മഴപോൽ: ഭാഗം 40

mazhapol thasal

രചന: THASAL

"What... " ഇവ വിശ്വസിക്കാൻ കഴിയാതെ ഒന്ന് നെറ്റി ചുളിച്ചു.... "ആ... ഞാൻ പോയി നോക്കിക്കോളാം... " ഇവ ഉള്ളിലെ ആധി പുറമെ പ്രകടിപ്പിക്കാതെ അഴിച്ചിട്ട മുടി ഒന്ന് ഉയർത്തി കെട്ടി കൊണ്ട് അർജുന്റെ ഫ്ലാറ്റ് ലക്ഷ്യമാക്കി നടന്നു... അവന്റെ ഫ്ലാറ്റിൽ കയറും മുന്നേ കണ്ടിരുന്നു തൊട്ടടുത്ത ഫ്ലാറ്റിൽ നിറഞ്ഞു നിൽക്കുന്ന ആളുകളെ.... അവൾ അവരിലേക്ക് ഒരു നോട്ടം നൽകി കൊണ്ട് ഡോർ തുറക്കാൻ ശ്രമിച്ചതും അത് തുറന്നു വന്നിരുന്നു.... അവൾ വേഗം തന്നെ ഉള്ളിലേക്ക് കയറി.... വീടിനുള്ളിൽ അർജുനെ കാണാതെ വന്നതോടെ അവൾ ബാൽകണിയിലേക്ക് നടക്കുമ്പോൾ അവൻ അവിടെ ബീൻബാഗിൽ ചാരി ഇരുന്നു സിഗരറ്റ് വലിക്കുന്നുണ്ടായിരുന്നു.... അവന്റെ ചിന്തകൾ വേറെ എവിടെയോ ആണെന്ന് അവൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു.... അവൾ മെല്ലെ അവന്റെ അടുത്ത് ചെന്ന് ഇരുന്നു.....അവൻ അവളെ കണ്ടു എങ്കിലും സംസാരിക്കാൻ ഒരു മൂഡ് ഉണ്ടായിരുന്നില്ല... ഇവയും ഒന്നും മിണ്ടിയില്ല... "നീ അറിഞ്ഞോ... " അവന്റെ ചോദ്യത്തിന് അവൾ മെല്ലെ ഒന്ന് തലയാട്ടി... "ഞാൻ പറഞ്ഞില്ലേ... ഇവ...അതൊരു സ്വപ്നം അല്ലായിരുന്നു... " അവന്റെ ഉള്ളിൽ വല്ലാത്തൊരു വീർപ്പ് മുട്ടൽ അനുഭവപ്പെട്ടു...അവൻ വിരലുകളിൽ ഒതുക്കിയ സിഗരറ്റ് ഒന്ന് കൂടി ആഞ്ഞു വലിച്ചു...

ഇവ അവന്റെ തോളിൽ മെല്ലെ ഒന്ന് തട്ടി... "അതൊരു സ്വപ്നം മാത്രം ആയിരുന്നു അജു... " "But... ഇന്ന്... " അവൻ എന്തോ പറയാൻ ഒരുങ്ങിയതും അവൾ ഒരു നോട്ടം കൊണ്ട് അവനെ തടഞ്ഞിരുന്നു... "അത് ആ കുട്ടി സ്വയം ഉണ്ടാക്കി വെച്ചതല്ലേ.... അതിൽ നിനക്ക് യാതൊരു പങ്കും ഇല്ലല്ലോ... പിന്നെ നീ എന്തിനാ desterbed ആകുന്നത്... Just stop think about her... " അവൾ അവന്റെ തോളിൽ മെല്ലെ തട്ടി കൊണ്ട് പറയുമ്പോൾ അവൻ മെല്ലെ കണ്ണുകൾ അടച്ചു തലയാട്ടി... "എനിക്കെന്തോ... അറിയില്ലഡോ... എന്നും കാണുന്ന കുട്ടി ആയത് കൊണ്ടാകും.... ഉള്ളിൽ ഒരു... കണ്ടത് ഒന്നും മറക്കാൻ കഴിയുന്നില്ല.... " അവൻ ഉള്ളിൽ തോന്നുന്നത് മുഴുവൻ പറയാൻ പോലും ആകാതെ വിഷമിക്കുന്നുണ്ടായിരുന്നു... ഇവ മെല്ലെ അവന്റെ മുടിയിലൂടെ തലോടി അവനെ തന്നിലെക്ക് ചേർത്ത് പിടിച്ചു.... അവനും മൗനമായി തന്നെ ഇരുന്നു... "അജു.... " അല്പ സമയം അവന് കൊടുത്തു കൊണ്ട് തന്നെ ആയിരുന്നു അവളുടെ വിളി.... അവൻ ഒന്ന് തലയാട്ടി... "That's not your falt.... ആ കുട്ടി അങ്ങനെ ഒരു ബുദ്ധി മോശം കാണിച്ചത് നീ കാരണം അല്ലല്ലോ......

