മഴപോൽ: ഭാഗം 4

mazhapol thasal

രചന: THASAL

"Goodmorning kochi..... You're listning iva's morning show.....its me... iva samual....we have a special gest today...It's nobody else ... our pride .... Robban felix.... Welcome sir.... " മുന്നിൽ ഇരിക്കുന്ന ചെറുപ്പക്കാരനെ നോക്കി അവൾ പുഞ്ചിരിയോടെ പറഞ്ഞതും അവനും ഒന്ന് പുഞ്ചിരിച്ച് കൊണ്ട് തലയാട്ടി... "Thankyou..... and this is great morning too... " അവൻ ചിരിയോടെ മറുപടി നൽകി... അതിന്റെ അർത്ഥം മനസ്സിലാക്കിയ കണക്കെ അവൾ ഒന്ന് പുഞ്ചിരിച്ചു... അവളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരവും കുഞ്ഞ് കുഞ്ഞ് തമാശയും ആയി ആ പ്രോഗ്രാം മുന്നോട്ട് പോകുമ്പോൾ കേൾക്കുന്നവർക്കും അവർക്കും അതൊരു നല്ല അനുഭവം ആയിരുന്നു.... കാറിൽ പോവുകയായിരുന്ന പീറ്റർ പുഞ്ചിരിയോടെ fm ന്റെ സൗണ്ട് ഒന്ന് കൂട്ടി വെച്ചു.... പപ്പ ഫോണിലേക്ക് ശ്രദ്ധ കൊടുത്തു പുഞ്ചിരിക്കുകയായിരുന്നു.... മകളുടെ വാക്കുകൾ എത്രമാത്രം പവർഫുൾ ആണെന്ന് അറിഞ്ഞു കൊണ്ട്.... ചെടികൾക്ക് വെള്ളം ഒഴിച്ചു കൊടുത്തിരുന്ന മമ്മയുടെയും ജോഗിങ്ങ് കഴിഞ്ഞു പത്രവുമായി വന്നു സിറ്റ്ഔട്ടിൽ ഇരുന്നിരുന്ന ജോണിന്റെയും ശ്രദ്ധ ഇടയ്ക്കിടെ അതിലേക്കു പോകുന്നുണ്ടായിരുന്നു.... "ഇവയാണ്.... " പുല്ല് വെട്ടി ഒതുക്കുന്ന രാമേട്ടനെ നോക്കി കുഞ്ഞ് ചിരിയോടെ പപ്പ പറഞ്ഞു...

അദ്ദേഹവും ചുളിവ് വീണ കവിളിൽ ഗർത്തങ്ങൾ ഉണ്ടാക്കി ചിരിച്ചു.... ആ പപ്പക്ക് അഭിമാനം ആയിരുന്നു...ഒന്നിനെയും പേടിക്കാത്ത ആത്മവിശ്വാസത്തോടെ എന്തിനെയും നേരിടുന്ന മകളെ ഓർത്ത്... "ഇവ.... " റിസപ്ഷനിൽ സംസാരിച്ചു നിൽക്കുമ്പോൾ തന്റെ പേര് ആരോ വിളിക്കുന്നത് കേട്ടു അവൾ ഒരു സംശയത്തോടെ തിരിഞ്ഞു നോക്കിയതും തനിക്ക് അടുത്തേക്ക് വരുന്ന റോബനെ കണ്ടു അവൾക്ക് പെട്ടെന്ന് ഉള്ളിലൂടെ പോയത് അവൻ അഭിനയിച്ച സിനിമകളുടെ രംഗങ്ങൾ ആണ്... ഉള്ളിൽ നിറയെ എക്സൈറ്റ്മെന്റ്... ഇന്റർവ്യൂക്ക് ഇടയിൽ സംസാരിച്ചു എങ്കിലും പേർസണൽ ആയി സംസാരിക്കാൻ പോകുന്നതിന്റെ ഒരു തരം വെപ്രാളം... "Sir... " അവൾക്ക് നേരെ നീട്ടിയ കയ്യിൽ പിടിച്ചു അവൾ വിളിച്ചു കൊണ്ട് കൈകൾ പിൻവലിച്ചു... അവൻ ഒന്ന് പുഞ്ചിരിച്ചു... "You did great job... " അവന്റെ വാക്കുകൾ മതിയായിരുന്നു അവളിലെ ഒരു Rj യുടെ ഉള്ള് നിറക്കാൻ.... ഇന്റർവ്യൂ തന്ന ആളുടെ മനസ്സിൽ തോന്നുന്ന ഇഷ്ടമാണ് ഇന്റർവ്യൂ വിജയിച്ചു എന്നതിന്റെ അടിസ്ഥാനം... "Thankyou sir.... "

