേറ്റു.... "എല്ലാം നടക്കും പപ്പായി.... " വ്യക്തമായ ഒരു മറുപടി നൽകാൻ അവൾക്ക് ധൈര്യം ഉണ്ടായിരുന്നില്ല.... നിർഭാഗ്യങ്ങൾ ഇന്നും കൂടെയുണ്ട്.... ഹാളിൽ നിന്നും ആരുടെയോ ശബ്ദം കേട്ടു ഇറങ്ങി വന്ന മമ്മ കാണുന്നത് പപ്പായിയോട് സംസാരിക്കുന്ന ഇവയെയാണ്.... ഒരു നിമിഷം അവർ ഒന്ന് സ്റ്റെക്ക് ആയി.... പതിയെ അതൊരു പുഞ്ചിരിയിലേക്ക് കടക്കുമ്പോഴേക്കും ഇവയുടെ കണ്ണുകൾ അവരിൽ പതിഞ്ഞു കഴിഞ്ഞിരുന്നു.... എല്ലാവരോടും സംസാരിക്കാനും പുഞ്ചിരിക്കാനും മനസ്സിനെ പറഞ്ഞു പഠിപ്പിക്കുമ്പോഴും മമ്മയോട് മാത്രം അടുപ്പം കാണിക്കാൻ അവൾക്ക് ആകുന്നുണ്ടായിരുന്നില്ല...

അവൾ അധികം മൈന്റ് നൽകാതെ മുകളിലെക്ക് കയറി പോയി... "നീ ചായ കുടിച്ചതാണോ.... " ഒന്നും സംഭവിക്കാത്ത മട്ടെയുള്ള അവരുടെ ചോദ്യം അവളുടെ ഉള്ളിൽ പുച്ഛം നിറച്ചു എങ്കിലും കാരണങ്ങൾ ഉണ്ടാക്കി തല്ലു കൂടാൻ അവൾക്കും താല്പര്യം ഇല്ലായിരുന്നു... അവർക്കു ഒരു ഉത്തരവും നൽകാതെ മുകളിലെക്ക് കയറി പോയി... അവരുടെ മുഖം ഒന്ന് ഇരുണ്ടു.... കൂർപ്പിച്ചു അവൾ പോകും വഴിയെ ഒന്ന് നോക്കി... ശേഷം പപ്പയെയും... എങ്കിലും പരാതി പറയാനോ ചീത്ത വിളിക്കുവാനോ അവർ മുതിർന്നില്ല.... __________ ഇവ ബെഡിൽ മുഖം അമർത്തി കിടക്കുമ്പോൾ പ്രതീക്ഷ പോലെ തന്നെ ജോണും അവൾക്ക് അരികിൽ ആയി ചെന്ന് കിടന്നു... "ഇവ..." കൈ എത്തിച്ചു അവളുടെ മുടിയിൽ ഒന്ന് തലോടി വിളിക്കുമ്പോൾ അവളുടെ ഒരു കൈ അവനെ ചുറ്റി പിടിച്ചു കഴിഞ്ഞിരുന്നു.... "എനിക്ക് ഒരു കൺഫേർട്ട് കിട്ടുന്നില്ല ജോൺ..." അവൾ ഉള്ളത് പോലെ തന്നെ തുറന്ന് പറഞ്ഞു... അത് ജോണിൽ അല്പം സങ്കടവും ദേഷ്യവും ഒരുപോലെ നിറച്ചു... "നിനക്ക് ഞങ്ങളെ ഒന്നും ഇഷ്ടമല്ലേ.... "

അവന്റെ സ്വരം ഉയർന്നു.... ഇവ ഒന്നും മിണ്ടിയില്ല.... മുഖം ബെഡിലേക്ക് അമർത്തി വെച്ചു... "ഇനിയെങ്കിലും തുറന്ന് പറ.... എന്താ നിന്റെ പ്രശ്നം... എന്തിന്റെ പേരിലാ നീ ഞങ്ങളെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നത്.... നിനക്ക് ഇവിടെ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ.....