മഴപോൽ: ഭാഗം 38

mazhapol thasal

രചന: THASAL

അവനിൽ നിന്നും ചോദ്യം ഒന്നും വരാതായതോടെ ഒരു നിമിഷം അവൾ തല ഉയർത്തി അവനെ നോക്കി.... അവൻ ഒന്ന് പുഞ്ചിരിച്ചതും അവൾ ലാപ്പിലേക്ക് തന്നെ നോട്ടം ഒതുക്കിയതും മെയിൽ കണ്ടു അവളുടെ കണ്ണുകൾ ഒന്ന് തിളങ്ങി..... "സീരിയസ് ലി.... " വിശ്വാസം വരാതെ ഇരു കൈകൾ കൊണ്ടും മുഖം പൊത്തി അത്ഭതവും സന്തോഷവും ഇട കലർന്ന ഭാവത്തോടെ ചോദിക്കുന്നവളെ കണ്ടു അർജുന്റെ ചുണ്ടിലെ പുഞ്ചിരിക്ക് മാറ്റേറി... "Really aju.... !!?" അത്ഭുതം കൊണ്ട് വീണ്ടും ചോദിച്ചു മടിയിൽ വെച്ച ലാപ് എടുത്തു തിണ്ണയിൽ വെച്ചു അവൾ ചാടി ഇറങ്ങി അർജുന്റെ കഴുത്തിലൂടെ കയ്യിട്ടു കെട്ടി പിടിച്ചു..... "Really.... !!?" അവളിൽ വല്ലാത്തൊരു ആനന്ദം ആയിരിന്നു.... അർജുൻ പുഞ്ചിരിയോടെ അവളുടെ പുറത്ത് ഒന്ന് തട്ടി കൊടുത്തു... "സത്യമാണ് ഇവാമ്മോ.... finaly.... നീ നിന്റെ ബിഗ് ഡ്രീമിൽ എത്തിയിരിക്കുകയാണ്......നീ ചൈനയിലേക്ക് പറക്കാൻ പോവാണെഡി കോപ്പേ.... " അവൻ പുഞ്ചിരിയോടെ പായുമ്പോൾ അവൾ അവനിൽ നിന്നും പെട്ടെന്ന് തന്നെ വിട്ടു മാറി... "ഞാൻ.... ഞാൻ പപ്പായിയോട് വിളിച്ചു പറയട്ടെ..... " ആവേശത്തോടെ പറഞ്ഞു പുറത്തേക്ക് പോകുന്നവളെ ഒരു നിമിഷം പുഞ്ചിരിയോടെ നോക്കി നിന്നു.... ഇന്ന് അവനിൽ സങ്കടം ഇല്ല... നിരാശയില്ല....

ഉള്ളിലെ ഇഷ്ടത്തിന് ഒരു തരി പോലും കുറവ് വരുന്നില്ല എങ്കിലും അതിനേക്കാൾ ഏറെ അവളുടെ സ്വപ്നത്തേ ഇന്ന് അവൻ റെസ്‌പെക്ട് കൊടുക്കുന്നു.... __________ "അജുവാണ് മെയിൽ അയച്ചത്.....എന്റെ കർത്താവെ.... ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല....ഞാൻ എല്ലാം വിശദമായി നോക്കിയിട്ട് നിന്നെ വിളിക്കാം... അല്ലേൽ നാളെ രാവിലെ തന്നെ നീ ഫ്ലാറ്റിലേക്ക് വാ....ഗുഡ്‌നൈറ്റ്...." ഇവ ഫോൺ കട്ട്‌ ചെയ്യുമ്പോഴേക്കും അർജുൻ കഞ്ഞി രണ്ട് ബൗളിലേക്ക് ആയി മാറ്റി ഹാളിലെ ടേബിളിൽ കൊണ്ട് വെച്ചിരുന്നു.... ഇവ പുഞ്ചിരിയോടെ അവന്റെ അടുത്തേക്ക് നടന്നു... "അരുൺ വരില്ലേഡാ..." "അവന് ഇന്ന് ഓവർ ടൈം ഡ്യൂട്ടിയാണ്.... വരുമ്പോൾ ഒരു നേരം ആകും.... അവനുള്ളത്‌ എടുത്തു വെച്ചിട്ടുണ്ട്.... " നേരെ അടുക്കളയിലേക്ക് തന്നെ നടന്നു ഒരു കുപ്പി അച്ചാറും ചെറിയൊരു പത്രവുമായി അവൻ വന്നിരുന്നു...ഇവ അവന്റെ തലക്ക് പിറകിൽ മെല്ലെ ഒന്ന് മേടി പുഞ്ചിരിച്ചു കൊണ്ട് അവൾക്കായി ഒഴിച്ചു വെച്ച കഞ്ഞിക്ക് മുൻപിൽ കസേര വലിച്ചു ഇരുന്നു... "ഏതൻ ആയിരുന്നോ.... !!?" ഇടക്കുള്ള അർജുന്റെ ചോദ്യത്തിന് അച്ചാർ നാവിന് നടുവിൽ തേച്ചു എരിവ് വലിച്ചു കൊണ്ട് അവൾ തലയാട്ടി.... അർജുൻ ഒന്ന് പുഞ്ചിരിച്ചു... "അവൻ അവിടെ കിടന്നു കരയുന്നുണ്ടാകും.... "