"താൻ എന്നെ sir എന്നൊന്നും വിളിക്കേണ്ട.... Robban... അത് മതി.... " "Oh...sorry robban... " അവൾ മടിച്ചു മടിച്ച് ആണ് വിളിച്ചത്...അവൻ ഒന്ന് ചിരിച്ചു... "Its ok.... അനൂപ് പറഞ്ഞു താൻ ഒരു വോയിസ്‌ ആക്ടർ ആണെന്ന്....തനിക്ക് അറിവ് ഉണ്ടായിരിക്കും.... ഞാൻ ഒരു ഫിലിം ഡയറക്റ്റ് ചെയ്യുന്നുണ്ട്.... അതിലേക്കു ഒരു ഫീമെയിൽ വോയിസിന്റെ ആവശ്യം ഉണ്ട്... തനിക്ക് ഇന്ട്രെസ്റ്റ് ഉണ്ടെങ്കിൽ...." അവൻ പറയുന്നത് കേട്ടു അവളുടെ കണ്ണുകൾ വിടർന്നു.... ഒരു ഡയറക്റ്റർ അതിലുപരി ആക്ടർ ഡയറക്റ്റ് ആയി തന്നെ വിളിക്കുന്നു...Wow.... "Date എങ്ങനെയാണ് robban... " "ഷൂട്ടിംഗ് കഴിഞ്ഞിട്ടില്ല... ഇപ്പോൾ ഷിഫ്റ്റ്‌ ആണ്..... two or three months after ആകും.... " അവന്റെ അടുത്ത വാക്കിൽ അവളുടെ മുഖം ഒന്ന് ചുളിഞ്ഞു അവൾ വേണോ വേണ്ടയോ എന്ന മട്ടെ ഒന്ന് പുഞ്ചിരിച്ചു... "Sorry..... Next month ഞാൻ ചൈനയിൽ പോവുകയാണ്.... " "Oh great.... ജോബിന് ആണോ... !!?" "Yes... ഒരു ഇന്റർവ്യൂ ഉണ്ട്.....voice actor ആയി ഒരു ജോബിന് വേണ്ടി.... " അവളും പുഞ്ചിരിയോടെ പറഞ്ഞു..... "Nice....this my number.... എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ deffenetly വിളിക്കണം... "