പിന്നെ എന്താടാ... നീ എന്തിനാ ഇങ്ങനെ ഡെസ്പ് ആകുന്നത്..... നമുക്ക് നമ്മുടെ കാര്യം നോക്കിയാൽ പോരെ.... നീ ആ കുട്ടി കരയുന്നതും കണ്ടിട്ടില്ല.... ഇനി ആ കുട്ടിക്ക് ഏതെങ്കിലും തരത്തിൽ ഉള്ള ബന്ധങ്ങൾ ഉള്ളതും അറിയില്ല.... മനസ്സിലായോ... " അവളുടെ വാക്കുകൾക്ക് അവൻ മെല്ലെ ഒന്ന് തല ഉയർത്തി ഒരു നോട്ടമെ അവൾക്ക് നൽകിയൊള്ളു... ഒരിക്കലും അവളെ കുറ്റം പറയാൻ പറ്റില്ല... കാരണം.....ഇന്നത്തെ കാലത്ത് ജീവിക്കണമെങ്കിൽ ഇങ്ങനെ ഒക്കെയേ പറ്റുകയൊള്ളു..... ഈ പ്രശ്നത്തിൽ ഇടപെട്ടാൽ ചിലപ്പോൾ അർജുൻ തന്നെ കുറ്റക്കാരൻ ആയി മാറും.... അവനാണ് അവൾക്ക് ഇമ്പോര്ടന്റ്.... വേറെ ഒന്നും അവളെ ബാധിക്കുന്ന കാര്യം അല്ല.... "ഇവ...." അവന്റെ വിളിയിൽ അവൾ മെല്ലെ ഒന്ന് തല ഉയർത്തി നോക്കി... അവൻ പുഞ്ചിരിക്കാൻ ശ്രമിക്കുകയായിരുന്നു... "ആ കുട്ടി ഇന്ന് വരെ എന്നോട് ഒന്നും സംസാരിച്ചിട്ടില്ല....... ഇടക്ക് ഈ ബാൽകണിയിൽ കാണും.... അധികവും ഫോണിൽ തന്നെ ആയിരിക്കും.... അവളുടെതായ ലോകത്ത്.... പക്ഷെ....... അവളുടെ സന്തോഷം ഞാൻ കണ്ടിട്ടുണ്ട്.... പ്രണയം ഞാൻ കണ്ടിട്ടുണ്ട്.... പരിഭവം ഞാൻ കണ്ടിട്ടുണ്ട്.....സങ്കടങ്ങൾ കണ്ടിട്ടുണ്ട്..... എന്തിന്..... മരണം പോലും ഞാൻ കണ്ടു കഴിഞ്ഞു ഇവ..... എനിക്ക് ഒരു അനിയത്തിയെ നഷ്ടപ്പെട്ട പോലെയാണ് തോന്നുന്നത്.... "