അവൻ തമാശയോടെ പറഞ്ഞു... അത് ഇവക്കും അറിയാവുന്ന കാര്യം ആയിരുന്നു.... അത് അവളുടെ മുഖത്തേ മങ്ങൽ വിളിച്ചോതുന്നുണ്ടായിരുന്നു.... "അത്രയും ഇഷ്ടം ആണോ ഇവാമ്മോ.... !!?" അർജുന്റെ ചോദ്യത്തിന് അവൾ ഒന്ന് പുഞ്ചിരിച്ചു.... "സത്യം പറയട്ടെ അജു.... എന്റെ ലൈഫിൽ ഞാൻ കണ്ടെത്തിയ ഏറ്റവും നല്ല തീരുമാനം ആണ് ഏതൻ.... " അവളുടെ വാക്കുകളിൽ ഉണ്ടായിരുന്നു അവൾക്ക് അവൻ ആരാണെന്ന്... "ഞാൻ ഇത് വരെ ആരോടും പറഞ്ഞിട്ടില്ല.... ഫസ്റ്റ് ടൈം നിന്നോടാ....ഒരു ഫ്രണ്ട് എന്ന നിലയിൽ എന്റെ ഉള്ളിൽ എപ്പോഴും ഒരു പ്രത്യേക ഇടം അവനുണ്ട്.... becouse.....becouse.... I dont know....അവൻ എന്തോ സ്പെഷ്യൽ ആണ്....." അർജുൻ പുഞ്ചിരിയോടെ അവളെ കേൾക്കുകയായിരുന്നു... "അപ്പൊ ഞാനോ... !!?" അവനിൽ കുറുമ്പ്... അവൾ ചെറു പൊട്ടി ചിരിയോടെ അവന്റെ അലസമായ മുടിയിലൂടെ ഒന്ന് തലോടി... "I dont know...." അവൾ കുസൃതിയോടെ പറയുമ്പോൾ അവനും ചിരിക്കുകയായിരുന്നു.... __________ "ഞാൻ ഒന്നൂടെ കൺഫോം ചെയ്തു.... നെക്സ്റ്റ് weak ആണ് ഫ്ലൈറ്റ്.... ഞാൻ കുറച്ചു കൂടി നീട്ടി കിട്ടുവോന്ന് നോക്കിയതാ പപ്പായി.... നടന്നില്ല... 3 weak കഴിയും മുന്നേ അവിടെ ജോയിൻ ചെയ്യണം എന്നാ പറഞ്ഞത്..... ഞാൻ ഏതന്റെ കൂടെയാ.....

