മഴപോൽ: ഭാഗം 41 | അവസാനിച്ചു

mazhapol thasal

രചന: THASAL

"നീ ഇത് എങ്ങോട്ടാ... എന്നെയും വലിച്ചു.... ഇവാ.... " അർജുന്റെ കയ്യിലും പിടി മുറുക്കി ഒരു വാക്ക് പോലും മിണ്ടാതെ മുന്നോട്ട് നടക്കുന്ന ഇവയെ നോക്കി അർജുൻ ചോദിച്ചു.... ഇവ മറുപടി ഒന്നും പറയാതെ ഓപ്പോസിറ്റ് നിൽക്കുന്ന ഫ്ലാറ്റിലേക്ക് കയറി.... ലിഫ്റ്റിൽ കയറി 3 ബ്ലോക്ക്‌ സെലക്ട്‌ ചെയ്തതും അർജുൻ അവളെ സംശയത്തോടെ നോക്കി... "ഇവ...സത്യം പറ... എന്തിനാണ്.... !!?" ഷർട്ടിന്റെ സ്ലീവും തെരുത്ത് കയറ്റി നിൽക്കുന്ന ഇവയെ നോക്കി അവൻ ചോദിച്ചു... "ഒന്ന് കാണണം... നീ പറഞ്ഞ ആ അവതാരത്തേ.... " ഇവയും മറുപടി പറഞ്ഞു...ലിഫ്റ്റ് ഇറങ്ങി ഫ്ലാറ്റ് നമ്പർ നോക്കി ബെൽ അടിച്ചു അധികം സമയം എടുക്കാതെ തന്നെ ആരോ വന്നു ഡോർ തുറന്നിരുന്നു... ഓപ്പോസിറ്റ് നിൽക്കുന്ന ഒരു അമ്മയെ കണ്ടു ഇവയും അർജുനും ഒരുപോലെ പുഞ്ചിരിച്ചു.... "ഹൈ... ആന്റി... ഞാൻ ഇവ...ഒപോസിറ്റ് ഉള്ള ഫ്ലാറ്റിൽ ഉള്ളതാ....ആദിയെ ഒന്ന് കാണാൻ... " അവൾ പറഞ്ഞു നിർത്തുമ്പോൾ അവരുടെ മുഖത്ത് ഭയം കടന്നു കൂടുന്നത് അറിയുന്നുണ്ടായിരുന്നു... "അവൻ ഇവിടെ ഇല്ല... " അവർ പേടിയോടെ പറഞ്ഞു തീർത്തു... ശേഷം അവരെ നോക്കാതെ ഡോർ അടക്കാൻ ഒരുങ്ങി... "കണ്ടിട്ടേ പോകുന്നുള്ളൂ ആന്റി... " അർജുൻ ഉറപ്പോടെ തന്നെ പറയുമ്പോൾ ആ ഡോർ അടക്കാൻ പോലും ഉള്ള ധൈര്യം അവർക്കു ഇല്ലായിരുന്നു.... ബാൽകണിയിൽ ഇട്ട ടേബിന് ഓപ്പോസിറ്റ് ആയി ഇരിക്കുകയായിരുന്നു ആദിയും അർജുനും ഇവയും...