ഒരു കാർഡ് എടുത്തു അവൾക്ക് നേരെ നീട്ടി കൊണ്ട് അവൻ പറഞ്ഞതും അവൾ അത് വാങ്ങി അതിലേക്കു ഒന്ന് നോക്കി കൊണ്ട് തലയാട്ടി.... "Robban.... ഒരു സെൽഫി എടുത്തോട്ടെ... " ചെറിയ ചമ്മലോടെ അവൾ ചോദിച്ചു... അവൻ ചിരിച്ചു കൊണ്ട് തലയാട്ടിയതും അവൾ വേഗം തന്നെ ഫോൺ എടുത്തു ക്യാമറ ഓൺ ചെയ്തതും അവൻ അതിലേക്കു ഒന്ന് നോക്കി ചിരിച്ചു... അപ്പോൾ തന്നെ അവൾ അത് ക്ലിക്ക് ചെയ്തു.... "Thankyou somuch.... You are very simple... " ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞു... അവനും ഒന്ന് പുഞ്ചിരിച്ചു... __________ "കിട്ടി മോനെ കിട്ടി.... സെൽഫിയും കിട്ടി... നമ്പറും കിട്ടി.... " "ഈ ഒരു മാസത്തിൽ ഒരു അവസരം മാത്രം കിട്ടിയില്ല...." റോബന്റെ കൂടെ നിൽക്കുന്ന സെൽഫിയിലേക്ക് നോക്കി കൊണ്ട് ഇവ പറഞ്ഞതിന് ബധിൽ എന്ന പോലെ ഏതൻ ഏറ്റു പിടിച്ചതും ഇവ കാല് ഉയർത്തി അവന്റെ കാലിൽ ഒന്ന് ചവിട്ടി.... "ഷൂട്ടിംഗ് നടന്നാൽ അല്ലേടാ അവസരം കിട്ടാ..." "വോ...അറ്റ്ലീസ്റ്റ് സിനിമയിൽ ഒരു ചാൻസ് എങ്കിലും ചോദിക്കേണ്ടെ... ഇതാ പറയുന്നേ എറിയാൻ അറിയുന്നവന്റെ കയ്യിൽ വടി കൊടുക്കില്ല എന്ന്... "

"ഞാൻ അങ്ങോട്ട്‌ പോയി പരിജയപ്പെട്ടിരുന്നേൽ എനിക്ക് ചോദിക്കാമായിരുന്നു... അങ്ങേര് ആയിട്ട് ഇങ്ങോട്ട് വരുമ്പോൾ ചോദിച്ചാൽ മോശം അല്ലേടാ... ഞാൻ നിന്നെ പോലെ അല്ല...ഇച്ചിരി നാണവും മാനവും ഉള്ള കൂട്ടത്തിലാ.... " അവൾ അവനെ നോക്കി മുഖം കോട്ടി.... "ഓഹ്...നാണവും മാനവും.... ഒരു ചാൻസും ചോദിച്ചു നമ്മൾ എല്ലാം ഒരുമിച്ച് അല്ലേടി അലഞ്ഞു നടന്നിരുന്നത്...അന്നൊന്നും ഇല്ലാത്ത നാണവും മാനവും....ഇതേ... ഇത് ചൈനയിൽ പോകുന്നതിന്റെ ഹുങ്ക...." അവൻ അത് പറഞ്ഞതും അടുത്ത് ഇരുന്നു ഫോണിൽ തോണ്ടിയിരുന്ന പീറ്റ് അതിൽ നിന്നും തല ഉയർത്തി ഒന്ന് ചിരിച്ചു... അത് കണ്ടതോടെ ഇവ ഏതന്റെ പുറത്ത് ഒന്ന് കൊടുത്തു കൊണ്ട് എഴുന്നേറ്റു... "പോടാ പോർക്കേ.....വേണേൽ എണീറ്റു വാ...." "എങ്ങോട്ട്... " "എന്റെ വീട്ടിലേക്ക്..." "യ്യോ വേണ്ടായെ... " രണ്ട് പേരും ഒരുമിച്ച് പറഞ്ഞു പോയി... "ചായ തരാടാ... " "ചായയുടെ കൂടെ ചീത്തയും ഫ്രീ ആയി വാങ്ങി തരാൻ അല്ലേ.... ഞങ്ങള് പൈസ കൊടുത്തു വാങ്ങിക്കോളാം... നീ പോകാൻ നോക്ക്... " ഏതൻ കൈ കൂപ്പി പറഞ്ഞതും കയ്യിലെ ബാഗ് കൊണ്ട് അവന്റെ തല നോക്കി ഒന്ന് കൊടുത്തു കൊണ്ട് ബാഗ് ക്രോസ്സ് ആക്കി കഴുത്തിലൂടെ ഇട്ടു... "വേണ്ടേൽ വേണ്ടാ... ആർക്ക് പോയി... " "നിന്റെ മമ്മയുടെ വായ്ക്ക് പോയി... രണ്ട് ചീത്ത ഒഴിവായില്ലേ... "