അവൻ പറഞ്ഞു നിർത്തുമ്പോൾ ഇവയുടെ കണ്ണുകളും നിറഞ്ഞു വന്നു... എങ്കിലും അർജുന്റെ കണ്ണുകളിൽ വേദനയല്ല.... അതിലും വലിയ എന്തോ ഒന്ന്.... ആരുമില്ലായ്മക്കിടയിൽ പലപ്പോഴും കാണുന്ന ഒരു കുഞ്ഞ് മുഖം ഇനി കാണാൻ കഴിയില്ലല്ലോ എന്ന് ഓർത്തിട്ടാകാണം..........അവന്റെ കണ്ണുകൾ അപ്പോഴും ആ അടുത്ത ബാൽകണിയെ പൊതിഞ്ഞു നിന്നു...... ഇവയിൽ മൗനം ആയിരുന്നു... എന്തിനിന്ന് അറിയാതെ.... __________ പിന്നീടുള്ള ദിവസങ്ങൾ അർജുൻ പലപ്പോഴും ആ ഫ്ലാറ്റിനുള്ളിൽ തന്നെ ആയിരുന്നു.... ഇത് വരെ മരണം എന്നത് അരികിൽ വന്നിട്ടില്ലാത്തത് കൊണ്ടാകാം കണ്മുന്നിൽ അങ്ങനെ ഒന്ന് നടന്നപ്പോൾ അത് അവനെ നന്നായി തന്നെ തളർത്താൻ..... ഇവയും അരുണും ഏതനും ഒക്കെയായി അവനെ റെഡി ആക്കി എടുക്കാൻ അല്പം ഒന്ന് കഷ്ടപ്പെട്ടു എങ്കിലും അതിൽ പകുതിയും അവർ വിജയിച്ചു കഴിഞ്ഞിരുന്നു.... "ആ മാഡം എത്തിയോ....." ടേബിളിൽ ഇരുന്നു ഫുഡ്‌ കഴിക്കുമ്പോൾ ആണ് ഇവ കയറി ചെല്ലുന്നത്... അവന്റെ സംസാരം കേട്ടു ഒരു കള്ള ചിരിയോടെ ഇവ അവന്റെ അരികിലെ കസേര വലിച്ചു ഇരുന്നു... പിന്നെയും അവനെ നോക്കി പുഞ്ചിരിച്ചു... "ഡേയ്....എന്താടീ... ഒരു ആക്കി ചിരി... " അവൻ ഫുഡിൽ നിന്നും തല ഉയർത്തി ചോദിച്ചു.....

ഇവ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.... "മറ്റന്നാൾ ഞാൻ പോവാ അജു.... " പുഞ്ചിരിയോടെ തന്നെ അവൾ പറഞ്ഞു നിർത്തുമ്പോൾ കേട്ടത് വിശ്വസിക്കാൻ കഴിയാതെ അർജുൻ ഒന്ന് തറഞ്ഞു നിന്നു... "എന്ത്... !!?" അവന് വിശ്വാസം വരുന്നുണ്ടായിരുന്നില്ല... "ഞാൻ എന്റെ ഏറ്റവും വലിയ ഡ്രീമിലേക്കുള്ള ദൂരം കുറക്കാൻ പോവുകയാണ് എന്ന്... " അവൻ കുഞ്ഞ് പുഞ്ചിരിയോടെ അത്രയും ശാന്തമായി പറയുമ്പോൾ അതിൽ അവനെ എന്തോ ബോധ്യപ്പെടുത്താൻ ഉള്ള ശ്രമം കൂടി ഉണ്ടായിരുന്നു..... അവൻ മെല്ലെ ഒന്ന് പുഞ്ചിരിച്ചു..... "Congrates dude.... " അവൻ പുഞ്ചിരിയോടെ പറയുമ്പോൾ അവൾ കൈ എത്തിച്ചു നെറ്റിയിലേക്ക് വീണു കിടന്ന അവന്റെ മുടിയിൽ ഒന്ന് തലോടി... അതിൽ അവനോടുള്ള സ്നേഹം ഉണ്ടായിരുന്നു... ഇത് വരെ കൂടെ നിന്നവനോടുള്ള.....തന്നിലെ പോരായ്മകളെ മനസ്സിലാക്കിയവനോടുള്ള അടങ്ങാത്ത നന്ദിയും അതിൽ ചേർന്നു..... "നീ വീട്ടിലേക്ക് പോകുന്നില്ലേ.... " "No......." അവൾ താല്പര്യം ഇല്ലാത്ത മട്ടെ പറഞ്ഞു കൊണ്ട് എഴുന്നേറ്റു..... അർജുൻ കഴിച്ച പ്ലേറ്റും എടുത്തു അടുക്കളയിൽ പോയ സമയം അവൾ ടീവിക്ക് മുന്നിൽ ഇരുന്നു.... അർജുൻ കൈ കഴുകി അവൾക്ക് അരികിൽ തന്നെ ചെന്നിരുന്നു.... "പറയണ്ടേഡോ.... ഇവാമ്മോ.... "