ഇന്ന് വരെ അനുഭവിച്ച ഹൃദയ വേദന കൊണ്ടാകാം അവന്റെ കണ്ണുകൾക്ക് ചുറ്റും കറുപ്പ് പടർന്നിട്ടുണ്ട്.... അർജുനും ഇവക്കും മുന്നിൽ അവന്റെ തല താഴ്ന്നു... അവന്റെ അമ്മ കരച്ചിൽ അടക്കി കൊണ്ട് സോഫയിൽ ഇരിപ്പുണ്ട്... "നീയും അവളും തമ്മിൽ ഉള്ള ബന്ധം എന്തായിരുന്നു എന്നൊക്കെ ഞങ്ങൾക്ക് അറിയാം.... പറ... ആദി... അവൾ എന്തിനാ അത് ചെയ്തത്.... " ഇവയുടെ ചോദ്യത്തിന് പതിനെട്ടു പോലും തികയാത്ത ആ പയ്യൻ കലങ്ങിയ കണ്ണുകളോടെ അവരെ നോക്കി.... ദയനീയമായി..... "അറിയില്ല... " ചിലമ്പിച്ച ശബ്ദം മാത്രം... "ആദി... നുണ പറയരുത്....അന്ന് ആ കുട്ടി കരയുന്നത് വരെ ഞാൻ കണ്ടതാ.... പറ... എന്തിനായിരുന്നു.... " അർജുനിൽ തെല്ലു ദേഷ്യം അലയടിച്ചു... ആ പയ്യൻ കരഞ്ഞു പോയിരുന്നു... "എനിക്ക് ഇഷ്ടം ആയിരുന്നു ചേട്ടായി... അവൾക്ക് എന്നെയും... അതിനിടയിൽ.... അറിയില്ല......ഞങ്ങൾ തമ്മിൽ ചെറിയൊരു പ്രശ്നം നടന്നിരുന്നു... പക്ഷെ അത്...അവൾ ഇങ്ങനെ ചെയ്യാൻ മാത്രം.... എനിക്ക് അറിയില്ല ചേട്ടായി.... ഞാൻ അവളെ ഒന്നും ചെയ്തിട്ടില്ല... " അത്രയും ഉറക്കെയുള്ള അവന്റെ കരച്ചിലിൽ തന്നെ മനസ്സിലായിരുന്നു... അവൻ അനുഭവിക്കുന്ന മാനസിക സങ്കർഷം... അർജുൻ ഒന്നും മിണ്ടാതെ നോട്ടത്തേ ഇവയിലേക്ക് അയച്ചു....

ഇവ അവന്റെ തോളിൽ മെല്ലെ ഒന്ന് തട്ടി.... "നീ എന്താ ഇപ്പൊ ക്ലാസിന് പോകാത്തത്.... " അവളുടെ ചോദ്യത്തിനും മറുപടി കരച്ചിൽ മാത്രമായിരുന്നു.... അത് ഇവയിലും തെല്ലു വേദന തീർത്തു... അർജുൻ മെല്ലെ എഴുന്നേറ്റു ആ പയ്യനെ ചേർത്ത് പിടിച്ചു.... "Its ok...... നിന്റെ അവസ്ഥ ഞങ്ങൾക്ക് മനസ്സിലാകും.... But.... ഇതിൽ ജീവിതം കുടുങ്ങി പോകരുത്.... പുറത്തേക്ക് വരണം.... " അവൻ സമാധാനിപ്പിക്കാൻ എന്ന പോലെ ആ പയ്യന്റെ തോളിൽ തട്ടി.....അപ്പോഴും അവന്റെ അമ്മ സാരി തലയിൽ വാ പൊത്തി കരയുന്നുണ്ടായിരുന്നു മകന്റെ അവസ്ഥ അറിഞ്ഞ പോൽ.... ഇവയും വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു.... അർജുന്റെ സങ്കടം നേരിട്ട് കണ്ടത് കൊണ്ടാകാം ആ കുട്ടിക്ക് എന്താണ് സംഭവിച്ചത് എന്ന് അറിയണം എന്ന് തോന്നിയത് കൊണ്ട് ഇറങ്ങി പുറപ്പെട്ടതാണ്.... പക്ഷെ കണ്ടതോ അവളുടെ വിയോഗത്തിൽ ആരെക്കാളും ഏറെ വേദനിക്കുന്ന ഒരു കൊച്ച് പയ്യനെ.... പ്രായത്തിന്റെ ചാപല്യത്തിൽ വേരുറപ്പിച്ച പ്രണയത്തിൽ സ്വയം ഉരുകുന്നവനെ... ഇവക്ക് പേടി തോന്നിയിരുന്നു... ഈ ഒരു ഇൻസിഡെന്റ് കൊണ്ട് അവന്റെ ജീവിതം നിന്നു പോകുമോ എന്ന്..... അറിയില്ല അവന്റെ ഇനിയുള്ള ജീവിതത്തിൽ ആ പെൺകുട്ടി ഒരു തടസ്സമായി മാറുമോ എന്ന്......