പറ ഇവാ.... " അവൻ അവളുടെ തോളിൽ തട്ടി വിളിച്ചു കൊണ്ട് പറയുമ്പോൾ ഇവ മെല്ലെ തല ചെരിച്ചു അവനെ നോക്കി.... എങ്കിലും ആ മുഖത്ത് പുഞ്ചിരിയുടെ ഒരു അംശം പോലും ഉണ്ടായിരുന്നില്ല.... "അറിയില്ല....." അവളുടെ വാക്കുകൾക്ക് മുന്നിൽ ജോൺ ഒന്ന് നെറ്റി ചുളിച്ചു... "സീരിയസ്ലി ജോൺ..... എനിക്ക് അറിയുന്നില്ല....നിങ്ങളെ ഒക്കെ എങ്ങനെയാണ് ട്രീറ്റ്‌ ചെയ്യേണ്ടത് എന്നോ.....നിങ്ങളുടെ ഒക്കെ ഉള്ളിൽ ഉള്ള പോലെ ഒരു നല്ല മകളും അനിയത്തിയും ഒക്കെ എങനെ ആകണം എന്നോ എനിക്ക് അറിയില്ല....എനിക്ക് ഞാൻ ആകാനെ കഴിയൂ.... ഇവ ഇങ്ങനെയാ.... ആരോടും ഒരു സെന്റിമെന്റ്സും ഇല്ലാത്തവൾ...... അഭിനയിക്കാൻ അറിയില്ലഡാ...ജീവിതത്തിൽ അഭിനയിച്ചാൽ അത് ബോർ ആകും....ഈ പരാതികളോ പരിഭവങ്ങളോ എന്റെ മനസ്സിലേക്ക് തുള്ളി പോലും കയറുന്നില്ല....... " അവളുടെ വാക്കുകൾക്ക് മുന്നിൽ പകച്ചു നിൽക്കാനേ ജോണിനും ആയുള്ളൂ.... സ്നേഹം ഇല്ല എന്ന് പറയുന്നില്ല... പക്ഷെ ബന്ധങ്ങൾ ബാധ്യതയാകുന്നു എന്ന് പറയാതെ പറയുന്നു....

എന്നും ചീത്തയും പരാതികളും മാത്രം കേട്ടു വളർന്നവളുടെ മനസ്സ് കല്ലായി തീർന്നത് കൊണ്ടാകാം.... ജോണിന് അവളോട്‌ എന്തെന്നില്ലാത്ത ദയ തോന്നി.... "സത്യത്തിൽ എനിക്കു നിങ്ങളെ ഒക്കെ വലിയ ഇഷ്ടവാ.... പക്ഷെ.... എനിക്ക് അത് ഫ്രീ ആയി എക്സ്പ്രസ്സ്‌ ചെയ്യാൻ കഴിയുന്നില്ല..... You know..... അതിനു ഒരു കാരണം നീയാ.... " എല്ലാം തുറന്നു പറയണം എന്ന് ഉറപ്പിച്ചു കൊണ്ടുള്ള തിരിച്ചു വരവ് തന്നെയായിരുന്നു ഇവയുടെത്.....ജോൺ ഒന്നും മനസ്സിലാകാതെ അവളെ നോക്കുകയായിരുന്നു.... ഇവ ഒന്ന് ചിരിച്ചു.... "നീ ഒരു ബോയ് ആയത് തന്നെ കാരണം....എന്റെ ലൈഫിൽ ഞാൻ ഏറ്റവും കൂടുതൽ ദേഷ്യം വെച്ചിട്ടുള്ളത് നിന്നോടാ.... എനിക്ക് ഇഷ്ടവായിരുന്നു നിന്നെ... പക്ഷെ അത്രതന്നെ ഇഷ്ടവും അല്ലായിരുന്നു..... എല്ലാവർക്കും നിന്നെ മതി.... വീട്ടിൽ മമ്മക്ക് തുടങ്ങി... എവിടെ ചെന്നാലും ജോൺ മതി......ഒരു മിട്ടായി കിട്ടിയാൽ ജോൺ....എന്തിനും ഏതിനും ജോൺ ...അപ്പൊ ഞാൻ ആരാ.... ഉള്ള് ഒക്കെ എന്താ പറയാ നിന്നു കത്തുക എന്ന് പറയില്ലേ അത് പോലെ ആയിരുന്നു..... ഞാൻ എന്തോ തെറ്റ് ചെയ്ത പോലെ.... ഞാൻ ചെയ്ത തെറ്റ് എന്താ പെണ്ണായി പോയി... എല്ലാത്തിനും എതിർപ്പ്.... ഞാൻ ഒന്ന് പുറത്ത് ഇറങ്ങിയാൽ തുടങ്ങി അവരോട് ചോദിക്കാതെ ഒരു മിട്ടായി വാങ്ങിയാൽ പോലും കുറ്റം...

