മഴപോൽ: ഭാഗം 39

mazhapol thasal

രചന: THASAL

"നിനക്ക് ദുരഭിമാനം..... എനിക്ക് അഭിമാനം.... " അവളും തിരികെ മറുപടി നൽകുമ്പോഴും അവൾ ഉള്ള് കൊണ്ട് ജയിച്ചവൾ ആയിരുന്നു... ആർക്ക് മുന്നിലും തല കുനിക്കാൻ ഇഷ്ടപെടാത്ത യഥാർത്ഥ പെണ്ണ്.... അവനും അവളെ ഒരു നിമിഷം നോക്കി കണ്ടു... ശേഷം ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ തലയിൽ ഒന്ന് മേടി.... "അപ്പൊ അഭിമാനവും ദുരഭിമാനവും തമ്മിൽ വലിയ വ്യത്യാസം ഒന്നും ഇല്ലല്ലേ... " അവൻ തമാശയോടെ ചോദിക്കുമ്പോൾ അവൾ കുറച്ചു പൊടി എടുത്തു അവന്റെ മുഖത്തേക്ക് എറിഞ്ഞു... "പോടാ പട്ടി... " സ്ലാബിൽ നിന്നും ചാടി ഇറങ്ങി കാല് ഉയർത്തി അവനെ ഒന്ന് തൊഴിച്ചു കൊണ്ട് അവൾ പറഞ്ഞു... റയാൻ ചിരിയോടെ മുടിയിൽ പറ്റിയ പൊടി ഒന്ന് തട്ടി കളഞ്ഞു.... ഇവ തിരികെ ഹാളിലേക്ക് ചെല്ലുമ്പോൾ ഇത് വരെ സോഫയിൽ കിടന്ന ഏതൻ താഴെ ഉറക്കം പിടിച്ചിട്ടുണ്ട്.... താഴെ കിടന്ന ജോ സോഫയിൽ കിടന്നു ടീവിയും കാണുന്നുണ്ട്... ഇവ ഒരു കൂസലും കൂടാതെ നേരെ ചെന്ന് ജോയുടെ കയ്യിൽ നിന്നും റിമോർട്ട് തട്ടി എടുത്തു കമിഴ്ന്നു കിടക്കുന്ന ഏതന്റെ പുറത്ത് തല വെച്ച് വിലങ്ങനെയായി കിടന്നു... "ഡി.... സിനിമ മാറ്റരുത്..." ജോ പറയലും മാറ്റലും കഴിഞ്ഞിരുന്നു... "ഡി... പുല്ലേ ക്ലൈമാക്സ്‌ എത്തിയഡി... ഇടടി... "

"പോടാ... എത്ര പ്രാവശ്യം കണ്ടതാ... നമുക്കെ നല്ല pop music കേൾക്കാം... " അവൾ ചാനൽ മാറ്റുന്നതിനിടയിൽ പറഞ്ഞു... ജോ ആകും വിധം റിമോർട്ട് തട്ടി എടുക്കാൻ നോക്കി എങ്കിലും കിട്ടാതെ വന്നതോടെ അവളെ സോപിടാൻ അവളോടൊപ്പം ഏതന്റെ പുറത്തു തല വെച്ച് കിടന്നു... ഇടക്ക് തട്ടി പറിക്കാൻ ശ്രമിക്കലും... അതിനോടൊപ്പം തല്ലും... ഇടക്ക് പൊട്ടിചിരിയും എല്ലാം കൂടിയപ്പോൾ പീറ്റ് വെറുതെ ഉള്ളിലേക്ക് ഒന്ന് വന്നു നോക്കി... ആ ചിരിയും കളിയും അവന്റെ മനസ്സ് നിറക്കുന്നുണ്ടായിരുന്നു... ഇടക്ക് റയാനും അവരോടൊപ്പം കൂടി... ഏതന്റെ അടുത്ത് ഇരുന്നു മുടിയിൽ തലോടി കൊണ്ടിരുന്നു... പീറ്റ് സോഫയിൽ ഇരുന്നു വെറുതെ അതെല്ലാം ഫോണിൽ റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു... __________ "എന്താടാ......" ഉറക്കം മാറാത്ത ആലസ്യത്തോടെ പാതി കണ്ണ് തുറന്ന് കൊണ്ട് അർജുൻ ചോദിച്ചു.... അരുൺ അവന്റെ കയ്യിൽ ഒന്ന് കൂടി തട്ടി... "എണീറ്റു വന്നു ഡോർ അടക്കടാ... " "നീ ഈ വൈകുന്നേരം എങ്ങോട്ടാ..... " "അപ്പൊ പൊന്നു മോന് ഓർമ്മ ഉണ്ടല്ലേ നേരവും കാലവും... വന്നു അടക്കടാ... ഞാൻ വീട്ടിൽ പോവാ.... അമ്മ വിളിച്ചിരുന്നു.... നിന്നെ വിളിച്ചാൽ വരില്ലല്ലോ.... "