"അജു.... ജോണിന് ഒരു പെൺകുട്ടി ജനിച്ചു.... " വളരെ നിസാരമായി തന്നെ ഇവ പറയുമ്പോൾ അർജുനിൽ ഒരു ഞെട്ടൽ ആയിരുന്നു... അവന് മിണ്ടാൻ പോലും ആകാത്ത അവസ്ഥ.... "ഞാൻ കാണാൻ പോകുന്നില്ല.... " അവളുടെ വാക്കുകൾ പിന്നെയും ഉയർന്നു... അവൻ സംശയത്തോടെ അവളെ നോക്കി... മനസ്സിൽ എന്തെങ്കിലും കണ്ടിട്ട് അല്ലാതെ അവൾ ഒന്നും പറയില്ല... അവൾ ടീവിയിൽ നിന്നും നോട്ടം തെറ്റിച്ചു അവനെ ഒന്ന് നോക്കി... "അതൊരു പെൺകുട്ടി ആണ് അജു..... ഞാൻ ആ വീട്ടിൽ അനുഭവിച്ചത് ആ കുഞ്ഞും അനുഭവിക്കേണ്ടി വരുമോ എന്ന് എനിക്ക് പേടി ഉണ്ട്..... ഇനി അവരുടെ മുന്നിൽ ചെന്ന് നിൽക്കുമ്പോൾ ഈ ഇവ വിജയിച്ചവൾ ആയിരിക്കണം..... എന്ത് നേടി എന്ന് ചോദിച്ചവർക്ക് മുന്നിൽ ജീവിതം കൊണ്ട് ഉത്തരം നൽകണം..... ആ കുഞ്ഞ് വളർന്നു വരുമ്പോൾ.....അവൾക്കും മനസ്സിലാക്കണം ആരും കൂടെ ഇല്ലെങ്കിലും....പെണ്ണിനും...ഈ ലോകത്ത് എന്തും നേടാം എന്ന്..... " അവൾ പറഞ്ഞു നിർത്തുമ്പോൾ അവനിൽ തെല്ലു അഭിമാനം തോന്നി തുടങ്ങിയിരുന്നു... അവൻ പുഞ്ചിരിയോടെ തലയാട്ടി... അവളുടെ മുടിയിലൂടെ ഒന്ന് തലോടി.... "നിനക്ക് വേദനിക്കുന്നില്ലേ...." അത്രയും അലിവ് ചേർന്ന അവന്റെ ചോദ്യത്തിന് മുന്നിൽ അവൾ ഉള്ളിലെ സങ്കടം കാണിക്കാതിരിക്കാൻ കഷ്ടപ്പെട്ടു.... കണ്ണുകൾ നിറയുന്നു എന്ന് തോന്നിയതും മുന്നോട്ട് ആഞ്ഞു അവനെ ഒന്ന് കെട്ടിപിടിച്ചു തോളിൽ മുഖം അമർത്തി.... "തോൽക്കാൻ മനസ്സ് തോന്നുന്നില്ലടാ.... "