എന്തെങ്കിലും തിരികെ പറഞ്ഞാൽ നീ ഒരു പെണ്ണാ... അവരെ കണ്ടു പഠിക്ക്... ഇവരെ കണ്ടു പഠിക്ക്.......കേട്ടു കേട്ടു മടുത്തു.... എന്നെ ഇങ്ങനെ ആക്കി തീർത്തതിൽ എനിക്ക് ആരെക്കാളും ദേഷ്യം നിന്നോട് തന്നെ ആയിരുന്നു....ആ ദേഷ്യത്തിൽ നിന്നോട് അവശേഷിച്ച സ്നേഹം ഇല്ലാതായി പോകോ എന്ന് ഞാൻ പേടിച്ചു....എനിക്ക് ഉള്ളിൽ ഉള്ളത് കാണിക്കാൻ കഴിയാതെയായി..... എന്താ ഞാൻ ചെയ്യാ....." തന്റെ ഉള്ളിൽ ഉള്ളത് എല്ലാം തുറന്നു പറയുമ്പോൾ അവൾ വെറുതെ തന്നെ ചിരിക്കുന്നുണ്ടായിരുന്നു..... ജോൺ നിസ്സഹായാതയോടെ ഇവയെ നോക്കി.... ഇവ ബെഡിൽ നിന്നും എഴുന്നേറ്റു തന്റെ ബാഗ് വേഗം തന്നെ എടുത്തു കഴുത്തിലൂടെ സൈഡ് ആയി ഇട്ടു.... "എനിക്ക് സിമ്പതി ഒന്നും വേണ്ടാ..... എനിക്ക് അറിയിക്കണമായിരുന്നു എന്റെ ഉള്ളിൽ ഉള്ളത്... അത് കൊണ്ട് മാത്രം പറഞ്ഞതാണ്.... Bye john...ഇനിയും വൈകിയാൽ വണ്ടി കിട്ടില്ല.... സ്കൂട്ടി വർക്ക്‌ ഷോപ്പിൽ ആണ്.... " ഇവ വേഗം തന്നെ പുറത്തേക്ക് ഇറങ്ങി പോയി.... ജോണിന്റെ ഉള്ളിൽ ഒരു കടൽ തന്നെ ഇരമ്പി കയറി.... അവളുടെ സങ്കടങ്ങൾ തൊട്ടറിഞ്ഞ പോലെ... ജോൺ എഴുന്നേറ്റു പുറത്തെക്ക് നടക്കുമ്പോൾ കണ്ടു വാതിൽക്കൽ തന്നെ ചാരി നിൽക്കുന്ന മമ്മയെ... അവന് എന്തോ പുച്ഛം തോന്നി...