ഒരു ചെറിയ ഷോപ്പിങ്ങിന് വന്നതാ...." ഇടക്ക് ഏതനിലേക്ക് നോട്ടം ചുരുക്കി ഫോണിൽ ശബ്ദം താഴ്ത്തി സംസാരിച്ചു ഇവ....ഏതൻ ഫോണിലേക്ക് നോക്കിയുള്ള നടത്തം ആണ്... ഇടക്ക് ചിലരെങ്കിലും അവളെ തിരിച്ചറിയുകയും നോക്കുകയും ചെയ്യുന്നുണ്ട്.... "ഞാൻ പോകാം..... എന്നാണ് എന്ന് ഞാൻ പറയുന്നില്ല..... പപ്പായി എന്നാ തിരികെ വരുന്നേ... " അവളുടെ അന്വേഷണങ്ങൾ ഏതനും കേൾക്കുന്നുണ്ടായിരുന്നു....Aval.അത് അറിഞ്ഞു കൊണ്ട് അവന്റെ തോളിലൂടെ കയ്യിട്ടു പിടിച്ചു നടന്നു.... "ഞാൻ പോകും മുന്നേ വന്നേക്കണം....മ്മ്മ്..... ഫിലിപ്പ് അങ്കിൾ വിളിച്ചിരുന്നു.... എനിക്ക് തോന്നി പപ്പായുടെ പണിയാണ് എന്ന്.... ഞാൻ ആലോചിച്ചു പറയാം എന്നാ പറഞ്ഞത്.... ഓഹ്... ശരി.... ഞാൻ സമ്മതിച്ചോളാം.... ഓക്കേ... പപ്പായി.... ഞാൻ വീട്ടിൽ എത്തിയിട്ട് വിളിക്കാം... " ഫോൺ കട്ട്‌ ചെയ്യുമ്പോഴും അവളുടെ ചുണ്ടിൽ കുഞ്ഞ് പുഞ്ചിരി ഉണ്ടായിരുന്നു... "പപ്പായിയാ... " ഏതനോട് ആയി അവൾ പറഞ്ഞു... ഏതൻ അവളെ ഒന്ന് നോക്കി... "റൂം റെഡി ആയിട്ടുണ്ട്.... അതിന്റെ വിളിയാ...." അവൾ കൂട്ടി ചേർത്തു.... ഏതന്റെ മുഖത്ത് അത്ര തെളിച്ചം ഇല്ലായിരുന്നു... എങ്കിലും അവളെ സങ്കടപ്പെടുത്താതിരിക്കാൻ അവൻ ശ്രമിച്ചു.... "ഡാാ.... " അവനിൽ നിന്നും വലിയ പ്രതികരണം ഒന്നും ഇല്ലാതായപ്പോൾ ശാസന കണക്കെയുള്ള അവളുടെ വിളിയിൽ അവൻ ഒരു പുഞ്ചിരിയോടെ അവളുടെ തോളിലൂടെ കയ്യിട്ടു പിടിച്ചു....

"ആഹ്ഡി.... കോപ്പേ.... നീ പോയി നിന്റേതായ ഒരു ഐഡന്റിറ്റി ഒക്കെ അവിടെ ഉണ്ടാക്കിയിട്ട് വാ..." അവളുടെ മനസ്സ് അറിഞ്ഞ പോലുള്ള അവന്റെ മറുപടി... അവളുടെ ഉള്ളിലും കുഞ്ഞ് നോവ്... "Miss ചെയ്യും.... " ശബ്ദം നന്നേ താഴ്ത്തി കൊണ്ട് അവൾ പറയുമ്പോൾ അവന്റെ കണ്ണുകളിൽ നനവ് പടർന്നിരുന്നു... അവൻ പുഞ്ചിരിയോടെ അവളുടെ തോളിൽ ഒന്ന് തട്ടി കൊണ്ട് മുന്നോട്ട് നടന്നു... "നീ മിണ്ടാതെ വന്നേ... കോപ്പ്... " അവൻ തമാശ കലർന്ന സ്വരത്തിൽ പറയുമ്പോഴും കാലങ്ങളായി സ്വന്തം പോലെ കാണുന്ന അവളെ പിരിയുക എന്നാൽ അവനും പ്രയാസം ഏറിയതായിരുന്നു..... __________ "എല്ലാം വാങ്ങിയോ..... " വേണ്ടത് എല്ലാം പർച്ചെഴ്സ് ചെയ്തു നേരെ ചെന്നത് ഏതന്റെ വീട്ടിലേക്ക് ആണ്.... പീറ്ററിന്റെ ചോദ്യത്തിന് കവർ ഒക്കെ പൊക്കി കാണിച്ചു അത് സിറ്റ്ഔട്ടിൽ തന്നെ വെച്ച് അവൾ ഉള്ളിലേക്ക് കയറി.... പ്രതീക്ഷ പോലെ തന്നെ ജോ ടീവിയും കണ്ടു നിലത്ത് കിടപ്പുണ്ട്.... റയാന്റെ ശബ്ദം അടുക്കളയിൽ നിന്നും കേൾക്കുന്നുണ്ട്.... ഫോണിൽ ആകും എന്ന് ഊഹിക്കേണ്ടതെ ഒള്ളൂ..... "ഡാാ....നിനക്ക് ഇന്ന് വർക്ക്‌ ഇല്ലേടാ.... " ഉള്ളിലേക്ക് കടന്നതും ജോയും കാലിൽ കാൽ വെച്ച് ഒന്ന് തട്ടി കൊണ്ട് ഇവ ചോദിച്ചു... "ഞാൻ ഇന്ന് ലീവ് എടുത്തു... " ടീവിയിൽ നിന്നും ഒരു നിമിഷം പോലും കണ്ണ് മാറ്റാതെയാണ് അവൻ പറയുന്നത്.... സിനിമ എന്നാൽ എല്ലാവർക്കും ഒരു craze ആണ്.... ഇവ അമർത്തി ഒന്ന് തലയാട്ടി.... "ഡേയ്.... ഉള്ള ജോലി കളയാതെ നോക്ക്.... "