അരുൺ കണ്ണുരുട്ടലോടെ പറയുമ്പോൾ അർജുൻ പുഞ്ചിരിയോടെ ബെഡിൽ നിന്നും എഴുന്നേറ്റു.... "വല്ലാതെ കിണിക്കല്ലേ.....എത്ര പറഞ്ഞാലും നീ എന്തിനാ എല്ലാവരിൽ നിന്നും ഇങ്ങനെ മാറി നിൽക്കുന്നത്.... നിന്നോട് എത്ര തവണ പറഞ്ഞതാ അമ്മ വീട്ടിൽ നിൽക്കാംന്ന്.... എന്നിട്ട് കേട്ടോ... " അരുണിന്റെ പരിഭവം കൂടി ഉണ്ടായിരുന്നു അതിൽ.... അർജുൻ പതിവ് പുഞ്ചിരി അവന് നൽകി... "ഞാൻ മാറി നിൽക്കെ.... എപ്പോ... " "എന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കണ്ട.... അർജു...." "അരുൺ ശാസന കണക്കെ പറയുമ്പോൾ അർജുൻ അരുണിന്റെ ബാഗ് എടുത്തു അവന്റെ കയ്യിൽ വെച്ച് കൊടുത്തു അവനെ തള്ളി ഡോറിന്റെ അരിക് വരെ എത്തിച്ചിരുന്നു... അരുൺ അവനെ ഒരു കണ്ണുരുട്ടലോടെ നോക്കി... "പിന്നെ ഞാൻ പോയി എന്ന് കരുതി എന്നും കഞ്ഞി ആക്കണ്ടാ... കിട്ടുന്ന സമയം നല്ല ഫുഡ്‌ ഉണ്ടാക്കിക്കോ.... ഇപ്പോൾ കുടിക്കാൻ ഉള്ള കോഫി കിച്ചണിൽ ഉണ്ട്... ഒന്ന് ചൂടാക്കി എടുത്തു കുടിച്ചോ... പിന്നെ... " പിന്നെയും എന്തോ പറയാൻ തുടങ്ങിയതും അർജുൻ ഫ്ലാറ്റിന്റെ ഡോർ അടച്ചു കഴിഞ്ഞിരുന്നു.... "വീട്ടിൽ പോകാൻ നോക്കടാ... " തമാശ എന്നോണം വിളിച്ചു പറയുമ്പോൾ മറു വശത്ത് നിന്നും ഉയരുന്ന ചീത്ത വിളിയും അവൻ കേൾക്കുന്നുണ്ടായിരുന്നു...