അവൻ അവരിലേക്ക് ഒരു നോട്ടം നൽകി കൊണ്ട് പുറത്തേക്ക് നടന്നു... താഴേക്ക് ഇറങ്ങിയപ്പോഴേക്കും ഇവ ഗേറ്റ് കടന്നു പോയിരുന്നു.... പപ്പായിയുടെ കണ്ണിലെ നനവ് വിളിച്ചോതുന്നുണ്ട് ആ മനസ്സ് മകളുടെ ഈ അകൽച്ചയിൽ എത്രമാത്രം വേദനിക്കുന്നുണ്ട് എന്ന്.... __________ "ആ.... വന്നോ.... കയറി വാടി.... " കാളിംഗ് ബെൽ പോലും ഇല്ലാതെ ആരോ ഉള്ളിലേക്ക് കയറി വന്ന ശബ്ദം കേട്ടു അർജുൻ അടുക്കളയിൽ നിന്നും എത്തി നോക്കി.... ഇവയെ കണ്ടതും അവൻ പുഞ്ചിരിയോടെ പറഞ്ഞതും ഇവയും അതെ പുഞ്ചിരിയോടെ ഉള്ളിലേക്ക് കയറി പോയി.... "ആഹാ.....എഡിറ്റർ കഞ്ഞി വെപ്പിൽ ആണല്ലോ..... " അടുപ്പത്തു ഇരിക്കുന്ന കുക്കർ കണ്ടു അവൾ തമാശയോടെ ചോദിച്ച ശേഷം കറിക്ക് വെച്ചത് ഒന്ന് ഇളക്കി കൊടുത്തു.... "കഞ്ഞി കുടിച്ചു എങ്കിലും ജീവിച്ചോട്ടെടി ഇവാമ്മോ..... " അവനും തമാശയോടെ പറഞ്ഞു... ഇവയും ഒന്ന് ചിരിച്ചു.... "ഡി.... എന്റെ ലാപ്പിൽ എന്തോ മെയിൽ വന്നിട്ടുണ്ട്.... നീ അതൊന്നു നോക്കിയെ.... ലാപ് ഹാളിൽ ടേബിളിൽ ഉണ്ട്.... "

തിരക്കിട്ട പണിക്കിടയിൽ അവൻ പറയുമ്പോൾ ഇവ ഒരു പാട്ടും മൂളി കൊണ്ട് ഹാളിലേക്ക് നടന്നു... ലാപ് എടുത്തു അടുക്കളയിലേക്ക് തന്നെ വന്നു ഫ്രിഡ്ജിൽ നിന്നും ഒരു കുപ്പിയും എടുത്തു റാക്കിൽ കയറി ഇരുന്നു ലാപ് തുറന്നു.... "ഇന്ന് ഞാൻ വീട്ടിൽ പോയിരുന്നഡാ.... " നെറ്റ് കണക്ഷൻ ശരിയാക്കുമ്പോൾ അവൾ സാധാരണ രീതിയിൽ പറഞ്ഞു.... അർജുൻ കുഞ്ഞ് ചിരിയോടെ അവളെ ഒന്ന് തിരിഞ്ഞു നോക്കി.... "Happy.... !!?" മെയിൽ എടുക്കുമ്പോൾ ഉള്ള അവന്റെ ചോദ്യത്തിന് അവൾ അല്ല എന്ന പോലെ തലയാട്ടി... "അത് നടക്കുന്ന കാര്യം അല്ലടാ....എനിക്കെന്തോ അവരോട് പഴയ പോലെ പെരുമാറാൻ കഴിയുന്നില്ല.... " അവളുടെ വാക്കുകളിൽ അവൻ ഒന്ന് സ്റ്റെക്ക് ആയി... എങ്കിലും തിരുത്താൻ തോന്നിയില്ല.... സ്നേഹം... ബഹുമാനം എന്നൊക്കെ പറഞ്ഞാൽ സ്വയം തോന്നേണ്ടത്... അതിനു നിർബന്ധിച്ചിട്ട് കാര്യമില്ല.... അവനിൽ നിന്നും ചോദ്യം ഒന്നും വരാതായതോടെ ഒരു നിമിഷം അവൾ തല ഉയർത്തി അവനെ നോക്കി.... അവൻ ഒന്ന് പുഞ്ചിരിച്ചതും അവൾ ലാപ്പിലേക്ക് തന്നെ നോട്ടം ഒതുക്കിയതും മെയിൽ കണ്ടു അവളുടെ കണ്ണുകൾ ഒന്ന് തിളങ്ങി..... ......... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story