ഇവ വേഗം തന്നെ ആ ഫ്ലാറ്റ് വിട്ടു പുറത്തേക്ക് ഇറങ്ങി..... എന്തോ അതിനുള്ളിൽ ഒരു വീർപ്പ് മുട്ടൽ അവൾക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു.... അർജുൻ അവന്റെ അമ്മയോട് അവന്റെ ഇപ്പോഴത്തേ അവസ്ഥയും.... കൗൺസിലിങ്ങിന്റെ കാര്യങ്ങളും എല്ലാം സംസാരിക്കുകയായിരുന്നു...... അവന്റെ ജീവിതം ആ ചെറിയ ലോകത്ത് നിന്നും ഇനിയും പറന്നു തുടങ്ങണം.... എന്ന് അർജുൻ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു.... __________ "I feel bad aju.... " ഇവ മെല്ലെ ബീൻബാഗിലേക്ക് ചാരി കിടന്നു കൊണ്ട് പറഞ്ഞു... അർജുൻ ഒന്നും മിണ്ടിയില്ല... അവർക്കിടയിൽ ചോദ്യങ്ങൾ ഇല്ല.... "ആ കുട്ടി എന്തിനാണ് ഇങ്ങനെ ചെയ്തത്.....ആ പയ്യൻ വല്ലാതെ വേദനിക്കുന്നുണ്ട്.... " അവൾ പറഞ്ഞു നിർത്തുമ്പോൾ അർജുൻ ചിരിയോടെ അവളെ നോക്കി... "എനിക്കും.... " അവൻ പറഞ്ഞു നിർത്തുമ്പോൾ ഇവയുടെ കണ്ണുകൾ അവനെ തേടി... പറഞ്ഞതിന്റെ അർത്ഥം മനസ്സിലാക്കിയ പോലെ.... അവൾ മെല്ലെ ഒന്ന് പുഞ്ചിരിച്ചു.... "മോർണിംഗ് ഇറങ്ങും.... " അവൾ പറഞ്ഞു... വല്ലാത്തൊരു മൗനം ആയിരുന്നു ഇരുവർക്കും ഇടയിൽ.... ഒന്നിനെയും തിരുത്താൻ താൻ ആളല്ല എന്ന രീതിയിൽ ആയിരുന്നു അർജുന്റെ ഇരിപ്പ്.... "പോകും മുന്നേ പപ്പായിയെ ഒന്ന് കാണണം എന്നുണ്ടായിരുന്നു.....

ഞാൻ തെറ്റ് ഒന്നും ചെയ്തിട്ടില്ല എന്ന് എനിക്ക് തെളിയിക്കേണ്ടത് എന്റെ പപ്പായിക്ക് മുന്നിൽ മാത്രമാണ്....But.... " അവൾ പറഞ്ഞു നിർത്തുമ്പോൾ അവൻ കണ്ണ് കുറുക്കി ഒരു നോട്ടം അവളിൽ ഒതുക്കി... "വയ്യടാ.....എന്നെ ന്യായീകരിക്കാൻ..... ഞാൻ എന്താ ആ മനുഷ്യന്റെ മുഖത്ത് നോക്കി പറയേണ്ടത്..... അറിയില്ല.... എനിക്കറിയാം... വേറെ ആരോടും ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്ന് പറഞ്ഞാലും പപ്പായിയോട് വലിയ തെറ്റ് തന്നെയാ ചെയ്യുന്നത്.........." അവളുടെ ഉള്ളിലെ സങ്കടം അവന് മനസ്സിലാകുന്നുണ്ടായിരുന്നു.... താൻ ഓക്കേയാണ്... ഒന്നും തന്നെ ബാധിക്കുന്നില്ല എന്ന് നൂറ് വട്ടം നാവ് കൊണ്ട് പറയുമ്പോഴും ഒരു തവണ പോലും മനസ്സ് കൊണ്ട് അത് പറയാൻ അവൾക്ക് ആകുന്നുണ്ടായിരുന്നില്ല.... കാരണം അവൾ 1% പോലും ഹാപ്പിയല്ല.....പലരുടെയും ശാപ വാക്കുകൾ തലക്ക് മുകളിൽ വട്ടം ഇട്ട് പറക്കും പോലെ..... അർജുൻ അതിനൊരു മറുപടി പറയാതെ ഉള്ളിലേക്ക് കയറി പോയി....എന്ത് പറയാൻ...ഈഗോ എന്ന ഒന്ന് മനുഷ്യനെ എത്രമാത്രം നല്ലതായും ചീത്തയായും ബാധിക്കും എന്നതിന് ഒരു തെളിവ് ആണ് ഇവ.... അത്രമാത്രം ബഹുമാനം അവൾക്ക് നൽകുമ്പോഴും അവനുള്ളിൽ അവളുടെ വാശിയോട് തെല്ലു നീരസം തോന്നി.... അവൻ തിരികെ അവന്റെ ഫോണും കൊണ്ടാണ് വന്നത്....