അവൻ അതൊന്നും കാര്യമാക്കാതെ വെയിസിന്റെ അടുത്ത് പോയി ഒന്ന് മുഖം കഴുകി..... ടവ്വൽ കൊണ്ട് ഒന്ന് തുടച്ചു... ചാർജിന് വെച്ച ഫോൺ എടുത്തു അടുക്കളയിൽ പോയി ഉണ്ടാക്കി വെച്ച കോഫി ഒന്ന് ചൂടാക്കി കപ്പിൽ ഒഴിച്ച ശേഷം ബാൽകണിയിലേക്ക് നടന്നു.... ആദ്യം ബെറുതെ ഒന്ന് പുറത്തേക്ക് നോക്കി നിന്നെങ്കിലും പിന്നീട് ബീൻബാഗിൽ വന്നിരുന്നു കയ്യിലെ ഫോൺ ഓൺ ചെയ്തു അതിലേക്കു നോക്കി കോഫി മുത്തി കുടിച്ചു.... വർക്കുകളുടെ ഡേറ്റ് കൺഫോം ചെയ്തും.... ചില ഫയൽസും കാര്യങ്ങളും നോക്കി ഇൻസ്റ്റയിൽ കയറിയപ്പോഴേ കാണുന്നത് പീറ്റിന്റെ പോസ്റ്റ്‌ ആണ്.... ഇവയും റയാനും ജോയും ഏതനും അടങ്ങുന്ന ഒരു കൊച്ച് സ്വർഗം.... അറിയാതെ തന്നെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞിരുന്നു... ബെറുതെ അതിലേക്കു നോട്ടം ചുരുക്കി.... അവളുടെ മുഖം വിളിച്ചോതുന്നുണ്ടായിരുന്നു അവൾ എത്രമാത്രം സന്തോഷത്തിൽ ആണെന്ന്.... വെറുതെ അതൊന്നു സേവ് ചെയ്തു വെച്ച് കൊണ്ട് അവൻ ഫോൺ നിലത്ത് തന്നെ വെച്ച് ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു.... വെറുതെ പുറത്തേക്കും നോക്കി നിന്നു... ഇരുട്ട് പരന്നിരുന്നു... നഗരത്തിൽ തെരുവ് വിളക്കുകൾ തെളിഞ്ഞു തുടങ്ങിയിട്ടുണ്ട്.... വണ്ടികളുടെയും ആളുകളുടെയും ശബ്ദം നിറഞ്ഞ അന്തരീക്ഷം....

അവന്റെ കണ്ണുകൾ അറിയാതെ അടുത്ത ഫ്ലാറ്റിലേക്ക് പാഞ്ഞു... പ്രതീക്ഷിച്ച പോലെ തന്നെ ഒരു കൊച്ച് പെൺകുട്ടി ഫോണും പിടിച്ചു നിൽപ്പുണ്ട്..... അവൻ ആവേശത്തോടെ കണ്ണുകൾ ഓപ്പോസിറ്റ് ഉള്ള ഫ്ലാറ്റിലേക്ക് മാറ്റുമ്പോൾ അന്ന് ആദ്യമായി പതിവിന് വിപരീതമായി അവിടെ ബാൽകണിയുടെ ഡോർ അടഞ്ഞു കിടപ്പുണ്ടായിരുന്നു.... അവനുള്ളിൽ സംശയം.... അവൻ കണ്ണ് ഒന്ന് ചുരുക്കി അവളെ നോക്കുമ്പോൾ ആ കുട്ടി നിറഞ്ഞു ഒഴുകുന്ന കണ്ണുകൾ പുറം കൈ കൊണ്ട് തുടച്ചു മാറ്റുന്നുണ്ട്...... ഫോണിൽ എന്തൊക്കെയോ പറയുന്നുണ്ട്.... വാക്കുകളോട് മത്സരിക്കുന്നത് കണ്ണുകൾ ആണ്... ഇംഗ്ലീഷിൽ ആണ് അധികം സംസാരവും.... വാക്കുകളിൽ നിന്നും അവർ തമ്മിൽ എന്തോ പ്രോബ്ലം ആണ് എന്ന് അവന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു..... അവൻ അല്പ സമയം കൂടി ആ കുട്ടിയെ നോക്കിയ ശേഷം പുഞ്ചിരിയോടെ ഉള്ളിലേക്ക് കയറി പോയി... ഉള്ളിൽ തോന്നുന്നത് എന്താണ് എന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത പ്രായത്തിൽ ഉള്ള പ്രണയം..... അതിനു ആരെങ്കിലും വില കൊടുക്കുന്നുണ്ടോ.... പെട്ടെന്ന് എന്തോ വലിയ ശബ്ദം കേട്ടതും അവൻ ഞെട്ടലോടെ ബാൽകണിയിലോട്ട് തന്നെ ഓടി....