ഏതൻ അവളെ ചൊടിപ്പിക്കാൻ എന്ന പോലെ പറഞ്ഞു... "ടാ...ടാ... എന്റെ മമ്മയെ പറഞ്ഞാൽ ഉണ്ടല്ലോ..അടിച്ചു കാരണം പുകക്കും..." "പോടീ എവിടുന്ന്....മോള് വേഗം വീട്ടിലേക്ക് ചെല്ല്.... അല്ലേൽ നേരം ഇരുട്ടിന്നും പറഞ്ഞു വടിയുമായി വരും..." ഏതൻ വീണ്ടും അവളെ കളിയാക്കിയതും അവൾ അവന്റെ തലക്ക് നല്ലൊരു മേട്ടവും കൊടുത്തു തിരിഞ്ഞു നടന്നു... "നിന്നെ പിന്നെ എടുത്തോളാം... " "ആയിക്കോട്ടെ.... ഏമാനെ... ബൈ.. " അവളും കളിയാലെ പറഞ്ഞു... വെറുതെ ഒന്ന് പുഞ്ചിരിച്ചു... എല്ലാം ശരിയാണ്... വന്നാൽ അവർക്ക് കിട്ടാൻ പോകുന്നത് നല്ല കണ്ണ് പൊട്ടുന്ന ചീത്ത തന്നെയാകും... ഉള്ളിൽ ഒരു നോവ്....പിന്നെയും ഹൃദയം താൻ ഒരു പെണ്ണ് മാത്രമാണ് എന്ന് വിളിച്ചു പറയുന്നു... അവൾ കൈകൾ ചുരുട്ടി പിടിച്ചു... ഉള്ളിൽ ഒരു വിശ്വാസം നിറഞ്ഞു... വെറും പെണ്ണ് അല്ല... പെണ്ണാണ്... അല്ലാതെ അടിമയല്ല... __________ "ഇതെന്താ സംഭവം... പള്ളി പെരുന്നാളോ..." സ്കൂട്ടി വീടിന് മുന്നിൽ നിർത്തുമ്പോൾ ഉള്ളിലെ ബഹളവും മുറ്റത്ത്‌ നിർത്തിയിട്ട കാറുകളും കണ്ടു ചുറ്റും ഒന്ന് നോക്കി കൊണ്ട് ഇവ മനസ്സിൽ പറഞ്ഞു... "ചേട്ടോയ്..." അടുത്ത് നിൽക്കുന്ന സെക്യൂരിറ്റിയെ നോക്കി അവൾ നീട്ടി വിളിച്ചു... അയാൾ അവളെ നോക്കിയതും മെല്ലെ ഒന്ന് കൈ മാടി വിളിച്ചു..അയാൾ അവൾക്കടുത്തേക്ക് ഓടി വന്നു..

"എന്താ കുഞ്ഞേ... " "അല്ല ചേട്ടാ ഉള്ളിൽ എന്താ ബഹളം... " "അത് മോളെ....മാഡത്തിന്റെ മമ്മയും പിന്നെ വേറെ ആരൊക്കെയോ വന്നിട്ടുണ്ട്.... " അയാൾ പറയുന്നത് കേട്ടു ഒരു നിമിഷം കൊണ്ട് തന്നെ അവളുടെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി.... "കർത്താവെ ഡാകിനി.... " "എന്താ മോളെ... " അറിയാതെ വായിൽ നിന്നും വീണു പോയതും സെക്യൂരിറ്റിയുടെ ചോദ്യം കേട്ടു അവൾ ഒന്ന് തോളു പൊക്കി... "മ്മ്മ്ച്ചും.... ഒന്നുമില്ല ചേട്ടാ... " അവൾ മറുപടി നൽകിയതും നേരത്തെ പറഞ്ഞത് കേട്ട പോലെ അയാൾ ഒന്ന് ചിരിച്ചു കൊണ്ട് ഗേറ്റിന്റെ അടുത്തേക്ക് തന്നെ നടന്നു... "അതെ മോളെ... സർ വന്നിട്ടില്ലട്ടൊ... " ഒരു മുന്നറിയിപ്പ് എന്ന പോലുള്ള സെക്യൂരിറ്റിയുടെ വാക്കുകൾ... അവൾ അയാളെ ചിരിക്കണോ കരയണോ എന്ന രീതിയിൽ നോക്കി പോയി... "വരുമ്പോൾ പണി എല്ലാം കൂടെ ബെൻസും വിളിച്ചു വരുമല്ലോ കർത്താവെ.... ആ ഡാകിനിയെ കാണാതെ എങ്ങനെ ഉള്ളിൽ കയറും... " അവൾ ഒന്ന് ചിണുങ്ങി...പിന്നെ തലയിൽ നിന്നും ഹെൽമെറ്റ്‌ പോലും ഊരാതെ മെല്ലെ ഉള്ളിലേക്ക് ഒന്ന് എത്തി നോക്കി.....