"ദാ.... " അവൻ അവൾക്ക് അടുത്ത് ഇരുന്നു കൊണ്ട് പറഞ്ഞു.... ഇവ സംശയത്തോടെ അവനെ ഒന്ന് നോക്കി... "നിന്റെ പപ്പയാണ്.... ഈ മനുഷ്യനോട് തരിമ്പ് സ്നേഹം എങ്കിലും നിന്നിൽ അവശേഷിക്കുന്നുണ്ടെങ്കിൽ ഇത് വാങ്...." ഫോൺ അവൾക്ക് നേരെ നീട്ടി കൊണ്ട് പറയുമ്പോൾ അവൾ അല്പം ഒന്ന് മടിച്ചു എങ്കിലും അത് വാങി.... അവൾ മെല്ലെ മാറി നിന്നു സംസാരിക്കുന്നത് നോക്കി കൊണ്ട് അർജുൻ കണ്ണുകൾ പുറമെക്ക് അയച്ചു.... ബന്ധങ്ങൾ ഇല്ലാത്തവർക്ക് അറിയാം അതിന്റെ വേദനയും അപമാനവും.....ഉള്ളവർക്ക് പലപ്പോഴും ബന്ധങ്ങൾ ബന്ധനങ്ങൾ ആകുമ്പോൾ ഇല്ലാത്തവർക്ക് അത് നേടി എടുക്കാൻ കഴിയാത്ത സ്വപ്നങ്ങൾ ആണ്... എന്ത് നേടി എന്ന് പറയുമ്പോഴും.... പലർക്കും പ്രിയപ്പെട്ടവൻ ആകുമ്പോഴും അർജുന്റെ ഉള്ളിൽ അവൻ ഒരു അനാഥൻ മാത്രമായിരുന്നു.......അമ്മയുടെ ചൂട് പറ്റി ഉറങ്ങേണ്ട പ്രായത്തിൽ ആരുടെ ഒക്കെയോ സംരക്ഷണയിൽ കഴിഞ്ഞ........ ആരുടേ ഒക്കെയോ സിമ്പതിയാൽ ജീവിതം തുടങ്ങിയ....വെറും ഒരു അനാഥൻ..... ആ ഒരു വിടവ് എന്നും അത് പോലെ തന്നെ നിൽക്കും എന്നും അവന് അറിയാമായിരുന്നു.... "ഇവ......ഞാൻ ഒരു കാര്യം പറയട്ടെ.... " അടുത്ത് നിൽക്കുന്ന ഇവയെ നോക്കി avan ചോദിച്ചു...