ആ വാക്കുകളിൽ ഉണ്ടായിരുന്നു അവളിലെ പെണ്ണിന്റെ ഷൗര്യം.... തോൽക്കാൻ മനസ്സില്ല എന്ന് വീണ്ടും വീണ്ടും അവൾ തെളിയിക്കുകയായിരുന്നു.... അർജുൻ പുഞ്ചിരിയോടെ അവളുടെ മുടിയിൽ തലോടി കൊണ്ടിരുന്നു.... __________ കുഞ്ഞിനെ കാണാൻ പോയില്ല എങ്കിലും അവളുടെതായ കടമകൾ എല്ലാം ഇവ തീർത്തിരുന്നു.... കുഞ്ഞിന് വേണ്ടി ഒരുപാട് ഉടുപ്പുകളും കലിപ്പാട്ടങ്ങളും എല്ലാം ഇവ ഏതന്റെ കയ്യിൽ കൊടുത്തയച്ചു..... അവളിലെ വാശിയെ കടത്തി വെട്ടും വാശി പോലെ ജോൺ അതൊന്നും സ്വീകരിക്കാൻ പോലും തയ്യാറായില്ല.... "എന്റെ കുഞ്ഞിനെ അവൾക്ക് കാണണം എന്ന് തോന്നുമ്പോൾ വരാം....അത് പോലെ അന്ന് മതി ഈ സ്നേഹവും.... " ഉള്ളിൽ അനിയത്തിയോടുള്ള അടങ്ങാത്ത സ്നേഹം ഉണ്ടെങ്കിലും അവൾ കാണിച്ചു കൂട്ടുന്ന ഒന്നിനെയും ജോണിന് accept ചെയ്യാൻ കഴിയുന്നതായിരുന്നില്ല.... കാരണം... അവന് കൂടപിറപ്പ് എന്ന് പറയാൻ ആകെ ഉള്ളവൾ ആണ്.... അവളിലെ എവിടെ അകൽച്ച അവനെ വേദനിപ്പിച്ചു തുടങ്ങിയിരുന്നു.... ഫെല്ലയും കരയുന്നുണ്ടായിരുന്നു.... അവളുടെ നല്ലൊരു സുഹൃത്ത് ആണ്.... ഒന്ന് കാണാൻ പോലും കഴിയാതെ... മമ്മയിൽ വേദനയോടൊപ്പം വാശിയും നിറഞ്ഞു...... കുടുംബക്കാർ പലരും ചോദിച്ചു തുടങ്ങിയിരുന്നു...

കൂടെ കുറ്റപ്പെടുത്തലും.... പപ്പ മൗനമായി.... എന്ത് പറയാൻ... ആരുടേ കയ്യിലാണ് തെറ്റ്... തെറ്റ് തന്റേത് തന്നെ.... എല്ലാവർക്കും പരിതിയിൽ കൂടുതൽ സ്നേഹവും സ്വാതന്ത്ര്യവും നൽകിയ തന്റെ തെറ്റ്.... കുടുംബം നാല് ഭാഗം ചിതറി കഴിഞ്ഞിരിക്കുന്നു..... ഹൃദയ വേദനയാൽ അദ്ദേഹത്തിന്റെ ശരീരവും ക്ഷീണിച്ചു തുടങ്ങി.... "നീ എന്ത് ചെയ്താലും അതിനെല്ലാം എല്ലാവരും കൂട്ടു നിൽക്കും എന്ന് കരുതണ്ട......നിന്റെ ഹൃദയത്തിന് ഇത്രയും കട്ടി എവിടുന്നു വന്നു ഇവ........നീ ഒരാൾ കാരണം സന്തോഷിക്കാൻ പോലും കഴിയാതെ നിൽക്കുന്ന ഒരു കുടുംബം ഉണ്ട്.... നിന്റെ പപ്പായിയെ നീ കണ്ടോ... ആ മനുഷ്യൻ ഉള്ളിൽ ഉരുകുകയാണ്.... ഇതായിരുന്നോ.... നീ ഈ പറഞ്ഞിരുന്ന സ്നേഹം... മനുഷ്യനായാൽ അല്പം ദയ വേണം.... " പോയി കണ്ടതിന്റെയും പപ്പായിയുടെ അവസ്ഥ അറിഞ്ഞുള്ള സങ്കടവും എല്ലാം ഏതൻ ഇവയോട് ചാടി തീർത്തു... അദ്ദേഹത്തിന് വേദനിച്ചാൽ ഏതനും നോവും... ആരോരും ഇല്ലാത്തവനെ ക്യാഷ് കൊടുത്തും പഠിപ്പ് മുതൽ ഇടുന്ന വസ്ത്രങ്ങൾ പോലും നൽകിയും എല്ലാം നോക്കിയത് അദ്ദേഹം തന്നെ ആയിരുന്നു.... അവന്റെ സ്പോൺസർ.... ഇവക്ക് എന്നല്ല ഒരാൾക്കും അറിയാത്ത ഒരു സത്യം.... ഏതനിൽ മാത്രം നിൽക്കുന്ന ഒന്ന്.... ഇവ മൗനമായി ഡ്രസ്സ്‌ എല്ലാം പാക്ക് ചെയ്യുകയായിരുന്നു....