ആന്റിമാർ എല്ലാവരും സെൻട്രൽ ഹാളിൽ സെറ്റിയിൽ തന്നെ ഇരിപ്പുണ്ട്.....അവളുടെ കണ്ണുകൾ ചുറ്റും ഒന്ന് പരതി....മമ്മയോ അമ്മാമ്മയോ അവിടെ എവിടെലും ഉണ്ടോ എന്ന് നോക്കുകയായിരുന്നു അവൾ.... ചെറിയ ആന്റി തന്നെ കണ്ടു എന്ന് കണ്ടതും അവൾ കണ്ണും വിടർത്തി കൊണ്ട് മിണ്ടല്ലേ എന്ന് ചൂണ്ട് വിരൽ ചുണ്ടോട് ചേർത്തു കാണിച്ചു... അവരും ചിരിക്കുകയായിരുന്നു... അവർ മെല്ലെ വിരൽ കുറച്ചു അപ്പുറം ചൂണ്ടി കാണിച്ചതും അവൾ ഒന്ന് കൂടെ ഉള്ളിലേക്ക് കയറി വാതിലിന്റെ മറവിലൂടെ നോക്കിയതും കണ്ടു പ്രാർത്ഥിക്കുന്ന അമ്മാമ്മയെയും മമ്മയെയും... അവളുടെ കാട്ടികൂട്ടൽ കണ്ടു ചിരിയോടെ ഇരിക്കുകയായിരുന്നു ആന്റിമാർ... "കണ്ടിട്ടില്ല... വേഗം വിട്ടോ... " അതിൽ ഒരാൾ ശബ്ദം താഴ്ത്തി പറഞ്ഞതും അവൾ അവർക്ക് ഫ്ലൈയിങ്ങ് കിസ്സ് നൽകി കൊണ്ട് മെല്ലെ ശബ്ദം ഉണ്ടാക്കാതെ തന്നെ ഒളിച്ചു ഒളിച്ചു ഉള്ളിലേക്ക് കയറി... സ്റ്റയറിന്റെ അടുത്ത് എത്തിയതും സ്റ്റയർ ഓടി കയറി.... "ഇവ.... അവിടെ നിൽക്ക്... " ഗൗരവം ഏറിയ ശബ്ദം... ഒരു നിമിഷം അവൾ പെട്ട പോലെ കണ്ണുകൾ ഇറുകെ അടച്ചു... ആന്റിമാർ തലയിൽ കൈ വെച്ചു പോയി... "എന്റെ കർത്താവെ... പുലി മടയിൽ തന്നെ പെട്ടു പോയല്ലോ.... " അവൾ ഉള്ളിൽ മൊഴിഞ്ഞു...