പുഞ്ചിരിയാൽ നെയ്ത വാക്കുകൾ ഇവയിൽ അത്ഭുതം തീർത്തു.... ഇവ ഒന്ന് തലയാട്ടി... "ഞാൻ ഇന്ന് വരെ ആരോടും പരാതി പറഞ്ഞിട്ടില്ല.... എന്നെ എന്തിനാണ് ആരോരും ഇല്ലാത്തവൻ ആക്കിയത് എന്ന്..... " അവൻ പറയുമ്പോഴും ആ ചുണ്ടിൽ വിരിയുന്ന പുഞ്ചിരി അവളെ അത്ഭുതപ്പെടുത്തിയിരുന്നു.... "But....ഇന്ന് ആ പരാതി എന്റെ ഉള്ളിൽ തോന്നുന്നു..... ഒരു കുടുംബത്തേ വേണ്ടാത്ത ഒരാൾക്ക് എല്ലാവരെയും നൽകുന്നു.... അത് കൊതിക്കുന്നവർക്ക് ആരും ഇല്ല താനും.... " അവൻ പറഞ്ഞു നിർത്തുമ്പോൾ ഇവ ഒന്ന് പൊട്ടി ചിരിച്ചു.... "അത് എനിക്കിട്ടു വെച്ചതാണല്ലോ.... " "ഏയ്‌... നിനക്ക് മാത്രം അല്ല... നമ്മൾ ഈ പത്രത്തിൽ ഒക്കെ കണ്ടിട്ടില്ലേ... പിതാവിനെ മകൻ കുത്തി കൊന്നു... മാതാവിനെ കൊന്നു... എന്നൊക്കെ .... അങ്ങനെ ഉള്ളവർക്ക് ഒക്കെ എന്തിനാ കുടുംബം..... ഒരു ദിവസം എങ്കിൽ ഒരു ദിവസം നീ ഞാൻ വളർന്ന ഓർഫനെജിൽ ഒന്ന് പോയി നിന്ന് നോക്കണം.... എത്ര കുട്ടികൾ ആണ് ഒരു അമ്മയുടെ സ്നേഹത്തിന് വേണ്ടി ആഗ്രഹിക്കുന്നത്....നീ ഒക്കെ അമ്മയുടെയും അച്ഛന്റെയും എല്ലാ ലാളനകളും ഏറ്റു....വളരുമ്പോൾ ഞങ്ങൾ ഒക്കെ നല്ലൊരു ഭക്ഷണം കിട്ടാൻ കൊതിക്കാറുണ്ടായിരുന്നു.... വേണ്ടാത്തവർക്ക് ദൈവം വാരി കോരി കൊടുക്കും എന്ന് കേട്ടിട്ടില്ലേ.... അതാണ്‌.... "

അവൻ അസ്വസ്ഥതയോടെ പറയുന്നത് കേട്ടു ഇവ എങ്ങോട്ടോ നോക്കി ഒന്ന് ചിരിച്ചു.... "ശരിയാടാ.... ഞാൻ deserving അല്ല.... ഒന്നിനും..... But....എനിക്കതിന്റെ ആവശ്യവും ഇല്ല.... Do you know why.....!!?" അവൾ ചോദിക്കുമ്പോൾ അവൻ അവളെ നോക്കിയതെ ഒള്ളൂ.... "എന്റെ വളർച്ചയിൽ ഇന്ന് വരെ സന്തോഷിച്ചത് ഞാൻ മാത്രം ആണ്.... അത് ഇനിയും അങ്ങനെ മതിയടാ.... അല്ലേൽ ഒരു ദിവസം കർത്താവ് അങ്ങ് മോളിലോട്ട് വിളിക്കുമ്പോൾ അത് ഒരുപാട് പേർക്ക് സങ്കടം ആവുമന്നേ.... അല്ലേൽ പറഞ്ഞോളും താന്തോന്നി ചത്തത് നന്നായി എന്ന്..... " അവൾ ഒരു കൂസലും കൂടാതെ പറഞ്ഞു പുറത്തേക്ക് ഇറങ്ങുമ്പോൾ അർജുന് അറിയാമായിരുന്നു അവളിലെ സങ്കടങ്ങളെ മറക്കാൻ ഉള്ള ഒരു ഉപാധി മാത്രമാണ് ഇതെന്ന്... "ഡേയ്..... നാളെ എപ്പോഴാടി.... " അർജുൻ പിന്നിൽ നിന്നും വിളിച്ചു ചോദിച്ചു.... "10.30 kochin to delhi.... അവിടുന്ന് നേരെ..... China......... " അവൾ വിളിച്ചു പറഞ്ഞു.... അർജുൻ ചിരിയോടെ ഒന്ന് കൈ വീശി കാണിച്ചു.... അവന് അറിയാമായിരുന്നു അവൾ അത്രയും exited ആണ് എന്ന്.... എങ്കിലും ഒരു സങ്കടം അവനിൽ തങ്ങി നിന്നു.... __________ രാത്രി എത്ര ആയിട്ടും ഇവക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല.... അർജുന്റെ വാക്കുകൾ ആണ് ഉള്ള് മുഴുവനും.... അവന്റെ മുന്നിൽ അഭിനയിച്ചു എങ്കിലും ആ വാക്കുകൾ അവളെ വല്ലാതെ തന്നെ അസ്വസ്ഥമാക്കുവാൻ പ്രാപ്തി ഉള്ളതായിരുന്നു.... അവൾ ബെഡിൽ നിന്നും എഴുന്നേറ്റു ഹാളിൽ സോഫയിൽ ചെന്നിരുന്നു....