ഒരു നിമിഷം കണ്ണുകൾ അടുത്ത ബാൽകണിയിലേക്ക് പോയി എങ്കിലും ഒന്നും കാണാതെ വന്നതോടെ പിടച്ചിലോടെ താഴേക്ക് നോക്കിയതും താഴെ കൂടിയ ആളുകളെ കണ്ടു ഒരു നിമിഷം കണ്ണുകൾ ഭയത്തോടെ വിടർന്നു വന്നു.... ഉള്ളിൽ വല്ലാത്തൊരു ഞെട്ടൽ...ശരീരം മുഴുവൻ മരവിച്ച അവസ്ഥ.... ഒരു നിമിഷം അങ്ങനെ തന്നെ നിന്നു എങ്കിലും പെട്ടെന്ന് ബോധം വന്ന പോലെ അവൻ കയ്യിലെ കപ്പ്‌ നിലത്തേക്ക് ഇട്ടു കൊണ്ട് ഡോർ തുറന്ന് ഓടി.... പിന്നിൽ കപ്പ്‌ പൊട്ടി ചിതറുന്നത് അവന്റെ കാതുകൾക്ക് കേൾക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.... ഉള്ളം തരിച്ചു നിൽക്കുകയായിരുന്നു.... താഴെ എത്തിയതും കൂടിയ ആളുകളെ തള്ളി മാറ്റി കൊണ്ട് മുന്നോട്ട് കടന്നപ്പോൾ കണ്ടു ചോരയിൽ മുങ്ങി കിടക്കുന്ന ആ പെൺകുട്ടിയുടെ ചേതനയറ്റ ശരീരം... തൊണ്ടയിൽ വെള്ളം വറ്റി വരണ്ടു..... ആരുടേ ഒക്കെയോ കരച്ചിൽ ചെവിയിൽ മുഴങ്ങി കൊണ്ടിരുന്നു.... അവന്റെ കണ്ണുകളും ആരെന്നു പോലും അറിയാത്ത ആ പെൺകുട്ടിക്ക് വേണ്ടി കലങ്ങി....... ഒരൊറ്റ നിമിഷം ചുറ്റും ശൂന്യത... കണ്ണുകളിൽ രക്തത്തിന്റെ ചുവപ്പ് കലർന്നു.... പെട്ടെന്ന് ഫോൺ റിങ് ചെയ്തതും അവൻ ഞെട്ടി ഉണർന്നു.... ഞെട്ടലോടെ ചുറ്റും നോക്കുമ്പോൾ അവൻ അപ്പോഴും ബാൽകണിയിൽ ആണ്....

ചെന്നിയിലൂടെ ഒഴുകി ഇറങ്ങുന്ന വിയർപ്പ് തുടച്ചു കളഞ്ഞു കൊണ്ട് അവന്റെ നോട്ടം അടുത്തുള്ള ബാൽകണിയിൽ എത്തുമ്പോൾ ആ കുട്ടി അപ്പോഴും ഫോണിൽ എന്തോ സംസാരിച്ചു കരഞ്ഞു നിൽപ്പുണ്ട്.... അവനിൽ വല്ലാത്തൊരു ആശ്വാസം പൊതിഞ്ഞു.... അവൻ കയ്യിലെ ഫോൺ ഒന്ന് കട്ട്‌ ചെയ്തു... ഉള്ളിൽ അപ്പോഴും ഭയം അവനെ പിടി കൂടിയിരുന്നു... തിരിഞ്ഞു ഉള്ളിലേക്ക് പോകാൻ പോലും അവൻ ഭയപ്പെട്ടു.... "ഡി.... " അവൻ ശബ്ദം ഉയർത്തി കൊണ്ട് വിളിച്ചതും ആ കുട്ടി ഞെട്ടലോടെ തല ഉയർത്തി അവനെ നോക്കി.... കണ്ണുകൾ ഒന്ന് അമർത്തി തുടച്ചു... "ഉള്ളിൽ കയറി പോടീ....അവളുടെ ഒരു പ്രേമവും കോപ്പും... " അവൻ ആദ്യം ശബ്ദം ഉയർത്തി എങ്കിലും അവസാനം അവന് മാത്രം കേൾക്കാൻ പാകത്തിന് ആയിരുന്നു.... അവൾ വേഗത്തിൽ ഉള്ളിലേക്ക് കയറി പോയതും മറുവശത്തേ ബാൽകണി ഡോർ തുറന്ന് ആ ചെറുപ്പക്കാരൻ പുറത്തേക്ക് വന്നിരുന്നു..... "മനുഷ്യന്റെ സ്വസ്ഥത കളയാൻ... " ആരോടെന്നില്ലാത്ത ദേഷ്യത്തിൽ സ്വയം ചുണ്ടിനിടയിൽ ഇട്ട് പിറു പിറുത്തു.... __________ "എന്നിട്ട്..... " ചിരി കടിച്ചു പിടിച്ചു കൊണ്ടുള്ള ഇവയുടെ ചോദ്യത്തിൽ അവന്റെ മുഖവും വീർത്തു വന്നു... "എന്നിട്ട് കുന്തം.... മനുഷ്യൻ സീരിയസ് ആയി കാര്യം പറയുമ്പോഴാ അവളുടെ കോപ്പിലെ ഇളി... "