മെല്ലെ താല്പര്യം ഇല്ല എങ്കിലും പല്ല് മുഴുവൻ പുറത്ത് കാണിച്ചു കൊണ്ട് മെല്ലെ തിരിഞ്ഞു നോക്കി... സ്റ്റയറിന്റെ താഴെ തന്നെയും നോക്കി കണ്ണുരുട്ടി നിൽക്കുന്ന അമ്മാമ്മ... അല്പം മാറി ഗൗരവത്തോടെ മമ്മയും ഉണ്ട്... അവരുടെ മൗനം മനസ്സിലാക്കിയ പോലെ അവൾ തലയിലെ ഹെൽമെറ്റ്‌ മെല്ലെ ഒന്ന് ഊരി സ്റ്റയർ ഇറങ്ങി ചെന്നു... അവരുടെ നോട്ടം അവളെ അടിമുടി ഉഴിഞ്ഞതും അവൾ അതൊന്നും ഇഷ്ടപെടുന്നില്ല എങ്കിലും ചിരിയോടെ നിന്നു... "നീ ഇത്ര നേരം എവിടെ ആയിരുന്നു... " അവരുടെ ചോദ്യത്തിന് അവൾ ചുറ്റും ഉള്ളവരെ നോക്കിയപ്പോൾ അവർ ഓടി രക്ഷപ്പെട്ടൊ എന്ന് കാണിക്കുന്നുണ്ട്... "അമ്മാമ്മ... എപ്പോഴാ വന്നത്....ആകെ അങ്ങ് ക്ഷീണിച്ചു പോയല്ലോ..." അവൾ ഇളിയോടെ തന്നെ ചോദിച്ചു... "ഞാൻ ചോദിച്ച ചോദ്യത്തിന് ഉത്തരം അതല്ലല്ലോ..." "ഇതിനെ... " അവൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു... ഇടക്ക് മമ്മയെ നോക്കി ഒന്ന് കണ്ണുരുട്ടി... "കുറച്ചു ജോലി ഉണ്ടായിരുന്നു അമ്മാമ്മേ...." "അതിന് നീ എന്തിനാടി ജോലിക്ക് പോകുന്നത്... പെണ്ണുങ്ങൾ ആയാൽ വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കണം എന്ന് ഞാൻ പറഞ്ഞതല്ലേ.... " "അതിന് ഞാൻ നിങ്ങളെ കാശിന് അല്ലല്ലോ കഴിയുന്നത്... " അവരുടെ സംസാരം ഇഷ്ടപെടാത്ത മട്ടെ അവൾ മുഖം ചെരിച്ചു കൊണ്ട് പിറുപിറുത്തു... "എന്താ നീ പറഞ്ഞത്... "

"അത് അമ്മാമ്മേ... ഡാകിനിയുടെയും കുട്ടൂസന്റെയും കഥ പറയുകയായിരുന്നു... " അവൾ വീണ്ടും ഇളിയോടെ പറഞ്ഞു... അവർ അവളെ നോക്കി കണ്ണുരുട്ടി... "നിന്റെ തന്നിഷ്ടം ഒക്കെ നിന്റെ മമ്മ പറഞ്ഞു ഞാൻ അറിഞ്ഞു.... മര്യാദക്ക് വന്ന ആലോചനക്ക് സമ്മതം മൂളിക്കോ..." അതൊരു ആജ്ഞ ആയിരുന്നു... അവളുടെ ഉള്ളിലെ ദേഷ്യം തണുപ്പിക്കാൻ എന്ന പോലെ അവൾ നെറ്റിയിൽ ഒന്ന് വിരൽ വെച്ചു തലോടി... "നമുക്കിത് പിന്നെ സംസാരിക്കാം അമ്മാമ്മേ..." അവൾ താല്പര്യം ഇല്ലാത്ത മട്ടെ പറഞ്ഞു... "പിന്നെ സംസാരിക്കാൻ നിന്നെ കിട്ടില്ലല്ലോ... ഓരോ ആഗ്രഹങ്ങൾ എന്നും പറഞ്ഞു ഇറങ്ങിക്കോളും... നമ്മുടെ വീട്ടിൽ ഒരു പെണ്ണും ജോലിക്ക് പോയിട്ട് കുടുംബം നോക്കിയിട്ടില്ല... നീ ആയിട്ട് ഉണ്ടാക്കാനും നിൽക്കണ്ട....നാളെ നിന്നെ ഒരു കൂട്ടർ കാണാൻ വരും... ഇവിടെ ഉണ്ടാകണം നീ.... " അവരുടെ വാക്കുകളോടുള്ള ദേഷ്യം പോലെ അവളുടെ കയ്യിലെ ഹെൽമെറ്റ്‌ ഒരു ഊക്കോടെ താഴെ എറിഞ്ഞു... ഒരു നിമിഷം എല്ലാവരും പേടിച്ചു പോയിരുന്നു... അവൾ കത്തുന്ന കണ്ണുകളോടെ മമ്മയെ ഒന്ന് നോക്കി....