"ഓഹ്... പിന്നെ നിനക്ക് വലുത്....ഇതാണല്ലോ... നന്ദി ഇല്ലാത്തവൾ.... ആ മനുഷ്യനെ വേദനിപ്പിച്ചു എന്ത് ചെയ്തിട്ടും കാര്യം ഇല്ല ഇവാ.... ഈ ഞാൻ പോലും നിന്റെ കൂടെ ഉണ്ടാകില്ല..... " അവന് ദേഷ്യം അതിര് കടന്നതും വായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞു... ഇവയുടെ കണ്ണുകളും നിറഞ്ഞു.... തന്റെ മാത്രം വാശിയാണ്.... "ഏതാ.... " പീറ്റ് അടുത്ത് നിന്ന് ശാസനയോടെ വിളിച്ചു... "പിന്നെ എന്താടാ ഞാൻ പറയേണ്ടത്.... ഇത്രയും വാശി പാടില്ല.... ഇവളുടെ മമ്മ ചെയ്തതും പറയുന്നതും പുണ്യ പ്രവർത്തി ആണെന്നൊന്നും ഞാൻ പറയുന്നില്ല... അതിനു ഇവള് എന്തിനാ ആ കുടുംബത്തേ മുഴുവൻ ശിക്ഷിക്കുന്നത്.... അവിടുത്തെ അവസ്ഥയെ പറ്റി ഇവൾക്ക് മനസ്സിലാകുന്നുണ്ടോ....." എല്ലാം ന്യായങ്ങൾ തന്നെ ആയിരുന്നു... ഇവ ബാഗ് അടച്ചു വെച്ച് കൊണ്ട് എല്ലാം ഒന്ന് ഒതുക്കി ഏതനെ ഒന്ന് നോക്കി.... ഏതന്റെയും നോട്ടം അവളിൽ ആയിരുന്നു... റയാനും പീറ്റും ജോയും എല്ലാം ഏതന്റെ വാക്കുകളിൽ ഒതുങ്ങി.... "ഏതാ.... മതി... " ശാസന കണക്കെ ഇവ പറയുമ്പോൾ അവന്റെ കണ്ണുകളും കുറുകി... "ശരിയാ... ഞാൻ നന്ദി ഇല്ലാത്തവളാ.... ഇത്രയും കാലം നോക്കി വളർത്തിയ മാതാപിതാക്കളെക്കാൾ ഞാൻ സ്നേഹിച്ചത് എന്നെ തന്നെ ആയിരുന്നു.... Do you know why......!!?" ദേഷ്യവും സങ്കടവും ഒരുപോലെ കലർന്ന വാക്കുകളിൽ ഏതൻ ഒന്ന് മൗനമായി... ഇവയുടെ കണ്ണുകൾ നിറഞ്ഞിരുന്നു... "അവിടെ എന്നെ സ്നേഹിക്കാൻ ആരും ഇല്ലായിരുന്നു.........