വീണ്ടും അവനെ ശല്യപെടുത്തും കണക്കെ ഒരു ചവിട്ട് കൂടി കൊടുത്തു... "നിനക്ക് എന്താണ്.... ഒന്ന് വെറുതെ വിഡോ... " ഫിലിം കാണുമ്പോൾ ശല്യം ചെയ്തതിനാണ്.... ഇവക്ക് ചിരിയാണ് വന്നത്.... "ഒന്ന് പോടാപ്പാ.... " അവന് ഒരു ചവിട്ട് കൂടി കൊടുത്തു അവൾ ഉള്ളിലേക്ക് നടന്നു... "ഡി.... " പിറകിൽ നിന്നും അവന്റെ ഉയർന്ന ശബ്ദം കേൾക്കുന്നുണ്ട്... ഇവ ഒന്ന് തിരിഞ്ഞു നോക്കി മുഖം വെട്ടിച്ചു.... അപ്പോഴേക്കും ഏതനും സോഫയിൽ കയറി കിടക്കുന്നുണ്ട്.... പീറ്റർ ആണെങ്കിൽ അവനെ കുത്തി പൊക്കി കുളിക്കാൻ വിടാൻ ഉള്ള ശ്രമത്തിൽ ആണ്... കിച്ചണിൽ പോയപ്പോൾ തന്നെ കണ്ടു രാത്രിക്കുള്ള ചപ്പാത്തി പരത്തി വെക്കുന്ന റയാനെ....ഇവ നേരെ പോയി അവന്റെ തോളിൽ ഒന്ന് തട്ടി വേഗം തന്നെ റാക്കിൽ ചാടി ഇരുന്നു... റയാൻ സംശയത്തോടെ നോക്കിയതും ഇവയെ കണ്ടു അവൻ പതുങ്ങിയ ചിരി നൽകി... "അല്ല ഇതാര് ചൈനകാരിയോ.... !!?" അവൻ തമാശയോടെ ചോദിക്കുമ്പോൾ ഇവ കുറുമ്പോടെ അവനെ നോക്കി... "ഡേയ്.... വേണ്ടാ... " അവളുടെ സംസാരം അവനിൽ പുഞ്ചിരി നിറച്ചു.... "അവസാനം കിട്ടി അല്ലേടി.... അല്ല.... എന്നാ പോക്ക്.... " "നെക്സ്റ്റ് weak പോകണം.... 3 weak ആകുമ്പോഴേക്കും ജോയിൻ ചെയ്താൽ മതി... But.... അവിടെ പോയിട്ട് എല്ലാം ഒന്ന് റെഡി ആക്കണം....പപ്പായിയുടെ സഹായം ഉണ്ട്.... " "ക്യാഷ് ഒക്കെ.... " അവളുടെ അവസ്ഥ ആവോളം അറിയാവുന്നത് കൊണ്ട് തന്നെ ആയിരുന്നു അവന്റെ ചോദ്യം.... ഇവ ചപ്പാത്തി പരത്താൻ വേണ്ടി എടുത്ത പൊടിയിൽ മെല്ലെ വരച്ചു ഇരുന്നു...