സോഫയിൽ തല മുകളിലേക്ക് ചായ്ച്ചു വെച്ച് കിടന്നു... ഉള്ളിൽ എപ്പോഴോ മമ്മയും പപ്പയും ജോണും നിറഞ്ഞു വന്നു..... സ്നേഹം കൊണ്ട് പൊതിയുന്നവർ.... എപ്പോഴോ മമ്മയുടെ ഉള്ളിൽ ഒരു വിഷം ഇറങ്ങി എങ്കിലും തന്നിരുന്ന സ്നേഹം ആത്മാർത്ഥതയുള്ളതായിരുന്നു....തന്നോട് ചെയ്ത വലിയ അപരാതത്തിൽ താൻ മനഃപൂർവം മറന്നു കളഞ്ഞ സ്നേഹം.... കണ്ണുകൾ ഒന്ന് നിറഞ്ഞു... അവൾ പിന്നെ ഒന്നും ആലോചിക്കാൻ നിൽക്കാതെ ഫോൺ എടുത്തു അവരുടെ നമ്പറിലേക്ക് കാൾ ചെയ്തു... ഒറ്റ തവണ റിങ് ചെയ്യലും എടുക്കലും കഴിഞ്ഞിരുന്നു.... തന്റെ കാൾ മമ്മ പ്രതീക്ഷിച്ചിരുന്നോ....!!?..അവൾക്ക് അത്ഭുതം തോന്നി... കുറച്ച് സമയം രണ്ട് വശത്തും മൗനം ആയിരുന്നു.... എന്തിന് എന്നറിയാത്ത ഒരു മൗനം.... ഈ ചുരുങ്ങിയ കാലത്തിൽ രണ്ട് മനസ്സുകളെ ഇത്രയും അകറ്റാൻ കഴിഞ്ഞോ.... "ഞാൻ നാളെ ചൈനയിൽ പോവാ... " അവസാനം ഇവ തന്നെ പറഞ്ഞു... മറു വശത്ത് നേരിയ തേങ്ങൽ മാത്രം കേട്ടു... ഇവയുടെ കണ്ണുകൾ പുകഞ്ഞു... "മമ്മയുടെ മനസ്സിൽ എന്താണെന്ന് അറിയില്ല....എന്തിനാണ് എന്നോട് ഇങ്ങനെ ഒക്കെ ചെയ്തത് എന്നും അറിയില്ല.... ഇനി അറിയുകയും വേണ്ടാ.. പക്ഷെ....എനിക്ക് പോണം......ഞാൻ വിജയിച്ചെ വരൂ.... " അവളുടെ വാക്കുകൾക്ക് അത്രയും മൂർച്ച കൂടി...

അടുത്ത നിമിഷം തന്നെ കാൾ കട്ട്‌ ചെയ്യുകയും ചെയ്തു.... അവളിൽ തെല്ലൊരു ആശ്വാസം നിറഞ്ഞു... __________ "എത്തിയ ഉടനെ വിളിക്കണം...." ഇറങ്ങാൻ നേരം ഏതൻ പായുന്നത് കേട്ടു ഇവ അവന്റെ തലയിൽ ഒന്ന് മേടി... "എന്താടാ പൊട്ട.... " അവൾ ചോദിച്ചതും ഏതൻ അവളെ മുന്നോട്ട് ആഞ്ഞു കെട്ടി പിടിച്ചിരുന്നു... "ഡേയ്... " ഇവ അവന്റെ പുറത്ത് ഒന്ന് തട്ടി... അവളുടെ ഉള്ളിലും സങ്കടം ഉണ്ട് എങ്കിലും പുറമെ പ്രകടിപ്പിക്കാൻ അവൾ തയ്യാറല്ലായിരുന്നു... ഒരുപാട് കാലങ്ങൾ ആയി അവൾ prepare ചെയ്തതാണ് എല്ലാം.... ഏതൻ നിറഞ്ഞ കണ്ണുകളെ അവളുടെ തോളിൽ തന്നെ അമർത്തി തുടച്ചു കൊണ്ട് വിട്ടു മാറി.. ശേഷം അവളുടെ കവിളിൽ ഒന്ന് അമർത്തി ചുംബിച്ചു.... ഇവ അവന്റെ കവിളിൽ മെല്ലെ തലോടി.... അപ്പോഴേക്കും ബാക്കി ഉള്ളവരും എത്തിയിരുന്നു.... ഇവയിലേക്ക് ഒതുങ്ങി അവളെ കെട്ടി പിടിക്കുമ്പോഴും റയാന്റെ കണ്ണുകൾ നിറഞ്ഞിരുന്നു... ഒരു മൂത്ത സഹോദരനെ പോലെ.... ജോയും അരുണും അവളെ കെട്ടി പിടിച്ചു മാറുമ്പോൾ അവളിൽ വല്ലാത്തൊരു നോവ് തോന്നി... "നോക്കിക്കോണേടാ.... " തന്നെ കെട്ടി പിടിച്ചു വിട്ടു മാറുന്ന പീറ്റിനോട് ആയി അവൾ പറഞ്ഞു... അവൾക്ക് ഈ ലോകത്തു ഏറ്റവും വിശ്വാസവും അവനോട് ആയിരുന്നു... പീറ്റ് അവളുടെ നെറുകയിൽ ഒന്ന് തലോടി വിട്ടു....