"ഈ ഒരു ആഗ്രഹം കൊണ്ടാണ് കാഞ്ഞിരപള്ളിയിൽ നിന്ന് ഈ അമ്മാമ്മയെ വിളിച്ചു കൊണ്ട് വന്നതെങ്കിൽ ഈ നിമിഷം തിരിച്ചു കൊണ്ട് വിടുന്നതാണ് മമ്മക്ക് നല്ലത്.... എന്തും ഏതും കേട്ടു വായയും പൂട്ടി ഇരിക്കും എന്ന് ആരും കരുതണ്ടാ.....എന്റെ പേർസണൽ സ്പേസിൽ കേറി ആർക്കും ഇടപെടാം എന്നൊരു വിചാരവും വേണ്ടാ...." "ഇവ..." ചെറിയ ആന്റി അവളുടെ കയ്യിൽ പിടിച്ചു വലിച്ചു മെല്ലെ വിളിച്ചു... മമ്മയുടെ നോട്ടം അവളിൽ ആയിരുന്നു... അവർ പല്ല് കടിച്ചു കൊണ്ട് അവൾക്ക് നേരെ പാഞ്ഞു... "ചീറി കൊണ്ട് വരണ്ട മമ്മ... അത് കണ്ടു പേടിക്കുന്ന കാലം എല്ലാം കഴിഞ്ഞു..... പല തവണ പറഞ്ഞതാണ് ഇതെന്റെ ജീവിതം ആണ്... അതിൽ അഭിപ്രായം പറയാൻ ആണെങ്കിലും... ഉപദേശിക്കാൻ ആണെങ്കിലും.... ആജ്ഞാപിക്കാൻ ആണെങ്കിലും ആരും വരണ്ട.... എനിക്ക് അത് ഇഷ്ടവും അല്ല.... പിന്നെ അമ്മാമ്മേ.... പെൺകുട്ടികൾ കഷ്ടപ്പെട്ട് പഠിക്കുന്നത് ഒരു ജോലിക്ക് വേണ്ടി തന്നെയാണ്...... അവരുടെ ജീവിതം സേഫ് ആക്കാൻ.... പെണ്ണ് ഉണ്ടാക്കിയ കാശ് കൊണ്ട് ജീവിക്കുന്നത് അത്ര വലിയ അപമാനം ഒന്നും അല്ല.... ഈ നിൽക്കുന്ന ആന്റിമാരെ കണ്ടോ.... " "വേണ്ടാ.. ഇവ..." അവളെ നോക്കി ദഹിപ്പിക്കുന്ന അമ്മാമ്മയെ കണ്ടു കൊണ്ട് ആന്റി കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു...