പെണ്ണ്... പെണ്ണ്... അത് പാടില്ല... ഇത് പാടില്ല എന്നും പറഞ്ഞു എന്നെ തളർത്തുന്ന മമ്മയും... മമ്മയോട് ഒന്ന് എതിർക്കാൻ പോലും അകത്ത ഒരു ഏട്ടനും.....മാത്രമുള്ള വീട്ടിലാ ഞാൻ വളർന്നത്.... പിന്നെയും സ്നേഹം നീ പറഞ്ഞ പപ്പായി yയിൽ മാത്രം ആണ് കണ്ടത്... പക്ഷെ സ്നേഹവും എന്നെ സംരക്ഷിച്ചിട്ടില്ല.....കഴിയില്ലായിരുന്നു ആർക്കും.... അതിനിടയിൽ ഞാൻ കൂടി ബാക്കി ഉള്ളവർക്ക് വേണ്ടി ജീവിച്ചാൽ എന്നെ സ്നേഹിക്കാൻ വേറെ ആരാ..... " അവളിലെ വേദനയെല്ലാം വാക്കുകളിലൂടെ അവൾ പുറമെ എത്തിച്ചു.....എല്ലാവരും ഒരു നിമിഷം അവളെ അലിവോടെ നോക്കി.... ഇവ വാശിയോടെ കണ്ണുകൾ തുടച്ചു... "ജനിച്ചപ്പോൾ തൊട്ട് ആരും ഇല്ലായിരുന്നേൽ കുഴപ്പം ഇല്ലായിരുന്നു.... എല്ലാവരും ഉണ്ടായിട്ടും...ആ സ്നേഹം പോലും എനിക്ക് ഭാരമാകുന്നുണ്ട്...ഞാൻ പിന്നെ എന്താ ചെയ്യേണ്ടത്......ഞാൻ അവരെ കാണാൻ അങ്ങോട്ട്‌ പോയാൽ അന്ന് സംഭവിച്ച പോലെ എന്തെങ്കിലും നടക്കില്ലാ എന്ന് നിനക്ക് ഉറപ്പ് തരാൻ പറ്റോ..... എന്റെ ജീവിതം വെച്ച് കളിക്കാൻ ഞാൻ തയ്യാറല്ല ഏതാ.... അത് ഓപ്പോസിറ്റ് നിൽക്കുന്നത് സ്നേഹബന്ധങ്ങൾ ആണെങ്കിലും രക്തബന്ധങ്ങൾ ആണെങ്കിലും........ പിന്നെ.... ആ കുഞ്ഞ് എന്റെ ചോര തന്നെയാ....അവളെ കാണാൻ കൊതി ഇല്ലാഞ്ഞിട്ടും അല്ല...

പക്ഷെ.... എനിക്ക് ജയിക്കണം.... ആ ജയത്തിൽ മാത്രമേ അവൾ എന്നെ കാണാൻ പാടുള്ളൂ..... " പറഞ്ഞു തീർക്കുമ്പോൾ അവൾ കിതക്കുന്നുണ്ടായിരുന്നു.... ഒരു നിമിഷം ഏതൻ ഒന്ന് തറഞ്ഞു നിന്നു എങ്കിലും പെട്ടെന്ന് കണ്ണുകളിലെ നനവിനോടൊപ്പം മുന്നോട്ട് ആഞ്ഞു അവളെ കെട്ടിപിടിച്ചു.... ഇവയും കണ്ണുകൾ അവന്റെ തോളിൽ തുടച്ചു... അപ്പോഴേക്കും പീറ്ററും ജോയും റയാനും അവർക്കു ചുറ്റും പൊതിഞ്ഞു നിന്നിരുന്നു.... "സോറി... " സങ്കടം മാറാതെ തേങ്ങി കൊണ്ട് ഏതൻ പറഞ്ഞു ഒപ്പിക്കുമ്പോൾ ഇവയും ഒന്ന് ഏങ്ങി അവനെ മുറുകെ പുണർന്നു.... ജീവിതത്തിൽ ലഭിച്ച അമൂല്യമായ സൗഹൃദങ്ങൾ ആണ്... അത് ഉപേക്ഷിച്ചു പോവുക എന്നത് അവളെ സംബന്ധിച്ച് ബുദ്ധിമുട്ട് തന്നെ ആയിരുന്നു..... എങ്കിലും തന്റെ സ്വപ്നങ്ങൾ നേടി എടുക്കാൻ എന്തിനും അവൾ തയ്യാറായിരുന്നു... അടിച്ചമർത്താൻ ശ്രമിച്ചാൽ അതിലും ഉയരങ്ങളിൽ പറക്കാൻ ചിറകുകൾ മുളക്കും എന്ന് ആർക്കോ മനസ്സിലാക്കി കൊടുക്കാൻ എന്ന പോലെ.............. തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story