"നീ വരും വരെ നോക്കാം... " അവൻ തമാശയോടെ പറഞ്ഞു.... ജോൺ അവളെ ഒന്ന് വാരി പുണർന്നു... തോളിൽ തട്ടി വിട്ടു.... ഒരു കൂടപിറപ്പിന്റെ സങ്കടവും സ്നേഹവും അതിൽ നിറഞ്ഞിരുന്നു... "ഞാൻ പോയി വന്നിട്ട് നിന്റെ ഏയ്‌ഞ്ചലിനെ കാണാൻ വരാം...." അവൾ പുഞ്ചിരിയോടെ പറയുമ്പോൾ ജോൺ അവളുടെ കവിളിൽ ഒന്ന് തട്ടി.... "എനിക്ക് വിശ്വാസം ഉണ്ട്... " അവൻ അത് മാത്രമേ പറഞ്ഞുള്ളൂ.... കാറിലേക്ക് കയറും മുന്നേ ഇവ എല്ലാവരെയും ഒരിക്കൽ കൂടി നോക്കി..... 5 വർഷങ്ങൾ ജീവിതം ഇവരിൽ മാത്രം ചുരുങ്ങിയതായിരുന്നു.....ഒരു കുടുംബം പോലെ കഴിഞ്ഞവർ.... ഇടക്ക് നോട്ടം ജോണിലേക്കും പാറി വീണു... നിറഞ്ഞു വരുന്ന കണ്ണുകളെ തടഞ്ഞു കൊണ്ട് അവൾ പുഞ്ചിരിച്ചു....ഇത്രയും വർഷങ്ങളിലെ പുഞ്ചിരിയെക്കാൾ ചേലുള്ള പുഞ്ചിരി..... ഷൂട്ടിംഗും ഡബ്ബിങ്ങും എല്ലാം ഉള്ളത് കൊണ്ട് തന്നെ അവരോട് എയർപോർട്ടിൽ വരണ്ട എന്ന് പറഞ്ഞത് ഇവ തന്നെ ആയിരുന്നു.... ജോണിനെയും അവൾ എതിർത്തു.... ഒരുപക്ഷെ താൻ കരഞ്ഞു എന്ന് വരും... എത്ര ആഗ്രഹങ്ങൾ ആണെന്ന് പറഞ്ഞാലും മനസ്സിന് നൊന്താൽ കണ്ണ് നിറയും... അർജുൻ അവളെ നോക്കുന്നുണ്ട് എങ്കിലും അവനിലും വല്ലാത്തൊരു മൗനം... എയർപോർട്ടിൽ എത്തിയതും ഇവ തന്നെ തന്റെ ബാഗുകൾ എല്ലാം എടുത്തു വെച്ചു... ഇവ ബാഗിൽ നിന്നും പാസ്പോർട്ട്‌ പുറത്തേക്ക് എടുത്തു അർജുനെ നോക്കി പുഞ്ചിരിച്ചു.... "ഡൽഹിയിൽ എത്തിയാൽ രണ്ട് മണിക്കൂർ കഴിഞ്ഞാണ് ഫ്ലൈറ്റ്....