അവന് ദേഷ്യം വരുന്നുണ്ടായിരുന്നു... "ഓ... പിന്നെ സീരിയസ്.... വല്ല കഞ്ചാവും അടിച്ചു അവൻ ഓരോ പകൽ കിനാവും കണ്ടിട്ട്..... അതിന്റെ പേരിൽ ആ പെണ്ണിനേയും ചീത്ത പറഞ്ഞിട്ടാ അവന്റെ ഒരു സീരിയസ്... എന്താ മോനെ... നിനക്ക് സുഖമില്ലേ.... " "സുഖമില്ലാത്തത് നിന്റെ കെട്ടിയവന്...പോടീ പട്ടി..... " അവൻ പിറുപിറുത്തു... അവൾ ചിരിയോടെ അവന്റെ അടുത്തേക്ക് ഒന്ന് നിന്നു... "അത് വെറും സ്വപ്നം അല്ലേടാ... ഈ വൈകീട്ട് കിടന്നുറങ്ങി എണീറ്റാൽ ഉള്ള മന്ദപ്പ് ആണ് അതെല്ലാം... " "ഞാൻ അല്ലേടി കണ്ടത്... ശരിക്കും നടന്ന പോലെയാ തോന്നിയത്... ഇങ്ങോട്ട് നോക്ക് കയ്യിന്റെയും കാലിന്റെയും വിറയൽ ഇത് വരെ നിന്നിട്ടില്ല... " അവൻ കൈ അവൾക്ക് നേരെ നീട്ടി കൊണ്ട് പറയുമ്പോൾ അവൾ ഒരു കളിയാക്കി ചിരിയോടെ അവന്റെ തലയിൽ ഒന്ന് മേടി വിട്ടു... "ഇവനെ കൊണ്ട്....ഒന്ന് പോടാപ്പാ.... നീ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടാതെ പോയി ഉറങ്ങാൻ നോക്ക്.... " അവൾ അവന്റെ തലയിൽ ഒന്ന് മേടി കൊണ്ട് എഴുന്നേറ്റു....അവന്റെ ഉള്ളിൽ ഒരു സമാധാനം കിട്ടുന്നുണ്ടായിരുന്നില്ല.... എന്തോ സംഭവിക്കാൻ പോകുന്നു എന്നൊരു തോന്നൽ... "വെറുതെ ചിന്തിച്ചു കൂട്ടി സമാധാനം കളയണ്ട... നാളത്തെ വർക്കിനെ പറ്റി ചിന്തിക്ക്.... ഞാൻ പോയി... ഡോർ ക്ലോസ് ചെയ്യ്... " ഇവ വിളിച്ചു പറഞ്ഞതും അവൻ സ്വയം ഒന്ന് ആശ്വസിക്കാൻ ശ്രമിച്ചു കൊണ്ട് വാതിൽ അടച്ചു.... പിറ്റേന്ന് അവൻ ഉണരുന്നത് അവൻ പേടിച്ച ആ വാർത്ത കേട്ടു കൊണ്ട് തന്നെ ആയിരുന്നു........... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story