"നീ എന്നെ പറ്റി എന്താടാ കരുതിയെക്കുന്നെ.... ഈ ഇവ റിച്ച് അല്ലേ..... ഞാൻ കരുതിയാൽ ലക്ഷങ്ങൾ ഒരു നിമിഷം കൊണ്ട് ഉണ്ടാക്കാൻ കഴിയും.... " "അതാകും നീ നിന്റെ ഓർണമെന്റ്സും സ്കൂട്ടിയും ഒക്കെ വിട്ടത് അല്ലേ.... " കൂർപ്പിച്ച നോട്ടത്തോടെ അവൻ ചോദിക്കുമ്പോൾ ഇവയിൽ തെല്ല് ഒരു ഞെട്ടൽ ഉണ്ടായി... "ഞെട്ടണ്ട.... ഞാൻ മാത്രം അല്ല എല്ലാരും അറിഞ്ഞിട്ടുണ്ട്... എന്നിട്ട് അവളുടെ ഒരു കോപ്പിലെ അഭിനയം... എന്താ നിന്റെ സ്കൂട്ടിക്ക് പറ്റിയത്.... വർക്ക്‌ ഷോപ്പിൽ ആണല്ലേ.... ഒറ്റ വീക്ക് അങ് തന്നാൽ ഉണ്ടല്ലോ... " റയാൻ കൈ വീശും പോലെ കാണിച്ചതും ഇവ ചിരിയോടെ പിന്നിലേക്ക് ചാഞ്ഞു... "അടുത്ത ആഴ്ച ഇവിടം വിടുന്ന എനിക്ക് എന്തിനാടാ ആ തല്ലി പൊളി സ്കൂട്ടി.... " അവളുടെ ആ ചോദ്യത്തിൽ തന്നെ റയാൻ എന്തോ തിരയും കണക്കെ ചുറ്റും ഒന്ന് നോക്കി... "ഒരു ഉലക്ക കിട്ടിയാൽ നിന്റെ തല ഞാൻ അടിച്ചു പൊളിക്കും.... ഈ അഭിനയം ആരുടേ മുന്നിലാ....മനുഷ്യന് അഭിമാനം ആകാം... ദുരഭിമാനം ആയാലാ പ്രശ്നം....

ഞങ്ങളുടെ കയ്യിൽ നിന്നും വാങ്ങണ്ടാ.... ആ ജോൺ തന്നപ്പോഴും ഇത് തന്നെയല്ലേ നീ പറഞ്ഞത്... അവളുടെ ഒരു... " റയാൻ ദേഷ്യത്തോടെ ചപ്പാത്തി പരത്തുമ്പോഴും ഇവ ചിരിക്കുകയായിരുന്നു.... "ഡേയ്.... വിടടെ.... എന്റെ കൂടെ ഉള്ളവരുടെ ബാങ്ക് ബാലൻസ് എനിക്ക് അറിയാവുന്നതല്ലേ... പിന്നെ... ജോണും ഒറ്റക്കല്ല... അവനെ വിശ്വസിച്ചു ഇറങ്ങി വന്ന ഒരു പെണ്ണൊരുത്തി വീട്ടിൽ ഉണ്ട്... അതിന്റെ പ്രസവവും കാര്യങ്ങളും ഒക്കെ ആയിട്ട് കുറച്ച് പൊടിയാൻ ഉള്ളതാ... ഞാനായിട്ട് ഇനി അവനെ ബുദ്ധിമുട്ടിക്കില്ല... അവനെ എന്നല്ല ആരേയും.... ഇനി നാളെ ഒരിക്കൽ എന്റെ കഷ്ടപ്പാട് കൊണ്ട് ഞാൻ നേടി എടുത്തത് അവരുടെ അൗതാര്യം കൊണ്ട് ആണെന്ന് ഒരുത്തനും പറയരുതല്ലോ.... " ചിരിയോടെ തന്നെ അവൾ പറയുമ്പോൾ റയാനിലും അത്ഭുതം ആയിരുന്നു... മനുഷ്യന് ഇങ്ങനെയും ചിന്തിക്കാൻ കഴിയുമോ....!!?... "ഇതിനെ ആടി കോപ്പേ ദുരഭിമാനം എന്ന് പറയുന്നത്.... " അവൻ തമാശയോടെ പറഞ്ഞു... ഇവയും ഒന്ന് ചിരിച്ചു... "നിനക്ക് ദുരഭിമാനം..... എനിക്ക് അഭിമാനം.... " അവളും തിരികെ മറുപടി നൽകുമ്പോഴും അവൾ ഉള്ള് കൊണ്ട് ജയിച്ചവൾ ആയിരുന്നു... ആർക്ക് മുന്നിലും തല കുനിക്കാൻ ഇഷ്ടപെടാത്ത യഥാർത്ഥ പെണ്ണ്............ തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story