അപ്പോഴേക്കും എന്തെങ്കിലും കഴിച്ചേക്കണം.... " അർജുൻ അവളെ നോക്കി പറഞ്ഞതും അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് മുന്നിട്ടു ആഞ്ഞു അവനെ ഒന്ന് പുണർന്നു.... "Thankyou aju.... For everything..... എന്റെ കൂടെ നിന്നതിന് എന്റെ സങ്കടങ്ങൾ കേട്ടതിന്....പുഞ്ചിരിക്കാൻ പഠിപ്പിച്ചതിന്.....എന്റെ SOULMATE ആയി മാറിയതിന്....." ആ സമയം അവളുടെ കണ്ണുകൾ നിറഞ്ഞു....വിട്ടു മാറുമ്പോൾ അവൾ അങ്ങേ അറ്റം സ്നേഹത്തോടെ അവന്റെ കവിളിൽ ഒന്ന് ചുംബിച്ചു..... അവൻ സങ്കടം അടക്കി നിർത്താൻ പറ്റാതെ കണ്ണുകൾ ഇറുകെ അടക്കുമ്പോൾ ഇവയുടെ കരങ്ങൾ അവന്റെ ഇരു കൈകളെയും ഒരിക്കൽ കൂടി പൊതിഞ്ഞു പിടിച്ചു.... എന്തിന് എന്ന് പോലും അറിയാതെ.... നിറഞ്ഞ കണ്ണുകളെ മനഃപൂർവം അവഗണിച്ചു കൊണ്ട് അവൾ ധൃതിയോടെ എയർപോർട്ടിന്റെ ഉള്ളിലേക്ക് കയറി പോകുമ്പോൾ അർജുൻ നിറഞ്ഞ കണ്ണുകളോടെ എന്നാൽ പുഞ്ചിരിയോടെ അവളെ നോക്കി കാണുകയായിരുന്നു..... തന്റെ സ്വപ്നങ്ങളിലേക്ക് പറക്കുന്നവളെ....എതിരെ നിന്ന തടസ്സങ്ങളെ തട്ടി എറിഞ്ഞു...ഇമോഷൺസിന് പോലും തന്നെക്കാൾ വില നൽകാതെ....

തന്റെതായ ലോകം തീർക്കാൻ പോകുന്നവളെ... ഒരു മഴ പോൽ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നവളെ.... ചെറു ചാറ്റലോടെ തന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ചവളെ ... ഇന്ന് പേമാരി തന്നെ തന്റെ ഉള്ളിൽ നൽകി കൊണ്ട് തന്റെ സ്വപ്നങ്ങൾക്ക് വേണ്ടി ഇറങ്ങി പോകുന്നവളെ..... അവൾ വിജയിക്കുമോ എന്ന് ഉറപ്പില്ല.... പക്ഷെ അവൾ.... പരിശ്രമിക്കും.... തന്റെ സ്വപ്നം നേടും വരെ അധ്വാനിക്കും... ഒന്നിനും കഴിയില്ല എന്ന് സ്വയം പറയുന്നവർക്കല്ല.... എന്തെങ്കിലും ചെയ്യണം എന്ന് കൊതിക്കുന്നവർക്ക് മാതൃകയാകും..... വെറും പെണ്ണ് എന്ന് ലോകത്തിന്റെ വിളിയിൽ നിന്നും *പെണ്ണ് തന്നെയാണ് .. * എന്ന് സ്വയം വിളിച്ചു പറയാൻ അവൾ ഒരു കാരണം ആകും........... "ഇവ........" END

അങ്ങനെ മഴ പോൽ അവസാനിക്കുകയാണ്... വളരെ സിമ്പിൾ ആയ ഒരു സ്റ്റോറിയാണ്... പലർക്കും ഇവ എന്ന ഒരു charecter inspire ആണെന്ന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം..... ജീവിതത്തിലും ഇങ്ങനെ ഉള്ള ആളുകൾ ഉണ്ടോ എന്ന് അന്വേഷിച്ചവരോട്.... ഉണ്ട്.....പലരും ഇങ്ങനെയാണ്... തന്റെ ജീവിതത്തിൽ മറ്റു എന്തിനെക്കാളും തന്റെ സ്വപ്നങ്ങളെ സ്നേഹിക്കുന്നവർ.... ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു... അഭിപ്രായങ്ങൾ അറിയിക്കുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story