"എന്തിനാ ആന്റി ഇനിയും പേടിക്കുന്നെ... നമ്മൾ ഇത് വരെ താഴ്ന്നു കൊടുത്തിട്ടല്ലേ ഒള്ളൂ... ഇനിയും താഴ്ന്നാൽ ആന്റിയുടെ ഗതി ഈ ഇവക്കും വരും.... " അവളുടെ ആ വാക്കിൽ തന്നെ അവരുടെ പിടി അഴിഞ്ഞിരുന്നു... "ഈ നിൽക്കുന്ന ആന്റിമാർ എല്ലാവരും അവരുടെ സ്വപ്നത്തിന് വേണ്ടി പഠിച്ചു എടുത്ത ഡിഗ്രി ഉണ്ട്... അമ്മാമ്മയുടെ വീട്ടിൽ വന്നത് കൊണ്ട് മാത്രം എല്ലാം ഉപേക്ഷിക്കേണ്ടി വന്നവരാ എല്ലാവരും.... എത്രവട്ടം അങ്കിളും ആന്റിയും എല്ലാം കാല് പിടിക്കും പോലെ ചോദിച്ചു എന്നിട്ട് ജോലിക്ക് വിട്ടോ... അമ്മാമ്മ പറയുന്ന ഈ അഭിമാനം ഇല്ലേ... അത് പെണ്ണൊന്നു ജോലിക്ക് പോയി എന്ന് വെച്ചോ...വിവാഹം കഴിക്കാൻ അല്പം താമസിച്ചു എന്ന് വെച്ചോ ഊർന്നു പോകുന്ന ഒന്നല്ല..." പറഞ്ഞു തീരും മുന്നേ മമ്മയുടെ കൈ അവളുടെ കവിളിൽ പതിഞ്ഞിരുന്നു.. പെട്ടെന്ന് എന്താണ് സംഭവിച്ചത് എന്നറിയാതെ തരിച്ചു നിന്നു എങ്കലും കവിളിലൂടെ വേദന ഇരച്ച് ഇറങ്ങിയപ്പോൾ അവൾ കവിളിൽ കൈ വെച്ചു കൊണ്ട് ഞെട്ടലോടെ മമ്മയെ നോക്കി... അവർ അവൾക്ക് നേരെ വിറക്കുന്ന ചൂണ്ട് വിരൽ ചൂണ്ടി ദേഷ്യത്തോടെ നിൽക്കുകയായിരുന്നു... "ഇനി മേലാൽ.... " അവരുടെ കണ്ണുകളിൽ ദേഷ്യം മാത്രം... എല്ലാവരും ഞെട്ടി കൊണ്ട് അവരെ നോക്കി... ഇവയുടെ ഉള്ളം നീറി...

കണ്ണുകൾ ഒരു നിമിഷം നിറഞ്ഞു എങ്കിലും പെട്ടെന്ന് തോന്നിയ വാശിയിൽ കണ്ണുനീർ ഇരു കൈകൾ കൊണ്ടും തുടച്ചു നീക്കി.... *സഫിയാ... * അലറി കൊണ്ടുള്ള വിളി കേട്ടു മമ്മ ഒരു നിമിഷം തിരിഞ്ഞു നോക്കിയതും തന്നെ കൊല്ലാൻ ഉള്ള ദേഷ്യത്തോടെ നിൽക്കുന്ന പപ്പയെ കണ്ടു അവർ ഒരു നിമിഷം പതറി.... ഇവയുടെ കണ്ണുകൾ അദ്ദേഹത്തിൽ പതിഞ്ഞതും കണ്ണുകൾ ചതിക്കും എന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ അവൾ സ്റ്റയർ കയറി ഓടി... "ഇവ...." അവൾക്ക് പിന്നാലെ തന്നെ ചെറിയ ആന്റിയും ഓടി കയറി എങ്കിലും അവർ എത്തും മുന്നേ തന്നെ അവൾ റൂമിൽ കയറി ഡോർ ലോക്ക് ചെയ്തിരുന്നു... ഉള്ളിൽ വേദന.... ഹൃദയം നുറുങ്ങുന്ന പോലെ... അപമാനം കൊണ്ട് തല താഴ്ന്നു പോകുന്നു... തോറ്റു പോകും എന്ന് ഉള്ളം പറയുന്നു... അവൾ ഒരു നിമിഷം തല താഴ്ത്തി കണ്ണുകൾ അടച്ചു ബെഡിൽ ഇരുന്നു... ഇപ്പോൾ ഉള്ളിൽ മമ്മ അടിക്കുന്ന രംഗം തന്നെ നിറഞ്ഞു നിൽക്കുന്നു.... തോറ്റു കൊടുക്കില്ല.... ഉള്ളിൽ വാശി നിറഞ്ഞു......... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story